UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6191

കെ.എസ്.. ബിയിലെ ആശ്രിത നിയമനം

ശ്രീ. ലൂഡി ലൂയിസ്

() കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ വൈദ്യുതി അപകടത്തെ തുടര്‍ന്നും മറ്റും മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഇവരില്‍ എത്രപേര്‍ക്ക് ജോലി നല്‍കി എന്നും എത്ര അപേക്ഷകള്‍ പരഗണനയിലുണ്ട് എന്നും വ്യക്തമാക്കാമോ;

(സി) വൈദ്യുതി ബോര്‍ഡില്‍ ജോലിയിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നറിയിക്കാമോ;

(ഡി) സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലുള്ളവര്‍ക്ക് അര്‍ഹമായ പ്രൊമോഷന്‍ നല്‍കിയാല്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ ആശ്രിത നിയമനങ്ങള്‍ ഭൂരിഭാഗവും നടത്താന്‍ കഴിയും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

6192

മോണോറെയില്‍ സംബന്ധിച്ച സാദ്ധ്യത പഠനങ്ങള്‍

ശ്രീ..പി.അബ്ദുള്ളക്കുട്ടി

,, ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി.എന്‍.പ്രതാപന്‍

,, സി. പി. മുഹമ്മദ്

() സംസ്ഥാനത്ത് മോണോറെയില്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈകൊണ്ടിട്ടുണ്ട്;

(ബി) ഏതെല്ലാം നഗരങ്ങളിലാണ് ആയത് നടപ്പാക്കുന്നത് ;

(സി) ഇത് സംബന്ധിച്ച സാദ്ധ്യത പഠനങ്ങള്‍ക്കുള്ള നടപടികള്‍ എവിടെവരെയായി എന്ന് വ്യക്തമാക്കുമോ ;

(ഡി) പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ ; വ്യക്തമാക്കുമോ ?

6193

റെയില്‍ പാതകളില്‍ മാലിന്യങ്ങള്‍

ശ്രീ. സാജു പോള്‍

() സംസ്ഥാനത്തെ റെയില്‍ പാതകളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതുമുലമുള്ള ഗുരുതരാവസ്ഥ പരിഹരിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ;

(സി) ട്രെയിനില്‍ നിന്നും നേരിട്ട് വിസര്‍ജ്യവസ്തുക്കള്‍ പാളങ്ങളില്‍ നിക്ഷേപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമോ ;

(ഡി) പാതകളില്‍ പ്ളാസ്റ്റിക്-ഖര മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ;

() ഭക്ഷ്യ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും റെയില്‍ പാതകളിലേക്ക് നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമോ ?

6194

കൊല്ലങ്കോട് - തൃശ്ശൂര്‍ റെയില്‍വേ ലൈനിന്റെ പ്രവര്‍ത്തനം

ശ്രീ. വി. ചെന്താമരാക്ഷന്‍

() സര്‍വ്വെ പൂര്‍ത്തീകരിച്ച കൊല്ലങ്കോട് - തൃശ്ശൂര്‍ റെയില്‍വേ ലൈനിന്റെ പ്രവര്‍ത്തനം ഏത് ഘട്ടംവരെയായി എന്ന് വ്യക്തമാക്കുമോ ;

(ബി) ഇത് സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

6195

റെയില്‍വേ വികസനം

ശ്രീ. . പി. ജയരാജന്‍

,, സി. കെ. സദാശിവന്‍

,, എം. ചന്ദ്രന്‍

,, വി. ശിവന്‍കുട്ടി

() കേരളത്തിന്റെ റെയില്‍വേ വികസനത്തിനായുള്ള പദ്ധതികള്‍ അനന്തമായി നീണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പദ്ധതികളുടെ മുന്‍ഗണനാ ക്രമത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനും, സമ്മര്‍ദ്ദം ചെലുത്തുന്നതിനും തയ്യാറാകുമോ;

(സി) കേരളത്തിന്റെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള റെയില്‍വേ വികസന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതികള്‍ ഓരോന്നിന്റെയും ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ ?

6196

ചാലക്കുടി സ്റേഷനില്‍ സ്റോപ്പ്

ശ്രീ. ബി.ഡി. ദേവസ്സി

() കഴിഞ്ഞ 20 വര്‍ഷത്തിനുളളില്‍ എത്ര തീവണ്ടികള്‍ക്ക് ചാലക്കുടി സ്റേഷനില്‍ സ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ചാലക്കുടി റെയില്‍വേസ്റേഷനില്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (16305, 16306), തിരുവനന്തപുരം-നേത്രാവതി കുര്‍ള എക്സ്പ്രസ്സ് (16346, 16345), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076, 12075), ചെന്നൈ മെയില്‍ സൂപ്പര്‍ഫാസ്റ്, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി (12082, 12081), എന്നീ ട്രെയിനുകള്‍ക്ക് സ്റോപ്പ് അനുവദിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമോ ?

6197

ആര്‍.ജി.ജി.വൈ പദ്ധതി

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() ആര്‍.ജി.ജി.വൈ. പദ്ധതിപ്രകാരം വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുവേണ്ടി ഏതെല്ലാം പ്രദേശങ്ങളിലാണ് ലൈനുകള്‍ വലിച്ചിരിക്കുന്നത്;

(ബി) ഈ പ്രവൃത്തികള്‍ കെ.എസ്..ബി. ഏറ്റെടുക്കുന്നതിനു കാലതാമസം നേരിടുന്നുവെങ്കില്‍ അതൊഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ;

(സി) ആര്‍.ജി.ജി.വൈ. പ്രവൃത്തികള്‍ കെ.എസ്..ബി ഏറ്റെടുക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ സാധാരണ മുന്‍ഗണനയില്‍ നിന്നുളള അപേക്ഷയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനു കാലതാമസം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

6198

വിദൂര ഗ്രാമീണ വൈദ്യുതീകരണ പദ്ധതി

ശ്രീ. .പി. ജയരാജന്‍

() വിദൂര ഗ്രാമീണ വൈദ്യുതീകരണ പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം ഏതെല്ലാം ജില്ലകളിലെ ഏതെല്ലാം ഗ്രാമങ്ങളാണ് വൈദ്യുതീകരിക്കുവാന്‍ ഉദ്ദേശിച്ചിട്ടുളളതെന്നു വ്യക്തമാക്കുമോ;

(ബി) ഇതിനായി എത്ര തുക നീക്കിവച്ചിട്ടുണ്ടെന്നും വിദ്യുച്ഛക്തി ബോര്‍ഡ് ഈ പദ്ധതി പ്രകാരം ഓരോ ഗ്രാമത്തിനും എന്തെല്ലാം പശ്ചാത്തല സൌകര്യങ്ങള്‍ ലഭ്യമാക്കും എന്നും വ്യക്തമാക്കുമോ ?

6199

വൈദ്യുതി കണക്ഷന്‍ അവകാശിയുടെ പേരിലേക്ക് മാറ്റുന്നതിനുള്ള ബുദ്ധിമുട്ട്

ശ്രീ. വി. ചെന്താമരാക്ഷന്‍

() വൈദ്യുതി ഉപഭോക്താവ് മരണപ്പെട്ടാല്‍ അവകാശിയുടെ പേരിലേക്ക് വൈദ്യുതി കണക്ഷന്‍ മാറ്റുന്നതിനുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് പരിഹരിക്കുന്നതിന് ലളിതമായ നടപടിക്രമം സ്വീകരിക്കുന്നകാര്യം പരിഗണിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

6200

ഇലക്ട്രിക്കല്‍ ഡിവിഷന്റെ കീഴിലുള്ള ജീവനക്കാര്‍

ശ്രീ. എം.. വാഹീദ്

() കെ.എസ്..ബി യില്‍ ഓരോ ഇലക്ട്രിക്കല്‍ ഡിവിഷന്റെ കീഴിലും എത്ര കരാര്‍ ജോലിക്കാരുണ്ട് ; എത്ര ഇലക്ട്രിക്കല്‍ ലൈന്‍ ജീവനക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) മീറ്റര്‍ റീഡിംഗ്, മീറ്റര്‍ ടെസ്റിംഗ്, ബില്ലിംഗ്, സബ്ബ് സ്റേഷന്‍, ജനറേറ്റിംഗ് സ്റേഷന്‍ തുടങ്ങിയുള്ള മറ്റ് ഓരോ വിഭാഗങ്ങളിലും ഓരോ ഇലക്ട്രിക്കല്‍ ഡിവിഷനിലും, ട്രാന്‍സ്മിഷന്‍, ജനറേറ്റര്‍ ഡിവിഷന്‍ എന്നീ വിഭാഗങ്ങളില്‍ എത്രപേര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നുണ്ട് ; ഇവരുടെ ലിസ്റ് ഡിവിഷന്‍ അടിസ്ഥാനത്തില്‍ സൂക്ഷിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ സൂക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) 2006 ജനുവരി മുതല്‍ 2011 ആഗസ്റ് വരെ ഓരോ മാസവും എത്രപേര്‍ വൈദ്യുതി അപകടത്തില്‍പ്പെട്ടു മരിച്ചിട്ടുണ്ട് ;

(ഡി) ഇതില്‍ ഇലക്ട്രിസിറ്റി ജീവനക്കാര്‍ എത്ര ; കരാര്‍ തൊഴിലാളികള്‍ എത്ര ;

() ഈ മരണ നിരക്ക് കുറയ്ക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

6201

അപകടം സംഭിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള സഹായം

ശ്രീമതി കെ. എസ്. സലീഖ

() വൈദ്യുതി ലൈനുകളില്‍ ജോലി നോക്കുന്ന ലൈന്‍മാന്‍മാര്‍ക്കും, കരാര്‍ തൊഴിലാളികള്‍ക്കും അപകടം സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ എന്ത് സഹായമാണ് നല്‍കിവരുന്നത്;

(ബി) ഇത്തരം അപകടംമൂലം മരണമടഞ്ഞ കരാര്‍ തൊഴിലാളികളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി നിലവില്‍ എന്തെങ്കിലും പദ്ധതികളുണ്ടോ എന്ന് വ്യക്തമാക്കുമോ?

6202

വൈദ്യുതി കുടിശ്ശിക

ശ്രീ. പി. ഉബൈദുളള

() സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ ബോര്‍ഡിനു കുടിശ്ശിക നല്‍കാനുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളും ഓഫീസുകളുമാണ് കുടിശ്ശിക വരുത്തിയിട്ടുളളതെന്നും, തുകയും വെളിപ്പെടുത്താമോ;

(സി) കുടിശ്ശിക പിരിച്ചെടുക്കാന്‍ ബോര്‍ഡ് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?

6203

വൈദ്യുതി മോഷണം

ശ്രീമതി കെ. കെ. ലതിക

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര വൈദ്യുതി മോഷണക്കേസുകള്‍ കണ്ടെത്തിയിട്ടുണ്ട് ;

(ബി) വൈദ്യുതി മോഷണത്തില്‍ ഏതെങ്കിലും പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ: വ്യക്തമാക്കുമോ?

6204

കൂടുതല്‍ വൈദ്യുത പദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്തിന്റെ വൈദ്യുതാവശ്യങ്ങള്‍ക്ക് നിലവിലുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) എങ്കില്‍ കൂടുതല്‍ വൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ജലവൈദ്യുത പദ്ധതികള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ;

(ഡി) പ്രസ്തുത സ്ഥലങ്ങളുടെ പരിശോധന നടത്തിയിട്ടുണ്ടോ;

() എങ്കില്‍ എവിടെയെല്ലാമെന്ന് വിശദീകരിക്കാമോ? 

6205

കൂടംകുളം വൈദ്യുത പദ്ധതി

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

() കൂടംകുളം വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ ;

(ബി) പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടന്ന് വ്യക്തമാക്കാമോ ;

(സി) ഇതു സംബന്ധിച്ചുള്ള കമ്മിറ്റി റിപ്പോര്‍ട്ട് ലഭ്യമായതായി അിറവുണ്ടോ; വിശദമാക്കുമോ ?

6206

നിര്‍മ്മാണത്തിലിരിക്കുന്ന വൈദ്യുത പദ്ധതികള്‍

ശ്രീ. കെ. അജിത്

() സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‍ കീഴില്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികളുടെ എണ്ണം എത്രയെന്നും പദ്ധതികള്‍ ഏതൊക്കെയെന്നും വ്യക്തമാക്കാമോ;

(ബി) ഈ പദ്ധതികളിലൂടെ എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന ഗ്രിഡിലേയ്ക്ക് എത്ര മെഗാവാട്ട് കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്;

(സി) ഈ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിന് ആവശ്യമായ സിവില്‍ അസിസ്റന്റ് എഞ്ചിനീയര്‍മാരെ നിയോഗിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ എത്ര പേരുടെ കുറവുണ്ട് എന്നും വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത ഒഴിവുകള്‍ അടിയന്തിരമായി നികത്തുന്നതിന് എന്തു നടപടികളാണ് വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?

6207

ശബരിമലയില്‍ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. കെ. അച്ചുതന്‍

,, വി. ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

() വരുന്ന മണ്ഡലകാലത്ത് ശബരിമലയില്‍ എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് വൈദ്യുതി ബോര്‍ഡ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ശബരിമലയില്‍ വൈദ്യുതി പ്രസരണരംഗത്തെ കേടുപാടുകള്‍ പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ശബരിമല, പമ്പ, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ ആവശ്യമുള്ളത്ര ഫ്ളൂറസെന്റ് സോഡിയം ലാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ ആയത് സ്ഥാപിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

6208

ടേംസ് ആന്‍ഡ് കണ്ടീഷന്‍ ഓഫ് സപ്ളൈകോഡില്‍ ഭേദഗതി

ശ്രീ. കെ. രാജു

() കെ.എസ്.. ബി. യുടെ 'ടേംസ് ആന്‍ഡ് കണ്ടീഷന്‍ ഓഫ് സപ്ളൈ കോഡി'ലെ 26-ാം വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ട പ്ളഗ് പോയിന്റില്‍ ഗാര്‍ഹിക ഉപകരണം കുത്തി ഉപയോഗിക്കുന്നത് ‘അനധികൃതം’ എന്ന് കാണിച്ചിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ അന്യായ വ്യവസ്ഥ കാരണം ഉപഭോക്താക്കള്‍ പീഡിപ്പിക്കപ്പെടുന്നതായ പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(സി) ഇതു സംബന്ധിച്ച ചട്ടങ്ങളില്‍ ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കി ഭേദഗതി വരുത്തുന്നതിന് നടപടി സ്വീകരിക്കുമേ?

6209

കോള്‍ മേഖലയിലെ കര്‍ഷകര്‍ക്ക് വൈദ്യുതി കണക്ഷന്‍

ശ്രീമതി ഗീതാ ഗോപി

() വെള്ളം പമ്പ് ചെയ്ത് വറ്റിച്ച് കൃഷി ചെയ്യുന്ന കോള്‍ മേഖലയിലെ കര്‍ഷകര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് ഭീമമായ തുക ഇലക്ട്രിസിറ്റി ബോര്‍ഡില്‍ കെട്ടിവെക്കണമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ഭീമമായ തുക കെട്ടിവെക്കുന്നതില്‍ നിന്നും കോള്‍ മേഖലയിലെ കര്‍ഷകരെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

6210

വൈദ്യുതി അപകടങ്ങള്‍ 

ശ്രീ. . കെ. വിജയന്‍

() കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ വിവിധ വൈദ്യുതി അപകടങ്ങളിലായി പരിക്കുപറ്റിയവരുടെയും മരണപ്പെട്ടവരുടെയും കണക്ക് വ്യക്തമാക്കുമോ;

(ബി) വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം കെ. എസ്. . ബി.യ്ക്ക് എതിരെ എത്ര കേസ്സുകള്‍ നിലവിലുണ്ട്;

(സി) എത്ര തൊഴിലാളികള്‍ക്ക് പ്രസ്തുത ആക്ട് പ്രകാരം നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) വൈദ്യുതി പ്രവാഹം പരിശോധിക്കാനായി ഡിജിറ്റല്‍ ടെസ്റര്‍ സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ;

() ഇല്ലെങ്കില്‍ ഇത് നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമോ?

6211

വേലൂര്‍ സബ് എഞ്ചിനീയര്‍ ആഫീസ്

ശ്രീ. ബാബു എം. പാലിശ്ശേരി

() തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരി കെ.എസ്..ബി സെക്ഷന്‍ ആഫീസിനു കീഴില്‍ വേലൂര്‍ ആസ്ഥാനമായി സബ് എഞ്ചിനീയര്‍ ആഫീസ് പ്രവര്‍ത്തിച്ചു വരുന്നുണ്ടോ ;

(ബി) ഈ ആഫീസില്‍ ഏതെല്ലാം തസ്തികകളാണ് അനുവാദിച്ചിട്ടുള്ളത് ;

(സി) വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗാര്‍ഹിക, കാര്‍ഷിക, വ്യവസായ കണക്ഷന്‍ നിലവില്‍ എത്ര എണ്ണം വീതമുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി വേലൂര്‍ സബ് എഞ്ചിനീയര്‍ ആഫീസ് അപ്ഗ്രേഡ് ചെയ്ത് സെക്ഷന്‍ ആഫീസ് അക്കി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ ;

() എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

6212

ചുള്ളിയാര്‍ 400 കെ.വി സബ്സ്റേഷന്‍ മാറ്റാനുള്ള തീരുമാനം

ശ്രീ. വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലുള്ള ചുള്ളിയാറില്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ മുഖേന നിര്‍മ്മിക്കാന്‍ തീരുമാനിച്ച 400 കെ. വി. സബ്സ്റേഷന്‍ എലപ്പുള്ളിയിലേക്ക് മാറ്റുന്നതിന് ഉത്തരവ് നല്‍കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് നല്‍കുമോ ;

(സി) ചുള്ളിയാര്‍ ഡാമിലെ 400 കെ. വി. സബ്സ്റേഷന്‍ എലപ്പുള്ളിയിലേക്ക് മാറ്റാന്‍ കാരണമെന്താണെന്ന് വിശമാക്കുമോ ;

(ഡി) ഈ പദ്ധതിക്ക് സിംഗിള്‍ ലൈന്‍ വലിക്കുന്നതിന് പകരം ഡബിള്‍ ലൈന്‍ വലിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുമോ ?

6213

കാഞ്ഞങ്ങാട് മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി പ്രകാരം എത്ര പ്രവൃത്തികളാണ് അംഗീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) ഇതില്‍ എത്രയെണ്ണം പൂര്‍ത്തിയായി എന്നും ഏതെല്ലാം പ്രവൃത്തികളാണ് ബാക്കിയുള്ളതെന്നും വ്യക്തമാക്കാമോ;

(സി) പദ്ധതിയനുസിച്ച് എം.എല്‍..ഫണ്ട്, വൈദ്യുതി ബോര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ വിഹിതം എത്രരൂപ വീതമാണെന്ന് വ്യക്തമാക്കാമോ;

(ഡി) ഏതെങ്കിലും ഭാഗത്തുനിന്നുള്ള വിഹിതം അടയ്ക്കുവാന്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

() എങ്കില്‍ പ്രസ്തുത വീഴ്ച പരിഹരിച്ച് സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?

6214

ബിനാനി സിങ്ക് ലിമിറ്റഡ്‏ന്റെ വൈദ്യുതി കുടിശ്ശിക

ശ്രീ. ലൂഡി ലൂയിസ്

() ബിനാനി സിങ്ക് ലിമിറ്റഡ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് എത്ര തുക വൈദ്യുതി കുടിശ്ശികയായി നല്‍കാനുണ്ട്;എന്ന് വ്യക്തമാക്കാമോ ;

(ബി) കുടിശ്ശിക തീര്‍ക്കുന്നതിനായി ഇവര്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് എന്തെങ്കിലും കരാറില്‍ ഏര്‍പ്പെട്ടിരുന്നോ ;

(സി) കുടിശ്ശിക തീര്‍ക്കാന്‍ ഏതെങ്കിലും വസ്തു നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടോ; പ്രസ്തുത വസ്തുവിന്റെ മാര്‍ക്കറ്റ് വില വ്യക്തമാക്കാമോ?

6215

വീടിനു മുകളിലൂടെയുള്ള വൈദ്യുതിലൈനുകള്‍

ശ്രീ.ബാബു എം.പാലിശ്ശേരി

() സ്വകാര്യ വ്യക്തികളുടെ സ്ഥലത്തിലൂടെയും വീടിനുമുകളിലൂടെയും കടന്നുപോകുന്ന വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാനുള്ള ചെലവ് ആരാണ് വഹിക്കേണ്ടത് ;

(ബി) 10 സെന്റില്‍ കുറഞ്ഞ സ്ഥലത്ത് വീടുവച്ചിട്ടുള്ളവരുടെ വീടിനുമുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നത് പൊതുവഴിയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കെ.എസ്..ബി.നടപടി സ്വീകരിക്കുമോ ;

(സി) എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

6216

ഷൊര്‍ണ്ണൂര്‍ മണ്ഡിലത്തിലെ സമ്പൂര്‍ണ്ണ വൈദ്യു തീ കരണം

ശ്രീമതി കെ. എസ്. സലീഖ

() ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി) എത്ര വീടുകള്‍ ഇതിനകം വൈദ്യുതീകരിച്ചു;

(സി) പ്രസ്തുത പദ്ധതി പ്രകാരം ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ വൈദ്യുതീകരണം പൂര്‍ത്തിയാകാത്ത വീടുകളില്‍ വൈദ്യുതീകരണം എന്ന് പൂര്‍ത്തിയാക്കാനാകും എന്ന് വ്യക്തമാക്കാമോ;

6217

ഗാര്‍ഹിത ഉപഭോക്താക്കള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() 120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവരെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നിരിക്കെ പ്രസ്തുത ആനുകൂല്യം സാധാരണഗതിയില്‍ എത്ര ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുമെന്ന് വ്യക്തമാക്കാമോ ;

(ബി) കെ.എസ്..ബിയുടെ കണക്കുകള്‍ പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കളില്‍ എത്ര ലക്ഷം പേര്‍ സര്‍ചാര്‍ജ് നല്‍കേണ്ടിവരുമെന്ന് വ്യക്തമാക്കാമോ ;

(സി) 120 യൂണിറ്റ്വരെ ഉപയോഗിക്കുന്നവരെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയാല്‍ അതിനു പകരമായി സര്‍ക്കാര്‍ എത്ര കോടി രൂപ കെ.എസ്..ബി ക്ക് നല്‍കേണ്ടി വരുമെന്ന് വ്യക്തമാക്കാമോ ;

(ഡി) ബോര്‍ഡിന്റെ വരുമാനത്തിന്റെ എഴുപതു ശതമാനവും വാണിജ്യ വ്യാവസായിക ഉപഭോക്താക്കളില്‍ നിന്നാണോ ലഭിക്കുന്നത്; വ്യക്തമാക്കാമോ ;

() എങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരിധി നിശ്ചയിക്കുകയും മറ്റുള്ള വിഭാഗങ്ങള്‍ക്കും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ബോര്‍ഡിന് വരുമാനം വര്‍ദ്ധിപ്പിക്കാനും ഇടത്തരം ഉപഭോക്താക്കള്‍ക്ക് ഇളവനുവദിക്കാനും കഴിയും എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ

6218

വൈദ്യുതി കുടിശ്ശികയും വൈദ്യുതി മോഷണവും

ശ്രീ. എം. ഹംസ

() 2006 ഏപ്രില്‍ മാസം 30-ാം തീയതിയിലെ കണക്ക് പ്രകാരം വിദ്യുച്ഛക്തി ചാര്‍ജിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് എത്ര രൂപ കുടിശ്ശിക പിരിഞ്ഞുകിട്ടുവാനുണ്ടായിരുന്നു; പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) 2011 മാര്‍ച്ച് 31-ാം തീയതിയിലെ കണക്ക് പ്രകാരം വൈദ്യുതി ചാര്‍ജ് കുടിശ്ശിക എത്രയായിരുന്നു; വിശദമാക്കാമോ;

(സി) 2006-2011 കാലയളവില്‍ കണ്ടുപിടിച്ച വൈദ്യുതി മോഷണമെത്ര; എത്ര രൂപ പിഴയായി ഈടാക്കി എന്നിവ വ്യക്തമാക്കാമോ;

(ഡി) 2011 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ എത്ര വൈദ്യുതി മോഷണങ്ങള്‍ കണ്ടുപിടിച്ചു; എത്ര രൂപ പിഴയായി ഈടാക്കി എന്നിവ വ്യക്തമാക്കാമോ?

6219

മീറ്റര്‍ വാടക

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() ഇലക്ട്രിസിറ്റി ബോര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മീറ്ററിന്റെ മൂല്യം എത്രയെന്ന് വ്യക്തമാക്കുമോ;

(ബി) മീറ്ററിന്റെ മൂല്യത്തിന് തത്തുല്യമായ തുക മീറ്റര്‍ വാടക ഇനത്തില്‍ അടച്ചുകഴിഞ്ഞ ഉപഭോക്താക്കള്‍ക്ക് വാടക ഒഴിവാക്കി കൊടുക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മൊത്തം തുക അടച്ച് മീറ്റര്‍ വാങ്ങിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തുമോ?

6220

അനര്‍ട്ട് ആവിഷ്ക്കരിച്ച പദ്ധതികള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, പി. . മാധവന്‍

,, പാലോട് രവി

,, . സി. ബാലകൃഷ്ണന്‍

() പൊതുജനങ്ങള്‍ക്ക് സൌരോര്‍ജ്ജ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായവും അവ സ്ഥാപിച്ചു നല്‍കുന്നതിന് അനര്‍ട്ട് ആവിഷ്ക്കരിച്ച പദ്ധതികളും എന്തെല്ലാമാണ് ;

(ബി) ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് സന്നദ്ധ സംഘടനകളുമായും മറ്റ് ഏജന്‍സികളുമായും സഹകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) എന്തെല്ലാം ഉപകരണങ്ങളാണ് ഈ പദ്ധതി വഴി നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

6221

വൈദ്യുതി പോസ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്

ശ്രീ. ബെന്നി ബെഹനാന്‍

,, വി.റ്റി. ബല്‍റാം

,, .പി. അബ്ദുള്ളക്കുട്ടി

,, ജോസഫ് വാഴക്കന്‍

() വൈദ്യുതി പോസ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതാണോ ;

(ബി) ഇത്തരം പരസ്യബോര്‍ഡുകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതായും കെ.എസ്.ജി.ബിക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായും കരുതുന്നുണ്ടോ ;

(സി) പോസ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.