Q.
No |
Questions
|
5471
|
വൈക്കം
നിയോജകമണ്ഡലത്തിലെ
ഭൂമി
കൈയ്യേറ്റം
ശ്രീ.
കെ. അജിത്
(എ)
കഴിഞ്ഞ
ഒരു വര്‍ഷത്തിനുളളില്‍
വൈക്കം
നിയോജക
മണ്ഡലത്തില്‍
ഏതെങ്കിലും
ഭൂമി
കൈയ്യേറ്റങ്ങള്‍റവന്യൂ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)
എങ്കില്‍
ആയതിന്
എന്തു
നടപടി
എടുത്തു
എന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂമി
കയ്യേറ്റങ്ങള്‍
കണ്ടുപിടിക്കുന്നതിനും
ഒഴിവാക്കുന്നതിനുമായി
റവന്യൂ
വകുപ്പിന്റെ
സ്ക്വാഡുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ? |
5472 |
കടലോര
പ്രദേശങ്ങളില്‍
സര്‍ക്കാര്‍
ഭൂമിയും
കെട്ടിടങ്ങളും
കൈവശപ്പെടുത്തുന്നതിനെതിരെ
നടപടി
ശ്രീ.
കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
,,
എ. പ്രദീപ്കുമാര്‍
,,
കെ. വി.
അബ്ദുള്‍
ഖാദര്‍
,,
കെ. കെ.
നാരായണന്‍
(എ)
സംസ്ഥാനത്തെ
കടലോര
പ്രദേശങ്ങളില്‍
സര്‍ക്കാര്‍
ഭൂമിയും
കെട്ടിടങ്ങളും
വ്യാപകമായി
സ്വകാര്യ
വ്യക്തികള്‍
കൈവശപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
അന്വേഷണം
നടത്തി, തുടര്‍
നടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ? |
5473 |
കിനാലൂര്‍
എസ്റേറ്റിലെ
പുറമ്പോക്ക്
ഭൂമി
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)
കോഴിക്കോട്
കിനാലൂര്‍,
കാന്തലാട്
വില്ലേജുകളിലുള്‍പ്പെട്ട
കൊച്ചിന്‍
മലബാര്‍
എസ്റേറ്റ്
ആന്റ്
ഇന്‍ഡസ്ട്രീസ്
വക
ഭൂമിയില്‍
നികുതി
കെട്ടാത്ത
ഭൂമി, പുഴ
പുറമ്പോക്ക്,
റവന്യൂ
ഭൂമി
മറ്റേതെങ്കിലും
തരത്തിലുള്ളതോ
ആയ എത്ര
വീതം
ഭൂമിയുണ്ട്;
(ബി)
അവയുടെ
സര്‍വ്വേ
നമ്പര്‍
അടിസ്ഥാനത്തിലുള്ള
അളവ്
ലഭ്യമാക്കാമോ? |
5474 |
ഏറ്റെടുത്ത
ഭൂമിയുടെ
അളവ്
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
ശ്രീമതി.
ഇ.എസ്.
ബിജിമോള്‍
ശ്രീ.
പി. തിലോത്തമന്‍
,,
വി. ശശി
(എ)
ഈ
ഗവണ്‍മെന്റ്
അധികാരമേറ്റ
ശേഷം
എത്ര
ഭൂമി
അളവ്
ഏറ്റെടുത്തു;
(ബി)
അതില്‍
എത്ര
ഏക്കര്‍
ഏലമലക്കാടുകളുണ്ട്;
ഈ
ഏലമലക്കാടുകളുടെ
നിയന്ത്രണം
ഏതെല്ലാം
വകുപ്പുകള്‍ക്കാണ്;
ഒന്നില്‍കൂടുതല്‍
വകുപ്പുകള്‍ക്ക്
നിയന്ത്രണമുണ്ടെങ്കില്‍
ഓരോ
വകുപ്പിന്റെയും
ചുമതല
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതേറ്റെടുക്കുന്നതിന്
എന്തെല്ലാം
നടപടികളെടുത്തുവരുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പാട്ടകുടിശ്ശിക
വരുത്തിയിട്ടുള്ള
ഏലത്തോട്ട
ഉടമകള്‍
എത്ര, ഇവര്‍
ഈ
ഇനത്തില്‍
എത്ര തുക
വീതം
പാട്ടകുടിശ്ശിക
തീര്‍ക്കാനുണ്ട്
? |
5475 |
ലാന്റ്
അക്വിസിഷന്
പുതിയ
തസ്തികകള്‍
ശ്രീ.
മോന്‍സ്
ജോസഫ്
''
റ്റി.യു.
കുരുവിള
(എ)
സംസ്ഥാനത്ത്
ഭൂമി
ഏറ്റെടുക്കുന്നത്
സംബന്ധിച്ച
വിഷമതകള്‍
പരിഹരിക്കുന്നതിന്
ലാന്റ്
അക്വിസിഷന്
വേണ്ടി
പുതിയ
തസ്തികകള്‍
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ലാന്റ്
റവന്യു
കമ്മീഷണര്‍
ഓഫീസും
അതാത്
കളക്ടറേറ്റുകളിലെ
ലാന്‍ഡ്
അക്വിസിഷന്‍
വിഭാഗവും
തമ്മില്‍
ഒരു കോ-ഓര്‍ഡിനേഷന്‍
ഉണ്ടാക്കി
തീര്‍ക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)
ഭൂമി
ഏറ്റെടുക്കല്‍
സംബന്ധിച്ച്
സംസ്ഥാനത്ത്
കാലാകാലങ്ങളായി
നിലനില്‍ക്കുന്ന
പരാതികള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ? |
5476 |
സ്വകാര്യഭൂമി
ഏറ്റെടുക്കുമ്പോള്‍
നല്‍കേണ്ടുന്ന
നഷ്ടപരിഹാരം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
,,
എ. പ്രദീപ്
കുമാര്‍
,,
എസ്. ശര്‍മ്മ
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
സ്വകാര്യസംരംഭകര്‍ക്ക്
ഭൂമി
അക്വയര്‍
ചെയ്ത്
നല്‍കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ബി)
ഭൂവുടമകള്‍ക്ക്
നല്‍കിയ
ഏറ്റവും
മെച്ചപ്പെട്ട
നഷ്ടപരിഹാരവും
പുനരധിവാസ
പദ്ധതിയും
ഏതായിരുന്നു
; വിശദമാക്കാമോ? |
T5477 |
പൊതു
ആവശ്യങ്ങള്‍ക്ക്
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട
നഷ്ടപരിഹാര
വ്യവസ്ഥകള്‍
ശ്രീ.
കെ.എന്‍.എ.
ഖാദര്‍
,,
പി.ബി.
അബ്ദുള്‍
റസാക്
,,
വി.എം.
ഉമ്മര്‍മാസ്റര്‍
,,
എം. ഉമ്മര്‍
(എ)
പൊതു
ആവശ്യങ്ങള്‍ക്ക്ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട
നഷ്ടപരിഹാര
വ്യവസ്ഥകള്‍
പുതുക്കി
നിശ്ചിയിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)
കേന്ദ്ര
ഗവണ്‍മെന്റ്
പ്രസ്തുത
വിഷയത്തില്‍
തയ്യാറാക്കിയ
വ്യവസ്ഥകള്‍
തന്നെയാണോ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
കേരളം
അംഗീകരിച്ചിട്ടുള്ള
പുതിയ
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
സംക്ഷിപ്തമായി
വ്യക്തമാക്കാമോ?
|
5478 |
കണ്ണൂര്‍
മട്ടന്നൂരില്‍
കിന്‍ഫ്രാ
ഇന്‍ഡസ്ട്രിയല്‍
പാര്‍ക്ക്
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)
കണ്ണൂര്‍
ജില്ലയില്‍
മട്ടന്നൂര്‍
നഗരസഭയിലും
കീഴല്ലൂര്‍
ഗ്രാമപഞ്ചായത്തിലുമായി
കിന്‍ഫ്രാ
ഇന്‍ഡസ്ട്രിയല്‍
പാര്‍ക്ക്
സ്ഥാപിക്കുന്നതിനുള്ള
ലാന്റ്
അക്വിസിഷന്‍
നടപടികള്‍
ഏത്
ഉത്തരവു
പ്രകാരമാണ്
ആരംഭിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ
; പകര്‍പ്പ്
ലഭ്യമാക്കുമോ
;
(ബി)
പ്രസ്തുത
ലാന്റ്
അക്വിസിഷന്‍
നടപടികള്‍
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ
;
(സി)
ഫാസ്റ്
ട്രാക്ക്
സംവിധാനപ്രകാരമുള്ള
ലാന്റ്
അക്വിസിഷന്‍
നടപടി
കാലതാമസമില്ലാതെ
എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയും
എന്ന്
വ്യക്തമാക്കുമോ
;
(ഡി)
പ്രസ്തുത
ലാന്റ്
അക്വിസിഷനുമായി
ബന്ധപ്പെട്ട്
നാളിതുവരെ
നടന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ
? |
5479 |
ആയുര്‍വ്വേദ
ഡിസ്പെന്‍സറിക്ക്
ഭൂമി
ശ്രീ.
പുരുഷന്‍
കടലുണ്ടി
ബാലുശ്ശേരി
അസംബ്ളി
മണ്ഡലത്തിലെ
ഉണ്ണികുളം
ഗ്രാമപഞ്ചായത്ത്
ആയുര്‍വ്വേദ
ഡിസ്പെന്‍സറിക്കു
വേണ്ടി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
വാടക
കെട്ടിടത്തിനു
സമീപത്തെ
പുറമ്പോക്കു
ഭൂമിയില്‍
നിന്ന് 40
സെന്റ്
സ്ഥലം
അനുവദിക്കുമോ? |
5480 |
ലാന്റ്
അക്വിസിഷന്
അനുമതി
നല്‍കാന്‍
നടപടി
ശ്രീ.
എളമരം
കരീം
(എ)
കോഴിക്കോട്
കിനാലൂര്‍
എസ്റേറ്റ്
വക
ഏകദേശം 2000
ത്തോളം
ഏക്കര്‍
ഭൂമി
ഏറ്റെടുക്കാന്‍
കെ.എസ്.ഐ.ഡി.സി.
സര്‍ക്കാരി
നോട്
അനുമതിക്കായി
അപേക്ഷിച്ചിരുന്നോ;
(ബി)
എങ്കില്‍
അപേക്ഷയിന്മേല്‍
കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണ്;
(സി)
കോഴിക്കോട്
ജില്ലയുടെ
സമഗ്ര
വികസനത്തിനായി
ലക്ഷ്യമിടുന്ന
ഈ ലാന്റ്
അക്വിസിഷന്‍
നടപടിക്ക്
എത്രയും
വേഗം
അനുമതി
നല്‍കാന്‍
നടപടി
കൈക്കൊളളുമോ
? |
5481 |
ബേപ്പൂര്‍-ചെറുവണ്ണൂര്‍
റോഡ്
വികസന
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
എളമരം
കരീം
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ
ബേപ്പൂര്‍-ചെറുവണ്ണൂര്‍
റോഡ്
വീതികൂട്ടി
ഭൂമി
ഏറ്റെടുക്കാന്‍
ഉത്തരവായിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുവരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ;
(സി)
സ്ഥലമെടുപ്പ്
എന്ന്
പൂര്‍ത്തിയാക്കാനാകും
? |
5482 |
കോഴിക്കോട്
താലൂക്ക്
ലാന്റ്
അക്വയര്‍
ചെയ്യുന്നതിന്
നടപടി
ശ്രീ.എ.
പ്രദീപ്കുമാര്‍
(എ)
കോഴിക്കോട്
താലൂക്ക്
ലാന്റ്
അക്വിസിഷന്‍
തഹസില്‍ദാര്‍
ഓഫീസില്‍
ലാന്റ്
അക്വയര്‍
ചെയ്യുന്നതിനുള്ള
എത്ര
അപേക്ഷകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
അപേക്ഷയും
ലഭിച്ച
തീയതി, ഫയല്‍
നമ്പര്‍,
വിശദാംശങ്ങള്‍,
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
എന്നിവ
വിശദമാക്കുമോ;
(സി)
3 വര്‍ഷത്തില്‍
കൂടുതല്‍
കാലപ്പഴക്കമുള്ള
എത്ര
ഫയലുകളുണ്ടെന്ന്
ഫയല്‍
നമ്പര്‍,
വിഷയം
എന്നിവ
സഹിതം
വ്യക്തമാക്കുമോ
? |
5483 |
ചെറുവണ്ണൂര്‍
- കൊളത്തറ
റോഡ്
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
സ്ഥലം
ഏറ്റെടുക്കാന്‍
നടപടി
ശ്രീ.
എളമരം
കരീം
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ
ചെറുവണ്ണൂര്‍
- കൊളത്തറ
റോഡ്
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
സ്ഥലം
ഏറ്റെടുക്കാന്‍
എന്നാണ്
ഉത്തരവിറക്കിയത്
;
(ബി)
പ്രസ്തുത
ഭൂമി
ഏറ്റെടുക്കലിന്റെ
ഇപ്പോഴത്തെ
അവസ്ഥ
എന്താണ്;
(സി)
ഭൂമി
ഏറ്റെടുക്കലിന്
കാലതാമസമുണ്ടാകാന്‍
കാരണമെന്താണ്
എന്നു
വ്യക്തമാക്കുമോ
? |
5484 |
ഫറോക്കില്‍
നിര്‍മ്മിക്കുന്ന
റെയില്‍വേ
ഓവര്‍ബ്രിഡ്ജിന്റെ
അപ്രോച്ച്
റോഡിന് ഭൂമി
ശ്രീ.
എളമരം
കരീം
(എ)
ബേപ്പൂര്‍
നിയോജക
മണ്ഡലത്തില്‍
ഫറോക്കില്‍
നിര്‍മ്മിക്കുന്ന
റെയില്‍വേ
ഓവര്‍ബ്രിഡ്ജിന്റെ
അപ്രോച്ച്
റോഡിന്
ആവശ്യമായ
ഭൂമി
പൊന്നുംവിലക്കെടുക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇതിന്റെ
പ്രവൃത്തി
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ
? |
5485 |
ആര്‍.ഡി.
ഓഫീസ്
കോര്‍പ്പറെടന്
വിട്ട്
നല്‍കാന്‍
നടപടി
ശ്രീ.
എളമരം
കരീം
(എ)
കോഴിക്കോട്
നഗരത്തിലെ
പഴയ ആര്‍.ഡി.ഒ.
ഓഫീസ്
കോമ്പൌണ്ട്
കോര്‍പ്പറേഷന്
വിട്ട്
നല്കാന്‍
മുന്‍
സര്‍ക്കാര്‍
തീരുമാനിച്ചിരുന്നത്ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
തീരുമാനം
നടപ്പാക്കാന്‍
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
;
(സി)
എത്രയുംവേഗം
പ്രസ്തുത
തീരുമാനം
പ്രാവര്‍ത്തികമാക്കാന്‍
നടപടി
കൈക്കൊളളുമോ? |
5486 |
ഭൂമിയുടെ
ന്യായവില
ശ്രീ.
കെ. ദാസന്‍
(എ)
ഭൂമിയുടെ
ന്യായവില
പുന:ക്രമീകരിക്കുന്നത്
സംബന്ധിച്ച്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഭൂമിയുടെ
ന്യായവില
പുന:ക്രമീകരിക്കുന്നതു
സംബന്ധിച്ച
റീസര്‍വേ
എപ്പോള്‍
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഫെയര്‍വാല്യൂ
പുന:ക്രമീകരിക്കാന്‍
സര്‍ക്കാരിന്റെ
പരിഗണനാ
വിഷയങ്ങള്‍
എന്തെല്ലാമാണ്
എന്ന്
വ്യക്തമാക്കാമോ
? |
5487 |
നിലം
നികത്തല്‍,
മണല്‍
കടത്ത്, ഭൂമികയ്യേറ്റം
എന്നിവ തടയുന്നതിന്
നടപടി
ശ്രീ.
എ.പി.
അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ. അച്ചുതന്‍
,,
സി.പി.
മുഹമ്മദ്
(എ)
സംസ്ഥാനത്തെ
അനധികൃത
നിലം
നികത്തല്‍,
മണല്‍കടത്ത്,
ഭൂമി
കയ്യേറ്റം
എന്നിവ
തടയുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളുന്നത്;
(ബി)
ഇവ
കര്‍ശനമായി
നേരിടുന്നതിന്
കളക്ടര്‍മാര്‍ക്ക്
എന്തെല്ലാം
അധികാരങ്ങളും
സൌകര്യങ്ങളുമാണ്
നല്‍കിയിട്ടുള്ളത്;
(സി)
ഇതിനായി
24 മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
സ്ക്വാഡുകള്‍
രൂപീകരിക്കുമോ;
വിശദാംശം
നല്‍കുമോ? |
5488 |
നിലം
നികത്തുന്നതുമായി
ബന്ധപ്പെട്ട
റവന്യൂ
കേസുകള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
കൊട്ടാരക്കര
താലൂക്കില്‍
നിലം
നികത്തല്‍
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
താലൂക്കില്‍
നിലം
നികത്തുന്നതുമായി
ബന്ധപ്പെട്ട്
റവന്യൂ
അധികാരികള്‍
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്നും
അവയുടെ
വിശദാംശങ്ങളും
വെളിപ്പടുത്തുമോ;
(സി)
കൊട്ടാരക്കരയില്‍
രാത്രികാലത്ത്
നിലം
നികത്തുന്നതുമായി
ബന്ധപ്പെട്ട്
ടിപ്പര്‍
ലോറിയില്‍
വൈദ്യുതാഘാതമേറ്റ്
ഒരാള്‍
മരണപ്പെട്ട
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സംഭവവുമായി
ബന്ധപ്പെട്ട്
റവന്യൂ
അധികാരികള്‍
കേസ്
രജിസ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ? |
5489 |
നെല്‍വയല്‍
നികത്തുന്നത്
തടയാന്‍
നടപടി
ശ്രീ.
ബി. സത്യന്‍
(എ)
ആറ്റിങ്ങള്‍
മണ്ഡലത്തില്‍
ഉള്‍പ്പെട്ട
ചെറിന്നിയൂര്‍
ഗ്രാമപഞ്ചായത്തില്‍
വ്യാപകമായി
വയല്‍
നികത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
തടയുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ
;
(സി)
നെല്‍വയല്‍
നികത്തുന്നത്
തടയാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വയലുകള്‍
നികത്തുന്നത്
തടയാന്‍
റവന്യൂ - പോലീസ്
ഉദ്യോഗസ്ഥരുടെ
നേതൃത്വത്തില്‍
ഒരു
പ്രത്യേക
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
രൂപം നല്‍കുന്ന
കാര്യം
പരിഗണിക്കുമോ? |
5490 |
പാടം
നികത്തി
ആര്യാസ്
ഹോട്ടല്‍
നിര്‍മ്മാണം
ശ്രീ.പി.എ.
മാധവന്‍
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
തൃശൂര്‍
പുഴക്കല്‍
പാടത്ത്
ഐ.എം.എ
ബ്ളഡ്
ബാങ്ക്
എന്ന
ബോര്‍ഡ്
വെച്ച്
റവന്യൂ
അധികാരികളുടെ
സഹായത്തോടുകൂടി
പാടം
നികത്തി
ആര്യാസ്
എന്ന
ഹോട്ടല്‍
തുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഐ.എം.ഐ
യ്ക്ക്
വേണ്ടിയാണെന്നും,
ലയണ്‍സ്
ക്ളബ്
സ്പോണ്‍സര്‍
ചെയ്യുന്നതാണെന്നും
ബോര്‍ഡ്
വച്ച്
ആണ്
ആര്യാസ്
ഹോട്ടല്‍
ഉടമ
അന്ന്
പുഴക്കല്‍
പാടം
നികത്തിയത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
അതിന്
സഹായം
ചെയ്ത
റവന്യൂ
അധികാരികളുടെ
പേരില്‍
നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണ്
? |
5491 |
പഞ്ചകര്‍മ്മ
റിസര്‍ച്ച്
ഇന്‍സ്റിറ്റ്യൂട്ടിന്
പുതിയ
കെട്ടിടം
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)
ചേലക്കര
മണ്ഡലത്തിലെ
ചെറുതുരുത്തിയില്‍
പ്രവര്‍ത്തിക്കുന്ന
കേന്ദ്ര
സര്‍ക്കാരിന്റെ
കീഴിലുള്ള
പഞ്ചകര്‍മ്മ
റിസര്‍ച്ച്
ഇന്‍സ്റിറ്റ്യൂട്ടിന്
പുതിയ
കെട്ടിട
സമുച്ചയം
നിര്‍മ്മിക്കുവാന്‍
അനുമതിക്കായി
ബി.5/33454/2001 നമ്പരായി
29.06.11-ല്‍
തൃശ്ശൂര്‍
കളക്ടറേറ്റില്‍
നിന്നും
ലാന്റ്
റവന്യൂ
കമ്മീഷണര്‍ക്ക്
കത്തയച്ചിട്ടുള്ള
വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
തൃശ്ശൂര്‍
ജില്ലാ
കളക്ടറുടെ
പ്രസ്തുത
കത്തിന്മേല്‍
സ്വീകരിച്ച
നടപടിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
കേരളത്തിലെ
ജനങ്ങള്‍ക്ക്
ഏറെ
പ്രയോജനകരമായ
പ്രസ്തുത
സ്ഥാപനത്തിന്റെ
വികസനത്തിനുവേണ്ടി
അനുവദിച്ചിട്ടുള്ള
തുക
ലാപ്സാകാതിരിക്കുവാന്‍
ആശുപത്രി
കെട്ടിട
സമുച്ചയത്തിന്റെ
നിര്‍മ്മാണത്തിനാവശ്യമായ
അനുമതി
നല്‍കുവാന്‍
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ? |
5492 |
ഭൂപരിധി
ഇളവ്
അനുവദിക്കാവുന്ന
തോട്ടവിളയായി
കശുമാവ്
കൃഷിയെ
അംഗീകരിക്കുവാന്‍
നടപടി
ശ്രീ.ഇ.പി.
ജയരാജന്‍
''
കെ. കുഞ്ഞമ്മത്
മാസറ്റര്‍
''
കെ. കുഞ്ഞിരാമന്‍
(ഉദുമ)
''
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
(എ)
ഭൂപരിധി
ഇളവ്
അനുവദിക്കാവുന്ന
തോട്ടവിളയായി
കശുമാവ്
കൃഷിയെ
അംഗീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഏതെല്ലാം
തോട്ടവിളകളെയാണിപ്പോള്‍
ഭൂപരിധിയില്‍
നിന്നും
ഒഴിവാക്കിയിട്ടുള്ളത്;
(സി)
പുതുതായി
കശുമാവ്കൃഷി
ചെയ്യുന്നതിന്
ഭൂപരിധിയില്‍
നിന്നും
ഒഴിവാക്കി
കിട്ടുന്നതിലേക്ക്
എത്ര
അപേക്ഷകള്‍
ഇതിനകം
റവന്യു
വകുപ്പില്‍
ലഭിച്ചിട്ടുണ്ട്? |
5493 |
സര്‍ക്കാര്‍
ഭൂമി
ശ്രീ.
സണ്ണി
ജോസഫ്
,,
വി.പി.
സജീന്ദ്രന്‍
,,
എം.പി.
വിന്‍സെന്റ്
,,
പാലോട്
രവി
(എ)
സംസ്ഥാന
ലാന്റ്
ബാങ്കിന്റെ
ഉദ്ദേശലക്ഷ്യവും
പ്രവര്‍ത്തനരീതിയും
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ഭൂമിയുടെ
വലിയൊരുഭാഗം
സര്‍വ്വേ
നടത്തി
രേഖയാക്കാന്‍
നടപടികള്‍
എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതിനുള്ള
പ്രവര്‍ത്തനം
ജി.പി.എസ്
സാങ്കേതിക
വിദ്യ
ഉപയോഗിച്ച്
കൂടുതല്‍
ശക്തമാക്കുമോ
? |
5494 |
റീസര്‍വേ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
വി. ഡി.
സതീശന്‍
,,
ലൂഡി
ലൂയിസ്
,,
പാലോട്
രവി
,,
എ.റ്റി.ജോര്‍ജ്
(എ)
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിന്
എന്തെല്ലാം
നടപടികളാണ്
സര്‍വ്വേ
ആന്റ്
ലാന്റ്
റിക്കോര്‍ഡ്സ്
ഡയറക്ടറേറ്റില്‍
നിലവിലുള്ളത്
;
(ബി)
പ്രസ്തുത
റീസര്‍വ്വേ
പ്രോജക്ട്
ഓഫീസുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്
;
(സി)
ആധുനിക
സാങ്കേതിക
വിദ്യകള്‍
ഇതിനായി
ഉപയോഗപ്പെടുത്തുന്നുണ്ടോ
;
(ഡി)
പ്രസ്തുത
ലക്ഷ്യം
കൈവരിക്കുന്നതിന്
കണ്‍സല്‍ട്ടന്‍സികളെ
നിയോഗിച്ചിട്ടുണ്ടോ
? |
5495 |
സമയബന്ധിതമായി
റീസര്‍വ്വേ
ജോലികള്‍
പൂര്‍ത്തിയാക്കുന്നതിന്
ഒരു 'പ്രത്യേക
പാക്കേജ്'
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
റീസര്‍വ്വേ
നടപടി
പൂര്‍ത്തിയാക്കുന്നതിനു
വേണ്ടുന്നതിലേറെ
കാലതാമസം
ഉണ്ടാകുന്നത്
സംബന്ധിച്ച
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കാലോചിതമായി
ആധുനികസങ്കേതങ്ങള്‍
ഉപയോഗയോഗ്യമാക്കുന്നതിനുള്ള
നടപടിയ്ക്ക്
ആലോചനയുണ്ടോ
; എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ
;
(സി)
നിലവില്‍
ഈ
ജോലികളുമായി
ബന്ധപ്പെട്ടുള്ള
സര്‍വ്വീസ്
സംഘടനകളുമായി
പ്രസ്തുത
വിഷയങ്ങളെ
സംബന്ധിച്ച്
ചര്‍ച്ചയ്ക്ക്
തയ്യാറാകുമോ
? |
5496 |
ടോറന്‍സ്
സമ്പ്രദായം
ശ്രീമതി
കെ.കെ.
ലതിക
(എ)
റവന്യൂ
വകുപ്പില്‍
ടോറന്‍സ്
സമ്പ്രദായം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
റീസര്‍വ്വേ
നടപടികളില്‍
ടോറന്‍സ്
സമ്പ്രദായം
കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ടോറന്‍സ്
സമ്പ്രദായം
സംബന്ധിച്ച്
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളോ
സര്‍ക്കുലറുകളോ
നിലവിലുണ്ടോ;
(ഡി)
എങ്കില്‍
ആയതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ? |
5497 |
നാഷണല്‍
ലാന്റ്
റിക്കാര്‍ഡ്സ്
മോഡണൈസേഷന്‍
പ്രോഗ്രാം
ശ്രീ.
കെ. അച്ചുതന്‍
,,
വര്‍ക്കല
കഹാര്‍
,,
വി.ഡി.
സതീശന്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
(എ)
നാഷണല്‍
ലാന്റ്
റിക്കോര്‍ഡ്സ്
മോഡണൈസേഷന്‍
പ്രോഗ്രാം
നടപ്പാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
പ്രോഗ്രാമനുസരിച്ച്
വില്ലേജുകളിലെ
ഭൂസര്‍വ്വേ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
;
(സി)
പ്രസ്തുത
പ്രോഗ്രാം
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
5498 |
റീസര്‍വ്വേ
പൂര്‍ത്തിയാക്കുന്നതിനു
സ്വീകരിച്ചിട്ടുളള
നടപടികള്‍
ശ്രീ.
ബെന്നി
ബെഹനാന്‍
,,
വി.റ്റി.
ബല്‍റാം
,,
എ.റ്റി.
ജോര്‍ജ്
,,
ഐ.സി.
ബാലകൃഷ്ണന്‍
(എ)
വില്ലേജുകളില്‍
റീസര്‍വ്വേ
പൂര്‍ത്തിയാക്കുന്നതിനു
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
അതിനായി
ഏരിയല്‍
ഫോട്ടോഗ്രാമെട്രിയും
ഗ്രൌണ്ട്
സര്‍വ്വേയും
യോജിപ്പിച്ചുളള
ഹൈബ്രിഡ്
സര്‍വ്വേ
നടത്തുവാന്‍
തയ്യാറാകുമോ;
(സി)
ഇതു
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
എടുക്കുമോ
? |
5499 |
റീസര്‍വ്വേയിലെ
അപാകതകള്‍
ശ്രീ.
എ.കെ.
ശശീന്ദ്രന്‍
,,
തോമസ്
ചാണ്ടി
(എ)
കേരളത്തില്‍
നടന്ന റീ
സര്‍വ്വേമൂലം
ജനങ്ങള്‍ക്ക്
കഷ്ടനഷ്ടങ്ങള്‍ഉണ്ടായിട്ടുള്ളതായും
അപാകത
പരിഹരിക്കുന്നതിന്റെ
പേരില്‍
ഉദ്യോഗസ്ഥന്‍മാര്‍
വന്‍
തോതില്‍
കൈക്കൂലി
സമ്പാദിച്ചിരുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെയടിസ്ഥാനത്തില്‍
റീസര്‍വ്വേ
അപാകതകള്‍
പരിഹരിക്കുന്നതിന്
താലൂക്ക്
ഉദ്യോഗസ്ഥന്‍മാരെ
ചുമതലപ്പെടുത്തികൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;
എങ്കില്‍
പ്രസ്തുത
ഉത്തരവിന്റെ
പകര്‍പ്പ്
നല്‍കാമോ;
(സി)
മേലില്‍
റീസര്‍വ്വേ
സര്‍ക്കാര്‍
ഭൂമിയില്‍
മാത്രം
നടത്തിയാല്‍
മതിയെന്നും
സ്വകാര്യ
ഭൂമികളില്‍
അതാത്
ഉടമസ്ഥന്‍മാര്‍
ആവശ്യപ്പെട്ടു
എങ്കില്‍
മാത്രം
സര്‍വ്വേ
നടത്തിയാല്‍
മതിയെന്നും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
പകര്‍പ്പ്
നല്‍കുമോ? |
5500 |
റീ
സര്‍വ്വേ
- ഉദ്യോഗസ്ഥരുടെ
സസ്പെന്‍ഷന്‍
ശ്രീ.
എ.കെ.
ശശീന്ദ്രന്‍
,,
തോമസ്
ചാണ്ടി
(എ)
കേരളത്തില്‍
നടന്ന റീ
സര്‍വ്വേയില്‍
അപാകതകളും
കൃത്രിമങ്ങളും
നടത്തിയതിന്റെ
പേരില്‍
സര്‍വ്വീസില്‍
നിന്നും
സസ്പെന്റു
ചെയ്തിരിക്കുന്ന
എത്ര
ഉദ്യോഗ്സ്ഥന്മാരെ
തിരികെ
സര്‍വ്വീസില്‍
പ്രവേശിപ്പിച്ചു
;
(ബി)
എന്തടിസ്ഥാനത്തിലാണ്
സസ്പെന്റ്
ചെയ്തിരുന്ന
ഉദ്യോഗസ്ഥരെ
തിരികെ
സര്‍വ്വീസില്‍
പ്രവേശിപ്പിച്ചതെന്ന്
വെളിപ്പെടുത്തുമോ
? |
5501 |
ആദിവാസി
വനസര്‍വ്വേ
ശ്രീ.
ബെന്നി
ബെഹനാന്‍
(എ)
ആദിവാസി
വനസര്‍വ്വേയില്‍
എത്ര
ജീവനക്കാര്‍
ജോലി
ചെയ്തു; ചെലവാക്കിയ
തുക എത്ര;
(ബി)
ചെയിന്‍മാന്‍
കൂലിയിനത്തില്‍
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
(സി)
സര്‍വ്വേയര്‍മാര്‍ക്ക്
നല്‍കാനുളള
കൂലിയിനത്തില്‍പ്പെട്ട
തുക എത്ര? |
5502 |
ലീഗല്‍
മെട്രോളജി
വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടി
ശ്രീ.
പി. തിലോത്തമന്‍
(എ)
ലീഗല്‍
മെട്രോളജി
വകുപ്പിനെ
എന്‍ഫോഴ്സ്മെന്റ്,
മിനിസ്റീരിയല്‍
എന്നിങ്ങനെ
തരംതിരിച്ച്
പുന:സംഘടിപ്പിക്കണമെന്ന
ആവശ്യം
പരിഗണനയിലുണ്ടോ;
(ബി)
ലീഗല്‍
മെട്രോളജി
വകുപ്പില്‍
ആവശ്യത്തിന്
ജീവനക്കാരില്ല
എന്ന്
ഏതെങ്കിലും
കമ്മിറ്റിയോ
ഏജന്‍സിയോ
നടത്തിയ
പഠനത്തില്‍
കണ്ടെത്തിയിട്ടുണ്ടോ
എന്ന്
പറയാമോ;
(സി)
ലീഗല്‍
മെട്രോളജി
വകുപ്പില്‍
ജീവനക്കാരുടെ
കുറവ്
റവന്യൂ
സമാഹരണം,
ഉപഭോക്തൃ
സംരക്ഷണം,
വകുപ്പിന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനം
എന്നിവയെ
പ്രതികൂലമായി
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ലീഗല്‍
മെട്രോളജി
വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനാവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനും
വകുപ്പ്
പുന:സംഘടിപ്പിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ? |
5503 |
അളവുതൂക്കങ്ങള്‍ക്ക്
ഇലക്ട്രോണിക്
ഉപകരണങ്ങള്‍
ഉപയോഗിക്കുന്നതിന്
നടപടി
ശ്രീ.
കെ. അജിത്
(എ)
ലീഗല്‍
മെട്രോളജി
വകുപ്പ്
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
വൈക്കം
നിയോജക
മണ്ഡല
പരിധിയില്‍
എത്ര
പരിശോധനകള്‍
നടത്തിയിട്ടുണ്ടെന്നും
ഇതില്‍
പെട്രോള്‍
പമ്പുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
പരിശോധനയില്‍
ക്രമക്കേടുകള്‍
എന്തെങ്കിലും
കണ്ടെത്തിയിട്ടുണ്ടോ
എന്നും
എങ്കില്‍
ആയതിന്
എത്ര
കേസുകള്‍
വകുപ്പ്
രജിസ്റര്‍
ചെയ്തിട്ടുണ്ട്
എന്നും
വ്യക്തമാക്കുമോ
; |
5504 |
അളവുതൂക്ക
ഉപകരണങ്ങളുടെ
പരിശോധന
ശ്രീ.റ്റി.എ.
അഹമ്മദ്
കബീര്‍
,,
കെ.എം.ഷാജി
,,
കെ.എന്‍.എ.
ഖാദര്‍
,,
കെ. മുഹമ്മദുണ്ണി
ഹാജി
(എ)
അളവുതൂക്ക
ഉപകരണങ്ങളുടെ
പരിശോധനയുടെ
ഗുണവും
കൃത്യതയും
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി
ലീഗല്‍
മെട്രോളജി
വകുപ്പ്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
2010-11 വര്‍ഷത്തില്‍
ഈ
കാര്യത്തിന്
എന്തൊക്കെ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്നും
അതിനു
എന്തു
ചെലവാണ്
ഉണ്ടായതെന്നും
വിശദമാക്കുമോ;
(സി)
വകുപ്പിലെ
നിര്‍വ്വഹണ
ഉദ്യോഗസ്ഥര്‍ക്ക്അവരുടെ
ജോലിയിലെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി
എന്തൊക്കെ
പരിശീലനപരിപാടികളാണ്
നടപ്പാക്കിവരുന്നതെന്നും,
നടപ്പു
സാമ്പത്തികവര്‍ഷം
എന്തൊക്കെ
പരിപാടികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ഡി)
സ്വര്‍ണ്ണ
പരിശോധനാ
ലബോറട്ടറിയിലെ
എത്ര
പേര്‍ക്ക്
വിദഗ്ദ
പരിശീലനം
ഇതേ വരെ
നല്കിയിട്ടുണ്ട്? |
5505 |
വിജിലന്‍സ്
കോടതികളില്‍
സമര്‍പ്പിച്ച
കേസുകള്‍
ശ്രീ.
സി. പി.
മുഹമ്മദ്
(എ)
വിജിലന്‍സ്
ആന്റ്
ആന്റി
കറപ്ഷന്‍
ബ്യൂറോയുടെ
പ്രത്യേക
അന്വേഷണ
സംഘം
അന്വേഷിച്ച്
വിജിലന്‍സ്
കോടതികളില്‍
കുറ്റപ്പത്രം
സമര്‍പ്പിച്ച
ഢഇ 10/99 കേസിലെ
പ്രതികളെ
സംരക്ഷിക്കുന്ന
വിധം
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
പ്രവര്‍ത്തിച്ചതിനെക്കുറിച്ച്
അന്വേഷിക്കുമോ;
(ബി)
പ്രതികളെ
സംരക്ഷിച്ചതു
മൂലം
ബന്ധപ്പെട്ട
സ്ഥാപനങ്ങള്‍ക്കുണ്ടായ
നഷ്ടം
ഈടാക്കാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
കുറ്റക്കാര്‍ക്കെതിരെ
നടപടി
എടുക്കാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശിക്കുമോ;
(ഡി)
വിജിലന്‍സ്
ആന്റ്
ആന്റി
കറപ്ഷന്‍
ബ്യൂറോയുടെ
നിര്‍ദ്ദേശം
അവഗണിച്ചവര്‍ക്കെതിരെ
സിവിലായും
ക്രിമിനലായും
നടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശം
നല്‍കുമോ? |
5506 |
വിജിലന്‍സ്
പരിശോധനകള്‍
ശ്രീ.
കെ. കെ.
നാരായണന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ഏതെല്ലാം
വകുപ്പുകളിലാണ്
വിജിലന്‍സ്
റെയിഡുകള്‍
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ആരുടെ
എല്ലാംപേരില്‍
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
5507 |
സഹകരണ
വകുപ്പിലെ
വിജലന്‍സ്
കേസ്സുകള്‍
ശ്രീ.കോവൂര്‍
കുഞ്ഞുമോന്‍
(എ)
സഹകരണ
വകുപ്പിലെ
വിജിലന്‍സ്
വിഭാഗം
വഴി
അന്വേഷണം
നടത്തി
വി.എ.സി.ബി
വഴി
രജിസ്റര്‍
ചെയ്യുവാന്‍
എത്ര
ശുപാര്‍ശകള്‍
2009 - 10, 2010 - 11 കാലയളവുകളില്‍
നല്‍കിയിട്ടുണ്ടെന്നും
പ്രസ്തുത
ശുപാര്‍ശകളിന്‍മേല്‍
നാളിതുവരെ
വിജിലന്‍സ്
വകുപ്പ്
എന്തു
തീരുമാനമെടുത്തിട്ടുണ്ടെന്നുമുള്ള
വിവരം
നല്‍കാമോ;
(ബി)
സഹകരണ
വകുപ്പിലെ
വിജിലന്‍സ്
വിഭാഗം
രജിസ്റര്‍
ചെയ്യാന്‍
വി.എ.സി.ബി
യ്ക്ക്
നല്‍കിയ
കേസ്സുകളുടെ
എണ്ണവും
പേരുവിവരവും
അതിന്റെ
ഇപ്പോഴത്തെ
അവസ്ഥയും
എന്താണെന്ന്
വ്യക്തമാക്കുമോ? |