UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6605

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുവാന്‍ നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

,, എസ് രാജേന്ദ്രന്‍

,, ബി.ഡി. ദേവസ്സി

() മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് പരിഗണിക്കാമെന്ന് ഉന്നതാധികാര സമിതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നുവോ ;

(ബി) മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വ്വെയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ ; എങ്കില്‍ പുരോഗതി വ്യക്തമാക്കുമോ ?

6606

മുല്ലപ്പെരിയാര്‍ സംയുക്ത പരിശോധന റിപ്പോര്‍ട്ട്

ശ്രീ.പാലോട് രവി

,, പി. . മാധവന്‍

,, .റ്റി.ജോര്‍ജ്

,, ഹൈബി ഈഡന്‍

() മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നടത്തുന്ന സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ തമിഴ്നാട് കേരളത്തിന് നല്‍കാറുണ്ടോ ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത് ;

(സി) റിപ്പോര്‍ട്ട് ലഭിക്കാത്തതിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമോ ?

6607

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന

ശ്രീ. ഷാഫി പറമ്പില്‍

() മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേരളത്തിന്റെ അറിവോടെയല്ലാതെ മുന്‍പ് പരിശോധനകള്‍ നടത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ എന്തെല്ലാം നടപടികള്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുണ്ട് ;

(സി) ഇതിന്മേല്‍ ഉന്നതാധികാരസമിതിക്ക് നല്‍കിയ പരാതിയിന്മേല്‍ ബന്ധപ്പെട്ടവര്‍ എടുത്ത നടപടികള്‍ എന്തെല്ലാ മെന്നറിയിക്കുമോ ?

6608

മുല ്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബാര്‍ക്ക് ശാസ്ത്രജ്ഞന്മാരുടെ പരിശോധന

ശ്രീ. കെ. അച്ചുതന്‍

,, വര്‍ക്കല കഹാര്‍

,, വി.ഡി. സതീശന്‍

,, എം.പി. വിന്‍സെന്റ്

() മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ‘ബാര്‍ക്ക്’ ശാസ്ത്രജ്ഞന്മാര്‍ പരിശോധന നടത്തിയിട്ടുണ്ടോ ;

(ബി )എങ്കില്‍ എന്തിന് വേണ്ടിയാണ് പരിശോധന നടത്തിയത് ;

(സി) ആരുടെ മേല്‍നോട്ടത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയിട്ടുള്ളത് ?

6609

മുല്ലപ്പെരിയാര്‍ ഡാമില്‍ നടക്കുന്ന പരിശോധനകള്‍

ശ്രീ. എം.. വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, വി.റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

() മുല്ലപ്പെരിയാര്‍ ഡാമില്‍ നടക്കുന്ന പരിശോധനകള്‍ പ്രഹസനമായി മാറുന്നതായി കരുതുന്നുണ്ടോ

(ബി) ആരെല്ലാമാണ് ഇതുവരെ പരിശോധനകള്‍ നടത്തിയത് ; വിശദമാക്കുമോ ;

(സി) പരിശോധനയുടെ വിശദാംശങ്ങള്‍ സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ എന്തെല്ലാം നടപടികളാണ് ഇതിനായി കൈക്കൊള്ളാനുദ്ദേശിക്കുന്നത് ?

6610

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കേന്ദ്ര ഏജന്‍സി പരിശോധന

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

,, കെ. മുരളീധരന്‍

,, സി. പി. മുഹമ്മദ്

() മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്ര ഏജന്‍സി പരിശോധനയ്ക്ക് എത്തിയത് സംസ്ഥാ ഗവണ്‍മെന്റിനെ അറിയിച്ചിരുന്നുവോ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതിക്ക് പരാതി നല്‍കുമോ?

6611

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി

ശ്രീ. കെ.വി. വിജയദാസ്

() കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടത്തുവാന്‍ ഉശദ്ദശിക്കുന്ന പ്രവര്‍ത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;

(ബി) കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുമായി സംയോജിപ്പിച്ച്കൊണ്ട് മറ്റെന്തെല്ലാം പ്രോജക്ടുകളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) പ്രസ്തുത പദ്ധതിയ്ക്കായി ഈ വര്‍ഷം എന്തെങ്കിലും തുക ചെലവഴിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) കാഞ്ഞിരപ്പുഴ പദ്ധതിയുടെ കനാലിന്റെ ഇരുവശത്തുമുള്ള സ്ഥലം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുനല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

6612

പേപ്പാറ ഡാമിന്റെ ഉയരം

ശ്രീ. ആര്‍. സെല്‍വരാജ്

,, രാജു എബ്രഹാം

,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, സി. കെ. സദാശിവന്‍

() പേപ്പാറ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്ര മീറ്റര്‍;

(ബി) ഡാമിന്റെ ഉയരം വീണ്ടും വര്‍ദ്ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോ; എത്ര കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി വെള്ളത്തിനടിയില്‍ ആവാന്‍ സാദ്ധ്യതയുണ്ട്;

(സി) പേപ്പാറ ഡാം ഉയരം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശം വിശദമാക്കുമോ?

6613

കുരിയാര്‍കുറ്റി/കാരപ്പാറ ജലസേചന പദ്ധതി

ശ്രീ. എം. ചന്ദ്രന്‍

,, ബാബു എം. പാലിശ്ശേരി

,, കെ. ദാസന്‍

ഡോ. കെ.ടി. ജലീല്‍

() നിര്‍മ്മാണത്തിലിരിക്കുന്ന കുരിയാര്‍കുറ്റി/കാരപ്പാറ ജലസേചന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) നീലം കച്ചി മുതല്‍ കോരയാര്‍ വരെ ജലസേചനം നടത്താനുളള പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കണമെന്ന ബഹു. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം വെളിപ്പെടുത്താമോ;

(സി) ഈ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ സാധ്യതാ പഠനം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് ഏതെങ്കിലും സമിതി രൂപീകരിച്ചിട്ടുണ്ടോ;

(ഡി) സമിതിയുടെ റിപ്പോര്‍ട്ടു ലഭിച്ചിട്ടുണ്ടോ; എങ്കില്‍ മേശപ്പുറത്ത് വയ്ക്കുമോ?

6614

നേമം നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജലവിതരണ പദ്ധതികളുടെ വിശദാംശം

ശ്രീ. വി. ശിവന്‍കുട്ടി

നേമം നിയോജകമണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗം മുഖേന നടപ്പിലാക്കികൊണ്ടിരിക്കുന്നതും, നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ എല്ലാ പ്രവൃത്തികളെയും പദ്ധതികളെയും സംബന്ധിച്ചുള്ള സാമ്പത്തികവും ഭൌതികവുമായ വിശദാംശങ്ങള്‍ ലഭ്യമാ ക്കുമോ ?

6615

പനത്തുറക്കര പുലിമുട്ടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജലവിഭവ വകുപ്പ് സ്വീകരിച്ച നടപടികള്‍

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തിലെ പനത്തുറക്കര പുലിമുട്ടു നിര്‍മ്മാണ പദ്ധതിക്കായി ഭരണാനുമതി ലഭിച്ചതിനുശേഷം നാളിതുവരെ ജലവിഭവ വകുപ്പു സ്വീകരിച്ച നടപടികളെ സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും വ്യക്തമാക്കുമോ ;

(ബി) അവയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും സ്വീകരിച്ച നടപടികളുടെ കലണ്ടര്‍ ഓഫ് ഇവന്റ്സ് ലഭ്യമാക്കുമോ ?

6616

പനത്തുറക്കര പുലിമുട്ടു നിര്‍മ്മാണപ്രവര്‍ത്തിയില്‍ വീഴ്ച വരുത്തിയതായി ആരോപണം

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തിലെ പനത്തുറക്കരയില്‍ പുലിമുട്ടു നിര്‍മ്മിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതില്‍ ബന്ധപ്പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏത് ഉദ്യോഗസ്ഥര്‍, എന്തു വീഴ്ചകളാണ് വരുത്തിയത്;

(സി) പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടികളാണ് സ്വീകരിച്ചത് ?

6617

അങ്കമാലി നിയോജക മണ്ഡലത്തിലെ മേജര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍

ശ്രീ. ജോസ് തെറ്റയില്‍

() മുന്‍സര്‍ക്കാരിന്റെ കാലത്ത് അങ്കമാലി നിയോജക മണ്ഡലത്തില്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നതും പുതിയതായി നിര്‍ദ്ദേശിച്ചിട്ടുള്ളതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

6618

പലകപാണ്ടി പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ പലകപാണ്ടി പദ്ധതിയുടെ പ്രവര്‍ത്തനം ഏത് ഘട്ടംവരെയായി എന്ന് വ്യക്തമാക്കുമോ;

(ബി) ഈ പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് ഇനി എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കേണ്ടത്;

(സി) ഈ പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുമോ?

6619

പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്‍ പ്രവൃത്തികള്‍

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്‍കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ബി) പ്രസ്തുത പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ?

6620

മലയടിവാരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

ശ്രീ.വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ എലവഞ്ചേരി പഞ്ചായത്തിലുള്ള മലയടിവാരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി തുടങ്ങുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി) ഈ പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ പ്രവര്‍ത്തനം ഏത് ഘട്ടംവരെയായി;

(സി) ഈ പദ്ധതിയുടെ പ്രവര്‍ത്തനം എന്ന് തുടങ്ങാന്‍ കഴിയും എന്ന് അറിയിക്കുമോ?

6621

നായര്‍കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

ശ്രീ. പി.റ്റി.. റഹീം

() കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ നായര്‍കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) ഇതിനുള്ള എസ്റിമേറ്റ് ലഭിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇത് സംബന്ധമായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി) ഈ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

6622

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ആന്യം പാടത്തെ 150 ഏക്കര്‍ നെല്‍വയല്‍ കൃഷിയോഗ്യമാക്കാന്‍ ഇരുവഴിഞ്ഞിപ്പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ചാലക്കല്‍ കുളം നവീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ആന്യം പാടത്തെ കൃഷി സംരക്ഷിക്കുന്നതിനായി അമ്പലക്കണ്ടി മുതല്‍ സൌത്ത് കൊടിയത്തൂര്‍വരെ തോടിന്റെ സൈഡ് കെട്ടി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ?

6623

പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജ്

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ മാവുള്ള പൊയില്‍ തോടിനു കുറുകെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ;

(ബി) പ്രസ്തുത പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

6624

കരിങ്കുഴി തോടിനുകുറുകെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വിയര്‍ കം ബ്രിഡ്ജ്

ശ്രീ. സി. കൃഷ്ണന്‍

() പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തില്‍ കരിങ്കുഴി തോടിനു കുറുകെ നിര്‍മ്മിക്കാനുദ്ദേശിക്കുന്നു വിയര്‍ കം ബ്രിഡ്ജിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ ;

(ബി) പ്രസ്തുത പ്രവൃത്തി എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുമോ ?

6625

തോടുകളുടെ നവീകരണം

ശ്രീ. സി.എഫ്. തോമസ്

() ചങ്ങനാശ്ശേരി - ആലപ്പുഴ , കോട്ടയം- ആലപ്പുഴ, കോട്ടയം- വൈക്കം തോടുകള്‍ നവീകരിക്കുന്ന പദ്ധതി ലോക ബാങ്കിന്റെ സഹായം ലഭിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരുന്നോ;

(ബി) ചങ്ങനാശ്ശേരിയില്‍ ഒരു ബാര്‍ജ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും ഈ പദ്ധതിയില്‍ ഉണ്ടായിരുന്നോ;

(സി) പദ്ധതികളുടെ നിലവിലെ അവസ്ഥയെന്താണെന്ന് അറിയിക്കുമോ;

(ഡി) ലോകബാങ്കിന്റെയോ പ്രധാനപ്പെട്ട ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിന്റേയോ സഹായം ലഭ്യമാക്കി ഈ ജോലികള്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6626

പ്രധാന ശുദ്ധജലപദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

() നദികളെ ആശ്രയിച്ച് നടത്തുന്ന പ്രധാന ശുദ്ധജല വിതരണ പദ്ധതികള്‍ ഏതെല്ലാമാണ് ;

(ബി) വേനല്‍കാലങ്ങളില്‍ ശുദ്ധജലവിതരണത്തിന് പ്രസ്തുത പദ്ധതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടോ;

(സി) ഗ്രാമപ്രദേശങ്ങള്‍ പഞ്ചായത്തുകളുമായി സഹകരിച്ച് ഇത്തരം കൂടുതല്‍ പദ്ധതികള്‍ പരിഗണിക്കുമോ?

6627

ശുദ്ധജലതടാക നവീകരണവും സംരക്ഷണവും

ശ്രീ.എം.. ബേബി

,, പി.കെ. ഗുരുദാസന്‍

ശ്രീമതി. പി. അയിഷാ പോറ്റി

ശ്രീ. ആര്‍. രാജേഷ്

() ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്റെ നവീകരണ ത്തിനും സംരക്ഷണത്തിനുമായി നടന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(ബി) നാശോന്മുഖമായ ശുദ്ധജലതടാകങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(സി) ശുദ്ധജല തടാകങ്ങളെ മലിനമാക്കുന്ന തരത്തിലുള്ള ടൂറിസം പദ്ധതികളും മറ്റു പ്രവര്‍ത്തനങ്ങളും തടയുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമോ ?

6628

വെള്ളക്കരം - കംപ്യൂട്ടര്‍ ബില്ലിംഗ് സംവിധാനം

ശ്രീ.പി. ഉബൈദുള്ള

() വെള്ളക്കരം ഒടുക്കുന്നതിന് കമ്പ്യൂട്ടര്‍ ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി) നിലവില്‍ കമ്പ്യൂട്ടര്‍ ബില്ലിംഗ് സംവിധാനങ്ങള്‍ എവിടെയെല്ലാമുണ്ട്; കൂടുതല്‍ ഓഫീസുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തുക അടയ്ക്കുന്നതിനും മുന്‍കൂര്‍ ഒന്നിച്ചടയ്ക്കുന്നവര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ ?

6629

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട്

ശ്രീ. . ചന്ദ്രശേഖരന്‍

,, കെ. രാജു

,, വി. ശശി

,, ചിറ്റയം ഗോപകുമാര്‍

() കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ശമ്പള പരിഷ്കരണം സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ അനുവാദം ലഭിച്ചിട്ടുണ്ടോ;

(സി) ജീവനക്കാരുമായി ഇതു സംബന്ധിച്ച് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി ശമ്പള പരിഷ്കരണം എത്രയും വേഗം നടപ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

6630

ജല അതോറിറ്റിയിലെ ആശ്രിത നിയമനങ്ങള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() 2012 മാര്‍ച്ച് 31-ന് ജല അതോറിറ്റിയില്‍ നിന്നും എത്ര ജീവനക്കാര്‍ വിരമിക്കുന്നുണ്ട് ;

(ബി) ജല അതോറിറ്റിയില്‍ 2005 മുതല്‍ ഈ വര്‍ഷം (2011) സെപ്തംബര്‍ വരെ ആശ്രിത നിയമനം വഴി ഏതെല്ലാം തസ്തികയില്‍ നിയമനം നടത്തിയിട്ടുണ്ട് ; അതിന്റെ എണ്ണം പട്ടികയായി ലഭ്യമാക്കുമോ ;

(സി) പ്രസ്തുത വകുപ്പില്‍ ആശ്രിത നിയമനം പ്രതീക്ഷിച്ച് എത്ര അപേക്ഷകള്‍ 2011 സെപ്തംബര്‍ വരെ ഏതെല്ലാം തസ്തികയില്‍ തീര്‍പ്പാകാതെ കിടപ്പുണ്ട് ;

(ഡി) ക്ളാര്‍ക്ക്, ടൈപ്പിസ്റ്, സി.. ഡ്രൈവര്‍, ലാസ്റ് ഗ്രേഡ്, ഓവര്‍സീയര്‍, ഫിറ്റര്‍, മീറ്റര്‍ റീഡര്‍ പ്ളംബര്‍ തുടങ്ങിയ വിവധ തസ്തികകളില്‍ നിലവില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഇനം തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ ?

6631

കെ. ഡബ്ള്യു.എ യിലെ പ്രമോഷന്‍

ശ്രീ. മോന്‍സ് ജോസഫ്

() കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് 31.3.2011 ല്‍ എത്ര യു.ഡി. ക്ളാര്‍ക്കുമാര്‍, സീനിയര്‍ എ.. മാര്‍ എന്നിവര്‍ വിരമിച്ചു;

(ബി) വാട്ടര്‍ അതോറിറ്റിയില്‍ അര്‍ഹമായ പ്രൊമോഷന്‍ പോസ്റ്റുകള്‍ 31.3.2011 ന് മുന്‍പ് ഒഴിച്ചിട്ടിരുന്നുവോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;

(സി) ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതു കാരണം എല്‍.ഡി.സി. നിയമനം കെ.ഡബ്ള്യു.എ യില്‍ തടസ്സപ്പെട്ടിട്ടുണ്ടോ; വിശദമാംശങ്ങള്‍ വ്യക്തമാക്കാമോ;

(ഡി) പ്രൊമോഷന്‍ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ ഒഴിച്ചിട്ടിരുന്നതു മൂലം ജീവനക്കാര്‍ക്കുണ്ടായ പ്രൊമോഷന്‍ നഷ്ടം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; ഇതിന് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

6632

ഇറിഗേഷന്‍ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റം

ശ്രീമതി പി. അയിഷാ പോറ്റി

() ഇറിഗേഷന്‍ വകുപ്പില്‍ മിനിസ്റീരിയല്‍ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനുള്ള അധികാരം ആരിലാണ് നിക്ഷിപ്തമായിട്ടുള്ളത് ;

(ബി) ഒന്നിലധികം വകുപ്പ് തലവന്മാര്‍ മിനിസ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതിനാല്‍ ജീവനക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) മിനിസ്റീരിയല്‍ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനുള്ള ചുമതല ചഫ് എഞ്ചിനീയറില്‍ (&) നിക്ഷിപ്തമാക്കാന്‍ നടപടി സ്വീകരിയ്ക്കുമോ ?

6633

മൈനര്‍ ഇറിഗേഷനില്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ നടപടി

ശ്രീ. സി.കെ. സദാശിവന്‍

() മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെ എച്ച്.ആര്‍.സി.എല്‍.ആര്‍, എസ്.എല്‍.ആര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മുന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം വകുപ്പു മേലധികാരിളുടെ താത്പര്യക്കുറവുമൂലം ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ദീര്‍ഘകാലമായി മൈനര്‍ ഇറിഗേഷന്‍ പ്രോജക്ട് വര്‍ക്കുകള്‍ ചെയ്തുവന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ തയ്യാറാകുമോ ?

6634

എടത്വയിലെ വാട്ടര്‍ അതോറിട്ടി ഒഴിവുകള്‍

ശ്രീ. തോമസ് ചാണ്ടി

() കെ.ഡബ്ള്യു..യുടെ കുട്ടനാട്ടിലെ എടത്വ സബ്ഡിവിഷന്‍ ഓഫീസുകളിലും എടത്വ, കിടങ്ങറ സെക്ഷന്‍ ഓഫിസുകളിലും നിലവില്‍ ഏതെല്ലാം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത തസ്തികകളില്‍ സമയബന്ധിതമായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6635

തടയണയുടെ പരിപാലനത്തിനായി നിയമിച്ച ജീവനക്കാര്‍

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന തിരുവല്ലം പരശുരാമക്ഷേത്രത്തിനു സമീപത്തായി നിര്‍മ്മിച്ചിരിക്കുന്ന തടയണയുടെ പരിപാലനത്തിനായി എത്ര ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ മേജര്‍ ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ അനുതി നല്‍കിയിട്ടുണ്ട് ;

(ബി) അനുമതി നല്‍കിയിട്ടില്ല എങ്കില്‍ എന്തു കൊണ്ട് എന്നറിയിക്കാമോ ;

(സി) ഇത്തരത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഏതെങ്കിലും ജീവനക്കാര്‍ പ്രസ്തുത ജോലിയില്‍ നിയമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കൃത്യമായി വേതനം നല്‍കുന്നുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ എന്തു കൊണ്ട് ;

() പ്രസ്തുത ജോലികള്‍ക്കായി ജീവനക്കാരെ നിയമിക്കുന്നതു തടഞ്ഞുകൊണ്ടുള്ള ഏതെങ്കിലും കോടതിവിധി നിലവി ലുണ്ടോ ;

(എഫ്) എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

6636

ആശ്രിത നിയമനത്തിനുള്ള അപേക്ഷ

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കല്പറ്റ കെ.ആര്‍.പി. സബ്ഡിവിഷനിലെ എസ്.എല്‍.ആര്‍. വര്‍ക്കര്‍ കെ. ആനന്ദന്‍ മരണപ്പെട്ടത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ;

(ബി) ആശ്രിത നിയമനത്തിനായി ആനന്ദന്റെ ബന്ധുക്കള്‍ ആരെങ്കിലും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അപേക്ഷകന്റെ പേരും അപേക്ഷിച്ചത് എപ്പോഴെന്നുമുള്ള വിവരം നല്‍കുമോ;

(സി) അപേക്ഷകന് ജോലി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കാമോ;

(ഡി) അപേക്ഷകന് എപ്പോള്‍ ജോലി നല്‍കുമെന്ന് അറിയിക്കാമോ ?

6637

കടല്‍ഭിത്തി നിര്‍മ്മാണം

ശ്രീ.കെ. ദാസന്‍

() കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ കുത്തംവള്ളി കടപ്പുറത്ത് കടല്‍ ക്ഷോഭത്തില്‍ വന്‍ നാശനഷ്ടമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടേണ്ടാ;

(ബി) കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ പ്രസ്തുത പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ?

6638

തീരദേശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശക്തമായ കരയിടിച്ചില്‍ ഭീഷണി നേരിടുന്ന വലിയപറമ്പ് ദ്വീപ് പഞ്ചായത്തിലെ തീരദേശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

6639

കമാന്റ് ഏരിയാ വികസന പരിപാടികള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, പി. സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

() കമാന്റ് ഏരിയാ വികസന പരിപാടികള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉണ്ടാക്കത്തക്കവിധം ഘടനയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്;

(സി) ഈ പരിപാടി നിലവിലുള്ള ഏതെല്ലാം പദ്ധതികളിലാണ് നടപ്പാക്കിവരുന്നത്;

(ഡി) ജലവിനിയോഗ സമിതികളുടെ രൂപീകരണം സംബന്ധിച്ച് ഇതുവരെ എന്തെല്ലാം നടപടികളാണ് എടുത്തിട്ടുളളത്?

6640

കൃഷിക്കാര്‍ക്ക് സൌജന്യ കുഴല്‍കിണര്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() ഭൂജലവകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;

(ബി) 2010-2011 സാമ്പത്തിക വര്‍ഷത്തില്‍ വകുപ്പ് നേരിട്ട് എത്ര കുഴല്‍ കിണറുകള്‍ കുഴിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി) കുഴല്‍ കിണറുകള്‍ക്കായി കര്‍ഷകര്‍ക്ക് എന്തെങ്കിലും സൌജന്യം അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) പുരയിടങ്ങളില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സൌജന്യമായി കുഴല്‍ കിണര്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

6641

ജലനിരപ്പിലെ വ്യതിയാനം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() ഭൂജലനിരപ്പിലെ വ്യതിയാനങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുന്നതിന് ഭൂജല വകുപ്പ് എന്തൊക്കെ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(ബി) ഇതിനായി എത്ര നിരീക്ഷണ കിണറുകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി) വാട്ടര്‍ ലെവല്‍ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനത്തില്‍ നിന്നും കഴിഞ്ഞ 5 വര്‍ഷത്തെ ലെവലില്‍ വ്യതിയാനം വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

6642

സബ്സിഡിയോടുകൂടി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മഴവെള്ള സംഭരണികള് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നുപോകുന്ന സാഹചര്യം നിലവിലുണ്ടോ;

(ബി) എങ്കില്‍ ജലം റീചാര്‍ജ്ജ് ചെയ്യുന്നതിനായി മഴവെള്ളം ഉപയോഗപ്പെടുത്തും വിധമുള്ള ശാസ്ത്രീയ പദ്ധതികള്‍ ഗ്രാമീണ മേഖലയില്‍ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുമോ;

(സി) സര്‍ക്കാര്‍ സബ്സിഡിയോടുകൂടി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കുമോ?

6643

കുഴല്‍ക്കിണറുകള്‍ക്ക് നിയന്ത്രണം

ശ്രീ. . ചന്ദ്രശേഖരന്‍

() ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമാം നിലയില്‍ താഴ്ന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ അനിയന്ത്രിതമാംവിധം കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് തടയുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ബി) ഇത്തരം പ്രദേശങ്ങളില്‍ നിലവിലുള്ള കിണറുകളിലെ വെള്ളം വറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത്തരം സ്ഥലങ്ങളില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നത് തടയുവാന്‍ നടപടി സ്വീകരിക്കുമോ ?

6644

പെപ്സി കമ്പനിയുടെ ജലചൂഷണം

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്ത് പെപ്സി കമ്പനിയുടെ ജലചൂഷണം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ?

6645

മഴവെള്ളം ഫലപ്രദമായി ഉപയോഗിക്കുന്നതിന് പ്രോജക്ടുകള്‍

ശ്രീ. എം. ഹംസ

() മഴവെള്ളം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എന്തെല്ലാം പ്രോജക്ടുകള്‍ നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) കെ. ആര്‍. ഡബ്ള്യൂ. എസ്. . മുഖേന സംസ്ഥാനത്ത് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തിവരുന്നത്; അതിനായി എത്ര കോടി രൂപയണ് നീക്കി വച്ചിരിക്കുന്നത്;

(സി) കെ. ആര്‍. ഡബ്ള്യൂ. എസ്. . മുഖേന ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആണ് നടപ്പിലാക്കിയതെന്ന് വിശദമാക്കുമോ;

(ഡി) മഴവെള്ളക്കൊയ്ത്തിനായുള്ള ആര്‍. ഡബ്ള്യൂ. എച്ച്. യൂണിറ്റുകള്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ എത്രയെണ്ണം നിര്‍മ്മിച്ചു; വിശദാംശം ലഭ്യമാക്കുമോ;

() കിണറുകള്‍ റീ ചാര്‍ജ് ചെയ്യുന്ന പദ്ധതി പ്രകാരം എത്ര കിണറുകള്‍ റീ ചാര്‍ജ് ചെയ്യുന്നതിനായി എന്തു തുക ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.