കൈപ്പാട്
കൃഷി
4170.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈപ്പാട് കൃഷി എത്ര
ഏക്കര്‍ സ്ഥലത്ത്
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കണ്ണൂര്‍,
കാസര്‍കോഡ് ജില്ലകളിലെ
തീരദേശങ്ങളില്‍
പ്രസ്തുത കൃഷി
വ്യാപിപ്പിക്കുന്നതിന്
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കണ്ണൂര്‍
ജില്ലയില്‍ കൃഷി ഓഫീസര്‍ തസ്തിക
4171.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ കൃഷി
ഓഫീസര്‍, കൃഷി
അസിസ്റ്റന്റ് മുതലായ
തസ്തികകള്‍
അനുവദിക്കാത്ത എത്ര
കൃഷി ഭവനുകള്‍
നിലവിലുണ്ടെന്നും, അവ
ഏതൊക്കെയാണന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
കൃഷി ഭവനുകളില്‍ ഈ
തസ്തികകള്‍
സൃഷ്ടിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പഴം
,പച്ചക്കറി കൃഷി
4172.
ശ്രീ.സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഴം
,പച്ചക്കറി കൃഷി
പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത്;
(ഡി)
ഇതു
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
മാമം
നാളികേര കോംപ്ലക്സിന്റെ
പ്രവര്‍ത്തനം
4173.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മാമം നാളികേര
കോംപ്ലക്സിന്റെ
പുനഃപ്രവര്‍ത്തനം
സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും,
ഏതെല്ലാം തരത്തിലുള്ള
പദ്ധതികളാണ് ഇവിടെ
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും,
ഇതിനായി എന്തു തുക
നീക്കിവച്ചിട്ടുണ്ടെന്നും,
ഏതെല്ലാം വകപ്പില്‍
നിന്നുമാണ് ഫണ്ട്
ലഭ്യമാക്കുന്നതെന്നും
വിശദമാക്കുമോ;
(ബി)
പുനഃപ്രവര്‍ത്തനം
ആരംഭിച്ചശേഷം പുതിയതായി
എത്ര ജീവനക്കാരെ
നിയമിച്ചിട്ടുണ്ടെന്നും,
ഏതെല്ലാം തസ്തികകളിലാണ്
നിയമിച്ചതെന്നും,
എന്തടിസ്ഥാനത്തിലാണ്
ജീവനക്കാരെ
നിയമിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ ?
കൃഷി
ഓഫീസര്‍ നിയമനം
4174.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുന്നപ്ര
കൃഷി ഓഫീസിലെ കൃഷി
ഓഫീസര്‍ തസ്തികയിൽ
ഒഴിവു വന്നത് എന്ന്
മുതലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസിൽ
നിലവിലുണ്ടായിരുന്ന
കൃഷി ഓഫീസറെ ഏത്
മാനദണ്ഡ പ്രകാരമാണ്
സ്ഥലം മാറ്റി
നിയമിച്ചതെന്നു
വ്യക്തമാക്കാമോ ;
(സി)
പുന്നപ്ര
കൃഷി ഓഫീസില്‍
സ്ഥിരമായി കൃഷി ഓഫീസറെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ ?
കൃഷി
അധിഷ്ഠിത വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികള്‍
T 4175.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
അധിഷ്ഠിത വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
വ്യവസായങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
വ്യവസായങ്ങളില്‍
നിന്നുമുള്ള
ഉല്പന്നങ്ങളുടെ വിപണനം
ഉറപ്പ് വരുത്താന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
കൃഷി
വകുപ്പിലെ പദ്ധതികള്‍ക്കുളള
കേന്ദ്ര വിഹിതം
4176.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
കേന്ദ്ര വിഹിതമായി കൃഷി
വകുപ്പിന്റെ കീഴിലുള്ള
പദ്ധതികള്‍ക്ക് എത്ര
തുക വീതമാണ് ലഭിച്ചത് ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
വേണ്ടി എത്ര തുകയാണ്
സംസ്ഥാന സര്‍ക്കാര്‍
ചെലവാക്കിയത് ;
(സി)
ഈ
വര്‍ഷം ഏതെല്ലാം
പദ്ധതികള്‍ക്ക് എത്ര
തുക വീതം അനുവദിച്ചു ;
ഇതില്‍ സംസ്ഥാന വിഹിതം
എത്രയാണ് ;
(ഡി)
സംസ്ഥാന
വിഹിതത്തിന്
ബഡ്ജറ്റില്‍ എത്ര
തുകയാണ്
അനുവദിച്ചിരുന്നത് ?
കൃഷി
ഡയറക്ടറേറ്റിലെ ഒഴിവുകള്‍
4177.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
ഡയറക്ടറേറ്റിലെ
എല്‍.ഡി.സി,
എല്‍.ജി.എസ്,
എല്‍.ഡി.ടൈപ്പിസ്റ്റ്
എന്നീ തസ്തികകളില്‍
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ട് എന്ന്
അറിയിക്കുമോ; ഈ
ഒഴിവുകള്‍ എല്ലാം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുകയുണ്ടായോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ ഒഴിവുകള്‍
ഇനിയും റിപ്പോര്‍ട്ട്
ചെയ്യാത്ത തസ്തികകള്‍
ഏതൊക്കെയാണെന്നും
എന്നത്തേക്ക്
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ കഴിയുമെന്നും
അറിയിക്കുമോ?
കൃഷി
അസിസ്റ്റന്റുമാരുടെ
സ്ഥാനക്കയറ്റം
4178.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷിവകുപ്പ്
ഡയറക്ടറുടെ ഉത്തരവ്
നമ്പര്‍ SD (1)
26167/2011 തീയതി
2/8/2012 പ്രകാരം കൃഷി
ഓഫീസര്‍മാരായി
സ്ഥാനക്കയറ്റം ലഭിച്ച
കൃഷി
അസിസ്റ്റന്റുമാര്ക്കുവേണ്ടി
പുതിയ കൃഷി ഓഫീസര്‍
തസ്തികകൾ
സൃഷ്ടിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
മേല്‍
ഉത്തരവ് പ്രകാരമുള്ള
സ്ഥാനക്കയറ്റം
സംബന്ധിച്ച് ഏതെങ്കിലും
കോടതികളിലോ
ട്രിബ്യൂണലിലോ കേസ്
നിലവിലുണ്ടോ ; ഇതില്‍
സര്‍ക്കാര്‍
സത്യവാങ്മൂലം
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(സി)
കൃഷി
അസിസ്റ്റന്റുമാരുടെ
പ്രമോഷന് സംബന്ധിച്ച്
സ്പെഷ്യല്‍ റൂള്‍
നിലവിലുണ്ടോ ; മേല്‍
ഉത്തരവ് പ്രകാരമുള്ള
പ്രമോഷന് സ്പെഷ്യല്‍
റൂള്‍ അനുസരിച്ചാണോ
നടത്തിയത് എന്ന്
വ്യക്തമാക്കുമോ?
കൃഷി
അസിസ്റ്റന്റുമാരുടെയും
അസിസ്റ്റന്റ് കൃഷി
ഓഫീസര്‍മാരുടെയും പൊതു
സ്ഥലംമാറ്റത്തിനുളള
മാനദണ്ഡങ്ങള്‍
4179.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
കൃഷി ഓഫീസര്‍
ജില്ലയ്ക്കുള്ളില്‍
നടത്തുന്ന കൃഷി
അസിസ്റ്റന്റുമാരുടെയും
അസിസ്റ്റന്റ് കൃഷി
ഓഫീസര്‍മാരുടെയും
പൊതുസ്ഥലം മാറ്റത്തിന്
പാലക്കാട് ജില്ലയില്‍
എത്ര അപേക്ഷകള്‍
ലഭിച്ചു എന്ന്
വ്യക്തമാക്കുമോ ;
(ബി)
സ്ഥലംമാറ്റത്തിന്
പൊതുമാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(സി)
പാലക്കാട്
ജില്ലാ ഓഫീസറുടെ E(1)
433/2015 തീയതി
19.06.15 പ്രകാരം
സ്ഥലംമാറ്റപ്പെട്ടവര്‍
ഓരോരുത്തരും അവര്‍ ജോലി
ചെയ്തിരുന്ന
ഓഫീസുകളില്‍
തുടര്‍ച്ചയായി എത്ര
വര്‍ഷം, എത്ര മാസം,
എത്ര ദിവസം
ജോലിചെയ്തിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(ഡി)
സ്ഥലം
മാറ്റപ്പെട്ടവരില്‍
അപേക്ഷ നല്കാത്തവര്
ഉള്‍പ്പെട്ടിട്ടുണ്ടോ ;
എങ്കില്‍
എന്തുകാരണത്താലാണ് അവരെ
സ്ഥലം മാറ്റിയത് ;
വ്യക്തമാക്കുമോ?
സമഗ്ര
പച്ചക്കറി വികസന പദ്ധതി
4180.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
പാലോട് രവി
,,
ടി.എന്‍. പ്രതാപന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര പച്ചക്കറി വികസന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
നീരയെ
പ്രോത്സാഹിപ്പിക്കാന്‍ നടപടി
4181.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീരയെ
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
നീര
ഉല്പന്നങ്ങള്ക്ക്
വിദേശ വിപണി
പ്രയോജനപ്പെടുത്തുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്?
കര്‍ഷക
ആത്മഹത്യ
4182.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കര്‍ഷകര്‍ ആത്മഹത്യ
ചെയ്യാനിടയായ
കാരണങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ ;
എല്ലാ പേരും കൃഷിക്കായി
ബാങ്കുകളില്‍ നിന്ന്
വായ്പ
എടുത്തിരുന്നവരാണോ ;
(ബി)
അതിൽ
എത്ര പേര്‍ക്ക് ബാങ്കു
വായ്പാ കുടശ്ശികയുണ്ട്
; എത്ര പേര്‍ക്ക് ജപ്തി
നോട്ടീസ്
ലഭിച്ചിട്ടുണ്ട് ;
വ്യക്തമാക്കാമോ ?
വയനാട്
ജില്ലയില്‍ ഇഞ്ചി സംസ്കരണശാല
അനുവദിക്കുന്നതിന് നടപടി
4183.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ ഇഞ്ചി
കര്‍ഷകര്‍ക്ക്
നല്‍കിവരുന്ന ധനസഹായം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നു
വിശദമാക്കുമോ;
(ബി)
ഇഞ്ചി
കര്‍ഷകരെ
സഹായിക്കുന്നതിനായി
ജില്ലയില്‍ എന്തെല്ലാം
പദ്ധതികള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ജില്ലയില്‍
ഇഞ്ചി സംസ്കരണശാല
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അരൂര്‍
മണ്ഡലത്തില്‍ കൃഷി വകുപ്പ്
നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
4184.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അരൂര്‍
മണ്ഡലത്തില്‍ കൃഷി
വകുപ്പ് വഴി എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
റബ്ബര്‍
വില സ്ഥിരതാ ഫണ്ട്
4185.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വില
സ്ഥിരതാ ഫണ്ട്
ഉപയോഗിച്ച് റബ്ബര്‍
കര്‍ഷകര്‍ക്ക് സബ്സിഡി
നല്കുന്ന പദ്ധതിയില്‍
സംസ്ഥാനത്ത് ഇതിനകം
എത്രപേര്‍ പേര്
രജിസ്റ്റര്‍ ചെയ്തെന്ന്
ജില്ല തിരിച്ച് കണക്ക്
വെളിപ്പെടുത്താമോ;
(ബി)
ഇതിനകം
സബ്സിഡിയായി എത്ര
റബ്ബര്‍ കര്‍ഷകര്‍ക്ക്
എത്ര തുക വീതം വിതരണം
ചെയ്തെന്ന്
വിശദമാക്കുമോ ?
റബ്ബര്‍
സംഭരണം.
4186.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
രാജു എബ്രഹാം
,,
സാജു പോള്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക
വര്‍ഷത്തില്‍ റബ്ബര്‍
സംഭരണത്തിനായി
സര്‍ക്കാര്‍ ചെലവഴിച്ച
ഫണ്ട് സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റബ്ബര്‍ കര്‍ഷകരെ
രക്ഷിക്കാനായി
ഖജനാവില്‍ നിന്നും തുക
ചെലവഴിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഏതൊക്കെ
ഏജന്‍സികള്‍ക്കാണ്
റബ്ബര്‍ സംഭരണത്തിനായി
ഫണ്ട് അനുവദിച്ചത്;
(ഡി)
സര്‍ക്കാരിന്റെ
ഇടപെടല്‍ മൂലം റബ്ബര്‍
വില ഉയര്‍ത്താനോ,
റബ്ബര്‍ കര്‍ഷകരെ
സാമ്പത്തികമായി
സഹായിക്കാനോ
കഴിഞ്ഞിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
ബജറ്റില്‍
വകയിരുത്തിയ ഫണ്ടു
കൊണ്ട് തന്നാണ്ടിലെ
റബ്ബര്‍
ഉല്പാദനത്തിന്റെ എത്ര
ശതമാനം സംഭരിക്കുവാന്‍
സാധിക്കുമെന്ന്
ഉല്പാദനം, വകയിരുത്തിയ
ഫണ്ട്, വരുന്ന ചെലവ്
ഇവയുടെ അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
ഇടുക്കി
പാക്കേജ്
T 4187.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
പാക്കേജ് ഇപ്പോള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇൗ
പാക്കേജ് എന്നുവരെ
നിലവിലുണ്ടായിരുന്നു;
(ബി)
ഇടുക്കി
പാക്കേജില്‍ ആകെ എത്ര
രൂപയാണ് വിവിധ
പദ്ധതികള്‍ക്കായി
അനുവദിച്ചത്;ഇതില്‍
എത്ര രൂപ ചെലവഴിച്ചു;
എത്ര രൂപ
ചെലവഴിക്കാനാവാതെ
നഷ്ടപ്പെട്ടു;
(സി)
അനുവദിച്ച തുക
ചെലവഴിക്കാതെ
നഷ്ടപ്പെടാനിടയായ
സാഹചര്യം
വിശദീകരിക്കാമോ;
(ഡി)
ഈ
പാക്കേജിന്റെ കാലാവധി
നീട്ടുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
റബ്ബര്‍
വിലയിടിവ് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികൾ
T 4188.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
വിലയിടിവ്
പരിഹരിക്കുന്നതിനും
റബ്ബര്‍ കൃഷിക്കാരെ
സഹായിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഏതെല്ലാം ടയര്‍
കമ്പനികളാണ്
സര്‍ക്കാരുമായി ചര്‍ച്ച
ചെയ്യുന്നതിന്
സന്നദ്ധമായി വന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ടയര്‍ കമ്പനികള്‍
ഓരോന്നും എത്ര ടണ്‍
റബ്ബര്‍ വാങ്ങുമെന്നാണ്
വാഗ്ദാനം
നല്‍കിയതെന്നും അവര്‍
ഓഫര്‍ ചെയ്ത
വിലയെത്രയെന്നും
വ്യക്തമാക്കുമോ?
ചിറക്കര
ഗ്രാമപഞ്ചായത്തിലെ
മാലാക്കായല്‍ വികസന പദ്ധതി
4189.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറക്കര
ഗ്രാമപഞ്ചായത്തിലെ
മാലാക്കായല്‍ വികസന
പദ്ധതി പ്രകാരം
കെ.എല്‍.ഡി.സി. മുഖേന
നബാര്‍ഡ് എത്ര ലക്ഷം
രൂപയുടെ പദ്ധതിയാണ്
ആവിഷ്ക്കരിച്ചതെന്നും,
ഭരണാനുമതി നല്‍കിയത്
എന്നാണെന്നും
അറിയിക്കുമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണ ജോലികള്‍
എന്നാണ് ആരംഭിച്ചത്
എന്നും എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാനാണ്
ലക്ഷ്യമിട്ടിരുന്നത്
എന്നും
വെളിപ്പെടുത്തുമോ ;
(സി)
നിര്‍മ്മാണ
ജോലിയുടെ കാലാവധി
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ തീയതി
അറിയിക്കുമോ ;
(ഡി)
നാളിതുവരെ
എന്തൊക്കെ ജോലികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
എന്നും ഇനി ശേഷിക്കുന്ന
നിര്‍മ്മാണ ജോലികള്‍
എന്തൊക്കെയാണ് എന്നും
വിശദമാക്കുമോ ;
(ഇ)
ജോലി
ഏറ്റെടുത്ത കരാറുകാരന്
എത്ര രൂപ നല്‍കിയെന്നും
ഇയാള്‍ക്ക്
എസ്റ്റിമേറ്റ് പുതുക്കി
നല്‍കിയിട്ടുണ്ടോയെന്നും
അറിയിക്കുമോ ;
(എഫ്)
പ്രസ്തുത
നിര്‍മ്മാണ ജോലികള്‍
തടസ്സപ്പെടുന്ന
സാഹചര്യം നിലവിലുണ്ടോ ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ ;
(ജി)
പ്രസ്തുത
തടസ്സങ്ങള്‍ നീക്കി
പ്രവര്‍ത്തനം
ആരംഭിക്കുന്നതിലേക്കായി
ജനപ്രതിനിധികളുടെ
സാന്നിദ്ധ്യത്തില്‍
യോഗങ്ങള്‍
കൂടുകയുണ്ടായോ ;
എങ്കില്‍ ഏതൊക്കെ
തീയതികളില്‍ എന്നും
തീരുമാനങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
നിര്‍മ്മാണ ജോലികള്‍
പുനരാരംഭിക്കുവാന്‍
ഗവണ്മെന്റ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ് ;
പ്രസ്തുത പദ്ധതി
ഉപേക്ഷിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
കാര്‍ഷിക
നയം
4190.
ശ്രീ.സി.പി.മുഹമ്മദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
നയത്തിന് സര്‍ക്കാര്‍
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
കാര്‍ഷിക
നയം നടപ്പാക്കുന്നത്
വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
കര്‍ഷകത്തൊഴിലാളികളുടെ
ക്ഷേമത്തിന് എന്തെല്ലാം
കാര്യങ്ങളാണ് നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
?
കാര്‍ഷിക
നയം
4191.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
അംഗീകരിച്ച കാര്‍ഷിക
നയം
നടപ്പാക്കണമെങ്കില്‍
എന്തെല്ലാം
നിയമനിര്‍മ്മാണങ്ങളാണ്
നടത്തേണ്ടത്;
(ബി)
നിയമനിര്‍മ്മാണം
നടത്തുവാന്‍ എന്തെല്ലാം
നടപടികളാണ് കൃഷി
വകുപ്പ് സ്വീകരിച്ചത്;
(സി)
കരടുനിയമം
തയ്യാറാക്കിയിട്ടുണ്ടോ;
നിയമത്തിന്‍െറ കരട്
ക്യാബിനറ്റിന്റെ
അംഗീകാരത്തിന് വേണ്ടി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഈല്ലെങ്കിൽ എന്നു്
സമര്‍പ്പിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
നിയമസഭയുടെ നടപ്പു
സമ്മേളനത്തില്‍ ഈ
ബില്ലുകള്‍
അവതരിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
നിയമനിര്‍മ്മാണം
ആവശ്യമില്ലാത്ത
കാര്യങ്ങളില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(എഫ്)
തുടര്‍ന്നുളള
പദ്ധതി
നിര്‍വ്വഹണത്തില്‍
കാര്‍ഷിക
നയത്തിനനുസൃതമായിട്ടാണോ
പദ്ധതികള്‍ വിഭാവനം
ചെയ്തിട്ടുളളത്;
സംസ്ഥാന പ്ലാനിംഗ്
ബോര്‍ഡുമായി
ചര്‍ച്ചചെയ്ത് വിശദമായ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ ?
കാര്‍ഷിക
മേഖല നേരിടുന്ന പ്രശ്നങ്ങള്‍
4192.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക ഉല്പാദനമേഖല
നേരിടുന്ന പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ ;
(ബി)
കാര്‍ഷിക
വിളവുകളുടെ ഉല്പാദനം ,
ഉല്പാദനക്ഷമത,
വിലലഭ്യത ,
മാര്‍ക്കറ്റിംഗ് എന്നിവ
കാര്യക്ഷമമാക്കുന്നതിന്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
തൊഴിലാളികളുടെ
ദൗര്‍ലഭ്യം ,
ഉല്പാദനോപാധികളുടെ
വിലവര്‍ദ്ധനവ്,
അനിയന്ത്രിതമായ
നിലംനികത്തല്‍ ,
ഉല്പന്നങ്ങള്ക്ക്
ന്യായവില
ലഭിക്കാതിരിക്കല്‍,
ജലസേചന സൗകര്യങ്ങളുടെ
അഭാവം തുടങ്ങി ഈ മേഖല
നേരിടുന്ന പ്രശ്നങ്ങള്‍
പരിഹരിച്ച് കൃഷി
ആകര്‍ഷകമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
കൂടുതല്‍
അളവില്‍ വെളളം ലഭിയ്ക്കുന്ന
കരിക്ക് ലഭ്യമാകുന്ന
തെങ്ങിനങ്ങള്‍
4193.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരിക്കിന്റെ
ആവശ്യം ദിനം പ്രതി
വര്‍ദ്ധിച്ചുവരുന്നത്
കൃഷി വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൂടുതല്‍
അളവില്‍ വെളളം
ലഭിയ്ക്കുന്ന കരിക്ക്
ലഭ്യമാകുന്ന
തെങ്ങിനങ്ങള്‍
ഏതൊക്കെയാണ്; ഈ
തെങ്ങിനങ്ങളുടെ കൃഷി
വ്യാപകമാക്കുന്നതിന്
കൃഷി വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
തെങ്ങിന് തെെകള്‍ കൃഷി
ഭവനുകള്‍ മുഖേന വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിയ്ക്കുമോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയിലെ തൊഴിലാളികളുടെ
കൂലിയും
കാര്ഷികോല്പന്നങ്ങള്ക്ക്
ലഭിക്കുന്ന വിലയും
4194.
ശ്രീ.സി.മോയിന്‍
കുട്ടി
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയിലെ
തൊഴിലാളികള്‍ക്ക്
ഏറ്റവും കൂടുതല്‍ കൂലി
നല്കുന്ന സംസ്ഥാനം
കേരളമാണെന്ന കേന്ദ്ര
തൊഴില്‍ ബ്യൂറോയുടെ
കണക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏറ്റവും
കൂടിയ കൂലി
നല്കുന്നതില് രണ്ടാം
സ്ഥാനത്തുളള
കാശ്മീരിനേക്കാള്‍
അറുപത്തഞ്ചുശതമാനവും,
തൊട്ടടുത്ത സംസ്ഥാനമായ
തമിഴ്നാടിനേക്കാള്‍
അറുപതുശതമാനവും അധികം
കൂലി നല്കുന്ന
കേരളസംസ്ഥാനത്ത്
കാര്ഷികോല്പന്നങ്ങള്ക്ക്
ലഭിക്കുന്ന വിലയുമായി
താരതമ്യപ്പെടുത്തി
കര്‍ഷകര്‍ക്കുണ്ടാകുന്ന
നഷ്ടത്തിന്റെ തോത്
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അത് കണക്കാക്കാനും,
കര്‍ഷകര്‍ക്കുളള
ആനുകൂല്യങ്ങളും,
സംഭരണവിലയും
വര്‍ദ്ധിപ്പിച്ച് കൃഷി
ചെറിയതോതിലെങ്കിലും
ആദായകരമായ
നിലവാരത്തിലെത്തിക്കാന്‍
നടപടി സ്വീകരിക്കുമോ?
റബ്ബറിന്
വിലസ്ഥിരത
4195.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റബ്ബറിന്
150 രൂപായുടെ വിലസ്ഥിരത
ഉറപ്പുവരുത്തുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; ഇതു
സംബന്ധിച്ച് ഏതെങ്കിലും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ?
സംയോജിത
നീര്‍ത്തട പരിപാലന പരിപാടി
4196.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
നീര്‍ത്തട പരിപാലന
പരിപാടി നടപ്പാക്കലിന്
രൂപം നല്‍കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത് ;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
നാദാപുരം
മണ്ഡലത്തില്‍ പ്രകൃതി
ക്ഷോഭം മൂലം കൃഷിനാശം
4197.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ
കൃഷിഭവനുകളില്‍
2013-2014, 2014-2015,
2015-2016
വര്‍ഷങ്ങളില്‍ പ്രകൃതി
ക്ഷോഭം മൂലം കൃഷിനാശം
സംഭവിച്ച കര്‍ഷകരില്‍
നിന്നും ലഭിച്ച
അപേക്ഷകള്‍ എത്ര
വീതമെന്ന് കൃഷിഭവന്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
അപേക്ഷകളിന്മേല്
ധനസഹായം അനുവദിക്കാത്ത
അപേക്ഷകള്‍ എത്ര
എണ്ണമുണ്ട് ; അതിന്റെ
കാരണം വ്യക്തമാക്കാമോ?
ജെെവകൃഷി
ഉല്പന്നങ്ങളുടെ ശേഖരണം
4198.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പച്ചക്കറി
ഉപഭോക്താക്കള്‍
ഭക്ഷ്യാവശ്യത്തിന്
വിഷലിപ്തമായ
അന്യസംസ്ഥാന
വിഭവങ്ങളെത്തന്നെ
കൂടുതലായി
ആശ്രയിക്കേണ്ട അവസ്ഥ
ഇപ്പോഴും
നിലനില്‍ക്കുന്ന കാര്യം
ഗൗരവപൂര്‍വ്വം
പരിഗണിച്ചിട്ടുണ്ടോ ;
(ബി)
സംസ്ഥാനത്ത്
ജെെവരീതിയില് മാത്രം
കൃഷി നടത്തുന്ന
കര്‍ഷകരുടെ വിവരശേഖരണം
കൃഷി ഭവന് മുഖേന
നടത്തിയിട്ടുണ്ടോ ;
അക്കാര്യത്തില്‍ കൃഷി
ഭവന്‍െറ മേല്‍നോട്ടം
ഉറപ്പുവരുത്തിയിട്ടുണ്ടോ
;
(സി)
ജെെവരീതിയില്
മാത്രം
ഉല്പാദിപ്പിക്കപ്പെടുന്ന
ഭക്ഷ്യവിഭവങ്ങള്‍,
ഉറവിടങ്ങളില്‍ നിന്നും
ന്യായവില നല്കി
ശേഖരിക്കാന്‍
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം
നല്‍കുകയും, അത്തരം
കര്‍ഷകര്‍ക്ക്
പ്രോത്സാഹനം നല്‍കാനും
നടപടി സ്വീകരിക്കുമോ?
കാര്‍ഷിക
ഉല്‍പ്പന്നങ്ങള്‍ക്ക്
ലഭിക്കേണ്ട ന്യായവില
4199.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
ഉല്‍പ്പന്നങ്ങള്‍ക്ക്
ന്യായമായ വില
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കോഴിക്കോട്
ജില്ലയിലെ മലയോര
മേഖലയിലെ നാദാപുരം,
കുറ്റ്യാടി, പേരാമ്പ്ര
മണ്ഡലങ്ങളിലെ കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
കാര്‍ഷിക
ഉല്‍പ്പന്നങ്ങള്‍ക്ക്
ന്യായവില
ലഭിക്കുന്നതിന് ഒരു
സംഭരണ കേന്ദ്രം
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ ?
കീടനാശിനി
പ്രയോഗം പരിശോധിക്കുന്നതിനുള്ള
സംവിധാനം
4200.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പച്ചമുളക്,
കറിവേപ്പില,
കോളിപ്ലവര് തുടങ്ങിയ
പച്ചക്കറികളിലാണ്
മാരകമായ കീടനാശിനി
പ്രയോഗം
കണ്ടുവരുന്നതായുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
ഇക്കാര്യത്തില്‍
തമിഴ്നാട്
സര്‍ക്കാരുമായി
പ്രസ്തുത വിഷയം ചര്‍ച്ച
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(സി)
അതിര്‍ത്തി
ചെക്ക് പോസ്റ്റുകളില്‍
ആയത്
പരിശോധിക്കുന്നതിന്
ഏര്‍പ്പെടുത്തിയ
സംവിധാനം സംബന്ധിച്ച്
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ ?
വളര്‍ത്തു
മൃഗങ്ങളെ വാങ്ങുവാൻ സർക്കാരിൽ
നിന്നും വായ്പ
4201.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാവപ്പെട്ടവരും
സാധാരണക്കാരുമായ
ജനങ്ങള്‍ക്ക്
ഉപജീവനത്തിനായി ആട്,
മാട്, കോഴി, മുയല്
മുതലായവയെ വളര്‍ത്തി
ജീവിക്കുന്നതിനായി
എന്തെങ്കിലും വായ്പകൾ
നൽകുന്നുണ്ടോ ;
(ബി)
മൃഗസംരക്ഷണ
വകുപ്പാണോ ഈ പദ്ധതി
നടപ്പാക്കുന്നത്;
എങ്കിൽ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
വായ്പ
നല്‍കുന്നതിന്റെ
മാനദണ്ഡം എങ്ങനെയെന്ന്
വിവരിക്കുമോ;
(ഡി)
അര്‍ഹതപ്പെട്ടവര്‍ക്ക്
വളര്‍ത്തു മൃഗങ്ങളെ
സര്‍ക്കാരില്‍ നിന്നും
യഥേഷ്ടം നല്കുവാൻ
പദ്ധതിയുണ്ടോയെന്നു
വിശദമാക്കുമോ;
പാലക്കാട്
ജില്ലയിലെ നീര ഉല്‍പ്പാദനം
4202.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ പടിഞ്ഞാറു
ഭാഗത്തെ പ്രദേശങ്ങളില്‍
നിന്നും നീര
ഉല്‍പ്പാദിപ്പിക്കാന്‍
ലൈസന്‍സ് തേടിക്കൊണ്ട്
ഏതെങ്കിലും
ഫെഡറേഷനുകള്‍ അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ബി)
പാലക്കാട്
ജില്ലയുടെ
പടിഞ്ഞാറുഭാഗത്ത് നീര
വന്‍തോതില്‍
ഉല്‍പ്പാദിപ്പിക്കാനുള്ള
ഒരു പ്ലാന്റ്
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഒരു
നീര ഉല്‍പ്പാദനയൂണിറ്റ്
പട്ടാമ്പി മേഖലാ
പ്രാദേശിക കാര്‍ഷിക
ഗവേഷണ കേന്ദ്രത്തില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പച്ചക്കറി,
പഴം എന്നിവയുടെ രാസ പരിശോധന
4203.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
എത്തിക്കുന്ന വിവിധയിനം
പഴവര്‍ഗ്ഗങ്ങള്‍,
പച്ചക്കറികള്‍
തുടങ്ങിയവയില്‍
തളിയ്ക്കുന്ന വിഷം
കേരളീയര്‍ക്ക് അര്‍ബുദ
രോഗം വരുത്താന്‍
ഇടയാക്കുന്നവെന്ന
തരത്തില്‍ വന്നിട്ടുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച ശാസ്ത്രീയ
പരിശോധനകള്‍
എന്തെങ്കിലും കൃഷി
വകുപ്പിന്റെ
നേതൃത്വത്തില്‍
നടത്തിയിട്ടുണ്ടോ;
(സി)
വിഷം
തളിച്ച പച്ചക്കറികളുടെ
കേരളിത്തിലേക്കുള്ള
ഇറക്കുമതി തടയുന്നതിന്
കൃഷി വകുപ്പ്
ചെക്ക്പോസ്റ്റുകളില്‍
പരിശോധന നടത്താറുണ്ടോ;
ഇത്തരം
പരിശോധനകള്‍ക്കായി
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
ഏതൊക്കെ
ചെക്ക്പോസ്റ്റുകളിലാണ്
ഈ സംവിധാനങ്ങള്‍
ഉള്ളത്;
(ഡി)
ഇത്തരം
പരിശോധന വഴി വിഷം
തളിച്ചവയെന്ന്
കണ്ടെത്തിയ
പച്ചക്കറികളും,
പഴങ്ങളും
കൊണ്ടുവരുന്നവര്‍ക്കെതിരെ
എന്ത് നടപടിയാണ്
എടുത്തിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
കേരളത്തിലെ
വിവിധ പച്ചക്കറി, പഴം,
വില്പനശാലകളില്
എത്തിക്കുന്ന ഇവയുടെ
പരിശോധനയ്ക്കായി
പ്രത്യേക സ്ക്വാഡിനെ
കൃഷി വകുപ്പ്
നിയോഗിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ;
(എഫ്)
കേരളത്തിലെ
ഓരോ വീടുകളിലും ഇത്
സംബന്ധിച്ച
സന്ദേശമെത്തിക്കുന്നതിനും,
ജൈവ
പച്ചക്കറി-പഴവര്‍ഗ്ഗ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
കൃഷി വകുപ്പ് മുഖേന
സ്വീകരിക്കുന്ന
നടപടികള്‍ എന്തൊക്കെ
എന്ന് വിശദമാക്കാമോ?
കര്‍ഷകരുടെ
മാതൃകാ സംരഭങ്ങള്‍ക്ക്
പ്രോല്‍സാഹനം
4204.
ശ്രീ.ബെന്നി
ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പിന് കീഴില്‍
കര്‍ഷകരുടെ മാതൃകാ
സംരഭങ്ങള്‍ക്ക്
പ്രോല്‍സാഹനം നല്കുന്ന
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
അമ്പലപ്പുഴ
മണ്ഡലത്തില്‍ കൃഷിയും
മൃഗസംരക്ഷണവും വകുപ്പ്
നടപ്പാക്കിയ പ്രവൃത്തികൾ
/പദ്ധതികൾ .
4205.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അമ്പലപ്പുഴ
മണ്ഡലത്തില്‍ കൃഷിയും
മൃഗസംരക്ഷണവും വകുപ്പ്
നടപ്പാക്കിയ
പ്രവൃത്തികളുടെ
/പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒാരോ
പ്രവൃത്തിയ്ക്കും/
പദ്ധതിക്കും എന്തു തുക
വിനിയോഗിച്ചു;
വ്യക്തമാക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടും ഇതുവരെ
ആരംഭിക്കാത്തതും
പൂര്‍ത്തിയാക്കാത്തതുമായ
പ്രവൃത്തികള്‍
/പദ്ധതികള്‍ ഏതെല്ലാം
ആണെന്ന് വിശദമാക്കാമോ?
കൃഷിനാശവും
നഷ്ടപരിഹാരവും
4206.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷിനാശം
സംഭവിക്കുന്നവര്‍ക്ക്
എന്തൊക്കെ
നഷ്ടപരിഹാരങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
സമ്പൂര്‍ണ്ണ
ജൈവ-കാര്‍ഷിക പദ്ധതി
4207.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എം. ഹംസ
,,
എ. പ്രദീപ്കുമാര്‍
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13
ല്‍
പ്രഖ്യാപിക്കപ്പെട്ട
സമ്പൂര്‍ണ്ണ
ജൈവ-കാര്‍ഷിക പദ്ധതി
ഇപ്പോള്‍
നടത്തിപ്പിന്റെ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ
;
(ബി)
പദ്ധതി
പ്രഖ്യാപിച്ച്
മൂന്നേകാല്‍
വര്‍ഷമായിട്ടും ഇതുവരെ
എത്രത്തോളം ലക്ഷ്യം
കണ്ടിട്ടുണ്ട് ;
(സി)
പ്രസ്തുത
പദ്ധതി
പ്രഖ്യാപിക്കപ്പെട്ടപ്പോള്‍
സംസ്ഥാനത്തെ
എന്നത്തേക്ക് ജൈവ
കാര്‍ഷിക സംസ്ഥാനമായി
മാറ്റാനാണ്
ലക്ഷ്യമിട്ടിരുന്നത്
എന്നറിയിക്കാമോ
;പ്രസ്തുത ലക്ഷ്യം
നേടാനായിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി വിവിധ
ഘട്ടങ്ങളിലായി എന്ത്
തുക അനുവദിക്കപ്പെട്ടു
എന്നും അതില്‍ എന്ത്
തുക
ചെലവഴിക്കപ്പെട്ടുവെന്നുമുള്ള
കണക്ക് ലഭ്യമാക്കാമോ ?
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തില്‍ നിറവ്
പദ്ധതി
4208.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിറവ്
പദ്ധതി ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കുന്നുണ്ടോ ;
എങ്കില്‍ പദ്ധതി
നടത്തിപ്പ് ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
ഇതിനായി
പ്രോജക്ട്
തയ്യാറാക്കിയിട്ടുണ്ടോ
; പ്രോജക്ട്
തയ്യാറാക്കുന്നതിന്റെ
ചുമതല ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ ;
പ്രോജക്ടിന്റെ ഒരു
പകര്‍പ്പ് ലഭ്യമാക്കാമോ
;
(സി)
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തില്‍
പദ്ധതി വേഗത്തില്‍
നടപ്പിലാക്കാനുള്ള
നടപടി സ്വീകരിക്കുമോ ?
സംസ്ഥാനത്തെ
കൊക്കോ കൃഷി.
4209.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൊക്കോ കൃഷിയുടെ
ഉത്പാദനവും കൃഷി
ചെയ്യുന്ന സ്ഥലത്തിന്റെ
അളവും വര്‍ദ്ധിച്ചു
വരികയാണെന്ന പഠനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊക്കോ
കൃഷി
വ്യാപിപ്പിക്കുന്നതിന്
സര്‍ക്കാര്‍ എതെങ്കിലും
തരത്തിലുളള സഹായങ്ങള്‍
നല്കുന്നുണ്ടോ;
എങ്കില്‍ ഏത്
ഏജന്‍സിക്കാണ് ഈ
കൃഷിയ്കാവശ്യമായ
പ്രോത്സാഹനങ്ങള്‍
നല്‍കുന്നത് ;
(സി)
കൊക്കോ
കൃഷിയുടെ വ്യാപനം മൂലം
അടയ്ക്കാ കൃഷിയിലും
ഉത്പാദനത്തിലും
ഗണ്യമായ കുറവ്
സംഭവിച്ചിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അടയ്ക്കാ
കര്‍ഷകരെ ഈ രംഗത്ത്
തുടരുന്നതിന്
പ്രോത്സാഹിപ്പിക്കുന്ന
തരത്തില്‍ പദ്ധതികള്‍
ആവിഷ്കരിക്കുമോ;
റബ്ബറിന്െറ
ഉല്പാദനവും ഉപഭോഗവും
4210.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റബ്ബറിന്െറ ഉല്പാദനവും
ഉപഭോഗവും സംബന്ധിച്ച
കഴിഞ്ഞ പത്ത് വര്‍ഷത്തെ
സ്ഥിതിവിവരക്കണക്കുകള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍
റബ്ബര്‍ ഉപയോഗിക്കുന്ന
അഞ്ച് വ്യവസായ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
(സി)
റബ്ബര്‍
ഉപയോഗിച്ചുള്ള
ഉല്പന്നങ്ങളുടെ വില
നാള്‍ക്കുനാള്‍
വര്‍ദ്ധിക്കുമ്പോഴും
അസംസ്കൃത റബ്ബറിന്െറ
വില നാള്‍ക്കുനാള്‍
കുറഞ്ഞുകൊണ്ടിരിക്കുന്നതിന്െറ
കാരണം
വെളിപ്പെടുത്താമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ കാര്‍ഷിക
പദ്ധതികള്‍
4211.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ കൃഷി
വകുപ്പിന്കീഴില്
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളുടെയും
പ്രവൃത്തികളുടെയും
വിശദമായ റിപ്പോര്‍ട്ട്
നഗരസഭ, പഞ്ചായത്ത്
എന്നിവ തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
ഓരോ
പദ്ധതിക്കും
അനുവദിച്ചിട്ടുള്ളതും
ചെലവാക്കിയിട്ടുള്ളതുമായ
തുകയുടെ വിശദവിവരം ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ ;
(സി)
നിലവില്‍
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ ?
ഒാണക്കാലത്തെ
അവശ്യപച്ചക്കറികളുടെ ലഭ്യത
4212.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒാണക്കാലത്ത്
എത്ര ടണ്‍
പച്ചക്കറികളുടെ ആവശ്യം
ഉണ്ടാകുമെന്നാണ്
കണക്കാക്കിയിട്ടുളളത്;
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര ടണ്‍ ആഭ്യന്തരമായി
ഉല്പാദിപ്പിക്കാന്
കഴിയും എന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
സംസ്ഥാനത്തിന്
പുറത്തുനിന്നു വരുന്ന
പച്ചക്കറികളില്‍ വലിയ
തോതില്‍ വിഷാംശങ്ങൾ
അടങ്ങിയിട്ടുള്ളതായ
വാർത്തകൾ
കണക്കിലെടുത്ത്
ഒാണക്കാലത്ത് വിഷരഹിത
പച്ചക്കറികള്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശം
വ്യക്തമാക്കുമോ ?
അന്താരാഷ്ട്ര
കരാറുകളും കേരളത്തിലെ
കാര്‍ഷികരംഗവും
T 4213.
ശ്രീ.മാത്യു
റ്റി.തോമസ്
,,
സി.കെ.നാണു
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇപ്പോഴത്തെ
വിവിധ അന്താരാഷ്ട്ര
കരാറുകള്‍ കേരളത്തിലെ
കാര്‍ഷികരംഗത്തെ എങ്ങനെ
ബാധിച്ചു എന്നത്
സംബന്ധിച്ച
വിലയിരുത്തലോ
പഠനങ്ങളോ
നടത്തിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(സി)
കാര്‍ഷിക
നയം അംഗീകരിച്ചതിന്‍െറ
അടിസ്ഥാനത്തില്‍
ഡബ്ള്യൂ. റ്റി. ഒ
സെല്ലിന്‍െറ
പ്രവര്‍ത്തനത്തില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തുവാന്‍
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കാമോ ;
(ഡി)
അഗ്രികള്‍ച്ചര്‍
ട്രേഡ് സംബന്ധിച്ച
മുഖ്യമന്ത്രി
അദ്ധ്യക്ഷനായുള്ള സമിതി
എപ്പോഴാണ് നിലവില്‍
വന്നത് ;
(ഇ)
പ്രസ്തുത
സമിതി എത്ര യോഗങ്ങളാണ്
കൂടിയിരിക്കുന്നത് ;
അവസാനത്തെ യോഗം കൂടിയത്
എന്നാണ് ; പ്രസ്തുത
യോഗത്തില്‍ എടുത്ത
തീരുമാനങ്ങള്‍
വിശദമാക്കാമോ ?
കാര്‍ഷികരംഗം
നേരിടുന്ന വെല്ലുവിളികള്‍
4214.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷികരംഗം
നേരിടുന്ന പ്രധാന
വെല്ലുവിളികള്‍
ഏതെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
കാലാവസ്ഥയിലുണ്ടായ
വ്യതിയാനം കാര്‍ഷിക
രംഗത്തെ എപ്രകാരമാണ്
ബാധിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
കാലവസ്ഥാ
വ്യതിയാനത്തിന്
അടിമപ്പെടാന്‍
സാധ്യതയുള്ള വിളകളെ
സംബന്ധിച്ച്
ശാസ്ത്രീയമായ പഠനം
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ?
ചാത്തന്നൂര്‍
മണ്ഡലത്തിലെ പോളച്ചിറ ഏലാ വികസന
പദ്ധതി
4215.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പോളച്ചിറ ഏലാ വികസന
പദ്ധതിയുമായി
ബന്ധപ്പെട്ട് നബാര്‍ഡ്
എത്ര കോടി രൂപയുടെ
പദ്ധതിയാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്നും,
ഭരണാനുമതി നല്‍കിയത്
എന്നാണെന്നും
അറിയിക്കുമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണ ജോലികള്‍
പൂര്‍ത്തീകരിക്കേണ്ടത്
എന്നായിരുന്നു ;
കാലാവധി
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ എന്നത്തേക്ക്
നിര്‍മ്മാണ ജോലികള്‍
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
എന്തൊക്കെ നിര്‍മ്മാണ
ജോലികളാണ് വിഭാവന
ചെയ്തിരുന്നതെന്ന്
അറിയിക്കുമോ ; ഇതില്‍
എത്രത്തോളം ജോലികള്‍
പൂര്‍ത്തീകരിച്ചുവെന്നും,
എത്ര രൂപ
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
നിര്‍മ്മാണ ജോലികളില്‍
ശേഷിക്കുന്ന
പ്രവര്‍ത്തികള്‍
ഏതൊക്കെയെന്നും
എന്നത്തേക്ക്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ ?
ഉടുമ്പന്‍ചോല
മണ്ഡലത്തില്‍ കൃഷി
ഓഫീസര്‍മാരുടെ നിയമനം
4216.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
നിയോജകമണ്ഡലത്തില്‍
കൃഷി ഓഫീസര്‍മാര്‍
ഇല്ലാത്ത എത്ര കൃഷി
ഓഫീസുകള്‍ ഉണ്ട് ;
വിശദാംശം നല്‍കാമോ ;
(ബി)
കൃഷി
ഓഫീസര്‍മാരുടെ
അഭാവത്തില്‍
ജനകീയാസൂത്രണ
പദ്ധതിയിലൂടെ ക്ഷീര
കര്‍ഷകര്‍ക്ക്
ലഭിക്കേണ്ട സഹായങ്ങള്‍
ലഭിക്കാനാവാതെ പോകുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
നിയോജകമണ്ഡലത്തിലെ
എല്ലാ കൃഷി ഓഫീസുകളിലും
അടിയന്തരമായി കൃഷി
ഓഫീസര്‍മാരെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
കൃഷിക്കാരുടെ
ഉന്നമനത്തിനായി പദ്ധതികള്‍
4217.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കൃഷിക്കാരുടെ
ഉന്നമനത്തിനായി
എന്തൊക്കെ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ട്;
വിവരിക്കുമോ;
(ബി)
കൃഷിക്കാരുടെ
ക്ഷേമത്തിനും കൃഷി
വികസനത്തിനുമായി കൃഷി
വകുപ്പില്‍ നിന്നും
പുതിയ വായ്പാപദ്ധതികള്‍
എന്തെങ്കിലും
നടപ്പാക്കിയിട്ടുണ്ടോ;
വിവരിക്കുമോ;
കര്‍ഷകര്‍ക്ക്
ഇ-പെയ്മെന്റ് വഴി
ആനുകൂല്യങ്ങള്‍
4218.
ശ്രീ.പാലോട്
രവി
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
ഇ-പെയ്മെന്റ് വഴി
നല്‍കുന്നതിനുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതിനടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ കാര്‍ഷിക
പദ്ധതികള്‍
4219.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തെ സമ്പൂര്‍ണ്ണ
ജൈവകൃഷി മണ്ഡലമാക്കി
മാറ്റുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
കൃഷി വകുപ്പ് മുഖേന
നടപ്പിലാക്കുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കല്ല്യാശ്ശേരി
മണ്ഡലത്തില്‍ കൃഷി
വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നെല്‍വയലുകളുടെ
വിസ്തീര്‍ണ്ണവും നെല്ലിന്റെ
ഉല്പാദനവും
4220.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ കഴിഞ്ഞ 5
വര്‍ഷങ്ങളിലെ
നെല്‍വയലുകളുടെ
വിസ്തീര്‍ണ്ണവും
നെല്ലിന്റെ ഉല്പാദനവും
ഓരോ ഹെക്ടറില്‍
നിന്നുളള ഉത്പാദന
ക്ഷമതയും എത്ര
വീതമെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തില്‍ ഭേദഗതി
വരുത്തിയതിനുശേഷം
നെല്‍വയല്‍ വിസ്തൃതി
ചുരുങ്ങിയതായി
കണ്ടെത്തിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
5 വര്‍ഷങ്ങളിലായി
സംസ്ഥാനത്ത് ആവശ്യമായി
വന്ന
അരിയുടെ/നെല്ലിന്റെ
അളവ് എത്രയെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ?
കൊരട്ടിച്ചാല്‍-കുലയിടം
പാടശേഖരത്തിന്റെ സമഗ്ര കാര്‍ഷിക
വികസന പ്രവര്‍ത്തനങ്ങള്‍
4221.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ടീയ
കൃഷി വികാസ് യോജനയില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭിച്ച ചാലക്കുടി
മണ്ഡലത്തിലെ
കൊരട്ടിച്ചാല്‍-കുലയിടം
പാടശേഖരത്തിന്റെ സമഗ്ര
കാര്‍ഷിക വികസന
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടത്തിലാണ് എന്നും
ഏതെല്ലാം
പ്രവൃത്തികളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളത്
എന്നും വ്യക്തമാക്കാമോ?
കര്‍ഷകര്‍ക്കായി
പ്രത്യേക ക്ഷേമബോര്‍ഡ്
4222.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകര്‍ക്കായി
മുഖേന നടപ്പാക്കുന്ന
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
കര്‍ഷകര്‍ക്കും
അവരുടെ
കുടുംബാംഗങ്ങള്‍ക്കും
പ്രത്യേക
ക്ഷേമപെന്‍ഷനുകളോ,
വിദ്യാഭ്യാസ മേഖലയില്‍
സംവരണമോ ആനുകൂല്യമോ,
ആരാേഗ്യ പരിരക്ഷാ
പദ്ധതികളോ
നടപ്പാക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കര്‍ഷകര്‍ക്കായി
പ്രത്യേക ക്ഷേമബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ക്ഷേമബോര്‍ഡ്
രൂപീകരിച്ച് വിവിധ
ക്ഷേമപരിപാടികള്‍
ആവിഷ്കരിക്കാന്‍
തയ്യാറാകുമോ?
തരിശിട്ടിട്ടുള്ള
പാടശേഖരം കൃഷിചെയ്യാന്‍ നടപടി
4223.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തരിശുകിടന്ന
പാടശേഖരം, പാടശേഖര
സമിതിയുടെ
നേതൃത്വത്തില്‍ കൃഷി
ചെയ്ത് മാതൃക
കാട്ടിയിട്ടും കൃഷി
വകുപ്പ്, വാഗ്ദാനം
ചെയ്ത സഹായം
നല്‍കിയില്ല എന്നുള്ള
പരാതി ലഭിച്ചിട്ടുണ്ടോ
; എങ്കില്‍
അതേക്കുറിച്ച്
അന്വേഷിച്ച് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
തലസ്ഥാന
ജില്ലയില്‍ കഴിഞ്ഞ
വര്‍ഷം നെല്‍കൃഷിയും
വിളവെടുപ്പുത്സവവും
നടത്തിയ പാടശേഖരത്തില്‍
ഈ വര്‍ഷം കൃഷി നടത്താതെ
തരിശിട്ടിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
പാടശേഖരം
തരിശിടുന്നതിനുണ്ടായ
കാരണങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇക്കാര്യം
അടിയന്തരമായി
പരിശോധിച്ച്
കൃഷിക്കാരുടെ
കൂട്ടായ്മയില്‍
പാടശേഖരം ഒന്നായി കൃഷി
ചെയ്യാനും തരിശിടുന്ന
ഭൂമി പിടിച്ചെടുത്ത്
കൃഷി ചെയ്യാന്‍
കൂട്ടായ്മയെ
ഏല്പിക്കാനും നടപടി
സ്വീകരിക്കുമോ?
കാര്‍ഷികമേഖലയുടെ
പുനരുജ്ജീവനത്തിനായി സ്പെഷല്‍
പാക്കേജുകള്‍
4224.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷികമേഖലയുടെ
പുനരുജ്ജീവനത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
സ്പെഷല്‍ പാക്കേജുകളാണ്
നടപ്പിലാക്കിയത്;
അതിനായി എത്ര തുക
നീക്കിവച്ചിരുന്നു;
അതില്‍ എത്ര
ചെലവഴിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക് ആവശ്യമായ
സാങ്കേതികസഹായങ്ങള്‍
ഏതെല്ലാം വിധത്തിലാണ്
കൃഷിവകുപ്പ്
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
വിവിധ കൊമേഴ്സ്യല്‍
ബാങ്കുകളില്‍ നിന്നും
ക്രോപ് ലോണ്‍ എടുത്ത
കര്‍ഷകര്‍ വിളനാശം
കാരണം ലോണ്‍
തിരിച്ചടക്കുവാന്‍
കഴിയാതെ വിഷമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്തരക്കാരെ
സഹായിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അഗ്രിക്കള്‍ച്ചറല്‍
ഫീല്‍ഡ് ഓഫീസ൪മാരുടെ നിയമനം
4225.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
കൃഷി വകുപ്പില്‍
അഗ്രിക്കള്‍ച്ചറല്‍
ഫീല്‍ഡ് ഓഫീസര്‍മാരുടെ
ആകെ തസ്തികകളുടെ എണ്ണം
എത്രയാണ്; പ്രസ്തുത
തസ്തികകളില്‍ എല്ലാം
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;ഇല്ലായെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ
സീനിയോറിറ്റി ലിസ്റ്റ്
നിലവിലുണ്ടോ; എങ്കില്‍
അവസാനമായി ലിസ്റ്റ്
തയ്യാറാക്കിയത്
എന്നാണെന്ന്
അറിയിക്കുമോ; പ്രസ്തുത
ലിസ്റ്റിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(സി)
എ.എഫ്.ഒ
തസ്തികയില്‍
ജോലിനോക്കുന്ന
ജീവനക്കാരില്‍ 20%
പേര്‍ക്ക് ഹയര്‍ഗ്രേഡ്
നല്കുന്ന നടപടി
ഇപ്പോഴും നിലവിലുണ്ടോ;
വിശദാംശം അറിയിക്കുമോ;
ഈ വിഭാഗം
ജീവനക്കാര്‍ക്ക്
അര്‍ഹമായ ആനുകൂല്യം
ലഭ്യമാക്കുന്നതില്‍
കുറ്റകരമായ വീഴ്ച
വരുത്തുന്നുവെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആയതിന്റെ കാരണം
എന്താണെന്നും
എന്നത്തേക്ക് ഹയര്‍
ഗ്രേഡ് നല്കുന്ന നടപടി
പൂര്‍ത്തീകരിച്ച്
ഉത്തരവ് നല്കുവാന്
കഴിയുമെന്നും
അറിയിക്കുമോ;
(ഡി)
പ്രസ്തുത
വിഭാഗം ജീവനക്കാര്‍ക്ക്
അവസാനമായി ഹയര്‍ ഗ്രേഡ്
നല്കി ഉത്തരവ്
ഇറക്കിയത് എന്നാണ് ;
പ്രസ്തുത നടപടിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ദിവസവാടകനിരക്കില്
കാര്‍ഷിക യന്ത്രങ്ങള്‍
4226.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക യന്ത്രങ്ങള്‍
ദിവസവാടക നിരക്കില്‍
കർഷകർക്ക് ലഭ്യമാകുന്ന
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാസര്‍ഗോഡ് ജില്ലയില്‍
എവിടെയൊക്കെയാണ്അവ
ലഭിക്കുന്നതെന്നും
ഏതൊക്കെ യന്ത്രങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
വിറ്റ് വരവ്
4227.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
-ല്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
വിറ്റ് വരവ് എത്രയാണ് ;
സബ്സിഡിയിനത്തില്‍ എത്ര
തുക ചെലവഴിച്ചു;
പൊതുവിപണിയെക്കാള്‍
കുറഞ്ഞ വിലയ്ക്ക്
ഉല്‍പ്പന്നങ്ങള്‍
വില്ക്കാന്
ഹോര്‍ട്ടികോര്‍പ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്?
മണ്ണ്,
ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
4228.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ നബാര്‍ഡ്
സഹായത്തോടെ മണ്ണ്,
ജലസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പോളിഹൗസ്
കൃഷിരീതിയിലും കീടനാശിനികളുടെ
പ്രയോഗം
4229.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.ബി. അബ്ദുൾ റസാക്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ പേരുമാറ്റം
നടത്തിയ കീടനാശിനികള്‍
വ്യാപകമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
അതിനെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ
;വിശദമാക്കാമോ ;
(ബി)
പോളിഹൗസ്
കൃഷിരീതിയിലും
കീടനീശിനികള്‍
ഉപയോഗിക്കുന്നത്
ആരോഗ്യപ്രശ്നങ്ങള്‍
സൃഷ്ടിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
വിഷരഹിത
ജൈവ ഉല്പന്നങ്ങളുടെ
ഉല്പാദനവും വിപണനവും
ഉറപ്പുവരുത്തുന്നതിന്
സര്ട്ടിഫിക്കേഷന്
സംവിധാനം നിലവിലുണ്ടോ ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കുമോേ ?
സംസ്ഥാന
വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലെ
ജീവനക്കാര്‍
4230.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വെയര്‍ഹൗസിംഗ്
കോര്‍പ്പറേഷനില്‍
നിലവില്‍ എത്ര സ്ഥിരം
ജീവനക്കാരുണ്ട് എന്ന്
വ്യക്തമാക്കാമോ ;
(ബി)
താല്‍ക്കാലിക
ജീവനക്കാര്‍ എത്ര
പേരുണ്ട് എന്ന്
വ്യക്തമാക്കാമോ ;
(സി)
നിലവിലുള്ള
ജീവനക്കാരെ
പിരിച്ചുവിടുന്നതിനുള്ള
എന്തെങ്കിലും സാഹചര്യം
നിലവിലുണ്ടോയെന്നു
വെളിപ്പെടുത്തുമോ ?
കൃഷി
അവബോധ പഠന ക്ലാസ്സുകള്‍
4231.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുവതീയുവാക്കള്‍ക്ക്
നവീന
കൃഷിരീതിയെക്കുറിച്ച്
ശാസ്ത്രീയ അവബോധം
നല്കി കൃഷിയിലേക്ക്
ആകര്‍ഷിക്കുന്നതിന്
കാര്‍ഷിക സര്‍വ്വകലാശാല
ഏതെങ്കിലും പദ്ധതികള്‍
ആസൂത്രണം ചെയ്ത്
നടപ്പിലാക്കിയിട്ടുണ്ടോ
; എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
ഇതിനായി
കാര്‍ഷിക
സര്‍വ്വകലാശാലയിലെ
വിദഗ്ദ്ധരുടെ
നേതൃത്വത്തില്‍
കോളേജുകള്‍,
വായനശാലകള്‍ എന്നിവ
കേന്ദ്രീകരിച്ച് കൃഷി
അവബോധ പഠന ക്ലാസ്സുകള്‍
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ ?
പൂള്‍ഡ്
ഫണ്ടിന്റെ വിനിയോഗം
T 4232.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
ലെ പൂള്‍ഡ് ഫണ്ടില്‍
നിന്നും പശുവിനെ
നല്‍കുന്നതിന് എത്ര
കോടി രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ജില്ലകളിലും എത്ര രൂപ
വീതം ചെലവഴിച്ചുവെന്നും
എത്ര പശുക്കളെ വീതം
നല്‍കിയെന്നും
വ്യക്തമാക്കാമോ?
താറാവ്
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
4233.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താറാവുരോഗവുമായി
ബന്ധപ്പെട്ട്
താറാവുകള്‍ നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരമായി എത്ര
തുക വിതരണം ചെയ്തു
എന്ന് വ്യക്തമാക്കാമോ ;
എത്ര കര്‍ഷകര്‍ക്ക്
ഇതിന്റെ ആനുകൂല്യം
ലഭിച്ചുവെന്നു
വ്യക്തമാക്കാമോ ; രോഗം
ബാധിച്ച് എത്ര
താറാവുകള്‍
നഷ്ടപ്പെട്ടു എന്ന്
കണക്കാക്കിയിട്ടുണ്ടോ ?
കെപ്കോ
ചിക്കന്‍
4234.
ശ്രീ.വി.ശിവന്‍കുട്ടി
,,
എ.എം. ആരിഫ്
,,
എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗള്‍ട്രി
ഡെവലപ്പമെന്റ്
കോര്പ്പറേഷന്
ചിക്കന്‍ വില കുത്തനെ
കൂട്ടാനുണ്ടായ കാരണം
എന്താണ് ;
(ബി)
പൊതുവിപണിയിലെ
ചിക്കന്റെ വിലയും
കെപ്കോ ചിക്കന്റെ
വിലയും തമ്മിലുള്ള
അന്തരം വ്യക്തമാക്കാമോ
;
(സി)
കെപ്കോ
ചിക്കന്റെ വിലക്കയറ്റം
സ്വകാര്യ കച്ചവടക്കാരെ
സഹായിക്കാനാണ് എന്ന
ആക്ഷേപം സംബന്ധിച്ച്
വിശദമാക്കാമോ ;
(ഡി)
വിലക്കയറ്റം
കെപ്കോയുടെ
പ്രവര്‍ത്തനത്തെ
എത്രത്തോളം
ബാധിക്കുമെന്ന്
അറിയിക്കാമോ ?
ഗോസുരക്ഷാ
ഇന്‍ഷ്വറന്‍സ് പദ്ധതി.
4235.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിൽ
ഗോസുരക്ഷാ
ഇന്‍ഷ്വറന്‍സ്
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
കന്നുകാലികളെ
ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള
പദ്ധതി
4236.
ശ്രീ.എം.എ.
വാഹീദ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍
കന്നുകാലികളെയും
ഇന്‍ഷ്വര്‍
ചെയ്യുന്നതിനുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
തീറ്റപ്പുല്ല്
ക്ഷാമം
4237.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകര്‍ക്ക്
തീറ്റപ്പുല്ല് ക്ഷാമം
മൂലം പലപ്പോഴും
ബുദ്ധിമുട്ട്
അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും
ഇത് കര്‍ഷകരെ ഈ
മേഖലയില്‍ നിന്നും
പിന്തിരിയാന്
പ്രേരിപ്പിക്കുന്നുണ്ടെന്നുമുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കര്‍ഷകര്‍ക്ക്
തീറ്റപ്പുല്ല്
നല്‍കുന്നതിനും
തീറ്റപ്പുല്‍ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
വിശദമാക്കാമോ ;
(സി)
കര്‍ഷകര്‍ക്ക്
വര്‍ഷം മുഴുവന്‍
തീറ്റപ്പുല്‍
എത്തിക്കുന്ന
തരത്തിലുള്ള പദ്ധതികള്‍
ക്ഷീര സഹകരണ സംഘങ്ങള്‍
വഴി
നടപ്പിലാക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
; വിശദാംശം നല്‍കാമോ?
ഇറച്ചിക്കോഴികള്‍ക്കും
മറ്റും നല്കുന്ന ആന്റി
ബയോട്ടിക്കുകള്‍
4238.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇറച്ചിക്കോഴികള്‍ക്ക്
ജൈവ ആന്റി ബയോട്ടിക്
ഉപയോഗിക്കുന്നതിന്റെ
ഫലപ്രാപ്തി സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ
; ഇത്തരത്തിലുള്ള ആന്റി
ബയോട്ടിക്കുകളുടെ
ഉപയോഗം സര്‍ക്കാര്‍
പ്രോത്സാഹിപ്പിക്കുന്നുണ്ടോ
;
(ബി)
ഇത്തരത്തിലുള്ള
ജൈവ ആന്റി
ബയോട്ടിക്കുകള്‍ എന്ന
പേരില്‍
ഇറച്ചിക്കോഴികള്‍ക്കും
മറ്റും നല്കുന്ന
ആന്റിബയോട്ടിക്കുകളെ
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇവയുടെ
ഗുണനിലവാരം
സംബന്ധിച്ചും
ഫലപ്രാപ്തി
സംബന്ധിച്ചും ആവശ്യമായ
പരിശോധനകളും പഠനങ്ങളും
നടത്താന്‍ തയ്യാറാകുമോ
;
(സി)
ഇറച്ചിക്കോഴികള്‍ക്ക്
നല്‍കിവരുന്ന മറ്റ്
ആന്റി ബയോട്ടിക്കുകള്‍
ഇറച്ചി കഴിക്കുന്ന
മനുഷ്യരുടെ പ്രതിരോധ
ശക്തിയെ ദോഷകരമായി
ബാധിക്കുന്നുണ്ടെന്നത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കാമോ ;
ഇല്ലായെങ്കില്‍
ഇത്തരത്തിലുള്ള പഠനം
നടത്തുന്നതിന്
തയ്യാറാകുമോ?
ചേലക്കര
മണ്ഡലത്തില്‍ വെറ്ററിനറി
കോളേജ്
4239.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
കൃഷിവകുപ്പിന്റെ
അധീനതയിലുള്ള സ്ഥലത്ത്
ഒരു വെറ്ററിനറി കോളേജ്
സ്ഥാപിക്കുന്ന കാര്യം
ഉറപ്പ് നല്‍കിയിരുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിന്റെ നടപടികള്‍
ഏതുവരെയായി എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
അധ്യയനവര്‍ഷത്തില്‍തന്നെ
പ്രവര്‍ത്തനം
ആരംഭിക്കുന്ന തരത്തില്‍
കോളേജ് അനുവദിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
പാഠപുസ്തക
അച്ചടി
4240.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പ്
വര്‍ഷത്തെ പാഠപുസ്തക
അച്ചടി വൈകുന്നത്
അച്ചടി വകുപ്പിന്റെ
വീഴ്ച കൊണ്ടാണോ ;
ഇക്കാര്യത്തില്‍
വകുപ്പിന്റെ വിശദീകരണം
എന്താണ് ;
(ബി)
ഈ
വര്‍ഷത്തെ ഓണത്തിനു
മുന്‍പെയെങ്കിലും
പാഠപുസ്തങ്ങളുടെ അച്ചടി
പൂര്‍ത്തീകരിക്കാന്‍
കഴിയുമോ?
പാഠപുസ്തക
അച്ചടി
4241.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പിനു കീഴില്‍
എവിടെയൊക്കെ ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
പാഠപുസ്തക അച്ചടി
നടത്തുന്നതെന്നും ഇത്
എന്നുമുതല്‍
ആരംഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
പ്രസ്സുകളില്‍
പാഠപുസ്തകം
അച്ചടിക്കുമ്പോള്‍ ഒരു
പുസ്തകത്തിന് ശരാശരി
എന്തു ചെലവു
വരുമെന്നാണ്
കണക്കാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പാഠപുസ്തക
അച്ചടിയ്ക്കുള്ള
പേപ്പറുകള്‍
വാങ്ങുവാനുള്ള
പര്‍ച്ചേസ് ഓര്‍ഡറിന്
എന്നാണ് അനുമതി
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ?
പാഠപുസ്തക
അച്ചടിയും ഗവണ്മെന്റ്
പ്രസ്സുകളും
4242.
ശ്രീ.എ.കെ.ബാലന്
,,
റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പ് ആവശ്യപ്പെട്ട
അത്രയും
പാഠപുസ്തകങ്ങള്‍
സമയബന്ധിതമായി അച്ചടി
പൂര്‍ത്തിയാക്കാന്‍
ഗവണ്മെന്റ്
പ്രസ്സുകള്‍ക്ക്
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(ബി)
എത്ര
ദിവസങ്ങള്‍ക്ക് മുന്‍പ്
വിദ്യാഭ്യാസ വകുപ്പില്‍
നിന്ന് ഓര്‍ഡര്‍
നല്കിയിരുന്നെങ്കില്,
കൃത്യസമയത്തു തന്നെ
പാഠപുസ്തകങ്ങള്‍
പ്രിന്റ് ചെയ്തു
നല്കാന്
കഴിയുമായിരുന്നു ?
2015-2016
അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തക
അച്ചടി
4243.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷിയും
മൃഗസംരക്ഷണവും അച്ചടിയും
സ്റ്റേഷനറിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
2015-2016 അദ്ധ്യയന
വര്‍ഷം വിതരണം
ചെയ്യുന്നതിനുളള
പുസ്തകങ്ങള്‍
അച്ചടിക്കുന്നതിനുളള
ഓര്‍ഡറുകൾ ലഭിച്ചവയില്‍
അച്ചടിവകുപ്പ് എത്ര
പുസ്തകങ്ങള്‍
അച്ചടിച്ച് ജില്ലാതല
ബുക്ക് ഡിപ്പോകളില്‍
എത്തിക്കുകയുണ്ടായിയെന്നു
വ്യക്തമാക്കുമോ ?