UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5821

അഗ്രികള്‍ച്ചര്‍മെക്കനൈസേഷന്‍

ശ്രീ.വി.ശശി

() രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) യുടെ 18.3.2011 ലെ എസ്. എല്‍.എസ്.സി.യുടെ ഭരണാനുമതി ലഭിച്ചിട്ടുള്ള പ്രോജക്ടുകളുടെ നിര്‍വ്വഹണം നടക്കുന്നുണ്ടോയെന്നറിയിക്കാമോ ;

(ബി) ഇല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷനുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് ഏറ്റെടുത്തുനടത്തേണ്ട പദ്ധതി 6 മാസം കഴിഞ്ഞിട്ടും ഏറ്റെടുത്തിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) ഈ പദ്ധതി നടപ്പാക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ ഗുണനിലവാരമുള്ള ജൈവവളം കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനും അഗ്രിക്കള്‍ച്ചറല്‍മെക്കനൈസേഷനെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഈ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കുമോ ?

5822

കിസാന്‍ പഞ്ചായത്ത്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാന സര്‍ക്കാര്‍ കിസാന്‍ പഞ്ചായത്ത് എന്ന പേരില്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(സി) ഈ പദ്ധതി എന്ന് പ്രാവര്‍ത്തികമാക്കുമെന്ന് വെളിപ്പെടുത്താമോ?

5823

തരിശുഭൂമി ഉപയോഗപ്പെടുത്താന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

() കൃഷി ഭവന്‍ മുഖേന കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ചു കൊണ്ട് തരിശുഭൂമി ഉപയോഗപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഇതു പ്രകാരം എന്തെല്ലാം ആനുകൂല്യങ്ങളാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?

5824

കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം

ശ്രീ.ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തില്‍ ഈ കഴിഞ്ഞ വര്‍ഷകാലത്ത് ഉണ്ടായ വ്യാപകമായ കൃഷിനാശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ; ഈ നഷ്ടപരിഹാരം എന്ന് ലഭ്യമാക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

5825

വെച്ചൂര്‍ മോഡേണ്‍ റൈസ് മില്‍

ശ്രീ.കെ.അജിത്

() വൈക്കത്തെ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിന്റെ ഉത്ഘാടനം നടന്നുവെങ്കിലും അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിയ്ക്കുമോ ;

(സി) ഈ മില്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ എത്ര ടണ്‍ നെല്ല് ഇവിടെ സംസ്കരിക്കാനാകുമെന്ന് വ്യക്തമാക്കാമോ ;

(ഡി) ഈ മില്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ മുഴുവന്‍ നെല്ലും ലഭ്യമാക്കാന്‍ കഴിയുമോയെന്നും മില്ലിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ ?

5826

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പുതിയ റൈസ് മില്ലുകള്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. സി. ദിവാകരന്‍

'' .കെ. വിജയന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് സംസ്ഥാനത്ത് ആരംഭിച്ച ആലത്തൂര്‍, വെച്ചൂര്‍ റൈസ് മില്ലുകള്‍ പൂര്‍ണ്ണ തോതില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി) ഈ മില്ലുകളില്‍ ഉല്പാദിപ്പിക്കുന്ന അരിയ്ക്ക് പുതിയ ബ്രാന്‍ഡ് പേര് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്താണെന്ന് വെളിപ്പെടുത്താമോ;

(സി) സംസ്ഥാന സര്‍ക്കാരോ, സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മറ്റ് ഏജന്‍സികളോ പുതിയ റൈസ് മില്ലുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

5827

കര്‍ഷകരുടെ വൈദ്യുതി കണക്ഷന്‍

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

യഥാസമയം വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാന്‍  കഴിയാത്തതിനാല്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെടുന്നതു കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന തായി പറയപ്പെടുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ?

5828

ജൈവവള ഉത്പാദനം

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() കാര്‍ഷിക വിളകള്‍ക്ക് ജൈവവള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഫാക്ടിന്റെ സഹകരണത്തോടെ ജൈവവള ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) സംസ്ഥാനത്ത് ഫാക്ടിന്റെ സഹകരണത്തോടെ എവിടെയൊക്കെയാണ് ജൈവവള നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്;

(സി) തദ്ദേശസ്വയംരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജൈവവള ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുമോ;

(ഡി) ഇപ്രകാരം ഉത്പാദിപ്പിക്കുന്ന ജൈവവളം പഞ്ചായത്തുകള്‍ തോറും കൃഷി ഓഫീസുകള്‍ മുഖേന വിതരണം ചെയ്യുന്നതിന് നടപടി കൈക്കൊളളുമോ?

5829

ജൈവകൃഷി

ശ്രീ. പി.സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

() ജൈവകൃഷി വ്യാപകമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു ;

(ബി) ജൈവകൃഷി വ്യാപകമാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമോ;

(സി) ജൈവ കൃഷിയുടെ മേന്മകള്‍ പ്രചരിപ്പിക്കുന്നതിന് കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ നടപടികള്‍ സ്വീകരിക്കുമോ?

5830

രാസവളസബ്സിഡി

ശ്രീ..ചന്ദ്രശേഖരന്‍

() കര്‍ഷകര്‍ക്ക് രാസവളസബ്സിഡി അനുവദിക്കുന്നതായി അറിയാമോ ;

(ബി) ഏതെല്ലാം വളങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നുണ്ടെന്നും അവ എത്രശതമാനം വീതമാണെന്നും അറിയാമോ; എങ്കില്‍ വ്യക്തമാക്കുമോ ;

(സി) രാസവളസബ്സിഡി ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ആസൂത്രണ ബോര്‍ഡിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതായി അറിയാമോ ;

(ഡി) ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ ?

5831

വീട്ടില്‍ ഒരു മാവ് പദ്ധതി

ശ്രീ. എം. ഉമ്മര്‍

() വീട്ടില്‍ ഒരു മാവ് പദ്ധതി പ്രകാരം എത്ര മാവിന്‍ തൈകള്‍ സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ബി) ഇത്തരത്തില്‍ കൂടുതല്‍ ഫലവൃക്ഷങ്ങള്‍ ലഭ്യമാക്കാന്‍ ആലോചനയുണ്ടോ;

(സി) വിതരണം ചെയ്യുന്ന തൈകള്‍ മികച്ച ഗുണനിലവാരമുളളവയാണെന്ന് ഉറപ്പുവരുത്തുമോ;

(ഡി) എത്ര വര്‍ഷംകൊണ്ട് കായ്ക്കുന്ന മാവിന്‍തൈകളാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;

5832

മാമ്പഴ സംസ്കരണ യൂണിറ്റ്

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ മുതലമട പഞ്ചായത്തില്‍ മാമ്പഴകൃഷി നടത്തുന്നതായും ഇവിടെ ഉത്പാദിപ്പിക്കുന്ന മാമ്പഴം വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ കയറ്റി അയക്കുന്നുണ്ടെന്നുമുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മാമ്പഴം സംസ്കരിച്ച് ആവശ്യാര്‍ത്ഥം വിതരണം നടത്താന്‍ കഴിയുന്നില്ല എന്നതാണ് മാമ്പഴകര്‍ഷകരുടെ പ്രധാന പ്രശ്നം എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് മുതലമട പഞ്ചായത്തില്‍ ഒരു മാമ്പഴ സംസ്കരണ യൂണിറ്റ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

5833

മണ്ണാര്‍ക്കാട് കൃഷിഭവനുകളിലെ ഒഴിവുകള്‍

ശ്രീ.എന്‍. ഷംസുദ്ദീന്‍

() മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍പ്പെട്ട വിവിധകൃഷിഭവനുകളിലെ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) ഓരോകൃഷിഭവനുകളിലും എത്ര കൃഷി ഓഫീസര്‍മാരുടേയും എത്ര കൃഷി അസിസ്റന്റുമാരുടേയും ഒഴിവുകളാണ് നിലവിലുളളത്:

(സി) ഒഴിവുകള്‍ നികത്തുവാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമോ?

5834

കൃഷി ഭവനുകളുടെ വികസനം

ശ്രീ. ലൂഡി ലൂയിസ്

,, വി. പി. സജീന്ദ്രന്‍

,, ഹൈബി ഈഡന്‍

,, ജോസഫ് വാഴക്കന്‍

() പഞ്ചായത്തുകളുടെ പ്രവര്‍ത്തനമാതൃകയില്‍ കൃഷിഭവനുകള്‍ വികസിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) കാര്‍ഷിക വികസന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്;

(സി) പഞ്ചായത്തുകളിലെപോലെ കര്‍ഷകര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് കൃഷി ഭവനുകളെ സജ്ജമാക്കുമോ;

(ഡി) ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതിന് നേതൃത്വം നല്‍കാന്‍ കഴിയുന്ന രീതിയില്‍ കൃഷിഭവനുകളെ സജ്ജമാക്കാന്‍ നടപടി സ്വീകരിക്കുമോ?

5835

ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ കൃഷിഭവനുകളിലെ ഒഴിവുകള്‍

ശ്രീ. എം. ഹംസ

() ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ കൃഷിഭവനുകളില്‍ കൃഷി അസിസ്റന്റുമാരുടെ എത്ര തസ്തികകള്‍ ആണുള്ളത് ;

(ബി) ഓരോ കൃഷിഭവനുകളിലും എത്ര കൃഷി അസിസ്റന്റുമാര്‍ ആണ് നിലവിലുള്ളത് ;

(സി) മണ്ഡലത്തിലെ മിക്ക കൃഷിഭവനുകളിലും കൃഷി അസിസ്റന്റുമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ ;

(ഡി) കൃഷി അസിസ്റന്റുമാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

5836

കൃഷി അസിസ്റന്റുമാരുടെ സീനിയോറിറ്റി ലിസ്റ്

ശ്രീ. ജി. എസ്. ജയലാല്‍

() സംസ്ഥാനത്താകെ കൃഷി അസിസ്റന്റുമാരുടെ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് അറിയിക്കുമോ; പ്രസ്തുത തസ്തികകള്‍ നികത്തുന്നതിലേക്ക് പി. എസ്. സി. ലിസ്റ് നിലവിലുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി) പ്രസ്തുത കാറ്റഗറിയില്‍പ്പെട്ട ജീവനക്കാരുടെ കുറ്റമറ്റ സീനിയോറിറ്റി ലിസ്റ് അവസാനമായി പ്രസിദ്ധീകരിച്ചത് എന്നാണ്; ലിസ്റിന്റെ കോപ്പി ലഭ്യമാക്കുമോ;

(സി) കുറ്റമറ്റ സീനിയോറിറ്റി ലിസ്റ് നിലവിലില്ലെങ്കില്‍ അത് എന്ന് തയ്യാറാക്കി പ്രസിദ്ധീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?

5837

കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ കൃഷി ആഫീസര്‍മാരുടെ ഒഴിവുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കര നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കൃഷി ഭവനുകളില്‍ എത്ര കൃഷി ആഫീസര്‍മാരുടെയും കൃഷി അസിസ്റന്റുമാരുടെയും ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കൃഷി ഭവനുകളിലെവിടെയെങ്കിലും പൂര്‍ണസമയ കൃഷി ആഫീസര്‍മാരില്ലെങ്കില്‍ വിവരം വെളിപ്പടുത്തുമോ;

(സി) ഒഴിവുകളുളള പക്ഷം ആയത് നികത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

5838

കൃഷിഓഫീസര്‍ ഗ്രേഡ് കക തസ്തികയിലേക്ക് പി.എസ്.സിയുടെ എഴുത്തുപരീക്ഷ

ശ്രീ.കെ.കെ. ലതിക

() കൃഷി അസിസ്റന്റുമാര്‍ക്ക് കൃഷി ഓഫീസര്‍ ഗ്രേഡ് കക തസ്തികയിലേക്ക് പ്രമോഷന്‍ ലഭിക്കുന്നതിന് പി.എസ്.സിയുടെ 12.08.2011-ലെ വിജ്ഞാപനപ്രകാരം നടത്താന്‍ പോകുന്ന എഴുത്തുപരീക്ഷയ്ക്ക് കൃഷി വകുപ്പില്‍ നിന്നും എത്ര കൃഷി അസിസ്റന്റുമാര്‍ വകുപ്പിന്റെ അനുമതിയോടെ അപേക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പരീക്ഷയ്ക്ക് വേണ്ട അടിസ്ഥാനയോഗ്യത സര്‍വ്വീസ് കാലയളവ് പൂര്‍ത്തിയാക്കിയതായി കണക്കാക്കുന്നതിന് ആരെങ്കിലും റഗുലര്‍ സര്‍വ്വീസും എംപ്ളോയ്മെന്റ് സര്‍വ്വീസും കുടിചേര്‍ത്ത് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോഎന്ന് വ്യക്തമാക്കാമോ;

(സി) എങ്കില്‍ അവരുടെ ഓഫീസ് മേല്‍വിലാസം സഹിതമുള്ള ലിസ്റ് ലഭ്യമാക്കുമോ;

(ഡി) 30-9-1994 ന് ശേഷം റഗുലര്‍ നിയമനം ലഭിച്ചവരുടെ മുന്‍ എംപ്ളോയ്മെന്റ് സര്‍വ്വീസ് പ്രൊമോഷനുള്ള യോഗ്യത കാലയളവ് അല്ല എന്ന സര്‍വ്വീസ് ചട്ടം നിലവിലിരിക്കെ ഇത് ലംഘിച്ച് കൃഷി അസിസ്റ്റന്റുമാരുടെ അപേക്ഷ ശുപാര്‍ശ ചെയ്ത മേലുദ്യോഗസ്ഥരുടെ ലിസ്റ്, ഓഫീസ് മേല്‍വിലാസം സഹിതം ലഭ്യമാക്കുമോ?

5839

മംഗല്‍പാടി പഞ്ചായത്ത് സ്വര്‍ണ്ണഗിരി തോടിനു കുറുകെ വി.സി.ബി. നിര്‍മ്മാണം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്ത് സ്വര്‍ണ്ണഗിരി തോടിനു കുറുകെ ഒരു വി.സി.ബി. നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്‍മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് വിശദമാക്കാമോ;

(സി) ഈ പദ്ധതി ആര്‍..ഡി.എഫ്.-ല്‍ ഉള്‍പ്പെടുത്തി കേരള ലാന്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് സെക്ടറല്‍ അലോക്കേഷന്‍ നല്‍കുമോ;

(ഡി) എത്രയും വേഗം ഇത് ഏറ്റെടുത്തു നടപ്പാക്കാന്‍  നടപടി സ്വീകരിക്കുമോ?

5840

ഒഴിവുള്ള തസ്തികകളില്‍ സ്ഥിരം നിയമനം

ശ്രീമതി ഗീതാ ഗോപി

() മണ്ണ് സംരക്ഷണ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ വിഭാഗങ്ങളില്‍ എത്ര തസ്തികകള്‍ നിലവിലുണ്ടെന്നും അവരില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നും വ്യക്തമാക്കുമോ;

(ബി) ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി) ഒഴിവുള്ള തസ്തികകളില്‍ അടിയന്തിരമായി നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

5841

കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ വാട്ടര്‍ ഷെഡ്

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ വെട്ടിക്കവല, കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്തുകളുടെ പരിധിയില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ വാട്ടര്‍ ഷെഡ് പദ്ധതി നടന്നുവരുന്നു;

(ബി) പ്രസ്തുത പദ്ധതികളുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;

(സി) ഓരോ പദ്ധതിയുടേയും അടങ്കല്‍ തുകയും നിര്‍മ്മാണത്തിന്റെ പുരോഗതിയും വിശദമാക്കുമോ?

5842

വെറ്ററിനറി സര്‍വ്വകാലാശാല

ശ്രീ.പി..മാധവന്‍

,, ബെന്നി ബെഹനാന്‍

,, എം..വാഹീദ്

() വെറ്ററിനറി സര്‍വ്വകലാശാല എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) ഏതൊക്കെ രീതിയിലുള്ള സാമ്പത്തിക സഹായത്തോടെയാണ് പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നത് ;

(സി) ത്രിതല പഞ്ചായത്തുകളുമായും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും ചേര്‍ന്ന് വിവിധ കോഴ്സുകള്‍ ആരംഭിക്കുമോ ;

(ഡി) പ്രസ്തുത സര്‍വ്വകലാശാലയുടെ സ്റഡി സെന്ററുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5843

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

() മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ എന്തെല്ലാം പദ്ധതികളാണ് നടത്തുന്നതെന്ന് വിശദമാക്കാമോ;

(ബി) പട്ടികജാതി വിഭാഗത്തിന് പ്രത്യേകമായി എന്തെങ്കിലും പദ്ധതികള്‍ വകുപ്പ് നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി) പ്രസ്തുത പദ്ധതികള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കുന്നുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?

5844

മൃഗസംരക്ഷണ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() മൃഗസംരക്ഷണ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത് ;

(ബി) പ്രസ്തുത മേഖലയില്‍ കേന്ദ്ര സഹായം പ്രയോജനപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) മൃഗസംരക്ഷണ മേഖലയ്ക്കുള്ള 2011-12 വര്‍ഷത്തെ പദ്ധതിവിഹിതം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

5845

ഹലാല്‍ ചിക്കന്‍

ശ്രീ. സി. മോയിന്‍കുട്ടി

() മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ‘കെപ്കോ’ എന്ന സ്ഥാപനം കേരളത്തില്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) പ്രസ്തുത സ്ഥാപനത്തില്‍ കോഴികളെ കശാപ്പു ചെയ്യുന്നതിന് ഇപ്പോള്‍ എന്തു മാര്‍ഗ്ഗമാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) ഹലാല്‍ ചിക്കന്‍ വില്ക്കപ്പെടും’ എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള തിരുവനന്തപുരം കണ്ണിമേറ മാര്‍ക്കറ്റിനു സമീപമുള്ള ‘കെപ്കോ’ സ്ഥാപനത്തില്‍ ഹലാലായി കശാപ്പു ചെയ്യുന്നതിന് ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ; ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

(ഡി) കെപ്കോയുടെ എല്ലാ സ്ഥാപനങ്ങളിലും കോഴികളെയും മറ്റും ഹലാലായി മാത്രമേ കശാപ്പു ചെയ്യാവൂ എന്ന് നിര്‍ദ്ദേശം നല്‍കുമോ; ഇതിനാവശ്യമായവരെ നിയമിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

5846

കേരള പൌള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() കേരള പൌള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെപ്കോ) പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി) പൌള്‍ട്രിയുമായി ബന്ധപ്പെട്ട് എന്തൊക്കെ പുതിയ കോഴ്സുകള്‍ നടത്താനാണ് നടപടി സ്വീകരിച്ചിട്ടുള്ളത് ;

(സി) അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കി സംസ്ഥാനത്ത് ഒരു ഹൈടെക് മാംസോത്പാദന യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

5847

മങ്കട മണ്ഡലത്തിലെ കോഴിഗ്രാമം പദ്ധതി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മലപ്പുറം ജില്ലയിലെ എത്ര പഞ്ചായത്തുകളിലാണ് 'കോഴിഗ്രാമം' പദ്ധതി നടപ്പിലാക്കിയത് ;

(ബി) മങ്കട മണ്ഡലത്തിലെ 2 പഞ്ചായത്തുകളിലെങ്കിലും കോഴിഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

5848

'ഗ്രാമം നിറയെ കോഴി' പദ്ധതി

ശ്രീ. സി. ദിവാകരന്‍

,, വി. ശശി

,, കെ. അജിത്

,, പി. തിലോത്തമന്‍

() പൌള്‍ട്രി വികസന കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള്‍ ഇപ്പോള്‍ എത്ര കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) പുതിയ കേന്ദ്രങ്ങളില്‍ പ്രസ്തുത ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ എത്രയെണ്ണം;

(സി) ഗ്രാമം നിറയെ കോഴി പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിന് ഇപ്പോള്‍ ഉദ്ദേശമുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

5849

മൃഗസംരക്ഷണ വകുപ്പിലെ ഒഴിവുകള്‍

ശ്രീ. കെ. കെ. നാരായണന്‍

() മൃഗസംരക്ഷണ വകുപ്പില്‍ വിവിധ തസ്തികകളില്‍ ആയി എത്ര ഒഴിവുകള്‍ ഉണ്ട് ;

(ബി) തസ്തികകളും ഒഴിവുകളും ജില്ലതിരിച്ച് വിശദമാക്കാമോ ;

(സി) ഇതില്‍ ഏതൊക്കെ ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ?

5850

അച്ചടിവകുപ്പില്‍ പരിഷ്ക്കാരങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം അച്ചടിവകുപ്പില്‍ നടപ്പാക്കിയ പരിഷ്ക്കാരങ്ങള്‍ എന്തെല്ലാമാണ് ;

(ബി) സര്‍ക്കാര്‍ കലണ്ടര്‍, ഡയറികള്‍ മറ്റ് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, വ്യക്തികള്‍ മുതലായവര്‍ക്ക് വിതരണം ചെയ്യുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ :

(സി) നിയമവിരുദ്ധമായി സര്‍ക്കാര്‍ ഡയറിയും, കലണ്ടറും വിതരണം ചെയ്യുന്നതായുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വ്യക്തമാക്കാമോ ;

(ഡി) സ്റേഷനറി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ?

5851

സിആപ്റ്റ് സംരക്ഷിക്കാന്‍ പദ്ധതി

ശ്രീ. ബി. സത്യന്‍

() സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സി..പി.റ്റി. (ഇഅജഠ) നെ സംരക്ഷിക്കാന്‍ എന്തെല്ലാം പദ്ധതികളാണുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) സര്‍ക്കാരിന്റെ പ്രിന്റിംഗ് ജോലികള്‍ സര്‍ക്കാര്‍ പ്രസ്സിനു പുറമേ (ഇഅജഠ) നെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ;

(സി) പ്രിന്റിംഗ് സര്‍ക്കാര്‍ പ്രസ്സുകളില്‍ പ്രിന്റിംഗ് ജോലി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമ്പോള്‍ ശേഷിക്കുന്ന ജോലി ഏതൊക്കെ സ്ഥാപനങ്ങള്‍ക്കാണ് നല്‍കുന്നത്; പേര് സഹിതം വ്യക്തമാക്കാമോ?

5852

സര്‍ക്കാര്‍ പ്രസ്സുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി. ജമീലാ പ്രകാശം

ശ്രീ. സി.കെ. നാണു

() ഏതൊക്കെ സര്‍ക്കാര്‍ പ്രസ്സുകളിലാണ് പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത്;

(ബി) അവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) ആവശ്യമായ പാഠപുസ്തകങ്ങളുടെ എത്ര ശതമാനം ആണ് സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിക്കുന്നത്;

(ഡി) ബാക്കിയുളളവ അച്ചടിക്കുന്നതിന് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം എന്താണ്;

() സ്വകാര്യ പ്രസ്സുകളെ പാഠപുസ്തകങ്ങളുടെ അച്ചടിക്കുവേണ്ടി തെരഞ്ഞെടുക്കുമ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്രസ്സുകള്‍ക്ക് മുന്‍ഗണന നല്‍കുവാന്‍ തയ്യാറാകുമോ ?

5853

കെ. മോഹനനെതിരെയുള്ള വിജിലന്‍സ് അന്വേഷണം

ശ്രീ. വി. ശിവന്‍കുട്ടി

() തിരുവനന്തപുരം ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ്സിലെ ജൂനിയര്‍ ഫോര്‍മാന്‍ (ബയന്റിംഗ്) കെ. മോഹനനെ കൈക്കൂലി കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതു കാരണം ജില്ലയ്ക്കു പുറത്ത് സ്ഥലം മാറ്റം നല്‍കണമെന്ന ഉത്തരവ് നിലവിലുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി) ടിയാനെ തിരുവനന്തപുരം ജില്ലയില്‍ മാത്രമേ നിയമിക്കാന്‍ പാടുള്ളു എന്ന വിധത്തില്‍ കോടതിവിധി നിലവിലുണ്ടോ ;

(ഡി) ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

() ടിയാന്റെ പേരില്‍ 2001-2006-ല്‍ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(എഫ്) ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ ലഭ്യമാക്കുമോ ?

5854

സ്റേഷനറി സാമഗ്രികളുടെ വിതരണം

ശ്രീ.എം. ഉമ്മര്‍

() എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും സ്റേഷനറി സാമഗ്രികള്‍ വിതരണം ചെയ്യുന്നുണ്ടോ;

(ബി) ഏതെല്ലാം തരത്തില്‍പ്പെട്ട സ്റ്റേഷനറി സാധനങ്ങളാണ് പ്രധാനമായും നല്‍കുന്നതെന്ന് വിശദമാക്കാമോ;

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.