UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

T6421

മണിചെയിന്‍ തട്ടിപ്പ്

ശ്രീ. .പി. അബ്ദുളളക്കുട്ടി

() മണിചെയിന്‍ മാതൃകയിലുളള വില്‍പ്പനകളെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ നേരിട്ടുളള എല്ലാ വില്‍പനകള്‍ക്കും നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ വിശദവിവരം നല്‍കുമോ ?

6422

മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ.കെ. അച്ചുതന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

,, .പി. അബ്ദുള്ളക്കുട്ടി

() മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

(ബി) പരിസ്ഥിതിക്ക് യാതൊരു കോട്ടവും സംഭവിക്കാതെ വളരെ എളുപ്പത്തില്‍ ഖനന വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്;

(സി) ധാതു പര്യവേഷണം പരിപാടികളുടെ അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുളളത് ?

T6423

ക്വാറി പ്രവര്‍ത്തനം

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി കൊടകര ഗ്രാമപഞ്ചായത്തിലെ പേരാമ്പ്രയില്‍, കെ.എം.സി. യുടെ ക്വാറി ഉഗ്രസ്ഫോടനത്തോടു കൂടി പ്രവര്‍ത്തിക്കുന്നതു മൂലം സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീഴുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായുള്ള തദ്ദേശവാസികളുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പരാതിക്ക് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

6424

ഇന്‍ഡ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, റ്റി.. അഹമ്മദ് കബീര്‍

,, പി.ബി. അബ്ദുള്‍ റസാക്

,, മഞ്ഞളാംകുഴി അലി

() കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തില്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയുടെ പ്രവര്‍ത്തനപുരോഗതി വിശദമാക്കുമോ;

(ബി) ഈ സ്ഥാപനം എവിടെയാണ് സ്ഥാപിക്കുന്നതെന്നും, ഇതിനായി ഈ വര്‍ഷം എന്തു തുക വകയിരുത്തിയിട്ടുണ്ടെന്നും അിറയിക്കുമോ;

(സി) ഈ സ്ഥാപനം നിലവില്‍ വരുമ്പോള്‍, സംസ്ഥാനത്തെ കൈത്തറി മേഖലയ്ക്ക് ഏതെല്ലാം തരത്തിലുളള പ്രയോജനം ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുളളത്;

(ഡി) പ്രതിവര്‍ഷം എത്ര കുട്ടികള്‍ക്ക് ഈ സ്ഥാപനത്തില്‍ പഠിക്കുവാനുളള അവസരം ഉണ്ടാകും ?

6425

കൈത്തറി വ്യവസായ വികസനം

ശ്രീ. കെ. ദാസന്‍

,, സി. കൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, ആര്‍. സെല്‍വരാജ്

() കൈത്തറി വ്യവസായത്തിന്റെ വികസനത്തിനും ഉല്പന്നങ്ങള്‍ക്ക് പ്രാദേശിക ബ്രാന്റ് വികസിപ്പിക്കുന്നതിനും പദ്ധതിയുണ്ടോ; എങ്കില്‍ സംബന്ധിച്ച് വിശദമാക്കാമോ ;

(ബി) നെയ്ത്തുകാരുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിന് പരിശീലനത്തിനായി സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുദ്ദേശമുണ്ടോ ;

(സി) കൈത്തറി വസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നു ?

6426

ടെക്സ്റൈല്‍ കോര്‍പ്പറേഷന്‍ മില്ലുകള്‍

ശ്രീ. മോന്‍സ് ജോസഫ്

() ടെക്സ്റൈല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള മില്ലുകള്‍ നവീകരിക്കുവാന്‍ ഈ സര്‍ക്കര്‍ എന്തൊക്കെ നടപടികള്‍ക്ക് രൂപം കൊടുത്തുവെന്ന് വ്യക്തമാക്കുമോ;

(ബി) ടെക്സ്റൈല്‍ കോര്‍പ്പറേഷന്റെ എത്ര മില്ലുകള്‍ നഷ്ടത്തിലാണ്; എത്ര കോടിരൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്;

(സി) ടെക്സ്റൈല്‍ കോര്‍പ്പറേഷന്റെ മില്ലുകളില്‍ വൈവിധ്യവല്‍ക്കരണത്തിനുവേണ്ടി ശ്രമം നടത്തുമോ?

6427

സ്പിന്നിംഗ് മില്ലുകളുടെ പുനരുദ്ധാരണം

ശ്രീ. ജി. സുധാകരന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, സി. കെ. സദാശിവന്‍

,, എം.ചന്ദ്രന്‍

() ടെക്സ്ഫെഡിന്റെ നിയന്ത്രണത്തിലുള്ള സ്പിന്നിംഗ് മില്ലുകളുടെ പുനരുദ്ധാരണം നടത്താനുള്ള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) സ്പിന്നിംഗ് മില്ലുകളിലെ പ്ളാന്റ്, മെഷീനറി എന്നിവയുടെ നവീകരണം പൂര്‍ത്തിയായിട്ടുണ്ടോ ;

(സി) ഏതെല്ലാം മില്ലുകളുടെ നവീകരണത്തിന് എന്‍.സി.ഡി.സി. സഹായം ഉറപ്പായിട്ടുണ്ട് ?

T6428

കയര്‍-കശുവണ്ടി മേഖലയിലെ ആനുകൂല്യങ്ങള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() കയര്‍-കശുവണ്ടി മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ പരിഷ്കരിച്ച് നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(ബി) കയര്‍-കശുവണ്ടി ഫാക്ടറികളുടെ ഭൌതിക സൌകര്യങ്ങള്‍ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ പരിഷ്കരിച്ച് നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ?

T6429

കയര്‍, കശുവണ്ടി, കൈത്തറി മേഖലയുടെ വികസനം

ശ്രീ. ആര്‍. രാജേഷ്

() കയര്‍, കശുവണ്ടി, കൈത്തറി മേഖലയുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ എന്ത് തുക വകയിരുത്തിയിട്ടുണ്ട്;

(ബി) മുന്‍സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പ്രസ്തുത മേഖലകള്‍ക്ക് എന്ത് തുക വകയിരുത്തിയിരുന്നു?

6430

സഹകരണ സ്പിന്നിംഗ് മില്‍ ജീവനക്കാരുടെ വേതന വ്യവസ്ഥ

ശ്രീ. ജെയിംസ് മാത്യു

() വിവിധ സഹകരണ സ്പിന്നിംഗ് മില്ലുകളില്‍ ആകെ എത്ര ജീവനക്കാരാണുള്ളത്;

(ബി) ഈ മേഖലയില്‍ ഏകീകൃത വേതന വ്യവസ്ഥയാണോ നിലവിലുള്ളത്; എന്തുകൊണ്ടാണ് ഏകീകൃത വേതന ഘടന നടപ്പാക്കാതിരിക്കുന്നത്;

(സി) എന്നാണ് ഇവരുടെ വേതന ഘടന അവസാനമായി പരിഷ്ക്കരിച്ചത്?

T6431

വേരിയബിള്‍ ഡി.. പരിഷ്ക്കരണം

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

() സഹകരണ സ്പിന്നിംഗ് മില്ലിലേയും മറ്റു വ്യാവസായിക സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് നല്‍കിവരുന്ന വേരിയബിള്‍ ഡി.. 1993 അടിസ്ഥാന വര്‍ഷമുള്ള ജീവിത വില സൂചിക കണക്കാക്കിയാണ് ഇപ്പോഴും നല്‍കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ഡി.. പരിഷ്ക്കരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

(സി) കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രീയമായ സര്‍വ്വേ നടത്തണമെന്ന വിവിധ യൂണിയനുകളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഇത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

T6432

ആധാര്‍ പദ്ധതി

ശ്രീ. ജി. സുധാകരന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, കെ. സുരേഷ് കുറുപ്പ്

,, ആര്‍. സെല്‍വരാജ്

() ആധാറിന് അപേക്ഷിക്കുമ്പോള്‍ എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത് എന്ന് വ്യക്തമാക്കാമോ;

(ബി) ഏത് പ്രായത്തില്‍പ്പെട്ടവരാണ് അപേക്ഷിക്കേണ്ടത് എന്ന് വെളിപ്പെടുത്തുമോ?

T6433

ആധാര്‍ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ആധാര്‍ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

T6434

ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

ശ്രീ. . പി. ജയരാജന്‍

() ഏതു സംവിധാനം മുഖേനയാണ് ആധാര്‍ നടപ്പിലാക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട സംസ്ഥാന-ജില്ലാതല ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ബി) ആധാര്‍ രജിസ്ട്രേഷനിലൂടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയിരിക്കണം എന്നതു നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടുണ്ടോ;

(സി) ഏതു നിയമം മൂലമാണ് അതു നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്;

() പ്രസ്തുത കാര്‍ഡ് വിതരണം ചെയ്യുന്നതിന് ഇതിനകം എന്തു തുക ചെലവഴിച്ചിട്ടുണ്ട്?

6435

ടെക്നോ പാര്‍ക്കുകളില്‍ ഇന്നൊവേഷന്‍ സെന്ററികളുടെ പ്രവര്‍ത്തനം

ശ്രീ. .. അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ടെക്നോസിറ്റികള്‍ ഏതെല്ലാം സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അറിയിക്കുമോ;

(ബി) സംസ്ഥാനത്ത് ടെക്നോപാര്‍ക്കുകള്‍/ടെക്നോസിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് വ്യാവസായിക രംഗത്തുണ്ടായിട്ടുള്ള വളര്‍ച്ച വ്യക്തമാക്കുമോ;

(സി) ടെക്നോപാര്‍ക്കുകളില്‍ ഇന്നൊവേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടൊ;

(ഡി) എങ്കില്‍ ഇന്നൊവേഷന്‍ സെന്ററുകള്‍ വഴി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്;

() ടെക്നോ പാര്‍ക്കുകളുടെ/ടെക്നോസിറ്റികളുടെ വികസനത്തിനായി സര്‍ക്കാര്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

6436

മാവേലിക്കര മണ്ഡലത്തില്‍ ഐ.ടി പാര്‍ക്ക്

ശ്രീ. ആര്‍. രാജേഷ്

മാവേലിക്കര മണ്ഡലത്തില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

6437

ടെക്നോപാര്‍ക്കില്‍ പുതിയതായി ആരംഭിച്ച കമ്പനികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പുതിയതായി ആരംഭിച്ച കമ്പനികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) അവയുടെ പ്രവര്‍ത്തനമേഖല സംബന്ധിച്ചുള്ള വിശദാംശം അറിയിക്കുമോ?

6438

ടെക്നോ ലോഡ്ജ്

ശ്രീമതി പി. അയിഷാ പോറ്റി

() ടെക്നോ ലോഡ്ജുകള്‍ സംസ്ഥാനത്ത് എവിടെയെല്ലാം പ്രവര്‍ത്തിച്ചു വരുന്നുണ്ട് ;

(ബി) ടെക്നോലോഡ്ജുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം ആരിലാണ് നിക്ഷിപ്തമായിട്ടുള്ളത് ;

(സി) കൊല്ലം ജില്ലയില്‍ വെളിയം ഗ്രാമപഞ്ചായത്തില്‍ ഓടനാവട്ടത്ത് പശ്ചാത്തല സൌകര്യം പൂര്‍ണ്ണമായി സജ്ജമാക്കിയിട്ടുള്ള ടെക്നോ ലോഡ്ജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നറിയിക്കുമോ ?

6439

കൊരട്ടി ഇന്‍ഫോപാര്‍ക്കിന് സെസ് പദവി

ശ്രീ. ബി.ഡി. ദേവസ്സി

() കൊരട്ടി ഇന്‍ഫോപാര്‍ക്കിന് സെസ് പദവി ലഭിക്കുന്നതിനാ വശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തുമോ ;

(ബി) കൂടുതല്‍ ഭൂമി ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കാര്യക്ഷമമായും അടിയന്തിരമായും നടപടികള്‍ സ്വീകരിക്കുമോ ?

6440

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ.അന്‍വര്‍ സാദത്ത്

'' പാലോട് രവി

'' സി.പി. മുഹമ്മദ്

'' പി.. മാധവന്‍

() വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളുന്നത്;

(ബി) വഖഫ് ബോര്‍ഡ് പുതിയ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നുണ്ടോ;

(സി) എന്തെല്ലാം ആശ്വാസങ്ങളാണ് ഈ പദ്ധതിവഴി ലഭിക്കുന്നത്;

(ഡി) പദ്ധതിക്ക് എന്തു തുക വകയിരുത്തിയിട്ടുണ്ട്?

6441

ഹജ്ജിന് പോയവര്‍

ശ്രീ. കെ. കുഞ്ഞമത് മാസ്റര്‍

() ഈ വര്‍ഷം സംസ്ഥാനത്ത് ഹജ്ജ് കമ്മിറ്റി മുഖേന എത്ര പേരാണ് ഹജ്ജിന് പോയിട്ടുള്ളത്;

(ബി) ഇവരില്‍ കേന്ദ്ര ക്വാട്ടയില്‍ ഉള്‍പ്പെട്ടഎത്ര പേര്‍ ഉണ്ട് ;

(സി) കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരുടെ ക്വാട്ടയില്‍ എത്രപേര്‍ വീതമാണ് ഹജ്ജിന് പോയിട്ടുള്ളത്;

(ഡി) പാസ്പോര്‍ട്ട് സമര്‍പ്പിച്ച എത്ര പേര്‍ ഇനി ഹജ്ജിന് പോകാനായി ബാക്കിയുണ്ട്?

6442

പാലൊളികമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, എം. ചന്ദ്രന്‍

,, സി. കൃഷ്ണന്‍

() ന്യൂനപക്ഷക്ഷേമത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച പാലൊളികമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനായി ഈ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി) പാലൊളി കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ 2011-12 വര്‍ഷത്തെ ബഡ്ജറ്റില്‍ മുന്‍ സര്‍ക്കാര്‍ തുക വകയിരുത്തിയിരുന്നോ;

(സി) ഈ സര്‍ക്കാരിന്റെ പുതുക്കിയ ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്രയാണെന്ന് വ്യക്തമാക്കുമോ?

T6443

രാജീവ് ആവാസ് യോജന പദ്ധതി

ശ്രീമതി കെ.എസ്. സലീഖ

() സംസ്ഥാനത്ത് രാജീവ് ആവാസ് യോജന (ഞഅഥ) പ്രകാരം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി എന്ത് തുകയാണ് നടപ്പുവര്‍ഷത്തേക്ക് കേന്ദ്രസഹായമായി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്;

(സി) ചേരിനിവാസികള്‍ക്കും നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കും ഭവനപദ്ധതികള്‍ ലഭ്യമാക്കുന്നതിന് പ്രസ്തുത പദ്ധതിയെ പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

6444

കേന്ദ്ര ‏സംസ്ഥാന പദ്ധതികള്‍

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നഗരകാര്യവകുപ്പ് നടപ്പിലാക്കിയ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ പ്രകാരമുളള പ്രവൃത്തികള്‍ ഏതെല്ലാമാണ്;

(ബി) ഇതില്‍ ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയാണ്; വ്യക്തമാക്കാമോ;

(സി) ഈ പദ്ധതികള്‍ പ്രകാരം പണി പൂര്‍ത്തിയാക്കിയതും പണി നടന്നുകൊണ്ടിരിക്കുന്നതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;

(ഡി) പണി ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ ഉണ്ടോ; എങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ ഏതെല്ലാമാണ്; പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുന്നതിലെ കാലതാമസം എന്തെന്നും വ്യക്തമാക്കാമോ;

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്ര-സംസ്ഥാന പദ്ധതി പ്രകാരമുള്ള പുതിയ പദ്ധതികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടോ;

(എഫ്) എങ്കില്‍ അവ ഏതെല്ലാമെന്നും അനുവദിച്ചിട്ടുളള തുക എത്രയെന്നും വെളിപ്പെടുത്തുമോ?

6445

ഫ്രണ്ട്സ് സേവന കേന്ദ്രങ്ങളിലൂടെ റെയില്‍വെ ടിക്കറ്റ് ബുക്കിംഗ് സൌകര്യം

ശ്രീ. എം. ഉമ്മര്‍

() നഗരസഭകളുടെ കീഴിലുള്ള ജനസേവന കേന്ദ്രങ്ങളുടെ സൌകര്യം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത് ; വ്യക്തമാക്കാമോ;

(സി) റെയില്‍വെയുമായി സഹകരിച്ച് റെയില്‍വെ ടിക്കറ്റ് ബുക്കിംഗ് സൌകര്യം നഗരസഭകളോട് ചേര്‍ന്ന മുഴുവന്‍ ഫ്രണ്ട്സ് സേവന കേന്ദ്രങ്ങളിലും ലഭ്യമാക്കുമോ?

6446

രാത്രികാല പാര്‍പ്പിട പദ്ധതി''

ശ്രീ. .കെ. ശശീന്ദ്രന്‍

'' തോമസ് ചാണ്ടി

() സംസ്ഥാനത്തെ പ്രധാന നഗരപ്രദേശങ്ങളില്‍ "രാത്രികാല പാര്‍പ്പിട പദ്ധതി'' ഏര്‍പ്പെടുത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി) ഭവന രഹിതരായവര്‍ക്ക് രാത്രികാലങ്ങളില്‍ കിടന്നുറങ്ങുന്നതിന് താമസസൌകര്യം ഏര്‍പ്പെടുത്താന്‍ സംസ്ഥാന ബഡ്ജറ്റിലും നഗരഭകളുടെ ബഡ്ജറ്റുകളിലും തുക നീക്കി വെയ്ക്കാറുണ്ടോ ; ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാനും തുക ലാപ്സാകാതിരിക്കാനും ആവശ്യമായ നടപടി സ്വീകരിക്കുമോ ;

(സി) തലസ്ഥാന നഗരസഭയിലും മറ്റു നഗരസഭകളിലും പദ്ധതി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

6447

മുന്‍സിപ്പാലിറ്റികളുടെ ഗ്രേഡിംഗ്

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളെ ഗ്രേഡിംഗ് നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ മുനിസിപ്പാലിറ്റികളെ എത്ര ഗ്രേഡ് ആയാണ് തിരിച്ചിരിക്കുന്നത്;

(സി) ഓരോ ഗ്രേഡിലുമുളള മുനിസിപ്പാലിറ്റികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി) മുനിസിപ്പാലിറ്റികളുടെ ഗ്രേഡിംഗിനുളള അടിസ്ഥാന മാനദണ്ഡങ്ങള്‍ വിശദമാക്കുമോ?

6448

പുതിയ കെട്ടിട നിര്‍മ്മാണ ചട്ടം

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() സംസ്ഥാനത്തെ നഗരസഭകളില്‍ നിലനില്‍ക്കുന്ന കാലപ്പഴക്കം ചെന്ന മാസ്റര്‍പ്ളാനുകളില്‍ മാറ്റം വരുത്തുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; ഇതിനുവേണ്ടി നിയമം കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) നഗരസഭകളില്‍ കാലപ്പഴക്കം ചെന്ന മാസ്റര്‍പ്ളാനു കള്‍ നിലനില്‍ക്കുന്നതുകൊണ്ടും ടൌണ്‍ പ്ളാനിംഗ് സ്കീമുകള്‍ ഉള്ളതുകൊണ്ടും പല സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാമോ; പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് തയ്യാറാകുമോ;

(സി) സംസ്ഥാനത്ത് പുതിയ കെട്ടിടനിര്‍മ്മാണ ചട്ടം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) അതാത് നഗരസഭകള്‍ക്ക് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ തീരുമാനമെടുക്കാനുള്ള അനുവാദം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

6449

പയ്യന്നൂര്‍ നഗരസഭയുടെ ഗ്രേഡ്

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ നഗരസഭയുടെ ഗ്രേഡ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും അപേക്ഷ ലഭിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

6450

കാര്യവട്ടം വിയാറ്റുകോണം തോടു നികത്തല്‍ സംബന്ധിച്ച കേസ്

ശ്രീ.റ്റി.യു കുരുവിള

() 1.10.2011-ല്‍ തിരുവനന്തപുരം നഗരസഭ ശ്രീകാര്യം സോണലാഫീസില്‍ ഫയല്‍ നമ്പര്‍ 9721/2011 പ്രകാരം നല്‍കിയ പരാതിയില്‍ നഗരസഭ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാമോ;

(ബി) ഇതു സംബന്ധിച്ച് എതിര്‍കക്ഷിക്ക് നോട്ടീസ് നല്‍കിയോ; എങ്കില്‍ എന്ന് നല്‍കി എന്ന് വ്യക്തമാക്കാമോ;

(സി) ഈ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ആരാണ്; ഇദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കാമോ;

(ഡി) ഈ ഫയല്‍ നമ്പരിലുള്ള പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ കാലതാമസം നേരിട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;

() പരാതിയില്‍ പറയുന്ന കാര്യവട്ടം വിയാറ്റുകോണം കൈത്തേ#ുാട് പഴയസ്ഥിതിയില്‍ പുനസ്ഥാപിക്കുവാന്‍ നഗരസഭ നടപടി സ്വീകരിക്കുമോ ?

6451

അസിസ്റന്റ് എഞ്ചിനീയറുടെ ഒഴിവുകള്‍

ശ്രീ. .. അസീസ്

() സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അസിസ്റന്റ് എഞ്ചിനീയര്‍മാരുടെയും അസിസ്റന്റ് ടൌണ്‍ പ്ളാനിംഗ് ഓഫീസര്‍മാരുടെയും എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(ബി) ഇവയില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കാറ്റഗറി തിരിച്ച് വിവരം നല്‍കുമോ;

(സി) ബാക്കിയുള്ള ഒഴിവുകള്‍ ഏത് തീയതിക്ക് മുമ്പ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് അിറയിക്കുമോ?

T6452

ഫ്ളാറ്റ് നിര്‍മ്മാണ രംഗത്ത് സീലിംഗ് നിയമം

ശ്രീ. പി.സി. ജോര്‍ജ്

() കേരളത്തില്‍ ഫ്ളാറ്റ് നിര്‍മ്മാണ രംഗത്ത് കമ്പനികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിയന്ത്രിക്കുന്നതിനായി വസ്തു സീലിംഗ് നിയമം നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഈ നിയമം എന്തെന്നും അതിന്റെ ഉത്തരവു നമ്പരുകളും വിശദമാക്കുമോ;

(ബി) എന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്;

(സി) ഫ്ളാറ്റ് നിര്‍മ്മാതാവിന്റെ പേരില്‍ എത്ര ഏക്കര്‍ സ്ഥലം വരെ ആകാം; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) കേരളത്തില്‍ ഏതെങ്കിലും ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് വസ്തു സീലിംഗിന്റെ പരിധി കഴിഞ്ഞ് ഭൂമി ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആരൊക്കെയെന്ന് വിശദമാക്കാമോ?

6453

പെരുമ്പാവൂര്‍ മാസ്റര്‍ പ്ളാന്‍

ശ്രീ. സാജു പോള്‍

() കേരളത്തിലെ നഗരങ്ങളുടെ മാസ്റര്‍പ്ളാനുകള്‍ തയ്യാറാക്കുന്നതിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ;

(ബി) ഏതെല്ലാം നഗരങ്ങളുടെ മാസ്റര്‍ പ്ളാനുകള്‍ പൂര്‍ത്തിയായി എന്നറിയിക്കുമോ ;

(സി) മാസ്റര്‍ പ്ളാനുകള്‍ക്കു രൂപം നല്‍കുന്നതിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ഡി) നഗരാസൂത്രണ വകുപ്പിലെ വിദഗ്ധരുടെയും ജീവനക്കാരുടെയും അഭാവം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

() ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തയ്യാറാകുമോ ; നിലവിലുള്ള സൌകര്യങ്ങള്‍ വ്യക്തമാക്കുമോ ;

(എഫ്) പെരുമ്പാവൂര്‍ മാസ്റര്‍പ്ളാനിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ; എന്നു പൂര്‍ത്തിയാകുമെന്നറിയിക്കുമോ ?

6454

ആലപ്പുഴ പട്ടണത്തില്‍ സമഗ്രമായ ഡ്രയിനേജ് മാപ്പിംഗ്

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ പട്ടണത്തിലെ വെള്ളക്കെട്ടിന്റെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) വെള്ളക്കെട്ടിന്റേയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റേയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആലപ്പുഴ പട്ടണത്തില്‍ സമഗ്രമായ ഡ്രെയിനേജ് മാപ്പിംഗ് നടത്താന്‍ നടപടി സ്വീകരിക്കുമോ ;

(സി) നിലവിലുള്ള ഓട നിര്‍മ്മണങ്ങളിലെ അശാസ്ത്രീയത പരിഹരിക്കുമോ ;

(ഡി) എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

6455

നഗരമാലിന്യ സംസ്കരണ പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

,, .എസ്. ബിജിമോള്‍

,, വി. ശശി

പുതിയ വ്യവസായങ്ങള്‍, വന്‍ ഫ്ളാറ്റുകള്‍, മാര്‍ക്കറ്റുകള്‍ അടക്കമുള്ള ഷോപ്പിംഗ് കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇവയുടെ നിര്‍മ്മാണ അനുമതി നല്‍കുന്ന വേളയില്‍ തന്നെ മാലിന്യ സംസ്ക്കരണത്തിനുള്ള പദ്ധതികള്‍ കൂടി സമര്‍പ്പിച്ചശേഷം അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ ?

6456

നഗരവികസനത്തിന് സമഗ്ര പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, പാലോട് രവി

,, ഷാഫി പറമ്പില്‍

,, വി. പി സജീന്ദ്രന്‍

() നഗരങ്ങളിലെ വികസനത്തിന് ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) നഗര വികസനം സംബന്ധിച്ച് മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിന് വിദഗ്ദ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ടോ ;

(സി) ഇതിനു വേണ്ടിയുള്ള സമഗ്ര നിയമനിര്‍മ്മാണം പരിഗണനയിലുണ്ടോ ?

6457

ടൌണ്‍പ്ളാനിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ലാസ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രൊമോഷന്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() ടൌണ്‍പ്ളാനിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ലാസ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രൊമോഷന്‍ പുന:സ്ഥാപിക്കുന്ന വിഷയം പരിഗണനയിലുണ്ടോ ;

(ബി) മുമ്പ് ഉണ്ടായിരുന്ന പ്രൊമോഷനുകള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ ;

(സി) യോഗ്യതയുള്ള ലാസ്റ് ഗ്രേഡ് ജീവനക്കാരെ ഡ്രാഫ്റ്റ്സ്മാന്‍, സര്‍വ്വെയര്‍ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.