UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4270

രാജീവ് ഗാന്ധി ദശലക്ഷം ഭവന പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

() രാജീവ് ഗാന്ധി ദശലക്ഷം ഭവന പദ്ധതിയിന്‍ കീഴില്‍ സംസ്ഥാനത്ത് ആകെ എത്ര കോളനികളാണ് ഉള്ളതെന്നും അവ ഓരോന്നും സ്ഥാപിച്ചത് എപ്പോഴാണെന്നും അറിയിക്കാമോ;

(ബി) ഈ പദ്ധതിയിന്‍ കീഴില്‍ നിര്‍മ്മിച്ച പല വീടുകളും വാസയോഗ്യമല്ലാതായിത്തീര്‍ന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അത്തരം വീടുകള്‍ നവീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

4271

പി.എം.ജി.എസ്.വൈ.

ശ്രീ. കെ. ദാസന്‍

() പി.എം.ജി.എസ്.വൈ. പ്രകാരം കൊയിലാണ്ടി മണ്ഡലത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ ഓരോന്നും ഏതേത് ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലാണ്;

(ബി) പ്രസ്തുത പദ്ധതി പ്രകാരം കൊയിലാണ്ടി മണ്ഡലത്തില്‍ പുതുതായി ഏറ്റെടുത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കാമോ;

(സി) പി.എം.ജി.എസ്.വൈ. പ്രകാരം കോഴിക്കോട് ജില്ലയില്‍ അനുവദിച്ചിരിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ?

4272

പി.എം.ജി.എസ്.വൈ. പ്രകാരമുള്ള റോഡ് നിര്‍മ്മാണം

ശ്രീ. .എം. ആരിഫ്

() പി.എം.ജി.എസ്.വൈ. റോഡ് നിര്‍മ്മാണ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച 6 മീറ്റര്‍ വ്യവസ്ഥ അംഗീകരിച്ച് ആലപ്പുഴ ജില്ലയില്‍ എത്ര റോഡ് നിര്‍മ്മിച്ചിട്ടുണ്ട്; അവ ഏതെല്ലാം എന്നു വ്യക്താമാക്കുമോ ;

(ബി) നമ്മുടെ സംസ്ഥാനത്തിന്റെ ജനസാന്ദ്രത കണക്കിലെടുത്ത് 4 മീറ്റര്‍ വീതി എന്ന വ്യവസ്ഥ അംഗീകരിപ്പിക്കുവാന്‍ കഴിയുമോ; വിശദാംശം വെളിപ്പെടുത്തുമോ ?

4273

പി.എം.ജി.എസ്.വൈ. പ്രകാരമുള്ള റോഡ് നവീകരണം

ശ്രീ. സണ്ണി ജോസഫ്

() പി.എം.ജി.എസ്.വൈ യില്‍ ഉള്‍പ്പെടുത്തി റോഡുകള്‍ നവീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ആവശ്യാനുസരണമായ മാറ്റങ്ങള്‍ വേണമെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ എന്തെല്ലാം ;

(സി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ ഗ്രാമീണറോഡുകളുടെ പുനര്‍നിര്‍മ്മാണത്തിലെ സ്ഥിതിയും പുരോഗതിയും വ്യക്തമാക്കുമോ ?

4274

പി.എം.ജി.എസ്.വൈ.

ശ്രീ. പി.റ്റി.. റഹീം

() പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഏറ്റെടുക്കുന്ന റോഡുകളുടെ നിബന്ധന എന്തെല്ലാമാണ് ;

(ബി) കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ ഓരോ വര്‍ഷവും സംസ്ഥാനം ഉപയോഗപ്പെടുത്തിയ സംഖ്യ എത്രയെന്ന് വ്യക്തമാക്കാമോ ;

(സി) എത്ര റോഡുകളുടെ പ്രവൃത്തിയാണ് ഈ കാലയളവില്‍ ഏറ്റെടുത്തത് ;

(ഡി) മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി അവസാനമായി പുറപ്പെടുവിച്ച ഉത്തരവിന്റെ കോപ്പി ലഭ്യമാക്കാമോ ?

4275

പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന

ശ്രീ.കെ. രാധാകൃഷ്ണന്‍

() പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയുടെ 6,7 ഘട്ടങ്ങളില്‍ കേരളം ഏറ്റെടുത്ത പദ്ധതികളില്‍ ഇനിയും പൂര്‍ത്തീകരിക്കേണ്ട പദ്ധതികളുടെ വിശദാംശങ്ങള്‍ പറയാമോ;

(ബി) പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് പറയാമോ;

(സി) കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് കേന്ദ്ര മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ച് ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

4276

തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി. .എസ്. ബിജിമോള്‍

ശ്രീ. .കെ. വിജയന്‍

,, കെ. അജിത്

() തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവില്‍ എന്തെങ്കിലും പദ്ധതികളുണ്ടോ;

(ബി) തൊഴിലുറപ്പു പദ്ധതിയില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ പലവിധത്തിലുളള പകര്‍ച്ചവ്യാധികള്‍ക്കും, മാരകരോഗങ്ങള്‍ക്കും അടിമകളായിക്കൊണ്ടിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത്തരം രോഗങ്ങള്‍ ബാധിച്ച് ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; വിശദമാക്കുമോ ?

4277

തൊഴിലുറപ്പ് പദ്ധതി

ഡോ. ടി.എം. തോമസ് ഐസക്

ശ്രീമതി. കെ.കെ. ലതിക

,, കെ.എസ്. സലീഖ

ശ്രീ. ബാബു എം. പാലിശ്ശേരി

() തൊഴിലുറപ്പ് പദ്ധതി കുടുംബശ്രീ മിഷന്റെ മേല്‍നോട്ടത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(ബി) ഇതിന്റെ പ്രാധാന്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ?

4278

നെല്‍കൃഷിയും തൊഴിലുറപ്പ് പദ്ധതിയും

ശ്രീ. പുരുഷന്‍ കടലുണ്ടി

എല്ലാ നെല്‍കര്‍ഷകര്‍ക്കും നെല്ലു കൊയ്യുന്നതിന് ആവശ്യമായ തൊഴിലാളികളെ യഥാസമയം തൊഴിലുറപ്പ് പദ്ധതി പ്രകാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

4279

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍

,, .എം.ആരിഫ്

,, ബാബുഎം.പാലിശ്ശേരി

,, കെ.ദാസന്‍

() മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരംഅടുത്തവര്‍ഷം കേരളത്തിന് 2000 കോടി രൂപയെങ്കിലും നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുമോ ;

(ബി) കേരളത്തിലെ വേതനം വര്‍ദ്ധിപ്പിച്ചുകിട്ടുന്നതിലേക്കുള്ള ശ്രമം വിജയിച്ചിട്ടുണ്ടോ ;

(സി) അടുത്ത വര്‍ഷത്തേക്കുള്ള പ്രൊപ്പോസല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ ; 200 രൂപ കൂലി നിരക്കില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സാധിക്കും ?

4280

ദേശീയ തൊഴിലുറപ്പു പദ്ധതി

ശ്രീ. ജി. സുധാകരന്‍

() ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ നടത്തിപ്പിലെ അഴിമതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ക്ക് പ്രതിദിനം വേതനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം എത്ര; സംസ്ഥാന സര്‍ക്കാര്‍ വിഹിതം എത്ര;

(സി) ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 200 ആക്കി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) ഇവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമോ?

4281

തൊഴിലുറപ്പ് പദ്ധതി

ശ്രീ..പി.ജയരാജന്‍

() മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ളോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാം മുഖേന സംസ്ഥാനത്ത് നാളിതുവരെ എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുമോ ;

(ബി) തൊഴിലിനുവേതനമായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) പദ്ധതിയുടെ ഭാഗമായി എത്ര തുകയുടെ ആസ്തികള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുമോ ;

(ഡി) ദേശീയതലത്തില്‍ അവതരിപ്പിക്കുവാന്‍ കഴിയുന്ന നേട്ടങ്ങള്‍ എന്ന നിലയില്‍ ഏതെങ്കിലും ആസ്തികള്‍ സൃഷ്ടിക്കപ്പെട്ടതായി വിലയിരുത്തിയിട്ടുണ്ടോ : എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

4282

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

() മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ചിലവഴിക്കുന്ന സംഖ്യയുടെ 40% സാധനസാമഗ്രികള്‍ക്ക് വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ടെങ്കിലും കേരളത്തില്‍ പ്രസ്തുത നിര്‍ദ്ദേശം ബാധമാക്കിയിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ ?

4283

മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ളോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാം

ശ്രീ. .പി. ജയരാജന്‍

() മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ളോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാം മുഖേന സംസ്ഥാനത്ത് തൊഴിലിനായി രജിസ്റര്‍ ചെയ്തവരുടെ ആകെ എണ്ണം എത്രയെന്നു വ്യക്തമാക്കുമോ ; സ്ത്രീകള്‍ എത്ര ; പുരുഷന്‍ന്മാര്‍ എത്ര ;

(ബി) ഇതു സംബന്ധിച്ച ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ?

4284

ബയോ മെട്രിക് സ്മാര്‍ട്ട് കാര്‍ഡ്

ശ്രീമതി ഗീതാ ഗോപി

() ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി തടയുന്നതിനായി തൊഴിലാളികള്‍ക്ക് ബയോ മെട്രിക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത കാര്‍ഡ് വിതരണം ഏതെല്ലാം ജില്ലകളിലാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ?

4285

ദേശീയ തൊഴിലുറപ്പു പദ്ധതി നടത്തിപ്പിന്റെ നിലവാരം

ശ്രീ. വി.ഡി. സതീശന്‍

,, സി.പി. മുഹമ്മദ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി.സി. വിഷ്ണുനാഥ്

() ദേശീയ തൊഴിലുറപ്പു പദ്ധതി നടത്തിപ്പിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും എന്തു സംവിധാനമാണ് നിലവിലുള്ളത്;

(ബി) പ്രസ്തുത പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി) പ്രസ്തുത പദ്ധതിയുടെ ഘട്ടങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

4286

എന്‍.ആര്‍..ജി.പി. - ഇവാല്യൂവേഷന്‍ സ്റഡി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം 2009-10, 2010-11 വര്‍ഷങ്ങളില്‍ വയനാട് ജില്ലയില്‍ സൃഷ്ടിക്കപ്പെട്ട തൊഴില്‍ ദിനങ്ങള്‍ എത്രയെന്ന് ബ്ളോക്ക് തലത്തിലുള്ള കണക്ക് വെളിപ്പെടുത്തുമോ;

(ബി) ജില്ലയിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച് ഇവാല്യൂവേഷന്‍ സ്റഡി നടത്തുകയുണ്ടായോ; എങ്കില്‍ പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) പ്രസ്തുത പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

4287

തൊഴിലുറപ്പുപദ്ധതിയിലെ കൂലി

ശ്രീ. കെ. അജിത്

() കേരളത്തില്‍ തൊഴിലുറപ്പുപദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(ബി) തൊഴിലുറപ്പു പദ്ധതിയിലെ നിലവിലെ കൂലി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന കാര്യം വ്യക്തമാക്കുമോ?

4288

തൊഴിലുറപ്പ് പദ്ധതികൊണ്ട് കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ള പുരോഗതി

ശ്രീ. പി. തിലോത്തമന്‍

() തൊഴിലുറപ്പ് പദ്ധതികളില്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിന് രാഷ്ട്രീയ പരിഗണന ഉണ്ടാകുന്നു എന്ന ആക്ഷേപം ഉണ്ടായിട്ടുണ്ടോ എന്നു പറയാമോ ; ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതു പരിഹരിക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നത് ;

(ബി) തൊഴിലുറപ്പ് പദ്ധതി പ്രകാരം കാര്‍ഷിക മേഖലയില്‍ എന്തെല്ലാം ജോലികളാണ് തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കുന്നത് എന്നു പറയുമോ ; പ്രസ്തുത ജോലികള്‍ കൊണ്ട് കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ള പുരോഗതി വിശദമാക്കുമോ ?

4289

ഗ്രാമീണ സഡക് യോജന

ശ്രീ. ബി സത്യന്‍

() ഗ്രാമീണ സഡക് യോജന പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം 2011-12 വര്‍ഷത്തില്‍ കേന്ദ്ര വിഹിതമായി എത്ര തുകയാണ് ലഭിക്കുന്നത്;

(ബി) പ്രസ്തുത പദ്ധതി പ്രകാരം റോഡ് തെരഞ്ഞെടുക്കുന്നതിനുളള നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് ഏതു ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; ഏത് കമ്മിറ്റിയാണ് റോഡ് തെരഞ്ഞെടുക്കുന്നത്;

(സി) എം.എല്‍.. മാര്‍ക്ക് പ്രസ്തുത പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയുമോ;

(ഡി) പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട നഗരൂര്‍-ഈരാണിമുക്ക് റോഡ്, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മലയാമഠം കടമ്പ്രവാരം റോഡ്, പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കാട്ടുവെട്ടി-കൈലാസംകുന്ന് റോഡ് മുതലായ റോഡുകളുടെ പണി ഇതുവരെ പൂര്‍ത്തിയാക്കാതിരുന്നതും ഈ പ്രദേശത്തെ ജനങ്ങള്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചതും സര്‍ക്കാരിന് പരാതി സമര്‍പ്പിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ എന്താണ് തടസ്സം; വ്യക്തമാക്കാമോ;

(എഫ്) മേല്‍ പറഞ്ഞ റോഡുകളുടെ കരാറുകാര്‍ ആരൊക്കെയാണ്; എന്തു തുകകള്‍ വീതമാണ് ഓരോ പദ്ധതിയ്ക്കും അനുവദിക്കപ്പെട്ടിരിക്കുന്നത്; ഇതുവരെ എത്ര തുക വീതം അനുവദിക്കുകയും ചെലവാക്കുകയും ചെയ്തുവെന്ന് വിശദമാക്കാമോ;

(ജി) പണി ഏറ്റെടുത്ത കരാറുകാരന്‍ പണി പൂര്‍ത്തിയാക്കാന്‍ വിസമ്മതിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ബന്ധപ്പെട്ട വകുപ്പ് എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്;

(എച്ച്) പ്രസ്തുത പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കരാറുകാരനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

( പ്രസ്തുത റോഡുപണികളില്‍ എന്തെങ്കിലും പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിഹരിച്ച് പണികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുമോ;

(ജെ) പണി നടത്താന്‍ ഭരണ-സാങ്കേതിക അനുമതി നല്കുന്ന ഏജന്‍സികള്‍ ഇക്കാര്യത്തില്‍ അവലംബിക്കുന്ന കൃത്യവിലോപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(കെ) തദ്ദേശഭരണ ഭാരവാഹികളെ വിളിച്ച് ചേര്‍ത്ത് പ്രസ്തുത പ്രദേശത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുളള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാമോ ?

4290

എസ്.ജി.എസ്.വൈ പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() ഗ്രാമവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന എസ്.ജി.എസ്.വൈ പദ്ധതിയനുസരിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പയ്ക്ക് കൂടിയ നിരക്കിലുള്ള പലിശ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉയര്‍ന്ന പലിശ ഈടാക്കുന്നതുമൂലം പദ്ധതിയനുസരിച്ച് ആരംഭിച്ച തൊഴില്‍ സംരംഭ യൂണിറ്റുകള്‍ താമസംവിനാ പൂട്ടിപ്പോകുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) മേല്‍ പദ്ധതിയിന്‍ കീഴില്‍ അനുവദിക്കുന്ന വായ്പയ്ക്ക് ധനകാര്യസ്ഥാപനങ്ങള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

4291

ബാക്ക്വേഡ് റീജിയണ്‍ ഗ്രാന്റ് ഫണ്ട്

ശ്രീ..പി.ജയരാജന്‍

() ബാക്ക്വേഡ് റീജിയണ്‍ ഗ്രാന്റ് ഫണ്ട് എത്ര ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതിയാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഇപ്പോള്‍ പ്രസ്തുത പദ്ധതിയിന്‍കീഴില്‍ ഏതെല്ലാം ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ഡി) കണ്ണൂര്‍ ജില്ലയെ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ആവശ്യമായ പ്രോജക്റ്റ് തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

4292

കാര്‍ഷിക മേഖലയും തൊഴിലുറപ്പ് പദ്ധതിയും

ശ്രീ. സി. കെ. സദാശിവന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. കെ.വി. വിജയദാസ്

,, ബി.ഡി. ദേവസ്സി

() കേരളത്തിന്റെ ഭൂപ്രശ്നങ്ങളും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും കണക്കിലെടുത്ത് കാര്‍ഷിക മേഖലയിലെ എല്ലാവിധ ജോലികളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുമോ ;

(ബി) തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കാവുന്ന പദ്ധതികളുടെ കൂട്ടത്തില്‍ കാര്‍ഷിക മേഖലയിലെ എല്ലാവിധ ജോലികളും ഉള്‍പ്പെടുത്താന്‍ ആവശ്യമായ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ?

4293

ശുചിത്വ മിഷന്‍

ശ്രീ. മഞ്ഞളാംകുഴി അലി

,, പി.കെ. ബഷീര്‍

,, എന്‍. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

() ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വ മിഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി) നടപ്പുവര്‍ഷം ഏറ്റെടുത്തു നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ച വിശദ വിവരം നല്‍കാമോ; അവയുടെ പ്രവര്‍ത്തന പുരോഗതി നിര്‍ദ്ദിഷ്ട ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ വിശദമാക്കുമോ;

(സി) 2012-13 ലേക്കുള്ള പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ഡി) ഗ്രാമീണ മേഖലയിലെ കൃഷി ഭൂമി, പാതയോരങ്ങള്‍, ജലാശയങ്ങള്‍, വീട്ടുവളപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം അടിഞ്ഞുകൂടുന്ന പ്ളാസ്റിക് മാലിന്യം ശേഖരിക്കുന്നതിനും അവ റീസൈക്കിള്‍ ചെയ്യുന്നതിനും ശുചിത്വ മിഷന്റെ പദ്ധതിയെന്തെങ്കിലും നിലവിലുണ്ടോ; എങ്കില്‍ ആ വിധത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമോ ?

4294

ഗ്രാമവികസന ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, അന്‍വര്‍ സാദത്ത്

() സംസ്ഥാന ഗ്രാമവികസന ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി) ആര്‍ക്കെല്ലാമാണ് പ്രസ്തുത ഇന്‍സ്റിറ്റ്യൂട്ട് പരിശീലനം നല്‍കിവരുന്നത് ?

4295

വൈപ്പിന്‍-മുനമ്പം കായലോര റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടി

ശ്രീ. എസ്. ശര്‍മ്മ

() പി.എം.എസ്.ആര്‍.വൈ-യില്‍ ഉള്‍പ്പെടുത്തി വൈപ്പിന്‍-മുനമ്പം കായലോര റോഡ് നിര്‍മ്മിക്കുന്നതിനുള്ള നിവേദനത്തിന്‍മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;

(ബി) പ്രസ്തുത റോഡിന്റെ അംഗീകാരത്തിന് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന് അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

4296

തോട്ടം തൊഴിലാളികളുടെ ശമ്പളം

ശ്രീ. പി.കെ. ഗുരുദാസന്‍

,, എസ്. രാജേന്ദ്രന്‍

,, കെ.കെ. ജയചന്ദ്രന്‍

,, ബി.ഡി. ദേവസ്സി

() തോട്ടം തൊഴിലാളികളുടെ കുറഞ്ഞ ശമ്പളം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുവാന്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

(ബി) ഏറ്റവും ഒടുവില്‍ ശമ്പളം പരിഷ്ക്കരിച്ചതിനു ശേഷം ജീവിത വിലസൂചികയിലുണ്ടായ മാറ്റം പരിഗണിച്ചിട്ടുണ്ടോ ?

4297

കേരംസ് പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം

ശ്രീ.എം.പി.അബ്ദുസ്സമദ് സമദാനി

,, എന്‍..നെല്ലിക്കുന്ന്

,, വി.എം.ഉമ്മര്‍ മാസ്റര്‍

,, സി.മോയിന്‍കുട്ടി

() ഗ്രാമവികസന വകുപ്പിനുകീഴിലെ കേരള റൂറല്‍ ഡെവലപ്പ്മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുന്നതിനുള്ള എന്തെങ്കിലും നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) ഗ്രാമീണ കൈത്തൊഴിലുകാര്‍, മഹിളാസമാജങ്ങള്‍, എന്നിവരെ സംഘടിപ്പിക്കുന്നതിനും, അവര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളെ മാര്‍ക്കറ്റിലെ ട്രെന്റനുസരിച്ച് വൈവിദ്ധ്യവത്ക്കരിക്കുന്നതിനും എന്തെങ്കിലും നടപടികള്‍ സൊസൈറ്റി സ്വീകരിച്ചിട്ടുണ്ടോ ;ഇല്ലെങ്കില്‍ ആവിധത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമോ ;

(സി) സ്വയം തൊഴില്‍ ചെയ്യുന്നവര്‍, ഗ്രാമീണകൈത്തൊഴിലുകാര്‍, മഹിളാസമാജക്കാര്‍ എന്നിവരെ സംഘടിപ്പിക്കാന്‍ ജില്ലാടിസ്ഥാനത്തില്‍ നിലവിലുള്ള സംവിധാനമെന്താണെന്ന് വിശദമാക്കുമോ ;

(ഡി) ഇവര്‍ മുഖേന ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ച് ഗ്രാമശ്രീമുഖേന വിദേശമാര്‍ക്കറ്റുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുമോ ?

4298

ഗ്രാമവികസനവകുപ്പില്‍ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ. കെ. അജിത്

() ഗ്രാമവികസന വകുപ്പില്‍ വൈക്കം നിയോജകമണ്ഡലത്തില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട് ;

(ബി) പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

4299

വി...മാരുടെ സീനിയോറിറ്റി ലിസ്റ്

ശ്രീ. ബെന്നി ബെഹനാന്‍

() ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസര്‍ തസ്തിക നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) 2010 വരെ നിയമിതരായ വി...മാരുടെ സീനിയോറിറ്റി ലിസ്റ് (ഗ്രേഡ് 2) ഉടന്‍ പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

4300

പുതിയ എ.പി.എല്‍/ബി.പി.എല്‍ പട്ടിക

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടേണ്ടവര്‍ എ.പി.എല്‍ ലിസ്റിലും എ.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടേണ്ടവര്‍ ബി.പി.എല്‍ ലിസ്റിലും ഉള്‍പ്പെട്ടതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതു പരിഹരിക്കുന്നതിനായി പുതിയ എ.പി.എല്‍/ബി.പി.എല്‍ പട്ടിക തയ്യാറാക്കുന്ന കാര്യം പരിഗണയലുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(സി) അനര്‍ഹരെ ഒഴിവാക്കി പുതിയ എ.പി.എല്‍/ബി.പി.എല്‍ പട്ടിക തയ്യാറാക്കുന്ന തിനുള്ള മാനദ്ണഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി) ഇല്ലെങ്കില്‍ എന്നത്തേക്ക് നിശ്ചയിക്കാനാകും; ഇക്കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമോ;

() എല്ലാ പട്ടിക വര്‍ഗ കുടുംബങ്ങളെയും ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടുത്തുമോ; ഇല്ലെങ്കില്‍ അവരില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന വിഭാഗം ഏതൊക്കെയാണ് ?

4301

ബി.പി.എല്‍. പുതുക്കിയ മാനദണ്ഡങ്ങള്‍

ശ്രീ. റ്റി. യു.കുരുവിള

,, മോന്‍സ് ജോസഫ്

() ബി.പി.എല്‍. നിര്‍ണ്ണയത്തിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് എത്ര ശതമാനം പേര്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കാമോ ?

4302

.പി.എല്‍./ബി.പി.എല്‍. നിര്‍ണ്ണയത്തിലെ അപാകതകള്‍

ശ്രീ. കെ. അജിത്

() .പി.എല്‍.-ബി.പി.എല്‍. നിര്‍ണ്ണയത്തിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

4303

പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥരെ ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() എല്ലാ പട്ടികവര്‍ഗ്ഗ കുടുംബങ്ങളും നിലവില്‍ ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെട്ടവരാണോ;

(ബി) എങ്കില്‍ പുതുതായി തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്ന ബി.പി.എല്‍ ലിസ്റില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരായ പട്ടികവര്‍ഗക്കാരെ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി) ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പട്ടികവര്‍ഗ്ഗ ജീവനക്കാരും ഉള്‍പ്പെടുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി) എങ്കില്‍ ലാസ്റ് ഗ്രേഡ് ജീവനക്കാരടക്കമുള്ള കുറഞ്ഞ ശമ്പളമുള്ള പട്ടികവര്‍ഗ ജീവനക്കാരെ ബി.പി.എല്‍ ലിസ്റില്‍ തന്നെ നിലനിര്‍ത്തുന്ന കാര്യം പരിഗണിക്കുമോ;

() അല്ലെങ്കില്‍ ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടുന്നതിന് ഒരു നിശ്ചിത ശമ്പള പരിധി പട്ടികവര്‍ഗ ജീവനക്കാര്‍ക്കായി നിശ്ചയിക്കുമോ ?

4304

ആസൂത്രണ ബോര്‍ഡ്

ശ്രീ. ബി. സത്യന്‍

() 2011-12 വര്‍ഷത്തെ പദ്ധതി നടത്തിപ്പിന് ആസൂത്രണ ബോര്‍ഡ് ഏതെങ്കിലും സെക്ടറിന് പ്രത്യേക മുന്‍ഗണന നല്‍കാന്‍ കേന്ദ്ര ആസൂത്രണ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ;

(ബി) ഓരോ സെക്ടറിനും നീക്കിവച്ചിട്ടുള്ള അലോക്കേഷന്‍ എത്ര വീതമാണ് ;

(സി) കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം 2011-12 വര്‍ഷത്തേക്ക്് എത്ര തുകയാണ് ലഭിക്കുന്നത് ?

4305

12-ാം പഞ്ചവത്സര പദ്ധതി

ഡോ. എന്‍. ജയരാജ്

ശ്രീ. സി.എഫ്.തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() 12-ാം പഞ്ചവത്സര പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) 12-ാം പഞ്ചവത്സര പദ്ദതിയുമായി ബന്ധപ്പെട്ട് കേന്ദ്ര പ്ളാനിംഗ് കമ്മീഷന്‍മുമ്പാകെ സംസ്ഥാന സര്‍ക്കാര്‍ സമീപനരേഖ സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ സമീപനരേഖയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

4306

ഇന്നൊവേഷന്‍ പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് ഇന്നൊവേഷന്‍ കൌണ്‍സില്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കുമോ;

(ബി) സംസ്ഥാന ആസൂത്രണ ബോര്‍ഡിനെയും ഇന്നൊവേഷന്‍ കൌണ്‍സിലിനെയും സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തന ശൈലി നടപ്പാക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വിശദമാക്കുമോ;

(സി) പ്രസ്തുത കൌണ്‍സില്‍ സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികള്‍ ഉള്‍പ്പെടുത്തി വികസന രേഖ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതിയില്‍ വികസന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന വയനാട് ജില്ലയുടെ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുമോ ?

4307

ആസൂത്രണ ബോര്‍ഡിലുള്ള സ്ഥിരനിയമനം

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്തെ ആസൂത്രണ ബോര്‍ഡിലേയ്ക്കുള്ള സ്ഥിരനിയമനം പി.എസ്.സി. മുഖേനയാണോ നടത്തി വരുന്നത് ;

(ബി) സ്ഥിരമായതും ദിവസവേതനാടിസ്ഥാനത്തിലുള്ളതും ആയ എത്രപേര്‍ ആസൂത്രണ ബോര്‍ഡില്‍ ഇപ്പോള്‍ ജോലി നോക്കിവരുന്നുണ്ട് ;

(സി) ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ദിവസവേതനത്തില്‍ ജോലി ചെയ്തിരുന്ന ആര്‍ക്കെങ്കിലും സ്ഥിരമായി നിയമനം നല്‍കി നിയമിച്ചിട്ടുണ്ടോ ; ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നയം എന്താണ് ; വിശദാംശം വ്യക്തമാക്കുമോ ?

4308

ഇന്‍ഡ്യന്‍ സ്റാറ്റിസ്റിക്കല്‍ സ്ട്രെങ്തനിംഗ് പ്രോജക്ട്

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. .കെ. വിജയന്‍

,, ജി.എസ്. ജയലാല്‍

() ഇന്‍ഡ്യന്‍ സ്റാറ്റിസ്റിക്കല്‍ സ്ട്രെങ്തനിംഗ് പ്രോജക്ട് സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ടോ ;

(ബി) പ്രസ്തുത പദ്ധതിക്ക് കേന്ദ്ര സഹായം ലഭിക്കുമോ ; എങ്കില്‍ എത്ര തുക സഹായമായി ലഭിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പദ്ധതിപ്രകാരം സ്റേറ്റ് സ്ട്രാറ്റജിക്കല്‍ പ്ളാന്‍ തയ്യാറാക്കുന്നതിന് എന്തെങ്കിലും നടപടികളെടുത്തിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും എന്തെല്ലാം നടപടികളെടുത്തു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

4309

മലയോര-തീരദേശ വികസന അതോറിറ്റി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() മലയോര-തീരദേശ വികസന അതോറിറ്റികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(സി) അതോറിറ്റികളുടെ ഘടനയും ഉദ്ദേശലക്ഷ്യങ്ങളും വിശദമാക്കാമോ ?

4310

കാര്‍ഷിക സര്‍വ്വകലാശാല വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്

ശ്രീമതി പി. അയിഷാ പോറ്റി

കാര്‍ഷിക സര്‍വ്വകലാശാല വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് മില്‍മ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?

4311

വാണിജ്യാടിസ്ഥാനത്തില്‍ ക്ഷീരോല്‍പാദനം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, സി.പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, വി.റ്റി. ബല്‍റാം

() വാണിജ്യാടിസ്ഥാനത്തില്‍ ക്ഷീരോല്‍പാദനവും മില്‍ക്ക് ഷെഡ് വികസനവും നടപ്പാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) തെരഞ്ഞെടുക്കപ്പെട്ട മില്‍ക്ക് ഷെഡുകളിലും സാധ്യതയുള്ള മറ്റു പ്രദേശങ്ങളിലും വാണിജ്യാടിസ്ഥാനത്തില്‍ ഡയറി യൂണിറ്റുകള്‍ ആരംഭിക്കാന്‍ നടപടി എടുക്കുമോ;

(സി) ക്ഷീരകര്‍ഷകര്‍ക്ക് കറവ യന്ത്രങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടി തുക വകയിരുത്തുമോ?

4312

ക്ഷീരക്ഷേമ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

() ക്ഷീരകര്‍ഷകര്‍ക്ക് ചികിത്സയ്ക്കായി ചിലവാകുന്ന തുക ക്ഷീരക്ഷേമ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം അനുവദിച്ച് നല്‍കുന്നുണ്ടോ;

(ബി) അങ്കമാലി നിയോജക മണ്ഡലത്തിലെ കാലടി പഞ്ചായത്തിലെ മറ്റൂര്‍ വലേക്കുളം ഹൌസില്‍ വറിയത് മകന്‍ കുരിയപ്പന്‍ എന്നയാളുടെ ചികിത്സയ്ക്കായി ചെലവായ തുക ക്ഷീരക്ഷേമ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം അനുവദിച്ച് കിട്ടുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേലുള്ള കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ;

(സി) ഇത് എന്ന് ലഭ്യമാക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

4313

കാലിത്തീറ്റ സബ്സിഡി

ശ്രീ.സി. ദിവാകരന്‍

() ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡിക്കുവേണ്ടി മുന്‍സര്‍ക്കാരിന്റെ കാലത്ത് ബഡ്ജറ്റില്‍ നീക്കിവച്ച ആറ് കോടി രൂപാ സബ്സിഡിയായി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പാല്‍ വിലയുമായുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ നടപടിയെ മില്‍മ കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ എന്ത് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്;

(സി) എന്തുകൊണ്ടാണ് കോടതിയില്‍ വിചാരണ സമയത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തത്; എന്തുകൊണ്ടാണ് പ്രസ്തുത വിഷയത്തില്‍ സ ര്‍ക്കാര്‍ അപ്പീല്‍ പോകാത്തത് ?

4314

കാലിത്തീറ്റയുടെ വിലവര്‍ദ്ധന

ശ്രീ. സി. ദിവാകരന്‍

,, പി. തിലോത്തമന്‍

,, കെ. രാജു

ശ്രീമതി ഇ.എസ്. ബിജിമോള്‍

() സംസ്ഥാനത്ത് കാലിത്തീറ്റയ്ക്കുണ്ടായിരിക്കുന്ന വില വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പാല്‍ വില വര്‍ദ്ധിപ്പിച്ചിട്ട് അതിന്റെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കാതിരിക്കുകയും എന്നാല്‍ കാലിത്തീറ്റയുടെ വില വര്‍ദ്ധിച്ചിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകരെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ ; എങ്കില്‍ വിശദമാക്കുമോ 

4315

ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം

ശ്രീ. വി. ഡി. സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, കെ. ശിവദാസന്‍ നായര്‍

() സംസ്ഥാനത്ത് ഗുണനിലവാരം കുറഞ്ഞതും രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയതും മായം ചേര്‍ത്തതുമായ പാല്‍ വില്‍പ്പന നടത്തുന്ന ഡയറികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമോ;

(ബി) കേരളത്തിനുപുറത്ത് നിന്നും വരുന്ന പാല്‍ ചെക്ക് പോസ്റുകളില്‍ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ;

(സി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) ജില്ലാ ആസ്ഥാനങ്ങളില്‍ ഗുണനിലവാര പരിശോധനയ്ക്ക് ഉള്ള ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമോ?

4316

കാലിത്തീറ്റ സബ്സിഡി പുന:സ്ഥാപിക്കാന്‍ നടപടി

ശ്രീ. .ചന്ദ്രശേഖരന്‍

() പാലിന്റെ വില കൂട്ടിയപ്പോള്‍ കാലിത്തീറ്റ സബ്സിഡി എടുത്തു കളഞ്ഞതിന്റെ ഫലമായി ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റ വാങ്ങുന്നതില്‍ കുറവ് വന്നിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ;

(ബി) ഇതിന്റെ ഫലമായി പാലുല്പാദനം കുറഞ്ഞിട്ടുണ്ടോ എന്നും പരിശോധനാ വിഷയമാക്കിയിട്ടുണ്ടോ ?

4317

വിവിധ കമ്പനികളുടെ പാല്‍ ഉല്‍പന്നങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് എത്ര കമ്പനികളുടെ പാലുല്‍പ്പന്നങ്ങളാണ് വില്‍പന നടത്തിവരുന്നത്;

(ബി) ഇതില്‍ എത്ര കമ്പനികളുടെ പാലാണ് നിശ്ചിത നിലവാരമില്ലാത്തതായി കണ്ടെത്തിയിട്ടുളളത്; അവ ഏതെല്ലാം ആണ്; വിശദാംശം ലഭ്യമാക്കുമോ?

4318

പാല്‍ വില വര്‍ദ്ധന

ശ്രീ. ജി. സുധാകരന്‍

,, കെ.വി. വിജയദാസ്

,, പുരുഷന്‍ കടലുണ്ടി

,, ആര്‍. സെല്‍വരാജ്

() മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചതിന്റെ നേട്ടം കൃഷിക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്നും മറിച്ച് കൃഷിക്കാര്‍ക്ക് നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

4319

ചാത്തന്നൂര്‍ മണ്ഡലത്തിലെ ക്ഷീര സഹകരണ സംഘങ്ങള്‍

ശ്രീ. ജി.എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആകെ എത്ര ക്ഷീര വ്യവസായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; അവ ഏതൊക്കെയാണെന്ന് പേര് സഹിതം അറിയിക്കുമോ ;

(ബി) ഇതില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന എത്ര ക്ഷീര സംഘങ്ങള്‍ നിലവിലുണ്ട് അവ ഏതൊക്കെയാണ് ;

(സി) നിലവിലുള്ള എല്ലാ ക്ഷീരസംഘങ്ങളിലും വാര്‍ഷിക പൊതുയോഗം കൂടാറുണ്ടോ ; ഇല്ലെങ്കില്‍ ഏതൊക്കെ സംഘങ്ങളിലാണ് പൊതുയോഗം കൂടാത്തതെന്ന് അറിയിക്കുമോ ;

(ഡി) ഇത്തരം സംഘങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

4320

വലിയതുറ സ്വീവേജ് ഫാം

ശ്രീ. എം. ചന്ദ്രന്‍

() ക്ഷീരവികസന വകുപ്പിന്‍ കീഴിലുള്ള വലിയതുറ സ്വീവേജ് ഫാം ഉള്‍പ്പെടുന്ന സ്ഥലം വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഫാം മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ;

(സി) ഇതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ ;

(ഡി) പുതിയ ഫാം എന്ന് തുടങ്ങുവാന്‍ സാധിക്കുമെന്നു വ്യക്തമാക്കാമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.