THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1171
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന എത്ര
സ്കൂളുകൾ
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
എത്ര സ്കൂളുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്ക്കൂളുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
അംഗീകാരമില്ലാത്ത
എത്ര സ്ക്കൂളുകളാണ്
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്നത്;
ഇവയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്ക്കൂളുകള്‍ക്കെതിരെ
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്ക്കൂളുകള്‍ അടച്ചു
പൂട്ടുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
1172
പാഠപുസ്തകങ്ങളുടെ
ലഭ്യതയും വിതരണവും
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല സ്കൂളുകളിലും ഇനിയും
പാഠപുസ്തകങ്ങള്‍
ലഭ്യമായിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം ക്ലാസ്സുകളിലെ
പുസ്തകങ്ങളാണ്
ഇതുവരെയും വിതരണം
ചെയ്യാത്തത് എന്ന്
വ്യക്തമാക്കാമോ;
(സി)
ഇതുവരെയും
പുസ്തകം വിതരണം
ചെയ്തിട്ടില്ലാത്ത
സ്കൂളുകളുടെ പേരുവിവരം
ജില്ലാടിസ്ഥാനത്തിൽ
വിശദമാക്കാമോ?
1173
അംഗീകാരമില്ലാത്ത
സ്കൂൂളുകള്‍
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
അംഗീകാരമില്ലാത്ത എത്ര
സ്കൂൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അംഗീകാരം
ഇല്ലാത്ത സ്കൂളുകളുടെ
പ്രവര്‍ത്തനം
നിർത്തലാക്കുവാൻ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
സ്കൂളുകളില്‍
പഠിപ്പിക്കുന്ന
അദ്ധ്യാപകരുടെ യോഗ്യത
പരിശോധിക്കാനുള്ള
സംവിധാനം ഉണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
അദ്ധ്യാപക ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥ
നിശ്ചയിക്കാനുള്ള
സംവിധാനം എന്താണെന്ന്
വിശദമാക്കാമോ?
1174
സ്വാശ്രയമേഖലയില്‍
അനുമതി നല്കിയ കോഴ്സുകള്‍
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍ / സ്വാശ്രയ
മേഖലയില്‍ ഏതെല്ലാം
വകുപ്പുകളുടെ ഭരണ
നിര്‍വഹണത്തിന്
കീഴില്‍ എന്തെല്ലാം
കോഴ്സുകള്‍ക്ക് എത്ര
സ്ഥാപനങ്ങള്‍ക്ക്
അനുമതി
നല്കുകയുണ്ടായിട്ടുണ്ട്;
(ബി)
സ്വാശ്രയമേഖലയില്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍ നല്കിയ
അനുമതികള്‍
വകുപ്പ്,കോഴ്സ്,സ്ഥാപനങ്ങള്‍,സീറ്റുകള്‍
തുടങ്ങിയവ തിരിച്ച്
വിശദമാക്കാമോ?
1175
റാന്നി
കിസുമത്തെ സര്‍ക്കാര്‍
സ്കൂളിൽ +2 കോഴ്സ്
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
താലൂക്കിന്റെ കിഴക്കന്‍
പട്ടികവര്‍ഗ്ഗ മേഖലയായ
കിസുമത്തെ സര്‍ക്കാര്‍
സ്ക്കൂളില്‍
എന്നുമുതലാണ് +2 കോഴ്സ്
ആരംഭിച്ചത്;
പ്ലസ്ടുവിന് ഏതൊക്കെ
ബാച്ചാണ് ഇവിടെ
അനുവദിച്ചിരിക്കുന്നത്;
ഓരോ ബാച്ചിലും എത്ര
കുട്ടികള്‍ക്കു വീതമാണ്
അഡ്മിഷന് നല്‍കുന്നത്;
(ബി)
ഈ
പ്രദേശത്തെ
കുട്ടികള്‍ക്ക് മറ്റു
സ്ക്കൂളുകളില്‍
പഠനാവശ്യത്തിന് പോകാന്‍
കിലോമീറ്ററുകള്‍
സഞ്ചരിക്കണം എന്നതും,
കിസുമം ഹയര്‍
സെക്കണ്ടറി സ്ക്കൂളില്‍
സയന്‍സ് വിഷയങ്ങളുടെ
കോമ്പിനേഷന്‍
ഇല്ലാത്തതിനാല്‍
കുട്ടികള്‍ക്ക് സയന്‍സ്
പഠിക്കാന്‍ കഴിയാത്തതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കുട്ടികളുടെ
സൗകര്യാര്‍ത്ഥം സയന്‍സ്
ഗ്രൂപ്പ് അനുവദിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ?
1176
പിന്നോക്ക
സമുദായക്ഷേമസമിതി (2011-14)
യുടെ ശുപാര്‍ശകള്‍
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
സമുദായക്ഷേമ സമിതിയുടെ
(2011-14) സംവരണനഷ്ടം
നികത്തുന്നതുമായി
ബന്ധപ്പെട്ട
ശുപാര്‍ശകള്‍
വിദ്യാഭ്യാസ വകുപ്പ്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ശൂപാര്‍ശകള്‍
നടപ്പിലാക്കിയതിന്റെ
അടിസ്ഥാനത്തില്‍
തസ്തികമാറ്റത്തിലൂടെ
നികത്തുന്നതിനായി
മാറ്റിവയ്ക്കേണ്ട എത്ര
ഒഴിവുകള്‍ നേരിട്ടുള്ള
നിയമനത്തിനായി PSC
യില്‍ റിപ്പോര്‍ട്ട്
ചെയ്തു;
(സി)
പ്രസ്തുത
സമിതിയുടെ
ശുപാര്‍ശകളുടെ
ആനുകൂല്യങ്ങള്‍ HSST
(History)
വിഭാഗക്കാര്‍ക്കും
അനുവദിച്ചു നല്‍കുമോ;
(ഡി)
പ്രസ്തുത
ആനുകൂല്യങ്ങള്‍ HSST
(History)
വിഭാഗക്കാര്‍ക്ക് കൂടി
അനുവദിച്ചു
നല്കുകയാണെങ്കില്
തസ്തികമാറ്റത്തിലൂടെ
നികത്തുന്നതിനായി
മാറ്റിവയ്ക്കേണ്ട എത്ര
ഒഴിവുകള്‍ നേരിട്ടുള്ള
നിയമനത്തിനായി PSC
യില്‍ റിപ്പോര്‍ട്ട്
ചെയ്യേണ്ടിവരുമെന്നറിയിക്കുമോ
?
1177
2011
മുതല്‍ 2015 വരെ അനുവദിച്ച
പ്ലസ് ടൂ സ്കൂളുകള്‍
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയില്‍ 2011 മുതല്‍
2015 വരെയുള്ള
വിദ്യാഭ്യാസ
വര്‍ഷങ്ങളില്‍ എത്ര
വീതം പ്ലസ്ടൂ
സ്ക്കൂളുകളും
ബാച്ചുകളും
അനുവദിക്കുകയുണ്ടായി;
വിശദ വിവരം നല്‍കുമോ ;
(ബി)
സര്‍ക്കാര്‍
മേഖലയില്‍
അനുവദിച്ചതില്‍
എത്രയിടങ്ങളില്‍
ഹിസ്റ്ററി കോമ്പിനേഷന്‍
ഉണ്ട്; വിശദമാക്കാമോ ;
(സി)
പ്രസ്തുത
കോഴ്സിലേക്കായി എത്ര
വീതം ഹിസ്റ്ററി
അദ്ധ്യാപക തസ്തികകള്‍
ആവശ്യമുണ്ട്;
വിദ്യാഭ്യാസ വര്‍ഷം
തിരിച്ചുള്ള എണ്ണം
നല്‍കാമോ;
(ഡി)
സ്പെഷ്യല്‍
റൂള്‍സ് നിലവില്‍
വന്നതിനുശേഷം ഉണ്ടായ
HSST സീനിയര്‍
ഹിസ്റ്ററി തസ്തികകളും
അതിന്റെ നേരിട്ടും
തസ്തികേതര പ്രമോഷന്
വഴിയും നടത്തിയ
നിയമനങ്ങളുടെ
വിദ്യാഭ്യാസ വര്‍ഷം
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(ഇ)
HSST
സീനിയര്‍ ഹിസ്റ്ററി
തസ്തികയില്‍ ഉണ്ടായ
ഒഴിവുകളില്‍ തസ്തികേതര
പ്രമോഷനുവേണ്ടി 65
ഒഴിവുകള്‍ സ്പെഷ്യല്‍
റൂള്‍
നിഷ്കര്‍ഷിക്കുന്ന 1:3
അനുപാതപ്രകാരം മാറ്റി
വയ്ക്കപ്പെട്ടപ്പോള്‍
ആനുപാതികമായി
നേരിട്ടുള്ള PSC
നിയമനത്തിനായി 195
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഏതൊക്കെ തീയതികളില്‍
എത്ര വീതം ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തു;
വിശദവിവരം നല്‍കുമോ?
1178
എയ്ഡഡ്
മേഖലയില്‍ 2014-15-ല്‍
അനുവദിച്ച പ്ലസ്ടു
സ്കൂളുകളിലെ പ്രവേശന നടപടി
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
മേഖലയില്‍ 2014-15-ല്‍
അനുവദിച്ച പ്ലസ്ടു
സ്കൂളുകളിലും അധിക
ബാച്ചുകളിലും
വിദ്യാര്‍ത്ഥികളെ
പ്രവേശിപ്പിച്ചത്
മെറിറ്റും
സംവരണതത്വങ്ങളും
പാലിച്ചുകൊണ്ടായിരുന്നുവോ;
ഇത് ഉറപ്പാക്കാന്‍
സര്‍ക്കാര്‍ പ്രത്യേക
നിര്‍ദ്ദേശം
നല്കിയിട്ടുണ്ടായിരുന്നുവോ;
വ്യക്തമാക്കാമോ;
(ബി)
ഏകജാലകം
വഴിയുള്ള വിദ്യാര്‍ത്ഥി
പ്രവേശനം
നടത്താതിരുന്നതിന്റെ
കാരണമെന്തായിരുന്നുവെന്ന്
വ്യക്തമാക്കാമേ;
(സി)
പുതുതായി
അനുവദിച്ച പ്ലസ്ടു
കോഴ്സുകള്‍ക്ക് മൊത്തം
എത്ര സീറ്റുകള്‍
ഉണ്ടായിരുന്നു; അതില്‍
എത്ര സീറ്റുകള്‍
ഇപ്പോഴും
ബാക്കിനില്പുണ്ട്;
(ഡി)
പുതുതായി
അനുവദിച്ച പ്ലസ്ടു
സ്കൂളുകളിലും
ബാച്ചുകളിലും
2014-15-ല്‍ 40-ല്‍
കുറഞ്ഞ
വിദ്യാര്‍ത്ഥികള്‍ ഉള്ള
സ്കൂളുകള്‍ എത്രയാണ്;
അവയില്‍ എയ്ഡഡ്
മേഖലയിലുള്ളവ
എത്രയാണെന്ന്
വ്യക്തമാക്കാമോ?
1179
2014-15
-ല്‍ പുതുതായി അനുവദിച്ച
ഹയര്‍ സെക്കന്ററി സ്കൂളുകള്‍
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2014-15
വര്‍ഷത്തില്‍ പുതുതായി
അനുവദിച്ച ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍ ഓരോ
ബാച്ചിലും എത്ര
കുട്ടികള്‍
വീതമുണ്ടെന്ന് സ്കൂള്‍
തിരിച്ച്
വിശദമാക്കാമോ?
1180
മിഷന്
676 -വിദ്യാഭ്യാസ രംഗത്ത്
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
രംഗത്ത്
പുതുകാല്വെയ്പിനായി
മിഷന് 676 പ്രകാരം
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളെ സംബന്ധിച്ച്
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിനായി
ഏതെല്ലാം
സ്ഥാപനങ്ങളേയും
ഏജന്സികളേയുമാണ്
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
1181
മിഷന്
676- ഉം പൊതുവിദ്യാഭ്യാസ
വകുപ്പും
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതെല്ലാമാണ്; ഇവ
ഓരോന്നിനും എന്തു തുക
വീതം
നീക്കിവച്ചിട്ടുണ്ട്;
ബജറ്റ് വിഹിതത്തിന്
പുറമെയാണോ ഇത്;
(ബി)
എല്ലാ
പദ്ധതികളുടെയും
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ; പണി
പൂര്‍ത്തീകരിച്ച
ഏതെങ്കിലും
പദ്ധതിയുണ്ടോ; ഇതുവരെ
പണി
ആരംഭിച്ചിട്ടില്ലാത്ത
പദ്ധതികള്‍
ഏതെല്ലാമാണ്?
1182
ഹയര്‍
സെക്കന്ററി/കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കായി ASAP
പദ്ധതി
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹയര്‍
സെക്കന്ററി/കോളേജ്
വിദ്യാര്‍ത്ഥികള്‍ക്കായി
നടപ്പാക്കുന്ന ASAP
പദ്ധതി ജില്ലയില്‍ എത്ര
സ്ഥാപനങ്ങളിലാണ്
നടപ്പാക്കുന്നതെന്നും,
ഇതില്‍ വൈക്കം നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
സ്ഥാപനങ്ങളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
ജില്ലയില്‍
ഈ പദ്ധതിയില്‍
ഉള്‍പ്പെടേണ്ട
ഏതെങ്കിലും സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ ഈ
പദ്ധതിയില്‍
ഉള്‍പ്പെടാതെ
നില്ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ ;
(സി)
ഇതില്‍
ഉള്‍പ്പെടേണ്ട
സര്‍ക്കാര്‍/എയ്ഡഡ്
സ്ഥാപനങ്ങളെ ഇതില്‍
ഉള്‍പ്പെടുത്താനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
1183
സീ-മാറ്റ്
കേരളയില്‍ ലൈബ്രറി
കണ്‍സോര്‍ഷ്യം
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സീ-മാറ്റ്
കേരളയില്‍ ലൈബ്രറി
കണ്‍സോര്‍ഷ്യം
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ അനുവദിച്ച
തുക ചെലവഴിക്കുകയോ,
ലൈബ്രറി സ്ഥാപിക്കുകയോ
ചെയ്യാതെ ലൈബ്രേറിയനെ
നിയമിച്ച് IDLING WAGES
നല്‍കുന്നതായി
അക്കൗണ്ടന്റ് ജനറല്‍
ആഡിറ്റില്‍
കണ്ടെത്തിയതിനാൽ ,
ഇല്ലാത്ത
ലൈബ്രറിക്കുവേണ്ടി
നിയമിക്കപ്പെട്ട
ലൈബ്രറിയന്റെ സേവനം
അവസാനിപ്പിക്കുന്നതിനും
ഇതുവരെ നല്കിയ ശമ്പളം
തിരിച്ചുപിടിക്കുന്നതിനും
ഈ ക്രമക്കേടു നടത്തിയ
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടിയെടുക്കാനും
സര്‍ക്കാര്‍
തയ്യാറാകുമോ ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നു
വ്യക്തമാക്കുമോ?
1184
മലബാര്‍
മേഖലയിലെ എഞ്ചിനീയറിംഗ്
കോളേജുകള്‍
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
മേഖലയിലെ ജില്ലകളില്‍
എത്ര എഞ്ചിനീയറിംഗ്
കോളേജുകള്‍
പ്രവര്‍ത്തിച്ചുവരുന്നു;
അവയുടെ ജില്ല
തിരിച്ചുള്ള
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കോളേജുകളില്‍ മൊത്തം
എത്ര വിദ്യാര്‍ത്ഥികളെ
2014-15 ല്‍
പ്രവേശിപ്പിച്ചിട്ടുണ്ട്;
അതില്‍ ഏതെല്ലാം
വിഷയങ്ങളില്‍ എത്ര വീതം
വിദ്യാര്‍ത്ഥികള്‍ പഠനം
നടത്തിവരുന്നുയെന്ന്
വ്യക്തമാക്കാമോ;
(സി)
2014-15
വര്‍ഷത്തില്‍ കോഴ്സ്
പൂര്‍ത്തിയാക്കി വിജയം
കൈവരിച്ചവര്‍ എത്ര;
വ്യത്യസ്ത വിഷയങ്ങളില്‍
കോഴ്സുകളുടെ
അടിസ്ഥാനത്തില്‍ മൊത്തം
കണക്കുകള്‍
വിശദമാക്കാമോ; ഇതില്‍
ക്യാമ്പസ് സെലക്ഷന്
ലഭിച്ചവര്‍ എത്ര
പേരാണെന്ന്
വിശദമാക്കുമോ?
1185
ഔദ്യോഗിക
വാഹന ദുരുപയോഗം
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സീമാറ്റ്-കേരള
ഡയറക്ടറുടെ ഔദ്യോഗിക
വാഹന
ദുരുപയോഗത്തെക്കുറിച്ച്
അന്വേഷണം നടത്താന്‍
സംസ്ഥാന ഗവര്‍ണ്ണര്‍
എന്തെങ്കിലും ഉത്തരവോ
നിര്‍ദ്ദേശമോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചതെന്നും;
ഇല്ലെങ്കില്‍ ആയത്
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കുമോ?
1186
സീ-മാറ്റ്
കേരളയിലെ ചട്ട വിരുദ്ധ നിയമനം
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സീ-മാറ്റ്
കേരളയില്‍ വേണ്ടതിലധികം
ജീവനക്കാരെ യാതൊരു
മാനദണ്ഡങ്ങളും
പാലിക്കാതെ കരാര്‍
അടിസ്ഥാനത്തില്‍
ഡയറക്ടര്‍ നേരിട്ടു
നിയമിച്ചത് ബന്ധപ്പെട്ട
എക്സിക്യൂട്ടീവ്
കമ്മിറ്റി
അംഗീകരിക്കുകയും
ചെയ്തത്
നിയമവിരുദ്ധമാണെന്ന്
അക്കൗണ്ടന്റ് ജനറല്‍
കണ്ടെത്തിയ
സാഹചര്യത്തില്‍
പ്രസ്തുത ജീവനക്കാര്‍
ഇപ്പോഴും തുടരുന്നത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക് ശമ്പളം
നല്‍കുന്നത് ഏതു
മാനദണ്ഡത്തിലാണെന്നും
അക്കൗണ്ടന്റ് ജനറലിന് ഈ
വിഷയത്തില്‍ സീ-മാറ്റ്
ഡയറക്ടര്‍ നല്കിയ
മറുപടി എന്താണെന്നും
വ്യക്തമാക്കുമോ?
1187
വി.എച്ച്.എസ്.ഇ.
യിലെ അദ്ധ്യാപകര്‍ക്കുള്ള
പരിശീലനം
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
സാമ്പത്തികവര്‍ഷത്തില്‍
സീ-മാറ്റ് കേരള നടത്തിയ
വി.എച്ച്.എസ്.ഇ. യിലെ
അദ്ധ്യാപകര്‍ക്കുള്ള
പരിശീലനത്തിന് 10.81
ലക്ഷം രൂപ മാത്രം
ചെലവഴിക്കുകയും 52.80
ലക്ഷം ചെലവഴിച്ചതായി
വ്യാജ കണക്കു നല്കി
വി.എച്ച്.എസ്.ഇ. യില്‍
നിന്നും പ്ലാന്‍ ഫണ്ട്
ക്രമവിരുദ്ധമായി
വാങ്ങിയെടുത്ത്
സീ-മാറ്റ് കേരള സ്വന്തം
ഫണ്ടാക്കി മാറ്റിയതായി
അക്കൗണ്ടന്റ് ജനറല്‍
ആഡിറ്റില്‍
കണ്ടെത്തിയതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത ക്രമക്കേട്
നടത്തിയവര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചത്;
ഇല്ലെങ്കില്‍
സ്വീകരിക്കുവാന്‍
പോകുന്ന
നടപടിയെന്താണെന്ന്
വ്യക്തമാക്കുമോ?
1188
എല്‍.ബി.എസ്.
സെന്റര്‍ ഫോര്‍ സയന്‍സ് &
ടെക്നോളജിയിലെ നിയമനങ്ങള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.ബി.എസ്.
സെന്റര്‍ ഫോര്‍ സയന്‍സ്
& ടെക്നോളജിയിലെ
ഡയറക്ടര്‍, ജോയിന്റ്
ഡയറക്ടര്‍മാര്‍
എന്നിവരെ
നിയമിക്കാനുള്ള
അടിസ്ഥാന യോഗ്യതകള്‍
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
അടിസ്ഥാന
യോഗ്യത കൂടാതെ മറ്റു
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് പ്രസ്തുത
നിയമനങ്ങള്‍ക്കായി
പരിഗണിക്കപ്പെടുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഇപ്പോള്‍
പ്രസ്തുത സ്ഥാനങ്ങളില്‍
തുടരുന്നവര്‍ നിശ്ചിത
യോഗ്യതാ മാനദണ്ഡങ്ങള്‍
ഉള്ളവരാണോ;
(ഡി)
എങ്കില്‍
പ്രസ്തുത സ്ഥാനത്ത്
തുടരുന്നവരുടെ
അക്കാദമികവും മറ്റു
യോഗ്യതകളും
വിശദമാക്കാമോ?
1189
മലപ്പുറം
ജില്ലയില്‍ സര്‍ക്കാര്‍
എഞ്ചിനീയറിംഗ് കോളേജ്
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഒരു
സര്‍ക്കാര്‍
എഞ്ചിനീയറിംഗ് കോളേജ്
ആരംഭിക്കണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ആയതിനായി സത്വര
നടപടികള്‍
സ്വീകരിക്കുമോ ?
1190
സാങ്കേതിക
സര്‍വ്വകലാശാല
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാല
ആരംഭിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വകലാശാല
ആരംഭിക്കുന്നതിലൂടെ
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)
സാങ്കേതിക
വിദ്യാഭ്യാസ മേഖലയുടെ
വളര്‍ച്ചക്ക് പ്രസ്തുത
നടപടി എത്രമാത്രം
പ്രയോജനപ്പെടുമെന്നാണ്
കരുതുന്നത്;
വിശദമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
1191
പ്രതിപക്ഷ
നേതാവിനെതിരെയായ ആരോപണങ്ങള്‍
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതിപക്ഷ
നേതാവിനെതിരെ
ഉന്നയിക്കപ്പെട്ട
ആരോപണങ്ങളെക്കുറിച്ച്
അന്വേഷിക്കുന്നതിനായി
രൂപീകരിച്ച പ്രത്യേക
നിയമസഭാ സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
സമിതിയുടെ
പ്രധാന നിഗമനങ്ങള്‍
എന്തെല്ലാമാണ് ;
(സി)
സമിതിയുടെ
നിഗമനങ്ങളുടെ
അടിസ്ഥാനത്തിൽ
ബന്ധപ്പെട്ട
വകുപ്പുകളില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
(ഡി)
ഇതിനെക്കുറിച്ച്
വിശദമായ ഒരു
അന്വേഷണത്തിന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
1192
കടപ്ലമറ്റം
സ്കൂളിന് ആവശ്യമായ സ്ഥലം
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടപ്ലമറ്റം
ടെക്നിക്കല്‍
സ്കൂളിന്റെ
നിര്‍മാണത്തിനാവശ്യമായ
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട്എത്ര പുതിയ
പ്രൊപോസലുകള്
ലഭിച്ചിട്ടുണ്ട്;
ഇവയില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കടപ്ലമറ്റം
സ്കൂളിന് ആവശ്യമായ
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
1193
സംസ്ഥാനത്ത്
എഞ്ചിനീയറിംഗ് സെക്ടറില്‍
ഉളള പ്രൊഫഷണല്‍
കോളേജുകള്‍
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എഞ്ചിനീയറിംഗ്
സെക്ടറില്‍ എത്ര
പ്രൊഫഷണല്‍ കോളേജുകള്‍
നിലവിലുണ്ട്; കഴിഞ്ഞ
അഞ്ച് വര്‍ഷത്തില്‍ ഓരോ
വര്‍ഷവും എത്ര പേര്
വീതം പ്രൊഫഷണല്‍ കോഴ്സ്
പാസ്സായി
പുറത്തിറങ്ങിയിട്ടുണ്ട്;
ഇതില്‍ ക്യാമ്പസ്
സെലക്ഷന് കിട്ടിയവര്‍
ഓരോ വര്‍ഷവും എത്ര
ശതമാനം വീതമായിരുന്നു;
2014-15-ല്‍
എഞ്ചിനീയറിംഗ് കോഴ്സ്
പൂർത്തിയാക്കുന്നവരെത്ര;
അതില്‍
പാസ്സായിട്ടുള്ളവര്‍
എത്ര; അതില്‍ ക്യാമ്പസ്
സെലക്ഷന് കിട്ടിയവര്‍
എത്ര;
(ബി)
2015-16-ല്‍
എഞ്ചിനീയറിംഗ്
പ്രൊഫഷണല്‍ കോഴ്സ്
ഫൈനല്‍ ഇയര്‍ പരീക്ഷ
എഴുതുന്നവര്‍ എത്ര?
1194
സര്‍ക്കാര്‍/എയ്ഡഡ്/സഹകരണ/സ്വാശ്രയ
മേഖലകളിൽ പ്രവർത്തിക്കുന്ന
എഞ്ചിനീയറിംഗ് കോളേജുകൾ
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബി.ടെക് കോഴ്സിന്
സര്‍ക്കാര്‍/എയ്ഡഡ്/സഹകരണ/സ്വാശ്രയ
മേഖലകളിലായി നിലവില്‍
എത്ര എഞ്ചിനീയറിംഗ്
കോളേജുകളുണ്ട്; ഇവയില്‍
എല്ലാം കൂടി ആകെ എത്ര
സീറ്റുകള്‍
നിലവിലുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
2014-15
അധ്യയനവര്‍ഷം പ്രസ്തുത
കോഴ്സിന് ആകെ എത്ര
സീറ്റുകളില്‍ അഡ്മിഷന്
നടന്നുവെന്നും
പഠിക്കാന്‍
കുട്ടികളില്ലെന്ന
കാരണത്താൽ നിലവില്‍
എത്ര സീറ്റ്
ഒഴിഞ്ഞുകിടക്കുന്നുവെന്നുമുള്ള
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഓരോ വര്‍ഷവും ഓരോ
മേഖലയിലും പുതുതായി
ബി.ടെകിന് എത്ര
കോളേജുകളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
ബി.ടെകിന് ധാരാളം
സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുമ്പോഴും
പുതിയ സ്വാശ്രയ
കോളേജുകള്‍
തുടങ്ങുവാന്‍ അനുമതി
നല്‍കുന്നത് തടയുവാന്‍
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1195
പെരിന്തല്‍മണ്ണ
പോളിടെക്നിക്കില്‍
പുതിയ കോഴ്സുകള്‍
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
പോളി ടെക്നിക്കില്‍
പുതിയ കോഴ്സുകള്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പുതിയ കോഴ്സുകള്‍
അനുവദിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
(സി)
ഇല്ലെങ്കില്‍
50 വര്‍ഷത്തിലധികം
പഴക്കമുള്ളതും ആകെ നാല്
കോഴ്സുകള്‍
മാത്രമുള്ളതുമായ
പെരിന്തല്‍മണ്ണ പോളി
ടെക്നിക്കില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിന്
സത്വരനടപടി
സ്വീകരിക്കുമോ?
1196
വൈസ്
ചാന്‍സലര്‍മാരുടെ യോഗം
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
രാജു എബ്രഹാം
,,
എം.ചന്ദ്രന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലാ
വൈസ് ചാന്‍സലര്‍മാരുടെ
യോഗം മുഖ്യമന്ത്രി
നേരിട്ട് വിളിച്ചു
ചേര്ക്കുകയുണ്ടയോ ;
ഏതെല്ലാം
സര്‍വ്വകലാശാലകളുടെ
വൈസ് ചാന്‍സലര്‍മാരാണ്
പ്രസ്തുത യോഗത്തില്‍
പങ്കെടുത്തത്;
(ബി)
പ്രസ്തുത
യോഗത്തിലേയ്ക്ക്
വിദ്യാഭ്യാസ വകുപ്പ്
മന്ത്രിയെ
ക്ഷണിച്ചിരുന്നോ;
മന്ത്രി
പങ്കെടുത്തിരുന്നോ;
(സി)
മുഖ്യമന്ത്രിയുടെ
യോഗത്തിന്റെ അജണ്ട
എന്തായിരുന്നു;
യോഗത്തില്‍ എന്തെല്ലാം
തീരുമാനങ്ങളാണ്
കൈക്കൊണ്ടിട്ടുള്ളത്;മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
വ്യത്യസ്ത
സര്‍വ്വകലാശാലകളുടെ
വൈസ് ചാന്‍സലര്‍മാരെ
മുഖ്യമന്ത്രി നേരിട്ടു
വിളിച്ചു
ചേര്‍ക്കുന്നത് ഏതു
ചട്ടപ്രകാരമാണ്
(ഇ)
രണ്ട് യോഗങ്ങളുടെയും
തീയതി അറിയിക്കാമോ;
(എഫ്)
സര്‍വ്വകലാശാലകളിലെ
എന്തെല്ലാം പ്രശ്നങ്ങൾ
യോഗത്തില്‍
വിലയിരുത്തപ്പെടുകയുണ്ടായി
; ഇവ പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
1197
കോഴിക്കോട്
സര്‍വ്വകലാശാലയിലെ പ്രക്ഷോഭം
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
കെ. ദാസന്
,,
ആര്. രാജേഷ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാലയില്‍
എസ്.എഫ്.ഐ. യുടെ
നേതൃത്വത്തില്‍
നടന്നുവരുന്ന
വിദ്യാര്‍ത്ഥി
പ്രക്ഷോഭം ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥി
പ്രക്ഷോഭം സംബന്ധിച്ച്
സര്‍ക്കാരിന് പരാതി
ലഭിച്ചിരുന്നോ;
സര്‍ക്കാര്‍ ഈ
വിഷയത്തില്‍
ഇടപെടുകയുണ്ടായോ; ഈ
വിഷയത്തില്‍ കൈക്കൊണ്ട
തീരുമാനം എന്തെന്ന്
വിശദമാക്കാമോ;
(സി)
വിദ്യാര്‍ത്ഥികളുടെ
ഹോസ്റ്റല്‍ സൗകര്യം
മെച്ചപ്പെടുത്തണമെന്ന
ആവശ്യത്തോട് വൈസ്
ചാന്‍സലര്‍
നിഷേധാത്മകമായ സമീപനം
സ്വീകരിക്കുന്നതാണ്
സമരം തുടരുന്നതിന്
പ്രധാന കാരണമെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സ്ഥലപരിമിതി
മൂലം
വീര്‍പ്പുമുട്ടുന്ന
റഗുലര്‍
വിദ്യാര്‍ത്ഥികളുടെ
ഹോസ്റ്റലിലേയ്ക്ക്,
സ്വാശ്രയ വിഭാഗം കായിക
വിദ്യാര്‍ത്ഥികളെ
പ്രവേശിപ്പിക്കാനുള്ള
സര്‍വ്വകലാശാല
അധികൃതരുടെ തീരുമാനം
സംബന്ധിച്ച നിലപാട്
വ്യക്തമാക്കാമോ;
(ഇ)
സര്‍വ്വകലാശാല
കാമ്പസ് ഹോസ്റ്റലുകളിലെ
ശോച്യാവസ്ഥ സംബന്ധിച്ച്
പരാതി ലഭിച്ചിരുന്നോ;
സര്‍ക്കാര്‍ ഈ
വിഷയത്തില്‍
ഇടപെടുകയുണ്ടായോ; ഈ
വിഷയത്തില്‍ കൈക്കൊണ്ട
നടപടി എന്താണെന്ന്
വിശദമാക്കാമോ;
(എഫ്)
സ്വാശ്രയ
വിദ്യാര്‍ത്ഥികളില്‍
നിന്നും ഫീസ്
ഈടാക്കുന്ന
സര്‍വ്വകലാശാല ഈ ഫണ്ട്
ഉപയോഗിച്ച് അവര്‍ക്ക്
ഹോസ്റ്റല്‍
പണിയുന്നതിന് നടപടി
സ്വീകരിക്കാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ജി)
ഹോസ്റ്റല്‍
പ്രവേശനം സംബന്ധിച്ച
പ്രശ്നത്തില്‍
സര്‍വ്വകലാശാല
കാമ്പസിലെ
വിദ്യാര്‍ത്ഥികളെ
തമ്മിലടിപ്പിക്കുന്ന
വിധം തീരുമാനം
കൈക്കൊണ്ട വൈസ്
ചാന്‍സലറുടെ നടപടി
തിരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
1198
സെഷണല്
മാര്‍ക്കിന്റെ കുറവുമൂലം
വിജയിക്കാതിരുന്ന
വിദ്യാര്‍ത്ഥികള്‍
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
യൂണിവേഴ്സിറ്റിയുടെ
കമ്പ്യൂട്ടര്‍ സയന്‍സ്
ആന്റ് എഞ്ചിനീയറിംഗ്
ഡിഗ്രി കോഴ്സിലെ
2008-2012
ബാച്ചില്‍പ്പെട്ട എത്ര
വിദ്യാര്‍ത്ഥികള്‍
അവരുടെ നാലാം
സെമസ്റ്റര്‍
മാത്തമാറ്റിക്സ്
വിഷയത്തില്‍ സെഷണല്
മാര്‍ക്കിന്റെ
കുറവുമൂലം
വിജയിക്കാതിരിന്നീട്ടുണ്ട്;
(ബി)
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍
ബാക്കിയുള്ള എല്ലാ
സെമസ്റ്ററുകളിലെയും
എല്ലാ വിഷയങ്ങള്‍ക്കും
ആവശ്യമായ സെഷണല്
മാര്‍ക്ക് ഉള്‍പ്പെടെ
നേടി
വിജയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഒരു വിഷയത്തിന്റെ
സെഷണല് മാര്‍ക്ക്
മാത്രം കുറയാന്‍
കാരണമെന്താണെന്നു
യൂണിവേഴ്സിറ്റി
തലത്തില്‍
അന്വേഷിച്ചിട്ടുണ്ടോ;
(ഡി)
ഇതുമൂലം
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രസ്തുത
വിദ്യാര്‍ത്ഥികളുടെ
ഭാവി
സുരക്ഷിതമാക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1199
സര്‍വ്വകലാശാലാ
നിയമം
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
സി.മോയിന്‍ കുട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലാ
നിയമങ്ങളുടെ പരിഷ്കരണം
സംബന്ധിച്ച
ശുപാര്ശകളെന്തെങ്കിലും
സര്‍ക്കാരിനു
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഏകീകൃത
സര്‍വ്വകലാശാലാ നിയമം
ഉണ്ടാക്കുന്നതിനുള്ള
ശ്രമം എപ്പോഴെങ്കിലും
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിവരം
വ്യക്തമാക്കുമോ;
(സി)
ഏകീകൃത
നിയമം ഉണ്ടാക്കുന്ന
കാര്യത്തിലും
നടപ്പാക്കുന്ന
കാര്യത്തിലും
എന്തെങ്കിലും
വൈഷമ്യമുണ്ടാകുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിവരം
വിശദമാക്കുമോ?
1200
സര്‍വ്വകലാശാലാ
വെെസ് ചാന്‍സലര്‍മാരുടെ യാേഗം
ബഹുഃ ഗവര്‍ണ്ണര്‍ വിളിച്ചു
ചേര്ക്കുന്നതിനിടയായ
സാഹചര്യം
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
ജെയിംസ് മാത്യു
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലാ വെെസ്
ചാന്‍സലര്‍മാരുടെ യാേഗം
ബഹുഃ ഗവര്‍ണ്ണര്‍
വിളിച്ചുചേര്ക്കുന്നതിനിടയായ
സാഹചര്യം
എന്തായിരുന്നുവെന്നു
വിശദമാക്കുമാേ;
(ബി)
പ്രസ്തുത
യാേഗത്തില്‍
സര്‍ക്കാരിനെ
പ്രതിനിധീകരിച്ച്
ആരെല്ലാമാണു
പങ്കെടുത്തതെന്നു
വെളിപ്പെടുത്തുമാേ;
(സി)
ബഹുഃ
ഗവര്‍ണ്ണറുടെ
യാേഗത്തിന്റെ അജന്‍ഡ
എന്തായിരുന്നു;
സര്‍വ്വകലാശാലാ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
എന്താെക്കെ
നിര്‍ദ്ദേശങ്ങളാണ്
ഗവര്‍ണ്ണറുടെ
ഭാഗത്തുനിന്നുണ്ടായത്;
പ്രസ്തുത യാേഗ
തീരുമാനങ്ങളുടെ
മിനിറ്റ്സിന്റെ കാേപ്പി
ലഭ്യമാക്കുമാേ;
(ഡി)
ബഹുഃ
ഗവര്‍ണ്ണറുടെ
നേരിട്ടുള്ള
മേല്നാേട്ടത്തില്
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തനം അവേലാകനം
ചെയ്യുന്നതിനു
തീരുമാനമുണ്ടാേ;
ഇതുപ്രകാരം വെെസ്
ചാന്‍സലര്‍മാര്‍
ഗവര്‍ണ്ണര്‍ക്ക്
നേരിട്ടു
റിപ്പാേര്‍ട്ട്
സമര്‍പ്പിക്കണമെന്ന
നിര്ദ്ദേശമുണ്ടാേ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ നിലപാട്
എന്താണ്;
വിശദമാക്കുമാേ?
1201
കേരള
സര്‍വ്വകലാശാലയുടെ അധ്യാപക
പരിശീലന കേന്ദ്രങ്ങള്‍
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
കീഴില്‍ അധ്യാപക
പരിശീലന കേന്ദ്രങ്ങള്‍
എന്നാണ് ആരംഭിച്ചത്;
(ബി)
എത്ര
പരിശീലന കേന്ദ്രങ്ങള്‍
ഉണ്ട്;
(സി)
സ്വന്തമായി
സ്ഥലവും സൗകര്യങ്ങളും
ഉള്ള കേന്ദ്രങ്ങള്‍
ഏതെല്ലാമാണ്;
(ഡി)
ഏതെല്ലാം
കേന്ദ്രങ്ങളുടെ
അടിസ്ഥാനസൗകര്യ
വികസനത്തിന് എം.പി,
എം.എല്‍.എ ഫണ്ടുകള്‍
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
കേന്ദ്രങ്ങളുടെ
അംഗീകാരം
പിന്‍വലിക്കുന്നത്
സംബന്ധിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
അംഗീകാരം
പിന്‍വലിക്കാനുള്ള
കാരണം വ്യക്തമാക്കുമോ;
(ജി)
അംഗീകാരം
പിന്‍വലിക്കുന്നത്
സംബന്ധിച്ച് ഹൈക്കോടതി
പറഞ്ഞ വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
അംഗീകാരം
പിന്‍വലിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കുമോ;അംഗീകാരം
തുടര്‍ന്നും
നിലനിര്‍ത്തുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
1202
എയ്ഡഡ്
കോളേജുകളില്‍ സ്വാശ്രയ
കോഴ്സ് ആരംഭിക്കാന്‍ അനുമതി
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
കോളേജുകളില്‍ സ്വാശ്രയ
കോഴ്സ് ആരംഭിക്കാന്‍
ഇതിനകം ആര്‍ക്കെങ്കിലും
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
എയ്ഡഡ് \ സ്വാശ്രയ
കോളേജുകള്‍ക്ക് എന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വാശ്രയ
കോഴ്സ്
ആരംഭിക്കുന്നതിന്
ഏതെല്ലാം എയ്ഡഡ്
കോളേജുകളാണ് പുതുതായി
അപേക്ഷ
നല്‍കിയിട്ടുള്ളത്;
ഏതെല്ലാം സ്വാശ്രയ
കോഴ്സ് ആരംഭിക്കാനുള്ള
അനുമതിക്കാണ്
അപേക്ഷിച്ചിട്ടുള്ളത്?
1203
നാഷണല്‍
യൂണിവേഴ്സിറ്റി ഫോര്‍
അഡ്വാന്‍സ്ഡ് ലീഗല്‍
സ്റ്റഡീസിന്റെ ആഡിറ്റ്
റിപ്പോര്‍ട്ട്
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
യൂണിവേഴ്സിറ്റി ഫോര്‍
അഡ്വാന്‍സ്ഡ് ലീഗല്‍
സ്റ്റഡീസ് (NUALS) നെ
സംബന്ധിച്ച 2012, 2013
എന്നീ വര്‍ഷങ്ങളിലെ
ആഡിറ്റ്
റിപ്പോര്‍ട്ടില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളിലെ
ക്രമക്കേടുകള്‍
ചൂണ്ടിക്കാണിച്ചിരുന്നോ;
(ബി)
16.09.2014-
ലെ എക്സിക്യൂട്ടീവ്
കൗണ്‍സില്‍ യോഗത്തില്‍
നിര്മ്മാണപ്രവര്ത്തികള്ക്കുള്ള
ക്രമവിരുദ്ധ
പേയ്മെന്റിനെ
സംബന്ധിച്ച്
സര്‍ക്കാര്‍ പ്രതിനിധി
സ്വീകരിച്ച നിലപാട്
സംസ്ഥാനത്തിന്റെ പൊതു
താല്പര്യത്തിന്
അനുസൃതമായിരുന്നോ; ഇതു
സംബന്ധിച്ച്
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(സി)
കംപ്ട്രോളര്‍
ആന്റ് ആഡിറ്റര്‍
ജനറലിന്റെ നിരീക്ഷണം
അവഗണിച്ച്
യൂണിവേഴ്സിറ്റി
ഏതെങ്കിലും പേയ്മെന്റ്
നടത്തിയിട്ടുണ്ടോ;
(ഡി)
2013-2014-ല്‍
പ്ലാന്‍ ഫണ്ട് ഏത്
വിധത്തിലാണ്
ചെലവിട്ടിട്ടുള്ളത്,
പ്ലാന്‍ ഫണ്ടിന്
അനുവദിച്ചിട്ടുള്ള
ഹെഡില്‍ നിന്നും,
ഏതെങ്കിലും തുക
വിനിയോഗിച്ചിട്ടുണ്ടോ?
1204
സംസ്കൃത
സര്‍വ്വകലാശാലയില്‍
സര്‍ക്കാരിന്റെ ധനകാര്യ
പരിശോധനാ വിഭാഗം കണ്ടെത്തിയ
ക്രമക്കേടുകള്‍
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്കൃത
സര്‍വ്വകലാശാലയില്‍
സര്‍ക്കാരിന്റെ ധനകാര്യ
പരിശോധനാ വിഭാഗം
(എന്‍.റ്റി-ജി)
കണ്ടെത്തിയ
ക്രമക്കേടുകള്‍
പരിഹരിച്ച്
വിശദാംശങ്ങള്‍
സര്‍ക്കാരിനെ
അറിയിക്കണമെന്നുള്ള
ഉത്തരവിന്മേല്
സര്‍വ്വകലാശാല
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വകലാശാലയില്‍
ലോക്കല്‍ ഫണ്ട് ആഡിറ്റ്
വിഭാഗത്തിന്റെ
വിലക്കിനെ മറികടന്ന്
ഗുരുതരമായ വീഴ്ച
വരുത്തിയവര്‍ക്കെതിരെ
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
ധനകാര്യ പരിശോധനാ
വിഭാഗം ശുപാര്‍ശ ചെയ്ത
നടപടികള്‍ സ്വീകരിച്ച്
ഗവണ്മെന്റിനെ
അറിയിക്കുന്നതുവരെ
സര്‍വ്വകലാശാലയ്ക്ക്
നല്കുന്ന ഗ്രാന്റും
മറ്റു സഹായങ്ങളും
തടഞ്ഞു വയ്ക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
1205
അണ്‍എയ്ഡഡ്
മേഖലയില്‍ ലോ കോളേജുകള്‍
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്‍എയ്ഡഡ്
മേഖലയില്‍ ഈ
സര്‍ക്കാര്‍ എത്ര ലോ
കോളേജുകള്‍
അനുവദിച്ചിട്ടുണ്ട്; അവ
ഏതൊക്കെ;ഏതെല്ലാം
മാനേജ്മെന്റുകള്‍ക്ക്;
(ബി)
ഏതെങ്കിലും
പഠനത്തിന്റെ
അടിസ്ഥാനത്തിലാണോ
പുതുതായി കോളേജുകള്‍
അനുവദിച്ചിരിക്കുന്നത്;എങ്കില്‍
അത് വിശദമാക്കാമോ?
(സി)
അനുവദിക്കപ്പെട്ട
കോളേജുകളില്‍ ഏതെല്ലാം
കോഴ്സുകള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്;
സര്‍ക്കാര്‍ നിശ്ചയിച്ച
ഫീസ് നിരക്ക് എത്ര ;
മാനേജ്മെന്റ്
സീറ്റുകള്‍ എത്ര;
ഏതെല്ലാം
വ്യവസ്ഥകള്‍ക്ക്
വിധേയമായിട്ടാണ്
കോഴ്സുകള്‍
അനുവദിച്ചിരിക്കുന്നത്?
1206
കോഴിക്കോട്
സര്‍വ്വകലാശാല കാമ്പസിൽ
ഹോസ്റ്റല്‍ പ്രശ്നത്തിൽ
വിദ്യാർഥികൾ നടത്തുന്ന സമരം
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാല കാമ്പസിൽ
ഹോസ്റ്റല്‍
പ്രശ്നമുന്നയിച്ച്
വിദ്യാര്‍ത്ഥികള്‍
നടത്തുന്ന സമരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം നല്‍കാമോ;
(സി)
വിദ്യാര്‍ത്ഥി
സമരം
ഒത്തുതീര്‍പ്പിലെത്തിക്കാന്‍
സർക്കാരിന്റെ
ഭാഗത്തുനിന്നും
ഇടപെടലുണ്ടായിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ;
(ഇ)
സമരം
ഒത്തുതീര്‍പ്പാക്കാന്‍
മുഖ്യമന്ത്രിയും
വിദ്യാഭ്യാസമന്ത്രിയും
ഇടപെടണമെന്ന ആവശ്യം
ഉന്നയിച്ച് കത്ത്
ലഭ്യമായിട്ടുണ്ടോ;
(എഫ്)
പ്രസ്തുത
ആവശ്യത്തിന്മേൽ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
1207
സര്‍ക്കാര്‍
മേഖലയില്‍ കോളേജുകളും
തസ്തികകളും
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
സര്‍ക്കാര്‍ മേഖലയില്‍
എത്ര കോളേജുകള്‍
അനുവദിച്ചിട്ടുണ്ട്;
ഇതില്‍ എത്ര
എണ്ണത്തില്‍ പഠനം
തുടങ്ങിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
അദ്ധ്യയനം
ആരംഭിച്ചിട്ടുള്ള
കോളേജുകളിലെല്ലാം
അധ്യാപക-അധ്യാപകേതര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇനി
ഏതൊക്കെ കോളേജുകളിലാണ്
തസ്തിക
അനുവദിക്കാനുള്ളതെന്നും
ആയത് എന്ന്
അനുവദിക്കുമെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
കോളേജുകള്ക്ക്പ്രാരംഭ
പ്രവര്‍ത്തനത്തിനു
വേണ്ടി വകുപ്പ് എത്ര
തുകയാണ് നല്‍കുന്നത്;
ആയത്എത്ര
കോളേജുകള്ക്ക്നല്കിയിട്ടുണ്ട്;
എത്ര എണ്ണത്തിന്
നല്‍കാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
1208
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയുടെ ബി.എസ്.
സി. ഫിസിക്സ് ഡിഗ്രി കോഴ്സ്
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കമ്പ്യൂട്ടര്‍
ആപ്ലിക്കേഷന്‍ സബ്
സിഡിയറി സബ്ജക്ട് ആയി
കാലിക്കറ്റ്
യൂണിവേഴ്സിറ്റിയുടെ
ബി.എസ്. സി. ഫിസിക്സ്
ഡിഗ്രി കോഴ്സ്
വിജയിച്ചവര്‍ക്ക്,
കെമിസ്ട്രി സബ്സിഡിയറി
ആയി എടുത്ത്
പഠിച്ചിട്ടില്ല എന്ന
കാരണത്താൽ ബി.എഡ്.
കോഴ്സിന് ചേര്‍ന്ന്
പഠിക്കാന്‍
കഴിയുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ കുട്ടികള്‍ക്ക്
ബി.എഡ്. കോഴ്സിനു്
ചേര്‍ന്ന് പഠിയ്ക്കാന്‍
അവസരം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
1209
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തനം
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തനം
താറുമാറായി
കിടക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഓരോ സര്‍വ്വകലാശാലയിലും
ഉണ്ടായ വിഷയങ്ങള്‍
വിശദീകരിക്കാമോ;
(സി)
സര്‍ക്കാര്‍
വൈസ് ചാന്‍സലര്‍മാരുടെ
യോഗം വിളിച്ചിരുന്നുവോ;
ആയതിന്റെ അടിയന്തിര
സാഹചര്യം
എന്തായിരുന്നു;
വിശദീകരിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെയായി ബഹു:
ചാന്‍സലറും സര്‍ക്കാരും
ചേര്‍ന്ന് എത്ര തവണ
വൈസ് ചാന്‍സലര്‍മാരുടെ
യോഗം
വിളിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഇ)
ബഹു:
ചാന്‍സിലര്‍ വിളിച്ച
വൈസ് ചാന്‍സിലര്‍മാരുടെ
യോഗത്തില്‍ സര്‍ക്കാര്‍
പ്രതിനിധികള്‍
പങ്കെടുത്തിരുന്നുവോയെന്ന്
വിശദീകരിക്കാമോ?
1210
ചാന്‍സലേഴ്സ്
കൌണ്‍സില്‍
ശ്രീ.എം.എ.ബേബി
,,
ജി.സുധാകരന്
,,
ആര്. രാജേഷ്
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചാന്‍സലേഴ്സ്
കൌണ്‍സില്‍
രൂപീകൃതമായിട്ടുണ്ടോ;
കൌണ്‍സിലിന്റെ ഘടന
വിശദമാക്കാമോ; ഇത്
ഈസര്‍ക്കാരിന്റെ
നയപരമായ
തീരുമാനമായിരുന്നുവോ;
(ബി)
ചാന്‍സലേഴ്സ്
കൌണ്‍സില്‍
രൂപീകരിച്ചതു
സംബന്ധിച്ച നിലപാട്
എന്താണ് ; ഇത് ബഹു.
ഗവര്‍ണറെ
അറിയിച്ചിട്ടുണ്ടോ;
(സി)
ചാന്‍സലേഴ്സ്
കൌണ്‍സില്‍
രൂപീകരിച്ചതു വഴി
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തനത്തില്‍
ബഹു. ഗവര്‍ണര്‍
നേരിട്ട് ഇടപെടുന്ന
അവസ്ഥ ഉണ്ടായിട്ടുണ്ടോ;
ഇതിന് ഇടയാക്കിയ
സാഹചര്യമെന്തെന്ന്
വിശദമാക്കാമോ;
(ഡി)
പ്രൊ
ചാന്‍സലര്‍ എന്ന
നിലയില്‍ വിദ്യാഭ്യാസ
മന്ത്രിക്ക് ഈ
കൌണ്സിലില്
അംഗത്വമുണ്ടോ?
1211
സര്‍വ്വകലാശാലകളിലെ
അനധ്യാപക തസ്തികകള്‍
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
എല്ലാ
സര്‍വ്വകലാശാലകളിലെയും
അനധ്യാപക തസ്തികകള്‍
പി.എസ്.സി.ക്ക്
വിടുന്നതിന്
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ; ഉത്തരവ്
നടപ്പിലാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
1212
സംസ്ഥാനത്തെ
പ്രൊഫഷണല്‍ ഡിഗ്രി പ്രവേശനം
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രൊഫഷണല്‍ ഡിഗ്രി
പ്രവേശന പരീക്ഷാ
കമ്മീഷണര്‍ നടത്തുന്ന
പ്രവേശന പരീക്ഷയ്ക്ക്
പിന്നോക്ക സമുദായ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സംവരണാനുകൂല്യത്തിന്
നോണ്‍ ക്രീമിലെയര്‍
മാനദണ്ഡ പ്രകാരം കുടുംബ
വരുമാന
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)
കേന്ദ്ര
പ്രൊഫഷണല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
പ്രവേശനത്തിന്
പിന്നോക്ക സമുദായ
വിദ്യാര്‍ത്ഥികള്‍
നോണ്‍ ക്രീമിലെയര്‍
മാനദണ്ഡ പ്രകാരം കുടുംബ
വരുമാന
സര്‍ട്ടിഫിക്കറ്റ്
സമര്‍പ്പിച്ച്
പിന്നോക്ക സമുദായ
സംവരണാനുകൂല്യം
കരസ്ഥമാക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
2014-15
അക്കാദമിക് വര്‍ഷത്തെ
പ്രൊഫഷണല്‍ ഡിഗ്രി
കോഴ്സ് പ്രവേശനം
നോണ്‍ ക്രീമിലെയര്‍
മാനദണ്ഡപ്രകാരം
ലഭ്യമാകുന്ന
കുടുംബവരുമാന
സര്‍ട്ടിഫിക്കറ്റ്
അടിസ്ഥാനത്തിലായിരിക്കണമെന്ന്
ബഹു.കേരള ഹൈക്കോടതി
വിധിന്യായം
പുറപ്പെടുവിച്ചിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ;
(ഡി)
പിന്നോക്ക
സമുദായ
സംവരണാനുകൂല്യത്തിന്
സംസ്ഥാനത്ത് നിലവിലുള്ള
നോണ്‍ ക്രീമിലെയര്‍
ഉത്തരവ് 2014-15
അക്കാദമിക് വര്‍ഷത്തെ
പ്രൊഫഷണല്‍ ഡിഗ്രി
പ്രവേശനത്തിന്
ബാധകമാക്കണമെന്ന്
സംസ്ഥാന പിന്നോക്ക
വിഭാഗ കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ;
(ഇ)
മേല്പറഞ്ഞ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കി 2015-16ലെ
പ്രവേശന പരീക്ഷയുടെ
കാര്യവിവര പത്രിക
പുറപ്പെടുവിക്കുന്നതിന്
പ്രവേശന പരീക്ഷാ
കമ്മീഷണര്‍ക്ക്
നിർദ്ദേശം നല്‍കുമോ;
(എഫ്)
പൊതുപ്രവേശന
പരീക്ഷയുടെ
അപേക്ഷാഫാറത്തിന്റെ
മാതൃക പൊതു പ്രവേശന
പരീക്ഷയുടെ കാര്യ വിവര
പത്രികയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യവും, റാങ്ക്
പട്ടികയില്‍ സ്ഥാനം
ലഭിച്ച് അലോട്ട്മെന്റ്
ലഭിക്കുന്ന
വിദ്യര്‍ത്ഥികള്‍ക്ക്
ബാങ്കില്‍ ഫീസടച്ച്
പ്രവേശനം ഉറപ്പ്
വരുത്തുന്നതിന് മതിയായ
സമയം അനുവദിക്കുന്ന
കാര്യവും വ്യവസ്ഥ
ചെയ്യുമോ ;
(ജി)
മെച്ചമായ
കോഴ്സും സൗകര്യപ്രദമായ
കോളേജും
ലഭിക്കുന്നതിന് ഹയര്‍
ഓപ്ഷന് രജിസ്റ്റര്‍
ചെയ്യുന്ന
വിദ്യാര്‍ത്ഥികളുടെ
റീ-അലോട്ട്മെന്റ്
പ്രക്രിയ
ത്വരിതപ്പെടുത്തുന്നതിന്
വ്യവസ്ഥ ചെയ്യുമോ?
1213
ഇ
-സാക്ഷരതാ പദ്ധതി
ശ്രീ.സി.പി.മുഹമ്മദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ
-സാക്ഷരതാ പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിക്ക് എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ലഭിക്കുന്നത്;
(ഡി)
പദ്ധതി
എന്ന്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
(ഇ)
പദ്ധതി
നടത്തിപ്പിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ?
<<back