THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1811
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ പെര്‍ഫോമന്‍സ്
ഓഡിറ്റ്
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1997-ലെ
കേരള പഞ്ചായത്ത് രാജ്
ചട്ടങ്ങള്‍ പ്രകാരം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ ഒരു
വര്‍ഷം എത്ര വീതം
പെര്‍ഫോമന്‍സ് ഓഡിറ്റ്
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഗ്രാമപഞ്ചായത്തുകളില്‍
കൊല്ലത്തില്‍ നാല്
പ്രാവശ്യവും മറ്റു
തദ്ദേശ സ്ഥാപനങ്ങളില്‍
കൊല്ലത്തില്‍ രണ്ട്
പ്രാവശ്യവും
പെര്‍ഫോമന്‍സ് ഓഡിറ്റ്
നടത്തുന്നതില്‍ വീഴ്ച
വരുത്തിയിട്ടുണ്ടോ ;
എങ്കില്‍ ഏതെല്ലാം
തദ്ദേശ
സ്ഥാപനങ്ങളിലെന്ന്
വിശദമാക്കുമോ ;
(സി)
ഇത്തരത്തില്‍
ഓഡിറ്റ് നടത്തുന്നതിന്
വീഴ്ച വരുത്തിയതിന്
ബന്ധപ്പെട്ട
വിഭാഗത്തിനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ ?
1812
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
രൂപീകരിച്ചിട്ടുള്ള ജാഗ്രതാ
സമിതി
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
രൂപീകരിച്ചിട്ടുള്ള
ജാഗ്രതാ സമിതികളുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ് ;
വിശദമാക്കുമോ;
(ബി)
കുട്ടികള്‍ക്കെതിരെയുള്ള
പീഡനങ്ങള്‍
ഒഴിവാക്കുന്നതിന്
പ്രസ്തുത സമിതികളെ
എങ്ങനെ
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ആയത്
സംബന്ധിച്ച പഠന
റിപ്പോര്‍ട്ടിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ആയത്
നടപ്പാക്കുന്നതിന്
ബന്ധപ്പെട്ട
നിയമങ്ങളില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്താനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
1813
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുന്നതിന്
എം.എല്‍.എ.
അദ്ധ്യക്ഷനായി
നിയോജകമണ്ഡലം
തലത്തില്‍ മേല്‍നോട്ട
സമിതികള്‍ എല്ലാ
മണ്ഡലങ്ങളിലും
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
മണ്ഡലങ്ങളിലാണെന്നും
എത്ര തവണ യോഗം
ചേര്‍ന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
യോഗം വിളിച്ചു
ചേര്‍ത്തത് ആരാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിളിച്ചുചേര്‍ത്ത
യോഗങ്ങളിൽ
ജനപ്രതിനിധികള്‍
എന്തെല്ലാം പരാതികളാണ്
ഉന്നയിച്ചത്; പ്രസ്തുത
പരാതികള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത് ?
1814
അട്ടപ്പാടിയിലെ
ഗ്രാമപഞ്ചായത്തുകളുടെയും
ബ്ലോക്കുപഞ്ചായത്തുകളുടെയും
പദ്ധതി (പ്ലാന്‍, നോണ്‍
പ്ലാന്‍) ചെലവ്
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13,
2013-14 വര്‍ഷങ്ങളില്‍
അട്ടപ്പാടിയിലെ
ഗ്രാമപഞ്ചായത്തുകളുടെയും
ബ്ലോക്കുപഞ്ചായത്തുകളുടെയും
പദ്ധതി (പ്ലാന്‍, നോണ്‍
പ്ലാന്‍) ചെലവ് എത്ര
ശതമാനമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പഞ്ചായത്തുകളില്‍
പട്ടികജാതി/പട്ടികവര്‍ഗ്ഗങ്ങള്‍ക്കായുള്ള
പ്രത്യേക ഘടക
പദ്ധതികളിലേയ്ക്ക്
പദ്ധതിയുടെ എത്ര ശതമാനം
തുകയാണ് നീക്കി വച്ചത്;
അതിന്റെ എത്ര ശതമാനം
ചെലവഴിച്ചു;
(സി)
ചെലവഴിക്കപ്പെടാത്ത
പദ്ധതി തുക വക
മാറ്റിയിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
2014-15
വര്‍ഷത്തെ ഇതുവരെയുള്ള
പദ്ധതിച്ചെലവ് എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
2014-15
വര്‍ഷത്തില്‍
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള
പ്രത്യേക ഘടക
പദ്ധതികളിലേയ്ക്ക്
നീക്കിവച്ച തുകയുടെ
എത്ര ശതമാനം ഇതുവരെ
ചെലവഴിച്ചു എന്ന്
വിശദമാക്കുമോ?
1815
പഞ്ചായത്തുകളിലെ
നികുതി പിരിവ്
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ലൂഡി ലൂയിസ്
,,
പാലോട് രവി
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളിലെ
പ്രാദേശിക നികുതി
വരുമാനമായി ലഭിക്കുന്ന
തുകയുടെ കഴിഞ്ഞ 10
വര്‍ഷത്തിനിടയിലെ
കണക്ക് (സംസ്ഥാനത്തെ
മൊത്തത്തില്‍)
നല്‍കുമോ;
(ബി)
നികുതി
പിരിവ് യഥാര്‍ത്ഥ
നികുതിയേക്കാള്‍ കുറവ്
രേഖപ്പെടുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
പഞ്ചായത്തുകള്‍
കൂടുതല്‍
പ്രവര്‍ത്തനങ്ങള്‍
പ്രാദേശിക
ഫണ്ടുപയോഗിച്ച്
ചെയ്യുന്നതിന്
പ്രോല്‍സാഹനം നല്‍കുമോ;
വിശദമാക്കുമോ;
(ഡി)
പരമാവധി
പ്രാദേശിക വിഭവസമാഹരണം
നടത്തുന്ന
പഞ്ചായത്തുകള്‍ക്ക്
കൂടുതല്‍ പണം നല്കി
പ്രോല്‍സാഹിപ്പിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
സ്വീകരിച്ചിട്ടുളളത്?
1816
പഞ്ചായത്തുകളിലെ
ഗുണഭോക്തൃ തെരഞ്ഞെടുപ്പ്
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളിലെ
പദ്ധതികളിലെ
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിന്
ആധാര്‍
നിര്‍ബന്ധമാക്കുന്നത്
പരിഗണിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
വീട്ടു
നമ്പരുമായി ആധാര്‍
ബന്ധപ്പെടുത്തി
പഞ്ചായത്തുകളിലെ
വോട്ടര്‍പ്പട്ടിക
നവീകരിക്കുന്നതു
പരിഗണിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
1817
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്ത് വിഭജിച്ച്
പുതിയ ഗ്രാമപഞ്ചായത്ത്
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്തിലെ
നിലവിലുള്ള
വാര്‍ഡുകളുടെ എണ്ണം,
ജനസംഖ്യ, ഭൂവിസ്തൃതി
എന്നിവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ത്രിതല
പഞ്ചായത്ത് ഇലക്ഷന്
മുന്നോടിയായി
ഗ്രാമപഞ്ചായത്തുകളുടെ
വിഭജനം
ലക്ഷ്യമിടുന്നുണ്ടോ;
എങ്കില്‍ നടപടികള്‍
അറിയിക്കുമോ;
(സി)
കൊല്ലം
ജില്ലയിലെ തന്നെ
ഏറ്റവും വിസ്തൃതി
കൂടിയതും ജനസംഖ്യയില്‍
മുന്നോക്കം
നില്ക്കുന്നതുമായ
ഗ്രാമപഞ്ചായത്താണ്
കല്ലുവാതുക്കല്ലെന്ന്
ബോധ്യമുണ്ടോ;
(ഡി)
പ്രസ്തുത
ഗ്രാമപഞ്ചായത്ത്
വിഭജിച്ച് പുതിയ
ഗ്രാമപഞ്ചായത്ത്
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
1818
പഞ്ചായത്തുകളില്‍
താല്കാലികാടിസ്ഥാനത്തില്
ജോലി ചെയ്യുന്ന ജീവനക്കാര്‍
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
പത്ത്
വര്‍ഷത്തിലധികമായി
താല്കാലികാടി
സ്ഥാനത്തില്‍ ജോലി
ചെയ്യുന്നഎത്ര
ജീവനക്കാരുണ്ടെന്ന്
തസ്തിക തിരിച്ച്
വിശദമാക്കാമോ;
(ബി)
ഇവരെ
സ്ഥിരപ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ?
1819
പഞ്ചായത്തുകളിലും,
നഗരസഭകളിലും വാര്‍ഡ് വിഭജനം
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഞ്ചായത്തുകളിലും,
നഗരസഭകളിലും വാര്‍ഡ്
വിഭജനം നടത്താന്‍
ഉദ്ദേശമുണ്ടോ;
പഞ്ചായത്തുകള്‍
വിഭജിക്കാന്‍
ഉദ്ദേശമുണ്ടോ;
നിലവിലുള്ള
സംവരണസ്വഭാവം വ്യത്യാസം
വരുത്താന്‍
ഉദ്ദേശമുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാരിന് തീരുമാനം
കൈക്കൊള്ളാന്‍ കഴിയുമോ;
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
സംവരണ വാര്‍ഡുകള്‍ ഒരു
ടേം കൂടി തുടരാന്‍
തീരുമാനം എടുക്കാന്‍
ഉദ്ദേശമുണ്ടോ;
വ്യക്തമാക്കാമോ;
(സി)
എത്ര
ജനസംഖ്യക്കാണ് ഒരു
വാര്‍ഡ്, ഒരു
ഗ്രാമപഞ്ചായത്തില്‍
എത്ര വാര്‍ഡ്,
ജനസംഖ്യ-മാനദണ്ഡം എത്ര
എന്നിവ വ്യക്തമാക്കാമോ;
പഞ്ചായത്തുകള്‍-മുനിസിപ്പാലിറ്റികള്‍
ആക്കുന്നതിനും ടൗണ്‍
പഞ്ചായത്തുകള്‍
ആക്കുന്നതിനും
നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോ?
1820
ഗ്രാമപഞ്ചായത്തുകളുടെ
വിഭജനം
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള
ഗ്രാമപഞ്ചായത്തുകള്‍
വിഭജിച്ച് പുതിയത്
ഉണ്ടാക്കുന്ന വിഷയം
പരിഗണനയിലുണ്ടാേ;
വിശദാംശങ്ങള്‍
അറിയിക്കാമാേ;
(ബി)
വിഭജനത്തിനുള്ള
മാനദണ്ഡങ്ങള്‍
എന്താെക്കെയാണെന്നു
വ്യക്തമാക്കാമാേ;
(സി)
കാസര്‍ഗാേഡ്
ജില്ലയില്‍ ഏതാെക്കെ
പഞ്ചായത്തുകളാണ്
വിഭജനപ്പട്ടികയിലുള്ളത്
; വിശദാംശങ്ങള്‍
അറിയിക്കുമാേ?
1821
ഗ്രാമപഞ്ചായത്തുകളുടെ
വിഭജനം
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളെ
വിഭജിക്കാന്‍
നിര്‍ദ്ദേശമുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ഗ്രാമപഞ്ചായത്തുകളെ
വിഭജിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണഡങ്ങള്‍
എന്തെല്ലാം;
(സി)
ഗ്രാമപഞ്ചായത്തുകളുടെ
വാര്‍ഡ് വിഭജനം
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
1822
മിഷന്
676ല്‍ ഉൾപ്പെടുത്തിയ
പഞ്ചായത്ത് വകുപ്പു് പദ്ധതികൾ
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പിന് കീഴില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഇവ
ഓരോന്നിനും എന്ത് തുക
വീതം
നീക്കിവച്ചിട്ടുണ്ട്;
ഇത് ബഡ്ജറ്റില്‍
നീക്കിവച്ചതിന്
പുറമെയാണോ;
(സി)
ഇവയില്‍
പൂര്‍ത്തിയാക്കിയവ
ഏതെല്ലാം; പണി
ആരംഭിച്ചത് ഏതെല്ലാം;
പണി ആരംഭിക്കാത്ത
പദ്ധതികള്‍ ഏതെല്ലാം?
1823
കോഴിക്കോട്
ജില്ലയിലെ CDS-കളുടെ
പ്രവർത്തനം
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ CDS-കളുടെ
ദൈനംദിന ചെലവിനുള്ള ഭരണ
നിര്‍വ്വഹണ ഗ്രാന്റും,
CDS അക്കൗണ്ടന്റുമാരുടെ
ശമ്പളവും മാസങ്ങളായി
മുടങ്ങിക്കിടക്കുകയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
ദേശസാല്‍കൃത-സഹകരണ
ബാങ്കുകളില്‍ നിന്നും
ലിങ്കേജ് വായ്പ എടുത്ത
അയല്‍ക്കൂട്ടങ്ങള്‍ക്ക്,
വായ്പയ്ക്ക് നല്കുന്ന
പലിശ, സബ്സിഡി,
മാച്ചിംഗ് ഗ്രാന്റ്
എന്നിവയില്‍ എത്ര രൂപ
കുടിശികയുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയില്‍ ജില്ലയില്‍
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കാതെ
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
മൂന്നു
വര്‍ഷക്കാലയളവില്‍,
കുടുംബശ്രീ ജില്ലാ
മിഷന് കോഴിക്കോട്
ജില്ലയില്‍ എത്ര
പൊതുപരിപാടി
സംഘടിപ്പിച്ചുവെന്നും
അതിന് എത്ര രൂപ
ചെലവഴിച്ചുവെന്നും
വിശദമാക്കുമോ?
1824
വികലാംഗര്‍ക്കുള്ള
വൈകല്യ സര്‍ട്ടിഫിക്കറ്റുകള്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1995
ലെ ഡിസ്എബിലിറ്റി ആക്ട്
പ്രകാരം എല്ലാ
വികലാംഗര്‍ക്കും വൈകല്യ
സര്‍ട്ടിഫിക്കറ്റുകള്‍
നല്കേണ്ടതാണെന്ന
കാര്യംശ്രദ്ധയില്പ്പട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വികലാംഗര്‍ക്ക് ഐ.ഡി.
കാര്‍ഡുകളും
സര്‍ട്ടിഫിക്കറ്റും
വിതരണം ചെയ്തതിന്റെ
കണക്കുകള്‍
ജില്ലാതലത്തില്‍
വെളിപ്പെടുത്തുമോ;
(സി)
ജില്ലാതലത്തിലും
മണ്ഡലതലത്തിലും
പ്രത്യേക അദാലത്തുകള്‍
സംഘടിപ്പിച്ച് ഇതേവരെ
കാര്‍ഡ്
ലഭിച്ചിട്ടില്ലാത്തവര്‍ക്ക്
സാമൂഹ്യസുരക്ഷാമിഷന്
വഴി
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്യാന്‍ സത്വര
നടപടികൾ സ്വീകരിക്കുമോ?
1825
ശ്രുതി
തരംഗം പദ്ധതി
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാമിഷന്
നടപ്പിലാക്കിയ
ശ്രുതിതരംഗം
പദ്ധതിക്കുവേണ്ടി
കോക്ളിയര്‍
ഇംപ്ളാന്റേഷന്
വാങ്ങുന്നതിനായി,
സീല്‍ഡ് ടെന്‍ഡര്‍,
ഇ-ടെന്‍ഡര്‍, ആഗോള
ടെന്‍ഡര്‍ എന്നിവയില്‍
ഏതെങ്കിലും
ക്ഷണിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശങ്ങളും
ടെന്‍ഡര്‍ ഫാറം
പകര്‍പ്പുകളും
ലഭ്യമാക്കുമോ?
1826
രാമന്തളിയിൽ
പുതിയ അംഗ൯വാടി
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂ൪
ജില്ലയില്‍ പയ്യന്നൂ൪
പ്രോജക്ടിനു കീഴില്‍
രാമന്തളി പഞ്ചായത്തില്‍
പുതുതായി അംഗ൯വാടി
അനുവദിക്കാനുളള
പ്രൊപ്പോസല്‍
പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍
പരിഗണിച്ച് അംഗ൯വാടി
അനുവദിക്കുവാൻ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1827
സ്നേഹപൂര്‍വ്വം-
ആശ്വാസകിരണം - പദ്ധതികൾ
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
നിയമസഭാ സമ്മേളനത്തില്‍
ബഹു.
സാമൂഹ്യക്ഷേമവകുപ്പുമന്ത്രി,
സഭയെ അറിയിച്ചിരുന്നത്,
സ്നേഹപൂര്‍വ്വം-
ആശ്വാസകിരണം -
പദ്ധതികളില്‍
ധനസഹായത്തിന്
അപേക്ഷിച്ച മുഴുവന്‍
പേര്‍ക്കും 2014
സെപ്തംബര്‍ 30 നു
മുമ്പ് അതു
നല്‍കുമെന്നാണ്.
എന്നാല്‍ ഇരു
പദ്ധതികളിലുമായി
25000-ത്തില്‍ അധികം
പേര്‍ക്ക് ഇനിയും
ധനസഹായം ലഭിക്കാത്തത്
എന്തുകൊണ്ടാണ് ;
(ബി)
പ്രസ്തുത അനാസ്ഥ
കാണിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
1828
'ശ്രുതിതരംഗം
'പദ്ധതിക്കായി ഉപകരണങ്ങൾ
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
25-04-2012
മുതല്‍ 31-03-2013 വരെ
കേരള സാമൂഹ്യ
സുരക്ഷാമിഷന്
നടപ്പിലാക്കിയ'
ശ്രുതിതരംഗം
'പദ്ധതിക്കുവേണ്ടി എത്ര
കോക്ളിയര്‍
ഇംപ്ളാന്റേഷന്
ഉപകരണങ്ങൾ വാങ്ങി എന്നു
വ്യക്തമാക്കുമോ ;
(ബി)
ഈയിനത്തില്‍
എത്ര തുകയാണ്
വിനിയോഗിച്ചിട്ടുള്ളത്
;
(സി)
പര്‍ച്ചേസ്
ചട്ടങ്ങള്‍ പാലിച്ചാണോ
പ്രസ്തുത ഉപകരണങ്ങൾ
വാങ്ങിയിട്ടുള്ളത് ;
വിശദാംശങ്ങള്‍ നല്‍കുമോ
?
1829
കേരള
സാമൂഹ്യ സുരക്ഷ മിഷന് ഫണ്ട്
സ്റ്റാമ്പു വില്പന
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സാമൂഹ്യ സുരക്ഷ മിഷന്
ഫണ്ട്
സ്വരൂപിക്കുന്നതിനായി
അച്ചടിച്ചു വിതരണം
ചെയ്ത സ്റ്റാമ്പുകളുടെ
വില്പന
പൂര്‍ത്തീകരിക്കുന്നതിനായി
എത്ര തവണയാണ് സമയം
ദീര്‍ഘിപ്പിച്ച്
സര്‍ക്കാര്‍ ഉത്തരവു
പുറപ്പെടുവിച്ചത് എന്നു
വ്യക്തമാക്കുമൊ;
(ബി)
പ്രസ്തുത
ഉത്തരവുകള്‍
പാലിക്കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടിയാണു
സര്‍ക്കാര്‍
സ്വീകരിച്ചത് എന്നു
വിശദമാക്കുമൊ;
(സി)
പ്രസ്തുത
സ്റ്റാമ്പു
വില്പനയുമായി
ബന്ധപ്പെട്ട
ക്രമക്കേടിനെ
സംബന്ധിച്ചും
പണാപഹരണത്തെകുറിച്ചും,
എക്സിക്യൂട്ടീവ്
ഡയറക്ടറുടെയും
അഡ്മിനിസ്ട്രേറ്റീവ്
ഓഫീസറുടേയും
ഇക്കാര്യത്തിലുള്ള
കൃത്യവിലോപത്തെ
സംബന്ധിച്ചും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1830
ശിശു
സംരക്ഷണ പരിപാടി
ശ്രീ.ഹൈബി
ഈഡന്
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശിശു
സംരക്ഷണ പരിപാടിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
കുട്ടികള്‍ക്കെതിരെയുളള
ശാരീരിക - ലൈംഗിക
അതിക്രമങ്ങള്‍ തടയാ൯
എന്തെല്ലാം
കാര്യങ്ങളാണ്
പരിപാടിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കാമോ
?
1831
കേരള
സാമൂഹിക മിഷന്‍െറ വിവിധ
പദ്ധതികള്‍
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിനു കീഴിലുള്ള
കേരള സാമൂഹിക മിഷന്
പദ്ധതികള്‍ക്കായി
2014-2015-ലെ ബജറ്റില്‍
എന്ത് തുക
വകയിരുത്തിയിരുന്നു;
ആയതുപ്രകാരം നാളിതുവരെ
എന്ത് തുക ചെലവഴിച്ചു;
(ബി)
ഈ
നടപ്പുവര്‍ഷം
ആശ്വാസകിരണം പദ്ധതിക്ക്
എന്ത് തുക ചെലവഴിച്ചു;
എത്രപേര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിച്ചു;
(സി)
കാന്‍സര്‍
സുരക്ഷ പദ്ധതിക്ക് ഈ
നടപ്പുവര്‍ഷം എന്ത് തുക
ചെലവഴിച്ചു;
എത്രപേര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിച്ചു;
(ഡി)
താലോലം
പദ്ധതിക്ക് ഈ
നടപ്പുവര്‍ഷം എന്ത് തുക
ചെലവഴിച്ചു;
എത്രപേര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിച്ചു;
(ഇ)
ശ്രുതിതരംഗം
പദ്ധതിക്ക് ഈ
നടപ്പുവര്‍ഷം എന്ത്തുക
ചെലവഴിച്ചു;
എത്രപ്രക്ക് ഇതിന്റെ
പ്രയോജനം ലഭിച്ചു
(എഫ്)
സ്നേഹപൂര്‍വ്വം
പദ്ധതിക്ക് ഈ
നടപ്പുവര്‍ഷം എന്ത് തുക
ചെലവഴിച്ചു;
എത്രപേര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിച്ചു;
(ജി)
വയോമിത്രം
പദ്ധതിക്ക് ഈ
നടപ്പുവര്‍ഷം എന്ത് തുക
ചെലവഴിച്ചു;
എത്രപേര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിച്ചു;
സ്നേഹസ്പര്‍ശം
പദ്ധതിക്ക് ഈ
നടപ്പുവര്‍ഷം എന്ത് തുക
ചെലവഴിച്ചു;
എത്രപേര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിച്ചു?
1832
സമഗ്ര
പോഷകാഹാര പദ്ധതി
ശ്രീ.പി.എ.മാധവന്
,,
വി.റ്റി.ബല്‍റാം
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
പോഷകാഹാര നയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിന്
ദീര്‍ഘകാലാടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പോഷകാഹാരത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച്
പാഠ്യ പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
വിദ്യാഭ്യാസ വകുപ്പിന്
നിർദ്ദേശം നല്‍കുമോ;
(ഡി)
സമഗ്ര
പോഷകാഹാര പദ്ധതിയുടെ
വിജയത്തിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സഹകരണം
ഏതു രീതിയില്‍
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്?
1833
ക്ഷേമ
പെന്ഷന് കുടിശ്ശിക
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഏറ്റവും ഒടുവിലത്തെ
കണക്കുകള്‍ പ്രകാരം
ക്ഷേമ പെന്ഷന്
കുടിശ്ശിക എത്രയാണെന്നു
വെളിപ്പെടുത്താമാേ;
1834
വികലാംഗ
പെന്ഷന് അനുവദിക്കാന്‍
നടപടി
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികലാംഗ
പെന്ഷന്
അനുവദിക്കുന്നതു
സംബന്ധിച്ച് ശ്രീ.
അഭിലാഷ്, കാര്യവട്ടം,
തുണ്ടത്തില്‍,
തിരുവനന്തപുരം,
നഗരസഭയില്‍
28/12/2012തീയതിയായി
നല്കിയ നം. 8138/2012
അപേക്ഷയിന്മേല്
എന്തൊക്കെ നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ;
(ബി)
വികലാംഗ
പെന്ഷന്
അനുവദിക്കുന്നതു
സംബന്ധിച്ച് പുതുക്കിയ
മാനദണ്ഡം
വ്യക്തമാക്കാമോ;
ഏതെല്ലാം രേഖകളാണ്
ഹാജരാക്കേണ്ടത്;
(സി)
ശ്രീ.
അഭിലാഷ് ബഹു.
മുഖ്യമന്ത്രിക്ക്
14/10/2014 തീയതിയില്‍
നല്കിയ നം.
6991/14/സി.എം. പുതിയ
അപേക്ഷയിന്മേൽ വകുപ്പ്
നടപടി
ആരംഭിച്ചിട്ടുണ്ടോ ;
മുന്‍ അപേക്ഷയുടെ
സീനിയോറിറ്റി
ലഭിക്കുമോ; ഈ
അപേക്ഷയുടെ നടപടിക്രമം
എന്തായി
എന്നറിയിക്കുമോ?
1835
കൽപ്പറ്റ
കട്ടുനായ്ക കോളനിയിലെ മരണം
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോഷകാഹാരക്കുറവും
അജ്ഞാതരോഗവും കൊണ്ട്
കല്‍പ്പറ്റ
കാട്ടുനായ്ക്ക
കോളനിയില്‍ ഒരു
വര്‍ഷത്തിനിടെ 12 പേര്
മരണപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;അജ്ഞാതരോഗം
എന്തെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പോഷകാഹാരവും
ശുദ്ധജല ലഭ്യതയും
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
നടപ്പിലാക്കിയ
ആരോഗ്യ സുരക്ഷിതത്വ
നടപടികള്‍
വിശദമാക്കാമോ?
1836
നിർധനരായ
വൃദ്ധജനങ്ങളുടെ ചികിത്സ
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന
വൃദ്ധജനങ്ങളുടെ
ചികിത്സയ്ക്കും
ശുശ്രൂഷയ്ക്കും നഗര,
ഗ്രാമവ്യത്യാസമില്ലാതെ
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഇതിനായി
2013-14, 2014-15 എന്നീ
വര്‍ഷങ്ങളില്‍ എന്ത്
തുക വീതം
നീക്കിവച്ചിട്ടുണ്ടായിരുന്നുവെന്നും,
അതിൽ എന്ത് തുക
ചെലവഴിച്ചു എന്നും
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
പഞ്ചായത്തു തലത്തില്‍
ഏതെങ്കിലും പദ്ധതി
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
1837
ഹീമോഫീലിയ
ധനസഹായ പദ്ധതി
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാമിഷന്
ഹീമോഫീലിയ ധനസഹായ
പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
എത്ര രോഗികള്‍ക്ക്
ഇതിന്റെ ആനുകൂല്യം
ലഭ്യമായിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ധനസഹായ
തുക
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
പ്രസ്തുത
രോഗികള്‍ക്ക് കാരുണ്യ
ആനുകൂല്യം
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
രോഗികള്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
വിതരണം ചെയ്യുന്നതിന്
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത് പരിഹരിക്കാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
1838
ധര്‍മ്മടം
നിയോജക മണ്ഡലത്തില്‍
അംഗന്‍വാടി ട്രയിനിങ്ങ്
സെന്ററിന്റെയും ബാലഭവന്റെയും
കെട്ടിടനിര്‍മ്മാണം
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജക മണ്ഡലത്തില്‍
സാമൂഹ്യനീതി വകുപ്പ്
അനുവദിച്ച അംഗന്‍വാടി
ട്രയിനിങ്ങ്
സെന്ററിന്റെയും
ബാലഭവന്റെയും
കെട്ടിടനിര്‍മ്മാണം എത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിന്റെ
പ്രവൃത്തിയുടെ കരാര്‍
നല്‍കിയിരുന്നത്
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതിന്റെ
പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ ?
1839
മോട്ടോര്‍
ഘടിപ്പിച്ച
മുച്ചക്രവാഹനങ്ങള്‍
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
ഘടിപ്പിച്ച മുച്ചക്ര
വാഹനങ്ങള്‍ നല്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയില്‍
നിന്നും എത്രപേര്‍ക്ക്
വാഹനങ്ങള്‍ നല്കി;
വാഹനങ്ങള്‍ ലഭിച്ചവരുടെ
പേരും മേല്‍വിലാസവും
ലഭ്യമാക്കാമോ;
(ബി)
മുച്ചക്ര
വാഹനത്തിന്
അപേക്ഷിക്കുന്നവര്‍ക്ക്
എന്തൊക്കെ
സര്‍ട്ടിഫിക്കറ്റുകളാണ്
സമര്‍പ്പിക്കേണ്ടത്;
വരുമാനപരിധി നിബന്ധന
ഉണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
1840
മുളക്കുളം
ഗ്രാമപഞ്ചായത്തിലെ വൃദ്ധസദനം
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുളക്കുളം
ഗ്രാമപഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന
വൃദ്ധസദനത്തിന്റ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ ;
എങ്കിൽ ഇത്
എൽ.എസ്.ജി.ഡി.,.സി .ഇ-
യുടെ ഓഫീസില്‍ നിന്നും
സാമൂഹ്യനീതി വകുപ്പിന്
എന്നാണ് ലഭിച്ചത് ;
ഫയല്‍ നമ്പര്‍ നല്‍കാമോ
;
(ബി)
പ്രസ്തുത
വൃദ്ധസദനം
പ്രവര്‍ത്തിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്ന
നയപരിപാടികള്‍
വ്യക്തമാക്കാമോ ;
(സി)
ഇതു
സംബന്ധിച്ചുള്ള
27.8.2014 ലെ മന്ത്രിതല
യോഗത്തിന്റെ മിനിട്സ്
ലഭ്യമാക്കാമോ ;
ആയതിന്റെ തുടര്‍
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ ?
1841
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അംഗന്‍വാടികൾ
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അംഗന്‍വാടികളുടെ
നവീകരണത്തിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ആര്.ഐ.ഡി.എഫ്.
പദ്ധതി പ്രകാരം
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ഏതെല്ലാം
അംഗന്‍വാടികളെയാണ്
നവീകരണത്തിനായി
തെരഞ്ഞെടുത്തിരിക്കുന്നത്
എന്നും നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ?
1842
അട്ടപ്പാടി
അംഗന്‍വാടി കുട്ടികളുടെ
ക്ഷേമം
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
എത്ര അംഗന്‍വാടികളാണ്
നിലവില്‍ ഉള്ളത് ;
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ;
(ബി)
കൗമാരക്കാര്‍ക്കുള്ള
മെഡിക്കല്‍ അംഗന്‍വാടി
പദ്ധതി ഇവിടെ
നടപ്പാക്കിയിട്ടുണ്ടോ
; എങ്കിൽ ഇപ്പോഴത്തെ
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
നിലവിലുള്ള
അംഗന്‍വാടികളില്‍ എത്ര
എണ്ണത്തിന്
അടിയന്തരമായി
അറ്റകുറ്റപ്പണികള്‍
നടത്തേണ്ടതുണ്ട് ;
(ഡി)
കുട്ടികള്‍ക്ക്
വേണ്ട
കളിപ്പാട്ടങ്ങള്‍,
ചെറിയ ഫര്‍ണിച്ചറുകള്‍,
കിടക്കകള്‍,
കുടിവെള്ളം,ടോയ് ലറ്റ്
എന്നീ സൗകര്യങ്ങള്‍
ഇല്ലാത്ത എത്ര
അംഗന്‍വാടികള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ ;
(ഇ)
നിലവില്‍
എത്ര കുട്ടികളാണ്
അംഗന്‍വാടികളില്‍
എത്തുന്നത് ; ഉൗരുകളിലെ
എല്ലാ കുട്ടികളും
അംഗന്‍വാടികളില്‍
എത്തുന്നു എന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ
;
(എഫ്)
നിലവില്‍
അംഗന്‍വാടികളില്‍
കുട്ടികള്‍ക്ക്
നല്കുന്ന ഭക്ഷണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ജി)
ഭക്ഷണത്തിന്
നിലവില്‍ ഒരു
കുട്ടിക്ക് സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള
നിരക്ക് എത്ര രൂപയാണ് ;
ഭക്ഷണത്തിനുള്ള തുക
മുന്പേര് ആയി
നല്‍കാറുണ്ടോ ;
ഇല്ലെങ്കില്‍ എത്ര രൂപ
സര്‍ക്കാര്‍ നല്കാന്
കുടിശികയുണ്ട്?
1843
ഒറ്റപ്പാലം
മണ്ഡലത്തിലെ അംഗന്‍വാടികള്‍
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വന്തമായി കെട്ടിടം
ഇല്ലാത്ത
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിലേക്കായി
നബാര്‍ഡില്‍ നിന്നും
എത്ര തുക ധനസഹായം
ലഭിച്ചു;
(സി)
നബാര്‍ഡില്‍
നിന്നുള്ള
ധനസഹായത്താല്‍
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ഏതെല്ലാം
അംഗനവാടികൾക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിച്ചു;
വിശദാംശം നല്‍കാമോ;
(ഡി)
സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
അംഗനവാടികള്‍
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തില്‍
നിലവിലുണ്ട്; വിശദമായ
സ്റ്റേറ്റ്മെന്റ്
നല്‍കാമോ?
1844
മിശ്രവിവാഹ
ദമ്പതികള്‍ക്ക് ധനസഹായം
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിശ്രവിവാഹ
ദമ്പതികള്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
സഹായം എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
ഇതിനുള്ള മാനദണ്ഡം
എന്തൊക്കെയെന്നും
വെളിപ്പെടുത്തുമോ;
(ബി)
മിശ്രവിവാഹ
ദമ്പതികള്‍ക്ക്
നല്കുന്ന ധനസഹായം
എത്രയെന്നും ഏതു വര്‍ഷം
വരെയുള്ള
അപേക്ഷകള്‍ക്ക് ഈ തുക
നല്‍കിയിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ;
(സി)
മിശ്ര
വിവാഹ ദമ്പതികള്‍ക്ക്
നല്കുന്ന ധനസഹായ തുക
വര്‍ദ്ധിപ്പിക്കുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
1845
അംഗന്‍വാടി
ജീവനക്കാര്‍ക്ക്
പഞ്ചായത്തുകള്‍ നല്കുന്ന
ഓണറേറിയം
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
ജീവനക്കാര്‍ക്ക്
പഞ്ചായത്തുകള്‍
നല്കുന്ന പ്രതിമാസ
ഓണറേറിയം (അഡീഷണല്‍)
150/- രൂപ
വര്‍ദ്ധിപ്പിക്കുന്നതു
സംബന്ധിച്ച്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അഡീഷണല്‍ ഓണറേറിയം
1000/- രൂപയാക്കി
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
1846
അനാഥാലയങ്ങൾ
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്തു
പ്രവര്‍ത്തിക്കുന്ന
എത്ര അനാഥാലയങ്ങള്‍
ഉണ്ട്;
(ബി)
പ്രസ്തുത
അനാഥാലയങ്ങള്‍ക്ക്
സര്‍ക്കാര്‍ ഗ്രാന്റ്
നല്കി വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
തുകയാണെന്നു
വ്യക്തമാക്കുമോ;
(സി)
അനാഥാലയങ്ങള്‍ക്ക്
ഗ്രാന്റ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
പല
അനാഥാലയങ്ങളും മതിയായ
തോതിലുള്ള അടിസ്ഥാന
സൗകര്യങ്ങള്‍
ഇല്ലാതെയാണ്
പ്രവര്‍ത്തിക്കുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
അടിസ്ഥാന
സൗകര്യങ്ങള്‍
അനാഥാലയങ്ങളില്‍
ഒരുക്കിയിട്ടുണ്ട്
എന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
1847
സാമൂഹ്യനീതി
വകുപ്പിന്റെ വിഭജനം
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിനെ
വിഭജിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
1848
മൂലപ്പിലാവ്
അംഗന്‍വാടിയെ മാതൃക
അംഗന്‍വാടിയായി ഉയര്‍ത്താന്‍
നടപടി
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കുരുവട്ടൂര്‍
ഗ്രാമപഞ്ചായത്തിലെ
മൂലപ്പിലാവ്
അംഗന്‍വാടിയെ മാതൃക
അംഗന്‍വാടിയായി
പ്രഖ്യാപിച്ചുകൊണ്ടുള്ള
ഉത്തരവ് ഇറക്കുന്നതില്‍
വന്ന കാലതാമസത്തിന്
കാരണം
വെളിപ്പെടുത്താമോ ;
(ബി)
പ്രസ്തുത
അംഗന്‍വാടിയെ മാതൃക
അംഗന്‍വാടിയായി
എപ്പോള്‍
പ്രഖ്യാപിക്കുമെന്ന്
വെളിപ്പെടുത്താമോ?
1849
കാസര്‍ഗാേഡ്
പരവനടുക്കത്ത് മഹിളാമന്ദി രം
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗാേഡ്
ജില്ലയിലെ ചെമ്മനാട്
പഞ്ചായത്തിലെ
പരവനടുക്കത്ത്
സ്ഥിതിചെയ്യുന്ന
മഹിളാമന്ദിരത്തില്‍
നിലവില്‍ എത്ര പേരാണ്
താമസിക്കുന്നത്;
(ബി)
മാനസികരാേഗമുള്ളവര്,
അമ്മമാര്‍,
കുഞ്ഞുങ്ങള്‍
എന്നിവരടക്കമുള്ള
അന്തേവാസികള്‍ അതീവ
ശോചനീയാവസ്ഥയിലാണ്
കഴിയുന്നതെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
എങ്കില്‍,
ആയതു പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമാേ;
വിശദാംശങ്ങള്‍
അറിയിക്കുമാേ?
1850
സാമൂഹ്യക്ഷേമ
പെന്‍ഷനുകള്‍
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
സാമൂഹ്യക്ഷേമ
പെന്‍ഷനുകളാണ് നിലവില്‍
വിതരണം
ചെയ്യപ്പെടുന്നതെന്നും
ഓരോന്നിന്റെയും
തുകയെത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവ
ഓരോന്നും
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
1851
വികലാംഗക്ഷേമ
കോര്പ്പറേഷന് ഡയറക്ടര്‍
ബോര്‍ഡ് സബ് കമ്മിറ്റിയുടെ
അന്വേഷണ റിപ്പോര്‍ട്ട്
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിലെ
1808/ഡി2/13എസ്.ജെ.ഡി
നമ്പര്‍ ഫയലിലെ
തീര്‍പ്പ് പ്രകാരം,
അന്വേഷണം നടത്താന്‍
നിയോഗിച്ച വികലാംക്ഷേമ
കോര്പ്പറേഷന്
ഡയറക്ടര്‍ ബോര്‍ഡിന്റെ
സബ് കമ്മിറ്റിയുടെ
അന്വേഷണ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ ഒരു
കോപ്പി ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
ശിപാര്ശയെന്തെങ്കിലുമുണ്ടെങ്കില്
ആയതിന്മേല് ആവശ്യമായ
തുടര്‍നടപടി
അടിയന്തരമായി
സ്വീകരിക്കുമോ?
1852
പഞ്ചായത്തുകള്‍
വഴി വിതരണം ചെയ്യുന്ന ക്ഷേമ
പെ൯ഷനുകളുടെ കുടിശ്ശിക
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകള്‍
വഴി വിതരണം ചെയ്യുന്ന
ക്ഷേമ പെ൯ഷനുകള്
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പെ൯ഷനുകള് ഒാരോന്നും
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്താകെ
ഇത്തരം ക്ഷേമപെ൯ഷനുകള്
എത്ര പേ൪ക്ക്
ലഭിക്കുന്നുവെന്ന ഇനം
തിരിച്ചുളള കണക്ക്
നല്‍കുമോ;
(ഡി)
പ്രസ്തുത
ഇനത്തില്‍ പ്രതിവ൪ഷം
ചെലവാകുന്ന തുക
എത്രയാണെന്ന്
അറിയിക്കുമോ;
(ഇ)
ക്ഷേമപെ൯ഷനുകള്
നല്കുന്നതില്
കുടിശ്ശികയുണ്ടോ;
എങ്കില്‍ ഏതു മാസം
വരെയാണ് പെ൯ഷ൯
കൊടുത്തിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പെ൯ഷ൯
കുടിശ്ശിക
അടിയന്തിരമായി കൊടുത്തു
തീ൪ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1853
സ്നേഹപൂര്‍വ്വം
പദ്ധതി
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സ്നേഹപൂര്‍വ്വം
പദ്ധതി എന്നു മുതലാണ്
ആരംഭിച്ചത്; കഴിഞ്ഞ
അധ്യയന വര്‍ഷം
സ്ക്കോളര്‍ഷിപ്പ്
നല്‍കിയത്
വൈകിയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഇനത്തില്‍
കഴിഞ്ഞ അധ്യയനവര്‍ഷം
എന്ത് തുക ചെലവഴിച്ചു?
1854
മാവേലിക്കരയിലെ
മാതൃകാ അംഗന്‍വാടി
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ തെക്കേക്കര
ഗ്രാമപഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന 32-ാം
നമ്പര്‍
അംഗന്‍വാടിയില്‍ 4
വര്‍ഷത്തോളം
ഹെല്‍പ്പറായി ജോലി
ചെയ്തിരുന്ന തഴക്കര
ചെറകുന്നം മലയില്‍
വീട്ടില്‍ രാധാമണിയെ
സര്‍വ്വീസില്‍ നിന്നും
പിരിച്ചു വിട്ടതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
രാധാമണിയെ ഹെല്‍പ്പര്‍
തസ്തികയില്‍
സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട്
നല്കിയ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
മണ്ഡലത്തില്‍ മാതൃകാ
അംഗന്‍വാടിയുടെ
പ്രവര്‍ത്തനം
അടിയന്തിരമായി
ആരംഭിക്കുമോ; ഏത്
അംഗന്‍വാടിയാണ് മാതൃകാ
അംഗന്‍വാടിയാക്കി
മാറ്റിയിരിക്കുന്നത്;
നിലവില്‍ ഇതിന്റെ
സ്ഥിതി വിശദമാക്കുമോ?
1855
സാമൂഹ്യസുരക്ഷാ
മിഷനിലെ അഴിമതി
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ മിഷനിലെ
അഴിമതിയെക്കുറിച്ച്
അന്വേഷണം
നടത്തിയിരുന്നോ;
കണ്ടെത്തിയ വിവരങ്ങള്‍
അറിയിക്കാമോ;
(ബി)
ഫണ്ട്
ശേഖരണത്തിന് സ്റ്റാമ്പ്
വിതരണം നടത്തിയതിലെ
ക്രമക്കേട്
അന്വേഷിച്ചിരുന്നോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത ക്രമക്കേട്
നടത്തിയവര്‍
ആരൊക്കെയാണെന്നും
അവര്‍ക്കെതിരെ
സ്വീകരിച്ച
നടപടിയെന്തെന്നും
അറിയിക്കാമോ?
1856
സാമൂഹ്യസുരക്ഷാ
പെ൯ഷനുകളുടെ കുടിശ്ശിക
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യസുരക്ഷാ
പെ൯ഷനുകള് ഏത് കാലയളവ്
വരെ നല്‍കിയിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
കുടിശ്ശിക
തുക എന്ന് നല്‍കാനാകും
എന്ന് വ്യക്തമാക്കാമോ?
1857
അംഗന്‍വാടികളുടെ
സുരക്ഷ
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പല
അംഗന്‍വാടികളും
സുരക്ഷിതമല്ലാത്ത
സാഹചര്യത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്?
1858
മദ്യാസക്തിക്കും
വിപത്തിനുമെതിരെ ബോധവല്കരണം
ശ്രീ.എം.ഉമ്മര്‍
,,
സി.മോയിന്‍ കുട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ മദ്യനയം
നടപ്പാക്കിയ ശേഷം
ഉണ്ടായ സാമൂഹ്യ
മാറ്റത്തെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അതെക്കുറിച്ച്
വിശദമാക്കുമോ;
(ബി)
മദ്യാസക്തിക്കും
വിപത്തിനുമെതിരെ
സമൂഹത്തില്‍ വിശിഷ്യാ
സ്ത്രീ സമൂഹത്തില്‍
വളര്‍ന്നു വന്ന വികാരം
സജീവമായി
നിലനിര്‍ത്താനും, മദ്യ
ഉപയോഗം പരിപൂര്‍ണ്ണമായി
നിയന്ത്രിക്കാനും ഉതകും
വിധമുള്ള പ്രചാരണ,
ബോധവല്കരണ
പദ്ധതികളെന്തെങ്കിലും
സാമൂഹ്യനീതി വകുപ്പ്
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അത്തരമൊരു ബൃഹത് പദ്ധതി
ആസൂത്രണം ചെയ്ത്
കാര്യക്ഷമമായി
നടപ്പാക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
1859
വൃദ്ധജനങ്ങള്‍ക്കായി
റിഹാബിലിറ്റേഷന്‍ സെന്റര്‍
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
മൂടാടി പഞ്ചായത്തില്‍
നന്നി ലൈറ്റ് ഹൌസിനോട്
ചേര്‍ന്നുള്ള സ്ഥലത്ത്
വൃദ്ധജനങ്ങള്‍ക്കായി
റിഹാബിലിറ്റേഷന്‍
സെന്റര്‍
സ്ഥാപിക്കുന്നതിന് ബഹു.
മന്ത്രി സമക്ഷം നല്കിയ
അപേക്ഷയിന്മേലുളള
തുടര്‍നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് ജില്ലാ
സമൂഹ്യനീതി ഓഫീസ്
ഇതുവരെ കെെെക്കൊണ്ട
നടപടികള്‍
വിശദമാക്കാമോ?
1860
വൃദ്ധമാതാപിതാക്കളുടെ
സംരക്ഷണം- ബോധവല്‍ക്കരണ
നടപടികൾ
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൃദ്ധമാതാപിതാക്കളെ
മക്കള്‍ സംരക്ഷിക്കാതെ
വഴിയിലോ ഗുരുവായൂര്‍
പോലുള്ള അമ്പലനടകളിലോ
ഉപേക്ഷിക്കുന്ന
സംഭവങ്ങള്‍ ഈ അടുത്ത
കാലത്ത് വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മാതാപിതാക്കളെ
സംരക്ഷിക്കാന്‍
തയ്യാറാകാത്ത മക്കളുടെ
പേരില്‍ എന്തൊക്കെ നിയമ
നടപടികളാണ് എടുക്കാന്‍
കഴിയുക ; വിശദാംശം
വ്യക്തമാക്കുമോ ;
(സി)
വൃദ്ധരായ
മാതാപിതാക്കളെ
സംരക്ഷിക്കേണ്ട
നിയമപരവും
ധാര്‍മ്മികവുമായ
ബാദ്ധ്യത മക്കളെ
ബോദ്ധ്യപ്പെടുത്തുന്നതിന്
സാമൂഹ്യനീതി
വകുപ്പിന്റെ കീഴില്‍
ബോധവല്‍ക്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഡി)
സ്വീകരിക്കുമെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ ?
1861
മിശ്രവിവാഹിതര്‍ക്കുള്ള
ധനസഹായം
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിശ്രവിവാഹിതരായ
ദമ്പതികള്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
ധനസഹായപദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്നു
വ്യക്തമാക്കുമാേ;
(ബി)
പ്രസ്തുത
ധനസഹായം
നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമാേ;
(സി)
മിശ്രവിവാഹിതരായ
ദമ്പതികളുടെ വരുമാനം
കണക്കാക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമാേ;
(ഡി)
മിശ്രവിവാഹിതര്‍ക്കു
ധനസഹായം നല്കുന്ന
പദ്ധതിയെ
സംബന്ധിക്കുന്ന നിയമം ,
ചട്ടം , സര്‍ക്കാര്‍
ഉത്തരവുകള്‍, വകുപ്പുതല
സര്‍ക്കുലറുകള്‍
എന്നിവയുണ്ടെങ്കില്‍
അവയുടെ പകര്‍പ്പുകള്‍
ലഭ്യമാക്കുമാേ?
1862
മിഷന്
676 മുഖേന സമ്പൂര്‍ണ്ണ
സാമൂഹ്യ സുരക്ഷ
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
പാലോട് രവി
,,
സി.പി.മുഹമ്മദ്
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 ല്‍ ഉള്‍പ്പെടുത്തി
ഭിന്നശേഷി ഉള്ളവര്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
സമ്പൂര്‍ണ്ണ സാമൂഹ്യ
സുരക്ഷയ്ക്കായി
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന്
മുഖേന
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
(ഡി)
പദ്ധതികള്‍
സമയ ബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
1863
കിലയെ
സര്വ്വകലാശാലയാക്കല്
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂരിലെ
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ലോക്കല്‍
അഡിമിനിസ്ട്രേഷന്
(കില)
സര്‍വ്വകലാശാലയാക്കി
ഉയര്‍ത്താന്‍ നീക്കം
നടക്കുന്നുണ്ടോ?
എങ്കില്‍ ഇതിനായുള്ള
പ്രവര്‍ത്തനം ഏതു
ഘട്ടംവരെയെത്തി എന്ന്
വിശദമാക്കാമോ?
(ബി)
കില
സര്വ്വകലാശാലയാക്കുകയാണെങ്കില്
എന്തൊക്കെ കോഴ്സുകള്‍
ആരംഭിക്കാനാണ് നീക്കം?
ഇതിന്റെ പ്രവര്‍ത്തന
ചുമതലയ്ക്ക് ഏതു
വകുപ്പാണ് മേല്‍നോട്ടം
വഹിക്കുക? ഇവിടെ
അഡിമിഷന് ലഭിക്കാനുള്ള
മാനദണ്ഡം എന്താണ്?
1864
കില-യെ
കല്പിത സര്‍വ്വകലാശാലയാക്കി
മാറ്റുന്ന തീരുമാനം
ശ്രീ.പാലോട്
രവി
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കില-യെ
കല്പിത
സര്‍വ്വകലാശാലയാക്കി
മാറ്റുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ
;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ശാക്തീകരണത്തിനും
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിനും ഇത്
എത്രമാത്രം
സഹായകരമാകുമെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
അറിയിക്കുമോ ?
<<back