UNSTARRED

 

QUESTIONS

 

AND

 

ANSWERS

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

 

THIRTEENTH   KLA - SECOND SESSION 

 

(To read Questions  please enable  unicode-Malayalam in your system)

 

(To read answers Please CLICK on the Title of the Questions)

 

 

Answer  Provided

 

 Answer  Not Yet Provided

 

Q. No

 Questions

3253

ഇലക്ട്രിസിറ്റി ബോര്‍ഡ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍

ശ്രീ. എം. ഹംസ

(എ) ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഉല്പാദന മേഖലയില്‍ 2011-12 വര്‍ഷത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണ്; ഓരോ പദ്ധതിയ്ക്കും എത്ര തുക ചെലവുവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത് ;

(ബി) 2011-12 വര്‍ഷത്തില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഓരോ പദ്ധതിയില്‍ നിന്നും എത്ര വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ സാധിക്കും;

(സി) ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി നല്‍കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ;

(ഡി) 2011-12 വര്‍ഷത്തില്‍ എത്ര 110 കെ.വി. സബ്സ്റേഷനുകള്‍ അപ്ഗ്രേഡ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നുണ്ട് ?

3254

വൈദ്യുതി ഉത്പാദന സ്രോതസ്സുകള്‍

ശ്രീ. രമേശ് ചെന്നിത്തല

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

,, ഹൈബി ഈഡന്‍

(എ) സംസ്ഥാനത്ത് വൈദ്യുതിയുടെ പ്രതിമാസ ആവശ്യം എത്രയെന്നും പ്രതിമാസ ഉത്പാദനം എത്രയെന്നും വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം സ്രോതസ്സുകളില്‍ നിന്നാണ് വൈദ്യുതി ലഭ്യമാക്കുന്നത്;

(സി) ജലവൈദ്യുതിയുടെ ഉത്പാദനത്തിനുളള സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയിട്ടുണ്ടോ;

(ഡി) ജലവൈദ്യുതി, താപവൈദ്യുതി, മറ്റ് പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ എന്നിവ വഴി വൈദ്യുതി ഉത്പാദിപ്പിക്കാനുളള പുതിയ പദ്ധതികള്‍ ഏതൊക്കെയാണ് പരിഗണനയിലുളളത് ?

3255

പ്രകൃതി വാതകം ഉപയോഗിച്ചുളള വൈദ്യുത പദ്ധതി

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

(എ) പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(ബി) ഇത് സംബന്ധിച്ച് ഏതെങ്കിലും ഏജന്‍സികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ഈ പദ്ധതിയുടെ നടത്തിപ്പിന് എത്ര തുക ചെലവ് പ്രതിക്ഷിക്കുന്നു; ആയത് എപ്രകാരം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

3256

വൈദ്യുതി ഉല്പാദന ചെലവ്

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ) ഒരു യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് എത്ര രൂപയാണ് ചെലവാകുന്നത് ;

(ബി) ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റ് വൈദ്യുതി എത്ര രൂപയ്ക്കാണ് നല്‍കുന്നത് ;

(സി) കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി യൂണിറ്റിന് എത്ര രൂപാ നിരക്കിലാണ് വാങ്ങുന്നത് ;

(ഡി) സംസ്ഥാനം വൈദ്യുതി വില്ക്കുന്നുണ്ടോ ; എങ്കില്‍ യൂണിറ്റിന് എത്ര രൂപയ്ക്കാണ് വില്ക്കുന്നതെന്ന് വ്യക്തമാക്കാമോ ?

3257

ഭൂചലനങ്ങള്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

'' എം.എ. വാഹീദ്

'' അന്‍വര്‍ സാദത്ത്

'' വി.റ്റി. ബലറാം

(എ) സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ കെ.എസ്.ഇ.ബി. വക അണക്കെട്ടുകളെയും റിസര്‍വോയറുകളെയും എങ്ങനെ ബാധിക്കുമെന്നു പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഏതൊക്കെ അണക്കെട്ടുകളിലാണ് ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നതെന്നു വ്യക്തമാക്കുമോ;

(സി ഭൂചലന പഠനത്തിന് ഒരു ഏജന്‍സിയെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ഭൂചലന ബാധിത അണക്കെട്ടുകളില്‍ ഭൂചലനം സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്

3258

മിനി ഹൈഡല്‍ പ്രോജക്ടുകള്‍

ശ്രീ. രാജു എബ്രഹാം

(എ) മിനി ഹൈഡല്‍ പ്രോജക്ടുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച സര്‍വ്വേ നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇവയുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി) ഇതില്‍ ഏതൊക്കെ പ്രോജക്ടുകള്‍ക്കാണ് വിശദമായ എസ്റിമേറ്റ

് തയ്യാറാക്കിയിട്ടുള്ളത്; ആകെ എത്രകോടി രൂപയാണ് പ്രസ്തുത പദ്ധതികള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്;

(സി) ഏതൊക്കെ പദ്ധതികളുടെ നിര്‍മ്മാണമാണ് ആരംഭിച്ചിട്ടുള്ളതെന്നും പദ്ധതിയുടെ പേരും നിര്‍മ്മാണ ചെലവും വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത പദ്ധതികള്‍ക്ക് കെ.എസ്.ഇ.ബി. നേരിട്ടാണോ പണം മുടക്കുന്നത്; അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സി വഴിയാണോ എന്ന് വ്യക്തമാക്കാമോ;

(ഇ) സര്‍വ്വേ പൂര്‍ത്തിയാക്കിയിട്ടുള്ള മുഴുവന്‍ പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

3259

വൈദ്യുത ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി

ശ്രീ.മുല്ലക്കര രത്നാകരന്‍

(എ) സംസ്ഥാനത്തെ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടുകളുടെ സ്ഥാപിതശേഷി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്ന തരത്തില്‍ ഉല്പാദനം ഇപ്പോള്‍ നടക്കുന്നുണ്ടോ ;

(ബി) ഇടുക്കി, മൂഴിയാര്‍ എന്നീ പ്രോജക്ടുകളില്‍ പൂര്‍ണ്ണതോതില്‍ ഉല്പാദനം നടക്കുന്നുണ്ടോ ;

(സി) ജലം യഥേഷ്ടം ലഭിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിച്ച് ഉയര്‍ന്ന വിലയ്ക്ക് അന്യസംസ്ഥാനങ്ങള്‍ക്ക് വില്കുന്ന കാര്യം പരിഗണിക്കുമോ ;

(ഡി) ഇപ്രകാരം നേടുന്ന ലാഭം ഉപയോഗപ്പെടുത്തി വൈദ്യുത ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ ?

3260

കേരളത്തില്‍ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി

ശ്രീ. എം. ഉമ്മര്‍

(എ) കേരളത്തില്‍ ഇപ്പോള്‍ ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാനത്തിന്റെ പ്രതിദിന ഉപഭോഗത്തിന ആവശ്യമായ അളവില്‍ നിന്നും എത്ര കുറവാണെന്നു വ്യക്തമാക്കാമോ;

(ബി) കുറവുളള വൈദ്യുതി ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്;

(സി) കേന്ദ്രത്തില്‍ നിന്ന് പ്രതിദിനം എത്ര യൂണിറ്റ് വൈദ്യുതിയാണ് ലഭിക്കുന്നത് ?

3261

വൈദ്യുതി മേഖലയിലെ സ്വയം പര്യാപ്തത

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

(എ) സംസ്ഥാനത്ത് പ്രതിദിനം ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി എത്രയെന്നും പ്രതിദിന വൈദ്യുതി ഉപഭോഗം എത്രയെന്നും വ്യക്തമാക്കുമോ ;

(ബി) പ്രതിദിനം കേന്ദ്രവിഹിതമായി ലഭിച്ചിരുന്ന വൈദ്യുതിയുടെ അളവെത്രയെന്നും അതില്‍ ഇപ്പോള്‍ കുറവു വരുത്തിയിട്ടുണ്ടോയെന്നും എങ്കില്‍ എത്രയാണ് കുറവുവരുത്തിയതെന്നും വെളിപ്പെടുത്തുമോ ;

(സി) വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് ;

(ഡി) വൈദ്യുതി മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്ന കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു ?

3262

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

,, ജി.എസ്. ജയലാല്‍

(എ) കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുവാന്‍ കഴിയുമോ; എത്ര ജില്ലകള്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലകളായി പ്രഖ്യാപിച്ചിട്ടണ്ട് ;

(ബി) സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുവാന്‍ എത്ര കാലയളവ് വേണ്ടി വരുമെന്ന് വ്യക്തമാക്കാമോ;

(സി) സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലെയും വൈദ്യുതീകരണത്തിന്റെ തോത് എത്ര ശതമാനം വീതമാണെന്ന് വെളിപ്പെടുത്തുമോ?

3263

ഭൂഗര്‍ഭ വൈദ്യുതി ലൈനുകള്‍

ശ്രീ.വി.എസ്.സുനില്‍ കുമാര്‍

(എ) വൈദ്യുതിലൈനുകള്‍ ഭൂഗര്‍ഭപാതയിലൂടെയാക്കുന്ന പദ്ധതി എന്ന് ആരംഭിക്കാനാകും ;

(ബി) ആയതിലേക്കുള്ള പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകും ;

(സി) പദ്ധതിക്കായി എത്ര തുക ചെലവഴിക്കേണ്ടിവരും ;

(ഡി) ഇതിനാവശ്യമായ തുക എങ്ങനെ കണ്ടെത്തുവാനാണ് ഉദ്ദേശിക്കുന്നത് ?

3264

നാളേക്കിത്തിരി ഊര്‍ജ്ജം പദ്ധതി

ശ്രീ. വി.പി. സജീന്ദ്രന്‍

(എ) ഊര്‍ജ്ജ സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നാളേക്കിത്തിരി ഊര്‍ജ്ജം പദ്ധതിപ്രകാരം എത്ര യൂണിറ്റ് വൈദ്യൂതി ലാഭിക്കുവാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) വൈദ്യുതി പ്രസരണ വിതരണ രംഗത്തെ നഷ്ടം കുറയ്ക്കുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണ് ;

(സി) നാളേക്കിത്തിരി ഊര്‍ജ്ജം പദ്ധതി ജനകീയമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3265

വൈദ്യുതി പ്രതിസന്ധി

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. പി. അബ്ദുസ്സമദ് സമദാനി

,, എം. ഉമ്മര്‍

(എ) സംസ്ഥാനത്തെ വൈദ്യുതി വിതരണത്തില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധിയുടെ കാരണങ്ങള്‍ വിശദമാക്കുമോ;

(ബി) ഈ പ്രതിസന്ധി പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ഇത്തരത്തിലുണ്ടാകുന്ന അടിയന്തിര പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) സംസ്ഥാനത്ത് വൈദ്യുതിബോര്‍ന്ന് വിവിധ ഉല്പാദന മേഖലകളിലുടെ പ്രതിദിനം എത്രമെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്; പ്രതിദിന ഉപഭോഗം എത്രയാണ്;

(ഇ) ഉല്‍പ്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ എവിടെനിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ട്; വ്യക്തമാക്കുമോ?

3266

പ്രസരണ-വിതരണ നഷ്ട

ശ്രീ. സി. ദിവാകരന്‍

,, വി. എസ്. സുനില്‍ കുമാര്‍

,, വി. ശശി

,, പി. തിലോത്തമന്‍

(എ) വൈദ്യുതി ശൃംഖലയുടെ പ്രസരണ-വിതരണ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതി നടപ്പാക്കാന്‍ കേരളത്തിന് ഗ്രാന്റ് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര കോടി രൂപ ഗ്രാന്റായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി നടപ്പാക്കാനായി കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് വെളിപ്പെടുത്തുമോ;

(സി) റീ സ്ട്രക്ചേഡ് ആക്സിലേറേറ്റഡ് പവര്‍ ഡവലപ്പ്മെന്റ് റിഫോംസ് പ്രോഗ്രാം എന്ന ഈ പദ്ധതി ഇനി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

3267

വൈദ്യുതി നിയന്ത്രണം

ശ്രീ. എ.എ. അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

(എ) സംസ്ഥാനത്ത് 2011 സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ ലോഡ് ഷെഡിംഗോ, പവര്‍കട്ടോ പ്രാബല്യത്തിലാക്കിയിട്ടുണ്ടോ; വിശദ വിവരം നല്‍കുമോ;

(ബി) എന്തുകൊണ്ടാണ് വൈദ്യുത നിയന്ത്രണം വേണ്ടി വന്നതെന്ന് വ്യക്തമാക്കുമോ;

(സി) വൈദ്യുത നിയന്ത്രണം ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3268

വോള്‍ട്ടേജ് ക്ഷാമം

ശ്രീ. റ്റി. യു. കുരുവിള

(എ) വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;

(ബി) വൈദ്യുതിയുടെ അമിത ഉപയോഗവും, പാഴാക്കലും തടയുന്നതിന് എന്തെല്ലാംനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലുണ്ടോ; വിശദമാക്കാമോ?

3269

ഗുണനിലവാരമില്ലാത്ത വൈദ്യുതോപകരണങ്ങള്‍

ശ്രീ. കെ. രാജു

(എ) വൈദ്യുതി വിതരണ മേഖലയില്‍ 11 കെ.വി. ലൈനില്‍ സ്ഥാപിക്കുന്ന എ.ബി.സ്വിച്ച്, ട്രാന്‍സ്ഫോര്‍മര്‍, അനുബന്ധ ഫ്യൂസ് യൂണിറ്റുകള്‍ എന്നിവയുടെ ഗുണനിലവാരമില്ലായ്മ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് പരിഹാര നടപടികളാണ് ഉദ്ദേശിക്കുന്നത്;

(ബി) വൈദ്യുതി ഓഫീസുകളില്‍ 'വര്‍ക്കര്‍മാര്‍' ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ;

(സി) ഫീല്‍ഡ് ജീവനക്കാര്‍ക്ക് മാത്രമായി വാഹനസൌകര്യവും എര്‍ത്ത് റാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളും ഏര്‍പ്പെടുത്തുമോ ?

3270

സോളാര്‍ എനര്‍ജി പാനല്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

(എ) സോളാര്‍ എനര്‍ജി പാനല്‍ ഉപയോഗിച്ച് ഗാര്‍ഹിക വൈദ്യുതി ഉപയോഗം കുറയ്ക്കാനാകുമെന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;

(ബി) ഇത്തരം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ്ജില്‍ റിബേറ്റ് നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി) റിബേറ്റ് നല്‍കാന്‍ കഴിഞ്ഞാല്‍ വൈദ്യുതി ഉല്‍പാദന മേഖലയില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നത് പരിശോധിച്ചിട്ടുണ്ടോ?

3271

കാറ്റില്‍ നിന്നും വൈദ്യുതി

ശ്രീ. ബെന്നി ബെഹനാന്‍

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

() കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ബി) കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി എന്‍.റ്റി.പി.സി. യുമായി ഉണ്ടാക്കിയ കരാറുമൂലം എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കാന്‍ കഴിയുക എന്നു വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്ത് എവിടെയൊക്കെയാണ് വിന്റ് മില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് ?

3272

വൈദ്യുതി ബോര്‍ഡിന് ലഭിക്കുവാനുള്ള കുടിശ്ശിക

ശ്രീ. സി. കെ. നാണു

,, മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

() സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഇതുവരെയുള്ള നഷ്ടം എത്രയാണെന്ന് വെളിപ്പെടുത്താമോ ;

(ബി) വൈദ്യുതി വിഛേദിക്കുവാന്‍ പാടില്ലെന്ന് കോടതി ഉത്തരവ് ലഭിച്ച കുടിശ്ശിക തുക എത്രയെന്നും തവണ വ്യവസ്ഥയില്‍ പരിച്ചെടുക്കുന്ന കുടിശ്ശിക എത്രയെന്നും വിശദമാക്കാമോ ;

(സി) വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബോര്‍ഡിന് നല്‍കേണ്ട കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കാമോ ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതിബില്‍ കുടിശ്ശിക ആയതിന്റെ പേരില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വൈദ്യുതി വിഛേദിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ;

() വൈദ്യുതിബില്‍ കുടിശ്ശിക ആയതിന്റെ പേരില്‍ വൈദ്യുതി ബന്ധം വിഛേദിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ആവശ്യസര്‍വ്വീസുകളായ ജലവിതരണം, ആരോഗ്യ വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശ്ശിക തുക വൈദ്യുതി ബോര്‍ഡിന് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3273

സുരക്ഷാ സംവിധാനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' റ്റി.എന്‍. പ്രതാപന്‍

'' .പി. അബ്ദുള്ളക്കുട്ടി

'' കെ. ശിവദാസന്‍ നായര്‍

() വൈദ്യുതി മേഖലയില്‍ സുരക്ഷാ സംവിധാനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ബോര്‍ഡിലെ എല്ലാ മേഖലയിലും സുരക്ഷാ നിര്‍വ്വഹണ സംവിധാനവും സംസ്ക്കാരവും വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി പുതിയ നടപടി ക്രമങ്ങളും ഉത്തരവാദിത്വങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) ഇത് എങ്ങനെ നടപ്പാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് ?

3274

വൈദ്യുതി കമ്പിയില്‍ തട്ടി മരണം

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

() ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ കോട്ടപ്പടി സ്വദേശി ശരത്ത് ബാലന്‍ എന്ന യുവാവ് താഴ്ന്ന് കിടന്ന വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മരിച്ച യുവാവിന്റെ കുടുംബത്തിന് എന്തു നഷ്ടപരിഹാരം അനുവദിച്ചു;

(സി) ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3275

വൈദ്യുത ലൈനുകളില്‍ അറ്റകുറ്റ പണികള്‍

ശ്രീ.വി.എസ്.സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ.ജി.എസ്.ജയലാല്‍

,, .ചന്ദ്രശേഖരന്‍

() വൈദ്യുത ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് നിശ്ചയിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) പ്രസ്തുത വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാറില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) വ്യവസ്ഥകള്‍ കൃത്യമായി നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ?

3276

വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

() വീടിന് മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനുകള്‍ കെ.എസ്..ബി.യുടെ ചെലവില്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി ദരിദ്ര കുടുംബങ്ങളുടെ വീടിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനുകള്‍ അപകടം സൃഷ്ടിക്കുന്ന തരത്തില്‍ നിലനില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) സ്വകാര്യ വ്യക്തികളുടെ വസ്തുവകകളുടെ മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനുകള്‍ പൊതു വഴികളിലേക്ക് സര്‍ക്കാര്‍ ചെലവില്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3277

വൈദ്യുതി ലൈനിന്റെ കാലാവധി

ശ്രീ.മഞ്ഞളാംകുഴി അലി

() കേരളത്തില്‍ വൈദ്യുതിക്കമ്പി പൊട്ടിവീണ് അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(സി) ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത ലൈനിന്റെ കാലാവധി എത്ര വര്‍ഷമാണ് എന്ന് വെളിപ്പെടുത്തുമോ ;

(ഡി) കാലാവധി കഴിയുന്ന മുറയ്ക്ക് വൈദ്യുതി കമ്പി മാറ്റാറുണ്ടോ ; എങ്കില്‍ ഇത് സംബന്ധിച്ച് വിശദാംശം നല്‍കുമോ;

() കോര്‍പ്പറേഷന്‍ , മുനിസിപ്പല്‍ പ്രദേശങ്ങളില്‍ എങ്കിലും നിലവിലുള്ള വൈദ്യുത കമ്പികള്‍ മാറ്റി കേബിള്‍ കണക്ഷന്‍ നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിയ്ക്കുമോ ?

3278

എസ്.എം.എസ്. സംവിധാനം

ശ്രീ. വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, സി. പി. മുഹമ്മദ്

() വൈദ്യുതി തകരാറിനെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്;

(ബി) ഇതിനായുള്ള എസ്.എം.എസ്. സംവിധാനം എവിടെയൊക്കെയാണ് നടപ്പാക്കിയിട്ടുള്ളത്;

(സി) ഇതിന്റെ പ്രവര്‍ത്തന രീതി എങ്ങനെയാണെന്ന് വിശദമാക്കാമോ;

(ഡി) ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ആയത് നടപ്പാക്കുന്നത്;

() ഈ സംവിധാനം സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

3279

ലോഡ് ഷെഡിംഗ്

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങ് നിലവിലുണ്ടോ ; എങ്കില്‍ ഇത് എന്നാണ് ആരംഭവിച്ചതെന്നും എന്നുവരെ തടരുമെന്നും അറിയിക്കുമോ ;

(ബി) ലോഡ്ഷെഡിങ്ങ്് ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യം എന്തെല്ലാമാണ് ;

(സി) ഇതിന് മുമ്പ് ഏത് വര്‍ഷമാണ് സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങ് ഏര്‍പ്പെടുത്തിയിട്ടുള്ളത് ?

3280

എസ്.സി./എസ്.റ്റി. സെക്ടര്‍ വിഹിതം

ശ്രീ. ബി. സത്യന്‍

() 2011-12 വര്‍ഷത്തില്‍ ജില്ലാതലത്തില്‍ എസ്.സി./എസ്.റ്റി. സെക്ടര്‍ വഴി എത്ര തുകയാണ് വൈദ്യുത മേഖലയില്‍ വിഹിതമായി ലഭിക്കുന്നത്;

(ബി) പ്രസ്തുത പദ്ധതി വഴി വര്‍ക്കിംഗ് ഗ്രൂപ്പിലേയ്ക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് എം.എല്‍.. മാര്‍ക്ക് കൂടി അവസരം നല്‍കുമോ;

(സി) വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കല്‍ ലൈന്‍ എക്സ്റന്‍ഷന്‍, തെരുവ് വിളക്ക് സ്ഥാപിയ്ക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ;

(ഡി) പ്രസ്തുത പദ്ധതികള്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത് എങ്ങനെയെന്ന് വിശദമാക്കാമോ?

3281

കെ.എസ്..ബി. യെ കമ്പനിയാക്കുന്ന നടപടി

ശ്രീ. പി.സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

,, .സി. ബാലകൃഷ്ണന്‍

() ഇന്ത്യന്‍ കമ്പനീസ് ആക്ട് പ്രകാരം കെ.എസ്..ബി.യെ കമ്പനിയായി രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ എന്നാണ് രജിസ്റര്‍ ചെയ്തത് ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഈ കമ്പനിയുടെ ഷെയറുകള്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

3282

ഇന്റര്‍കണക്ടിവിറ്റി ലിങ്ക് ഉള്ള സബ്സ്റേഷനുകള്‍

ശ്രീ.രാജു എബ്രഹാം

സംസ്ഥാനത്തെ സബ്സ്റേഷനുകളില്‍ എത്ര ഗ്രിഡില്‍ നിന്നും വൈദ്യുതി എത്താനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് ; രണ്ട് ഇന്റര്‍ കണക്ടിവിറ്റി ലിങ്ക് എത്ര സബ്സ്റേഷനുകളിലാണുള്ളത് ; രണ്ട് ഗ്രിഡില്‍ നിന്നും വൈദ്യുതി എത്താനുള്ള സംവിധാനമുണ്ടാക്കിയാല്‍, ഒരു ഗ്രിഡില്‍ നിന്നും വൈദ്യുതി ലഭിക്കാതെ വന്നാല്‍ രണ്ടാമത്തെ ഗ്രിഡില്‍ നിന്നും വൈദ്യുതി എത്തിച്ച് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കാന്‍ എന്താക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

3283

കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കല്‍ കമ്പനിയില്‍ നിന്നും വാങ്ങിയ ഇലക്ട്രിക്കല്‍ മീറ്ററുകള്‍.

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, കെ. ശിവദാസന്‍ നായര്‍

,, എം.. വാഹിദ്

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡ് കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കല്‍ കമ്പനിയില്‍ നിന്നു ഓരോ ഇനത്തിലും എത്ര ഇലക്ട്രിക്കല്‍ മീറ്ററുകള്‍ വാങ്ങി;

(ബി) ഓരോ മീറ്ററിനും നിശ്ചിത വില എന്തായിരുന്നു;

(സി) ഇതിന് ബോര്‍ഡ് നല്‍കിയ തുക എത്രയെന്ന് വിശദമാക്കുമോ;

(ഡി) കമ്പനി നല്‍കിയ മീറ്ററില്‍ കേടായതും റിജക്ട് ചെയ്തതും ആയവ എത്ര എണ്ണം ഉണ്ടായിരുന്നു;

() ഓരോതവണയും മടക്കിക്കൊടുത്ത മീറ്ററുകളില്‍ എത്ര എണ്ണം തിരികെ തന്നിട്ടുണ്ട്;

(എഫ്) ബോര്‍ഡിനും ഉപഭോക്താക്കള്‍ക്കും നഷ്ടം വരുത്തിയ പര്‍ച്ചേസ് ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തുമോ;

(ജി) ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ലേബലില്‍ അന്യസംസ്ഥാനത്തെ സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങിയ മീറ്ററുകളാണ് വിതരണം ചെയ്തത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് അന്വേഷണ വിധേയമാക്കുമോ?

3284

മീറ്റര്‍ വാടക ഒഴിവാക്കുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലില്‍ നിന്നും മീറ്റര്‍ വാടക ഒഴിവാക്കുന്നതിന് തീരുമാനിച്ചിരുന്നുവോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) മീറ്റര്‍ വാടക ഉള്‍പ്പെടുത്തിയ ബല്ലാണ് ഇപ്പോഴും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(സി) ഉപഭോക്താക്കളില്‍ നിന്നും സ്ഥിരമായി മീറ്റര്‍ വാടക വസൂലാക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

3285

മണ്ഡലതലകമ്മിറ്റികള്‍

ശ്രീ. പി. റ്റി. എ റഹീം

() വൈദ്യുതി ബോര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മണ്ഡലതല കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ഇതിന്റെ കണ്‍വീനര്‍ ആരാണ്?

3286

അപകടത്തില്‍പ്പെടുന്ന വൈദ്യുത തൊഴിലാളികള്‍ക്ക് സഹായം

ശ്രീ. കെ. ദാസന്‍

() വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്നതിനിടെ മരണപ്പെടുന്ന ലൈന്‍മാന്‍, മറ്റ് വിഭാഗം തൊഴിലാളികള്‍ എന്നിവരുടെ കുടുംബത്തെ സഹായിക്കാന്‍ എന്തെല്ലാം പദ്ധതികളാണുള്ളതെന്ന് വിശദമാക്കാമോ;

(ബി) കൊയിലാണ്ടി മണ്ഡലത്തില്‍ പൂക്കാട് വൈദ്യുതി ഓഫീസിന് കീഴില്‍ ജോലി ചെയ്തിരുന്ന നടേരി കിഴക്കയില്‍ സുരേഷ് 10.8.2011 ന് മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ എന്തെങ്കിലും നടപടികള്‍ എടുത്തിട്ടുണ്ടോ;

(ഡി) സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം അനന്തരാവകാശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നടപടിയുണ്ടാവുമോ?

3287

സര്‍വ്വീസ് വയറുകളുടെ അപര്യാപ്തത

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() വൈദ്യുതി കണക്ഷന്‍ കൊടുക്കുന്നതിനാവശ്യമായ സര്‍വ്വീസ് വയറുകളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മങ്കട മണ്ഡലത്തിലെ വിവിധ സെക്ഷനുകളില്‍ വൈദ്യുതി കണക്ഷന്‍ കൊടുക്കുന്നതിന് ഇത് മൂലം ബുദ്ധിമുട്ടനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടിയെടുക്കുമോ ?

3288

കരാര്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. രാജു എബ്രഹാം

() ഈ സര്‍ക്കാര്‍ ആധികാരമേറ്റെടുത്ത ശേഷം വൈദ്യുതി ലൈനില്‍ പണിയെടുത്തുകൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞവരില്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ എത്ര; കരാര്‍ തൊഴിലാളികള്‍ എത്ര;

(ബി) കരാര്‍ തൊഴിലാളികള്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാം നല്‍കുന്നതിന് ബോര്‍ഡില്‍ വ്യവസ്ഥയുണ്ടോ; ആരാണ് ഇവര്‍ക്ക് നഷ്ടപരിഹാം നല്‍കേണ്ടത്; ഇതിന്റെ മാനദണ്ഡമെന്താണ്; കരാറുകാര്‍ നഷ്ടപരിഹാരം നല്‍കേണ്ട സ്ഥിതിയുണ്ടോ; അതല്ലെങ്കില്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ മുഖേന നഷ്ടപരിഹാരം നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി) വൈദ്യുതി ബന്ധം ഓഫാക്കി ലൈനില്‍ പണിയെടുക്കുമ്പോള്‍ വൈദ്യുതി പ്രവാഹം ഉണ്ടാകാനുളള സാഹചര്യം വ്യക്തമാക്കാമോ;

(ഡി) വൈദ്യുതി ബന്ധം ഓഫാക്കുമ്പോള്‍ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലുമുളള ജനറേറ്ററുകള്‍ പ്രവര്‍ത്തി ക്കുന്നത് വഴി വൈദ്യുതി ബാക്ക് ഫീഡ് ചെയ്ത് ലൈനില്‍ പ്രവാഹം ഉണ്ടായി മരണം സംഭവിക്കാന്‍ സാദ്ധ്യതയുണ്ടോ?

3289

മോഡല്‍ സെക്ഷന്‍

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

() 199899 കാലയളവില്‍ ടാസ്ക് ഫോഴ്സ് ശുപാര്‍ശ പ്രകാരം നടത്തിയ പരിഷ്കാരത്തില്‍ എത്ര ഇലക്ട്രിക്കല്‍ സെക്ഷനാഫീസുകള്‍ മോഡല്‍ സെക്ഷനുകളാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം സെക്ഷനില്‍ പ്രസ്തുത പരിഷ്ക്കാരം നടപ്പാക്കാനുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ;

(സി) മുന്‍സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പ്രസ്തുത മോഡല്‍ സെക്ഷന്റെ പോരായ്മകള്‍ ഏതെങ്കിലും സംഘടനകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ; എങ്കില്‍ ആരെല്ലാമെന്ന് വ്യക്തമാക്കാമോ;

(ഡി) മോഡല്‍ സെക്ഷനുകളെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുളള ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

3290

എം. എല്‍. . ഫണ്ട് ഉപയോഗിച്ച് സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. . കെ. ശശീന്ദ്രന്‍

() എം. എല്‍. . ഫണ്ട് ഉപയോഗിച്ച് കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍, അത്തോളി ഉളളിയേരി, ബാലുശ്ശേരി, പനങ്ങാട്, നന്മണ്ട എന്നീ പഞ്ചായത്തുകളിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്;

(ബി) മേല്‍പ്പറഞ്ഞ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന് പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുമോ?

3291

നേമം മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

() നൂറുദിനകര്‍മ്മപരിപാടിയിലൂടെ നേമം നിയോജകമണ്ഡലത്തില്‍ ഊര്‍ജ്ജ വകുപ്പ് ഏതെങ്കിലും പുതിയ പദ്ധതികളോ പരിപാടികളോ നടപ്പിലാക്കിയി ട്ടുണ്ടോ ;

(ബി) എങ്കില്‍ അവയുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ;

(സി) പ്രസ്തുത പദ്ധതികള്‍/പരിപാടികള്‍ നടപ്പിലാക്കുന്നതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്;

(ഡി) മുന്‍സര്‍ക്കാര്‍ നേമം നിയോജകമണ്ഡലത്തില്‍ തുടങ്ങിവച്ച എത്ര പദ്ധതികളാണ് ഈ സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയത് ?

3292

തീരദേശ മേഖലകളിലെ വോള്‍ട്ടേജ് ക്ഷാമം

ശ്രീ. പി. തിലോത്തമന്‍

() കെ.എസ്..ബി. പട്ടണക്കാട് ഡിവിഷനില്‍ ഏതെങ്കിലും തസ്തികകള്‍ നിലവില്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടോ എന്നു വ്യക്തമാക്കാമോ; എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ അടിയന്തിരമായി നികത്താന്‍ നടപടി സ്വീകരിക്കുമോ;

(ബി) അന്ധകാരനഴിയടക്കമുള്ള തീരദേശ മേഖലയില്‍ സുനാമി പാക്കേജില്‍ ഉള്‍പ്പെടുത്തി ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ച് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ ഏതു ഘട്ടം വരെയായി എന്നു വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കപ്പെടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; കടലോര മേഖലകളിലുള്ള വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ എന്ത് നടപടി കൈക്കൊള്ളുമെന്ന് വ്യക്തമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചേര്‍ത്തല തീരപ്രദേശങ്ങളില്‍ നല്‍കിയ പുതിയ വൈദ്യുതി കണക്ഷനുകളുടെ എണ്ണം വ്യക്തമാക്കാമോ?

3293

നേമം മണ്ഡലത്തില്‍ വോള്‍ട്ടേജ് ക്ഷാമം

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം അനുഭവപ്പെടുന്നതു സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതു പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ എന്തൊക്കെ നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്;

(ഡി) ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ കാലവിളംബം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ?

3294

മലപ്പുറം മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. പി. ഉബൈദുള്ള

() മലപ്പുറം മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പരിപാടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി) ആരംഭിച്ചതു മുതല്‍ എത്ര പേര്‍ക്ക് പുതിയ കണക്ഷന്‍ നല്‍കിയെന്നും ഇനി എത്ര പേര്‍ക്ക് നല്‍കാനുണ്ടെന്നും പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;

(സി) സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയ്ക്ക് ആവശ്യമായ മെറ്റീരിയല്‍സിന്റെ ക്ഷാമം ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) ബാക്കിയുള്ള കണക്ഷനുകള്‍ കൂടി നല്‍കി മലപ്പുറം ഒരു സമ്പൂര്‍ണ്ണ വൈദ്യുതീകരണ മണ്ഡലമായി എന്ന് പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

3295

മഞ്ഞനക്കാട് ദ്വീപ് നിവാസികള്‍ക്ക് വൈദ്യുതി

ശ്രീ. എസ്. ശര്‍മ്മ

() വൈപ്പിന്‍ മണ്ഡലത്തില്‍ മഞ്ഞനക്കാട് ദ്വീപില്‍ തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് വൈദ്യുതി ബോര്‍ഡ് എന്തെങ്കിലും നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ

(ബി) എങ്കില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ ?

3296

താനൂര്‍ നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മലപ്പുറം ജില്ലയിലെ താനൂര്‍ നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി) ഇതിനകം മണ്ഡലത്തില്‍ എത്ര വീടുകള്‍ വൈദ്യുതീ കരിച്ചു;

(സി പദ്ധതിക്കായി ഇതിനകം മൊത്തം എത്ര രൂപ ചെലവഴിച്ചു; ഇതില്‍ സര്‍ക്കാര്‍ വിഹിതം, എം.എല്‍..യുടെ പ്രാദേശിക വികസന ഫണ്ടിന്റെ വിഹിതം എന്നിവ എത്ര രൂപ വീതമാണ്;

(ഡി) പദ്ധതിക്കായി സുനാമി പുനരധിവാസ പദ്ധതി വിഹിതം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം എന്നിവ യഥാക്രമം എത്ര രൂപ വീതം ലഭിച്ചു;

() പദ്ധതി ലക്ഷ്യമിട്ട വീടുകളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവയായി ബാക്കിയുണ്ടോ; എങ്കില്‍ എത്ര വീടുകള്‍; ഇവ എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ;

(എഫ്) താനൂര്‍ മണ്ഡലത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിക്കാന്‍ എന്നത്തേയ്ക്ക് കഴിയുമെന്ന് വ്യക്തമാക്കാമോ?

3297

ധര്‍മ്മടം മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. കെ. കെ. നാരായണന്‍

() ധര്‍മ്മടം നിയോജക മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളാണ് സമ്പൂര്‍ണ്ണ വൈദ്യൂതീകരണം നടത്താനുള്ളത്;

(ബി) ഈ പഞ്ചായത്തുകളില്‍ എന്ന് വൈദ്യുതീകരണം പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ ?

3298

കരുവന്നൂര്‍ വലിയപാലത്തിലെ വഴിവിളക്കുകള്‍

ശ്രീമതി ഗീതാ ഗോപി

() നാട്ടിക നിയോജകമണ്ഡലത്തിലെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ കരുവന്നൂര്‍ വലിയപാലത്തില്‍ വഴിവിളക്കുകള്‍ ഇല്ലാത്തത് മൂലം യാത്രക്കാര്‍ക്ക് അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ ഇവിടെ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

3299

കോങ്ങാട് വൈദ്യുതീകരണം

ശ്രീ. കെ.വി. വിജയദാസ്

പാലക്കാട് ജില്ലയില്‍ പുതിയതായി രൂപീകരിച്ച കോങ്ങാട് മണ്ഡലത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

3300

അങ്കമാലിയില്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലിയില്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ആരംഭിക്കുവാനുള്ള കെ. എസ്. . ബി.യുടെ പ്രെപ്പോസലില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) പെരുമ്പാവൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്റെ കീഴിലുള്ള 80000 ഓളം വരുന്ന നിവാസികളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് അങ്കമാലിയില്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

 

 

 

BACK

 

 

 

 

Home 

 

 

 

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.