UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6458

ഡിസീസ് സര്‍വെയിലന്‍സ് പ്രോഗ്രാം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

() പകര്‍ച്ചവ്യാധികളെ നേരിടുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആവിഷ്ക്കരിക്കപ്പെട്ട ഡിസീസ് സര്‍വെയിലന്‍സ് പ്രോഗ്രാമിന് കേന്ദ്ര വിഹിതമായി എത്ര തുക ലഭിച്ചിട്ടുണ്ട്;

(ബി) അതിന്റെ സംസ്ഥാന വിഹിതം എത്രയാണ്;

(സി) പകര്‍ച്ചവ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ എത്ര തുക, ഏതെല്ലാം ഘടകങ്ങള്‍ക്കായി വിനിയോഗിക്കപ്പെട്ടു എന്ന് വ്യക്തമാക്കാമോ;

(ഡി) അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം തീരുമാനം എടുക്കുകയുണ്ടായി എന്ന് വെളിപ്പെടുത്താമോ ?

6459

ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ യൂണിറ്റ്

ശ്രീ. ജോസഫ് വാഴക്കന്‍

,, പാലോട് രവി

,, പി. . മാധവന്‍

,, ഹൈബി ഈഡന്‍

() ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ യൂണിറ്റും ഫിറ്റ്നസ് സെന്ററും ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) നിലവിലുള്ള യൂണിറ്റുകളിലും സെന്ററുകളിലും അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് പരിഗണിക്കുമോ;

(സി) ഇത്തരം യൂണിറ്റുകളും സെന്ററുകളും വ്യാപിപ്പിക്കുന്നതിന് നടപടി എടുക്കുമോ ?

6460

സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ഉബൈദുളള

,, സി. മമ്മുട്ടി

,, റ്റി. . അഹമ്മദ് കബീര്‍

() സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനങ്ങളെന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി) ഇതിന്റെ ഭാഗമായി ആയൂര്‍വ്വേദം ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ എന്നീ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ ആ വിഭാഗങ്ങള്‍ക്കു കൂടി പങ്കാളിത്തം നല്‍കികൊണ്ടുളള ആരോഗ്യപദ്ധതി ആരംഭിക്കുമോ;

(ഡി) സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളില്‍ കണ്ടെത്തിയിട്ടുളള പ്രധാന രോഗങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

6461

കുട്ടികളുടെ പ്രതിരോധ കുത്തിവെയ്പ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഒരു പ്രതിരോധ കുത്തിവെയ്പും എടുത്തിട്ടില്ലാത്ത എത്ര കുഞ്ഞുങ്ങളുണ്ടെന്നതിനെക്കുറിച്ച് കണക്കെടുപ്പു നടത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ എത്ര കുഞ്ഞുങ്ങള്‍ കുത്തിവെയ്പ് എടുത്തിട്ടില്ല ;

(സി) ഭാഗീകമായി കുത്തിവെയ്പ് എടുത്തിട്ടുള്ള കുട്ടികളുടെ എണ്ണം എത്ര ;

(ഡി) കുത്തിവെയ്പ് എടുക്കാത്തതുമൂലം കുട്ടികളുടെ മരണനിരക്ക് കൂടുന്ന സാഹചര്യം ഉണ്ടോ ;

() കുട്ടികളില്‍ കൂടുതലായി എന്തൊക്കെ അസുഖങ്ങളാണ് കണ്ട് വരുന്നത് ; പ്രതിരോധ കുത്തിവെയ്പ് എടുക്കാത്തതാണോ അതിന് കാരണമെന്നു വ്യക്തമാക്കാമോ ;

(എഫ്) എങ്കില്‍ പ്രതിരോധ കുത്തിവെയ്പ് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുമോ ; എങ്കില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ ?

6462

സെല്‍ഫോണ്‍ ടവറില്‍ നിന്നുള്ള വികിരണം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുള്ള വികിരണം മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വിദേശരാജ്യങ്ങളിലെ പല പഠനങ്ങളിലും കണ്ടെത്തിയതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ബ്രെയിന്‍ ട്യൂമര്‍, മാനസിക സംഘര്‍ഷം, ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ്, ജന്മനായുള്ള വൈകല്യങ്ങള്‍ തുടങ്ങി ഒട്ടനവധി മാരകരോഗങ്ങള്‍ക്ക് ടവറുകളില്‍ നിന്നുള്ള വികിരണം കാരണമാകുന്നു എന്ന റിപ്പോര്‍ട്ട് പരിശോധിക്കുമോ;

(ഡി) സംസ്ഥാനത്ത് ഇതിനെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ;

() ടവറുകളുടെ ഉയരം,സ്ഥാപിക്കുന്ന സ്ഥലങ്ങളിലെ ജനസാന്ദ്രത, ടവറുകള്‍ തമ്മിലുണ്ടാകേണ്ട അകലംഎന്നിവ സംബന്ധിച്ച സമിതിയുടെ കര്‍ശനനിര്‍ദ്ദേശങ്ങള്‍പരിശോധിക്കുമോ;

(എഫ്) എങ്കില്‍ ഇതിനനുസൃതമായ മാറ്റങ്ങള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ വരുത്തുന്ന കാര്യം പരിഗണിക്കുമോ;

(ജി) അതുവരെ ടവറുകള്‍ സ്ഥാപിക്കുന്നതിന് നിയമാനുസൃതമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

6463

പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയിലെ ഭൂമികയ്യേറ്റം

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി. ശശി

,, കെ. രാജു

,, ജി.എസ്. ജയലാല്‍

() തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയുടെ കൈവശഭൂമിയില്‍ അനധികൃത കയ്യേറ്റത്തിനെതിരെ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ;

(ബി) പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി) ഭൂമി കയ്യേറിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

6464

മാവേലിക്കര മണ്ഡലത്തിലെ ആരോഗ്യപരിപാലന നടപടികള്‍

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ബി) മാവേലിക്കര മണ്ഡലത്തിലെ പി.എച്ച്.സി., സി.എച്ച്.സി. കളുടെ നവീകരണം പരിഗണനയിലുണ്ടോ;

(സി) മാവേലിക്കര ആയുര്‍വേദ ഗവണ്‍മെന്റ് ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കുള്ള കൂടുതല്‍ സൌകര്യങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) മാവേലിക്കര മണ്ഡലത്തിലെ നൂറനാട് ലെപ്രസി സാനിട്ടോറിയത്തില്‍ അത്യാധുനിക സൌകര്യങ്ങളോട് കൂടിയ ആംബുലന്‍സ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

() ഇല്ലെങ്കില്‍ ഇതിനുള്ള ധനസഹായം ലഭ്യമാക്കി ആംബുലന്‍സ് അനുവദിക്കുമോ;

(എഫ്) നൂറനാട് ലെപ്രസി സാനിട്ടോറിയത്തില്‍ ഫിസിക്കല്‍ മെഡിസിന്‍ യൂണിറ്റ് അനുവദിക്കുന്നത് പരിഗണനയില്‍ ഉണ്ടോ; എങ്കില്‍ എന്നത്തേക്ക് അനുവദിക്കുമെന്ന് വ്യക്തമാക്കുമോ;

(ജി) ആംബുലന്‍സിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള നിബന്ധനകള്‍ എന്തെല്ലാമാണ്;

(എച്ച്) യാതൊരു സൌകര്യമോ സുരക്ഷിതത്വമോ കൂടാതെ ചെറിയ വാഹനങ്ങള്‍ ആംബുലന്‍സായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

( എങ്കില്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ;

(ജെ) കോട്ടയം മെഡിക്കല്‍ കോളേജില്‍ തീപൊള്ളലേ റ്റവര്‍ക്കായി പ്രത്യേക വാര്‍ഡ് ഉണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള സൌകര്യം നല്‍കാമോ ?

6465

ആരോഗ്യ ബോധവല്‍ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

() ആരോഗ്യ ബോധവല്‍ക്കരണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ പിന്നോക്ക/മലയോര ജില്ലകളില്‍ കാര്യക്ഷമമായി നടക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനായി എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്;

(സി) ഇടുക്കി, വയനാട് ജില്ലകളില്‍ കൂടുതല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം ഗൌരവമായി പരിഗണിക്കുമോ ?

6466

വൈപ്പിന്‍കരയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം

ശ്രീ. എസ്. ശര്‍മ്മ

() എല്‍.എന്‍.ജി ടെര്‍മിനല്‍, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയും താമസമാക്കിയിരിക്കുന്നത് വൈപ്പിന്‍ കരയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പൊതുജനാരോഗ്യ രംഗത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്ന നിലയില്‍ രക്തപരിശോധനയ്ക്കും വെക്ടര്‍ കണ്‍ട്രോളിനും ഓരോ യൂണിറ്റുകള്‍ അവിടെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6467

പഞ്ചായത്തുകളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍

ശ്രീ. സാജു പോള്‍

() സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രവും ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികളും ഇല്ലാത്ത പഞ്ചായത്തുകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(ബി) മുഴുവന്‍ പഞ്ചായത്തുകളിലും അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ ഒക്കല്‍ ഗ്രാമഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രവും വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ആശുപത്രിയും അനുവദിക്കുവാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ?

6468

തൃശ്ശൂര്‍ ജില്ലയിലെ തീരദേശ മേഖലയിലെ ആരോഗ്യ സംരക്ഷണം

ശ്രീമതി. ഗീതാ ഗോപി

() തൃശ്ശൂര്‍ ജില്ലയില്‍ തീരദേശ മേഖലകളിലെ ആരോഗ്യ സംരക്ഷണത്തിന് എത്ര പി.എച്ച്.സി., സി.എച്ച്.സി. എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട് ;

(ബി) അവിടങ്ങളില്‍ വേണ്ടത്ര അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

6469

ഫിസിയോതെറാപ്പി കൌണ്‍സില്‍ രൂപീകരിക്കുവാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ഫിസിയോതെറാപ്പി സംഘടനകള്‍ നല്‍കിയ കേസിന്മേല്‍ ബഹു. ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) സ്വതന്ത്ര ഫിസിയോതെറാപ്പി കൌണ്‍സില്‍ രുപീകരിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ ;

(സി) ഫിസിയോതെറാപ്പി കൌണ്‍സില്‍ അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഫിസിയോതെറാപ്പി പ്രതിനിധികളുടെ അഭിപ്രായം തേടാറുണ്ടോ ;

(ഡി) ഫിസിയോതെറാപ്പി കൌണ്‍സില്‍ രൂപീകരിക്കുന്നതിന് നിലവിലുള്ള തടസം എന്തെന്ന് വ്യക്തമാക്കുമോ ;

() ഫിസിയോതെറാപ്പി നിയുക്ത പാരാമെഡിക്കല്‍ കൌണ്‍സിലിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണോയെന്ന് വ്യക്തമാക്കുമോ ;

(എഫ്) ഇല്ലെങ്കില്‍ നിയുക്ത പാരാമെഡിക്കല്‍ കൌണ്‍സിലിന്റെ അഭിപ്രായം തേടാനുള്ള നീക്കം ഉപേക്ഷിക്കുമോ ;

(ജി) നിയുക്ത ജറിയാട്രിക് സെന്ററില്‍ ഫിസിയോതെറാപ്പിയ്ക്ക് പ്രാതിനിധ്യം നല്‍കുമോ ?

6470

കേന്ദ്ര ഗവണ്‍മെന്റ് സഹായത്തോടെ പദ്ധതികള്‍

ശ്രീ. ജി. എസ്. ജയലാല്‍

() സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വികസന പരിപാടികളുടെ ഭാഗമായി കേന്ദ്ര സഹായം ആവശ്യപ്പെട്ട് പ്രോജക്ടുകളോ നിവേദനങ്ങളോ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി) കേന്ദ്ര ഗവണ്‍മെന്റ് സഹായത്തോടെ നടപ്പിലാക്കാവുന്ന ഒട്ടേറെ പദ്ധതികള്‍ ഉള്ളതിനാല്‍ അവ നേടിയെടുക്കുവാന്‍ സംസ്ഥാനത്ത് പ്രത്യേക സെല്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപം നല്‍കുമോ?

6471

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍

ശ്രീ. കെ. അജിത്

() കയര്‍ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ കയര്‍ വകുപ്പ് സ്വീകരിക്കുമോ;

(ബി) ഇത്തരം പരമ്പരാഗത തൊഴില്‍ മേഖലയെ ശക്തിപ്പെടുത്താന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) കയര്‍ തൊഴിലാളി രംഗത്ത് പ്രായപരിധികഴിഞ്ഞിട്ടും അപേക്ഷ സമര്‍പ്പിച്ച ഏതെങ്കിലും തൊഴിലാളിക്ക് പെന്‍ഷന്‍ അനുവദിക്കാനുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി) എങ്കില്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

6472

ആലപ്പുഴ - ആരോഗ്യപാക്കേജ്

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ജില്ലയില്‍ അനുവദിച്ചിട്ടുള്ള ആരോഗ്യ പാക്കേജ് എന്നാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതിന് ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ;

(ബി) ജില്ലയിലെ ഏതെല്ലാം മേഖലകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ആരോഗ്യ പാക്കേജ് നടപ്പാക്കേണ്ട മേഖലകളും പദ്ധതികളും സംബന്ധിച്ച അന്തിമ തീരുമാനത്തിന് മുമ്പ്, എം.എല്‍..മാരുമായി ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യുന്നകാര്യം പരിഗണിക്കുമോ?

6473

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച ആരോഗ്യ പരിപാലന സംവിധാനം

ശ്രീ. രാജു എബ്രഹാം

() ശബരിമല സീസണില്‍ ആശുപത്രികളിലും പമ്പ, സന്നിധാനം ആശുപത്രികളിലും പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ പലിപാലന സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;

(ബി) ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന പെരുനാട് പഞ്ചായത്തിലെ സി.എച്ച്.സി യിലും റാന്നി താലൂക്കാശുപത്രിയിലും എന്തൊക്കെ പ്രത്യേക സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത് എന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത ആശുപത്രികളില്‍ ഒഴിവുള്ള തസ്തികകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി) പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ ?

6474

വിഷാംശം കലര്‍ന്ന വിദേശനിര്‍മ്മിത കളിപ്പാട്ടം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() വിദേശനിര്‍മ്മിത കളിപ്പാട്ടങ്ങളില്‍ വിഷാംശം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇത്തരം കളിപ്പാട്ടങ്ങള്‍ നിരോധിക്കണമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ആരോഗ്യവകുപ്പിന് ലഭ്യമായിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശത്തില്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം പഠനങ്ങളും നടപടികളുമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

6475

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്

ശ്രീ. .കെ. വിജയന്‍

() മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം പുന:പരിശോധിക്കുന്നത് സബന്ധിച്ച് അക്കാഡമിക് കേഡര്‍ സംവിധാനം പരിഗണനയിലുണ്ടോ;

(ബി) sഎങ്കില്‍ അക്കാഡമിക് കേഡര്‍ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

6476

സ്വകാര്യ സ്കാനിംഗ് സെന്ററുകളിലെ അമിത ചാര്‍ജ്

ശ്രീ. ബാബു.എം. പാലിശ്ശേരി

() സ്വകാര്യ സ്കാനിംഗ് സെന്ററുകള്‍ പലതും അമിതമായ ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ന്യായമായ ചാര്‍ജ് ഈടാക്കുന്നതിന് സ്വകാര്യ ലാബുകളെ പ്രേരിപ്പിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6477

ശിശുമരണനിരക്ക്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ശിശുമരണനിരക്ക് വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ നാളിതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നവജാത ശിശുമരണങ്ങള്‍ എത്രയാണെന്ന് വെളിപ്പെടുത്താമോ;

(സി) നവജാത ശിശുമരണങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

6478

രക്തബാങ്കുകളുടെ പ്രവര്‍ത്തനം

ശ്രീ. സാജു പോള്‍

() സംസ്ഥാനത്തെ രക്തബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി) രക്തബാങ്കുകളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ രക്തബാങ്കിന്റെ പ്രവര്‍ത്തനം ഫലപ്രദമായി നടക്കുന്നുണ്ടോ;

(ഡി) ആര്‍.സി.സി. രക്തബാങ്കിലെ ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

() സര്‍ക്കാര്‍ തലത്തില്‍ രക്തദാന സേനകളുടെ രജിസ്ട്രേഷന്‍ നടത്തുവാന്‍ തയ്യാറാകുമോ;

(എഫ്) സര്‍ക്കാര്‍ രക്തബാങ്കുകളില്‍ സ്വമേധയാ രക്തം നല്‍കുന്നവര്‍ക്ക് പ്രതിഫലമോ പ്രോത്സാഹനമോ നല്‍കാന്‍ തയ്യാറാകുമോ;സംസ്ഥാനത്തെ രക്തബാങ്കുകളുടെ വിശദവിവരം വ്യക്തമാക്കുമോ?

6479

ശ്രീ. ജയകുമാര്‍ നല്‍കിയ റീഇംബേഴ്സ്മെന്റിനുള്ള അപേക്ഷ

ശ്രീമതി പി. അയിഷാ പോറ്റി

() കോട്ടങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ ജോലി ചെയ്തിരുന്ന ശ്രീ. ജയകുമാര്‍ ടിയാന്റെ പിതാവിന്റെ ചികിത്സാ ചെലവ് റീഇംബേഴ്സ് ചെയ്തുകിട്ടുന്നതിനായി നല്‍കിയ അപേക്ഷ (30911//&എണ) ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ഫയലിന്മേല്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കുമോ ?

6480

കെട്ടിടം പൊളിച്ചുമാറ്റുവാന്‍ നടപടി

ശ്രീ. സി.എഫ്. തോമസ്

() ചങ്ങനാശ്ശേരി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയുടെ തെക്കുപടിഞ്ഞാറ് മൂലയില്‍ സ്റേഡിയം റോഡിന് വടുക്കുവശത്തുള്ള ഉപയോഗരഹിതമായ പഴയകെട്ടിടം പൊളിച്ചുമാറ്റുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ ഉടനെ പൊളിച്ചുമാറ്റുവാന്‍ നടപടി സ്വീകരിക്കുമോ ?

6481

കുട്ടനാട് പുളിങ്കുന്ന് താലൂക്കാശുപത്രി, സി.എച്ച്.സി., പി.എച്ച്.സി. എന്നിവിടങ്ങളിലെ ഒഴിവുകള്‍്

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് മണ്ഡലത്തിലെ പുളിങ്കുന്ന് താലൂക്ക് ആശുപത്രി, പ്രൈമറി/കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നീ വിടങ്ങളില്‍ ഏതെല്ലാം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വിശദമാക്കാമോ;

(ബി) പുളിക്കുന്ന് താലൂക്കാശുപത്രിയില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(സി) കുട്ടനാട്ടിലേയ്ക്ക് നിര്‍ബന്ധിത ഗ്രാമീണ സേവനത്തിന് നിയമിച്ചിട്ടും എത്താത്ത ഡോക്ടര്‍മാരുടെ പേരില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി) കുട്ടനാട് താലൂക്കാശുപത്രി, സി.എച്ച്.സി., പി.എച്ച്.സി. എന്നിവിടങ്ങളില്‍ നിന്നും നിലവില്‍ വര്‍ക്ക് അറേഞ്ച്മെന്റിലും ഡെപ്യൂട്ടേഷനിലും ജോലിചെയ്യുന്ന നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ പട്ടിക ലഭ്യമാക്കുമോ ?

6482

പബ്ളിക് ഹെല്‍ത്ത് ലബോറട്ടറികളുടെ നിലവാരം

ശ്രീ. എം. ഹംസ

() സംസ്ഥാനത്തെ പബ്ളിക് ഹെല്‍ത്ത് ലബോറട്ടറികളുടെ നിലവാരം ഉയര്‍ത്തുന്നതിനും നവീകരിക്കുന്നതിനുമായി നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ആയതിനായി എത്ര തുക നീക്കിവെച്ചു എന്നും അതില്‍ എത്ര തുക വീതം എന്തെല്ലാം കാര്യങ്ങള്‍ക്ക് ചെലവഴിച്ചു എന്നും വ്യക്തമാക്കാമോ ;

(സി) സംസ്ഥാനത്തെ എല്ലാ ടി.എച്ച്.ക്യു/സി.എച്ച്.സി/പി.എച്ച്.സി ആശുപത്രികളിലും ലാബ് സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാമോ ; വിശദാംശം ലഭ്യമാക്കാമോ ;

(ഡി) ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ലാബ് സംവിധാനം ആധുനികവല്‍ക്കരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്?

6483

ചെറുവാടി സി.എച്ച്.സി.

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി മണ്ഡലത്തിലെ ചെറുവാടി പി.എച്ച്.സി. യെ സി.എച്ച്.സി. ആയി ഉയര്‍ത്തിയത് എന്നാണ്;

(ബി) നിലവില്‍ ചെറുവാടി സി.എച്ച്.സി.യില്‍ എന്തൊക്കെ സൌകര്യങ്ങളാണുളളത്;

(സി) എന്തൊക്കെ ഭൌതിക സാഹചര്യങ്ങള്‍ അവിടെ ഒരുക്കിയിട്ടുണ്ട്;

(ഡി) പ്രസ്തുത സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ;

() ആവശ്യമായ ഡോക്ടര്‍മാരുടെയും സ്റാഫിന്റെയും തസ്തികകള്‍ അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

6484

കൊടുവള്ളി നിയോജക മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

() കൊടുവള്ളി നിയോജക മണ്ഡലത്തിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ പ്രാഥമിക ആരോഗ്യകേന്ദ്രം നിലവിലില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രാഥമിക ആരോഗ്യകേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് ;

(സി) ഇത് എപ്പോള്‍ ആരംഭിക്കാന്‍ കഴിയും?

6485

പി.എച്ച്.സി കള്‍ക്ക് ആവശ്യമായ തസ്തികകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് കിടത്തി ചികിത്സ അനുവദിച്ചിട്ടുളളതും നാളിതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്തതുമായ പി.എച്ച്.സി കള്‍ക്ക് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുളള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ;

(ബി) ഇവയുടെ പ്രവര്‍ത്തനം എന്ന് തുടങ്ങാനാകും;

(സി) മലപ്പുറം ജില്ലയിലെ വാഴക്കാട്, വാഴയൂര്‍ പി.എച്ച്.സി കളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനം തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?

6486

പി.എച്ച്.സി.കളിലെ ഡോക്ടര്‍ / സ്റാഫ് സ്ട്രെങ്ത്

ശ്രീ. .എം. ആരിഫ്

() അരൂര്‍, പള്ളിത്തോട് എന്നീ പി.എച്ച്.സി.കളില്‍ ഐ.പി. അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ടോ; ഇവിടെ 10 കിടക്കകളെങ്കിലും ഉള്ള ഐ.പി. തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി) എഴുപുന്ന പി.എച്ച്.സി.യില്‍ ഐ.പി.യില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) മതിയായ ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;

(ഡി) തൈക്കാട്ടുശ്ശേരി സി.എച്ച്.സി.ക്കാവശ്യമായ സ്റാഫ് സ്ട്രെങ്ത് അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

() അരൂക്കുററി ആശുപത്രിയില്‍ സി.എച്ച്.സി.ക്കാവശ്യമായ സ്റാഫ് സ്ട്രെങ്ത് അനുവദിച്ച് കാര്യക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

6487

പൊന്നാനി താലൂക്കിലെ മാറഞ്ചേരി സി.എച്ച്.സി.യില്‍ ഡോക്ടമാരുടെ കുറവ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി താലൂക്കിലെ മാറഞ്ചേരി സി.എച്ച്.സി. യില്‍ ഡോക്ടര്‍മാരില്ലാത്തതുകാരണം രോഗികള്‍ പ്രയാസമനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആവശ്യമായത്ര ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) പ്രസ്തുത ആശുപത്രിക്ക് പുതിയ ബ്ളോക്ക് പണിയാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നബാര്‍ഡ് മുഖേന പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ഡി) എങ്കില്‍ എത്ര തുകയാണ് പ്രസ്തുത ബ്ളോക്കിന് അനുവദിച്ചിട്ടുളളത്;

() എങ്കില്‍ പണിഎന്നു തുടങ്ങാനാകും എന്ന് വിശദമാക്കുമോ?

6488

സി.എച്ച്.സി, പി.എച്ച്.സി സ്റാഫ് പാറ്റേണ്‍

ശ്രീമതി അയിഷാ പോറ്റി

() കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍പ്പെടുന്ന സി.എച്ച്.സി, പി.എച്ച്.സി എന്നിവിടങ്ങളിലെ നിലവിലുള്ള സ്റാഫ് പാറ്റേണ്‍, ആശുപത്രി തിരിച്ച് വിശദമാക്കുമോ ;

(ബി) പ്രസ്തുത സി.എച്ച്.സി, പി.എച്ച്.സി കളില്‍ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും എത്ര ഒഴിവുകള്‍ ഉണ്ടെന്ന് ആശുപത്രികള്‍ തിരിച്ച് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത ഒഴിവുകള്‍ എന്ന് മുതല്‍ ഉണ്ടായി എന്നും ആയത് നികത്തുന്നതിന് സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ ?

6489

നേമം നിയോജകമണ്ഡലത്തിലെ ആതുരാലയങ്ങള്‍

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തിലെ അലോപ്പതി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ആതുരാലയങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത സ്ഥാപനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും മെയിന്റനന്‍സ് നടത്തുന്നതിനും സ്വീകരിച്ചതും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതുമായ നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

6490

ആയൂര്‍വേദ മേഖല - നേമം നിയോജക മണ്ഡലം

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജക മണ്ഡലത്തിലെ ആയുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്;

(ബി) പ്രസ്തുത സ്ഥാപനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും മെയിന്റനന്‍സ് നടത്തുന്നതിനും സ്വീകരിച്ചതും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതുമായ നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.