UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6772

പൈതൃക സംരക്ഷണ പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, എം.പി. വിന്‍സെന്റ്

() സംസ്ഥാനത്തെ പ്രമുഖ ഗവണ്‍മെന്റ് കോളേജുകളുടെ പാരമ്പര്യതനിമ കാത്തുസൂക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി പൈതൃക സംരക്ഷണ പദ്ധതിക്ക് രൂപം നല്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ?

6773

പുതിയ കോഴ്സുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് ഏതെങ്കിലും സര്‍ക്കാര്‍ കോളേജിലോ എയ്ഡഡ് കോളേജിലോ പുതിയ കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ ഏതെല്ലാം കോളേജുകളിലാണ് പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

6774

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, എം. ചന്ദ്രന്‍

,, പി. റ്റി. . റഹീം

,, ആര്‍. സെല്‍വരാജ്

() സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ലബോറട്ടറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങളും യോഗ്യതയുള്ള അദ്ധ്യാപകരും നിയമാനുസൃതം ഉണ്ടെന്ന് ഉറപ്പാക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) അദ്ധ്യാപകരുടെ എണ്ണം, യോഗ്യത, അടിസ്ഥാന സൌകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ നിയമാനുസൃതം പൂര്‍ണ്ണതയുള്ള എത്ര സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും വെളിപ്പെടുത്തുമോ; പൂര്‍ണ്ണതയില്ലാത്ത സ്ഥാപനങ്ങള്‍ എത്ര;

(സി) പുതിയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കുന്നത് ബഹു. ഹൈക്കോടതി വിലക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിധിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിക്കുകയുണ്ടായി?

6775

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ.കെ.നാരായണന്‍

,, ബി.സത്യന്‍

() സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന ഫീസിളവും, മറ്റാനുകൂല്യങ്ങളും നല്‍കുന്നത് പഠനം തുടങ്ങി ഒരു അദ്ധ്യയന വര്‍ഷം കഴിഞ്ഞാട്ടാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഇതുമൂലം അഡ്മിഷന്‍ സമയത്തു തന്നെ, ഫീസ്, മെസ്സ് അലവന്‍സ്, ഹോസ്റല്‍ വാടക മുതലായവ കണ്ടെത്തുവാന്‍ പാവപ്പെട്ടവരായ മത്സ്യത്തൊഴിലാളി രക്ഷിതാക്കള്‍ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) എങ്കില്‍ അഡ്മിഷന്‍ സമയത്ത് തന്നെ ഫീസിളവും മറ്റാനുകൂല്യങ്ങളും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അനുവദിച്ചു നല്‍കുന്നതിന് സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ ?

6776

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം

ശ്രീ. എം.. ബേബി

,, പി. ശ്രീരാമകൃഷ്ണന്‍

,, ആര്‍. രാജേഷ്

,, കെ. സുരേഷ് കുറുപ്പ്

() സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം, ഫീസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മാനേജ്മെന്റുകളുടെ പ്രതിനിധികളും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറുകളുടെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(ബി) പൊതുമെറിറ്റ് പ്രകാരവും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സംവരണതത്വപ്രകാരവും പ്രവേശനം കിട്ടാനര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന എന്തെങ്കിലും വ്യവസ്ഥ കരാറിലുണ്ടോ; വിശദമാക്കാമോ;

(സി) സര്‍ക്കാര്‍ പ്രതിനിധികളും ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ മാനേജ്മെന്റും ഒത്തുകളിക്കുന്നതായ ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) നിലപാടുകള്‍ സുവ്യക്തവും നീതിപൂര്‍വ്വവും ആക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6777

യു.ജി.സി.യോഗ്യതയുള്ള അധ്യാപകരുടെ അടിസ്ഥാന ശമ്പളം

ശ്രീ. കെ. രാജു

() 1.1.96 നും അതിനുശേഷവും സംസ്ഥാനത്തെ കോളേജുകളില്‍ 2060 രൂപ അടിസ്ഥാന ശമ്പളത്തില്‍ നിയമനം ലഭിച്ച യു.ജി.സി.യോഗ്യതയുള്ള 231 അധ്യാപകരുടെ അടിസ്ഥാന ശമ്പളം 8000/രൂപയായി ഉയര്‍ത്തി നല്‍കിയ ഉത്തരവ് ഏതെന്ന് വ്യക്തമാക്കുമോ ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി) കൊല്ലം, പുനലൂര്‍ ശ്രീനാരായണകോളേജുകളില്‍ 10.3.97 ല്‍ 2060 രൂപ അടിസ്ഥാന ശമ്പത്തില്‍ നിയമനം ലഭിച്ച ശ്രീ.ബൈജു എസ്, ശ്രീ. അനില്‍കുമാര്‍.എസ് എന്നിവരുടെ അടിസ്ഥാന ശമ്പളം 8000/രൂപയായി ഉയര്‍ത്തിനല്‍കുന്നതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് നടത്തുന്നതിന്റെ അടിസ്ഥാനമെന്തെന്ന് വ്യക്തമാക്കുമോ ;

(സി) ഇതിനാധാരമായ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി) 231 പേരുടെ നിയമനത്തിനാധാരമായ ഉത്തരവ് ഇവര്‍ക്കും ബാധകമാണോ ; ഈ കേസ് തീര്‍പ്പാക്കുവാന്‍ കഴിയുമോയെന്ന് വ്യക്തമാക്കുമോ ?

6778

ബി.ബി.. അദ്ധ്യാപക യോഗ്യത

ശ്രീ. സി. മോയിന്‍കുട്ടി

ബി.ബി.എ അദ്ധ്യാപക തസ്തികയ്ക്ക് എം.ബി.., നെറ്റ് എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിരിക്കെ ചില എയ്ഡഡ് കോളേജുകളില്‍ എം.കോം ഡിഗ്രി ഉള്ളവരെ അദ്ധ്യാപകരായി നിയമിക്കുന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

6779

രണ്ടാംവര്‍ഷ പഠനത്തിന് ഗവണ്‍മെന്റ് കോളേജിലേക്ക് ട്രാന്‍സ്ഫര്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

() എയ്ഡഡ്, പാരലല്‍ കോളേജുകളില്‍ ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ശേഷം രണ്ടാംവര്‍ഷ പഠനത്തിന് ഗവണ്‍മെന്റ് കോളേജിലേയ്ക്ക് ട്രാന്‍സ്ഫര്‍ അനുവദനീയമാണോ; എങ്കില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് അതനുവദിക്കുന്നതിന് തടസ്സമുണ്ടോ;

(ബി) നിയമപ്രകാരം അനുവദനീയമല്ലെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലടക്കം സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ ഈ വിധത്തില്‍ അനുവദിച്ച ട്രാന്‍സ്ഫറുകളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമോ ?

6780

ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ ആര്‍ട്സ് & സയന്‍സ് കോളേജ്

ശ്രീ. വി. ശശി

() ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ നിലവിലില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ നിയോജകമണ്ഡലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 'ഒരു മാതൃകാ കോളേജ്' സ്ഥാപിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

6781

വനിതാ ഹോസ്റലുകളുടെ നിര്‍മ്മാണം

ശ്രീ. ഷാഫി പറമ്പില്‍

,, വി.പി. സജീന്ദ്രന്‍

,, പാലോട് രവി

() സംസ്ഥാനത്തെ കോളേജുകളിലെ വനിതാ ഹോസ്റലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി) ഹോസ്റലുകള്‍ പണിയാന്‍ യു.ജി.സി സഹായം അനുവദിച്ചിട്ടുണ്ടോ ;

(സി) എത്ര ഹോസ്റലുകള്‍ പണിയാനാണ് അനുമതി നല്‍കിയിട്ടുള്ളത് ?

6782

അരൂര്‍ മണ്ഡലത്തില്‍ മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ്

ശ്രീ. . എം. ആരിഫ്

() ആലപ്പുഴ ജില്ലയില്‍ മെഡിക്കല്‍ലാബ് ടെക്നീഷ്യന്‍ കോഴ്സ് ഗവണ്‍മെന്റ് മേഖലയില്‍ അമ്പലപ്പുഴയില്‍ മാത്രമേ ഉള്ളു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) അരൂര്‍ മണ്ഡലത്തിന്റെ വടക്കേ അറ്റത്തു നിന്നും അമ്പലപ്പുഴ വരെ യാത്രചെയ്ത് ഈ കോഴ്സ് പഠിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) അരൂര്‍ മണ്ഡലത്തില്‍ മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുമോ ?

6783

ഗസ്റ് അദ്ധ്യാപകരുടെ വേതനം

ശ്രീ. സി. കൃഷ്ണന്‍

() കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഗസ്റ് അദ്ധ്യാപകരുടെ വേതനം വര്‍ദ്ധിപ്പിക്കാനുളള തീരുമാനം പരിഗണനയിലുണ്ടോ;

(ബി) ആയതിന്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ?

6784

റാഗിംഗ് വിരുദ്ധ പ്രവര്‍ത്തനത്തിനായി നടപടികള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, കെ. എന്‍. . ഖാദര്‍

,, സി. മമ്മൂട്ടി

,, എന്‍. . നെല്ലിക്കുന്ന്

() വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്ന കോളേജ് വാഹനങ്ങളില്‍ റാഗിംഗ് നടക്കുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു തടയുവാന്‍ കോളേജ് ബസ്സുകളില്‍ സൂപ്പര്‍ വൈസിംഗ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(ബി) റാഗിംഗിനെതിരെ മനുഷ്യ മനസാക്ഷി ഉണര്‍ത്താനും, രക്ഷകര്‍ത്താക്കളെ കൂടുതല്‍ ജാഗരൂകരാകാനും, കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) റാഗിംഗ് വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ്, സമാനസംഭവങ്ങളും സംബന്ധിച്ച വിവരശേഖരണം നടത്താനും, തുടര്‍നടപടിയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്ത് കാലാകാലങ്ങളില്‍ പ്രസിദ്ധപ്പെടുത്താനും നടപടി സ്വീകരിക്കുമോ?

6785

ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ

ശ്രീ. പാലോട് രവി

,, ഷാഫി പറമ്പില്‍

,, എം.പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

() സ്കൂളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേയുടെ പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണ്;

(ബി) ഇതിനായി വകുപ്പില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ എത്രമാത്രം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായം ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്;

(ഡി) ഇതുമൂലം ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

6786

-ഗവേര്‍ണന്‍സ്

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, .റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

() വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍ ഇ-ഗവേര്‍ണന്‍സ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് കൈകൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ;

(ബി) ഇതുമൂലം ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണ് ;

(സി) ഓഫീസുകളില്‍ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളിന്മേല്‍ കൈകൊണ്ടിട്ടുള്ള നടപടി സംബന്ധിച്ച വിവരങ്ങള്‍ അറിയുവാന്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ ?

6787

അദ്ധ്യാപക പാക്കേജ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' .പി. അബ്ദുള്ളക്കുട്ടി

'' എം.. വാഹീദ്

'' അന്‍വര്‍ സാദത്ത്

() പ്രൈമറി ഹെഡ്മാസ്റര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് അദ്ധ്യാപക പാക്കേജില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഉള്‍കൊള്ളിച്ചിട്ടുള്ളത്;

(ബി) ഇതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ് ;

(സി) പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ എന്നു മുതല്‍ പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്?

6788

അദ്ധ്യാപക പാക്കേജ്

ശ്രീ. ലൂഡി ലൂയിസ്

,, എം.പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

() അദ്ധ്യാപക പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) അദ്ധ്യാപക പാക്കേജ് നടപ്പിലാക്കുന്നതിന് ഓണ്‍ ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) പ്രസ്തുത സംവിധാനത്തിന്റെ പ്രവര്‍ത്തന രീതി സംബന്ധിച്ചുള്ള നടപടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ?

6789

സമ്പൂര്‍ണ്ണ പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, വി.റ്റി.ബല്‍റാം

,, പി.സി.വിഷ്ണുനാഥ്

,, എം. . വാഹീദ്

() വിദ്യാഭ്യാസ വൂകുപ്പില്‍ സമ്പൂര്‍ണ്ണ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് .

(ബി) ഈ പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ;

(സി) ഇത് എന്നുമുതല്‍ നടപ്പില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

6790

എല്‍.പി., യു.പി. വിഭാഗം പരിഷ്ക്കരണം

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

() കേന്ദ്ര വിദ്യാഭ്യാസ നിയമം അനുസരിച്ച് 5-ാം സ്റാന്‍ഡേര്‍ഡ് എല്‍.പി. വിഭാഗത്തിലേയ്ക്കും 8-ാം സ്റാന്‍ഡേര്‍ഡ് യു.പി. വിഭാഗത്തിലേയ്ക്കും മാറ്റുന്നത് ഏത് അദ്ധ്യയന വര്‍ഷം മുതലാണ്;

(ബി) മാറ്റം നിലവില്‍ വരുമ്പോള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരെ എങ്ങനെ നിലനിറുത്താനാണ് ഉദ്ദേശിക്കുന്നത്?

6791

കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഒന്നാം ക്ളാസ് മുതല്‍ എട്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും യാതൊരു പണപ്പിരിവും നടത്തരുതെന്ന കേന്ദ്ര വിദ്യാഭ്യാസവകാശ നിയമം മറികടന്ന് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിച്ചെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏതൊക്കെ വിദ്യാഭ്യാസ അധികാരികള്‍, എന്തെല്ലാം കാര്യങ്ങള്‍ക്ക് വേണ്ടി, ഏതൊക്കെ സ്ഥലങ്ങളില്‍ നിന്ന്, എത്ര രൂപ വീതം പിരിച്ചെടുത്തു എന്നതിന്റെ വിശദാംശം വെളിപ്പെടുത്താമോ ;

(സി) പണപ്പിരിവ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയവര്‍ക്കെതിരെയും പണപ്പിരിവ് നടത്തിയവര്‍ക്കെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ഡി) എങ്കില്‍ പ്രസ്തുത വിഷയത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ ?

6792

അദ്ധ്യാപന നിലവാരം ഉയര്‍ത്തുവാന്‍ നടപടി

ശ്രീ. സാജു പോള്‍

() സംസ്ഥാനത്തെ അദ്ധ്യാപന നിലവാരം വിലയിരുത്തിയിട്ടുണ്ടോ ;

(ബി) അദ്ധ്യാപന നിലവാരം കാലാനുസൃതമായി ഉയര്‍ത്തുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ;

(സി) ഇതിനായി ആധുനിക സങ്കേതങ്ങളും സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ടോ ;

(ഡി) ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തിന് നല്‍കുകയെന്നത് അദ്ധ്യാപകരുടെ ഉത്തരവാദിത്തവും കടമയുമാക്കാന്‍ അദ്ധ്യാപനം അക്കൌണ്ടബിളാക്കാനുമുള്ള നിയമം നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

() ഈ നിയമം തയ്യാറാക്കാന്‍ വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര നിലവാരമുള്ള സംവാദങ്ങള്‍ സംഘടിപ്പിക്കുമോ ?

6793

ഫിനിഷിംഗ് സ്കൂള്‍”

ശ്രീ. എം. ഹംസ

() സംസ്ഥാനത്ത് എവിടെയെല്ലാമാണ് ‘ഫിനിഷിംഗ് സ്കൂള്‍” പ്രവര്‍ത്തിക്കുന്നത്; വിശദമാക്കാമോ;

(ബി) ഫിനിഷിംഗ് സ്കൂളുകള്‍ എന്നാണ് ആരംഭിച്ചത്;

(സി) ഫിനിഷിംഗ് സ്കൂളുകള്‍ എന്ത് ലക്ഷ്യത്തിനാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;

(ഡി) ഫിനിഷിംഗ് സ്കൂളുകള്‍ക്കായി ഈ സര്‍ക്കാര്‍എത്ര തുക അനുവദിച്ചു; വിശദാംശം ലഭ്യമാക്കാമോ?

6794

മലയാളം ഒന്നാംഭാഷ

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

() സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ കാസര്‍ഗോഡ് ജില്ലയില്‍ മലയാളം പഠിക്കാന്‍ സാഹചര്യമില്ലാത്ത സ്കൂളുകള്‍ ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ഡി) ഇത്തരം സ്കൂളുകളില്‍ മലയാളം പഠിക്കാനുളള അവസരം കുട്ടികള്‍ക്ക് ലഭ്യമാക്കാമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

6795

മാനസിക വൈകല്യമുള്ള വിദ്യാര്‍ത്ഥികളുടെ സംരക്ഷണം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

,, പി.ബി. അബ്ദുള്‍ റസാക്

,, കെ.എന്‍.. ഖാദര്‍

() മാനസികമായി വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുടെ വിശദവിവരം നല്‍കാമോ;

(ബി) ഇത്തരം വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളെ പാനല്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ അവയുടെ ലിസ്റ് ലഭ്യമാക്കുമോ;

(സി) ഇത്തരം സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡമെന്താണ്;

(ഡി) ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ നിലവിലുള്ള സംവിധാനത്തെക്കുറിച്ച് വിശദീകരിക്കുമോ;

() എന്തൊക്കെ മിനിമം സൌകര്യങ്ങളും പരിചരണങ്ങളുമാണ് ഈ സ്ഥാപനങ്ങളില്‍ ലഭ്യമാക്കേണ്ടതെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(എഫ്) 2010-11 വര്‍ഷത്തില്‍ ഈ ഇനത്തില്‍ ചെലവഴിച്ച തുകയുടെ വിശദവിവരം നല്‍കാമോ?

6796

സ്പെഷ്യലിസ്റ് അദ്ധ്യാപകരുടെ സേവനം

ശ്രീ. ഹൈബി ഈഡന്‍

,, പി. . മാധവന്‍

,, പാലോട് രവി

,, വി. പി. സജീന്ദ്രന്‍

() കായികാദ്ധ്യാപകന്‍ ഉള്‍പ്പെടെയുള്ള സ്പെഷ്യലിസ്റ് അദ്ധ്യാപകരുടെ സേവനം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി) ഇതിനായി വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക പൂളിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തമാക്കുമോ?

6797

സി.ബി.എസ്.. സ്കൂളുകളുടെ ഫീസ് ഘടന

ശ്രീമതി. ഗീതാ ഗോപി

() സംസ്ഥാനത്തെ സി.ബി.എസ്.. സ്കൂളുകളുടെ ഫീസ് ഘടന സംബന്ധിച്ച് എന്തെങ്കിലും മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;

(ബി) ചില സി.ബി.എസ്.. സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കുമ്പോള്‍ രസീത് നല്‍കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇത്തരം സ്കൂളുകള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

6798

നിയമനാംഗീകാരം വേഗത്തിലാക്കാന്‍ നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, വര്‍ക്കല കഹാര്‍

() സ്കൂളുകളിലെ നിയമനാംഗീകാരത്തിനുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഇതിനായി വിദ്യാഭ്യാസ ഓഫീസുകളെയും ഉദ്യോഗസ്ഥന്മാരെയും ഗുണമേന്മാ പ്രവര്‍ത്തനങ്ങളില്‍ സജ്ജരാക്കുമോ ;

(സി) ഇതിനായി കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ് ?

6799

സമഗ്ര ആരോഗ്യപദ്ധതി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീമതി ഗീതാ ഗോപി

() സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സമഗ്ര ആരോഗ്യ പദ്ധതി വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ;

(ബി) ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) ഈ പദ്ധതിയുടെ പ്രയോജനം ഈ വര്‍ഷം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും; വിദ്യാര്‍ത്ഥികള്‍ക്കുള്ള ആരോഗ്യ രേഖയില്‍ എന്തെല്ലാം വിവരങ്ങളാണ് അടങ്ങിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഈ പദ്ധതി എത്ര കാലത്തിനുള്ളില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ?

6800

ഉച്ചഭക്ഷണ പരിപാടി

ശ്രീ. എസ്. ശര്‍മ്മ

() നിലവില്‍ നടപ്പിലാക്കിവരുന്ന ഉച്ചഭക്ഷണ പരിപാടിയ്ക്ക് ഓരോ കുട്ടിക്കും പ്രതിദിനം എത്ര രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്;

(ബി) ഏതെല്ലാം ക്ളാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്എന്ന് വ്യക്തമാക്കാമോ;

(സി) ഈ പദ്ധതിയില്‍ ഏതെല്ലാം ഭക്ഷ്യ വസ്തുക്കളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്;

(ഡി) ബഡ്ജറ്റ് പ്രഖ്യാപനം അനുസരിച്ച് പത്താംതരം വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഇതിന്റെ പ്രയോജനം ഇപ്പോള്‍ ലഭിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്നു മുതലെന്ന് അറിയിക്കുമോ?

6801

പ്രീപ്രൈമറി ക്ളാസ്സുകളിലെ ഫീസ്

ശ്രീ. വി. ശിവന്‍കുട്ടി

() സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രീപ്രൈമറി ക്ളാസ്സുകളില്‍ ഇപ്പോള്‍ ഫീസ് ഈടാക്കുന്നുണ്ടോ;

(ബി) എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) സര്‍ക്കാര്‍ സ്കൂളുകളിലെ പ്രീ-പ്രൈമറി ക്ളാസ്സുകളില്‍ ഫീസ് ഈടാക്കുന്നുണ്ടെങ്കില്‍ ആയത് നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) എങ്കില്‍ ആയത് എന്ന് പ്രാവര്‍ത്തികമാക്കുവാനാണ് ഉദ്ദേശിക്കുന്നത് ?

6802

ഉബുണ്ടു സോഫ്റ്റ്വെയര്‍ - സി.ഡി.

ശ്രീ. കെ.വി. വിജയദാസ്

() പാഠ്യപദ്ധതി ഉള്‍പ്പെടെ ക്രമീകരിച്ചു കൊണ്ടുള്ള 'ഉബുണ്ടു' (ഡആഡചഉഡ) സോഫ്റ്റ്വെയര്‍-സി.ഡി. ഹൈസ്കൂള്‍ നിലവാരത്തിലുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി) ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം തുടര്‍ പദ്ധതികളാണ് ഉദ്ദേശിക്കുന്നത് ;

(സി) കേന്ദ്രസര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പാംടോപുകള്‍ (ടാബ്ലറ്റ് പി.സി) കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

6803

സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൌകര്യവികസനത്തിന് നീക്കിവച്ചിട്ടുള്ള തുക

ശ്രീ. വി. ശശി

() സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കുന്നതിന് കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകള്‍ വഴി 2011-12 വര്‍ഷത്തേയ്ക്ക് എന്തു തുക ലഭ്യമാക്കുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി) ഇതില്‍ നിന്നും ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നീക്കിവച്ചിട്ടുള്ള തുക എത്രയാണെന്ന് അറിയിക്കുമോ?

6804

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ സ്കൂള്‍ ബസ്സുകളാക്കി ഉപയോഗിക്കുന്നത് പരിശോധിക്കാന്‍ നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() പബ്ളിക് യൂട്ടിലിറ്റിക്ക് അനുയോജ്യമല്ലെന്ന് കണ്ട്, ലേലം ചെയ്യുന്ന കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍, ലേലത്തില്‍പ്പിടിച്ച് സ്കൂള്‍ ബസ്സുകളാക്കി ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) സ്കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണെന്ന വസ്തുത അന്വേഷണവിധേയമാക്കിയിട്ടുണ്ടോ;

(സി) ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഗവണ്‍മെന്റ് ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കാമോ?

6805

സെറ്റ് പരീക്ഷ

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സെറ്റ് പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ വര്‍ദ്ധിച്ച തോതില്‍ പരാജയപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ ;

(സി) ഇക്കാര്യം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ ;

6806

അദ്ധ്യാപക ബാങ്ക്

ശ്രീ. കെ. മുരളീധരന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' വി.ഡി. സതീശന്‍

'' സി.പി. മുഹമ്മദ്

() അദ്ധ്യാപക വിന്യാസത്തിനും ജോലി സുരക്ഷക്കും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;(ബി) ഇതിനായി രൂപം നല്‍കിയിട്ടുള്ള അദ്ധ്യാപക ബാങ്കിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) അദ്ധ്യാപക ബാങ്ക് ഉണ്ടാക്കുന്നതിന് കൈകൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

6807

സ്കൂള്‍ കലോത്സവങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() ഈ വര്‍ഷം സ്കൂള്‍ കലോത്സവങ്ങളും ഗണിത ശാസ്ത്രമേളകളും നടത്താന്‍ ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കഴിഞ്ഞവര്‍ഷം സ്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പിന് അനുവദിച്ച സര്‍ക്കാര്‍ ഫണ്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) സ്കൂള്‍ കലോത്സവങ്ങളുടേയും ഗണിത ശാസ്ത്രമേളകളുടേയും സുഗമമായ നടത്തിപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

6808

കുട്ടികളുടെ കുറവുമൂലം ജോലി നഷ്ടപ്പെടല്‍

ശ്രീ. പാലോട് രവി

() കുട്ടികളുടെ കുറവുകൊണ്ട് ജോലി നഷ്ടപ്പെട്ട അനദ്ധ്യാപക ജീവനക്കാരെ പ്രൊട്ടക്ട് ചെയ്യാന്‍ എന്തെങ്കിലും നടപടി പരിഗണനയിലുണ്ടോ;

(ബി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) കേരളത്തിലെ എയ്ഡഡ് സ്കൂളുകളില്‍ കുട്ടികളുടെ കുറവുകൊണ്ട് ജോലി നഷ്ടപ്പെട്ട അനദ്ധ്യാപകരുടെ എണ്ണം എത്രയാണ്?

6809

അനാദായകരമായ സ്കൂളുകള്‍

ശ്രീ.സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, കെ. രാജു

,, ജി.എസ്.ജയലാല്‍

() സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നത് പ്രസ്തുത സ്കൂളുകളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ടോ ;

(ബി) വിദ്യാര്‍ത്ഥികളുടെ കുറവ് മൂലം അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര അദ്ധ്യാപകര്‍ക്ക് എന്ന് വ്യക്തമാക്കാമോ ;

(സി) ഒരു ക്ളാസ്സില്‍ ഇരുപത്തിയഞ്ചു കുട്ടികളില്‍ കുറവുള്ള സ്കൂളുകള്‍ അനാദായകരമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അനാദായകരമായ പട്ടികയില്‍ ഇപ്പോള്‍ എത്ര സ്കൂളുകളുണ്ടെന്ന് വെളിപ്പെടുത്തുമോ ?

6810

സ്കൂളുകളിലെ ടോയ്ലറ്റ് സൌകര്യം

ശ്രീ. റ്റി. യു. കുരുവിള

() ടോയ്ലറ്റ് സൌകര്യം ഇല്ലാത്ത സര്‍ക്കാര്‍ /എയ്ഡഡ് സ്കൂളുകളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ ;

(ബി) സ്കൂളുകളില്‍ ടോയ്ലറ്റ് സൌകര്യം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(സി) സ്കൂളുകളിലെ ടോയ്ലറ്റ് സൌകര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഫണ്ട് എത്രയെന്ന് വ്യക്തമാക്കാമോ ?

6811

സ്കൂളുകളില്‍ മൂത്രപ്പുര

ശ്രീ. കെ. കെ. നാരായണന്‍

() സ്കൂളുകളില്‍ മൂത്രപ്പുര നിര്‍മ്മിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ

6812

പാഠഭാഗം മാറ്റുന്നതിനുളള നടപടിക്രമം

ശ്രീമതി ഗീതാ ഗോപി

() പത്താംക്ളാസ്സിലെ സാമൂഹ്യപാഠ പുസ്തകത്തിലെ ഒന്നാമദ്ധ്യായം നടപടിക്രമം പാലിക്കാതെ മാറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പാഠഭാഗം മാറ്റുന്നതിനാധാരമായ സാഹചര്യം വിശദീകരിക്കാമോ;

(സി) പാഠപുസ്തകത്തിലെ അദ്ധ്യായങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച നടപടിക്രമം വിശദമാക്കാമോ?

6813

കെ.എസ്..വി.ആര്‍.സി.യുടെ പുനര്‍നാമകരണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കെ.എസ്..വി.ആര്‍.സി. പുനര്‍നാമകരണം ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ പുതിയ പേര് എന്താണ്; എന്തിന് വേണ്ടിയാണ് നിലവിലെ നാമത്തില്‍ വ്യത്യാസം വരുത്തിയത് എന്ന് വ്യക്തമാക്കുമോ;

(സി) സെന്ററില്‍ പുതുതായി എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്;

(ഡി) സംസ്ഥാനത്തെ വിവിധ സബ് സെന്ററുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് അറിയിക്കുമോ;

() ഇതിനായി കേന്ദ്ര സര്‍ക്കാരിലേക്ക് എന്തെങ്കിലും പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(എഫ്) സബ് സെന്റര്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ജി) പ്ളാന്‍, നോണ്‍ പ്ളാന്‍ ഫണ്ടുകള്‍ ഉപയോഗിച്ച് സബ് സെന്ററുകളെ നവീകരിക്കുന്നതിന് പദ്ധതിയുണ്ടോ;

(എച്ച്) ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

6814

വിദ്യാഭ്യാസ വകുപ്പിലെ നോണ്‍ ടീച്ചിംഗ് ജീവനക്കാരുടെ പാക്കേജ്

ശ്രീ. പി. സി. വിഷ്ണുനാഥ്

() വിദ്യാഭ്യാസ വകുപ്പിലെ നോണ്‍ ടീച്ചിംഗ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നോണ്‍ ടീച്ചിംഗ് ജീവനക്കാരുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6815

അദ്ധ്യാപകേതര ജോലിക്കായി നിയോഗിക്കല്‍

ശ്രീ. . കെ. ബാലന്‍

() സര്‍ക്കാര്‍ എയ്ഡഡ് എല്‍.പി/യു.പി/ഹൈസ്കൂള്‍ അദ്ധ്യാപകരെ സെന്‍സസ്, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, ബി.പി.എല്‍ സര്‍വ്വെ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നതിനാല്‍ സ്കൂളുകളിലെ അദ്ധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അദ്ധ്യാപകരെ നിര്‍ബന്ധപൂര്‍വ്വം ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിയോഗിക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ?

6816

മദ്രസവിദ്യാഭ്യാസ നവീകരണം

ശ്രീ.എം.പി.അബ്ദുസ്സമദ് സമദാനി

,, വി.എം.ഉമ്മര്‍ മാസ്റര്‍

,, എന്‍. ഷംസുദ്ദീന്‍

,, കെ.മുഹമ്മദുണ്ണി ഹാജി

() മദ്രസ വിദ്യാഭ്യാസ നവീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിശദാംശം വെളിപ്പടുത്തുമോ ;

(ബി) പ്രസ്തുത പദ്ധതി എന്നാണ് ആരംഭിച്ചത് ; എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ഇതേവരെ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(സി) കഴിഞ്ഞവര്‍ഷം (2010-11) പ്രസ്തുത പദ്ധതിക്ക് എന്തു തുകചെലവഴിച്ചു ; എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പാക്കിയത് ;

(ഡി) നടപ്പുവര്‍ഷത്തേയ്ക്ക് എന്തൊക്കെ പരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത് ; അവ നടപ്പാക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്കാമോ ?

6817

ഇസ്ളാമിക് സ്റഡീസ്

ശ്രീ. ജി. എസ്. ജയലാല്‍

() എത്ര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ പ്ളസ്-ടു തലത്തില്‍ ഇസ്ളാമിക് സ്റഡീസ് വിഷയം ഉള്‍പ്പെട്ട കോമ്പിനേഷനുകള്‍ പഠിപ്പിക്കുന്നുവെന്നും, പ്രസ്തുത സ്കൂളുകള്‍ ഏതെല്ലാമാണെന്നും അറിയിക്കുമോ;

(ബി) കൂടുതല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ പ്ളസ്-ടു തലത്തില്‍ ഇസ്ളാമിക് സ്റഡീസ് വിഷയം ഉള്‍പ്പെട്ട കോമ്പിനേഷന്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6818

വിദ്യാഭ്യാസ ഉപജില്ലാ ഓഫീസുകളുടെ വിഭജനം

ശ്രീ. സണ്ണി ജോസഫ്

() സംസ്ഥാനത്ത് വിസ്തൃതിയിലും സ്കൂളുകളുടെ എണ്ണത്തിലും മുന്നില്‍ നില്‍ക്കുന്ന വിദ്യാഭ്യാസ ഉപജില്ലാ ഓഫീസുകള്‍ വിഭജിച്ച് പുതിയ വിദ്യാഭ്യാസ ഉപജില്ലകള്‍ രൂപീകരിക്കണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത നിര്‍ദ്ദേശത്തിനുമേല്‍ അനുകൂല നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

6819

നിയമനാംഗീകാരത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍

ശ്രീ. എം. ഉമ്മര്‍

() നിയമനാംഗീകരാരത്തിനായി എയ്ഡഡ് സ്കൂളുകളില്‍ നിന്നും മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ എത്രപേര്‍ക്ക് ഇനിയും അംഗീകാരം നല്‍കാനുണ്ട് ;

(ബി) ഇവരുടെ വിശദവിവരങ്ങള്‍ വ്യക്തമാക്കുമോ ; അംഗീകാരം നല്‍കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ ?

6820

ഒന്നാംവര്‍ഷ പ്രവേശനം

ശ്രീ. എം. ഉമ്മര്‍

() മഞ്ചേരി നഗരസഭയിലെ മൂന്ന് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലും ഒരു എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളലുമായി 2011-12 വര്‍ഷത്തില്‍ എത്ര കുട്ടികള്‍ക്ക് ഒന്നാംവര്‍ഷ പ്രവേശനം നല്‍കി;

(ബി) പ്രസ്തുത സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ച എത്ര കുട്ടികള്‍ക്ക് ഇനിയും പ്രവേശനം ലഭിക്കാതെയുണ്ട്;

(സി) ഇവിടെ കൂടുതല്‍ ബാച്ചുകള്‍ അടുത്ത വര്‍ഷം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

6821

ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, മാത്തില്‍-ന്റെ പുനര്‍നാമകരണം

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ കാങ്കോല്‍-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, മാത്തില്‍-ന്റെ പേര് പുനര്‍നാമകരണം ചെയ്ത് ഉത്തരവായത് എപ്പോഴാണെന്ന് അറിയിക്കാമോ;

(ബി) പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

6822

ആര്‍.എം.എസ്.എ പദ്ധതിപ്രകാരം പാലക്കാട് ജില്ലയില്‍ അപ്ഗ്രേഡ് ചെയ്ത സ്കൂളുകള്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

() ആര്‍.എം.എസ്.എ പദ്ധതിപ്രകാരം എത്ര വിദ്യാലയങ്ങള്‍ പാലക്കാട് ജില്ലയില്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട് ;

(ബി) ഈ വിദ്യാലയങ്ങളില്‍ അറബി, ഉറുദു, സംസ്കൃതം, ഇംഗ്ളീഷ് എന്നീ ഭാഷകള്‍ പഠിപ്പിക്കുവാന്‍ തസ്തിക നിര്‍ണയിച്ചിട്ടുണ്ടോ ;

(സി) ഇതില്‍ നിയമനം നടത്തിയിട്ടുണ്ടോ ?

6823

നാട്ടികയില്‍ അപ്ഗ്രേഡ് ചെയ്ത സ്കൂളുകള്‍

ശ്രീമതി ഗീതാ ഗോപി

() നാട്ടിക നിയോജകമണ്ഡലത്തില്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം അപ്ഗ്രേഡ് ചെയ്ത സ്കൂളുകള്‍ ഏതൊക്കെയാണ്;

(ബി) ഈ വിദ്യാലയങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളിലെ ഒഴിവുകള്‍ നികത്തിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത തസ്തികകള്‍ നികത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

6824

യു. പി. സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി താലൂക്കില്‍ 2010-11, 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്യാന്‍ എത്ര ഗവണ്‍മെന്റ് യു. പി. സ്കൂളുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഇതില്‍ എത്ര സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്; പേരു സഹിതം വിശദമാക്കാമോ;

(സി) ജി.എം.യു.പി.എസ് വെളിയങ്കോട്. ജി.എഫ്.യു.പി.എസ് കടവനാട് എന്നിവയുടെ അപേക്ഷകള്‍ അപ്ഗ്രഡേഷന്‍ ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ഡി) യാത്രാസൌകര്യം കുറഞ്ഞ പ്രദേശങ്ങളിലുളള പ്രസ്തുത സ്കൂളുകള്‍ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ കാരണം വിശദമാക്കാമോ?

6825

സര്‍ക്കാര്‍ എല്‍.പി./യു.പി. സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്ന നടപടി

ശ്രീ. പി. ഉബൈദുള്ള

() സര്‍ക്കാര്‍ എല്‍. പി./യു. പി. സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നകാര്യം പരിഗണയിലുണ്ടോ;

(ബി) ഇത് സംബന്ധിച്ച സര്‍ക്കാരിന്റെ നയം വ്യക്തമാക്കുമോ;

(സി) പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും തുടര്‍ പഠനത്തിന് ദൂരസ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിവരുന്നതുമായ പ്രദേശങ്ങളിലെ എല്‍. പി./യു. പി. സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) എങ്കില്‍ മലപ്പുറം മണ്ഡലത്തിലെ ആനക്കയം ജി. യു. പി. എസ്. പൂക്കൊളത്തൂര്‍ ജി. എം. എല്‍. പി. എസ്., കുട്ടശ്ശേരിക്കുളമ്പ് ജി. എല്‍. പി. എസ്., പെരിങ്ങോട്ടുപുലം ജി. എല്‍. പി. എസ്., പന്തല്ലൂര്‍ ജി. എം. എല്‍. പി. എസ്. എന്നിവ അപ്ഗ്രേഡ് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.