സ്വകാര്യ
ഏജന്‍സികള്‍
മുഖേനയുള്ള പരീക്ഷാ
നടത്തിപ്പ്
*241.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
ഡോ.കെ.ടി.ജലീല്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളിലെ
പരീക്ഷാ
നടത്തിപ്പ്
സ്വകാര്യ
ഏജന്‍സികളെ
ഏല്‍പ്പിക്കുന്നതിന്
നയപരമയി
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സാങ്കേതിക
സര്‍വ്വകലാശാലകളിലെ
പരീക്ഷ
നടത്തിപ്പ്
ഏജന്‍സിയെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
തലത്തിലാണ്
പ്രസ്തുത
തീരുമാനം
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പരീക്ഷാ
നടത്തിപ്പ്
സ്വകാര്യ
ഏജന്‍സികളെ
ഏല്പിക്കുന്നതിനെതിരെ
നടക്കുന്ന
വിദ്യാര്‍ത്ഥി
പ്രക്ഷോഭം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പരീക്ഷാ
നടത്തിപ്പ്
സ്വകാര്യ
ഏജന്‍സികളെ
ഏല്പിക്കുന്നത്
വിദ്യാഭ്യാസ
മികവിനെ
പ്രതികൂലമായി
ബാധിക്കുമോ ;
പ്രസ്തുത
തീരുമാനം
പിന്‍വലിക്കാന്‍
തയ്യാറാകുമോ?
ഓരോ
പഞ്ചായത്തിലും ഓരോ
വില്ലേജ് ഓഫീസ്
*242.
ശ്രീ.ഹൈബി
ഈഡന്
,,
ലൂഡി ലൂയിസ്
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
പഞ്ചായത്തിലും
ഓരോ വില്ലേജ്
ഓഫീസ് എന്ന
ആശയം
നടപ്പിലാക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശം
നല്‍കുമോ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
രജിസ്ട്രേഷന്
വഴിയുള്ള വരുമാനം
*243.
ശ്രീ.സി.കൃഷ്ണന്
,,
പി.കെ.ഗുരുദാസന്
,,
കെ.കുഞ്ഞിരാമന്
(ഉദുമ)
,,
കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വഴിയുള്ള
വരുമാനം
ഗണ്യമായി
കുറഞ്ഞിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരത്തില്‍
കുറവ് വരാന്‍
ഇടയായ സാഹചര്യം
എന്തായിരുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ
;
(സി)
ആയതിന്
പരിഹാരമായി
കെെമാറ്റം
ചെയ്യുന്ന
വസ്തുവിലുള്ള
കെട്ടിടത്തിന്
ധാരണാവില
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; ഇതുവഴി
ഉണ്ടാകുന്ന
വരുമാന
വര്‍ദ്ധനവ്
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
തീരുമാനം വഴി
ഉണ്ടാകുന്ന
നികുതി ഭാരം
കണക്കിലെടുത്തിട്ടുണ്ടോ
; വിശദമാക്കുമോ
?
റോഡുകളിലെ
സുരക്ഷാസംവിധാനം
*244.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളിലെ
സുരക്ഷാസംവിധാനം
കാര്യക്ഷമമാക്കുന്നത്
സംബന്ധിച്ച
സര്‍ക്കാര്‍
തീരുമാനം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
റോഡുകള്‍
നിര്‍മ്മിക്കുമ്പോള്‍
സുരക്ഷാ
ഓഡിറ്റുകള്‍
നടത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
കാലാവസ്ഥയ്ക്ക്
അനുയോജ്യമായ
രീതിയില്‍
റോഡുകള്‍
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
പൊതുവിതരണത്തിനായുള്ള
ഭക്ഷ്യസാധനങ്ങള്‍
മറിച്ച്
വില്‍ക്കുന്നത്
*245.
ശ്രീ.കെ.കെ.നാരായണന്
,,
കെ.രാധാകൃഷ്ണന്
,,
പുരുഷന് കടലുണ്ടി
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റേഷന്‍
വാങ്ങാത്ത
കാര്‍ഡ്
ഉടമകളുടെ
പേരില്‍ വിതരണം
ചെയ്തതായി
കാണിച്ച്,
പൊതുവിതരണത്തിനായുള്ള
ഭക്ഷ്യസാധനങ്ങള്‍
മറിച്ച്
വില്ക്കപ്പെടുന്നതും
കരിഞ്ചന്തയില്‍
എത്തുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാളിതുവരെ
റേഷന്‍
വാങ്ങാത്ത
കാര്‍ഡുടമകള്‍
വരെ കൃത്യമായി
റേഷന്‍
വാങ്ങുന്നുവെന്ന
രീതിയില്‍
നടക്കുന്ന
വെട്ടിപ്പിന്
ഉദ്യോഗസ്ഥ
ബന്ധമുള്ളതായുള്ള
ആക്ഷേപങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സബ്സിഡി
ഭക്ഷ്യസാധനങ്ങള്‍
കരിഞ്ചന്തയിലേക്ക്
എത്തിക്കുന്നവരും
അതിനു സഹായം
ചെയ്യുന്ന
ഉദ്യോഗസ്ഥന്മാരും
സംരക്ഷിക്കപ്പെടുന്നുവെങ്കില്‍
ആയതിനുള്ള
കാരണങ്ങള്‍
ഇല്ലാതാക്കാമോ;
(ഡി)
ഭക്ഷ്യധാന്യ
വിതരണ
വിവരങ്ങള്‍
പൂര്‍ണ്ണമായും
ഓണ്ലൈനാക്കുവാനുള്ള
സംവിധാനം
സജ്ജമാകാത്തത്
എന്തുകൊണ്ടാണെന്നറിയിക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയുടെ
പുരോഗതി
*246.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ
റസാക്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം
പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദവിവരം
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
പ്രകാരം അപേക്ഷ
നല്‍കിയതില്‍
അര്‍ഹതയുള്ളവര്‍ക്കെല്ലാം
വിതരണം
ചെയ്യാന്‍
ആവശ്യമായത്ര
ഭൂമി
ലഭ്യമായിട്ടുണ്ടോ;
വിതരണ
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ഇ-രേഖാ
പദ്ധതി
*247.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എം.പി.വിന്‍സെന്റ്
,,
ടി.എന്‍. പ്രതാപന്
,,
ബെന്നി ബെഹനാന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-രേഖാ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
വിദ്യാഭ്യാസ
അവകാശ നിയമം
*248.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമം
അനുശാസിക്കുംവിധത്തിൽ
സ്കൂളുകളുടെ
ഘടനാമാറ്റം
പ്രാവര്‍ത്തികമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)
എങ്കിൽ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടെന്ന്
വിശദമാക്കുമോ
?
റോഡുകള്‍ക്ക്
മിനിമം ഗ്യാരന്റി
*249.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകള്‍ക്ക്
മിനിമം
ഗ്യാരന്റി
ഉറപ്പാക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
;
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ
ലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;വിശദമാക്കാമോ?
സ്കൂളുകളില്‍
ഉച്ചഭക്ഷണ വിതരണം
*250.
ശ്രീ.ബി.സത്യന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.സി.കൃഷ്ണന്
,,
കെ.വി.വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂളുകളിലെ
ഉച്ചഭക്ഷണ
വിതരണം
പ്രതിസന്ധിയിലായിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉച്ചഭക്ഷണ
പദ്ധതിക്ക്
നല്കുന്ന തുക
പ്രസ്തുത
പദ്ധതി
സുഗമമായി
നടത്തുന്നതിന്
പര്യാപ്തമല്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഓരോ
കുട്ടിക്കും
ഉച്ചഭക്ഷണം
നല്‍കുന്നതിന്
നിലവില്‍ എത്ര
തുകയാണ്
നല്‍കിവരുന്നത്;
(ഡി)
നിത്യോപയോഗ
സാധനങ്ങളുടെ
വിലയിലും
പാചകക്കൂലിയിലും
ഉണ്ടായ
വര്‍ദ്ധനവ്
മൂലമുണ്ടായ
ബാദ്ധ്യത
വഹിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകാത്തത്
എന്തുകൊണ്ടെന്നറിയിക്കുമോ;
(ഇ)
പ്രസ്തുത
സാഹചര്യത്തില്‍
കണ്ടിജന്റ്
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കണമെന്ന
മോണിറ്ററിംഗ്
കമ്മിറ്റിയുടെ
ആവശ്യം
അംഗീകരിക്കാത്തതിന്റെ
കാരണം
വിശദമാക്കുമോ?
റോഡ്
നിര്‍മ്മാണത്തിന്
പ്ലാസ്റ്റിക്
*251.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ്
നിര്‍മ്മാണത്തിന്
പ്ലാസ്റ്റിക്
ഉപയോഗിക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശം
നല്‍കുമോ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പാലിന്റെ
ഗുണനിലവാരം
*252.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
സി.ദിവാകരന്
,,
ഇ.കെ.വിജയന്
,,
മുല്ലക്കര
രത്നാകരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും
ദിനംപ്രതി
സംസ്ഥാനത്തേക്ക്
എത്തുന്ന
പാലിന്റെ
ഗുണനിലവാരം
പരിശോധിക്കാറുണ്ടോ;
എങ്കില്‍
ഗുണനിലവാര
പരിശോധനയ്ക്കുള്ള
എന്തെല്ലാം
സജ്ജീകരണങ്ങള്‍
സംസ്ഥാന
ചെക്കുപോസ്റ്റുകളില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;വിശദമാക്കുമോ;
(ബി)
സമാന്തര
ചെക്കുപോസ്റ്റുകളില്കൂടി
സംസ്ഥാനത്തേക്ക്
പാല് എത്തുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അത്
തടയുന്നതിന്എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പാലില്‍
സാധാരണ
ചേര്‍ക്കുന്ന
രാസപദാര്‍ത്ഥങ്ങള്‍
എന്തെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ
; എങ്കില്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്തുമോ
;
(ഡി)
അനാരോഗ്യകരമായ
സാഹചര്യത്തില്‍
പാല്
കൊണ്ടുവരുന്നവര്‍ക്ക്
എതിരെ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്
വിശദമാക്കുമോ?
പൈതൃക
കെട്ടിട സംരംക്ഷണം
*253.
ശ്രീ.വി.ഡി.സതീശന്
,,
സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൈതൃക
കെട്ടിട
സംരംക്ഷണത്തിന്
കര്‍മ്മ പദ്ധതി
ആവിഷിക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ
ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അക്കാദമിക്
സിറ്റി
*254.
ശ്രീ.കെ.മുരളീധരന്
,,
ഡൊമിനിക്
പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അക്കാദമിക്
സിറ്റിയുടെ
പ്രവര്‍ത്തനത്തിന്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കോളേജുകളിലെ
വിദ്യാഭ്യാസ
നിലവാരം
*255.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയുടെ
കീഴിലുള്ള
കോളേജുകളിലെ
വിദ്യാഭ്യാസ
നിലവാരം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
സര്‍വ്വകലാശാലയുടെ
കീഴിലുള്ള
സ്വാശ്രയകോളേജുകളിലെ
അദ്ധ്യാപകരെ എ
. എൈ. സി റ്റി.
ഇ. മാനദണ്ഡം
അനുസരിച്ചാണോ
നിയമിക്കുന്നത്;
(സി)
പ്രസ്തുത
അദ്ധ്യാപകര്‍ക്ക്
മെച്ചപ്പെട്ട
സേവന വേതന
വ്യവസ്ഥകള്‍
ഉറപ്പാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അദ്ധ്യാപക
പരിശീലനം
*256.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.പി.തിലോത്തമന്
,,
കെ.രാജു
,,
മുല്ലക്കര
രത്നാകരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അദ്ധ്യാപകര്‍ക്ക്
പുതിയ പാഠ
പുസ്തക
പ്രകാരമുളള
പരിശീലനം
യഥാസമയം
നല്കാന്
കഴിയാതെ
വന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാഠ പുസ്തകം
അടിസ്ഥാനമാക്കി
ഏതു തരത്തില്‍
ക്ലാസ്സുകള്‍
നടത്തണമെന്ന
ലഘുലേഖ
അദ്ധ്യാപകര്‍ക്ക്
യഥാസമയം വിതരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസം
വന്നത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്താമോ;
(സി)
കാലഘട്ടത്തിനനുസരിച്ച്
പുസ്തകത്തിനൊപ്പം
അദ്ധ്യാപകരേയും
നവീകരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികളുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
കരമന
- കളിയിക്കാവിള
ദേശീയപാത വികസനം
*257.
ശ്രീ.എം.എ.ബേബി
,,
കോലിയക്കോട് എന്‍.
കൃഷ്ണന് നായര്‍
,,
വി.ശിവന്‍കുട്ടി
,,
ബി.സത്യന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരമന
- കളിയിക്കാവിള
ദേശീയപാത
വികസനത്തിന്റെ
ഒന്നാംഘട്ടം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
; അത്
പൂര്ത്തീകരിക്കുകയുണ്ടായോ
; ഇല്ലെങ്കില്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഒന്നാം
ഘട്ട
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണങ്ങളെന്താണെന്ന്
വ്യക്തമാക്കുമോ
;
പ്രാവച്ചമ്പലം
- വഴിമുക്ക്
മേഖലയില്‍
നിശ്ചയിച്ച
ഭൂമി വിലയില്‍
നിന്ന്
സര്‍ക്കാര്‍
പിന്മാറുകയുണ്ടായോ
;
വ്യക്തമാക്കുമോ;
(സി)
ഭൂമി
ഏറ്റെടുത്ത
സ്ഥലങ്ങളിലെ
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഒന്നാംഘട്ട
റോഡ് വികസന
പ്രവര്‍ത്തന
പൂര്‍ത്തീകരണത്തിന്
തടസ്സമായി
നിന്നിരുന്ന
ഏതെങ്കിലും
സ്ഥാപനങ്ങളോ
ആരാധാനാലയങ്ങളോ
മാറ്റി
സ്ഥാപിക്കുവാന്‍
കഴിയാത്തത്
മൂലം ഇപ്പോഴും
നിര്‍മ്മാണ
പ്രവര്‍ത്തനം
തടസ്സപ്പെട്ടിട്ടുണ്ടോ
;
വിശദമാക്കുമോ;
(ഇ)
വകുപ്പുകളുടെ
ഏകോപനമില്ലായ്മ
മൂലം
പ്രദേശവാസികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
അവസാനിപ്പിക്കാന്‍
അടിയന്തര
നടപടികള്‍
സ്വീകരിക്കാമോ
?
കയര്‍
തൊഴിലാളികളുടെ
വിരമിക്കല്‍ വേതനം
*258.
ശ്രീ.കെ.
ദാസന്
,,
ജി.സുധാകരന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എ.എം.
ആരിഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
തൊഴിലാളികളുടെ
വിരമിക്കല്‍
വേതനം
അനുവദിച്ച്
ഉത്തരവായത്
എന്നാണ്;
പ്രസ്തുത
ഉത്തരവിന്
എന്നുമുതല്‍
പ്രാബല്യമുണ്ട്;
വ്യക്തമാക്കുമോ;
(ബി)
എന്നുമുതല്‍
വിരമിച്ച
തൊഴിലാളികള്‍ക്കാണ്
ഇത് കൊടുത്തു
തുടങ്ങിയത്;
വ്യക്തമാക്കുമോ;
(സി)
പ്രാബല്യപ്പെടുത്തിയതു
മുതല്‍
നല്കിത്തുടങ്ങിയതുവരെയുളള
കാലത്ത്
വിരമിച്ചവര്‍ക്ക്
ഇപ്പോള്‍
പ്രസ്തുത വേതനം
നല്കുന്നുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ടുണ്ടായ
സമരത്തെ
തുടര്‍ന്നുണ്ടായ
സര്‍ക്കാര്‍
വാഗ്ദാനമെന്തായിരുന്നു;
അത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടപ്പിലാക്കാന്‍
നടപടി
സ്വീകരിക്കുമോ?
റോഡ്
നവീകരണം
*259.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഴക്കാലകെടുതികള്‍
മൂലം
കേടുപാടുകള്‍
സംഭവിച്ച
റോഡുകള്‍
നവീകരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
;
(ബി)
പ്രസ്തുത
റോഡുകള്‍
സമയബന്ധിതമായി
നവീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കായല്‍
പ്രദേശങ്ങളുടെ
വിസ്തീര്‍ണ്ണം
*260.
ശ്രീ.എസ്.ശർമ്മ
,,
സി.കെ സദാശിവന്
,,
ബാബു എം.
പാലിശ്ശേരി
,,
എം.ചന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായല്‍
പ്രദേശങ്ങളുടെ
വിസ്തീര്‍ണ്ണം
ഗണ്യമായി
കുറഞ്ഞതായുള്ള
സി.ഡബ്ല്യു.ആര്.ഡി.എം.
ന്‍െറ
പഠനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കയ്യേറ്റങ്ങള്‍
സംബന്ധിച്ച്
റവന്യൂ വകുപ്പ്
പഠനം നടത്തി
റിപ്പോര്‍ട്ടു
തയ്യാറാക്കിയിട്ടുണ്ടോ
;
വിശദമാക്കാമോ
;
(സി)
വ്യാപകമായി
നടക്കുന്ന
കയ്യേറ്റങ്ങള്‍ക്കെതിരെ
കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ
; അതിന്‍െറ
തുടര്‍
നടപടികള്‍
എന്തായെന്ന്
വ്യക്തമാക്കുമോ;
(ഡി)
അന്യാധീനപ്പെട്ട
പ്രസ്തുത
ഭൂമികള്‍
തിരിച്ചുപിടിക്കാന്‍
സര്‍ക്കാര്‍
തലത്തില്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;ആയത് ഫലം
കണ്ടിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ഇ)
ജലസേചനത്തെ
ബാധിക്കുന്നതായ
കയ്യേറ്റങ്ങള്‍
സംബന്ധിച്ച്
ജലസേചന വകുപ്പ്
റവന്യൂ
വകുപ്പിന്‍െറ
ശ്രദ്ധയില്പ്പെടുത്തിയവയില്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ ?
വിദ്യാര്‍ത്ഥി
രാഷ്ട്രീയത്തിന്റെ
അതിപ്രസരം
*261.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍
.എ.നെല്ലിക്കുന്ന്
,,
അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
വിദ്യാര്‍ത്ഥി
രാഷ്ട്രീയത്തിന്റെ
അതിപ്രസരം
സുരക്ഷിത
പഠനത്തിന്
ഭീക്ഷണിയാവുന്നുണ്ടെന്ന
റിപ്പാര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥി
സംഘടനകളുടെ
ഭീഷണി
നേരിടാന്‍
കഴിയാത്തതുമൂലം
പഠനം
പൂര്‍ത്തിയാക്കാതെ
കുട്ടികള്‍
കൊഴിഞ്ഞു
പോകുന്ന
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ
;
(സി)
എങ്കില്‍
ഈ
പ്രശ്നത്തില്‍
അടിയന്തര
പരിഹാരമുണ്ടാക്കുമോ
?
കയര്‍
മേഖലയിലെ പുതിയ
വിപണന സാദ്ധ്യതകള്‍
*262.
ശ്രീ.പി.എ.മാധവന്
,,
കെ.ശിവദാസന്‍
നായര്‍
,,
ജോസഫ് വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലക്ക് പുതിയ
വിപണന
സാദ്ധ്യതകള്‍
കണ്ടെത്തുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
?
ലൈറ്റ്
മെട്രോ പദ്ധതി
T *263.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന്
നായര്‍
,,
വി.ശിവന്‍കുട്ടി
,,
എ. പ്രദീപ്കുമാര്‍
,,
പുരുഷന് കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലൈറ്റ്
മെട്രോപദ്ധതിയുടെ
കണ്‍സള്‍ട്ടന്റിനെ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ
(ബി)
പ്രസ്തുത
പദ്ധതി
നടത്തിപ്പിനുള്ള
പണം
കണ്ടെത്തിയിട്ടുണ്ടോ;
എങ്ങിനെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
സംബന്ധിച്ച്
വ്യക്തമായ
നിലപാട്
സ്വീകരിച്ചുകൊണ്ടാണോ
കേന്ദ്ര നഗര
വികസന
മന്ത്രാലയത്തിന്
കേരളം
രണ്ടാമതും
കത്തയച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ
;
(ഡി)
2008
ജനുവരിയില്‍
കൊച്ചി
മെട്രോയുടെ
അനുമതിക്കായി
കേരളം
സമര്‍പ്പിച്ച
അപേക്ഷയില്‍,
ഡി.എം.ആര്.സി.
ആകും പദ്ധതി
നടപ്പിലാക്കുക
എന്ന്
വ്യക്തമാക്കിയിട്ടുണ്ടായിരുന്നത്
അറിയാമായിരുന്നുവോ;
(ഇ)
കേന്ദ്രാനുമതി
ലഭിച്ചതിനുശേഷം
കണ്‍സള്‍ട്ടന്റിനെ
നിയമിച്ചാല്‍
മതിയെന്ന
നിലപാട്
സ്വീകരിച്ചതിന്റെ
കാരണം
വെളിപ്പെടുത്താമോ;
ലൈറ്റ് മെട്രോ
പദ്ധതിയില്‍
ഡി. എം. ആര്.
സി.യുടെ പങ്ക്
എന്താണെന്ന്
കേന്ദ്ര
സര്‍ക്കാരിനയച്ച
ആദ്യത്തെ
കത്തിലൂടെ
സംസ്ഥാന
സര്‍ക്കാര്‍
അറിയിച്ചിട്ടുണ്ടായിരുന്നുവോ?
സര്‍ക്കാര്‍ഭൂമി
കയ്യേറ്റം
*264.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.കെ.ബാലന്
,,
ബി.ഡി. ദേവസ്സി
,,
ജെയിംസ് മാത്യു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍തോതില്‍
സര്‍ക്കാര്‍
ഭൂമി കയ്യേറ്റം
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്‍കിട
കയ്യേറ്റക്കാര്‍
കെെയടക്കിയ
ഭൂമി
തിരിച്ചുപിടിക്കുന്നതിനുളള
ഫലപ്രദമായ
നടപടികള്‍
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കാമോ;
(സി)
വന്‍കിട
കയ്യേറ്റക്കാര്‍
അനധികൃതമായി
കെെവശം
വെക്കുന്ന
സര്‍ക്കാര്‍
ഭൂമിയുടെ അളവ്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
അനധികൃതമായി
കെെവശം
വെക്കുന്ന വനം,
റവന്യൂ ഭൂമിയും
പാട്ട ഭൂമിയും
മറിച്ചു
വില്‍ക്കുന്ന
കാര്യം
അറിവുളളതാണോ;
ഇങ്ങനെ
മറിച്ചുവില്‍ക്കപ്പെട്ട
ഭൂമിയുടെ അളവ്
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എ.വി.ടി.
കമ്പനി മറിച്ചു
വില്പന നടത്തിയ
ഭൂമിയുടെ
അളവെത്ര;
(ഇ)
കയ്യേറ്റ
ഭൂമിയും
പാട്ടഭൂമിയും
മറിച്ച്
വില്‍ക്കുന്നതിന്
സഹായിക്കുന്ന
ഉദ്യോഗസ്ഥരുടെ
പേരില്‍ കടുത്ത
നടപടി
സ്വീകരിക്കുന്നതില്‍
വിമുഖത
കാണിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സപ്ലെെകോ
വഴി വിതരണം
ചെയ്യുന്ന സബ്സിഡി
ഉല്പന്നങ്ങൾ
*265.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.വി.വിജയദാസ്
,,
സാജു പോള്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും
രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സപ്ലെെകോ
വഴി വിതരണം
ചെയ്യുന്ന
ഏതെല്ലാം
ഉല്പന്നങ്ങളുടെ
സബ്സിഡി
വെട്ടിക്കുറച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ
;
(ബി)
സബ്സിഡി
ഉല്പന്നങ്ങളുടെ
2011
ജനുവരിമാസത്തെ
വിലയും
ഇപ്പോഴത്തെ
വിലയും
എ്രതയെന്ന്
വ്യക്തമാക്കുമോ
;
(സി)
മാവേലി
സ്റ്റോറുകളിലൂടെ
റേഷന്‍കാര്‍ഡുടമകള്‍ക്ക്
വിതരണം
ചെയ്തിരുന്ന
പരിപ്പ്,
ഉഴുന്ന്
പരിപ്പ്, കടല,
ചെറുപയര്‍
എന്നിവയുടെ വില
വര്‍ദ്ധിപ്പിക്കുകയും
അളവ്
കുറയ്ക്കുകയും
ചെയ്തിട്ടുണ്ടോ
;
വിശദമാക്കാമോ
;
(ഡി)
ആഴ്ചതോറും
മാവേലി
സ്റ്റോറുകള്‍
വഴി
നല്‍കിയിരുന്ന
സബ്സിഡിയുളള
അരി ഇപ്പോള്‍
വിതരണം
ചെയ്യുന്നുണ്ടോ
; ഇത്
രണ്ടാഴ്ചയിലൊരിക്കല്‍
എന്ന രീതിയില്‍
മാറ്റിയിട്ടുണ്ടോ
;വ്യക്തമാക്കുമോ;
(ഇ)
പൊതുമാര്‍ക്കറ്റില്‍
വിലക്കയറ്റം
രൂക്ഷമാക്കുന്ന
തരത്തില്‍
സപ്ലെെകോയുടെ
പ്രവര്‍ത്തനം
തിരുത്തുമാേ;
വ്യക്തമാക്കുമോ;
(എഫ്)
സപ്ലെെകോ
വില്പനശാലയില്
നിന്നും
ജനങ്ങളെ
അകറ്റുന്ന
തരത്തിലുള്ള
നയം
പുനഃപരിശോധിക്കുവാന്‍
തയ്യാറാകുമോ ?
സ്കൂളുകളിലെ
ആരോഗ്യ പദ്ധതികൾ
T *266.
ശ്രീ.ലൂഡി
ലൂയിസ്
,,
കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
കെ.ശിവദാസന്‍
നായര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയ
അന്തരീക്ഷം
ആരോഗ്യ
പൂര്‍ണ്ണമാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത
പദ്ധതികൾ വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതികൾ
നടപ്പാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കോളേജുകളുടെ
ഭൗതിക സാഹചര്യം
*267.
ശ്രീ.മോന്‍സ്
ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആര്‍ട്ട്സ്
& സയന്‍സ്,
പ്രൊഫഷണല്‍
കോളേജുകളുടെ
ഭൗതിക സാഹചര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം;
(ബി)
പ്രശസ്തമായ
പല സര്‍ക്കാര്‍
കോളേജുകളും
ശോച്യാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
കോളേജുകളുടെ
ക്ലാസ്
റൂമുകള്‍
കാലോചിതമായി
നവീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
?
മോഡേണ്‍
സര്‍വ്വെ
റെക്കാര്‍ഡ് റൂം
*268.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എം.എ. വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മോഡേണ്‍
സര്‍വ്വെ
റെക്കാര്‍ഡ്
റൂം
ആരംഭിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
ദേശീയ
പാത വികസനം
*269.
ശ്രീ.എളമരം
കരീം
,,
ജി.സുധാകരന്
,,
കെ.കുഞ്ഞിരാമന്
(ഉദുമ)
,,
പി.കെ.ഗുരുദാസന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എന്‍.എച്ച്.17,
എന്‍.എച്ച് 47
എന്നീ ദേശീയ
പാതകളുടെ
വികസനപ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പാതകളുടെ വികസന
പ്രവര്‍ത്തനങ്ങളില്‍
നിന്നും
പിന്മാറിയ
നാഷണല്‍ ഹൈവേ
അതോറിറ്റി
വീണ്ടും
സഹകരിക്കാന്‍
തയ്യാറായിട്ടുണ്ടോ;
ഇത്
സംബന്ധിച്ച്
ഏതെങ്കിലും
വ്യവസ്ഥകള്‍
മുന്നോട്ടു
വച്ചിട്ടുണ്ടോ;
(സി)
ദേശീയ
പാത
വികസനത്തിന്
പ്രത്യേക
ഉപസമിതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;
ഈ സമിതിയുടെ
ഇതുവരെയുള്ള
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ഡി)
റോഡ്
വികസനത്തിനായി
സ്ഥലമേറ്റെടുക്കുമ്പോള്‍
സ്ഥലമുടമകള്‍ക്ക്
മതിയായ
നഷ്ടപരിഹാരം
നല്‍കുന്നതിന്
പ്രത്യേക
പാക്കേജ്
തയ്യാറാക്കിയിട്ടുണ്ടോ
; ഇതിനാവശ്യമായ
ഫണ്ടിന്റെ
ലഭ്യത
സംബന്ധിച്ച്
വിശദമാക്കാമോ?
ആധുനിക
രീതിയില്‍
റോഡുകളിലെ
കുഴിയടക്കുന്നതിന്
കര്‍മ്മപദ്ധതി
*270.
ശ്രീ.എം.എ.
വാഹീദ്
,,
ആര് . സെല്‍വരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആധുനിക
രീതിയില്‍
റോഡുകളിലെ
കുഴിയടക്കുന്നതിന്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?