UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2645

വീടില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ്

ശ്രീ. സി. കെ. നാണു

() സ്വന്തമായി വീടില്ലാത്ത പട്ടികജാതി കുടുംബങ്ങളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇവര്‍ക്ക് വീട് നല്‍കാന്‍ ആവശ്യമായ പ്രത്യേക പാക്കേജ് രൂപീകരിച്ച് നടപ്പാക്കാന്‍ തയ്യാറാകുമോ?

2646

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന പദ്ധതി

ശ്രീ. ബി. സത്യന്‍

() പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കുന്ന പദ്ധതിയ്ക്കായി 2011-12 സാമ്പത്തിക വര്‍ഷത്തില്‍ എത്ര തുക നീക്കിവച്ചു; അതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;

(ബി) പ്രസ്തുത പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണ്;

(സി) എത്ര കമ്പനികള്‍ സൈക്കിള്‍ നല്‍കാന്‍ തുക ക്വാട്ടു ചെയ്തു; ഏത് കമ്പനിക്കാണ് കരാര്‍ നല്‍കിയത്;

(ഡി) ടെണ്ടര്‍ നടപടി സ്വീകരിച്ചതിനു ശേഷം നിലവില്‍ ഹൈക്കോടതിയില്‍ കേസ് ഉണ്ടോ; വിശദമാക്കുമോ?

2647

പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മ്മാണ ധനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഇന്ദിര ആവാസ് യോജനാ പ്രകാരം പത്ത് വര്‍ഷം മുമ്പ് ധനസഹായം ലഭിച്ച പട്ടികവിഭാഗത്തില്‍പ്പെട്ട എല്ലാവരും വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും അനുവദിച്ച തുക മുഴുവനായി കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്കും പുതിയ ധനസഹായം നല്‍കാന്‍ വ്യവസ്ഥയുണ്ടോ;

(സി) എങ്കില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) ഇല്ലെങ്കില്‍ ഇവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കാന്‍ നടപടി കൈക്കൊള്ളുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2648

റാന്നി പ്രീമെട്രിക് ഹോസ്റല്‍ നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

() റാന്നി പ്രീമെട്രിക് ഹോസ്റലിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര രൂപയുടെ എസ്റിമേറ്റാണ് കണക്കാക്കിയിട്ടുള്ളത്;

(ബി) അതില്‍ ആദ്യഘട്ടമായി എന്തു തുകയാണ് പൊതുമരാമത്ത് വകുപ്പിനു കൈമാറിയിട്ടുള്ളത്;

(സി) ബാക്കി തുക കൈമാറുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നല്‍കിയ കത്ത് എന്നാണ് ലഭിച്ചത്;

(ഡി) ഇതിന്മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; ഇതു സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണുള്ളത്;

() അടിയന്തിരമായി ബാക്കിത്തുക അനുവദിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2649

പ്രീ-മെട്രിക് ഹോസ്റല്‍ നവീകരണം

ശ്രീ. വി.ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, കെ. അച്ചുതന്‍

,, .പി. അബ്ദുള്ളക്കുട്ടി

() സംസ്ഥാനത്തെ പ്രീ-മെട്രിക് ഹോസ്റലുകളുടെ നവീകരണത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി) പ്രസ്തുത ഹോസ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം ഫലപ്രദമല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;


(സി) എങ്കില്‍ അത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്?

2650

തരൂര്‍ പെരിങ്ങോട്ടുകുറിശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണം

ശ്രീ. . കെ. ബാലന്‍

() തരൂര്‍ മണ്ഡലത്തിലെ പെരിങ്ങോട്ടുകുറിശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ കെട്ടിടം പണിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത സ്കൂളിന്റെ പ്രവര്‍ത്തനം ഈ അദ്ധ്യയന വര്‍ഷത്തില്‍ തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിയുമോ;

(സി) സ്ഥലപരിമിതി മൂലം ഈ അദ്ധ്യയന വര്‍ഷത്തില്‍ അഞ്ചാം തരത്തില്‍ പ്രവേശനം നടത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത സ്കൂള്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും സുഗമമാക്കാനും എന്തൊക്കെ നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കാമോ ?

2651

മഞ്ചേശ്വരത്തു ആണ്‍കുട്ടികള്‍ക്കുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() മഞ്ചേശ്വരം മണ്ഡലത്തില്‍ കന്നട മീഡിയത്തില്‍ ആണ്‍കുട്ടികള്‍ക്കായി എം. ആര്‍.എസ് ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഇതിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത എം.ആര്‍.എസ്. എപ്പോള്‍ ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ ?

2652

മഞ്ചേശ്വരത്ത് പുതിയ പോളിടെക്നിക്

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

() മഞ്ചേശ്വരം മണ്ഡലത്തില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഒരു പോളിടെക്നിക് തുടങ്ങുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഇതിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പോളിടെക്നിക് എപ്പോള്‍ ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ ?

2653

ചികിത്സാ ധനസഹായം

ശ്രീ. വി. ചെന്താമരാക്ഷന്‍

() മുന്‍സര്‍ക്കാരിന്റെ കാലത്ത് എസ്.സി വിഭാഗക്കാര്‍ക്ക് അനുവദിച്ചിരുന്ന ചികിത്സാ ധനസഹായം കൊടുത്തുതീര്‍ക്കാനുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ബി) പാലക്കാട് ജില്ലയില്‍ പ്രസ്തുത സഹായം ഇനിയും കൊടുത്തുതീര്‍ക്കാന്‍ ഉള്ളവരുടെ വിശദാംശങ്ങള്‍ ബ്ളോക്ക് തിരിച്ച് വ്യക്തമാക്കുമോ ;

(സി) അവര്‍ക്ക് എന്ന് സഹായം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

2654

പട്ടികജാതി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം

ശ്രീ. സണ്ണി ജോസഫ്

() നിര്‍ദ്ധനരായ പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം അനുവദിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ എത്ര തുകയായി വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി) ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമോ ?

2655

ജയില്‍ശിക്ഷ അനുഭവിക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് നിയമസഹായം

ശ്രീ. സി. കെ. നാണു

() കാലാകാലങ്ങളായി ജയിലുകളില്‍ കഴിയുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടപോലെ കേസ് വാദിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇവര്‍ക്ക് ആവശ്യമായ നിയമസഹായം ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2656

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റുകള്‍

ശ്രീ. ആര്‍. രാജേഷ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനകം എന്തു തുക വിതരണം ചെയ്തിട്ടുണ്ടെന്നും എന്തു തുകയാണ് കുടിശ്ശികയുള്ളതെന്നും വ്യക്തമാക്കുമോ ?

2657

തൊഴില്‍രഹിതരായ പട്ടികവിഭാഗക്കാര്‍ക്ക് ജോലി

ശ്രീ. സി. കെ. നാണു

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത് വര്‍ഷങ്ങളായി തൊഴില്‍ ലഭിക്കാത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര;

(ബി) ഇല്ലെങ്കില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും ഇവരുടെ പേര് ശേഖരിച്ച് അവര്‍ക്ക് അടിയന്തിരമായി ജോലി ലഭിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

2658

പട്ടികജാതി സഹകരണ സംഘങ്ങള്‍ വഴി തൊഴിലവസരങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്തെ പട്ടികജാതി സഹകരണ സംഘം വഴി പട്ടികജാതി ജനവിഭാഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത സംഘം പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ എന്തെങ്കിലും നടപ്പിലാക്കുന്നുണ്ടോ;

(സി) എങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2659

മുഖാരി - മൂവാരി സമുദായത്തെ ഒ.ബി.സി. ലിസ്റില്‍പ്പെടുത്താന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ മുഖാരി, മൂവാരി സമുദായത്തെ ഒ.ബി.സി. ലിസ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?

2660

ശൈവ വെള്ളാള സമുദായക്കാര്‍ക്കുള്ള സംവരണം

ശ്രീ. പി. തിലോത്തമന്‍

() ശൈവ വെള്ളാള സമുദായത്തെ പിന്നോക്ക സമുദായമായി പരിഗണിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ; പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി) കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ വഴിയുള്ള നിയമനങ്ങളില്‍ പ്രസ്തുത സമുദായത്തിന് റിസര്‍വേഷന്‍ നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര ശതമാനമാണെന്നും എന്നു മുതല്‍ ആണ് സംവരണം നല്‍കിയതെന്നും വ്യക്തമാക്കുമോ ?

2661

വേളാന്‍, കുശവന്‍ വിഭാഗങ്ങള്‍ക്ക് സംവരണം

ശ്രീ. കെ. രാജു

() വേളാന്‍, കുശവന്‍ തുടങ്ങിയ പരമ്പരാഗത മണ്‍പാത്രനിര്‍മ്മാണ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ സംബന്ധിച്ച്, 2009 ല്‍ സംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പിന്റെ വിശദവിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി) 10-ാം കേരള നിയമസഭയുടെ പിന്നോക്കക്ഷേമ സമിതി ഈ വിഭാഗങ്ങള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് പ്രത്യേക സംവരണം ശുപാര്‍ശ ചെയ്തത് നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?

2662

മണ്‍പാത്ര നിര്‍മ്മാണ സമുദായങ്ങളുടെ പ്രശ്നങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, പി. . മാധവന്‍

,, ലൂഡി ലൂയിസ്

() മണ്‍പാത്ര നിര്‍മ്മാണ സമുദായങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ എന്തെല്ലാം നടപടികളാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

ബി) ഇതുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം

(സി) ഇതിന്മേല്‍ എന്തെല്ലാം അടിയന്തിര നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്?

2663

പിന്നോക്ക സമുദായക്കാര്‍ക്ക് കൂടുതല്‍ വായ്പാ കേന്ദ്രങ്ങള്‍

ശ്രീ. എം. ഉമ്മര്‍

() പിന്നോക്ക സമുദായക്കാര്‍ക്ക് വായ്പകളും സഹായങ്ങളും നല്‍കുന്ന കേന്ദ്രങ്ങള്‍ കൂടുതല്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) മലപ്പുറം ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായി മഞ്ചേരിയില്‍ ഇതിനായി ഒരു പുതിയ കേന്ദ്രം ആരംഭിക്കുമോ ?

2664

പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന്‍

ശ്രീ. എം.. ബേബി

() സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന്റെ പ്രവര്‍ത്തനം സ്തംഭനത്തിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചെയര്‍മാനെയും അംഗങ്ങളെയുംനിയമിക്കാനുള്ള നടപടികള്‍ ഏത് ഘട്ടംവരെയായി എന്ന് വ്യക്തമാക്കാമോ?

2665

പിന്നോക്ക സമുദായക്ഷേമ ഡയറക്ടറേറ്റ്

ശ്രീ. പി.ഉബൈദുളള

,, കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്ത് പിന്നോക്ക സമുദായക്ഷേമ ഡയറക്ടറേറ്റ് നിലവില്‍ വന്നിട്ടുണ്ടോ;

(ബി) ഡയറക്ടറേറ്റിന്റെ ഘടനയും ചുമതലകളും വിശദീകരിക്കാമോ;

(സി) ന്യൂനപക്ഷ വിഭാഗങ്ങളേയും ഇതിന്റെ പരിധിയില്‍ കൊണ്ടുവരുമോ; ഇല്ലെങ്കില്‍ പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ഒരു ഡയറക്ടറേറ്റ് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) ഡയറക്ടറേറ്റുകള്‍ക്ക് മേഖലാതലത്തിലും ജില്ലാ തലത്തിലും പ്രത്യേക ഓഫീസുകള്‍ ആരംഭിക്കുമോ?

2666

അടൂര്‍ മണ്ഡലം - പട്ടികജാതി വികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂര്‍ മണ്ഡലത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തി വരുന്നത്;

(ബി) പുതിയതായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കുമോ;

(സി) പുതിയ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അടൂര്‍ മണ്ഡലത്തെക്കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമോ?

2667

പട്ടികജാതി ക്ഷേമത്തിനായി ചെലവഴിച്ച തുക

ശ്രീ. കെ. രാധാകൃഷ്ണന്‍

() മുന്‍സര്‍ക്കാര്‍ 2006-2007 മുതല്‍ 2010-2011 വരെയുള്ള അഞ്ചുവര്‍ഷങ്ങളില്‍ പട്ടികജാതി-പിന്നോക്കസമുദായക്ഷേമ വികസനത്തിന് പ്ളാന്‍-നോണ്‍പ്ളാന്‍ ഇനങ്ങളില്‍ ഓരോ വര്‍ഷവും ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) മുന്‍സര്‍ക്കാര്‍ അവതരിപ്പിച്ച 2011-2012 വര്‍ഷത്തെ ബഡ്ജറ്റില്‍ പട്ടികജാതി-പിന്നോക്കസമുദായക്ഷേമ വികസനത്തിനായി വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ 2011 വര്‍ഷത്തെ ബഡ്ജറ്റില്‍ ഈ ഇനത്തില്‍ വകയിരുത്തിയിട്ടുള്ള തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

2668

ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്ക്കൂള്‍

ശ്രീ. . എം. ആരിഫ്

() ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലെ ഗവേണിംഗ് ബോഡി, എക്സിക്യൂട്ടീവ് സമിതി എന്നിവയില്‍ രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികള്‍ ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്ന ഇത്തരം സമിതികളില്‍ രക്ഷാകര്‍ത്താക്കളുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

2669

തൃശ്ശൂര്‍ ചേലക്കര പട്ടികജാതി കേന്ദ്രങ്ങളില്‍ കുടിവെള്ള പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തിലെ വിവിധ പട്ടികജാതി സങ്കേതങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് തൃശ്ശൂര്‍ ജില്ലാ പട്ടികജാതി ഓഫീസില്‍ നിന്ന് ശുപാര്‍ശ ചെയ്തയച്ചിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി) പ്രസ്തുത പദ്ധതികളുടെ അടങ്കല്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി) പ്രസ്തുത പദ്ധതികള്‍ അംഗീകരിച്ച് ഫണ്ട് അനുവദിച്ചിട്ടുണ്ടോ

(ഡി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

() പട്ടികജാതി സങ്കേതങ്ങളിലെ കുടിവെള്ള പദ്ധതികള്‍ കാലതാമസം കൂടാതെ അംഗീകരിച്ച് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2670

പട്ടികജാതി കോളനികളിലെ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

() പട്ടികജാതി കോളനികളില്‍ റോഡ് നിര്‍മ്മാണം, കുടിവെള്ള ലഭ്യത എന്നിവയ്ക്കായി ഏതെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോയെന്ന് വെളിപ്പെടുത്താമോ ;

(ബി) എങ്കില്‍ ഈ പദ്ധതികളുടെ വിശദവിവരം വ്യക്തമാക്കാമോ ;

2671

മാടായിപ്പാറ സംരക്ഷണം

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറ സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;

(ബി) മാടായിപ്പാറയെ ചരിത്ര പാരിസ്ഥിതിക തീര്‍ത്ഥാടന കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(സി) ഇല്ലെങ്കില്‍ അത്തരത്തില്‍ വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2672

പൂക്കോട് തടാകത്തിന്റെ വികസനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയിലെ പൂക്കോട് തടാകത്തിന്റെ വികസനത്തിനായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ വകയിരുത്തിയ തുക എത്രയെന്നും അതില്‍ എത്ര തുക ചെലവഴിച്ചെന്നും വെളിപ്പെടുത്തുമോ;

(ബി) അതിനായി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങളും പരിഗണനയിലുളള പദ്ധതികളും ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

2673

കക്കയം-പെരുവണ്ണാമുഴി റോഡ്

ശ്രീ. പുരുഷന്‍ കടലുണ്ടി

() മലബാറിലെ പ്രധാന ടൂറിസ്റ് കേന്ദ്രങ്ങളായ കക്കയത്തേയും പെരുവണ്ണാമുഴിയേയും ബന്ധിപ്പിക്കുന്ന റിസര്‍വോയര്‍ തീരത്തുകൂടിയുള്ള റോഡ് പരിഷ്ക്കരിക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും വിനോദസഞ്ചാരവകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഇതിനു വേണ്ടി എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ ; പുരോഗതി വ്യക്തമാക്കാമോ ?

2674

വിനോദസഞ്ചാര മേഖലയ്ക്ക് ക്ളാസിഫിക്കേഷന്‍ സിസ്റം

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

,, പി. . മാധവന്‍

() വിനോദസഞ്ചാരമേഖലയ്ക്ക് ക്ളാസിഫിക്കേഷന്‍ സിസ്റം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതുമൂലം എന്തെല്ലാം നേട്ടങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(സി) എങ്ങനെയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?

2675

ആധുനിക ടൂറിസ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍

ശ്രീ. ഷാഫി പറമ്പില്‍

,, വി. റ്റി. ബല്‍റാം

,, എം. പി. വിന്‍സെന്റ്

() സംസ്ഥാനത്തെ പ്രമുഖ വിനോസഞ്ചാര കേന്ദ്രങ്ങളിലും പട്ടണങ്ങളിലും ആധുനിക സൌകര്യങ്ങളോടുകൂടി ടൂറിസ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്എന്നു വ്യക്തമാക്കുമോ;

(സി) വികലാംഗരായ സന്ദര്‍ശകര്‍ക്ക് പ്രസ്തുത സെന്ററുകള്‍ വഴി സഹായം നല്‍കാന്‍ നടപടി എടുക്കുമോ;

(ഡി) സംസ്ഥാനത്ത് എവിടെയൊക്കെയാണ് പ്രസ്തുത സെന്ററുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത് ?

2676

മലമേല്‍ ടൂറിസം വികസനം

ശ്രീ. കെ. രാജു

() ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ അറയ്ക്കല്‍ വില്ലേജിലെ മലമേല്‍ ടൂറിസം വികസനത്തിന് എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത സ്ഥലം ഡി.ടി.പി.സി.യുടെ ടൂറിസം പാക്കേജില്‍ ഉള്‍പ്പെടുത്തിതയിട്ടുണ്ടോ ;

(സി) റീസര്‍വ്വേ പ്രകാരം റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമി നിയമവിധേയമായി ടൂറിസം ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

2677

ഇക്കോ ടൂറിസം പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പുതുക്കാട് മണ്ഡലത്തിലെ ചിമ്മിനി ഡാമില്‍ ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതി മുടങ്ങിക്കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തടസ്സം നീക്കി പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2678

ആലപ്പുഴ ബീച്ച് സൌന്ദര്യവല്‍ക്കരണം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ബീച്ച് സൌന്ദര്യവല്‍ക്കരണത്തിന് എന്തു തുകയാണ് നീക്കിവച്ചിട്ടുള്ളത്;

(ബി) കരാര്‍ പ്രകാരം എന്നാണ് പണി പൂര്‍ത്തീകരിക്കേണ്ടത്;

(സി) കരാറുകാരന്റെ അനാസ്ഥ മൂലമാണ് പണി പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതെങ്കില്‍ ടിയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;

(ഡി) എന്ന് പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

2679

കോഴിക്കോട്-ബീച്ച് സൌന്ദര്യവല്‍ക്കരണം

ശ്രീ. . പ്രദീപ്കുമാര്‍

കോഴിക്കോട് ബീച്ചില്‍ സൌന്ദര്യവല്‍ക്കരണം നടത്തിയ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിന് വിനോദസഞ്ചാര വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ ?

2680

ചാവക്കാട് ബീച്ച് ടൂറിസം പദ്ധതി

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ചാവക്കാട് ബിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ഗുരുവായൂരിന്റെ സമീപമുള്ള ബിച്ചെന്ന നിലയില്‍ പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത പദ്ധതി നടപ്പിലാക്കുമോ?

2681

ചെറായിബീച്ചിലെ ഹൈമാസ്റ് ലൈറ്റുകളുടെ നിയന്ത്രണവും, പരിപാലനവും

ശ്രീ. എസ്. ശര്‍മ്മ

() വൈപ്പിന്‍ മണ്ഡലത്തിലെ ചെറായിബീച്ചിലെ ഹൈമാസ്റ് ലൈറ്റുകളുടെ നിയന്ത്രണവും, പരിപാലനവും നിര്‍വ്വഹിക്കുന്നത് ഏത് ഏജന്‍സിയാണ് എന്ന് വ്യക്തമാക്കുമോ ;

(ബി) എല്ലാ ദിവസവും ഈ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സംവിധാനം നിലവിലുണ്ടോ ;

(സി) ഇല്ലെങ്കില്‍ അവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

2682

കേരള ക്ളീന്‍ ടോയ്ലറ്റ് കാമ്പയിന്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ആഗോള നിലവാരത്തിലുള്ള ശൌചാലയങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള കേരള ക്ളീന്‍ ടോയ്ലറ്റ് കാമ്പയിന്‍ എപ്പോഴാണ് ആരംഭിക്കാന്‍ഉദ്ദേശിക്കുന്നത് ?

2683

മലബാര്‍ മേഖലയിലെ ടൂറിസം വികസനം

ശ്രീ. എം. ഉമ്മര്‍

മലബാര്‍ മേഖലയില്‍ ടൂറിസം വികസനത്തിന് ഏതെല്ലാം പദ്ധതികളാണ് ഈ വര്‍ഷം ആരംഭിക്കാനുദ്ദേശിക്കുന്നത് ?

2684

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവെല്‍’

ശ്രീ.വി.പി. സജീന്ദ്രന്‍

() ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവെല്‍-2011 ന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചോ;

(ബി) അതുമായി ബന്ധപ്പെട്ട് എത്ര ജില്ലകളിലാണ് രാത്രികാല ഷോപ്പിംഗ് ഏര്‍പ്പെടുത്തിയത്;

(സി) ജില്ലാ ആസ്ഥാനങ്ങള്‍ കൂടാതെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍ തോറും രാത്രികാല ഷോപ്പിംഗ് നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) ഈ വര്‍ഷം പ്രോത്സാഹന സമ്മാനങ്ങളുടെ എണ്ണം കൂട്ടുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2685

കാഞ്ഞങ്ങാട് റാണിപുരം വിനോദസഞ്ചാര കേന്ദ്രം

ശ്രീ.. ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ എന്തൊക്കെ സുരക്ഷാ സംവിധാനമാണ് ഉള്ളതെന്ന് വിശദമാക്കാമോ;

(ബി) ഇക്കഴിഞ്ഞ സെപ്തംബര്‍ 8-ന് റാണിപുരത്തെത്തിയ നാലു വിനോദസഞ്ചാരികള്‍ വഴിതെറ്റി വനത്തിലകപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റാണിപുരത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഒരുക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

2686

ടൂറിസ്റ് കേന്ദ്രങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനവും സുരക്ഷാക്രമീകരണവും

ശ്രീ. രമേശ് ചെന്നിത്തല

,, വര്‍ക്കല കഹാര്‍

,, കെ. അച്ചുതന്‍

,, എം. . വാഹീദ്

() ആഭ്യന്തര ടൂറിസത്തിന് കൂടുതല്‍ പ്രചാരവും, സാധ്യതകളും കൈവന്നുകൊണ്ടിരിക്കുന്നു എന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ടൂറിസ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ടൂറിസ്റ് കേന്ദ്രങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമോ?

2687

ടൂറിസം രംഗത്ത് സ്വകാര്യ പങ്കാളിത്തം

ശ്രീ. എം ഉമ്മര്‍

() ടൂറിസം വികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ മുതല്‍ മുടക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) അതിനായി സ്വകാര്യമേഖലയുടെ പങ്കാളിത്തം ഏതെല്ലാം മേഖലയില്‍ പ്രതീക്ഷിക്കുന്നു ?

2688

ടൂറിസം വാരാഘോഷം

ശ്രീ. ബി.സത്യന്‍

() ഈ വര്‍ഷം ഓണം വാരാഘോഷത്തിന് എത്ര തുകയാണ് ചിലവഴിച്ചത്;

(ബി) ജില്ലാടിസ്ഥാനത്തില്‍ എത്ര തുകയാണ് നല്‍കിയത്;

(സി) മുനിസിപ്പാലിറ്റികള്‍ക്കും, പഞ്ചായത്തുകള്‍ക്കും പ്രത്യേകം ഫണ്ട് നല്‍കുന്നുണ്ടോ;

(ഡി) ഡി.റ്റി.പി.സി.കള്‍ക്ക് എത്ര തുകയാണ് നീക്കിവെച്ചിട്ടുള്ളത്; ജില്ല തിരിച്ച് വ്യക്തമാക്കാമോ ?

2689

ജില്ലാ ആസ്ഥാനങ്ങളില്‍ ഓണം വാരാഘോഷ പരിപാടി

ശ്രീ..സി. ബാലകൃഷ്ണന്‍

() ഓണം വാരാഘോഷം വരുംവര്‍ഷങ്ങളില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) പ്രകൃതി സുന്ദരമായ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി ഒരു ടൂറിസ്റ് കേന്ദ്രമായി വികസിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

2690

കോവളം ടൂറിസം മേഖലയില്‍ കുടിവെള്ളം എത്തിക്കുന്നതിന് പദ്ധതി

ശ്രീമതി ജമീലാ പ്രകാശം

() കോവളം ടൂറിസം മേഖലയില്‍ കുടിവെള്ളം എത്തിക്കുന്നതിന് പത്ത്കോടി രൂപ ടൂറിസം വികസന ഫണ്ടില്‍ നിന്ന് നല്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) എന്നാണ് അത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത് ;

(സി) പ്രസ്തുത തുക വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടോ ;

() ഇല്ലെങ്കില്‍ എന്നേക്ക് കൈമാറുമെന്ന് വ്യക്തമാക്കുമോ ?

2691

കിറ്റ്സിന്റെ മലയാറ്റൂര്‍ സെന്റര്‍

ശ്രീ. .കെ. ശശീന്ദ്രന്‍

() ടൂറിസം വകുപ്പിന്റെ കീഴിലുള്ള കിറ്റ്സിന്റെ മലയാറ്റൂര്‍ സെന്റര്‍ പ്രവര്‍ത്തനക്ഷമമാണോ ; ഇല്ലെങ്കില്‍ അവിടെ ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമോ ;

(ബി) പ്രസ്തുത സ്ഥാപനത്തിലെ സ്ഥാവര ജംഗമ വസ്തുക്കളുടെ പത്ത് വര്‍ഷത്തെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ ; പ്രസ്തുത സെന്ററിലെ വസ്തുക്കളുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയ സ്റോക്ക് രജിസ്റര്‍/ അസറ്റ് രജിസ്ററിന്റെ പകര്‍പ്പ് നല്‍കുമോ ;

(സി) അവിടെയുള്ള വസ്തുക്കള്‍ അന്യാധീനപ്പെട്ടുപോകാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

2692

ഭാരതപ്പുഴ ഹെറിറ്റേജ് ടൂറിസം പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പാലോട് രവി

,, ലൂഡി ലൂയിസ്

,, ഹൈബി ഈഡന്‍

() ഹെറിറ്റേജ് ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിന് ഒരു മാസ്റര്‍പ്ളാന്‍ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ;

(സി) ഈ പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം ലഭിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ

2693

ചുള്ളിയാര്‍ ഡാമിനോട് ചേര്‍ന്ന് ഗാര്‍ഡന്‍ നിര്‍മ്മാണം

ശ്രീ. വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലുള്ള ചുള്ളിയാര്‍ ഡാമിനോട് ചേര്‍ന്ന് ഗാര്‍ഡന്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഇതു സംബന്ധിച്ച് എന്തെങ്കിലും പ്രെപ്പൊസല്‍ ലഭിച്ചിട്ടുണ്ടോ ;

(സി) ഉണ്ടെങ്കില്‍ അടിയന്തിരമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ നടപടി സ്വീകരിക്കുമോ ?

2694

മീങ്കര, ചുള്ളിയാര്‍ പോത്തുണ്ടി ഡാമുകള്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി

ശ്രീ.വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ മീങ്കര, ചുള്ളിയാര്‍, പോത്തുണ്ടി ഡാമുകള്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പ്രസ്തുത പദ്ധതി സംബന്ധിച്ച് എന്തെങ്കിലും പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;

(സി) ടൂറിസം രംഗത്ത് ഏറെ സാധ്യതയുള്ള ഈ പദ്ധതി നടപ്പിലാക്കാന്‍ ഇനി എന്തെല്ലാം നടപടി ക്രമങ്ങളാണ് പുര്‍ത്തീകരിക്കാനുള്ളത് എന്ന് വ്യക്താക്കുമോ ?

2695

പുതിയ ടൂറിസ്റ് ഡെസ്റിനേഷന്‍ സ്പോട്ടുകള്‍ കണ്ടെത്തുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() സംസ്ഥാനത്ത് ടൂറിസം നയം പ്രഖ്യാപിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) പുതിയ ടൂറിസ്റ് ഡെസ്റിനേഷന്‍ സ്പോട്ടുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) ടൂറിസം വികസന പദ്ധതികളില്‍ സ്വകാര്യ മൂലധന നിക്ഷേപത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.