Q.
No |
Questions |
1664
|
മദ്യത്തിന്റെ
ഉപഭോഗം
കുറയ്ക്കാന്‍
നടപടി
ശ്രീ.
എ.എ.
അസീസ്
(എ
) സംസ്ഥാനത്ത്
മദ്യഷാപ്പുകള്‍
അനുവദിക്കുന്നതിനും
നിലവിലുള്ളവ
തുടരുന്നതിനും
പഞ്ചായത്തുകളുടെ
അനുമതി
വേണമെന്ന
നിയമം
കൊണ്ട്
വരുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ
;
(സി)
മദ്യത്തിന്റെ
ഉപഭോഗം
കുറയ്ക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സര്‍ക്കാര്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
1665 |
ഓണാഘോഷം
മദ്യവിമുക്തമാക്കുന്നതിന്സ്വീകരിച്ചനടപടികള്‍
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
ശ്രീഎം.
എ. വാഹീദ്
ശ്രീഎ.
റ്റി.
ജോര്‍ജ്
ശ്രീ
ഹൈബി
ഈഡന്‍
(എ)
സംസ്ഥാനത്തെ
ഓണാഘോഷം
ലഹരി
രഹിതമാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
എക്സൈസ്
വകുപ്പ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയത്;
(ബി)
ഇപ്രകാരം
ആവിഷ്ക്കരിച്ച്
നടപ്പാക്കിയ
പരിപാടികള്‍
ലക്ഷ്യപ്രാപ്തിയിലെത്തിയെന്ന്
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
ഇത്തരം
പരിപാടികള്‍
മറ്റ്
ആഘോഷവേളകളിലും
ഊര്‍ജ്ജിതമായി
നടപ്പാക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)
ആഘോഷകാലങ്ങളില്‍
മാത്രം
അല്ലാതെ
എപ്പോഴും
ഈ ലഹരി
വിരുദ്ധ
ബോധവല്‍ക്കരണ
പരിപാടികള്‍
സംസ്ഥാനത്ത്
നടപ്പാക്കാന്‍
ജാഗ്രത
പാലിക്കുമോ? |
1666 |
ബിവറേജസ്
കോര്‍പ്പറേഷന്റെ
വില്‍പ്പന
ശാലകള്‍
ശ്രീ.
കെ. ശിവദാസന്‍
നായര്‍
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ
വില്‍പ്പന
ശാലകള്‍
ദേവാലയങ്ങള്‍ക്കും
പൊതു
ജനങ്ങള്‍ക്കും
ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന
തരത്തില്‍
പ്രവര്‍ത്തിക്കുന്നതായി
പരാതി
ലഭിച്ചിട്ടുണ്ടോ
;
(ബി)
ഇതിന്‍മേല്‍
തീര്‍പ്പു
കല്‍പ്പിച്ച്
ഏതെങ്കിലും
വില്‍പ്പന
ശാലകള്‍
മാറ്റാന്‍
ഉത്തരവായിട്ടുണ്ടോ
;
(സി)
ഇത്തരം
പരാതികള്‍
പരിഹരിക്കപ്പെടാതെ
ബിവറേജസ്
കോര്‍പ്പറേഷനില്‍
കെട്ടിക്കിടപ്പുണ്ടോയെന്നറിയിക്കുമോ
? |
1667 |
മദ്യനയം
ശ്രീ.പി.
ശ്രീരാമകൃഷ്ണന്‍
(എ)
മദ്യത്തിന്റെ
ലഭ്യത
കുറയ്ക്കാന്‍
പാകത്തിലുള്ള
മദ്യനയം 100
ദിവസത്തിനുള്ളില്‍
പ്രഖ്യാപിക്കുമെന്നുള്ള
പ്രഖ്യാപനം
നടപ്പാക്കിയോ;
(ബി)
ഇതുമൂലം
മദ്യത്തിന്റെ
ലഭ്യത
കുറഞ്ഞിട്ടുണ്ടോ;
(സി)
100 ദിവസത്തിനുള്ളില്‍
140 ലഹരിവിരുദ്ധ
ക്ളബ്ബുകള്‍
എല്ലാ
നിയോജകമണ്ഡലങ്ങളിലും
തുടങ്ങുമെന്നുള്ള
പ്രഖ്യാപനം
നടപ്പാക്കിയോ;
(ഡി)
എങ്കില്‍
ഏതൊക്കെ
മണ്ഡലങ്ങളില്‍
ഏതൊക്കെ
പ്രദേശങ്ങളിലാണ്
നിലവില്‍
വന്നിട്ടുളളത്
;
(ഇ)
ഇവയുടെ
ഘടനയും, സ്വഭാവവും,
പ്രവര്‍ത്തനരീതിയും
വിശദമാക്കാമോ
? |
1668 |
മദ്യസാമ്പിളുകള്‍
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
മദ്യഷോപ്പുകളില്‍
നിന്നും
ബാറുകളില്‍
നിന്നും
ശേഖരിക്കുന്ന
മദ്യസാമ്പിളുകള്‍
പരിശോധനയ്ക്ക്
അയയ്ക്കാതെ
എക്സൈസ്
ഓഫീസുകളില്‍
സൂക്ഷിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഏത് വര്‍ഷം
മുതല്‍
മദ്യസാമ്പിളുകള്‍
കെട്ടികിടുക്കുന്നു
എന്ന്
വെളിപ്പെടുത്തുമോ
;
(സി)
ഇതു
സംബന്ധിച്ച്
എന്ത്
നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
? |
1669 |
ബിവറേജസ്
കോര്‍പ്പറേഷന്റെ
വിറ്റുവരവ്
ശ്രീ.
പി.റ്റി.എ.
റഹീം
(എ)
2010 ഏപ്രില്‍
1 മുതല്‍
സെപ്തംബര്‍
15 വരെയും,
2011 ഏപ്രില്‍
1 മുതല്‍
സെപ്തംബര്‍
15 വരെയുമുള്ള
ദിവസങ്ങളില്‍
ബിവറേജസ്
കോര്‍പറേഷന്‍
വഴി
വിറ്റഴിച്ച
മദ്യത്തിന്റെ
വിറ്റുവരവ്
എത്ര
വീതമായിരുന്നുവെന്ന്
വ്യക്തമാക്കാമോ
;
(ബി)
മദ്യത്തിന്റെ
ഉപഭോഗം
കുറക്കുന്നതിന്
മദ്യ വര്‍ജനസമിതികള്‍ക്ക്
2 കോടി
രൂപ
ധനസഹായം
നല്‍കുന്ന
പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(സി)
എങ്കില്‍
അതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ
? |
1670 |
വ്യാജമദ്യം/സ്പിരിറ്റ്
കേസുകള്‍
ശ്രീ.
വി. പി.
സജീന്ദ്രന്‍
(എ)
വ്യാജമദ്യം
/വ്യാജ
സ്പിരിറ്റ്,
മറ്റ്
ലഹരി
പദാര്‍ത്ഥങ്ങള്‍
എന്നിവ
ഫലപ്രദമായി
തടയുവാന്‍
കഴിഞ്ഞതുകൊണ്ടാണ്
സംസ്ഥാനത്ത്
ബിവറേജസ്
കോര്‍പ്പറേഷന്‍
വഴിയുളള
മദ്യ
വില്പന
വര്‍ദ്ധിപ്പിക്കുവാന്‍
കാരണമായത്
എന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ബി)
വ്യാജമദ്യം/വ്യാജ
സ്പിരിറ്റ്
സംബന്ധിച്ച്
ഈ
ഓണക്കാലത്ത്
എത്ര
കേസുകള്‍
എടുത്തു
എന്ന്
വ്യക്തമാക്കാമോ;
ഇത്
കഴിഞ്ഞ
വര്‍ഷത്തേക്കാള്‍
എത്ര
ശതമാനം
വ്യത്യാസമുണ്ടെന്ന്
വെളിപ്പെടുത്തുമോ?
|
1671 |
വ്യാജമദ്യ
വിതരണം
തടയുന്നതിന്
പോലീസ്
എക്സൈസ്
സംയുക്തനടപടി
ശ്രീ.
ലൂഡി
ലൂയിസ്
ശ്രീ
വി.പി.
സജീന്ദ്രന്‍
ശ്രീ
പി.എ.
മാധവന്‍
ശ്രീഷാഫി
പറമ്പില്‍
വ്യാജ
കള്ള്/മദ്യം
എന്നിവയുടെ
ഉല്പാദനം,
വിപണനം
എന്നിവ
തടയുന്നതിന്
പോലീസും
എക്സൈസ്
വകുപ്പും
സംയുക്തമായി
പരിപാടികള്‍
ആവിഷ്ക്കരിക്കുന്നതിന്
നടപടികള്‍
എടുക്കുമോ
? |
1672 |
പുതിയ
എക്സൈസ്
നയം
ശ്രീ.
എം. ഉമ്മര്‍
മുന്‍
ഗവണ്‍മെന്റിന്റെ
എക്സൈസ്
നയത്തില്‍
നിന്നും
വ്യത്യസ്ഥമായി
എത്രമാത്രം
ജനനന്മ
ഉറപ്പുവരുത്തുന്നതാണ്
പുതിയ
എക്സൈസ്
നയം
എന്ന്
വിശദാംശങ്ങള്‍
സഹിതം
വെളിപ്പെടുത്തുമോ
? |
1673 |
മദ്യനയവും
അബ്കാരിനിയമ
ഭേദഗതിയും
ശ്രീ.വി.പി.
സജീന്ദ്രന്‍
(എ)
പുതിയ
മദ്യനയത്തില്‍
മദ്യാസക്തി
കുറച്ചുകൊണ്ടുവരുവാന്‍
സര്‍ക്കാര്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
പുതിയ
മദ്യനയം
നടപ്പിലാക്കുമ്പോള്‍
നിലവിലുള്ള
അബ്കാരി
നിയമത്തില്‍
എന്തെങ്കിലും
ഭേദഗതി
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ
? |
1674 |
മദ്യത്തിന്റെ
ലഭ്യത
കുറയ്ക്കാന്‍
നടപടി
ശ്രീ.
വി. പി.
സജീന്ദ്രന്‍
മദ്യത്തിന്റെ
ലഭ്യത
കുറച്ചുകൊണ്ടുവരുന്നതിന്
സര്‍ക്കാര്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ട്;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ? |
1675 |
ഓണക്കാലത്തെ
മദ്യവില്പന
ശ്രീ.
എം. ഉമ്മര്‍
(എ)
ഓണക്കാലത്ത്
ഏറ്റവും
കൂടുതല്‍
മദ്യവില്പന
നടന്ന
ജില്ല
ഏതാണ്;
(ബി)
ഔട്ട്ലെറ്റ്
ഏതാണെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്
മദ്യവില്പനയില്‍
വര്‍ദ്ധനവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
വിശദാംശം
നല്‍കുമോ
? |
1676 |
ഓണക്കാലത്തെ
മദ്യവില്പന
ശ്രീ.എം.
ചന്ദ്രന്‍
(എ)
കഴിഞ്ഞ
ഓണക്കാലത്ത്
എത്ര
രൂപയുടെ
വിദേശ
മദ്യമാണ്
സംസ്ഥാനത്ത്
ഔദ്യോഗിക
ഏജന്‍സികള്‍വഴി
വില്പന
നടത്തിയിട്ടുള്ളത്;
(ബി)
ഇതു
കഴിഞ്ഞ
വര്‍ഷത്തെ
ഇതേ
കാലയളവിലെ
വില്പനയേക്കാള്‍
കൂടുതലാണോ
;
(സി)
എത്ര
കോടിയുടെ
വര്‍ദ്ധനവ്
ഉണ്ടായി
എന്നു
വ്യക്തമാക്കാമോ
;
(ഡി)
ഈവര്‍ദ്ധനവ്
നിയന്ത്രിക്കുവാന്‍
എന്തെങ്കിലും
നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ
? |
1677 |
എക്സൈസ്
ഓഫീസുകള്‍ക്ക്
സ്വന്തം
കെട്ടിടം
ശ്രീ.
സണ്ണി
ജോസഫ്
(എ)
കണ്ണൂര്‍
ജില്ലയിലെ
ഇരിട്ടി,
പേരാവൂര്‍
എക്സൈസ്
ഓഫീസുകള്‍ക്ക്
സ്വന്തം
കെട്ടിടം
പണിയുന്നതിനുള്ള
നിര്‍ദ്ദേശം
ഗവണ്‍മെന്റിന്റെ
പരിഗണനയില്‍
ഉണ്ടോ;
(ബി)ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കുമോ
? |
1678 |
വ്യാജ
വിദേശമദ്യ
വില്പന
ശ്രീ.ഐ.സി.ബാലകൃഷ്ണന്‍
(എ)
വയനാട്
ജില്ലയിലെ
ആദിവാസി
കോളനി
കളില്‍
വ്യാജ
വിദേശമദ്യം
അനധികൃതമായി
വില്‍പന
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ
;
(ബി)
ആയത്
തടയാന്‍
എന്ത്
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ
;
(സി)
വയനാട്
ജില്ലയില്‍
എക്സൈസ്
സ്റാഫിന്റെ
പ്രവര്‍ത്തനം
തൃപ്തികരമാണെന്ന്
സര്‍ക്കാരിന്
ബാദ്ധ്യപ്പെട്ടിട്ടുണ്ടോ
;
(ഡി)
വ്യാജ
വിദേശമദ്യവില്‍പന
തടയാന്‍
സര്‍ക്കാര്‍
നടപടി
സ്വീകരിക്കുമോ
? |
1679 |
എക്സൈസ്
കുറ്റാന്വേഷണ
വിഭാഗം
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
ശ്രീ
എ.
റ്റി.
ജോര്‍ജ്
ശ്രീ
എ. പി.
അബ്ദുള്ളക്കുട്ടി
ശ്രീ
വി. റ്റി.
ബല്‍റാം
(എ)
സംസ്ഥാനത്ത്
പ്രതിവര്‍ഷം
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്ന
അബ്കാരി
കുറ്റകൃത്യങ്ങളുടെ
ശരാശരി
എണ്ണം
വ്യക്തമാക്കുമോ;
(ബി)
അബ്കാരി
കുറ്റകൃത്യങ്ങള്‍
തടയുന്നതിനായി
എക്സൈസ്
വകുപ്പില്‍
പ്രത്യേക
കുറ്റാന്വേഷണ
വിഭാഗം
രൂപീകരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
സംസ്ഥാനത്തെ
എല്ലാ
എക്സൈസ്
മേഖല കളിലും
ഈ
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
ലഭ്യമാകുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1680 |
നീര
ഉല്‍പ്പാദനം
ശ്രീ.
പി. റ്റി.
എ. റഹീം
(എ)
തെങ്ങില്‍
നിന്ന്
നീര
ഉല്പാദിപ്പിക്കുന്നതിന്
കര്‍ഷകര്‍ക്ക്
പൂര്‍ണ്ണ
സ്വാതന്ത്യ്രം
നല്‍കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
വിശദ
വിവരം
ലഭ്യമാക്കുമോ
? |
1681 |
മദ്യ
ഉപഭോഗം
നിയന്ത്രിക്കുന്നതിന്
നടപടി
ശ്രീ.
വി.ഡി.
സതീശന്‍
ശ്രീ
പാലോട്
രവി
ശ്രീ
അന്‍വര്‍
സാദത്ത്
ശ്രീവി.റ്റി.
ബല്‍റാം
(എ)
കേരളത്തില്‍
മദ്യത്തിന്റെ
ഉപഭോഗത്തില്‍
കഴിഞ്ഞ
അഞ്ചുവര്‍ഷ
കാലയളവില്‍
ഉണ്ടായ
വര്‍ദ്ധനവ്
എത്രയാണെന്ന്
സര്‍ക്കാര്‍
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ;
(ബി)
2010-ല്‍
കേരളത്തില്‍
മദ്യവില്പനയിലൂടെ
നികുതി
ഇനത്തില്‍
സര്‍ക്കാരിന്
ലഭിച്ച
തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കൂടുതല്‍
കാര്യക്ഷമമായ
നടപടികള്‍
സ്വീകരിച്ച്
കേരളത്തില്‍
വര്‍ദ്ധിച്ചുവരുന്ന
മദ്യഉപഭോഗം
നിയന്ത്രിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1682 |
മദ്യവിരുദ്ധ
പ്രചാരണം
ശ്രീ.പി.കെ.ഗുരുദാസന്‍
ശ്രീ
എ.എം.ആരിഫ്
ശ്രീ
എളമരം
കരീം
ശ്രീസി.കൃഷ്ണന്‍
(എ)
മദ്യവിരുദ്ധ
പ്രചാരണങ്ങളിലൂടെ
മദ്യത്തിന്റെ
ഉപഭോഗം
കുറച്ചുകൊണ്ടുവരാന്‍
സാധിച്ചിട്ടുണ്ടെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ
;
(ബി)
ഇക്കഴിഞ്ഞ
ഓണക്കാലത്ത്
ബിവറേജസ്
കോര്‍പ്പറേഷന്‍
വഴിയുള്ള
മദ്യവില്പന
എത്ര
കോടിയെന്ന്
വിശദമാക്കാമോ
; ഉത്രാടം
നാളില്‍
മാത്രം
എന്തു
തുകയുടെ
മദ്യം
വില്ക്കുകയുണ്ടായി
;
(സി)
മുന്‍വര്‍ഷം
ഇതേ
കാലയളവില്‍
മദ്യവില്പന
എത്രയായിരുന്നു;
മദ്യത്തില്‍
നിന്നുള്ള
വരുമാനം
മുന്‍വര്‍ഷത്തേതില്‍
നിന്നും
എത്ര
ശതമാനം
കൂടുതലാണ്
ഈ വര്‍ഷം
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നത്;
(ഡി)
ഈ
വര്‍ഷം
ഇതിനകം
മദ്യ
നികുതി
ഇനത്തില്‍
എന്തു
തുക
ലഭിച്ചിട്ടുണ്ട്
;
(ഇ)
നികുതി
വെട്ടിച്ചും
കള്ളവാറ്റ്
വഴിയും
ഉള്ള
മദ്യവില്പന
ഇപ്പോള്‍
സംസ്ഥാനത്ത്
നടന്നുവരുന്നതായി
സര്‍ക്കാരിനറിയാമോ
;
(എഫ്)
മദ്യം
കഴിക്കുന്നവര്‍ക്ക്
അംഗീകൃത
മദ്യം
മാത്രം
ലഭ്യമാക്കുക
എന്ന നയം
സര്‍ക്കാരിനുണ്ടോയെന്നറിയിക്കുമോ
? |
1683 |
ലഹരിവസ്തുക്കളുടെ
ഉപഭോഗം
സംബന്ധിച്ച
കേസുകള്‍
ശ്രീ.
എസ്. ശര്‍മ്മ
മയക്കുമരുന്ന്,
മറ്റ്
ലഹരി
വസ്തുക്കള്‍
എന്നിവയുടെ
ഉപഭോഗം
സംബന്ധിച്ച്
വൈപ്പിന്‍
മണ്ഡലത്തില്‍
നിന്നും
കഴിഞ്ഞ
സാമ്പത്തികവര്‍ഷം
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ലഹരി
വസ്തുക്കളുടെ
ഉപയോഗം
തടയുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ച
നടപടി
വ്യക്തമാക്കുമോ? |
1684 |
തക്കരിപ്പൂര്‍
മണ്ഡലത്തിലെഎക്സൈസ്
കോംപ്ളക്സ്
ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
നീലേശ്വരം
എക്സൈസ്
കോംപ്ളക്സ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടി
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ
? |
1685 |
ഉടുമ്പന്‍ചോല
എക്സൈസ്
റേഞ്ച്
ഓഫീസ്
ശ്രീ.
കെ.കെ.
ജയചന്ദ്രന്‍
(എ)
ഇടുക്കി
ജില്ലയിലെ
നെടുംകണ്ടത്ത്
പ്രവര്‍ത്തിക്കുന്ന
ഉടുമ്പന്‍ചോല
എക്സൈസ്
റേഞ്ച്
ഓഫീസ്
മഴക്കാലത്ത്
ചോര്‍ന്നൊലിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയത്തില്‍
എന്തൊക്കെ
പരിഹാര
നടപടികള്‍
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
കെട്ടിടത്തിന്റെ
ചോര്‍ച്ച
തടയുന്നതിനും
തൊണ്ടിമുതലുകള്‍
സൂക്ഷിക്കുന്നതിനുമായി
ഈ
കെട്ടിടത്തിനു
മുകളില്‍
ഒരു മേല്‍ക്കൂര
അടിയന്തിരമായി
നിര്‍മ്മിച്ചുകൊടുക്കുന്ന
കാര്യം
പരിഗണനയില്‍
ഉണ്ടോ;
(ഡി)
കമ്പംമുട്ടിലും,
ബോഡിമെട്ടിലും
എക്സൈസ്
ഉദ്യോഗസ്ഥന്മാരുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഓഫീസ്
കെട്ടിടം
നിലവിലുണ്ടോ;
(ഇ)
കമ്പംമെട്ടിലെയും
ബോഡിമെട്ടിലെയും
ചെക്ക്പോസ്റുകളുടെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഇതുവരെ
എന്തൊക്കെ
പരിഹാര
നടപടികള്‍
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കാമോ
? |
1686 |
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപയോഗത്തിനെതിരായ
ബോധവല്ക്കരണം
ശ്രീ.
സി. എഫ്.
തോമസ്
ഡോ.
എന്‍.
ജയരാജ്
ശ്രീ.
തോമസ്
ഉണ്ണിയാടന്‍
(എ)
മദ്യവും
മയക്കുമരുന്നും
ഉപയോഗിക്കുന്നതിനെതിരെ
ബോധവല്ക്കരണത്തിന്
2010-11 വര്‍ഷത്തില്‍
എന്തു
തുക
നീക്കിവച്ചിരുന്നു;
(ബി)
ഈ
തുക
മുഴുവനും
ചെലവഴിച്ചോയെന്ന്
വ്യക്തമാക്കുമോ;
(സി)
2011-12 വര്‍ഷത്തില്‍
ഈ
കാര്യത്തിലേക്ക്
എന്തു
തുക
നീക്കിവച്ചിട്ടുണ്ട്;
(ഡി)
ഈ
തുക
ഉപയോഗിച്ച്
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപഭോഗം
വളരെ വര്‍ദ്ധിച്ചിരിക്കുന്ന
സാഹചര്യത്തില്‍
കൂടുതല്‍
തുക ഈ
വിഷയത്തിന്
മാറ്റി
വയ്ക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
1687 |
വിഴിഞ്ഞം
തുറമുഖ
വികസനം
ശ്രീ.
പാലോട്
രവി
ശ്രീ
തേറമ്പില്‍
രാമകൃഷ്ണന്‍
ശ്രീ
ലൂഡി
ലൂയിസ്
ശ്രീപി.എ.
മാധവന്‍
(എ)
വിഴിഞ്ഞം
തുറമുഖത്തിനായി
സര്‍ക്കാര്‍
ഇപ്പോള്‍
എത്ര
ഹെക്ടര്‍
സ്ഥലമാണ്
ഏറ്റെടുക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഇതിന്റെ
നടപടികള്‍
എപ്പോള്‍
ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
സ്ഥലം
ഏറ്റെടുക്കലും
നഷ്ടപരിഹാരവിതരണവും
എന്നേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കാമോ;
(സി)
പദ്ധതിയുടെ
അടിസ്ഥാന
സൌകര്യ
വികസനത്തിനായി
എന്തെല്ലാം
നടപടികളാണ്
ഇപ്പോള്‍
നടപ്പിലാക്കുന്നതെന്നും
ഇതിനായി
എന്തു
തുക വീതം
നീക്കിവച്ചിരിക്കുന്നുവെന്നും
അറിയിക്കാമോ
;
(ഡി)
തുറമുഖത്തിന്റെ
ടെന്‍ഡര്‍
നടപടികള്‍
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ
? |
1688 |
ബേപ്പൂര്‍
തുറമുഖ
വികസനം
ശ്രീ.
എളമരം
കരീം
(എ)
ബേപ്പൂര്‍
തുറമുഖ
വികസനത്തിന്
എന്തെല്ലാം
പരിപാടികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കുമോ;
(ബി)
വികസന
പ്രവൃത്തി
എപ്പോള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ലക്ഷദ്വീപ്
അഡ്മിനിസ്ട്രേഷന്‍
സ്ഥാപിക്കുന്ന
പ്രത്യേക
വാര്‍ഫിന്റെ
പ്രവൃത്തി
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണെന്ന്
സര്‍ക്കാരിന്
അറിയാമോ;
എങ്കില്‍
വ്യക്തമാക്കുമോ? |
1689 |
പുന്നപ്രയില്‍
ഹാര്‍ബര്‍
നിര്‍മ്മാണം
ശ്രീ.
ജി. സുധാകരന്‍
(എ)
പുന്നപ്രയില്‍
ഹാര്‍ബര്‍
നിര്‍മ്മാണത്തിനുള്ള
സാധ്യതാപഠനത്തിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എന്നാണ്
ഇതിന്റെ
ഉത്തരവിറക്കിയത്;
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഏത്
അതോറിറ്റിയെയാണ്
പഠനത്തിന്
നിയോഗിച്ചിട്ടുള്ളത്;
എന്തു
തുകയാണ്
ഇതിനായി
അനുവദിച്ചിരിക്കുന്നത്;
(സി)
പഠന
റിപ്പോര്‍ട്ട്
ലഭ്യമായോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
? |
1690 |
വിമാനത്താവളങ്ങളുടെയും
വിമാന
സര്‍വ്വീസുകളുടെയും
വികസനം
ശ്രീ.
വി.ഡി.
സതീശന്‍
ശ്രീ
റ്റി.എന്‍.
പ്രതാപന്‍
ശ്രീ
പി.സി.
വിഷ്ണുനാഥ്
ശ്രീ
ഷാഫി
പറമ്പില്‍
(എ)
സംസ്ഥാനത്തെ
വിമാനത്താവളങ്ങളുടെയും
വിമാന
സര്‍വ്വീസുകളുടെയും
വികസനത്തിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
അറിയാമോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
മൂന്ന്
വിമാനത്താവളങ്ങളെയും
ബന്ധിപ്പിച്ചുകൊണ്ടുള്ള
വിമാന
സര്‍വ്വീസുകള്‍
വേണമെന്ന്
സംസ്ഥാനം
ആവശ്യപ്പെട്ടിരുന്നുവോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
വിഷയം
സംബന്ധിച്ച്
ബന്ധപ്പെട്ട
മന്ത്രാലയം
അനുമതി
നല്‍കിയിരുന്നുവോ;
ിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
കേരളത്തിലേക്ക്
കൂടുതല്‍
വിമാനങ്ങള്‍
എത്തിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
1691 |
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളം
ശ്രീ.
ജെയിംസ്
മാത്യു
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തിന്
എത്ര
ഏക്കര്‍
സ്ഥലം
വേണമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
;
(ബി)
അതില്‍
എത്ര
ഏക്കര്‍
സ്ഥലം
ഇതിനകം
ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്
;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വിമാന
ത്താവള
വികസനവുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ
;
(ഡി)
വിമാനത്താവള
നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ
? |