UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5741

ക്ഷീരകര്‍ഷകര്‍ക്കുള്ള പാക്കേജ്

ശ്രീ. കെ. രാജു

() ക്ഷീരകര്‍ഷകര്‍ക്കുള്ള പുതിയ പാക്കേജുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ എന്ന് സദയം വ്യക്തമാക്കുമോ;

(ബി) ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ വാങ്ങുവാനും മറ്റ് ഡെയറി ആവശ്യങ്ങള്‍ക്കും വേണ്ടി ബാങ്കില്‍ നിന്നുള്ള 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ കൃഷിയില്‍ ഉള്‍പ്പെടുത്തി പലിശ 5% മുതല്‍ 7% വരെയാക്കി പരിമിതപ്പെടുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) ഇതര ക്ഷേമനിധികളെപ്പോലെ ക്ഷീരകര്‍ഷകര്‍ അടയ്ക്കുന്ന മുഴുവന്‍ തുകയും 60 വയസ്സ് തികയുമ്പോള്‍ പലിശ സഹിതം തിരിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

5742

പാലിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

() പാലിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി) ക്ഷീരകര്‍ഷകര്‍ക്ക് ഇപ്പോള്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിവരുന്നത്;

(സി) ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ വിലയായി മില്‍മ ഇപ്പോള്‍ എത്ര രൂപയാണ് നല്‍കുന്നത്; ഇതു വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

5743

ക്ഷീരകര്‍ഷകരുടെ ആവശ്യങ്ങള്‍

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, തോമസ് ഉണ്ണിയാടന്‍

() പാലിന്റെ സ്വയംപര്യാപ്തതയ്ക്ക് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ ;

(ബി) ക്ഷീരകര്‍ഷകര്‍ക്ക് ആദായകരമായ നിലയില്‍ കന്നുകാലികളെ വളര്‍ത്തുന്നതിന് എന്തൊക്കെ പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ ;

(സി) ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ ?

5744

ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന് പ്രത്യേക പാക്കേജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയിലെ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;

(ബി) പാല്‍ സംഭരണം മെച്ചപ്പെടുത്തുന്നതിനും അവ കേടുകൂടാതെ സംരക്ഷിക്കുന്നതിനുമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

(സി) ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

5745

സുസ്ഥിരമായ ക്ഷീരോല്പദാനം പ്രാവര്‍ത്തിക മാക്കാന്‍ പദ്ധതി

ശ്രീ. ഡോ. എന്‍. ജയരാജ്

'' റോഷി അഗസ്റിന്‍

'' തോമസ് ഉണ്ണിയാടന്‍

() ക്ഷീര വികസന മേഖലയ്ക്ക് നടപ്പു സാമ്പത്തിക വര്‍ഷം എത്ര തുകയാണ് നീക്കി വച്ചിട്ടുള്ളത്; ഇനം തിരിച്ച് വ്യക്തമാക്കാമോ;

(ബി) ഇത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഓരോ ഇനത്തിനും എത്ര തുകയുടെ വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്;

(സി) സുസ്ഥിരമായ ക്ഷീരോല്പാദനം മുന്‍നിറുത്തി നടപ്പുസാമ്പത്തിക വര്‍ഷം പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ?

5746

നിലത്തെഴുത്താശ്ശാന്‍മാരുടെ പെന്‍ഷന്‍ കുടിശ്ശിക

ശ്രീ. ജി. സുധാകരന്‍

() നിലത്തെഴുത്താശ്ശാന്‍മാര്‍ക്ക് എത്ര മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് ഉളളത് ; എങ്കില്‍ കുടിശ്ശിക എന്നത്തേയ്ക്ക് കൊടുത്തു തീര്‍ക്കുമെന്ന് വ്യക്തമാക്കുമോ;

(ബി) ആലപ്പുഴ ജില്ലയില്‍ നിലത്തെഴുത്താശ്ശാന്‍മാരുടെ പെന്‍ഷനുളള അപേക്ഷകളില്‍ എത്ര എണ്ണത്തില്‍ തീരുമാനമാകാതെയുണ്ട്;

(സി) കാലതാമസം ഒഴിവാക്കി അപേക്ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോ?

5747

സാംസ്ക്കാരിക വകുപ്പിലെ ഒഴിവുകള്‍

ശ്രീ.കെ.കെ. നാരായണന്‍

() സാംസ്ക്കാരിക വകുപ്പിന്റ കീഴില്‍ ഏതെല്ലാം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട് എന്നും ഇത് എവിടെയെല്ലാമാണെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കുമോ;

(ബി) പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് വിടുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി) വിശദാംശം വെളിപ്പെടുത്താമോ ?

5748

അമൂല്യമായ ശേഖരങ്ങള്‍ സുരക്ഷിതത്വത്തോടെ പ്രദര്‍ശിപ്പിക്കുന്നതിന് നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

,, ഗീതാ ഗോപി

ശ്രീ. കെ. രാജു

() സംസ്ഥാനത്തെ പുരാവസ്തു വകുപ്പിന്റെ കൈവശം, പ്രദര്‍ശിപ്പിക്കാത്ത നാണയ ശേഖരങ്ങളും സ്വര്‍ണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയ നിധി ശേഖരങ്ങളുമുണ്ടോ;

(ബി) ഇവയുടെ മൂല്യനിര്‍ണ്ണയം നടത്തിയിട്ടുണ്ടോ;

(സി) അമൂല്യമായ പ്രസ്തുത ശേഖരങ്ങള്‍ സുരക്ഷിതത്വത്തോടെ പ്രദര്‍ശിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് കാണുന്നതിനുമുള്ള അനുവാദം നല്‍കുമോ?

5749

ബാലുശ്ശേരിയിലെ ചരിത്രാവശിഷ്ടങ്ങള്‍ സംരക്ഷിക്കുന്ന നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

ബാലുശ്ശേരി കോട്ടയിലെ ചുമര്‍ചിത്രങ്ങളും ദാരുശില്പങ്ങളും സംരക്ഷിക്കുന്നതിനും ഒരു സംരക്ഷിത ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുന്നതിനുമുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ ?

5750

പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലുളള ക്ഷേത്രങ്ങളുടെ സംരക്ഷണ നടപടി

ശ്രീ. ജി.എസ്. ജയലാല്‍

() കൊല്ലം ജില്ലയില്‍ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലുമുളള എത്ര ക്ഷേത്രങ്ങള്‍ ഉണ്ടെന്നും, അവ ഏതൊക്കെയാണെന്നും അറിയിക്കുമോ;

(ബി) പ്രസ്തുത ക്ഷേത്രങ്ങള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് പുരാവസ്തു വകുപ്പില്‍ നിന്നും ലഭ്യമാക്കുന്നത്;

(സി) ചാത്തന്നൂരിലുളള ചേന്നമത്ത് മഹാദേവര്‍ ക്ഷേത്രത്തിന് എന്തൊക്കെ സഹായങ്ങളാണ് നല്‍കിയിട്ടുളളത്; വിശദാംശം അറിയിക്കുമോ ?

5751

ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിലെ നിയമനം

ശ്രീ. സി.പി. മുഹമ്മദ്

() കഴിഞ്ഞ അഞ്ചുവര്‍ഷം കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിലൂം ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിലും പി.എസ്.സി., എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ നിയമനം നേടിയവരുടെ പേരുവിവരം വെളിപ്പെടുത്താമോ;

(ബി) സാംസ്കാരിക സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി. ക്ക് വിട്ടുകൊണ്ട് ഉത്തരവുണ്ടായിട്ടും ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിലും ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിലും ഇവരെ നേരിട്ട് നിയമനം നടത്തുന്നതിനു വേണ്ടി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ മേലധികാരികള്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ;

(സി) പി.എസ്.സി., എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ മുഖേനയല്ലാതെ നിയമനം നേടിയവര്‍ക്ക് ശമ്പള സ്കെയിലുകള്‍ അനുവദിച്ച് നല്‍കിയത് എന്തു മാനദണ്ഡത്തിലാണെന്ന് വ്യക്തമാക്കാമോ ?

5752

കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ പരാതികളിന്മേല്‍ അന്വേഷണം

ശ്രീ. സി.പി മുഹമ്മദ്

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' റ്റി.എന്‍. പ്രതാപന്‍

'' വി.ഡി. സതീശന്‍

() കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറുടെ പേരില്‍ അഴിമതിയും സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചു;

(ബി) ഇതില്‍ കോടതി ഇടപെടലിലൂടെ എത്ര പരാതികളിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ട്;

(സി) ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കോഴിക്കോടു നടന്ന അന്തരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറിയും അഴിമതിയും നടത്തിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടും, വി..സി.ബി കോടതി ഇടപെടലിലൂടെ നടത്തിയ അന്വേഷണ ഘട്ടത്തില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിന്റെ റിപ്പോര്‍ട്ട് പരിഗണിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമോ;

(ഡി) ലോക്കല്‍ ഫണ്ട് ഓഡിറ്റിന്റെ റിപ്പോര്‍ട്ടുകൂടി പരിശോധിച്ച്കൊണ്ട് ഒരു പുന:രന്വേഷണം നടത്താന്‍ നടപടി സ്വീകരിക്കുമോ?

5753

ഗസ്റ് എഡിറ്റര്‍ തസ്തിക’

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() സാംസ്ക്കാരിക വകുപ്പ് സ്ഥാപനമായ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ ആവശ്യാനുസരണം എഡിറ്റര്‍മാരും എഡിറ്റോറിയല്‍ അസിസ്റന്റുമാരും ഉണ്ടായിരിക്കെ ‘ഗസ്റ് എഡിറ്റര്‍’ എന്ന തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയ സാഹചര്യം എന്താണ്; നിയമനം നേടിയ ഗസ്റ് എഡിറ്ററുടെ യോഗ്യതയും നിയമനത്തിനായി ഇന്‍സ്റിറ്റ്യൂട്ട് അധികൃതര്‍ സ്വീകരിച്ച നടപടിക്രമവും വിശദീകരിക്കാമോ;

(ബി) പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ള ശമ്പളം, ഓഫീസ്മുറി, ഫോണ്‍ എന്നിവ എന്തു മാനദണ്ഡത്തിലാണ് നല്‍കിയത് ?

5754

ശ്രീ. ഗോപിനാഥന് പ്രതിഫലം നല്‍കുന്നതിന് നടപടി

ശ്രീ. പി. തിലോത്തമന്‍

() ശാസ്ത്രീയ സംഗീതം വിദേശികള്‍ക്കു പോലും എളുപ്പം മനസ്സിലാകുംവിധം ഇംഗ്ളീഷ് മ്യൂസിക് നൊട്ടേഷനിലേയ്ക്ക് മാറ്റം വരുത്തി തയ്യാറാക്കിയ ഗ്രന്ഥം സാംസ്ക്കാരിക വകുപ്പ് കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ പരിശോധനയ്ക്ക് കൈമാറിയിരുന്നത് തിരികെ ലഭിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടുണ്ടോ;

(ബി) ഈ ഗ്രന്ഥത്തിന്റെ രചന നടത്തിയ ചേര്‍ത്തല സ്വദേശികുന്നത്തുവെളിയില്‍ ശ്രീ. ഗോപിനാഥന്റെ പരിശ്രമങ്ങളെ അംഗീകരിക്കുവാനും ഇദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കുവാനും പ്രതിഫലം നല്‍കുവാനും തയ്യാറാകുമോ ?

5755

ഭരത് മുരളിക്ക് സ്മാരകം

ശ്രീമതി പി. അയിഷാ പോറ്റി

() അന്തരിച്ച സിനിമ നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന ഭരത് മുരളിയുടെ സ്മരണാര്‍ത്ഥം കുടവട്ടൂരില്‍ നിര്‍മ്മിക്കുന്ന മന്ദിരത്തിന്റെ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്.

(ബി) പ്രസ്തുത നിര്‍മ്മാണ പ്രവൃത്തിക്കായി എത്ര തുകയാണ് അനുവദിച്ചിരുന്നത്;

(സി) പ്രസ്തുത നിര്‍മ്മാണം ആരുടെ ചുമതലയിലും മേല്‍നോട്ടത്തിലുമാണ് നടത്തിയിട്ടുള്ളത്;

(ഡിപ്രസ്തുത മന്ദിരം എന്ത് ആവശ്യങ്ങള്‍ നടത്തുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്; പ്രസ്തുത പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?

5756

ചെറുശ്ശേരി സ്മാരകം

ശ്രീമതി കെ.കെ. ലതിക

() പ്രാചീന കവിത്രയങ്ങളില്‍ ഒരാളും കൃഷ്ണഗാഥാ കര്‍ത്താവുമായ ചെറുശ്ശേരിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;

(ബി) ഇതിനാവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള ചെറുശ്ശേരിയുടെ കാവ്യജീവിതവുമായി ബന്ധപ്പെട്ടെതെന്ന് കണക്കാക്കുന്ന പ്രദേശത്ത് ചെറുശ്ശേരി സ്മാരകം അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

5757

കുഞ്ഞുണ്ണി മാസ്റര്‍ സ്മാരകമന്ദിരം

ശ്രീമതി ഗീതാ ഗോപി

() അന്തരിച്ച പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്ററോടുളള ആദരസൂചകമായി സാംസ്കാരിക വകുപ്പ് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച സ്മാരകമന്ദിരത്തിന്റെ ഇതുവരെയുളള പ്രവര്‍ത്തനപുരോഗതി വിശദമാക്കാമോ;

(ബി) സ്മാരകമന്ദിര നിര്‍മ്മാണം അടിയന്തരിമായി പൂര്‍ത്തിയാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

5758

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ വികസനം

ശ്രീ. എം. ഹംസ

() ഒറ്റപ്പാലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ സമഗ്ര വികസനത്തിനായി 2006-2011 കാലഘട്ടത്തില്‍ എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചത് എന്ന് വിശദമാക്കാമോ;

(ബി) എത്ര രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് പ്രസ്തുത കാലയളവില്‍ നടത്തിയത്;

(സി) 2011 ജൂണ്‍ 1 മുതല്‍ നാളിതുവരെ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തിയതെന്ന് വിശദീകരിക്കാമോ;

(ഡി) സ്മാരകത്തിന്റെ വികസനത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

5759

ചാനലുകളിലെ 'റിയാലിറ്റി ഷോ'

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() വിവിധ ചാനലുകളിലെ 'റിയാലിറ്റി ഷോ'കളില്‍ കുട്ടികളെ അപകടകരമായ രീതിയില്‍ ഡാന്‍സ് ചെയ്യിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കുട്ടികള്‍ക്ക് വന്‍ സമ്മാന വാഗ്ദാനങ്ങള്‍ ചെയ്തു നടത്തുന്ന ഇത്തരം 'റിയാലിറ്റി ഷോ'കളിലെ എലിമിനേഷന്‍ റൌണ്ടുകളും മറ്റും കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത 'ഷോ'കള്‍ ബാലവേലകള്‍ എന്ന ഗണത്തില്‍പ്പെടുത്താമോ; ആയതു സംബന്ധിച്ച് അന്വേഷണം നടത്തുമോ;

(ഡി) പ്രസ്തുത 'ഷോ'കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ; അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ?

5760

ചവിട്ടുനാടകം, പരിചമുട്ടുകളി തുടങ്ങിയ സാംസ്കാരിക കലകളുടെ നിലനില്‍പ്പിന് നടപടി

ശ്രീ. ലൂഡി ലൂയിസ്

() ചവിട്ടുനാടകം, പരിചമുട്ടുകളി തുടങ്ങിയ സാംസ്കാരിക കലകളുടെ നിലനില്‍പ്പിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത കലാകാരന്മാര്‍ക്ക് നിലവില്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടോ ; എങ്കില്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി സ്കൂള്‍ യൂത്ത് ഫെസ്റിവലുകളില്‍ ഒരു ഇനമായി ചേര്‍ത്ത് പ്രസ്തുത കലാരൂപങ്ങള്‍ക്ക് നവജീവന്‍ നല്‍കുവാന്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമോ ?

5761

കലാകാരന്മാര്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ.പി.സി.ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

() കലാകാരന്മാര്‍ക്ക് നല്കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;

(ബി) കലാകാരന്മാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ ?

5762

സര്‍ക്കസ് തൊഴിലാളികളുടെ പെന്‍ഷന്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() സര്‍ക്കസ് തൊഴിലാളികളുടെ പെന്‍ഷന്‍ 750 രൂപയായി വര്‍ദ്ധിപ്പിച്ച് ഉത്തരവായിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ കാരണമെന്ത്; വിശദാംശം വ്യക്തമാക്കുമോ?

5763

നൃത്ത നാടക കലാകാരന്മാരുടെ ക്ഷേമത്തിന് നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() പ്രൊഫഷണല്‍ നൃത്ത നാടക കലാകാരന്മാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ജീവിത പ്രയാസങ്ങളും ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ ;

(ബി) പ്രസ്തുത കലാകാരന്മാരുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കുമായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

5764

പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. ഷാഫി പറമ്പില്‍

,, പാലോട് രവി

,, വി.പി. സജീന്ദ്രന്‍

() പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നുണ്ടോ;

(ബി) പ്രസ്തുത കാര്‍ഡില്‍ സര്‍ക്കാര്‍ ചിഹ്നം ഇല്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ചിഹ്നം കാര്‍ഡില്‍ ഉള്‍ക്കൊളളിക്കാന്‍ നടപടി എടുക്കുമോ;

(ഡി) പ്രസ്തുത കാര്‍ഡിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നുണ്ടോ;

() കാര്‍ഡ് വിതരണത്തില്‍ ഏജന്‍സി കമ്മീഷന്‍ തുക നോര്‍ക്കക്ക് ലഭിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ആര്‍ക്കാണ് ഇത് ലഭിക്കുന്നതെന്ന കാര്യം അന്വേഷിക്കുമോ?

5765

മറുനാടന്‍ മലയാളികളുടെ സംഘടനകള്‍

ശ്രീ. കെ. വി.അബ്ദുള്‍ ഖാദര്‍

() വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറുനാടന്‍ മലയാളികളുടെ സംഘടനകള്‍ രജിസ്റര്‍ ചെയ്യുന്നതിന് സംവിധാനം ഉണ്ടോ;

(ബി) ദില്ലി, കല്‍ക്കത്ത, മുംബെയ്, ചെന്നെ, ഭോപ്പാല്‍ എന്നിവിടങ്ങളിലെ മലയാളി സംഘടനകളെ വിളിച്ചു ചേര്‍ത്ത് അവരുടെ യാത്രപ്രശ്നം പോലെയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

5766

പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നടപടി

ശ്രീ. ലൂഡി ലൂയിസ്

,, ഹൈബി ഈഡന്‍

,, എം.. വാഹീദ്

() പ്രവാസി സംഘടനകളുടെയും അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുവാനും കാര്യക്ഷമമാക്കാനും നോര്‍ക്ക-റൂട്ട്സ് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്;

(ബി) സംസ്ഥാനത്തിന്റെ വിവിധ തലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ ഇവരെ ഭാഗഭാക്കാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

5767

തിരിച്ചുവന്ന പ്രവാസികള്‍

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റര്‍

() കേരളത്തിലേക്ക് തിരിച്ചുവന്ന പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇവരുടെ എണ്ണം, സാമൂഹ്യ-സാമ്പത്തിക സ്ഥിതി ഇവയെപ്പറ്റി അറിയുന്നതിന് സര്‍വ്വേ നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

5768

തിരികെ എത്തുന്ന പ്രവാസികള്‍ക്ക് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായ പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

() തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തമായി ആരംഭിക്കാന്‍ കഴിയുന്ന സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്ന ഒരു പദ്ധതിക്ക് രൂപം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ബി) പദ്ധതി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്ന കാര്യത്തിന് മുന്‍ഗണന നല്‍കുമോ;

(സി) ഇത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ വഴിയുള്ള വായ്പകള്‍ ലഭിക്കുവാനുള്ള നടപടികള്‍ക്ക് നേതൃത്വം കൊടുക്കുമോ?

5769

പ്രവാസി മലയാളിക്ക് ചികിത്സാ സഹായം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ സ്വദേശിയും പ്രവാസി മലയാളിയുമായ ശ്രീ. കിഴക്കൂട്ട് ചന്ദ്രന്‍ മസ്ക്കറ്റില്‍ വച്ച് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്ക്കറ്റിലെ കപ്പോള ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത വ്യക്തിയെ നാട്ടിലെത്തിക്കുന്നതിന് (നോര്‍ക്ക വഴി) എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(സി) പ്രസ്തുത വ്യക്തിയുടെ ചികിത്സയ്ക്കായി ഏതെങ്കിലും തരത്തിലുളള ധനസഹായം അനുവദിച്ചുവോ ?

5770

വിദേശ മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. അച്ചുതന്‍

,, വി.ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

() വിദേശ മലയാളികളുടെ ക്ഷേമപ്രവര്‍ത്തനത്തില്‍ സജീവ ഇടപെടല്‍ നടത്തണമെന്ന് നോര്‍ക്ക തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം ഇടപെടലുകളാണ് നടത്താനുദ്ദേശിക്കുന്നത്;

(സി) മാറി വരുന്ന ലോക സാഹചര്യത്തില്‍ വിദേശ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി വിദേശ മലയാളി സംഗമം സംഘടിപ്പിക്കുവാന്‍ ശ്രമിക്കുമോ;

(ഡി) എങ്കില്‍ എന്ന് എവിടെ വച്ച് സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കുമോ?

5771

വിദേശത്ത് അപകട മരണം സംഭവിക്കുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം

ശ്രീ. റ്റി. .അഹമ്മദ് കബീര്‍

() വിദേശത്ത് വെച്ച് അപകടമരണം സംഭവിക്കുന്ന മലയാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടോ ;

(ബി) എങ്കില്‍ അതിനു നിശ്ചയിച്ചിട്ടുള്ള മാനദണ്ഡമെന്തെന്നും എന്ത് തുകയാണ് ധനസഹായമായി നല്‍കുന്നത് എന്നും വ്യക്തമാക്കുമോ ;

(സി) തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ?

5772

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലെ കാലതാമസം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് നല്‍കിവരുന്ന സഹായ പദ്ധതികള്‍ ഏതെല്ലാമാണ്;

(സി) ഇത്തരം സഹായ പദ്ധതികള്‍ മെച്ചപ്പടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

5773

നോര്‍ക്ക - റൂട്ട്സ്

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, . റ്റി. ജോര്‍ജ്

,, എം. . വാഹീദ്

() നോര്‍ക്ക - റൂട്ട്സ് എന്തെല്ലാം സാമ്പത്തിക സഹായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്;

(ബി) സാന്ത്വന, ചെയര്‍മാന്‍ ഫണ്ട് തുടങ്ങിയവ അര്‍ഹരായവര്‍ക്ക് തന്നെ സമയബന്ധിതമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ നിലവില്‍ സംവിധാനമുണ്ടോ;

(സി) ഇല്ലെങ്കില്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമോ; വിശദമാക്കുമോ ?

5774

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തല്‍

ശ്രീ. . റ്റി. ജോര്‍ജ്

,, .സി. ബാലകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ഹൈബി ഈഡന്‍

() വിദേശരാജ്യങ്ങളില്‍ തൊഴില്‍ മേഖലയില്‍ വന്ന മാറ്റം കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലും ടെക്നിക്കല്‍ സ്കൂളുകളിലും പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുമോ;

(ബി) ഇതിനായി നോര്‍ക്ക-റൂട്ട്സ് മുന്‍കൈ എടുക്കുമോ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്?

5775

നോര്‍ക്കയുടെ കീഴില്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ സാമ്പത്തിക സഹായം

ശ്രീ. എം. ഉമ്മര്‍

() നോര്‍ക്കയുടെ കീഴില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സാങ്കേതിക പഠനകേന്ദ്രങ്ങളുടെ വിവരങ്ങള്‍ വിശദീകരിക്കാമോ ;

(ബി) പഠന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ ;

(സി) നിലവിലുള്ള ഐ.റ്റി.. കളോട് ചേര്‍ന്ന് ഇത്തരം കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് തടസ്സങ്ങളുണ്ടോയെന്ന് വ്യക്തമാക്കാമോ ?

5776

ഫ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം

ശ്രീ. പി. . മാധവന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, . സി. ബാലകൃഷ്ണന്‍

() ഫ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തന രീതിയും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തെല്ലാം എന്ന് അറിയിക്കുമോ; ഇത് എവിടെയെല്ലാമാണ് നടപ്പാക്കിവരുന്നത്;

(ബി) ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമായി യൂറോപ്പിലേക്കും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുമുളള കുടിയേറ്റത്തിന്റെ സാദ്ധ്യതകളെപ്പറ്റിയുളള ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുമോ?

5777

പ്രവാസി പദ്ധതി

ശ്രീ. .സി. ബാലകൃഷ്ണന്‍

,, കെ. അച്ചുതന്‍

,, സി.പി. മുഹമ്മദ്

,, വി.ഡി. സതീശന്‍

() വിദേശ തൊഴില്‍ അന്വേഷകര്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കും ജോലി ലഭിക്കുന്നതിനായി ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കുന്ന കാര്യം ആലോചിക്കുമോ;

(ബി) ഇതിനായി സ്വകാര്യ ഏജന്‍സികളെക്കൂടി ഉള്‍പ്പെടുത്തി കാര്യക്ഷമമായി റിക്രൂട്ട്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്?

5778

പ്രവാസികള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി 

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, സണ്ണി ജോസഫ്

() പ്രവാസികള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി) ഇപ്പോള്‍ ഇന്‍ഷ്വറന്‍സ് തുക വര്‍ദ്ധിപ്പിക്കാനുദ്ദേശിക്കു ന്നുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

5779

പൈതൃക ഗ്രാമം

ശ്രീ. പാലോട് രവി

'' വി.പി. സജീന്ദ്രന്‍

'' പി.. മാധവന്‍

'' അന്‍വര്‍ സാദത്ത്

() പ്രവാസി മലയാളികള്‍ക്കുവേണ്ടി പൈതൃക ഗ്രാമം സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിനുവേണ്ടി എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്;

(സി) പ്രസ്തുത ഗ്രാമത്തിന്റെ വിസ്തൃതി എത്രയാണ്;

(ഡി) പ്രസ്തുത ഗ്രാമത്തില്‍ എന്തെല്ലാം സ്ഥാപനങ്ങളാണ് നടത്താനുദ്ദേശിക്കുന്നത്;

() പ്രസ്തുത ഗ്രാമം എവിടെയാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്തുമോ?

5780

പ്രവാസികള്‍ക്കു ലഭിക്കുന്ന സൌകര്യങ്ങള്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

() വിദേശത്ത് ബിസിനസ്സ്/ജോലിചെയ്യുന്ന പ്രവാസി മലയാളികളില്‍ അതോടൊപ്പം കേരളത്തിലെ കാര്‍ഷികരംഗത്ത് ഇടപ്പെടുന്നവര്‍ക്ക് കാര്‍ഷികരംഗം, കൃഷിഭൂമി എന്നിവ വികസിപ്പിക്കുന്നതിനും ശരിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ ; എങ്കില്‍ അവ ഏതെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) ഇത്തരത്തിലുള്ള പ്രവാസികളെ കര്‍ഷകനായോ, കാര്‍ഷിക സംരംഭകനായോ പരിഗണിക്കുവാന്‍ കഴിയുമോ ;

(സി) വിദേശമലയാളികളുടെ പേരിലുള്ള തരിശു ഭൂമി കൃഷി ചെയ്യത്തക്ക വിധത്തില്‍ ഏറ്റെടുത്തു കാര്‍ഷികയോഗ്യമാക്കുന്നതിന് വേണ്ടി നിലവില്‍ പദ്ധതികള്‍ ഉണ്ടോ ; എങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

5781

പി.ആര്‍.ഡി. ചെലവഴിച്ച തുക

ശ്രീ. കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പി.ആര്‍.ഡി. വഴി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പി.ആര്‍.ഡി. വഴി നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ എത്ര തുക കൂടി ചെലവഴിക്കേണ്ടി വരും എന്നു കണക്കാക്കിയിട്ടുണ്ടോ ?

5782

സംസ്ഥാനത്ത് നിന്നും അന്യ രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്തിനെതിരെ നടപടി

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്ത് നിന്നും അന്യരാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഇങ്ങനെ അന്യരാജ്യങ്ങളിലേക്ക് കൊണ്ടുപോയിട്ടുള്ളവര്‍ അനുഭവിക്കുന്ന വിഷമതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.