THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1411
വാമനപുരം-ചിറ്റാര്‍
റോഡ് പുനരുദ്ധാരണം
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം-ചിറ്റാര്‍
റോഡ് ആധുനിക രീതിയില്‍
പുനരുദ്ധരിക്കുന്നതിന്
പദ്ധതി ഉണ്ടോ; ഇതില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
വാമനപുരം-ചിറ്റാര്‍
റോഡ് പൂര്‍ണ്ണമായും
തകര്‍ന്ന് ഗതാഗതം
അസാദ്ധ്യമായിരിക്കുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
റോഡ് അടിയന്തരമായി
ഗതാഗതയോഗ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1412
റോഡുകളുടെ
നവീകരണം
ശ്രീ.ഇ.പി.ജയരാജന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകള്‍ കുണ്ടും
കുഴിയും നിറഞ്ഞ്
സഞ്ചാരയോഗ്യമല്ലാതായിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഇതുമൂലം
റോഡപകടങ്ങള്‍
വര്‍ദ്ധിക്കുകയും
നിത്യേന അപകടമരണങ്ങള്‍
സംഭവിക്കുകയും
ചെയ്യുന്നത്
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
(ഡി)
യഥാസമയം
റോഡുകളുടെ റീ-ടാറിംഗും
അറ്റകുറ്റ പണികളും
നടക്കാത്തതാണ് പ്രസ്തുത
ശോച്യാവസ്ഥയ്ക്ക്
കാരണമായിട്ടുള്ളതെന്ന
ആക്ഷേപം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഇ)
ഫണ്ടിന്റെ
അപര്യാപ്തത റോഡ് നവീകരണ
പ്രവൃത്തികളെ
ബാധിചിട്ടുണ്ടോ ;
(എഫ്)
റോഡുകളുടെ
നവീകരണത്തിനും
അറ്റകുറ്റപ്പണികള്‍ക്കുമായി
ഈ വര്‍ഷം എന്തു തുകയാണ്
അനുവദിച്ചത്; ഇതില്‍
ഇതിനകം ചെലവായ
തുകയെത്ര;
(ജി)
റോഡുകളുടെ
അറ്റകുറ്റ പണികള്‍
യഥാസമയം നടത്താന്‍
കഴിയാതെ പോയതിന്റെ
കാരണം വ്യക്തമാക്കുമോ?
1 413
റോഡുകളുടെ
പുനരുദ്ധാരണം
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കായംകുളം അസംബ്ലി
മണ്ഡലത്തില്‍ ഏതൊക്കെ
റോഡുകളുടെ
പുനരുദ്ധാരണത്തിനാണ്
തുക
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തികളുടെയും
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
1414
ഓട്ടാഫീസ്
കടവ് - കാവനാല്‍ക്കടവ്
പാലങ്ങളുടെ പണി
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓട്ടാഫീസ്
കടവ്, കാവനാല്‍ക്കടവ്
എന്നീ പാലങ്ങളുടെ
കരാറുകാരന് പണികള്‍
വൈകിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലങ്ങളുടെ പണികള്‍
സംബന്ധിച്ച് ബഹു.
മന്ത്രി വിളിച്ചു
ചേര്‍ത്ത യോഗത്തിലെ
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നുണ്ടോ
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പാലങ്ങള്‍ ജനങ്ങള്‍ക്ക്
ഗതാഗതത്തിനായി എന്ന്
തുറന്നു കൊടുക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
1415
ദേശീയപാതാ
വികസനം
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ദേശീയപാതാ വികസനത്തില്‍
നിന്നും നാഷണല്‍ ഹൈവേ
അതോറിറ്റി
പിന്മാറിയിട്ടുണ്ടോ;
ഇതിനുള്ള കാരണം
വ്യക്തമാക്കാമോ;
(ബി)
ദേശീയപാതാ
അലൈന്മെന്റ് മാറ്റം
വരുത്തുന്നത്
സംബന്ധിച്ച് നാഷണല്‍
ഹൈവേ അതോറിറ്റിയുടെ
മറുപടി എന്തായിരുന്നു;
ഇതനുസരിച്ച് എന്തു
തുടര്‍ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ദേശീയപാതാ
വികസനത്തിന് പാതയുടെ
വീതി
എത്രയായിരിക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ദേശീയപാതാ
വികസനത്തിനായി
ഏറ്റെടുക്കുന്ന
ഭൂമിക്ക് നഷ്ടപരിഹാരം
നല്‍കുന്നതിന്
എന്തെങ്കിലും പാക്കേജ്
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1416
പേരാവൂര്‍
നിയോജക മണ്ഡലത്തിലെ
കേളന്‍പീടിക-മട്ടിണി-നിരങ്ങംചിറ്റ-വള്ളിത്തോട്
റോഡ്
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാവൂര്‍
നിയോജക മണ്ഡലത്തിലെ
കേളന്‍പീടിക-മട്ടിണി-നിരങ്ങംചിറ്റ-വള്ളിത്തോട്
റോഡിന്‍െറ പ്രവൃത്തി
തടസ്സപ്പെട്ടിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പ്
മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
തിരുവന്തപുരത്ത്
ചേര്‍ന്ന യോഗ
തീരുമാനങ്ങള്‍
എന്തെല്ലാമാണ്;
ഇതനുസരിച്ച് സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തെല്ലാം; റോഡ്
പ്രവര്‍ത്തനങ്ങള്‍
മുടങ്ങികിടക്കുന്നതിനാല്‍
ഉയര്‍ന്നിട്ടുള്ള
പ്രതിഷേധങ്ങളും
സമരങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
റോഡ് പ്രവര്‍ത്തി
കാലതാമസം ഒഴിവാക്കി
പൂര്‍ത്തീകരിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
1417
റിലയന്‍സ്
കേബിള്‍ വലിക്കുന്നതിന്
അനുമതി
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരളത്തിലെ
റോഡുകളിലൂടെ റിലയന്‍സ്
കേബിള്‍ വലിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കിൽ എത്ര
കിലോമീറ്റര്‍ കേബിള്‍
വലിയ്ക്കുന്നതിനാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമക്കാമോ ;
(ബി)
കിലോമീറ്ററിന്
എത്ര രൂപ നിരക്കിലാണ്
സര്‍ക്കാര്‍ ഇതിന്
അനുമതി
നല്‍കിയിട്ടുള്ളത് ;
മറ്റ്
സംസ്ഥാനങ്ങളിലേതുമായി
പ്രസ്തുത തുക താരതമ്യം
ചെയ്തിട്ടുണ്ടോ ;
വിശദവിവരം നല്‍കുമോ ?
1418
തിരുവല്ലാ
ബൈപ്പാസിന്റെ
നിര്‍മ്മാണത്തിനുള്ള
സ്ഥലമെടുപ്പ്
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവല്ലാ
ബൈപ്പാസിന്റെ
നിര്‍മ്മാണത്തിനുള്ള
സ്ഥലം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
(ബി)
നേരത്തെ
നടത്തിയ സ്ഥലമെടുപ്പ്
നടപടി ബഹു.ഹൈക്കോടതി
റദ്ദാക്കിയതിന്റെ കാരണം
വിശദമാക്കാമോ?
(സി)
പുതിയ
സ്ഥലമെടുപ്പ് നടപടികള്‍
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ?
(ഡി)
ബൈപ്പാസിന്റെ
നിര്‍മ്മാണത്തിനുള്ള
സ്ഥലം ഏറ്റെടുപ്പ്
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
1419
പേരാമ്പ്ര
ബെെപ്പാസിന്റെ നിര്‍മ്മാണ
നടപടികള്‍
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാമ്പ്ര
ബെെപ്പാസിന്റെ
നിര്‍മ്മാണ നടപടികള്‍
പൂര്‍ത്തിയായോ;
(ബി)
പ്രസ്തുത
ബെെപ്പാസിന്റെ സാമൂഹ്യ
- സാമ്പത്തിക
സര്‍വ്വേക്കുവേണ്ടി
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിരുന്നോ
; ഉണ്ടെങ്കില്‍ ആരെയാണ്
ചുമതലപ്പെടുത്തിയതെന്നും
എത്ര കാലത്തിനുള്ളില്‍
റിപ്പോര്‍ട്ടു
നല്‍കാനാണ്
ആവശ്യപ്പെട്ടത് എന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടെങ്കില്‍
കോപ്പി ലഭ്യമാക്കുമോ
?
1420
റോഡുകളുടെ
അറ്റകുറ്റപ്പണിക്ക് വണ്‍ടൈം
മെയിന്റനന്‍സ് സ്കീം പ്രകാരം
ചെലവഴിച്ച ആകെ തുക
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും
പൊതുമരാമത്ത് വകുപ്പ്,
റോഡുകളുടെ
അറ്റകുറ്റപ്പണിക്ക്
വണ്‍ടൈം മെയിന്റനന്‍സ്
സ്കീം പ്രകാരം
ചെലവഴിച്ച ആകെ തുക
എത്ര; ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
2014-15
ല്‍ അനുവദിച്ച തുകയില്‍
ഇനിയും ചെലവഴിക്കാതെ
അവശേഷിക്കുന്ന തുക
എത്ര;
(സി)
അനിവാര്യമായ
ഇടങ്ങളില്‍
അറ്റകുറ്റപ്പണി
നടക്കാതിരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
1421
നീലേശ്വരം-എടത്തോട്
പി.ഡബ്യൂ.ഡി. റോഡിന്റെ
പുനരുദ്ധാരണം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
നീലേശ്വരം-എടത്തോട്
പി.ഡബ്യൂ.ഡി. റോഡിന്റെ
1-ാം റീച്ചിന്റെ
പുനരുദ്ധാരണത്തിന് 3
കോടി രൂപ
അനുവദിച്ചിരുന്നുവെങ്കിലും
ടെണ്ടര്‍ നടപടി വിന്റോ
പരസ്യം വഴി
സ്വീകരിച്ചത് 3-ാം
റീച്ച് എന്നാക്കി
മാറ്റി വന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
റീച്ച്
മാറ്റി ഉത്തരവാകാന്‍
ഉദ്യോഗസ്ഥതലത്തില്‍
നടത്തിയ
നീക്കത്തിനെതിരെ
എം.എല്‍.എ. നല്കിയ
നിവേദനം പരിഗണിക്കാതെ
ഏത് ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
ടെണ്ടര്‍ നടപടി
സ്വീകരിച്ചതെന്ന്
അറിയിക്കുമോ;
(സി)
ഒരു
മണ്ഡലത്തില്‍ അനുവദിച്ച
റോഡിനുള്ള തുക മറ്റൊരു
മണ്ഡലത്തിലേയ്ക്ക്
മാറ്റി കൊടുക്കാന്‍
എപ്പോഴാണ് പുതിയ
ഉത്തരവ് ഇറക്കിയതെന്ന്
വ്യക്തമാക്കാമോ?
1422
വൈപ്പിന്‍-പള്ളിപ്പുറം
സംസ്ഥാന പാതയുടെ പുനരുദ്ധാരണ
പ്രവൃത്തി
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍-പള്ളിപ്പുറം
സംസ്ഥാന പാതയുടെ
പുനരുദ്ധാരണ പ്രവൃത്തി
ഇനിയും ആരംഭിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കാമോ;
(ബി)
പൂര്‍ണ്ണമായും
ബി.എം.ബി.സി
നിലവാരത്തില്‍ റോഡ്
നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവൃത്തി
ആരംഭിക്കുന്നതിന്
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍
വിശദീകരിക്കാമോ?
1423
സ്റ്റേറ്റ്
റോഡ് ഇംപ്രൂവ്മെന്റ്
പ്രൊജക്ട്
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
റോഡ് ഇംപ്രൂവ്മെന്റ്
പ്രൊജക്ട് എന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്താണെന്ന്
വിശദമാക്കുമോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനത്തിനായി
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍
ബഡ്ജറ്റില്‍ എത്ര തുക
നീക്കി വെച്ചിരുന്നു; ഈ
തുക ഉപയോഗിച്ച്
എന്തൊക്കെ
പ്രവൃത്തികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
ഇതില്‍ കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
പ്രവൃത്തികള്‍ ഉണ്ട്;
(ഡി)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍ പ്രസ്തുത
പദ്ധതിക്കായി തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
1424
സ്റ്റേറ്റ്
റോഡ് ഇംപ്രൂവ്മെന്റ്
പ്രോജക്ട് പദ്ധതി
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
റോഡ് ഇംപ്രൂവ്മെന്റ്
പ്രോജക്ട് പദ്ധതി
പ്രകാരം സംസ്ഥാനത്ത്
ഉടനീളം എത്ര
കിലോമീറ്റര്‍ റോഡാണ്
വികസിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നത് ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
റോഡുകളുടെ ടെണ്ടര്‍
നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
;
(സി)
ഈ പദ്ധതി എപ്പോള്‍
ആരംഭിക്കാന്‍ കഴിയും ?
1425
ബദര്‍പള്ളി
പാലം, കാളാട് പാലം, പനമ്പാലം
പ്രവൃത്തികളുടെ പുരോഗതി
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തില്‍
കഴിഞ്ഞ ബജറ്റില്‍
നിര്‍ദ്ദേശിച്ച
ബദര്‍പള്ളി പാലം,
കാളാട് പാലം, പനമ്പാലം
എന്നീ പ്രവൃത്തികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കാനാകുമെന്ന്
വിശദമാക്കാമോ?
1426
ഒറ്റപ്പാലം
അസംബ്ലി നിയാേജക മണ്ഡലത്തിലെ
നിര്‍മ്മാണ പ്രവൃത്തികള്‍ക്ക്
നബാര്‍ഡില്‍ നിന്നും ധനസഹായം
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി
നിയാേജകമണ്ഡലത്തിലെ
ഏതെല്ലാം നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
നബാര്‍ഡില്‍ നിന്നും
ധനസഹായം ലഭിച്ചു;
(ബി)
നിലവില്‍
ഏതെല്ലാം
പ്രാേജക്റ്റുകളാണ്
നബാര്‍ഡിന്റെ
പരിഗണനയിലുള്ളത്;
വിശദാംശം
ലഭ്യമാക്കാമാേ;
(സി)
ഇൗ
സാമ്പത്തിക വര്‍ഷം
തന്നെ നബാര്‍ഡില്‍
നിന്നും ധനസഹായം
ലഭ്യമാക്കുന്നതിനായി
നടപടി സ്വീകരിക്കുമാേ;
പ്രാേജക്റ്റുകള്
സമര്‍പ്പിക്കപ്പെട്ടതിന്റെ
വിശദാംശം
ലഭ്യമാക്കാമാേ?
1427
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
നിര്‍മ്മാണ പ്രവൃത്തികള്‍ക്ക്
ഫണ്ട്
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തില്‍ ഏതെല്ലാം
നിര്‍മ്മാണപ്രവൃത്തികള്‍ക്ക്
ഫണ്ട് അനുവദിച്ചു; ഓരാേ
പ്രവൃത്തിയുടെയും
വിശദാംശവും, അനുവദിച്ച
തുകയും, ഭരണാനുമതിയുടെ
പകർപ്പും
ലഭ്യമാക്കാമാേ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
നാളിതുവരെ
അനുവദിച്ചിട്ടുള്ള ഓരാേ
പ്രാേജക്റ്റിന്റെയും
കാലികസ്ഥിതി
വിശദീകരിക്കാമാേ;
(സി)
ഭരണാനുമതി
പുതുക്കി
നല്‍കിയിട്ടുള്ള എത്ര
പ്രവൃത്തികളുണ്ട്;
വിശദാംശം നല്‍കാമാേ?
1428
കൊയിലാണ്ടി
താലൂക്ക് ആശുപത്രിയിലെ
മോർച്ചറി നവീകരണം
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
താലൂക്ക് ആശുപത്രിയില്‍
മോര്‍ച്ചറി
നവീകരണത്തിനായി MLA SDF
ഫണ്ട്
അനുവദിച്ചുകൊണ്ടുള്ള
അറിയിപ്പ് PWD
ബില്‍ഡിംഗ്സ്
സെക്ഷനില്‍ ലഭിച്ച
തീയതിയും വര്‍ഷവും
വ്യക്തമാക്കാമോ;
(ബി)
കേവലം
രണ്ടര ലക്ഷം രൂപ മാത്രം
ചെലവ് വരുന്ന പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
നാളിതുവരെയായിട്ടും PWD
ബില്‍ഡിംഗ്സ് സെക്ഷന്‍
ഓഫീസില്‍ നിന്നും
തയ്യാറാക്കിയിട്ടില്ല
എന്നും ഈ പ്രവൃത്തിക്ക്
ഇതുവരെ
അഡ്മിനിസ്ട്രേറ്റീവ്
സാംഗ്ഷന്‍ ആയിട്ടില്ല
എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കേണ്ടതും
മറ്റ് നടപടികൾ
നിര്‍വ്വഹിക്കേണ്ടതും
PWD ബില്‍ഡിംഗ്സ്
സെക്ഷനിലെ ഏത്
ഉദ്യോഗസ്ഥനാണ് എന്നത്
വ്യക്തമാക്കാമോ;
ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്റെ പേര്
വിവരം
വെളിപ്പെടുത്താമോ;
(ഡി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
നടപ്പാക്കാതെ കാലതാമസം
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പ്രവൃത്തിയുമായി
ബന്ധപ്പെട്ട് കലണ്ടര്‍
ഓഫ് കറസ്പോണ്ടന്‍സ്
ലഭ്യമാക്കാമോ?
1429
കോഴിക്കോട്
മലാപറമ്പ് ജംഗ്ഷനിലെ ഗതാഗത
സ്തംഭന ം
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
മലാപറമ്പ് ജംഗ്ഷനില്‍
സ്ഥിരമായി ഉണ്ടാകുന്ന
ഗതാഗത സ്തംഭനം
ഒഴിവാക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഗതാഗതസ്തംഭനം
ഒഴിവാക്കുന്നതിനാവശ്യമായ
ബദല്‍ സംവിധാനങ്ങള്‍
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
1430
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തിലൂടെയുള്ള
നാഷണല്‍ ഹൈവേ (കണ്ണൂര്‍
റോഡ്)യുടെ ഓവുചാല്‍
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നോര്‍ത്ത് നിയോജക
മണ്ഡലത്തിലൂടെ
കടന്നുപോകുന്ന നാഷണല്‍
ഹൈവേ (കണ്ണൂര്‍
റോഡ്)യുടെ
ഇരുവശങ്ങളില്‍
പലസ്ഥലങ്ങളിലും
ഓവുചാല്‍
ഇല്ലാത്തതിനാല്‍
മഴക്കാലത്ത് വെള്ളം
കെട്ടി നിന്ന്
കാല്‍നടയാത്രക്കാര്‍ക്ക്
അസൗകര്യമുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഓവുചാല്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
1431
കാസര്‍ഗോഡ്
ജില്ലയില്‍ ബിറ്റുമിന്‍ ലഭ്യത
കുറവ്
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പി ഡബ്ലു ഡി
റോഡു പണികള്‍
ബിറ്റുമിന്‍
ലഭിക്കാത്തതു കാരണം
തടസ്സപ്പെട്ടിരിക്കുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലയില്‍
ബിറ്റുമിന്‍
കിട്ടാതിരിക്കാനുള്ള
കാരണം എന്താണെന്ന്
വിശദമാക്കാമോ;
(സി)
തടസ്സങ്ങള്‍
നീക്കി എത്രയും വേഗം
ബിറ്റുമിന്‍ അനുവദിച്ച്
കുഴിയടക്കല്‍
അടക്കമുള്ള
പ്രവൃത്തികള്‍ ചെയ്തു
തീര്‍ക്കുന്നതിനുള്ള
സാഹചര്യം ഉണ്ടാക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
1432
കൊയിലാണ്ടി
മണ്ഡലത്തിലെ പാലങ്ങൾ
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഭരണാനുമതിയുള്ള
ഉള്ളൂര്‍കടവ്
പാലത്തിന്റെ പുതുക്കിയ
അലൈന്മെന്റ്
അംഗീകാരത്തിനായി
സമര്‍പ്പിച്ചത് ചീഫ്
എഞ്ചിനീയറുടെ ഓഫീസില്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ലഭിച്ചത് എന്നത്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാര്യത്തില്‍ എന്ന്
നടപടികള്‍ ആവും എന്ന്
വിശദമാക്കാമോ;
(സി)
കൊയിലാണ്ടി
- പേരാമ്പ്ര മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
മറ്റൊരു പ്രധാന
പദ്ധതിയായ അകലാപുഴ പാലം
നിര്‍മ്മിക്കുന്നതിലേയ്ക്ക്
സര്‍ക്കാര്‍ ഫണ്ട്
ലഭ്യമാവുന്നതിന്
പദ്ധതിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്ന
കാര്യത്തില്‍ നടപടികള്‍
എത്രമാത്രം പുരോഗമിച്ചു
എന്നത് വിശദമാക്കാമോ;
(ഡി)
തോരായികടവ്
പാലം നിര്‍മ്മാണത്തിന്
ഇന്‍വെസ്റ്റിഗേഷന്‍ തുക
അനുവദിക്കുന്നതിന്
തിരുവനന്തപുരത്ത്
മന്ത്രിതല യോഗത്തില്‍
തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തില്‍
ഇന്‍വെസ്റ്റിഗേഷന്‍
പ്രവര്‍ത്തികള്‍ക്ക്
എത്ര തുക
വകയിരുത്തിയെന്ന്
വിശദമാക്കാമോ?
1433
പുലാമന്തോൾ
പാലത്തിന്റെ നിർമ്മാണച്ചെലവ്
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പി-പെരിന്തല്‍മണ്ണ
റോഡില്‍ പുലാമന്തോൾ
പാലം
തകര്‍ന്നതിനെത്തുടര്‍ന്ന്
നിര്‍മ്മിച്ച പാലത്തിന്
ചെലവായ തുക എത്രയാണ്
എന്ന് വ്യക്തമാക്കുമോ;
അനേകം വര്‍ഷമായി
പ്രസ്തുത
പാലത്തിനുവേണ്ടി
നടത്തുന്ന ടോള്‍ പിരിവു
അവസാനിപ്പിക്കുന്നതിനു
നടപടി സ്വീകരിക്കുമോ?
1434
മാവേലിക്കര
മണ്ഡലത്തില്‍ പൊതുമരാമത്ത്
വിഭാഗത്തിന്റെ
മേൽനോട്ടത്തിലുള്ള
പ്രവൃത്തികളുടെ വിശദാംശങ്ങള്‍
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മാവേലിക്കര
മണ്ഡലത്തില്‍
പൊതുമരാമത്ത് നിരത്തു
വിഭാഗം നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
2014-15
കാലയളവില്‍ മാവേലിക്കര
മണ്ഡലത്തില്‍
പൊതുമരാമത്ത് നിരത്തു
വിഭാഗം നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മാവേലിക്കര
മണ്ഡലത്തില്‍
പൊതുമരാമത്ത്
കെട്ടിടവിഭാഗം
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
2014-15
കാലയളവില്‍ മാവേലിക്കര
മണ്ഡലത്തില്‍
പൊതുമരാമത്ത്
കെട്ടിടവിഭാഗം
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ശബരിമല പാക്കേജില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര
മണ്ഡലത്തില്‍
പുനരുദ്ധാരണ
പ്രവൃത്തികള്‍ക്കായി
തുക അനുവദിച്ച
റോഡുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
മാവേലിക്കര
ബൈപാസ് നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
തടസ്സം വ്യക്തമാക്കുമോ;
തടസ്സം
നീക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ?
1435
കോഴിക്കോട്
തൊണ്ടയാട്എരഞ്ഞിപ്പാലം ഫ്ളൈ
ഓവറുകള്‍
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
തൊണ്ടയാട് ബൈപാസ്
ജംഗ്ഷന്, എരഞ്ഞിപ്പാലം
ജംഗ്ഷന്
എന്നിവിടങ്ങളില്‍ ഫ്ളൈ
ഓവറുകള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
1436
കാെയിലാണ്ടി
പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസ്
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാെയിലാണ്ടി
മിനി സിവില്‍
സ്റ്റേഷനില്‍
സ്ഥിതിചെയ്യുന്ന
പി.ഡബ്ല്യൂ.ഡി.
റെസ്റ്റ് ഹൗസ് നിലവില്‍
വന്നത് എപ്പാേഴാണ്; ഇൗ
കെട്ടിടത്തിന്
എത്രവര്‍ഷത്തെ
കാലപ്പഴക്കമുണ്ട്;
(ബി)
റെസ്റ്റ്
ഹൗസിലെ വി.എെ.പി.
മുറികളും,
പ്രാഥമികാവശ്യങ്ങള്‍ക്കുള്ള
സൗകര്യങ്ങളും
ശാേചനീയാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
നാഷണല്‍
ഹെെവേയില്‍
ജനപ്രതിനിധികള്‍ക്കും
വി.എെ.പി.കള്‍ക്കും
ഏറ്റവും എളുപ്പത്തില്‍
എത്തിച്ചേരാന്‍
കഴിയുന്ന ഏറ്റവും
പ്രയാേജനകരമായ ഇൗ
റെസ്റ്റ് ഹൗസിന്റെ
ശാേചനീയാവസ്ഥ മുമ്പ്
സ്ഥലം എം.എല്‍.എ.
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടും
റെസ്റ്റ് ഹൗസ്
നവീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കാത്തത്
എന്തുകാെണ്ടാണെന്നു
വിശദമാക്കുമാേ;
(ഡി)
റെസ്റ്റ്
ഹൗസ് നവീകരിച്ച്
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
എന്തു നടപടികള്‍
സ്വീകരിക്കുമെന്നു
വിശദമാക്കുമാേ?
1437
കോതമംഗലത്തെ
തങ്കളം - കോഴിപ്പിള്ളി
ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ
പുരോഗതി
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലത്തെ
തങ്കളം - കോഴിപ്പിള്ളി
ബൈപ്പാസ് റോഡിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഒന്നും
രണ്ടും ഘട്ടങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത ബൈപ്പാസ്
റോഡിന്റെ പ്രാധാന്യം
കണക്കിലെടുത്ത്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1438
ആറ്റിങ്ങല്‍
പോലീസ് മുക്ക്-കാഞ്ഞിയാംവിള
റോഡ് നിർമ്മാണം
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തില്‍
പുളിമാത്ത്
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെട്ട പോലീസ്
മുക്ക്-കാഞ്ഞിയാംവിള
റോഡ് തകര്‍ന്ന് പോയത്
കാരണം ബസ് സര്‍വ്വീസ്
നിര്‍ത്തിവയ്ക്കുകയും
ജനകീയ സമരം ഉയര്‍ന്നത്
കാരണം പ്രസ്തുത റോഡ്
പുനര്‍
നിര്‍മ്മിക്കുന്നതിന്
വകുപ്പ് മന്ത്രിക്ക്
നിര്‍ദ്ദേശം
സമര്‍പ്പിക്കുകയും
അടിന്തരമായി
എസ്റ്റിമേറ്റ് എടുത്ത്
സമര്‍പ്പിക്കുകയും
ചെയ്ത സാഹചര്യത്തിൽ
പ്രസ്തുത ജോലിക്ക്
ഭരണാനുമതി നല്കാന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡ് നിർമാണത്തിനു
ഭരണാനുമതി നല്കാന്
അടിയന്തിര നടപടി
സ്വീകരിക്കുമോ; ?
1439
മോണോറെയില്‍
പദ്ധതിക്ക് പകരം ലൈറ്റ്മെട്രോ
പദ്ധതി
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് എന്നീ
നഗരങ്ങളില്‍
നടപ്പിലാക്കുന്നതിന്
ആസൂത്രണം ചെയ്ത
മോണോറെയില്‍ പദ്ധതി
ഉപേക്ഷിക്കാന്‍ ഇടയായ
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് പകരം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന ലൈറ്റ്
മെട്രോ പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
കോഴിക്കോട്
നഗരത്തില്‍ ഏതെല്ലാം
സ്ഥലങ്ങളെ
ബന്ധിപ്പിച്ചു കൊണ്ടാണ്
ലൈറ്റ് മെട്രോ
രൂപകല്പന
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ?
1440
സര്‍ക്കാര്‍
കരാറുകാരുടെ കുടിശ്ശിക
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കരാറുകാര്‍ക്ക് എന്ത്
തുകയാണ്
കുടിശ്ശികയുള്ളത് ;
ഇതിന്റെ ഫലമായി
റോഡുകളുടെയും മറ്റും
പണികള്‍ മുടങ്ങുന്നത്
പരിഹരിക്കാൻ എന്തൊക്കെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
കുടിശ്ശിക തുക
എന്നത്തേക്ക് നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ?
1441
പാലക്കുന്ന്-ചെമ്പ്രകാനം-കയ്യൂര്‍
റോഡിന്റെ പുനരുദ്ധാരണം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കുന്ന്-ചെമ്പ്രകാനം-കയ്യൂര്‍
റോഡിന്റെ കയ്യൂര്‍ പാലം
വരെയുള്ള ഭാഗം
പുനരുദ്ധരിക്കുന്നതിന്
ഒരു കോടി രൂപ
അനുവദിച്ചിട്ടും
പ്രവൃത്തി ആരംഭിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പൂര്‍ണ്ണമായും
തകര്‍ന്ന ഈ റോഡിന്
അനുവദിച്ച തുക
ലാപ്സാകാതെ റോഡ്
നിലവിലുള്ള
തലത്തില്‍തന്നെ
പുനരുദ്ധരിക്കാന്‍
എപ്പോള്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
1442
പൊതുമരാമത്ത്
വകുപ്പ് ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കാസര്‍കോട് ജില്ലയില്‍
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ പേരും
അടങ്കല്‍ തുകയും
നിയോജകമണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ സംസ്ഥാനത്ത്
ആകെ പൊതുമരാമത്ത്
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍ എണ്ണം,
ആകെ തുക, ജില്ല
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കാമോ?
1443
പൊതുമരാമത്ത്
വകുപ്പിൽ വിജിലന്‍സ് അന്വേഷണം
നേരിടുന്ന ഉദ്യോഗസ്ഥർ
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പൊതുമരാമത്ത്
വകുപ്പ് ഉദ്യോഗസ്ഥരില്‍
എത്ര പേര് വിജിലന്‍സ്
അന്വേഷണം
നേരിടുന്നുണ്ടെന്നും
ഇവരുടെ പേരുവിവരം സഹിതം
വ്യക്തമാക്കാമോ;
(ബി)
ജില്ലയിലെ
കരാറുകാരില്‍ എത്രപേര്‍
അന്വേഷണത്തിന്റെ
പരിധിയിലുണ്ടെന്നും
ഇവരാരൊക്കെ എന്നും
വ്യക്തമാക്കാമോ
1444
പൊതുമരാമത്ത്
വകുപ്പിലെ കരാർ കുടിശ്ശിക
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
കരാറുകാര്‍ക്ക് എന്ത്
തുക കുടിശ്ശിക
നല്‍കാനുണ്ടെന്ന്
അറിയിക്കാമോ; എന്നു
മുതല്ക്കുള്ള
കുടിശ്ശികയാണ്
നല്‍കാനുള്ളത്;
(ബി)
കുടിശ്ശിക ലഭിക്കാത്തതു
കാരണം പുതിയ
പ്രവൃത്തികള്‍
ഏറ്റെടുക്കുന്നതില്‍
കരാറുകാര്‍ വിമുഖത
കാണിക്കുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
സാമ്പത്തിക
പ്രതിസന്ധി കാരണം പണി
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത എത്ര
പ്രവൃത്തികള്‍
സ്തംഭനാവസ്ഥയിലായിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
കരാര്‍
നല്‍കിയിട്ടും
തുടങ്ങാന്‍ കഴിയാതെ
എത്ര പ്രവൃത്തികള്‍
മുടങ്ങിക്കിടക്കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ?
1445
പൊതുമരാമത്ത്
വകുപ്പില്‍ ലഭിച്ച പരാതികള്‍
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടന്നതും
നടക്കുന്നതുമായ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്,
പൊതുമരാമത്ത്
വകുപ്പില്‍ ഓണ്‍ലൈനിലും
അല്ലാതെയും ഈ
സര്‍ക്കാറിന്റെ കാലത്ത്
ലഭിച്ച പരാതികള്‍ എത്ര;
ടോള്‍ ഫ്രീ നമ്പര്‍ വഴി
ലഭിച്ചവ എത്ര;
(ബി)
ലഭിച്ച
പരാതികളില്‍ എത്രയെണ്ണം
സംബന്ധിച്ച അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ട്;
(സി)
പ്രസ്തുത
പരാതികളില്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഉള്ളവ എത്രയായിരുന്നു;
എത്രയെണ്ണത്തിന്റെ
അന്വേഷണം
പൂര്‍ത്തിയാക്കി;
എത്രയാളുകളുടെ പേരില്‍
ശിക്ഷാ നടപടി
സ്വീകരിച്ചു;
(ഡി)
എത്ര
കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ
നടപടി സ്വീകരിച്ചു?
1446
പൊതുമരാമത്ത്
പ്രവൃത്തികളുടെ ഗുണനിലവാരം
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
പ്രവൃത്തികളുടെ
ഗുണനിലവാരം
പരിശോധിക്കുവാന്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
(ബി)
എങ്കില്‍
അവ എന്താണെന്നും
ഏതൊക്കെ നിര്‍മ്മാണ
സാമഗ്രികളുടെ
ഗുണനിലവാരം
പരിശോധിക്കാനാണ്
സംവിധാനമുള്ളതെന്നും
വ്യക്തമാക്കാമോ?
1447
പൊതുമരാമത്ത്
വകുപ്പില്‍നിന്നും
തദ്ദേശസ്വയംഭരണ വകുപ്പിലേക്ക്
ജീവനക്കാരെ
പുനര്‍വിന്യസിക്കുന്നതിന്
നടപടി
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
27.10.2012
-ലെ ജി.ഒ. (ആര്.ടി)
നം:1814/2012/PWD
ഉത്തരവ് പ്രകാരം
പൊതുമരാമത്ത്
വകുപ്പില്‍നിന്നും
തദ്ദേശസ്വയംഭരണ
വകുപ്പിലേക്ക്
ജീവനക്കാരെ
പുനര്വിന്യസിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
തടസ്സങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുനര്‍വിന്യാസത്തിന്
ഉത്തരവായ ജീവനക്കാരെ
വിടുതല്‍ ചെയ്യുന്നതിന്
പകരം പുനര്‍വിന്യാസം
നീട്ടിക്കൊണ്ടുപോകുന്നതിന്റെ
പിന്നിലുള്ള
ഉദ്ദേശ്യമെന്താണെന്ന്
അറിയിക്കാമോ;
(സി)
പുനര്‍വിന്യാസത്തിനുള്ള
നിലവിലെ ഉത്തരവ്
നടപ്പാക്കുന്നത്
ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള
സര്‍ക്കാര്‍ ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പുനര്‍വിന്യാസം എത്രയും
പെട്ടെന്ന്
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1448
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
പി.ഡബ്ള്യൂ. ഡി. റോഡുകള്‍
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
പി.ഡബ്ള്യൂ. ഡി.
റോഡുകള്‍ നിലവില്‍
ഏതൊക്കെ പി.ഡബ്ള്യൂ.
ഡി. സെക്ഷന്‍ ഓഫീസിന്റെ
പരിധിയിലാണുള്ളതെന്ന്
അറിയിക്കുമോ; ഓരോ
സെക്ഷന്റേയും
പരിധിയില്‍ ഏതൊക്കെ
റോഡുകളാണുള്ളതെന്നും
പ്രസ്തുത റോഡുകളുടെ
ദൈര്‍ഘ്യവും
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിയോജക മണ്ഡലത്തിലെ
റോഡുകള്‍ ഒട്ടേറെ
സെക്ഷനുകളുടെ
പരിധിയില്‍ ആയതിനാല്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കുന്നതിനും
ഭരണപരമായ ചുമതലകള്‍
നിര്‍വ്വഹിക്കുന്നതിനും
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത റോഡുകള്‍
എല്ലാം ചാത്തന്നൂര്‍
റോഡ്സ് സെക്ഷന്റെ
പരിധിയിലാക്കി ഉത്തരവ്
നല്കുവാന്
സന്നദ്ധമാകുമോ;
വിശദാംശം അറിയിക്കുമോ?
1449
പട്ടാമ്പിയിലെ
റോഡുകള്‍
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പി
മണ്ഡലത്തിലെ
താഴെപ്പറയുന്ന
റോഡുകള്‍ ബി.എം ആന്റ്
ബി.സി. ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ ;
1. കൊപ്പം - വളാഞ്ചേരി
റോഡ്
2. വിളയൂര്‍ -
കെെപ്പുറം റോഡ്
3. പട്ടാമ്പി - ആമയാര്‍
റോഡ്
4. വല്ലപ്പുഴ -
മുളയന്‍കാവ് -
കട്ടുപ്പാറ റോഡ്
5. മുതുതല - ശങ്കരമംഗലം
- മൃഗാശുപത്രി റോഡ്
6. വല്ലപ്പുഴ -
വാണിയംകുളം റോഡ് 3 1/2
കിലോ മീറ്റര്‍
1450
അങ്ങാടിപ്പുറം
റെയില്‍വേ മേല്‍പ്പാല
നിര്‍മ്മാണ പുരോഗതി
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്ങാടിപ്പുറം
റെയില്‍വേ മേല്‍പ്പാല
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നു
വിശദമാക്കാമോ?
1451
കുറുന്തോട്ടയം
പാലത്തിന്റെ പുനര്‍
നിര്‍മ്മാണം
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പന്തളം
പഞ്ചായത്തിലെ എം. സി.
റോഡിന് കുറുകെയുള്ള
കുറുന്തോട്ടയം
പാലത്തിന്റെ വീതി കുറവു
മൂലം നിരന്തരമായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന
ഗതാഗതക്കുരുക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലം വീതി കൂട്ടി
പുനര്‍
നിര്‍മ്മിക്കുന്നതിന്
വേണ്ടി സബ്മിഷന്
മറുപടിയായി ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
പന്തളം പട്ടണത്തിലെ
പ്രധാന പാതയിലുള്ള ഈ
പഴയ പാലം നിര്‍മ്മാണ
നടപടിക്രമങ്ങളുടെ
പുരോഗതി അറിയിക്കുമോ;
(ഡി)
സമയബന്ധിതമായി
പ്രസ്തുത പാലം
നിര്‍മ്മാണം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1452
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പാലങ്ങളുടെ
ഇന്‍വെസ്റ്റിഗേഷന്‍
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഏതൊക്കെ
പാലങ്ങള്‍
നിര്‍മ്മിക്കുന്നതിനാണ്
ഇന്‍വെസ്റ്റിഗേഷന്‍
പ്രവൃത്തികള്‍ ഇപ്പോള്‍
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
പ്രസ്തുത പാലങ്ങളുടെ
ഡിസൈന്‍ വേഗത്തില്‍
ലഭ്യമാക്കി ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
തളിപ്പറമ്പ്-പട്ടുവം-ചെറുകുന്ന്
റോഡിലെ കാവിന്‍മുനമ്പ്
പാലം
നിര്‍മ്മിക്കുന്നതിന്
സമര്‍പ്പിച്ച 30 ലക്ഷം
രൂപയുടെ
ഇന്‍വെസ്റ്റിഗേഷന്‍
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ? (ഫയല്‍
നമ്പര്‍
25614/ഡി1/2013/പി.ഡബ്ല്യൂ.ഡി.)
1453
1454
റോഡുകളുടെയും
പാലങ്ങളുടെയും
നിര്‍മ്മാണത്തിന് നബാര്‍ഡ്
സഹായം
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡുകളുടെയും
പാലങ്ങളുടെയും
നിര്‍മ്മാണത്തിന്
നബാര്‍ഡ്
ധനസഹായത്തിനുവേണ്ടി ഈ
വര്‍ഷം കേന്ദ്ര
സര്‍ക്കാരിന് ശുപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നബാര്‍ഡിന്റെ
ധനസഹായത്തോടെ
നിര്‍മ്മിക്കുവാന്‍
മുമ്പ് ഭരണാനുമതി
നല്‍കിയിരുന്ന ചേലക്കര
മണ്ഡലത്തിലെ കൊണ്ടാഴി -
കുത്താംപുള്ളി റോഡും
പാലവും
നിര്‍മ്മാണത്തിന്
പുതുക്കിയ
എസ്റ്റിമേറ്റ് പ്രകാരം
ധനസഹായത്തിനു വേണ്ടി
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(ഡി)
നബാര്‍ഡ്
ധനസഹായത്തിനു
വേണ്ടിയുള്ള
പദ്ധതികളില്‍ പ്രസ്തുത
റോഡിന്റെയും
പാലത്തിന്റെയും കൂടി
നിര്‍മ്മാണം
ഉള്‍പ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
1455
ബൈപ്പാസുകളുടെ
നിര്‍മ്മാണത്തിന് സ്വീകരിച്ച
നടപടികള്‍
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബൈപ്പാസുകളുടെ
നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
ഏത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയാണ്
ഇതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത് ;
(സി)
പ്രസ്തുത
നിര്‍മ്മാണത്തിനുള്ള
ധനസമാഹരണം എങ്ങനെ
നടപ്പാക്കാനാണുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ടെന്‍ഡര്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
1456
കാഞ്ഞങ്ങാടിനും
പൊയിനാച്ചിക്കും ഇടയില്‍
റോഡ് അറ്റകുറ്റ പണികൾ
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ നാഷണല്‍
ഹൈവേയില്‍ (NH-17)
കാഞ്ഞങ്ങാടിനും -
പൊയിനാച്ചിക്കും
ഇടയില്‍ ചാലിങ്കാല്‍,
പെരിയാട്ടടുക്കം,
കുണിയ, പെരിയ ബസാര്‍
എന്നിവിടങ്ങളില്‍ റോഡ്
നല്ല നിലയില്‍
അറ്റകുറ്റപ്പണികൾ
ചെയ്യാത്തത് കാരണം
തുടര്‍ച്ചയായി
അപകടങ്ങള്‍ ഉണ്ടാകുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ശബരിമല
സീസണ്
ആരംഭിക്കുന്നതോടെ
വാഹനങ്ങള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ ആയത്
എത്രയും വേഗം ടാര്‍
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
1457
പനച്ചമൂട്ടില്‍
കടവ് പാലത്തിന്റെ അപ്രോച്ച്
റോഡ് നിര്‍മ്മാണം
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പനച്ചമൂട്ടില്‍
കടവ് പാലത്തിന്റെ
അപ്രോച്ച് റോഡിന്റെ
പണികള്‍ ഏതു തരത്തില്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
(ബി)
പ്രസ്തുത
പാലത്തിന്റെ പണികള്‍
പൂര്‍ത്തീകരിച്ച്
ഗതാഗതത്തിനായി എന്ന്
തുറന്ന് കൊടുക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
1458
നെല്ലിയാമ്പതിയില്‍
ഉണ്ടായ ഉരുള്‍പൊട്ടലില്‍
തക൪ന്ന റോഡിന്റെ പുന൪
നിർമ്മാണ ം
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
കാലവ൪ഷക്കെടുതിയില്‍
നെന്മാറ മണ്ഡലത്തിലെ
നെല്ലിയാമ്പതിയില്‍
ഉണ്ടായ
ഉരുള്‍പൊട്ടലില്‍
തക൪ന്ന റോഡിന്റെ
പുന൪നി൪മ്മാണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിട്ടുളളത്
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ പണി എന്ന്
പൂ൪ത്തീകരിക്കാ൯
കഴിയുമെന്ന്
വിശദമാക്കുമോ?
1459
മുടങ്ങിക്കിടക്കുന്ന
മരാമത്ത് ജോലികള്‍
ശ്രീ.സി.ദിവാകരന്
,,
ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധിമൂലം
സംസ്ഥാനത്ത് മരാമത്ത്
ജോലികള്‍
മുടങ്ങിക്കിടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര കോടി
രൂപയുടെ പദ്ധതികളാണ്
മുടങ്ങിക്കിടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്പീഡ്
കേരള, കെ.എസ്.റ്റി.പി.
രണ്ടാം ഘട്ടം, മിഷന്
676, നവരത്നാ
പദ്ധതികള്‍, റോഡ്
മെച്ചപ്പെടുത്തല്‍
എന്നിവയില്‍ ഓരോന്നിലും
എത്ര തുകയുടെ
പദ്ധതികള്‍ വീതം
മുടങ്ങിക്കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
അതിൽ
എത്ര തുക
കരാറുകാര്‍ക്ക്
കൊടുത്തു
തീര്‍ക്കാനുണ്ടെന്ന്
വെളിപ്പെടുത്തുമോ?
1460
മണലൂര്‍
നിയോജകമണ്ഡലത്തിലൂടെ കടന്നു
പോകുന്ന എൻ.എച്ച്.66(17)-ലെ
അറ്റകുറ്റപ്പണികൾ
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലൂടെ
കടന്നു പോകുന്ന
എൻ.എച്ച്.66(17)-ല്‍
കി.മീ. 369/000- നും
395/000-നും ഇടയില്‍
സ്ഥിരമായി മഴക്കാലത്ത്
വെള്ളക്കെട്ട് രൂപം
കൊള്ളുന്നതുമൂലം റോഡു
തകരുന്നതും ഗതാഗത
തടസ്സം ഉണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുന്നതിനായി
ചാവക്കാട്
പി.ഡബ്ല്യു.ഡി.
എൻ.എച്ച്. സബ് ഡിവിഷൻ
സമര്‍പ്പിച്ച
എസ്റ്റിമേറ്റില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ദേശീയ പാതയിലെ
വെള്ളക്കെട്ട്
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
1461
മിഷന്
676 ഉം പാെതുമരാമത്തുവകുപ്പും
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാെതുമരാമത്തുവകുപ്പിന്കീഴില്
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതെല്ലാമാണ്;
ഇവയാേരാേന്നിനും എത്ര
തുക വീതം
നീക്കിവെച്ചിട്ടുണ്ട്;
ബജറ്റ് വിഹിതത്തിനു
പുറമേയാണാേ ഇത്എന്ന്
വിശദമാക്കുമോ;
(ബി)
എല്ലാ
പദ്ധതികളുടെയും
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടാേ;
പണി പൂര്‍ത്തീകരിച്ച
ഏതെങ്കിലും
പദ്ധതിയുണ്ടാേ; ഇതുവരെ
പണിയാരംഭിച്ചിട്ടില്ലാത്ത
പദ്ധതികള്‍ ഏതെല്ലാം?
1462
മിഷന്
676 - തലശ്ശേരി മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പിന്‍െറ
പദ്ധതികള്‍
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച മിഷന്
676
പദ്ധതിയില്‍പ്പെടുത്തി
പൊതുമരാമത്ത് വകുപ്പ്
തലശ്ശേരി അസംബ്ലി
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവര്‍ത്തികളാണ്
ഏറ്റെടുത്തിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏറ്റെടുത്ത
ഓരോ
പ്രവര്‍ത്തിക്കുമായി
എത്ര തുക
നീക്കിവെച്ചെന്നും
ഇതിനകം എത്ര തുക
ചിലവഴിച്ചെന്നും
വിശദമാക്കാമോ;
(സി)
ഏറ്റെടുത്ത
ഓരോ പ്രവര്‍ത്തിയും ഏത്
ഘട്ടത്തിലാണ് എന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
1463
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
സ്റ്റേറ്റ് റോഡ്
ഇംപ്രൂവ്മെന്റ് പ്രോജക്ട്
(SRIP)
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റേറ്റ് റോഡ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട് (SRIP) എന്ന
പേരില്‍ റോഡുകളുടെ
പുനരുദ്ധാരണത്തിനായി
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങളും
ഉദ്ദേശലക്ഷ്യവും
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിക്ക് സര്‍ക്കാര്‍
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
ഗതാഗതരംഗത്ത്
ഏറെ പ്രയോജനകരമാണെന്ന്
കണ്ടെത്തിയിട്ടുള്ള ഈ
റോഡ് പുനരുദ്ധാരണ
പദ്ധതി ഈ വര്‍ഷം തന്നെ
നടപ്പിലാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
വിശദവിവരം
ലഭ്യമാക്കുമോ ?
<<back