THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1091
എസ്.എസ്.എ.
പദ്ധതി
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാഭ്യാസ മേഖലയുടെ
സമഗ്രമായ നവീകരണത്തിനും
ആധുനിക
വല്കരണത്തിനുമായി
എസ്.എസ്.എ.
പദ്ധതിയിലുള്‍പ്പെടുത്തി
2014-15 അധ്യയന വര്‍ഷം
കേന്ദ്ര സര്‍ക്കാര്‍
എത്ര കോടി രൂപ
അനുവദിച്ചു; ആയതില്‍
ഇതുവരെ എത്ര തുക
ചെലവഴിച്ചു; അധ്യയന
വര്‍ഷം തീരാന്‍ 4 മാസം
മാത്രം അവശേഷിക്കെ എത്ര
തുക ചെലവഴിക്കാനുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിൽ ന്യൂനപക്ഷ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ പുരോഗതി,
പെണ്‍കുട്ടികളുടെ
വിദ്യാഭ്യസ പുരോഗതി
തുടങ്ങിയവയ്ക്കായി
എന്തു തുക ലഭിച്ചു;
എത്ര തുക ചെലവാക്കി;
(സി)
ഇതിന്‍പ്രകാരം
അഞ്ചു വയസ്സുവരെയുള്ള
കുട്ടികള്‍ക്ക്
വിദ്യാഭ്യാസ സൗകര്യം
ലഭ്യമാക്കാന്‍ എത്ര തുക
ലഭിച്ചു; എത്ര തുക
ചെലവഴിച്ചു;
(ഡി)
ഇതില്‍
അധ്യാപകരുടെ
ഗവേഷണത്തിനും നിലവാര
വര്‍ദ്ധനവിനുമുള്ള
നടപടികള്‍ക്കായി എത്ര
തുക ലഭിച്ചു; എത്ര തുക
ചെലവഴിച്ചു;
(ഇ)
ഇതില്‍
ഒന്നു മുതല്‍ എട്ടുവരെ
ക്ലാസുകളിലെ
അധ്യാപകര്‍ക്ക്
പരിശീലനത്തിനും
മറ്റുമായി എത്ര തുക
ലഭിച്ചു; എത്ര തുക
ചെലവാക്കി;
(എഫ്)
ഇത്തരത്തില്‍
ഓരോ പദ്ധതികള്‍ക്കുമായി
ലഭിച്ച തുകയില്‍
ഏതെല്ലാം
പദ്ധതികള്‍ക്കായുള്ള
എത്ര തുക മറ്റ്
പ്രവൃത്തികള്‍ക്ക്
വകമാറ്റി ചെലവഴിച്ചു;
വിശദാംശം
വ്യക്തമാക്കുമോ?
1092
അണ്
എയിഡഡ് സ്കൂളുകളിലെ
അദ്ധ്യാപകരുടെ വേതനം
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്
എയിഡഡ് സ്കൂള്‍
അദ്ധ്യാപകരുടെ വേതനം
സംബന്ധിച്ച് സ൪ക്കാ൪
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രൈമറി,
ഹൈസ്കൂള്‍,
ഹയ൪സെക്കന്ററി
മേഖലയില്‍
അദ്ധ്യപകുരുടെ പ്രതിമാസ
വേതനം എത്രയായാണ്
നിജപ്പെടുത്തിയിട്ടുളളത്;
(സി)
സ൪ക്കാ൪
നിശ്ചയിച്ചിട്ടുളള
വേതനം സ്കൂള്‍
മാനേജ്മെന്റുകള്‍
നല്കുന്നുണ്ടോ; വേതനം
ലഭിക്കാത്ത സംബന്ധിച്ച്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഇതില്‍ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്
എന്നറിയിക്കാമോ?
1093
പ്രീ
പ്രെെമറി അദ്ധ്യാപകര്‍ക്ക്
മുടക്കം കൂടാതെ ശമ്പളം
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീ
പ്രെെമറി അദ്ധ്യാപകരുടെ
ശമ്പളം 3 മാസക്കാലമായി
മുടങ്ങിക്കിടക്കുകയാണ്
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തുച്ഛമായ
വേതനത്തില്‍ ജോലി
ചെയ്യുന്ന പ്രീ
പ്രെെമറി
അദ്ധ്യാപകര്‍ക്ക്
മുടക്കം കൂടാതെ ശമ്പളം
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
1094
ആര്.എം.എസ്.എ
പദ്ധതി
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
ആര്.എം.എസ്.എ പദ്ധതി
പ്രകാരം എത്ര
സ്കൂളുകള്‍ അപ്ഗ്രേഡ്
ചെയ്തിട്ടുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
സ്കൂളുകളുടെ ഭൗതിക
സാഹചര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
അദ്ധ്യാപക നിയമനത്തിനും
എന്തൊക്കെ കാര്യങ്ങള്‍
ചെയ്തു; വിശദമാക്കുമോ ?
1095
ആര്.എം.എസ്.എ
സ്കൂളുകളിലെ ജീവനക്കാരുടെ
ശമ്പളം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലയില്‍
അനുവദിച്ച
ആര്.എം.എസ്.എ
സ്കൂളുകളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക് ശമ്പളം
മുടങ്ങിയിട്ട്
മാസങ്ങള്‍ കഴിഞ്ഞിട്ടും
ലഭ്യമാക്കാന്‍
നടപടികള്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയിലെ ബാഹം
ഹൈസ്കൂളിലെ
അദ്ധ്യാപകരുള്‍പ്പെടെയുള്ള
ജീവനക്കാരുടെ ശമ്പളം
എപ്പോള്‍ നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
1096
ദേശീയ
ആരോഗ്യ കായിക പദ്ധതി
നടപ്പക്കുന്നതിനായുള്ള
അധ്യാപക നിയമനം
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ അവകാശനിയമം
നിഷ്കര്‍ഷിക്കുന്ന
ആരോഗ്യ കായിക പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നു
മുതലാണ് ആരംഭിച്ചത്;
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതുവരെ നടപ്പാക്കിയത്;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഇനി
ചെയ്യാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി
നടപ്പാക്കുന്നതിന്
എസ്.എസ്.എ. ഫണ്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
മുതലാണ് ലഭിച്ചത്; ഓരോ
വര്‍ഷവും ലഭിച്ച തുക
വ്യക്തമാക്കുമോ;
(ഡി)
ലഭിച്ച
തുക ഓരോ വര്‍ഷവും
ചെലവഴിച്ചതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ഈ
പദ്ധതി
നടപ്പാക്കുന്നതിന്
സ്കൂളുകളില്‍
പാര്‍ട്-ടൈം കായിക
അദ്ധ്യാപകരെയും കലാ
അദ്ധ്യാപകരെയും
നിയമിക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രപേരെ
ഇതിനകം
നിയമിച്ചിട്ടുണ്ട്
അവര്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തെല്ലാമാണ്;
എപ്രകാരമാണ് നിയമനം
നടത്തിയത്; എപ്രകാരമാണ്
ശമ്പളം; നിയമനം
ലഭിച്ചവരുടെ എണ്ണം
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(എഫ്)
ഇതുവരെ
നിയമനം
നടത്തിയിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ?
1097
പ്ലസ്
ടൂ കോഴ്സും അധിക ബാച്ചും
അനുവദിച്ചത് സംബന്ധിച്ച പരാതി
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേണ്ടത്ര
പഠനം നടത്താതെ
അശാസ്ത്രീയമായി
പുതുതായി പ്ലസ് ടൂ
കോഴ്സും അധിക ബാച്ചും
അനുവദിച്ചത് സംബന്ധിച്ച
പരാതിയെത്തുടര്‍ന്ന്
നിയമസഭാ പെറ്റീഷന്‍സ്
കമ്മിറ്റി വിദ്യാഭ്യാസ
വകുപ്പിനോട്
റിപ്പോര്‍ട്ട്
ആവശ്യപ്പെടുകയുണ്ടായോ;
(ബി)
നിയമസഭാ
പെറ്റീഷന്‍സ്
കമ്മിറ്റിക്ക്
സര്‍ക്കാര്‍ നല്കിയ
റിപ്പോര്‍ട്ടിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ?
1098
പ്ലസ്
വണ്‍ സ്കൂളുകളും ബാച്ചുകളും
അനുവദിക്കുന്നതു സംബന്ധിച്ച്
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്
വണ്‍ സ്കൂളുകളും
ബാച്ചുകളും
അനുവദിക്കുന്നതു
സംബന്ധിച്ച് 2013
ജൂണില്‍ സര്‍ക്കാര്‍
പുറപ്പെടുവിച്ചിരുന്ന
വിജ്ഞാപനത്തിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വിജ്ഞാപനത്തിലെ
വ്യവസ്ഥകള്‍ക്ക്
വിധേയമായി ഏതെങ്കിലും
ജില്ലകളില്‍ പ്ലസ് വണ്‍
ബാച്ചുകളോ സ്കൂളുകളോ
അനുവദിക്കുക യുണ്ടായോ ;
എങ്കില്‍ എത്ര
സ്കൂളുകള്‍; എത്ര
ബാച്ചുകള്‍;
വിശദമാക്കാമോ;
(സി)
ഇപ്രകാരം
അനുവദിച്ച ബാച്ചുകളും
സ്കൂളുകളും എയ്ഡഡ് ആണോ;
സര്‍ക്കാരിന്റേതാണോ;
എയ്ഡഡ് സ്കൂളുകള്‍
ഉണ്ടെങ്കില്‍ അവ എത്ര;
അവയില്‍ കോര്‍പ്പറേറ്റ്
മാനേജ്മെന്റുകള്‍
എത്ര; വ്യക്തിഗത
മാനേജ്മെന്റുകള്‍
എത്ര; വിശദമാക്കാമോ;
(ഡി)
ബാച്ചുകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച
വിജ്ഞാപനത്തിലെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നു;
പുതുതായി ബാച്ചുകള്‍
ലഭിച്ച
സ്കൂളുകള്‍ക്കെല്ലാം
മാനദണ്ഡമനുസരിച്ചുള്ള
യോഗ്യതകള്‍ ഉണ്ടോ; വിശദ
വിവരം ലഭ്യമാക്കുമോ ?
1099
പ്ലസ്
വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി പ്ലസ് വണ്‍
ഇംപ്രൂവ്മെന്റ് പരീക്ഷ
അധ്യയനവര്‍ഷത്തിന്റെ
ഇടയ്ക്ക്
നടത്തുന്നതിനാല്‍
വിദ്യാര്‍ത്ഥികള്‍ക്കും
അദ്ധ്യാപകര്‍ക്കും
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പരീക്ഷ
അധ്യയനവര്‍ഷത്തിന്റെ
അവസാനം നടത്തുന്ന
കാര്യം പരിഗണിക്കുമോ?
1100
പുതിയ
പ്ലസ് ടു സ്കൂളുകള്‍,
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ല്‍ സംസ്ഥാനത്ത് പുതിയ
പ്ലസ് ടു സ്കൂളുകള്‍,
അപ്ഗ്രഡേഷനും,
ബാച്ചുകള്‍
അനുവദിച്ചതും വഴി
പ്രതിവര്‍ഷം എത്ര കോടി
തൂപയുടെ അധിക ചെലവ്
വരുമെന്നു
വെളിപ്പെടുത്തുമോ ;
(ബി)
ഇതു
വഴി താത്കാലികമോ,
സ്ഥിരമോ ആയിട്ടുള്ള
എത്ര അധ്യാപക
അധ്യാപക-ഇതര തസ്തികകള്‍
ആവശ്യമായി
വന്നിട്ടുണ്ട് ;
(സി)
മൊത്തം
തസ്തികകളില്‍
സര്‍ക്കാര്‍
സ്കൂളുകളിലേക്ക് എത്ര ;
എയ്ഡഡ് സ്കൂളുകളിലേക്ക്
എത്ര ; വിശദമാക്കാമോ ;
(ഡി)
സര്‍ക്കാര്‍
പ്ലസ് ടൂ സ്കൂളുകളില്‍
2014 ല്‍ പുതുതായി
നിലവില്‍വന്ന
തസ്തികകളില്‍ അധ്യാപക
ബാങ്കില്‍ നിന്നും
നിയമിക്കപ്പെട്ടവര്‍
എത്ര ;
(ഇ)
എയ്ഡഡ്
പ്ലസ് ടു സ്കൂളുകളില്‍
2014 ല്‍ പുതുതായി
നിലവില്‍ വന്ന അധ്യാപക
തസ്തികകളില്‍ അധ്യാപക
ബാങ്കില്‍ നിന്നും
നിയോഗിക്കപ്പെട്ടവര്‍
എത്ര ; ഗസ്റ്റ്
അധ്യാപകരായി
നിയമിക്കപ്പെട്ടവര്‍
എത്ര ?
1101
പുതിയ
പ്ലസ് ടു സ്കൂളുകളിലെ
അധ്യാപകര്‍
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
അദ്ധ്യയന വര്‍ഷത്തില്‍
സംസ്ഥാനത്ത് പുതുതായി
പ്ലസ് ടു സ്കൂളുകളും
ബാച്ചുകളും
അനുവദിച്ചുകൊണ്ട്
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവുകള്‍ പ്രകാരം
സംസ്ഥാനത്ത് ആകെ എത്ര
അധ്യാപകര്‍ വേണ്ടി
വന്നിട്ടുണ്ട് ;
സര്‍ക്കാര്‍
സ്കൂളുകളിലെത്ര ;
എയ്ഡഡ് സ്കൂളുകളിലെത്ര
;
(ബി)
ഇതുമൂലം
പുതുതായി വന്ന
അധ്യാപകരുടെ ഒഴിവുകള്‍
ഏതെല്ലാം രീതികളിലാണ്
നികത്തുകയുണ്ടായിട്ടുള്ളത്
; വിശദമാക്കുമോ ;
(സി)
സര്‍ക്കാര്‍
സ്കൂളുകളിലും എയ്ഡഡ്
സ്കൂളുകളിലും ഗസ്റ്റ്
അധ്യാപകരായി എത്ര പേരെ
വീതം
നിയോഗിക്കകയുണ്ടായിട്ടുണ്ട്
;
(ഡി)
എയ്ഡഡ്
മേഖലയില്‍ ഗസ്റ്റ്
അധ്യാപകര്മാരായി
നിയമിക്കപ്പെടുന്നവരെ
പിന്നീട്
സ്ഥിരപ്പെടുത്താമെന്ന്
എയ്ഡഡ്
മാനേജേമെന്റുകള്ക്ക്
സര്‍ക്കാര്‍ വാഗ്ദാനം
നല്കുകയുണ്ടായിട്ടുണ്ടോ
?
1102
നൂണ്
മീല്‍ ഓഫീസര്‍
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിലെ ഓഫീസുകളില്‍
നൂണ് മീല്‍
ഓഫീസര്‍മാരെ
നിയമിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ?
1103
പുതിയ
പ്ലസ്ടൂ സ്ക്കൂളുകളും അധിക
ബാച്ചുകളും
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
235 പ്ലസ്ടൂ
സ്ക്കൂളുകളും 600 ല്‍
കവിയാത്ത അധിക
ബാച്ചുകളും
അനുവദിക്കാന്‍ എന്നാണ്
മന്ത്രിസഭാ യോഗത്തില്‍
തീരുമാനം എടുത്തതെന്നു
വ്യക്തമാക്കാമോ ; ഇതിന്
മുമ്പ് മന്ത്രിസഭാ
യോഗങ്ങളില്‍ ഇക്കാര്യം
ചര്‍ച്ച
ചെയ്തിട്ടുണ്ടോ;വ്യക്തമാക്കാമോ
;
(ബി)
മന്ത്രിസഭാ
തീരുമാനം
എടുക്കുന്നതിന് മുമ്പ്
ഏതെല്ലാം സ്ഥലങ്ങളില്‍
പ്ലസ്ടൂ സ്ക്കൂളുകള്‍
അനുവദിക്കണം എന്നത്
സംബന്ധിച്ച പ്രപ്പോസല്‍
ഉണ്ടായിരുന്നുവോ; ഇത്
ഏതെങ്കിലും
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തില്‍
തയ്യാറാക്കപ്പെട്ടതായിരുന്നവോ;വ്യക്തമാക്കാമോ
;
(സി)
മന്ത്രിസഭാ
യോഗത്തിന് ശേഷം
ലിസ്റ്റ്
തയ്യാറാക്കാന്‍
മന്ത്രിസഭാ ഉപസമിതി
എത്ര തവണ യോഗം
ചേരുകയുണ്ടായി;
ലിസ്റ്റിന് അന്തിമമായി
അംഗീകാരം
നല്‍കിയതെന്നാണ്;
ലിസ്റ്റിന്റെ
സാങ്കേതികവശങ്ങള്‍
പരിശോധിക്കാന്‍
മന്ത്രിസഭാ ഉപസമിതി
ആരെയെങ്കിലും
ആശ്രയിക്കുകയുണ്ടായോ;
മന്ത്രിസഭയുടെ
പരിഗണനയ്ക്ക് വന്ന
ലിസ്റ്റില്‍ ഏതൊക്കെ
സ്ക്കൂളുകളെയായിരുന്നു
ഉപസമിതി പുതുതായി
ഉള്‍പ്പെടുത്തിയതെന്നു
വിശദമാക്കാമോ ?
1104
കായിക
അധ്യാപകനെ അധ്യാപക
ബാങ്കിൽ ഉൾപ്പെടുത്തിയ
നടപടി
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
പറളി സ്കൂളിലെ
വിദ്യാര്‍ത്ഥികളെ
പരിശീലിപ്പിച്ച് ദേശീയ,
അന്തര്‍ദേശീയ
നിലവാരത്തില്‍ കായിക
പ്രതിഭകളെ കണ്ടെത്തിയ
ശ്രീ.പി.ജി.മനോജ്
മാഷിനെ അദ്ധ്യാപക
ബാങ്കില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത സ്കൂളില്‍
നിന്നും ഒഴിവാക്കിയ
നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ടി മാഷിനെ പ്രസ്തുത
സ്കൂളില്‍ തന്നെ കായിക
അദ്ധ്യാപകനായി
നിലനിര്‍ത്തി കൂടുതല്‍
കായിക പ്രതിഭകളെ
കണ്ടെത്തുന്നതിനും
അതുവഴി സംസ്ഥാനത്തിന്റെ
യശസ്സ്
നിലനിര്‍ത്തുന്നതിനുമുള്ള
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
സെക്രട്ടേറിയറ്റിലെ
പൊതുവിദ്യാഭ്യാസ
വകുപ്പിലെ
58142/K1/2014/G.Edn
നമ്പര്‍ ഫയല്‍
വിളിച്ചുവരുത്തി സത്വര
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
ഒരു പ്രത്യേക ഉത്തരവ്
ഉടന്‍
പുറപ്പെടുവിക്കുമോ?
1105
ഹയര്‍
സെക്കന്ററി കോഴ്സ്
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍ സെക്കന്ററി
കോഴ്സ്
ആരംഭിക്കുന്നതിന്
ആവശ്യമായ ഭൗതിക
സൗകര്യങ്ങള്‍ ഉള്ള എത്ര
സര്‍ക്കാര്‍
സ്കൂളുകളുണ്ടെന്നും
നിലവില്‍ എത്ര
സര്‍ക്കാര്‍
സ്കൂളുകളിലും എത്ര
എയിഡഡ് സ്കൂളുകളിലും
ഹയര്‍ സെക്കന്ററി
വിഭാഗമുണ്ടെന്നും
അറിയിക്കുമോ;
(ബി)
ഹയര്‍
സെക്കന്ററി കോഴ്സ്
അനുവദിക്കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ് വേണ്ടത്;
ഇതു സംബന്ധമായ
മാനദണ്ഡങ്ങള്‍ക്കു രൂപം
നല്കിയതാരാണ്?
1106
ഹയര്‍
സെക്കണ്ടറി സ്കൂളുകള്‍
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ഹയര്‍
സെക്കണ്ടറി സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്?
സര്‍ക്കാര്‍, എയ്ഡഡ്,
അണ് എയ്ഡഡ് എന്നീ
ക്രമത്തില്‍ കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
മൂന്ന് വിഭാഗങ്ങളിലും
കൂടി എത്ര പ്ലസ് വണ്‍
സീറ്റുകളാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
അദ്ധ്യയനവര്‍ഷം
മുഴുവന്‍ പ്ലസ് വണ്‍
സീറ്റുകളിലും പ്രവേശനം
നടന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രവേശനം
നേടാതെ ഒഴിഞ്ഞുകിടന്ന
സീറ്റുകള്‍ എത്ര;
സര്‍ക്കാര്‍/എയ്ഡഡ്
/അണ് എയ്ഡഡ്
എന്നിങ്ങനെ തരം
തിരിച്ച് കണക്കുകള്‍
ജില്ലാടിസ്ഥാനത്തില്‍
നല്‍കാമോ;
(ഡി)
കഴിഞ്ഞ
അദ്ധ്യയന വര്‍ഷം ഈ
മൂന്ന് വിഭാഗങ്ങളിലും
കൂടി പ്ലസ് വണ്ണിന്
പ്രവേശനം നേടാതെ
സീറ്റുകള്‍
ഒഴിഞ്ഞുകിടന്നിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ഉണ്ടെങ്കില്‍
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ?
1107
ഹയര്‍
സെക്കണ്ടറി സ്കൂളുകളിലെ
ഗസ്റ്റ് അധ്യാപകരുടെ വേതന
കുടിശ്ശിക
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
അധ്യായന വര്‍ഷം ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ ജോലി
ചെയ്ത ഗസ്റ്റ്
അധ്യാപകര്‍ക്ക്
വേതനകുടിശ്ശിക
നല്കുവാനുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
വേതന
കുടിശ്ശിക ലഭിക്കുവാന്‍
പ്രസ്തുത അധ്യാപകര്‍
അര്‍ഹരാണ് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദവിവരം
ലഭ്യമാക്കുമോ ?
1108
ഹയര്‍
സെക്കണ്ടറി, വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
സ്ക്കൂളുകളിലെ കോമേഴ്സ്
അധ്യാപകരുടെ ഒഴിവുകള്‍
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി,
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി എന്നീ
സ്ക്കൂളുകളിൽ കോമേഴ്സ്
അധ്യാപകരുടെ (ജൂനിയര്‍
& സീനിയര്‍) എത്ര
ഒഴിവുകള്‍ ഇതുവരെ
പബ്ലിക് സർവീസ്
കമ്മീഷനു റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
പ്രസ്തുത
തസ്തികകളിലേയ്ക്കുള്ള
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
പ്രസിദ്ധീകരിച്ചത്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകളിലേയ്ക്ക് എത്ര
പേര്‍ക്ക് നിയമന
ശുപാര്‍ശ നടത്തുവാന്‍
പബ്ലിക് സർവീസ്
കമ്മീഷനോട്
അഭ്യര്‍ത്ഥിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
1109
പാഠ്യ
പദ്ധതിയില്‍ സാമൂഹ്യസേവനം
ഉള്‍പ്പെടുത്തുന്നതിനു നടപടി
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യസേവനം
ഏതെങ്കിലും തലത്തില്‍
സംസ്ഥാനത്തെ
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികളില്‍
സാമൂഹ്യ സേവന ബോധം
ഉണ്ടാക്കുന്നതിനായി
സ്കൂള്‍തലം മുതല്‍
പാഠ്യപദ്ധതിയില്‍
സാമൂഹ്യസേവനം
ഉള്‍പ്പെടുത്തുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ?
1110
എല്ലാ
സര്‍ക്കാര്‍ സ്കൂളുകള്‍ക്കും
സ്വന്തമായി കെട്ടിടം
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
കെട്ടിടമില്ലാത്ത
സര്‍ക്കാര്‍ സ്കൂളുകള്‍
എത്രയുണ്ടെന്ന്
അറിയിക്കുമോ;
(ബി)
എല്ലാ
സര്‍ക്കാര്‍
സ്കൂളുകള്‍ക്കും
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
എല്ലാ
സര്‍ക്കാര്‍
സ്കൂളുകളിലും കുടിവെള്ള
സൗകര്യവും
മൂത്രപ്പുര/കക്കൂസ്
സൗകര്യവും ഇല്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഈ പ്രശ്നം
പരിഹരിക്കുന്നതിനും
അടിസ്ഥാന സൗകര്യ
വികസനത്തിനുമായി
പ്രത്യേക പദ്ധതി
തയ്യാറാക്കുമോ?
1111
വ്യാജ
സര്‍വ്വകലാശാലകൾ
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജമായി ഒരു
സര്‍വ്വകലാശാല
പ്രവര്‍ത്തിക്കുന്നതായുള്ള
യു.ജി.സി.
റിപ്പേര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സെന്റ്ജോണ്‍സ്
എന്ന പേരില്‍
പ്രവര്‍ത്തിക്കുന്ന
യൂണിവേഴ്സിറ്റിയില്‍
ചേര്‍ന്ന്
വിദ്യാര്‍ത്ഥികള്‍
വഞ്ചിതരായിട്ടുള്ളതായി
അറിയാമോ;
(സി)
വ്യാജ
സര്‍വ്വകലാശാലയെക്കുറിച്ചും
വ്യാജ
സര്‍ട്ടിഫിക്കറ്റുകള്‍
സംബന്ധിച്ചും
അന്വേഷിക്കുമോ?
1112
എച്ച്.എസ്.എ.(ഫിസിക്കല്‍
സയന്‍സ്) തസ്തിക
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
22.11.2011-ല്‍
നിലവില്‍വന്ന
എച്ച്.എസ്.എ.(ഫിസിക്കല്‍
സയന്‍സ്) തസ്തികയുടെ
(കാറ്റഗറി നം.
177/2008) റാങ്ക്
ലിസ്റ്റിന്റെ കാലാവധി
ആറ് മാസം കൂടി
നീട്ടുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
(സി)
തിരുവനന്തപുരം
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസില്‍ നിലവില്‍
ഒഴിവുകള്‍ ഉണ്ടായിട്ടും
പി.എസ്.സി.യിലേയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഈ
വര്‍ഷത്തെ
പുനര്‍വിന്യാസം
പൂര്‍ത്തിയായതിനുശേഷവും
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കിയിട്ടില്ല
എന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(ഇ)
അടിയന്തിരമായി
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്കാന് നടപടി
സ്വീകരിക്കുമോ?
1113
എയ്ഡഡ്
പദവി അനുവദിച്ച വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ വിവരം
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വിദ്യാഭ്യാസ വകുപ്പ്,
പൊതുവിദ്യാഭ്യാസ
വകുപ്പിനും ഉന്നത
വിദ്യാഭ്യാസ വകുപ്പിനും
കീഴില്‍ ഏതെല്ലാം
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
പുതുതായി എയ്ഡഡ് പദവി
നല്‍കിക്കൊണ്ട് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ട്;
വകുപ്പ് തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എയ്ഡഡ് മേഖലയില്‍
പുതുതായി അനുവദിച്ച
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
വകുപ്പ് തിരിച്ച്
വിശദമാക്കാമോ;
(സി)
എയ്ഡഡ്
പദവി നല്കിക്കൊണ്ടും
പുതുതായി എയ്ഡഡ്
സ്ഥാപനങ്ങള്‍
അനുവദിച്ചും ഉള്ള
സർക്കാർ ഉത്തരവുകള്‍
വഴി പുതുതായി എത്ര
തസ്തികകള്‍
സൃഷ്ടിക്കുകയുണ്ടായി;
വിശദമാക്കാമോ?
1114
സൗജന്യ
യൂണിഫോം വിതരണം
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
അധ്യയന വര്‍ഷത്തില്‍
സൗജന്യ യൂണിഫോം
വിതരണവുമായി
ബന്ധപ്പെട്ട്
ലഭിക്കേണ്ട തുക
മലപ്പുറം ജില്ലയിലെ
വിവിധ വിദ്യാലയങ്ങളില്‍
ഇതുവരെ
ലഭിച്ചിട്ടില്ലെന്ന
കാര്യം സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ജില്ലയിലെ
ഓരോ വിദ്യാഭ്യാസ
ഉപജില്ലയിലും യൂണിഫോം
വിതരണത്തിന് എന്തു തുക
ലഭിച്ചുവെന്നും
ഹെഡ്മാസ്റ്റര്‍മാര്‍ക്ക്
എത്ര തുക വിതരണം
ചെയ്തുവെന്നും
വിശദമാക്കാമോ;
(സി)
മലപ്പുറം
മണ്ഡലത്തിലെ
കൊണ്ടോട്ടി, മലപ്പുറം
കിഴിശ്ശേരി, മഞ്ചേരി
ഉപജില്ലകളില്‍ യൂണിഫോം
വിതരണത്തില്‍ ഏതെല്ലാം
വിദ്യാലയങ്ങള്‍ക്കാണ്
തുക ലഭിക്കാത്തത്
എന്നും അതിന്റെ കാരണവും
വ്യക്തമാക്കാമോ;
(ഡി)
യൂണിഫോം
തുക
ഹെഡ്മാസ്റ്റര്‍മാര്‍ക്ക്
എന്നത്തേക്ക്
അനുവദിക്കുമെന്നും
വെളിപ്പെടുത്തുമോ?
1115
എയ്ഡഡ്
മേഖലയിലെ അദ്ധ്യാപക -
അനദ്ധ്യാപക നിയമനങ്ങള്‍
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ്
സ്ക്കൂളുകളിലേയും,
കോളേജുകളിലേയും
അദ്ധ്യാപക-അനദ്ധ്യാപക
നിയമനം
അംഗീകരിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
എയ്ഡഡ്
മേഖലയിലെ അദ്ധ്യാപക -
അനദ്ധ്യാപക നിയമനങ്ങള്‍
കാലതാമസം ഒഴിവാക്കി
അംഗീകരിച്ചു
നല്‍കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ ?
1116
എയ്ഡഡ്
സ്കൂളുകളിലെ പ്ലസ് ടു
ബാച്ചുകളിലെ അധ്യാപക നിയമനം
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
മേഖലയില്‍ അനുവദിച്ച
പ്ലസ് ടു
ബാച്ചുകളിലേയ്ക്ക്
മാനേജ്മെന്റുകള്‍
സ്ഥിരമായും ഗസ്റ്റ്
ആയും അധ്യാപക നിയമനം
നടത്തുന്നതിന് കോഴ
വാങ്ങിയിട്ടുള്ളതായി
അറിയാമോ;
(ബി)
2014-ല്‍
എയ്ഡഡ് മേഖലയില്‍
പ്ലസ് ടു അധ്യാപകരുടെ
ഒഴിവുകളിലേക്ക്
നടത്തപ്പെട്ട
താല്ക്കാലികമോ സ്ഥിരമോ
ആയിട്ടുള്ള നിയമനങ്ങള്‍
എത്രയായിരുന്നു;
(സി)
പ്രസ്തുത
ഒഴിവുകളിലേക്ക്
മാനേജ്മെന്റുകള്‍
നിയമനം നടത്തിയത് കോഴ
വാങ്ങിക്കൊണ്ടാണെന്ന
ആക്ഷേപങ്ങള്‍
സംബന്ധിച്ച് അന്വേഷണം
നടത്തുകയുണ്ടായോ;
എങ്കില്‍ എത്ര
മാനേജ്മെന്റുകള്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
(ഡി)
യാതൊരു
കോഴയും വാങ്ങാതെയാണ്
എയ്ഡഡ് സ്കൂള്‍
മാനേജ്മെന്റുകള്‍
നിയമനം
നടത്തിയിട്ടുള്ളതെന്ന്
അറിവുണ്ടോ;
(ഇ)
പ്ലസ്
ടു ബാച്ചുകള്‍
അനുവദിച്ചു
കിട്ടുന്നതിന്
മാനേജ്മെന്റുകള്‍ കോഴ
നല്കിയിട്ടുള്ളതായുള്ള
ആക്ഷേപങ്ങള്‍
അന്വേഷണവിധേയമാക്കിയിട്ടുണ്ടോ?
1117
അടൂര്‍
വിദ്യാഭ്യാസ ജില്ല രൂപീകരണം
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടൂര്‍
വിദ്യാഭ്യാസ ജില്ല
രൂപീകരണത്തിന്
നിലവിലുള്ള കാലവിളംബം
എന്തെല്ലാമെന്ന്
അറിയിക്കുമോ; നാളിതുവരെ
അനുബന്ധ
വിഷയത്തിന്മേലുള്ള
പ്രവര്‍ത്തന പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)
അധിക
തസ്തിക സൃഷ്ടിക്കാതെ
നിലവിലുള്ള ജീവനക്കാരെ
പുനര്‍വിന്യസിപ്പിച്ച്
വിദ്യാഭ്യാസ ജില്ല
അടിയന്തിരമായി
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
1118
എയ്ഡഡ്
സ്കൂളുകളിലെ
അദ്ധ്യാപക-അനദ്ധ്യാപക
നിയമനങ്ങളുടെ അംഗീകാരം
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളിലെ
അദ്ധ്യാപക-അനദ്ധ്യാപക
നിയമനങ്ങള്‍
അംഗീകാരത്തിനായി വിവിധ
എ.ഇ.ഒ,ഡി.ഇ.ഒ
ഓഫീസുകളില്‍
കെട്ടികിടക്കുന്നതിന്റെ
വിശദാംശം
ജില്ലതിരിച്ചും
എ.ഇ.ഒ,ഡി.ഇ.ഒ ഓഫിസുകള്‍
തിരിച്ചും എത്ര എണ്ണം
ഉണ്ട് എന്ന്
വ്യകതമാക്കുമോ;
(ബി)
എയ്ഡഡ്
സ്കൂളുകളിലെ
അദ്ധ്യാപക-അനദ്ധ്യാപക
നിയമനങ്ങളും
ട്രാന്ഫറുകളും
അംഗീകരിച്ച് ശമ്പളം
നല്കുന്നതില്
ഗുരുതരമായ കാല താമസവും
വീഴ്ചകളും ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്
ഉത്തരവാദികളായ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ ഈ
സര്‍ക്കാരിന്റെ കാലത്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യകതമാക്കുമോ;
(സി)
എയ്ഡഡ്
സ്കൂളുകളിലെ നിയമനവും
ട്രാന്‍ഫറും
അംഗീകരിച്ച്
നല്കുന്നതില്
ബോധപൂര്‍വ്വമായി വീഴ്ച
വരുത്തിയിട്ടുള്ള എത്ര
പേരുടെ പരാതി കഴിഞ്ഞ
മൂന്ന് വര്‍ഷക്കാലമായി
ലഭിച്ചിട്ടുണ്ട്;
ആയതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ഡി)
വ്യക്തമായ
ഉത്തരവുകള്‍
ഉണ്ടായിട്ടും നിയമനവും
ട്രാന്‍ഫറും
അംഗീകരിച്ച് ശമ്പളം
നല്‍കാത്ത ഉദ്യോഗസ്ഥരെ
മാതൃകാപരമായി
ശിക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യകതമാക്കുമോ;
(ഇ)
ഇത്തരത്തിലുള്ള
കേസ്സുകള്‍
അടിയന്തിരമായി കൈകാര്യം
ചെയ്യുന്നതിന്
ഗവണ്മെന്റ് തലത്തില്‍
ഒരു മോണിറ്ററിംഗ്
കമ്മിറ്റി
രൂപീകരിക്കുന്നത്
പരിഗണിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1119
എയ്ഡഡ്
സ്കൂളുകളില്‍ കണക്കില്‍
കൃത്രിമം കാണിച്ച്
അധ്യാപകനിയമനം
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളില്‍
കുട്ടികളുടെ കണക്കില്‍
കൃത്രിമം കാണിച്ച്
കൂടുതല്‍ അധ്യാപകരെ
മാനേജ്മെന്റ് നിയമിച്ച
ശേഷം അവരെ അധ്യാപക
ബാങ്കിലെ
അംഗങ്ങളാക്കുകയും
അതിനുശേഷം തൊഴില്‍
സമ്പാദിക്കുകയും
ചെയ്തുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു തടയുവാന്‍ എന്തു
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
തട്ടിപ്പു വഴി 2013-14,
2014-15 അധ്യയന
വര്‍ഷങ്ങളില്‍
ഖജനാവിലുണ്ടാവുന്ന
നഷ്ടം എത്ര തുകയാണ്;
(ഡി)
2014-15
അധ്യയന വര്‍ഷം എത്ര
കുട്ടികളെ വിവിധ
സ്കൂളുകളില്‍ വ്യാജമായി
ചേര്‍ത്തിട്ടുണ്ട്;
ഇതുമായി ബന്ധപ്പെട്ട്
എത്ര പ്രധാന അധ്യാപകര്‍
ഉള്‍പ്പെടെയുള്ള
അധ്യാപകര്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(ഇ)
ഇപ്രകാരം
കുട്ടികളുടെ
കള്ളക്കണക്കിന്റെ
പേരില്‍ തട്ടിയെടുത്ത
തുക എപ്രകാരം
തിരിച്ചുപിടിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(എഫ്)
ഇത്തരം
ക്രമക്കേടിന്
കൂട്ടുനില്‍ക്കുന്ന
വിദ്യാഭ്യാസ വകുപ്പ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1120
എയ്ഡഡ്
സ്ക്കൂളുകളിലെ
വിദ്യാര്‍ത്ഥികളുടെ എണ്ണവും
അദ്ധ്യാപക തസ്തികകളും
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
പ്രവര്‍ത്തിച്ചു വരുന്ന
എയ്ഡഡ് സ്ക്കൂളുകള്‍
എത്ര; ജില്ല തിരിച്ച്
അറിയിക്കുമോ; പ്രസ്തുത
സ്കൂളുകളില്‍ 2014-15
വിദ്യാഭ്യാസ
വര്‍ഷത്തില്‍ മൊത്തം
എത്ര വിദ്യാര്‍ത്ഥികള്‍
ഉണ്ടായിരുന്നു;
അതിന്റെയടിസ്ഥാനത്തിലുള്ള
അദ്ധ്യാപക തസ്തികകള്‍
എത്ര; ഇവ ജില്ല
തിരിച്ച് അറിയിക്കുമോ;
(ബി)
കുട്ടികളുടെ
കണക്കെടുപ്പ് വേളയില്‍
യു.ഐ.ഡി/ആധാര്‍
നമ്പറുകള്‍ കൃത്രിമമായി
രജിസ്ട്രേഷന് നടത്തിയ
എത്ര സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
എത്ര
സ്ക്കൂളുകളില്‍
കൃത്രിമം
നടന്നിട്ടുണ്ടോ എന്നു
പരിശോധന
നടത്തുകയുണ്ടായി;
അവശേഷിക്കുന്നത് എത്ര?
1121
എയ്ഡഡ്,സര്‍ക്കാര്‍
പ്ലുസ്ട്ടൂ സ്കൂളുകള്‍
അനുവദിച്ചതിലുണ്ടായ ചെലവുകൾ
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എയ്ഡഡ്,സര്‍ക്കാര്‍
പ്ലുസ്ട്ടൂ
സ്കൂളുകള്‍ക്ക് എത്ര
അധികബാച്ചുകള്‍
അനുവദിച്ചു;
ജില്ലതിരിച്ചുള്ള
ലിസ്റ്റ്
ലഭ്യമാക്കുമാേ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
എയ്ഡഡ്,സര്‍ക്കാര്‍
മേഖലയില്‍ എത്രവീതം
തസ്തികകള്‍ അനുവദിച്ചു;
ജില്ലതിരിച്ചുള്ള
കണക്ക്
വ്യക്തമാക്കുമാേ;
(സി)
ഇപ്രകാരം
അധികബാച്ചുകള്‍
അനുവദിച്ചതിന്റെ
അടിസ്ഥാനത്തില്‍
പ്രതിവര്‍ഷം വരുന്ന
ശമ്പളം, മറ്റിനങ്ങള്‍
എന്നിവയില്‍ എത്ര കാേടി
രൂപയുടെ അധികച്ചെലവ്
ഉണ്ടായിട്ടുണ്ട്;
വിശദവിവരങ്ങള്‍
നല്കുമാേ;
(ഡി)
തസ്തികകള്‍
പൂര്‍ണ്ണമായും
അനുവദിക്കുമ്പാേള്
എത്ര കാേടി രൂപ
അധികച്ചെലവ്
പ്രതീക്ഷിക്കുന്നു;
വിശദവിവരം നല്കുമാേ?
1122
സ്കൂള്‍
തല മത്സരങ്ങളില്‍ 'ചെസ് '
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
തല മത്സരങ്ങളില്‍ 'ചെസ്
' (CHESS) ഒരു ഇനമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
കുട്ടികളുടെ ബൗദ്ധിക
നിലവാരം
ഉയര്‍ത്താനുതകുന്ന
അന്തര്‍ദേശീയ
പ്രശസ്തിയാര്‍ജിച്ച ഈ
വിഭാഗം മത്സരം
നാളിതുവരെ സ്കൂള്‍ തല
മത്സരയിനമായി
ഉള്‍പ്പെടുത്താത്തതിന്റെ
കാരണം വിശദമാക്കുമോ;
(സി)
'ചെസ്
' ഒരു മത്സരയിനമായി
സ്തൂള് തലത്തില്‍
ആരംഭിക്കുന്നതിനുവേണ്ട
അടിയന്തിര നടപടി
സ്വീകരിക്കുമോ?
1123
നാഷണല്‍
മീന്‍സ് കം മെറിറ്റ്
സ്കോളര്‍ഷിപ്പ്
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
മീന്‍സ് കം മെറിറ്റ്
സ്കോളര്‍ഷിപ്പ് 2010
മുതല്‍ 2013 വരെ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ചെന്ന്
വിശദമാക്കുമോ ;
(ബി)
വിജയിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രതിവര്‍ഷം 6000 രൂപ
പ്രകാരം കഴിഞ്ഞ നാല്
വര്‍ഷം എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിയെന്ന്
വ്യക്തമാക്കുമോ ;
(സി)
അർഹരായ
വിദ്യാര്‍ത്ഥികള്‍ക്ക്
ബാക്കി തുക
നല്കാനുണ്ടോ ;
ഉണ്ടെങ്കിൽ തുക
നല്‍കാനുള്ള
വിദ്യാര്‍ത്ഥികളുടെ
പേരും തുകയും
വിശദമാക്കുമോ ;
(ഡി)
സ്കോളര്‍ഷിപ്പ് തുക
നല്കാന്
ബാക്കിയുണ്ടെങ്കില്‍
ഇതുവരെ നല്‍കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ ?
1124
ആദിവാസി
ഊരുകളിലെ ബദല്‍ - ഏകാധ്യാപക
വിദ്യാലയങ്ങള്‍
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ഊരുകളില്‍ സംസ്ഥാന
സര്‍ക്കാരിന് കീഴിലുള്ള
എത്ര ബദല്‍ - ഏകാധ്യാപക
വിദ്യാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെയെല്ലാമായി
ആകെ എത്ര അദ്ധ്യാപകര്‍
ജോലി ചെയ്യുന്നു;
ഇവരുടെ സേവന വേതന
വ്യവസ്ഥകള്‍
എന്തെല്ലാം;
വ്യക്തമാക്കാമോ;
(സി)
ഇവരുടെ
വേതനം കൃത്യമായി
നല്കുന്നുണ്ടോ; ഇതില്‍
കുടിശ്ശിക
വന്നിട്ടുണ്ടോ;
എങ്കില്‍ എത്രമാസം
കുടിശ്ശികയായിട്ടുണ്ട്;
ഇത് എന്ന് നല്‍കും;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
അദ്ധ്യാപകരുടെ വേതനം
സംബന്ധിച്ച്
മനുഷ്യാവകാശ കമ്മീഷന്
സര്‍ക്കാരിന് നല്കിയ
ശുപാര്‍ശ എന്തെന്ന്
വിശദമാക്കുമോ; ഇത്
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്ന്
നടപ്പിലാക്കും;
വ്യക്തമാക്കാമോ?
1125
അനധികൃത
ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷത്തെ സാമ്പത്തിക
സര്‍വ്വേ
റിപ്പോര്‍ട്ടു പ്രകാരം
എത്ര അനധികൃത ഇംഗ്ലീഷ്
മീഡിയം സ്കൂളുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇതില്‍
സി.ബി.എസ്.ഇ.
സിലബസ്സുള്ള എത്ര
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
സ്റ്റേറ്റ്
സിലബസ്സുള്ള എത്ര
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ഡി)
സ്വന്തമായി
കെട്ടിടം ഇല്ലാതെ
വാടകക്കെട്ടിടത്തിൽ
പ്രവര്‍ത്തിക്കുന്ന
എത്ര
സ്ക്കൂളുകളാണുള്ളത്;
(ഇ)
അടിസ്ഥാന
സൗകര്യങ്ങള്‍ പാെതുവേ
കുറവായ ഈ അനധികൃത
സ്ക്കൂളുകളെ
നിയന്ത്രിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കാമോ?
1126
അധ്യാപക
ബാങ്കിലെ സര്‍ക്കാര്‍
സ്കൂളിലെ പ്രൊട്ടക്ടട്
അധ്യാപകര്‍ക്ക് മുന്‍ഗണന
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അധ്യാപക ബാങ്കിലെ
പ്രൊട്ടക്ടട്
അധ്യാപകര്‍ നിലവില്‍
എത്ര പേരുണ്ട്;
സര്‍ക്കാര്‍/എയ്ഡഡ്
എന്നിങ്ങനെ തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
ശമ്പളം നല്കുവാന് ഈ
അധ്യയന വര്‍ഷം ഏകദേശം
എന്തു തുക വേണ്ടിവരും;
(സി)
അധ്യാപക
ബാങ്കിലെ സര്‍ക്കാര്‍
സ്കൂളിലെ പ്രൊട്ടക്ടട്
അധ്യാപകര്‍ക്ക്
(പി.എസ്.സി. വഴി നിയമനം
ലഭിച്ചവര്‍)
എന്തെങ്കിലും മുന്‍ഗണന
ലഭ്യമാണോ; വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
എയ്ഡഡ്
സ്കൂളുകളിലെ വന്‍ തുക
കോഴ വാങ്ങിയുള്ള
അധ്യാപക നിയമനത്തിൽ
കര്‍ശനമായി ഇടപെടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
ദേശീയ
വിദ്യാഭ്യാസ അവകാശ
നിയമപ്രകാരമുള്ള എത്ര
പ്രൊട്ടക്ടട്
അധ്യാപകര്‍ എന്നുതു
കൂടി പരിഗണിച്ച്
സംസ്ഥാന അധ്യാപക
ബാങ്കിലെ
അധ്യാപകര്‍ക്ക്
സംരക്ഷണം നല്കാന്
എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1127
വിഭിന്ന
ശേഷിയുള്ള കുട്ടികള്‍ക്കുള്ള
അണ്‍എയ്ഡഡ് സ്കൂളുകള്‍
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഭിന്ന ശേഷിയുള്ള
കുട്ടികള്‍ക്ക്
മാത്രമായി എത്ര അണ്
എയ്ഡഡ് സ്കൂളുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കൂട്ടത്തിൽ
പ്രവര്‍ത്തനത്തില്‍
മാതൃക കാട്ടിയ
സ്കൂളുകളെ എയ്ഡഡ്
ആക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1128
നാഷണല്‍
സര്‍വ്വീസ് സ്കീം ധനസഹായം
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
സര്‍വ്വീസ് സ്കീം
ധനസഹായത്തില്‍ നിന്ന്
സര്‍ക്കാര്‍
പിന്‍വാങ്ങുന്നതിന്
ഉദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഈ
സ്കീമില്‍
അംഗമായിട്ടുള്ള
വിദ്യാര്‍ത്ഥികളില്‍
നിന്നും നിലവില്‍ ഫീസ്
ഈടാക്കുന്നുണ്ടോ;
(സി)
ഈ
സ്കീമിനെ
സ്വാശ്രയവത്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഈ
സ്കീമിനെ
സ്വാശ്രയവത്കരിക്കുന്നത്
സാമൂഹ്യ സേവനത്തിന്
സാമ്പത്തിക ബാധ്യത
സൃഷ്ടിക്കുന്നതാവുമെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
വിദ്യര്‍ത്ഥികള്‍ക്ക്
സാമ്പത്തിക ബാധ്യത
സൃഷ്ടിക്കാതെ,
സാമൂഹ്യസേവനത്തില്‍
കൂടുതല്‍പേരെ
ആകര്‍ഷിക്കുന്ന
തരത്തില്‍ ഇതില്‍
അംഗത്വം
സൗജന്യമാക്കുന്ന കാര്യം
പരിഗണിക്കുമോ?
1129
അതുല്യം
സമ്പൂര്‍ണ്ണ പ്രാഥമിക
വിദ്യാഭ്യാസ പദ്ധതി
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതുല്യം
സമ്പൂര്‍ണ്ണ പ്രാഥമിക
വിദ്യാഭ്യാസ പദ്ധതി
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പില്‍ വരുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
1130
സ്കൂള്‍
കുട്ടികള്‍ക്ക് സൗജന്യ
യൂണിഫോം വിതരണം പദ്ധതി
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികള്‍ക്ക്
സൗജന്യമായി യൂണിഫോം
വിതരണം ചെയ്യുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
എന്തെല്ലാം
ക്രമീകരണങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
എല്ലാ
കുട്ടികള്‍ക്കും
യൂണിഫോം വിതരണം എന്ന്
പൂ൪ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
<<back
next
page>>