UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5236

കൊല്ലം - വെറ്റമുക്ക് - ഭരണിക്കാവ് കെ. എസ്. ആര്‍. ടി. സി. ബസ് സര്‍വ്വീസ് പുനഃരാരംഭിക്കാന്‍ നടപടി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() കൊല്ലം ജില്ലയില്‍ കൊല്ലം-വെറ്റമുക്ക് വഴി ഭരണിക്കാവിന് കഴിഞ്ഞ 30 വര്‍ഷമായി ഉണ്ടായിരുന്ന സര്‍വ്വീസ് മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത റൂട്ടില്‍ യാത്രാ സൌകര്യം വളരെ കുറവായതിനാല്‍ പ്രസ്തുത സര്‍വ്വീസ് പുനഃരാരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി) എങ്കില്‍ ഇത് എന്നുമുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

5237

പൊന്നാനി ബസ് സ്റാന്‍ന്റിലേക്കുള്ളബസ്സുകള്‍ ട്രിപ്പ്നടത്താന്‍ നടപടി

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി താലൂക്കില്‍ പൊന്നാനി ബസ് സ്റാന്റിലേക്കുള്ള ബസുകള്‍ കുണ്ടുകടവ് ജംഗ്ഷനില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നത് മൂലം താലൂക്ക് ആസ്ഥാനത്തേക്കുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കുന്ദംകുളം, ഗുരുവായൂര്‍ ഭാഗത്ത്നിന്ന് എത്ര പ്രൈവറ്റ് ബസുകള്‍ പൊന്നാനി സ്റാന്റിലേക്ക് പെര്‍മിറ്റ് എടുത്തിട്ടുണ്ട്; വിശദമാക്കാമോ;

(സി) കുണ്ടുകടവ് ജംഗ്ഷന്‍ വരെ എത്ര ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്;

(ഡി) ബസുകള്‍ പൂര്‍ണ്ണമായി സ്റാന്റിലേക്ക് ട്രിപ്പ് നടത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

() പുത്തന്‍പള്ളി - ചങ്ങരംകുളം റൂട്ടില്‍ ബസുകള്‍ ട്രിപ്പ് മുടക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമോ?

5238

വൈപ്പിന്‍ - പള്ളിപ്പുറം സ്റേറ്റ് ഹൈവേ വഴി ദീര്‍ഘദൂര സര്‍വ്വീസ്

ശ്രീ. എസ്. ശര്‍മ്മ

() വൈപ്പിന്‍ - പള്ളിപ്പുറം സ്റേറ്റ് ഹൈവേ വഴി ദീര്‍ഘദൂര സര്‍വ്വീസ് നിലവിലില്ലാത്തതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എറണാകുളം ജില്ലയെ തെക്കു-വടക്കു ജില്ലകളുമായി ബന്ധപ്പെടുത്തി രാത്രികാലത്ത് ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിലവിലുണ്ടോ; എങ്കില്‍ ഇതില്‍ എത്ര സര്‍വ്വീസുകള്‍ വൈപ്പിന്‍ - പള്ളിപ്പുറം സ്റേറ്റ് ഹൈവേ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) രാത്രികാല യാത്രാക്ളേശം ഒഴിവാക്കുന്നതിന് ഇത്തരം ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ചിലത് വൈപ്പിന്‍ - പള്ളിപ്പുറം സ്റേറ്റ് ഹൈവേ വഴിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5239

കൊല്ലം - പ്ളാവറ വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്

ശ്രീ. . . അസീസ്

() കൊല്ലം ജില്ലയിലെ തൃക്കടവൂര്‍ കുരീപ്പുഴയിലെ തീരദേശത്ത് യാത്രാക്ളേശം അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കൊല്ലത്തു നിന്നും പ്ളാവറയിലേയ്ക്ക് സ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന്റെ സര്‍ക്കുലര്‍ സര്‍വ്വീസിനായി വഞ്ചിപ്പുഴ, പ്ളാവറ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ;

(സി) കൊല്ലം - പ്ളാവറ സര്‍ക്കുലര്‍ സര്‍വ്വീസ് എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?

5240

കേരള മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധീകരിച്ച പൌരാവകാശ രേഖ

ശ്രീ. എളമരം കരീം

,, കെ. കെ. ജയചന്ദ്രന്‍

,, കെ. ദാസന്‍

,, കെ. വി. വിജയദാസ്

() ഭരണപരിഷ്ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കേരള മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധീകരിച്ച പൌരാവകാശ രേഖ പൂര്‍ണ്ണമാണോ;

(ബി) പൌരാവകാശ രേഖ ഏതെങ്കിലും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ;

(സി) മുന്‍സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടു രേഖയിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ അന്തിമരേഖ പൂര്‍ണ്ണവിവരങ്ങളോടു കൂടി പ്രസിദ്ധീകരിക്കുന്നതിനുള്ള കാലതാമസം എന്താണ് ?

5241

ആറ്റിങ്ങല്‍ ഭാഗത്തെ അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി

ശ്രീ.ബി.സത്യന്‍

() മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പ്രധാന ജോലി എന്തെല്ലാമാണ് എന്ന് വിശദമാ ക്കാമോ ;

(ബി) നാഷണല്‍ ഹൈവേയില്‍ ആറ്റിങ്ങല്‍ ആലംകോട് മുതല്‍ ചെമ്പകമംഗലം വരെയും എം.സി.റോഡില്‍ പൊരുന്തമണിലും നിരന്തരമുള്ള റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡ് സേഫ്റ്റി അതോറിട്ടിയും നാട്പാക്കും എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത് ; വിശദമാക്കാമോ ?

5242

ചെക്ക് പോസ്റുകളുടെ നവീകരണം

ശ്രീ. സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

() മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ചെക്ക് പോസ്റുകളുടെ നവീകരണത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി) പ്രസ്തുത ചെക്ക് പോസ്റുകള്‍ അഴിമതിരഹിതമാക്കുന്നതിന് സര്‍വൈലന്‍സ് ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) ഇങ്ങനെ സ്ഥാപിക്കുന്ന ക്യാമറകള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റുമായി ബന്ധപ്പെടുത്താന്‍ നടപടി കൈക്കൊള്ളുമോ ?

5243

വാഹന അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള അടിയന്തിര ചികിത്സക്കായി സഹായനിധി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, . പ്രദീപ്കുമാര്‍

,, ബി. സത്യന്‍

() വാഹന അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള അടിയന്തിര ചികിത്സക്കായി പ്രത്യേക സഹായനിധി രൂപീകരിക്കുമെന്ന് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ സഹായനിധി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(സി) സഹായനിധിയിലേക്കുള്ള സര്‍ക്കാര്‍ വിഹിതം എത്ര കോടിയാണ് ; മറ്റേതെല്ലാം നിലയിലാണ് സഹായ നിധി സ്വരൂപിച്ചിരിക്കുന്നത് ?

5244

വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനെതിരെ നടപടി

ശ്രീ. പി.കെ. ബഷീര്‍

() കരിക്കകത്ത് സ്കൂള്‍ വാഹനം അപകടത്തില്‍പ്പെട്ടതിനു ശേഷം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത് ; അവ ഫലപ്രദമായി നടപ്പില്‍ വരുത്താതിരുന്നത് എന്തുകൊണ്ടാണ് ;

(ബി) ഇത്തരം വാഹനങ്ങളില്‍ സ്പീഡ് ഗവേര്‍ണര്‍ ഉണ്ടെന്നും, 10 വര്‍ഷത്തിലധികം ഹെവി വാഹനങ്ങള്‍ ഓടിച്ച് പരിചയമുള്ള ഡ്രൈവര്‍മാരാണ് വാഹനമോടിക്കുന്നതെന്നും ഉറപ്പുവരുത്താന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) വളരെ പഴക്കമുള്ളതും യന്ത്രതകരാര്‍ ഉള്ളവയുമായ വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; അത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

5245

സ്കൂള്‍ വാഹനങ്ങളുടെ തല്‍സമയ വിവരങ്ങള്‍ അറിയുന്നതിന് ജി.പി.എസ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, എം.. വാഹീദ്

,, പി.സി. വിഷ്ണുനാഥ്

() സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലുണ്ടാകുന്ന അപകടം തടയുന്നതിനായി സ്കൂള്‍ വാഹനങ്ങളുടെ വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(ബി) എങ്കില്‍ എവിടെനിന്നൊക്കെയാണ് ഇങ്ങനെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി) സ്കൂള്‍ വാഹനങ്ങളുടെ തല്‍സമയ വിവരങ്ങള്‍ അറിയുന്നതിന് ജി.പി.എസ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

5246

വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍

ശ്രീ. പി. കെ. ബഷീര്‍

() നമ്മുടെ സംസ്ഥാനത്ത് വാഹനാപകടങ്ങളും, തന്മൂലം ഉണ്ടാകുന്ന മരണങ്ങളും വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന് ഒരു പരിധി വരെ കാരണം അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിക്കുന്നത് ആയതിനാല്‍ ഇത്തരത്തില്‍ അപകടം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ;

(സി) അപകടം മൂലം ഗുരുതരമായ പരിക്കോ, ഒരാള്‍ക്കെങ്കിലും ജീവനാശം സംഭവിക്കുകയോ ചെയ്താല്‍ വാഹനമോടിച്ചവരുടെ ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കുവാനും കണ്ടുകെട്ടുവാനും നടപടി സ്വീകരിക്കുമോ?

5247

മോട്ടോര്‍ വാഹന വകുപ്പിന്റെ വിപുലീകരണം

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്ത് വാഹനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹച ര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വിപുലപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

5248

സ്വകാര്യ ബസ്സുകളുടെ അമിതവേഗം

ശ്രീമതി ഗീതാ ഗോപി

() തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ബസ്സുകളുടെ അമിതവേഗം നിമിത്തം യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സ്വകാര്യ ബസ്സുകളുടെ അമിത വേഗം നിയന്ത്രിക്കുന്നതിന് തൃശൂര്‍ ജില്ലയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

5249

ആര്‍.ടി ഓഫീസുകളിലെ ഇടനിലക്കാര്‍ക്കെതിരെ നടപടി

ശ്രീ. . പി. ജയരാജന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, വി. ശിവന്‍കുട്ടി

,, പി. റ്റി. . റഹീം

() ആര്‍. ടി. ഓഫീസുകളില്‍ ഇടനിലക്കാര്‍ സജീവമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഇടനിലക്കാര്‍ക്ക് കഴിയുന്ന സാഹചര്യം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഏതെങ്കിലും ആര്‍.ടി. ഓഫീസില്‍ അനധികൃതമായി പ്രവേശിച്ച ഇടനിലക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ?

5250

വ്യാജ വാഹന രജിസ്ട്രേഷനുകള്‍

ശ്രീ. റ്റി.വി. രാജേഷ്

() മാഹിയില്‍ വ്യാജവിലാസം നല്‍കി കേരളത്തിലുള്ളവര്‍ ഇരു ചക്രവാഹനം മുതല്‍ ലോറി വരെയുള്ള ധാരാളം വാഹനങ്ങള്‍ രജിസ്ട്രേഷന്‍ നടത്തുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വ്യാജ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ കണ്ടെത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) ഇതുമൂലം സര്‍ക്കാരിന് എത്രരൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?

5251

മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവര്‍ ടെസ്റിംഗ് യാര്‍ഡുകള്

ശ്രീ. ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

,, ജോസഫ് വാഴക്കന്‍

,, പാലോട് രവി

() മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ ഡ്രൈവര്‍ ടെസ്റിംഗ് യാര്‍ഡുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി) പൈലറ്റ് പ്രോജക്ടായി എവിടെയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി) ഇതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ട്?

5252

'ഡ്രൈവിംഗ് സ്ക്കൂളുകള്‍' മാനദണ്ഡങ്ങള്‍

ശ്രീ. .കെ. വിജയന്‍

() 'ഡ്രൈവിംഗ് സ്ക്കുളുകള്‍' തുടങ്ങാനാവശ്യമായ മാനദണ്ഡങ്ങള്‍ എന്തൊക്കയാണെന്ന് വ്യക്തമാക്കാമോ;

(ബി) നിലവില്‍ ഡ്രൈവിംഗ് സ്ക്കൂളുകള്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;

(സി) നാദാപുരം മണ്ഡലത്തില്‍ എത്ര അംഗീകൃത ഡ്രൈവിംഗ് സ്ക്കൂളുകള്‍ നിലവിലുണ്ടെന്ന് പേരു സഹിതം വ്യക്തമാക്കാമോ?

5253

പമ്പയിലും പരിസരങ്ങളിലും പ്ളാസ്റിക് നിരോധിക്കുന്നതിനുള്ള നടപടികള്‍

ശ്രീ.മുല്ലക്കര രത്നാകരന്‍

() ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പമ്പയാറ്റില്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(ബി) പമ്പയിലും പരിസരങ്ങളിലും പ്ളാസ്റിക് നിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

5254

ശബരിമല മാസ്റര്‍പ്ളാന്‍ നടപ്പാക്കാന്‍ നടപടി

ശ്രീ. പി.. മാധവന്‍

'' ഷാഫി പറമ്പില്‍

'' ലൂഡി ലൂയിസ്

() ശബരിമല മാസ്റര്‍ പ്ളാന്‍ മുഴുവന്‍ ജോലികളും ഈ സീസണ് മുന്‍പ് പൂര്‍ത്തിയാകുമോ;

(ബി) പ്രസ്തുത മാസ്റര്‍ പ്ളാന്‍ നടപ്പിലാക്കുന്നതിനു മേല്‍നോട്ടം വഹിക്കുവാന്‍ മന്ത്രിസഭാ ഉപസമിതിക്കു രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

5255

പുല്ലുമേട് ദുരന്തം

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() പുല്ലുമേട് ദുരന്തം പോലെയുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീരിച്ചു വരുന്നത് ;

(ബി) ശബരിമല തിര്‍ത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് എല്ലാവിധ സൌകര്യങ്ങളും നല്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ;

(സി) ശബരിമല ഇടത്താവളങ്ങളില്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് ?

5256

ശബരിമലതീര്‍ത്ഥാടനത്തിലെ ഇടത്താവളങ്ങള്‍

ശ്രീ.തോമസ് ഉണ്ണിയാടന്‍

() ശബരിമലയുടെ തീര്‍ത്ഥാടനത്തിന് ഇടത്താവളങ്ങളായി ഏതെല്ലാം ക്ഷേത്രങ്ങളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്;

(ബി) തിരുവിതാംകൂര്‍ ദേവസ്വത്തിന്റേതല്ലാത്ത എതെങ്കിലും ക്ഷേത്രത്തെ ശബരിമലയുടെ ഇടത്താവളമായി പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം;

(സി) എന്തെല്ലാമാണ് മാനദണ്ഡങ്ങള്‍;

(ഡി) പ്രസ്തുത ക്ഷേത്രങ്ങളില്‍ ഏന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിവരുന്നത്;

() മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(എഫ്) കൂടുതല്‍ ക്ഷേത്രങ്ങളെ ഇടത്താവളങ്ങളായി പ്രഖ്യാപിക്കുമോ?

5257

ക്ഷേത്ര ഉപദേശകസമിതികളുടെ രൂപീകരണം

ശ്രീമതി പി. അയിഷാ പോറ്റി

() തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്ഷേത്ര ഉപദേശക സമിതികളുടെ രൂപീകരണത്തിന് ബഹു:ഹൈക്കോടതി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ;

(സി) ക്ഷേത്ര ഉപദേശക സമിതികളുടെ രൂപീകരണത്തിന് സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

5258

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വകാര്യക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നതിനുവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

() തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വകാര്യക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നതിനുവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ;

(ബി) ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടോ ;

(ഡി) എങ്കില്‍ അവ ഏതൊക്കെയാണെന്നു വ്യക്തമാക്കുമോ ?

5259

യക്ഷിഅമ്മ ആല്‍ത്തറദേവീക്ഷേത്രം ഏറ്റെടുക്കുന്നതിനു നടപടി

ശ്രീ. വി. ശിവന്‍കുട്ടി

() തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്നും കേവലം രണ്ടു കിലോമീറ്ററിനുള്ളില്‍ വെള്ളയമ്പലത്ത് യക്ഷിഅമ്മ ആല്‍ത്തറദേവീ ക്ഷേത്രം എന്ന ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ദേവസ്വം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത ക്ഷേത്രം എന്തു കൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നാളിതുവരെ ഏറ്റെടുക്കാതിരിക്കുന്നത് ;

(സി) പ്രസ്തുത ക്ഷേത്രം എത്രയും വേഗം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

5260

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

 () മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍തളിപ്പറമ്പ് മണ്ഡലത്തില്‍പ്പെട്ട ക്ഷേത്രങ്ങള്‍ ഏതൊക്കെയാണ്;

(ബി) പ്രസ്തുത ക്ഷേത്രങ്ങളുടെ നവീകരണത്തിനായി നല്കിയ ധനസഹായങ്ങളുടെ വിശദാംശം അറിയിക്കുമോ;

(സി) നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏതൊക്കെ ക്ഷേത്രങ്ങളില്‍ വച്ചാണ് അപേക്ഷ നല്കിയിട്ടുള്ളത്;

(ഡി) പ്രസ്തുത ധനസഹായം എപ്പോള്‍ വിതരണം ചെയ്യുമെന്ന് അറിയിക്കുമോ?

5261

വാമനപുരം ദേവസ്വംബോര്‍ഡ് സ്കൂളില്‍ പ്ളസ്ടു കോഴ്സ്

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ പുളിമാത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വാമനപുരം ദേവസ്വം ബോര്‍ഡ് ഹൈസ്ക്കൂളില്‍ ആകെ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട് ; എത്ര അദ്ധ്യാപകരും, എത്ര ഡിവിഷനുകളും ഉണ്ടെന്ന് വിശമദാക്കാമോ ;

(ബി) പ്രസ്തുത സ്കൂളില്‍ പ്ളസ്ടു അനുവദിച്ചുകിട്ടാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നുണ്ടോ ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.