THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
41
സെക്രട്ടേറിയറ്റിലെ
ഇ-ഓഫീസ് സംവിധാനം
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നടപ്പിലാക്കിയ ഇ-ഓഫീസ്
സംവിധാനത്തിലെ
ന്യൂനതകള്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
സംവിധാനത്തില്‍
ഫയലുകളുടെ നീക്കങ്ങള്‍
ജനങ്ങള്‍ക്ക് നേരിട്ട്
മനസ്സിലാക്കുന്നതിനുള്ള
സൗകര്യം
ഏര്‍പ്പെടുത്തുമോ ;
(സി)
പ്രസ്തുത
സംവിധാനം ഹാക്കിംഗ്
പോലുള്ള പ്രശ്നങ്ങളിൽ
നിന്നും പൂര്‍ണ്ണമായും
സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
42
കെട്ടിക്കിടക്കുന്ന
ഫയലുകള്‍
തീര്‍പ്പാക്കുന്നത്
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിക്കിടക്കുന്ന
ഫയലുകള്‍
തീര്‍പ്പാക്കുന്നതുമായി
ബന്ധപ്പെട്ട് എല്ലാ
വകുപ്പുകളിലും പ്രതിമാസ
സ്റ്റാഫ് മീറ്റിംഗുകള്‍
വിളിച്ചു കൂട്ടി
പുരോഗതി
വിലയിരുത്താറുണ്ടോ;
(ബി)
കഴിഞ്ഞമാസം
പുരോഗതി
വിലയിരുത്തിയിട്ടില്ലാത്ത
വകുപ്പുകള്‍ എത്ര;
(സി)
എല്ലാ
വകുപ്പുകളുടെയും
പ്രതിമാസ പ്രവര്‍ത്തന
റിപ്പോര്‍ട്ടുകള്‍
അവലോകനം ചെയ്ത് സമാഹൃത
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കാന്‍
തീരുമാനം
ഉണ്ടായിരുന്നുവോ;
എങ്കില്‍ ഏറ്റവും
ഒടുവില്‍
തയ്യാറാക്കപ്പെട്ട
എല്ലാ വകുപ്പുകളിലെയും
കെട്ടിക്കിടക്കുന്ന
ഫയലുകള്‍ സംബന്ധിച്ച
സമാഹൃതറിപ്പോര്ട്ടിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
ഏറ്റവും ഒടുവില്‍
സമാഹൃത റിപ്പോര്‍ട്ട്
തയ്യാറാക്കിയത് ഏത്
തീയതിയിലാണ്?
43
സെക്രട്ടേറിയറ്റിലെ
സേവനങ്ങള്‍ക്കുള്ള
കാലവിളംബം
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭിക്കുന്ന
സേവനങ്ങള്‍ക്ക്
കാലവിളംബം നേരിടുന്നു
എന്ന പരാതി ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
സെക്രട്ടേറിയറ്റിന്റെ
നവീകരണത്തിനായി
സമര്‍പ്പിക്കപ്പെട്ട
ശിപാര്‍ശകള്‍
നടപ്പിലാക്കിയും,
സെക്രട്ടേറിയറ്റ്
മാന്വല്‍
പരിഷ്ക്കരിച്ചും
ജീവനക്കാരുടെ മനോഗതി
മാറ്റുന്നതിനാവശ്യമായ
പരിശീലനം നല്‍കിയും
പരാതി പരിഹരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
44
കേന്ദ്രസര്‍ക്കാരിനു
സമര്‍പ്പിച്ചിട്ടുള്ള
നിവേദനങ്ങള്‍
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
കേന്ദ്രസര്‍ക്കാര്‍
അധികാരമേറ്റശേഷം കേരളം
എന്തെല്ലാം
ആവശ്യങ്ങളാണ്
നിവേദനമായി
കേന്ദ്രസര്‍ക്കാരിനു
സമര്‍പ്പിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
നിവേദനങ്ങളില്‍ കേന്ദ്ര
സര്‍ക്കാര്‍
അംഗീകരിച്ചു
നടപ്പിലാക്കുവാന്‍
ശ്രമങ്ങള്‍
ആരംഭിച്ചിട്ടുള്ളത്ഏതെല്ലാം;
(സി)
റെയില്‍വെയുടെ
കാര്യത്തില്‍
കേരളത്തോടുള്ള
അവഗണനയ്ക്കു പരിഹാരം
കാണുന്നതിനായി
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുവാന്‍
ശ്രമം
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
നിര്‍ദ്ദിഷ്ട
പാലക്കാട്
റെയില്‍വെകോച്ച്
ഫാക്ടറിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നു
വ്യക്തമാക്കാമോ;
(ഇ)
നിര്‍ദ്ദിഷ്ട
കോച്ച് ഫാക്ടറി
നടപ്പിലാക്കുമെന്നതിന്
കേന്ദ്രത്തില്‍ നിന്നും
എന്തെങ്കിലും ഉറപ്പ്
ലഭിച്ചിട്ടുണ്ടോ?
45
വകുപ്പുമേധാവികളുടേയും
കലക്ടര്‍മാരുടേയും
വാര്‍ഷിക യോഗം
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഏറ്റവും ഒടുവില്‍
വിളിച്ചു ചേര്‍ത്ത
വകുപ്പുമേധാവികളുടേയും
കലക്ടര്‍മാരുടേയും
വാര്‍ഷിക യോഗത്തിന്റെ
മിനുട്സ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
യോഗതീരുമാനങ്ങള്‍
അടങ്ങിയ മിനുട്സിന്റെ
ഒരു പകര്‍പ്പ്
ലഭ്യമാക്കാമോ?
46
ജീവനക്കാര്ക്കെതിരെയുള
കേസുകള്‍
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ
കാലത്ത്, സര്‍ക്കാര്‍
ആഫീസില്‍ കൈകൂലി
വാങ്ങാന്‍ ശ്രമിച്ച
എത്ര സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
(ബി)
കൈക്കൂലി
വാങ്ങിയ എത്ര
ജീവനക്കാരെ
സര്‍വ്വീസില്‍ നിന്നും
സസ്പെന്റ്
ചെയ്യുകയുണ്ടായി;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സസ്പെന്‍ഷനിലായ എത്ര
പേരെ തിരികെ
സര്‍വ്വീസില്‍
പ്രവേശിപ്പിച്ചിട്ടുണ്ട്;
(ഡി)
കൈകൂലി
കേസിലും അനധികൃതമായി
സ്വത്ത് സമ്പാദിച്ച
കേസുകളിലുമായി എത്ര
സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെ
അന്വേഷണം
നടന്നുവരുന്നുണ്ട്?
47
കമ്പ്യൂട്ടര്‍പരിജ്ഞാനം
ആവശ്യമുള്ള
തസ്തികകളിലേക്കുള്ള
യോഗ്യത
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
സര്വ്വകാലാശാലകളില്
നിന്നും ഡിഗ്രിക്ക്
സബ്സിഡിയറിയായി
കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍ സബ്ജക്ട്
പഠിച്ച്
വിജയിച്ചവര്‍ക്ക്,
പി.എസ്.സി. മുഖേനയുള്ള
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് തുടങ്ങി
കമ്പ്യൂട്ടര്‍പരിജ്ഞാനം
ആവശ്യമുള്ള
തസ്തികകളിലേക്ക് അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
യോഗ്യതയായി പി.എസ്.സി
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പി.എസ്.സി യ്ക്ക്
ഇതിനുള്ള നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിയ്ക്കുമോ;
(സി)
സ്വീകരിക്കുമെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
48
ഐ.എ.എസ്.
ഐ.പി.എസ്., ഐ.എഫ്.എസ്.
ഐ.ആര്.എസ്.
ഉദ്യോഗസ്ഥരുടെ വിദേശ
യാത്ര
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
വിദേശയാത്രയ്ക്കായി
ഐ.എ.എസ്. ഐ.പി.എസ്.,
ഐ.എഫ്.എസ്. ഐ.ആര്.എസ്.
ഉദ്യോഗസ്ഥര്‍ സംസ്ഥാന
ഖജനാവില്‍നിന്നും
നാളിതുവരെ എത്ര തുക
ചെലവഴിച്ചു;
ഈയിനത്തില്‍ ഏറ്റവും
കൂടുതല്‍ തുക ചെലവഴിച്ച
ഉദ്യോഗസ്ഥന് ആരെന്നും
എത്ര തുകയാണ് പ്രസ്തുത
ഉദ്യോഗസ്ഥന്
ചെലവഴിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഇവര്‍
എന്ത് തുക
റ്റി.എ./ഡി.എ.
ഇനത്തില്‍ നാളിതുവരെ
വാങ്ങിയെന്ന്
വ്യക്തമാക്കുമോ;
(സി)
മുല്ലപ്പെരിയാര്‍
ഡാമിലെ ജലനിരപ്പ് 140
അടിയ്ക്കുമേല്‍
ഉയര്‍ന്ന സമയത്തും
ജില്ലയിലെ മുഖ്യ
അധികാരിയായ
ഉദ്യോഗസ്ഥന്
സ്ഥലത്തില്ലാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
(ഡി)
എങ്കില്‍
പ്രസ്തുത ജില്ലാധികാരി
എവിടെ ആയിരുന്നുവെന്നും
പ്രസ്തുത യാത്രയ്ക്ക്
സര്‍ക്കാര്‍ അനുമതി
ഉണ്ടായിരുന്നോ എന്നും
ടിയാന് പ്രസ്തുത
യാത്രയ്ക്ക് വാങ്ങിയ
ആനുകൂല്യങ്ങള്‍ എത്ര
തുകയെന്നും
വ്യക്തമാക്കുമോ;
(ഇ)
ഇതുമായി
ബന്ധപ്പെട്ട് നാല്
ജില്ലകളിലെ
ജനങ്ങള്‍ക്ക്
ജീവനുപോലും ഭീഷണി
നേരിടുന്ന സമയത്ത്
സംസ്ഥാനത്ത്
ഇല്ലാതിരുന്ന
ജില്ലാധികാരിയുടെ
പേരില്‍ എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
49
കേന്ദ്ര
സിവിൽ സർവീസ്
ഉദ്യോഗസ്ഥര്‍
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്രഐ എ എസ്
,ഐ എഫ് എസ്, ഐ പി എസ്,
ഐ ആർ എസ് ഉദ്യോഗസ്ഥര്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
കേരളത്തിന് പ്രസ്തുത
തസ്തികയില്എത്ര
അനുവദനീയ തസ്തികളാണ്
ഉള്ളതെന്നും എത്ര
പേരുടെ കുറവുണ്ട്
എന്നും വ്യക്തമാക്കുമോ
;
(ബി)
ഇവരില്‍
എത്ര പേര് കേന്ദ്ര
ഡപ്യൂട്ടേഷന്,
സംസ്ഥാനത്ത് വിവിധ
ഡപ്യൂട്ടേഷന്
വ്യവസ്ഥയില്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
വ്യക്തമാക്കുമോ ;
(സി)
ഐ
എ എസ് ,ഐ എഫ് എസ്, ഐപി
എസ്, ഐ ആർ എസ്
തസ്തികകളില്‍ നിന്നും
റിട്ടയര്‍ ചെയ്തവരില്‍
എത്ര പേര് ഏതെല്ലാം
തസ്തികകളില്‍
സംസ്ഥാനത്ത് സര്‍വ്വീസ്
നടത്തുന്നുവെന്നും
അവര്‍ ആരെല്ലാമെന്നും
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്തെ
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥരില്‍ (ഐ എ
എസ് ,ഐ എഫ് എസ്, ഐ പി
എസ്, ഐ ആർ എസ് )
വിജിലന്‍സ് ഉള്‍പ്പെടെ
അന്വേഷണങ്ങള്‍
നേരിടുന്നവര്‍
ആരെല്ലാമെന്നും
ഏതെല്ലാം
വിഷയങ്ങളിന്മേലാണ്അന്വേഷണം
എന്നും, വിവിധ
അന്വേഷണങ്ങള്‍ക്കു
വിധേയമായി കോടതി
വ്യവഹാരങ്ങളില്‍
ഉള്‍പ്പെട്ടവര്‍
ആരെല്ലാമെന്നും
വ്യക്തമാക്കുമോ ;
(ഇ)
ഇവരില്‍
എത്രപേര്‍ ഇപ്പോള്‍
അവധി, സസ്പെന്ഷന്,
പോസ്റ്റിംഗ്
ലഭ്യമാക്കാതെ
കഴിയുന്നവര്‍ എന്നും
വ്യക്തമാക്കുമോ ;
(എഫ്)
ചീഫ്
സെക്രട്ടറിയുടെ
പേരില്‍ സംസ്ഥാനത്തെ
IAS ഓഫീസര്‍മാര്‍
നല്കിയ
പരാതികള്എന്തെല്ലാം ;
മറ്റ് പൊതുജനങ്ങള്‍
നല്കിയ പരാതികള്‍
എന്തെല്ലാം ; ഇതുമായി
ബന്ധപ്പെട്ടു
എന്തെല്ലാം
അന്വേഷണങ്ങള്‍ നടന്നു
വരുന്നു ;
വ്യക്തമാക്കുമോ ?
50
അടൂരില്‍
സബ്കോടതി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂരില്‍
സബ്കോടതി
സ്ഥാപിക്കുന്നത്
സംബന്ധിച്ച പരിഗണനാ
ഉത്തരവ് പ്രകാരമുള്ള
നടപടിയിന്മേലുള്ള
കാലവിളംബത്തിന്റെ കാരണം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവിലുള്ള
പട്ടികകളില്‍ ഏതെല്ലാം
സബ്കോടതികള്‍ നാളിതുവരെ
അനുവദിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
അടൂര്‍
സബ്കോടതി
സ്ഥാപിക്കുന്നതിന്എന്ന്
അനുമതി ലഭ്യമാകുമെന്ന്
വെളിപ്പെടുത്തുമോ?
51
കോടതിയില്‍
നിന്നും കേസുകള്‍
പിന്‍വലിക്കല്‍
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പിന്‍വലിക്കാന്‍
കോടതികളോട്
ആവശ്യപ്പെടാന്‍
തീരുമാനിച്ച കേസുകള്‍
എത്ര;
(ബി)
കേസുകള്‍
പിന്വലിച്ചുകിട്ടുന്നതിനായി
സര്‍ക്കാരില്‍ ലഭിച്ച
ഹര്‍ജികളില്‍ ഇപ്പോഴും
തീരുമാനമെടുക്കാന്‍
അവശേഷിക്കുന്നവ എത്ര;
(സി)
ആര്.എസ്.എസ്,
ബി.ജെ.പി, എ.ബി.വി.പി
പ്രവര്‍ത്തകര്‍
പ്രതിയായിട്ടുള്ള എത്ര
കേസുകള്‍
പിന്‍വലിക്കാന്‍
ഗവണ്മെന്റ് കോടതികളോട്
ആവശ്യപ്പെട്ടിട്ടുണ്ട്;
ഇവയില്‍ കൊലപാതകശ്രമം
കുറ്റമായിട്ടുള്ളവ
എത്ര; വിശദമാക്കാമോ?
52
മൊബൈല്‍
ഫോണ്‍ ടവറുകൾ
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൊബൈല്‍
ഫോണ്‍ ടവറുകളുടെ
റേഡിയേഷന്
മൂലമുണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
സ്വദേശി സയന്‍സ്
മൂവ്മെന്റ് എന്ന
സ്ഥാപനം അതിന്റെ പഠന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
വിശദമാക്കാമോ ;
(ബി)
മൊബൈല്‍
ഫോണ്‍ ടവറുകൾ
ഉയര്‍ത്തുന്ന ഗുരുതരമായ
ആരോഗ്യപ്രശ്നം
സ്ഥിരമായി തടയുന്നതിന്
എന്തെല്ലാം ബദല്‍
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാരിന്
ലഭിച്ചിരിക്കുന്നത്;വിശദമാക്കാമോ
?
53
എല്‍.എന്‍.ജി
പദ്ധതി .
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
പൊതുമേഖലാസ്ഥാപനമായ
ഗെയില്‍ ഇന്ത്യ
നടപ്പാക്കുന്ന
എല്‍.എന്‍.ജി പദ്ധതി
സംസ്ഥാനത്തിന്
നഷ്ടപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി കേരളത്തില്‍
നടപ്പിലാക്കുന്നതിന്
തടസ്സമായി നില്ക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
വാതകപൈപ്പിടുന്നതിന്
സ്ഥലം
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;വിശദാംശം ലഭ്യമാക്കുമോ
?
54
പി എസ്
സി നിയമനങ്ങൾ
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും തരത്തിലുള്ള
നിയമന നിരോധനം
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പി. എസ്.
സി. മുഖാന്തിരം
എത്രപേര്‍ക്ക് നിയമനം
നല്കി എന്ന്
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വിവിധ വകുപ്പുകളിലായി
എത്ര തസ്തികകള്‍
പുതുതായി സൃഷ്ടിച്ചു
എന്ന് വ്യക്തമാക്കുമോ?
55
പി.
എസ്.സി. മുഖേനയുള്ള
നിയമനങ്ങൾ.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
പി.എസ്.സി. മുഖേന എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പി.എസ്.സി. മുഖേന എത്ര
നിയമനങ്ങള്‍
നടത്തിയെന്ന്
വ്യക്തമാക്കാമോ?
56
പി.എസ്.സി
നിയമനം സംബന്ധിച്ച
വിശദാംശങ്ങൾ.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം എത്ര പേർക്ക്
പി.എസ്.സി മുഖേന നിയമനം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
വകുപ്പുമേധാവികള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടും നിയമനം
നല്‍കാത്ത ഒഴിവുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ നിയമനം
നല്‍കാത്തതിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
അടുത്ത
വര്‍ഷം പി.എസ്.സി മുഖേന
എത്ര പേര്‍ക്ക് നിയമനം
നല്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
57
പി.എസ്.സി
ഓഫീസ് പ്രവര്‍ത്തനം
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്വ്വകലാശാലകളുടേത്
ഉള്‍പ്പെടെ കൂടുതല്‍
റിക്രൂട്ട്മെന്റുകളും
ജീവനക്കാരുടെ
വെരിഫിക്കേഷന്
ഉള്‍പ്പെടെ കൂടുതല്‍
ഉത്തരവാദിത്വങ്ങളും
പി.എസ്.സി.യെ
ഏല്‍പ്പിച്ചിരിക്കുന്ന
സാഹചര്യത്തില്‍
കൂടുതല്‍ ജീവനക്കാരെ
പി.എസ്.സി.ക്ക്
അനുവദിക്കുന്നതിന്
നടപടികള്‍
ഉണ്ടാകുമോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പി.എസ്.സി.
ജില്ലാ ഓഫീസുകളുടെയും
റീജണല്‍ ഓഫീസുകളുടെയും
പദവി ഉയര്‍ത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
58
പി.എസ്.സി.
നിയമനം
ശ്രീ.എം.ചന്ദ്രന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.സാജു
പോള്‍
,,
കെ.വി.അബ്ദുൽ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
റാങ്ക് ലിസ്റ്റുകളില്‍
നിന്നും സര്‍ക്കാര്‍
വകുപ്പുകളില്‍
നിലവിലുള്ള എല്ലാ
ഒഴിവുകളിലേയ്ക്കും
നിയമനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
നിയമന
നിരോധനം
അപ്രഖ്യാപിതമായി
തുടരുന്നതിനാല്‍ റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
നീട്ടുന്നതുകൊണ്ട്
ഫലമില്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കാലാവധി
നീട്ടപ്പെട്ട
കാലയളവില്‍ ഒരു
നിയമനവും
നടന്നിട്ടില്ലാത്ത
റാങ്ക് ലിസ്റ്റുകള്‍
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പി.എസ്.സി.യില്‍
നിന്നും അഡ്വെെസ്
മെമ്മോ കെെപ്പറ്റിയ
ആയിരക്കണക്കിന്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മാസങ്ങള്‍
പിന്നിട്ടിട്ടും നിയമന
ഉത്തരവ്
ലഭിച്ചിട്ടില്ലെന്നവിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഏതെല്ലാം
വകുപ്പുകളില്‍
കീഴിലുള്ള
സ്ഥാപനങ്ങളിലാണ്
ഇപ്രകാരം
സംഭവിച്ചിട്ടുള്ളതെന്ന്
പരിശോധിച്ചിട്ടുണ്ടോ ?
59
പി.എസ്.സി.
ഓണ്‍ലൈന്‍ പരീക്ഷാ
സംവിധാനം
ശ്രീ.വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
ഓണ്‍ലൈന്‍ പരീക്ഷാ
സംവിധാനത്തിന് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
ഏതെല്ലാം
പരീക്ഷകളാണ് പ്രസ്തുത
സംവിധാനത്തില്‍ ഇതുവരെ
നടത്തിയിട്ടുള്ളത് ;
(ഡി)
പി.എസ്.സി.
നടത്തുന്ന എല്ലാ
പരീക്ഷകള്‍ക്കും ഈ
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ ?
60
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
18
വകുപ്പുകളെ മാത്രം
ഇതില്‍
ഉള്‍പ്പെടുത്താനുള്ള
കാരണമെന്താണ്; ബാക്കി
വകുപ്പുകളെ
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
61
പുതിയ
തസ്തികകള്‍
61
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇത് വരെയായി വിവിധ
വകുപ്പുകളിലായി എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്നും,
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വിവിധ വകുപ്പുകളിലായി
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
62
ആലപ്പുഴ
ജില്ലയില്‍ നിലവിലുളള
പി.എസ്.സി. ലിസ്റ്റുകളുടെ
വിശദാംശങ്ങള്‍
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുളള
പി.എസ്.സി. ഷോര്‍ട്ട്
ലിസ്റ്റുകളുടെയും
റാങ്ക്
ലിസ്റ്റുകളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍ നിലവിലുളള
പി.എസ്.സി.
ലിസ്റ്റുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ആലപ്പുഴ
ജില്ലാ പി.എസ്.സി.
യില്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട വിവിധ
തസ്തികകളിലേയ്ക്കുളള
ഒഴിവുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
എച്ച.എസ്.എസ്.ടി.
ഫിസിക്സ്, കെമിസ്ട്രി,
കണക്ക് വിഭാഗങ്ങളില്‍
പി.എസ്.സി. പരീക്ഷയും
ഇന്റര്‍വ്യൂവും
നടത്തിയെങ്കിലും റാങ്ക്
ലിസ്റ്റ്
പ്രസീദ്ധീകരിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
ഈ
റാങ്ക് ലിസ്റ്റുകള്‍
പ്രസിദ്ധീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
ആലപ്പുഴ
ജില്ലയില്‍ എല്‍.ഡി.സി.
തസ്തികയില്‍ നിലവില്‍
പി.എസ്.സി. ലിസ്റ്റില്‍
നിന്നും ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നടന്ന
നിയമനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
63
ഗ്രൂപ്പ്
- സി തസ്തികകളിലേക്ക്
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാര്‍ക്ക്
പ്രമോഷന്
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലെ ഗ്രൂപ്പ്
-സി തസ്തികകളിലേക്ക്
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാര്‍ക്ക് 10%
പ്രമോഷന് സംവരണം എന്ന
സര്‍ക്കാര്‍ തീരുമാനം
അനുസരിച്ച് ഏതെല്ലാം
വകുപ്പുകളിലാണ്
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാര്‍ക്ക് ഇത്
വരെ പ്രമോഷന്
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
വരെ പ്രമോഷന്
നല്‍കാത്ത
വകുപ്പുകളില്‍
പ്രമോഷന്
നല്‍കുന്നതിന് സത്വര
നടപടികള്‍
സ്വീകരിക്കുമോ?
64
ശൂന്യവേതന
അവധിയെടുത്ത സര്‍ക്കാര്‍
ജീവനക്കാര്‍
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര
സര്‍ക്കാര്‍
ജീവനക്കാര്‍ ശൂന്യവേതന
അവധിയെടുത്ത്
വിദേശങ്ങളില്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
കാറ്റഗറികളിലും,
വകുപ്പുകളിലും പെട്ട
ജീവനക്കാരാണ്
ഇത്തരത്തില്‍
അവധിയെടുത്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഈ
ഒഴിവുകള്‍
നികത്തുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ?
65
സ്റ്റേറ്റ്
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് രൂപീകരണം
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
രൂപീകരിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
66
സര്‍ക്കാര്‍-പൊതുമേഖല
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ
പെന്ഷന് പ്രായം
പ്രൊഫ.സി.രവീന്ദ്രനാഥ്
,,
എ. പ്രദീപ്കുമാര്‍
,,
ടി.വി.രാജേഷ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെയും
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കാന്‍
സര്ക്കാരിനുദ്ദേശമുണ്ടോ;
ഇതു സംബന്ധമായ
പൊതുനിലപാട്
വെളിപ്പെടുത്താമോ;
(ബി)
നിലവില്‍
ഏതെല്ലാം മേഖലയില്‍
ജോലി നോക്കുന്നവരുടെ
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിച്ചുകൊണ്ട്
ഈ സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവുകള്‍
ഏതൊക്കെയാണ്;
(സി)
സര്‍ക്കാര്‍
വകുപ്പുകളിലെ ഏതെല്ലാം
വിഭാഗങ്ങളുടെ പെന്ഷന്
പ്രായം
വര്ദ്ധിപ്പിക്കുകയുണ്ടായിട്ടുണ്ട്;
(ഡി)
ഏതെല്ലാം
പൊതുമേഖലാ
സ്ഥാപനങ്ങളിലും സഹകരണ
സ്ഥാപനങ്ങളിലും
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്?
67
ടെറിട്ടോറിയല്‍
ആര്‍മിയിലെ സേവനം
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടെറിട്ടോറിയല്‍
ആര്‍മിയില്‍ എംബോഡീഡ്
സേവനം നടത്തിയിട്ടുള്ള
ജീവനക്കാരുടെ സേവനം
മിലിട്ടറി സര്‍വ്വീസായി
പരിഗണിച്ചിട്ടുണ്ടോയെന്നു
വിശദമാക്കാമോ ;
(ബി)
ഇപ്രകാരം
കാശ്മീര്‍ പോലുള്ള
സ്ഥലങ്ങളില്‍
ദീര്‍ഘകാലം
ടെറിട്ടോറിയല്‍ ആര്‍മി
സേവനം
നടത്തിയിട്ടുള്ളവരുടെ
സേവനം മറ്റ്
സംസ്ഥാനങ്ങളില്‍
മിലിറ്ററി സേവനമായി
കണക്കാക്കി അവര്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
സര്‍വ്വീസില്‍ പ്രത്യേക
പരിഗണനകള്‍ നല്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ടെറിട്ടോറിയല്‍
ആര്‍മിയില്‍ എംബോഡീഡ്
സേവനം നടത്തിയ
ജീവനക്കാരുടെ സേവനം
മിലിട്ടറി സര്‍വ്വീസായി
പരിഗണിക്കാന്‍ നടപടി
സ്വീകരിക്കുമോ?
68
അരൂര്‍
പള്ളി നിര്‍മ്മാണ അപകടം
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ അരൂര്‍
പള്ളി
നിര്‍മ്മാണത്തിനിടയില്‍
തകര്‍ന്നു വീണതിനെ
തുടര്‍ന്ന്
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക് 2
ലക്ഷം രൂപ വീതം ധനസഹായം
അനുവദിക്കുമെന്ന്
നിയമസഭയില്‍
പറഞ്ഞിരുന്നെങ്കിലും
ഒരു ലക്ഷം രൂപ മാത്രമേ
അനുവദിച്ചുള്ളൂ എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പ്രഖ്യാപിച്ച തുക
അടിയന്തരമായി
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
അപകടത്തില്‍പ്പെട്ട്
പരുക്കുപറ്റിയവരുടെ
ചികിത്സാ ചെലവുകള്‍
പൂര്‍ണ്ണമായും
സര്‍ക്കാര്‍ വഹിക്കും
എന്നുള്ള
പ്രഖ്യാപനപ്രകാരം
ചികിത്സാ ചെലവുകളുടെ
ബില്ലുകള്‍
സമര്‍പ്പിച്ചിട്ടും
ചികിത്സാ ചെലവുകള്‍
ലഭിച്ചിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പരുക്കേറ്റവരുടെ
ചികിത്സാചെലവുകള്‍
പൂര്‍ണ്ണമായും
അനുവദിക്കുുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
69
വാഹനാപകട
ധനസഹായം
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
അജ്ഞാത
വാഹനങ്ങള്‍ ഇടിച്ച്
മരണപ്പെടുന്ന ആളുടെ
കുടുംബത്തിന് എന്തൊക്കെ
സഹായങ്ങളാണ്
സര്‍ക്കാര്‍ നല്കി
വരുന്നത്; ഈ സഹായങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
70
ദുരിതാശ്വാസ,
ചികിത്സാസഹായ
നടപടിക്രമങ്ങള്‍
ലഘൂകരിക്കല്‍ നടപടി
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടത്തില്‍പ്പെട്ട്
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക്
ദുരിതാശ്വാസത്തിന്
സമര്‍പ്പിക്കുന്ന
അപേക്ഷയില്‍ എന്തെല്ലാം
രേഖകള്‍
സമര്‍പ്പിക്കേണ്ടതുണ്ട്
എന്നത് വിശദമാക്കുമോ;
(ബി)
മതിയായ
എല്ലാ രേഖകളും സഹിതം
വില്ലേജ് ഓഫീസറുടെ
റിപ്പോര്‍ട്ടിനായി
എം.എല്‍.എ മാരുടെ കത്ത്
സഹിതം അപേക്ഷ റവന്യൂ
വകുപ്പ് ഓഫീസുകളില്‍
സമര്‍പ്പിച്ചാലും
റിപ്പോര്‍ട്ട്
നല്‍കാതിരിക്കുകയും
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ നിന്ന്
നേരിട്ട് റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടാൽ മാത്രമേ
വില്ലേജ് ഓഫീസര്‍
റിപ്പോര്‍ട്ട്
നല്‍കുകയുള്ളു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ദുരിതാശ്വാസത്തിനും
ചികിത്സാ സഹായത്തിനും
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ക്ക്
എം.എല്‍.എ മാരുടെ
കുറിപ്പിന്റെ
അടിസ്ഥാനത്തില്‍
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടാല്‍
വില്ലേജ്, താലൂക്ക്,
കലക്ടറേറ്റ് മേധാവികള്‍
ആയത് നല്കുന്ന
തലത്തിലേയ്ക്ക്
നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ദുരിതാശ്വാസ
സഹായം ലഭിക്കുന്നതില്‍
വലിയ കാലതാമസം
ഉണ്ടാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് പരിഹാരം കാണാന്‍
നടപടി സ്വീകരിക്കുമോ?
71
എന്‍ഡോസള്‍ഫാന്‍
രോഗികളുടെ ബാങ്ക് വായ്പ
എഴുതി തളളാന്‍ നടപടി
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
രോഗികളുടെ
പട്ടികയില്‍പ്പെട്ട
രോഗികളോ, അവരുടെ
രക്ഷിതാക്കളോ ആയ
എത്രപേര്‍ വിവിധ
ബാങ്കുകളില്‍ നിന്ന്
വായ്പയെടുത്തിട്ടുണ്ട്;
(ബി)
ഓരോരുത്തരുടെയും
പേരുവിവരങ്ങളും,
വായ്പകൂടിശ്ശികയും
സംബന്ധിച്ച്
വിശദീകരിക്കുമോ;
(സി)
എന്‍ഡോസള്‍ഫാന്‍
രോഗികളുടെ ബാങ്ക് വായ്പ
എഴുതി തളളാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
മാനദണ്ഡം വിശദമാക്കാമോ?
72
മുഖ്യമന്ത്രിയുടെ
ചികിത്സാ ദുരിതാശ്വാസ
ഫണ്ടിനായുള്ള അപേക്ഷ
തീര്‍പ്പ്
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ചികിത്സാ ദുരിതാശ്വാസ
ഫണ്ടിനായുള്ള അപേക്ഷ
തീര്‍പ്പ് സംബന്ധിച്ച
വിവരങ്ങള്‍ യഥാസമയം
ഔദ്യോഗിക
വെബ്സൈറ്റില്‍
നല്‍കാറുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിലുള്ള
തടസ്സത്തിന്റെ
കാരണങ്ങളെ സംബന്ധിച്ച
വിശദാംശം അറിയിക്കുമോ;
(സി)
അപേക്ഷാ
തീര്‍പ്പുകള്‍ക്ക്
നിലവില്‍ കാലവിളംബം
നേരിടുന്നതാകയാല്
അപേക്ഷകര്‍ക്ക് ഫയല്‍
നടപടി
ബോദ്ധ്യപ്പെടുന്നതിന്
സഹായകമായി
വെബ്സൈറ്റില്‍ ഈ
വിഭാഗത്തിന്റെ ഫയല്‍
തീര്‍പ്പ്
ബോദ്ധ്യപ്പെടുന്നതിന്
സഹായകമായി പ്രത്യേക
ക്രമീകരണം നടത്തുമോ;
(ഡി)
ഇല്ലെങ്കില്‍
ആയതിന്റെ കാരണം
വിശദമാക്കുമോ?
73
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ സഹായം
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും അനുവദിക്കുന്ന
ചികിത്സാ സഹായം
ഗുണഭോക്താക്കള്‍ക്ക്
ലഭിക്കുന്നതില്‍ വലിയ
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഡി.ആര്.എഫ്.
സെക്ഷനില്‍ കൂടുതല്‍
ജീവനക്കാരെ
അനുവദിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(സി)
മരുന്നുകളുടെയും
മറ്റും വില വര്‍ദ്ധനവ്
കാരണം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
74
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധനസഹായം
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിക്കുന്ന
ധനസഹായം ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അമ്പലപ്പുഴ
താലൂക്കില്‍ ഏത് തീയതി
വരെ ഉത്തരവ്
ലഭിച്ചവര്‍ക്ക് ധനസഹായം
നല്‍കിയെന്ന്
വ്യക്തമാക്കുമോ ;
(സി)
ഉത്തരവ്
ലഭിച്ചിട്ടും ധനസഹായം
ലഭിക്കാത്ത എ്രതപേര്
ഉണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ദുരിതാശ്വാസ
നിധിയില്‍ നിന്നും
അനുവദിക്കുന്ന ധനസഹായം
വിതരണം ചെയ്യുന്നതിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ?
75
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി ധനസഹായ
വിതരണം
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ധനസഹായം
അനുവദിച്ചാല്‍ ആയത്
എത്ര സമയത്തിനുള്ളിലാണ്
വിതരണം
ചെയ്യാറുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ധനസഹായം
അനുവദിച്ചുകൊണ്ടുള്ള
അറിയിപ്പു ലഭിച്ച്
മാസങ്ങള്‍ കഴിഞ്ഞിട്ടും
ആയത് ലഭ്യമാവാത്തതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ധനസഹായം
ലഭ്യമാക്കുന്നതിലുള്ള
കാലതാമസം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ?
76
മന്ത്രിമാരുടെ
വിദേശയാത്രയും മറ്റു
ചെലവുകളും .
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
മുഖ്യമന്ത്രിയും മറ്റ്
മന്ത്രിമാരും
യാത്രാപ്പടി ഇനത്തിലും
ഔദ്യോഗിക
വിരുന്നുകള്‍ക്കുമായി
എത്ര തുക ചെലവഴിച്ചു
എന്ന്
വാര്‍ഷികാടിസ്ഥാനത്തില്‍
പ്രത്യേകം പ്രത്യേകം
വിശദാംശം നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം മന്ത്രിമാര്‍
വിദേശയാത്ര
നടത്തുകയുണ്ടായി;
നാളിതുവരെയുള്ള
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഓരോരുത്തരും
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
വിദേശയാത്ര നടത്തിയത്;
ഓരോ യാത്രയുടെയും ചെലവ്
എത്ര; പ്രസ്തുത ചെലവ്
ആരാണ് വഹിച്ചത്;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള
മന്ത്രിമാരുടെ
ഓഫീസുകളിലേക്കും
വസതികളിലേക്കും
ഇലക്ട്രോണിക്സ് ഉപകരണ
സംവിധാനങ്ങൾ
ഏര്‍പ്പെടുത്തുന്നതിലേക്കായി
നാളിതുവരെ ചെലവാക്കിയ
തുക സംബന്ധിച്ച
വിശദാംശം നല്‍കാമോ?
77
പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍
നദീ സംയോജന പദ്ധതി
ശ്രീ.സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍
സംയോജന പദ്ധതിയിലെ
സുപ്രീംകോടതി
വിധിയിന്മേല് സംസ്ഥാന
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സംയോജന
പദ്ധതി കേരളത്തിന്
ദോഷമാകുമെന്ന നിലപാട്
കേന്ദ്ര സര്‍ക്കാരിലോ
ദേശീയ ജല കമ്മീഷനിലോ
മറ്റേതെങ്കിലും
സമിതിയിലോ
ഉന്നയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രധാനമന്ത്രിയുമായുള്ള
ആദ്യ സന്ദര്‍ശനത്തില്‍
തന്നെ തമിഴ് നാട്
മുഖ്യമന്ത്രി സംയോജന
പദ്ധതിയുമായി
മുന്നോട്ട് പോകണമെന്ന്
ആവശ്യപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കേരള
മുഖ്യമന്ത്രി
പ്രധാനമന്ത്രിയുമായി
നടത്തിയ ആദ്യ
സന്ദര്‍ശനത്തില്‍ ഈ
പദ്ധതിയെപ്പറ്റി
കേരളത്തിന്റെ നിലപാട്
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്നു
വിശദീകരിക്കാമോ
78
കേന്ദ്ര
ബജറ്റ് സംബന്ധിച്ച
സംസ്ഥാന നിര്‍ദ്ദേശങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15-ലെ
കേന്ദ്ര പൊതുബജറ്റ്
സംബന്ധിച്ച് സംസ്ഥാനം
യഥാസമയം ശുപാര്‍ശ
സമര്‍പ്പിച്ചിരുന്നോ;
(ബി)
പ്രസ്തുത
ശുപാര്‍ശ
സമര്‍പ്പിക്കുന്നതിന്റെ
ഭാഗമായി ആവശ്യമായ
ചര്‍ച്ചകളും
പരിശോധനകളും
നടത്തിയിരുന്നോ;
(സി)
സംസ്ഥാനം
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങളില്‍
അംഗീകരിക്കപ്പെട്ടവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
2015-16
കേന്ദ്ര പൊതുബജറ്റ്
സംബന്ധിച്ച് സംസ്ഥാന
നിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കുമോ?
79
ഫ്ലക്സ്
ബോര്‍ഡുകളുടെ നിയന്ത്രണം
ശ്രീ.സി.പി.മുഹമ്മദ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫ്ലക്സ് ബോര്‍ഡുകള്‍
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
ഈ രംഗത്തെ തൊഴിലില്‍
ഏര്‍പ്പെട്ടിരിക്കുന്നവരുടെ
താല്പര്യം കൂടി
പരിഗണിച്ച് ഫ്ലക്സ്
ബോര്‍ഡുകള്‍
ഘട്ടംഘട്ടമായി
നിരോധിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ഫ്ലക്സ്
ബോര്‍ഡുകള്‍
ഉണ്ടാക്കുന്ന
പാരിസ്ഥിതിക
പൊതുജനാരോഗ്യ
പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്ന്
ശാസ്ത്രീയമായി
തെളിയിക്കപ്പെട്ടിട്ടുണ്ടോ?
80
കണ്ണൂരിലെ
ആര്.എസ്.എസ്
പ്രവര്‍ത്തകന്റെ കൊല
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂരിലെ ആര്.എസ്.എസ്
പ്രവര്ത്തകന് കൊല
ചെയ്യപ്പെട്ടത്
സംബന്ധിച്ച്
കേന്ദ്രമന്ത്രി സംസ്ഥാന
മുഖ്യമന്ത്രിയുമായി
ഫോണില്‍
സംസാരിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്രമന്ത്രി
കൊലപാതക കേസ്
സംബന്ധമായി ഉന്നയിച്ച
ആവശ്യം
എന്തായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(സി)
കേന്ദ്രമന്ത്രി
എന്തെങ്കിലും
നിര്‍ദ്ദേശം
നല്കുകയുണ്ടായിട്ടുണ്ടോ;
(ഡി)
കേന്ദ്രമന്ത്രിയുടെ
നിര്‍ദ്ദേശത്തെ
തുടര്‍ന്ന് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാെണെന്ന്
വിശദമാക്കാമോ;
(ഇ)
സംസ്ഥാനത്ത്
നടന്ന മറ്റേതെങ്കിലും
കൊലപാതകം സംബന്ധിച്ച്
കേന്ദ്രമന്ത്രി
ആരായുകയുണ്ടായോയെന്ന്
വിശദമാക്കാമോ;
(എഫ്)
പ്രസ്തുത
സംഭവം സംബന്ധിച്ച
ക്രൈംബ്രാഞ്ച് അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; അന്വേഷണം
സി.ബി.ഐ ക്ക് വിട്ട
സാഹചര്യം
എന്തായിരുന്നു; ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് മൊത്തം
എത്ര കൊലപാതകങ്ങള്‍
നടന്നിട്ടുണ്ട്; അതില്‍
അന്വേഷണം സി.ബി.ഐ ക്ക്
വിട്ടത് ഏതൊക്കെ?
81
പശ്ചിമഘട്ട
സംരക്ഷണം.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമഘട്ട
സംരക്ഷണവുമായി
ബന്ധപ്പെട്ട്
ആവശ്യമെങ്കില്‍ പുതിയ
കരട് വിജ്ഞാപനം
പുറപ്പെടുവിക്കുമെന്ന്
കേന്ദ്ര സർക്കാരിന്റെ
ഹരിത ട്രെെബ്യൂണലില്
സത്യവാങ്മൂലം
സമര്‍പ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതിലേയ്ക്ക്
സ്ഥല പരിശോധന നടത്തി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
സമയം
അനുവദിച്ചിട്ടുണ്ടോ;
(സി)
നിശ്ചിതസമയത്തിനകം
ആവശ്യമായ
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
82
പട്ടികജാതി
വിഭാഗക്കാരുടെ സംവരണ
റേഷ്യോ
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പട്ടികജാതി
വിഭാഗക്കാരുടെ സംവരണ
റേഷ്യോ
ദേശീയാടിസ്ഥാനത്തിലുള്ളതുപോലെ
സംസ്ഥാനത്തില്‍
നടപ്പിലാക്കാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
ഇവര്‍ക്ക്
കേന്ദ്രത്തിലുള്ളതുപോലെ
റേഷ്യോ നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
83
സര്‍ക്കാര്‍
സേവനങ്ങളുടെ ഫീസ്
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്ത്
രൂപ മുതല്‍ നൂറ് രൂപ
വരെ ഫീസ് ഈടാക്കിവരുന്ന
സര്‍ക്കാര്‍ സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വകുപ്പ് തിരിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫീസ് ഇനത്തില്‍ 2013-14
വര്‍ഷം ലഭിച്ച വരുമാനം
എത്ര കോടിയായിരുന്നു;
(സി)
സര്‍ക്കാര്‍
സേവനങ്ങളുടെ ഫീസ്
നിരക്കില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ,എങ്കിൽ
പ്രസ്തുത മാറ്റം എന്ന്
മുതല്‍ നിലവില്‍ വരി
കയുണ്ടായിയെന്നും എത്ര
ശതമാനം വര്‍ദ്ധനവ്
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും
വ്യ ക്തമാക്കാമൊ ;
(ഡി)
ഫീസ്
നിരക്കില്‍
ഏര്‍പ്പെടുത്തിയ
വര്‍ദ്ധനവിലൂടെ
പ്രതിവര്‍ഷം എത്ര കോടി
രൂപയുടെ വരുമാനമാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്നു
വ്യെക്തമാക്കാമോ?
84
ചികിത്സാധനസഹായ
വിതരണം
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസമ്പര്‍ക്ക
പരിപാടിയില്‍
അപേക്ഷകര്‍ക്ക്
അനുവദിച്ച
ചികിത്സാധനസഹായം
നാളിതുവരെ
കൊടുത്തിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തുക വിതരണം
ചെയ്യുന്നതിന് എന്ത്
നടപടി സ്വീകരിച്ചു
എന്ന് അറിയിക്കാമോ;
(ബി)
വിതരണം
ചെയ്യാനുള്ള തുക
എത്രയെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
തുക
അനുവദിക്കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
അപേക്ഷകര്‍ക്ക്
അനുവദിച്ച തുക എന്ന്
വിതരണം
ചെയ്യുമെന്നറിയിക്കുമോ?
85
കേന്ദ്രസര്‍ക്കാരിന്റെ
സാമ്പത്തികസഹായം
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട് പാക്കേജ്,
റബ്ബര്‍ വിലിയിടിവ്,
കേരളത്തിലെ റെയില്‍വേ
വികസനം എന്നിവയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
ആവശ്യങ്ങളാണ് പുതിയ
കേന്ദ്ര സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയങ്ങളിൽ
എന്തെങ്കിലും അനുകൂല
തീരുമാനങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
(സി)
പുതിയ
കേന്ദ്രസര്‍ക്കാരില്‍നിന്നും
എന്തെങ്കിലും പ്രത്യേക
സാമ്പത്തികസഹായം
ലഭ്യമായിട്ടുണ്ടോ?
<<back