THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
761
കാന്‍സര്‍
ബാധിതരായ സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് നല്‍കിവരുന്ന
സ്പെഷ്യല്‍ കാഷ്വല്‍ ലീവ്
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാന്‍സര്‍
ബാധിതരായ സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
കിമോതെറാപ്പി,
റേഡിയേഷന് എന്നിവയെ
തുടര്‍ന്ന്
നല്‍കിവരുന്ന
സ്പെഷ്യല്‍ കാഷ്വല്‍
ലീവ്കാ ന്സര്
ബാധിച്ചതിനെ
തുടര്‍ന്നുള്ള
സര്‍ജറിക്ക്
വിധേയരാകുന്നവര്‍ക്കും
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
762
പൊന്നാനി
താലൂക്ക് ഗവണ്മെന്റ്
ഹെഡ്ക്വാര്ട്ടേഴ്സ്ആശുപത്രിയിലെ
ഡോക്ടർമാരുടെ ഒഴിവുകൾ
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇമ്പിച്ചിബാവ
മെമ്മോറിയല്‍
പൊന്നാനി താലൂക്ക്
ഗവണ്മെന്റ്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ
ഏതൊക്കെ തസ്തികകളാണ്
ഒഴിഞ്ഞു കിടക്കുന്നത്;
ഓരോ തസ്തികയും എത്ര
കാലമായി ഒഴിഞ്ഞു
കിടക്കുന്നു;
(ബി)
പ്രസ്തുത
ആശുപത്രിയിലേയ്ക്ക്
അനുവദിച്ച
ഡോക്ടര്‍മാരുടെ
തസ്തികകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
പൊന്നാനി
നഗരസഭയിലെയും അയല്‍
ഗ്രാമ
പഞ്ചായത്തുകളിലെയും
ഒന്നര ലക്ഷത്തോളം
വരുന്ന ജനങ്ങളുടെ ഏക
ആശ്രയമായ പ്രസ്തുത
ആശുപത്രിയിൽ മതിയായ
ഡോക്ടര്‍മാരില്ലാതെ
ജനങ്ങള്‍
പ്രയാസപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
അടിയന്തരമായി
ഡോക്ടര്‍മാരുടെയും
മറ്റ് സ്റ്റാഫുകളുടെയും
ഒഴിവ് നികത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
763
പാലക്കാട്
ജില്ലയിലെ ആശുപത്രികളിലെ
ഒഴിവുകള്‍
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
ആശുപത്രികളില്‍
ഡോക്ടര്‍മാരുള്‍പ്പെടെ
എത്ര ജീവനക്കാരുടെ
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഒഴിവുകള്‍
നികത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(സി)
പാലക്കാട്
മെഡിക്കല്‍ കോളേജിനായി
പുതിയതായി എത്ര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
764
പാലക്കാട്
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍
ബാധിതർ
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
എന്‍ഡോസള്‍ഫാന്‍
ബാധിതരെ
കണ്ടെത്തുന്നതിനായി
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
ജില്ലയിലെ
ഏതൊക്കെ
പഞ്ചായത്തുകളിലാണ്
എന്‍ഡോസള്‍ഫാന്റെ
ഉപയോഗം
കണ്ടെത്തിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
എന്‍ഡോസള്‍ഫാന്‍
ബാധിതർക്ക് സമാനമായ
രോഗലക്ഷണമുള്ള എത്ര
കേസുകള്‍
കണ്ടെത്തിയിട്ടുണ്ട്;
ഇവരുടെ സംരക്ഷണത്തിനായി
പ്രത്യേക പാക്കേജ്
എന്തെങ്കിലും
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
പ്രഖ്യാപിക്കാനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
എന്‍ഡോസള്‍ഫാന്‍
ഉപയോഗം പാലക്കാട്
ജില്ലയില്‍
ഇല്ലാതാക്കാന്‍
ആവശ്യമായ അടിയന്തര
നടപടി സര്‍ക്കാര്‍
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
765
കീടനാശിനി
വിമുക്തമായ പച്ചക്കറികള്‍
ശ്രീ.എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളില്‍ നിന്ന്
എത്തുന്ന
പച്ചക്കറികളില്‍
മാരകവിഷം വന്‍തോതില്‍
ഉപയോഗിച്ചിട്ടുണ്ട്
എന്ന പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്യാന്‍സര്‍
ഉള്‍പ്പടെയുള്ള മാരക
രോഗങ്ങള്‍ക്ക്
ഇടയാക്കുന്ന ഇത്തരം
വിഷം നിറഞ്ഞ
പച്ചക്കറികള്‍
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ് ഭക്ഷ്യ
സുരക്ഷാ വകുപ്പ്
നടപ്പിലാക്കിയിട്ടുള്ളത്;
(സി)
കീടനാശിനി
വിമുക്തമായ
പച്ചക്കറികള്‍
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു;
(ഡി)
എല്ലാ
നിയമസഭാ മണ്ഡലങ്ങളിലും
ഫുഡ് സേഫ്റ്റി ഓഫീസ്
സ്ഥാപിച്ച്
ഭക്ഷ്യസുരക്ഷാ നിയമം
ഫലപ്രദമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
766
അപരിഷ്കൃത
ചികിത്സകള്‍
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗീകരിച്ച ചികിത്സാ
രീതികളല്ലാതെ
മന്ത്രവാദത്തിലൂടെയും
മറ്റും ചികിത്സ
നടത്തുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
മന്ത്രവാദത്തിലൂടെയും
അംഗീകൃത
ചികിത്സാരീതികളല്ലാത്ത
അപരിഷ്കൃത ചികിത്സകള്‍
മുഖേനയും രോഗികള്‍
മരണപ്പെട്ടിട്ടുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
തട്ടിപ്പുകള്‍ക്കെതിരെ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പത്രമാധ്യമങ്ങളിലൂടെയും
മറ്റും വ്യാപകമായി
പരസ്യ പ്രചരണം
നടത്തിവരുന്ന
ഇത്തരക്കാരുടെ
ആധികാരികത
പരിശോധിയ്ക്കുന്നതിന്
ശ്രമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ഇത്തരം
തട്ടിപ്പുകള്‍
അവസാനിപ്പിക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
പരിഗണിയ്ക്കുമോ;
767
അലോപ്പതി
മരുന്നുകളുടെ ഉത്പാദനം
നടത്തുന്ന പൊതുമേഖലാ
സ്ഥാപനങ്ങള്‍
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അലോപ്പതി മരുന്നുകളുടെ
ഉത്പാദനം നടത്തുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍
എവിടെയൊക്കെ
പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതെല്ലാം
രോഗങ്ങള്‍ക്കുള്ള
മരുന്നുകളാണ് പ്രസ്തുത
സ്ഥാപന ങ്ങളില്‍
ഉത്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ 2013 -
14 ലെ മാെത്തം
വിറ്റുവരവ് എത്രയെന്നും
ലാഭം എത്രയെന്നും
വ്യക്തമാക്കുമോ ;
(ഡി)
മരുന്നുകളുടെ
വിപണനത്തിനായി പ്രസ്തുത
സ്ഥാപനങ്ങളില്‍
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ ?
768
ഡയാലിസിസ്
യൂണിറ്റുകളുടെ പ്രവര്‍ത്തനം
ശ്രീ.വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
പാലോട് രവി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഡ്നി
രോഗികള്‍ക്കുള്ള
ഡയാലിസിസ്
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
ഫലപ്രദമായി
നടപ്പിലാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ആരോഗ്യ
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ എത്ര
ആശുപത്രികളില്‍
ഡയാലിസിസ് യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നു;
എത്ര രോഗികള്‍ക്ക്
പ്രസ്തുത യൂണിറ്റ്
മുഖേന ചികിത്സ
ലഭ്യമാക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ആശുപത്രികളില്‍
എത്തി ഡയാലിസിസ്
ചെയ്യുവാന്‍
ബുദ്ധിമുട്ടുള്ള
രോഗികള്‍ക്കായി മൊബൈല്‍
യൂണിറ്റുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
769
കാന്‍സര്‍
ചികില്‍സക്കായി കിട്ടിയ സ്ഥലം
കോഴിക്കോട് മെഡിക്കല്‍
കോളേജിന്
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂരിലെ
തെങ്ങിലക്കടവില്‍
കാന്‍സര്‍
ചികില്‍സക്കായി
സര്‍ക്കാരിന്
കെെമാറിക്കിട്ടിയ സ്ഥലം
കോഴിക്കോട്
മെഡിക്കല്‍ കോളേജിന്
കെെമാറാന്‍
തീരുമാനിച്ചിട്ടുണ്ടാേ
;
(ബി)
പ്രസ്തുത
സ്ഥാപനം
പ്രവർത്തിപ്പിക്കാന്‍
എന്തു നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ ?
770
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
അലോപ്പതി, ഹോമിയോ, ആയുര്‍വേദ
ഡോക്ടര്‍മാരുടെ തസ്തികകള്‍
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
എത്ര ഡോക്ടര്‍മാരുടെ
തസ്തികകള്‍ ആണ്
അനുവദിച്ചിട്ടുള്ളത്;
അലോപ്പതി, ഹോമിയോ,
ആയുര്‍വേദം എന്നീ
വിഭാഗം ആശുപത്രികളിലെ
വിവരം പ്രത്യേകം
പ്രത്യേകം അറിയിക്കുമോ;
(ബി)
അലോപ്പതി,
ഹോമിയോ, ആയുര്‍വേദം
എന്നീ വിഭാഗം
ആശുപത്രികളില്‍
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകള്‍ ഉണ്ട്;
പ്രത്യേകം പ്രത്യേകം
അറിയിക്കുമോ;
(സി)
സാധാരണക്കാരായ
ജനങ്ങള്‍ ആശ്രയിക്കുന്ന
സര്‍ക്കാര്‍
ആതുരാലയങ്ങളില്‍
ഡോക്ടര്‍മാരുള്‍പ്പെടെയുള്ള
ആരോഗ്യ പ്രവര്‍ത്തകരുടെ
ഒഴിവുകള്‍ ഉണ്ടാക്കുന്ന
സാമൂഹ്യപ്രശ്നങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഉടന്‍
ഒഴിവുകള്‍ നികത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
771
772
കൊയിലാണ്ടി
താലൂക്ക് ആശുപത്രിയില്‍
മോര്‍ച്ചറി നവീകരണം
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
താലൂക്ക് ആശുപത്രിയില്‍
മോര്‍ച്ചറി
നവീകരണത്തിനായി
എം.എൽ.എ.-യുടെ
പ്രാദേശിക വികസന
ഫണ്ടില്‍ നിന്നും തുക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത് ഏത്
വർഷമാണെന്നും എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിഇതുവരെ
നടപ്പാക്കുന്നതിലെ
കാലതാമസം
എന്താണെന്നുവ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതില്‍
ആരോഗ്യ വകുപ്പിലും
പൊതുമരാമത്ത്
വകുപ്പിലുമുള്ള
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ
ഭാഗത്തുണ്ടായിട്ടുള്ള
വീഴ്ച
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സമയബന്ധിതമായി
മോര്‍ച്ചറി നവീകരണം
നടപ്പാക്കുന്നതിന്
അടിയന്തരമായി എന്തു
നടപടിയാണ്
സ്വീകരിക്കുന്നതെന്നു
വ്യക്തമാക്കാമോ?
773
കോഴിക്കോട്
ജില്ലയിലെ പെരുവയല്‍
ഗ്രാമപഞ്ചായത്തില്‍ പുതുതായി
അനുവദിച്ച പി.എച്ച്.സി.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ പെരുവയല്‍
ഗ്രാമപഞ്ചായത്തില്‍
പുതുതായി അനുവദിച്ച
പി.എച്ച്.സി. ആരോഗ്യ
വകുപ്പിന്റെ
അധീനതിയിലുള്ള
കെട്ടിടത്തില്‍
ആരംഭിക്കാത്തത്
സംബന്ധിച്ച് ഏതെങ്കിലും
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്ത് നിര്‍ദ്ദേശമാണ്
ഇക്കാര്യത്തില്‍
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
774
കാസര്‍ഗോഡ്
ജില്ലയിലെ സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി ഇല്ലെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കാഞ്ഞങ്ങാട് ആസ്ഥാനമായി
പ്രസ്തുത ആശുപത്രി
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ ?
775
മെഡിക്കല്‍
ഓബുഡ്സ്മാൻ
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികുളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച് നിരവധി
പരാതികള്‍
ഉയര്‍ന്നുവരുന്ന
സാഹചര്യത്തില്‍
പ്രശ്നപരിഹാരത്തിനായി
മെഡിക്കല്‍ ഓബുഡ്സ്മാനെ
നിയമിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
വിശദമാക്കാമോ ;
(ബി)
ഇത്തരം
പരാതികള്‍ പരിശോധിച്ച്
പരിഹരിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ ?
776
കരള്‍മാറ്റ
ശസ്ത്രക്രിയ
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരള്‍മാറ്റ
ശസ്ത്രക്രിയയ്ക്ക്
ഏതെങ്കിലും സ൪ക്കാ൪
ആശുപത്രിയില്‍
സംവിധാനമുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യം
പരിഗണിക്കുമോ;
(സി)
കേരളത്തില്‍
ഏതെല്ലാം ജില്ലകളിലാണ്
അവയവദാന സെന്ററുകള്‍
(ട്രാ൯സ്പ്ലാന്റ്
സെന്ററുകള്‍) ഉളളത്;
(ഡി)
ഇത്തരം
കേന്ദ്രങ്ങള്‍ എല്ലാ
ജില്ലയിലും
വ്യാപിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
777
കോഴിക്കോട്
സര്‍ക്കാര്‍ മാനസികാരോഗ്യ
കേന്ദ്രത്തില്‍ പുതിയ
ജനറേറ്റര്‍
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍ക്കാര്‍
മാനസികാരോഗ്യ
കേന്ദ്രത്തില്‍ പുതിയ
ജനറേറ്റര്‍
സ്ഥാപിക്കുന്നതിന്
തീരുമാനമെടുത്തിരുന്നുവോ;
(ബി)
ഉണ്ടെങ്കില്‍
ഇതു
സ്ഥാപിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(സി)
ജനറേറ്റര്‍
സ്ഥാപിക്കുന്നതിനാവശ്യമായ
തുക ഏതു ഫണ്ടില്‍
നിന്നാണ്
വകയിരുത്തിയതെന്ന്
വിശദമാക്കുമോ?
778
തിരുവഞ്ജൂ൪,
മേലടി സി എച്ച് എസ്-ലെ
സ്റ്റാഫ് പാറ്റേണ്‍
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മു൯
സ൪ക്കാരിന്റെ
ഭരണകാലത്ത് സി എച്ച്
എസ് ആയി
ഉയ൪ത്തിയിട്ടുളള
തിരുവഞ്ജൂ൪ സി എച്ച്
എസ് , മേലടി സി എച്ച്
എസ് എന്നിവിടങ്ങളിലെ
സ്റ്റാഫ് പാറ്റേണ്‍ ഇതു
വരെയും പ്രാബല്യത്തില്‍
വന്നിട്ടില്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിൽ ആവശ്യമായ
സ്റ്റാഫ് പാറ്റേണ്‍
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
779
പുളിയഞ്ചേരി
പി. എച്ച്. സി. സബ് സെന്റെർ
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന് കീഴിലുള്ള
കൊയിലാണ്ടി നഗരസഭയിലെ
പുളിയഞ്ചേരി പി. എച്ച്.
സി. സബ് സെന്ററില്‍
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നിയോജക മണ്ഡലം ആസ്തി
വികസന പദ്ധതി പ്രകാരം
എത്ര രൂപയ്ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ട് എന്നത്
വ്യക്തമാക്കാമോ;
(ബി)
ഈ
സബ് സെന്ററില്‍
നിലവിലുള്ള പഴയ
കെട്ടിടം പൊളിച്ചു
മാറ്റുന്ന കാര്യത്തില്‍
കോഴിക്കോട് ഡി.എം.
ഓ.സമക്ഷം
ലഭിച്ചിട്ടുള്ള
അപേക്ഷയില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
780
ഗാന്ധിഗ്രാം
ത്വക്ക് രോഗാശുപത്രിയിലെ
അന്തേവാസികള്ക്ക്ധനസഹായം
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെ
കൊരട്ടിയിലെ
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ
അന്തേവാസികള്‍ക്കായി
വാങ്ങുന്ന നിത്യോപയോഗ
സാധനങ്ങളുടെ ബില്ല്
പ്രകാരമുള്ള തുക
പേഷ്യന്റ്
സൊസൈറ്റിയ്ക്ക്
നല്‍കുന്നത് മാസങ്ങളായി
കുടിശ്ശികയായിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
കുടിശ്ശിക
അടിയന്തിരമായി വിതരണം
ചെയ്യുന്നതിനും,
ഇവര്‍ക്കുള്ള വസ്ത്രം,
ചെരിപ്പ്
എന്നിവയ്ക്കുള്ള
ധനസഹായം കാലാനുസൃതമായി
വര്‍ദ്ധിപ്പിക്കുന്നതിനും,
യഥാസമയം വിതരണം
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ?
781
നെടുമങ്ങാട്
താലൂക്ക് ആശുപത്രിയിലെ
ജീവനക്കാരുടെ വിവരങ്ങള്‍
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
താലൂക്ക് ആശുപത്രിയെ
ജില്ലാ ആശുപത്രിയായി
ഉയര്‍ത്തിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
പുതിയതായി ഇവിടെ
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് അറിയിക്കുമോ ;
(സി)
ജില്ലാ
ആശുപത്രിയില്‍ ആവശ്യമായ
സ്റ്റാഫ് പാറ്റേണ്‍
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
ആശുപത്രിയില്‍ ഇപ്പോള്‍
നിലവിലുള്ള
ജീവനക്കാരുടെ കാറ്റഗറി
തിരിച്ചുള്ള
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ ?
782
കുട്ടികളുടെ
ഡയാലിസിസ് സൗജന്യമാക്കാന്‍
നടപടി
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
18 വയസിന് താഴെയുള്ള
കുട്ടികളില്‍ വൃക്ക
തകരാര്‍ മൂലം ഡയാലിസിസ്
നടത്തുന്നവരുടെ എണ്ണം
വര്‍ദ്ധിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
എത്ര കുട്ടികളാണ്
ഡയാലിസിസ് നടത്തി
വരുന്നതെന്ന്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
കുട്ടികളുടെ
ഡയാലിസിസ് സര്‍ക്കാര്‍,
സ്വകാര്യ ആശുപത്രി
വ്യത്യാസമില്ലാതെ
സൗജന്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
783
കാസര്‍ഗോഡ്
ജില്ലയിലെ ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വിവിധ
സര്‍ക്കാര്‍
ആശുപ്രതികളില്‍
നിലവില്‍
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകളുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഈ
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
ജില്ലയില്‍,
സര്‍ക്കാര്‍
അശുപ്രതികളിലെ
രോഗികളുടെ
വര്‍ദ്ധനവിനനുസരിച്ച്
ജില്ലാ ആശുപത്രിയിലും
താലൂക്ക്
ആശുപത്രികളിലും
ഡോക്ടര്‍മാരുടെ അധിക
തസ്തിക
അനുവദിക്കേണ്ടതിന്റെ
അവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയത് അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശം അറിയിക്കുമോ?
784
ഞാറയ്ക്കല്‍
സര്‍ക്കാര്‍ ആശുപത്രി വികസനം
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സർക്കാർ അധികാരത്തില്‍
വന്ന ശേഷം ഞാറയ്ക്കല്‍
സര്‍ക്കാര്‍
ആശുപത്രിയില്‍ നടത്തിയ
വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
785
സംസ്ഥാനത്ത്
പക൪ച്ചവ്യാധി മൂലം
മരിച്ചവരുടെ എണ്ണം
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ജനുവരി ഒന്നിനു ശേഷം
നാളിതുവരെ സംസ്ഥാനത്ത്
പക൪ച്ചവ്യാധി മൂലം
മരിച്ചവരുടെ എണ്ണം
എത്രയാണ്; ജില്ല
തിരിച്ച് കണക്കു
ലഭ്യമാക്കുമോ;
(ബി)
മരണമടഞ്ഞവരിൽ
സ൪ക്കാ൪ ആശുപത്രികളില്‍
മരിച്ചവർ എത്രയെന്നും
അല്ലാത്തവ൪ എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ചികിത്സ
ലഭിക്കാതെ വീടുകളില്‍
മരിച്ചവർ എത്രയെന്നു
വ്യക്തമാക്കുമോ;
786
ആറ്റിങ്ങല്‍
മുനിസിപ്പല്‍ ആശുപത്രിയിലെ
ട്രോമാ കെയര്‍ സംവിധാനം
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മുനിസിപ്പല്‍
ആശുപത്രിയില്‍
(താലൂക്ക് ആശുപത്രിയുടെ
സ്റ്റാറ്റസ്) ബഹു.
മന്ത്രി പ്രഖ്യാപിച്ച
ട്രോമാ കെയര്‍ എന്ന്
മുതല്‍ പ്രവര്‍ത്തിച്ചു
തുടങ്ങുമെന്നു
വ്യക്തമാക്കാമോ;
(ബി)
എന്തൊക്കെ
സംവിധാനങ്ങളാണ് ട്രോമാ
കെയര്‍
സ്ഥാപിക്കുന്നതോടൊപ്പം
ഉണ്ടാകുന്നത്; ഇതിന്റെ
ചുമതല ആര്‍ക്കാണ്; എത്ര
തുകയാണ്
നീക്കിവച്ചിട്ടുള്ളത്
വ്യക്തമാക്കാമോ;
(സി)
മുനിസിപ്പല്‍
ആശുപത്രിയില്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന പുതിയ
ഒ.പി. ബ്ലോക്ക്
കെട്ടിടനിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
787
സര്‍ക്കാര്‍
സര്‍വ്വീസിലെ ഡോക്ടര്‍മാര്‍
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
സര്‍വ്വീസിലുള്ള ആകെ
അലോപ്പതി, ഹോമിയോ,
ആയൂര്‍വ്വേദ, ദന്തല്‍,
നേത്ര തുടങ്ങി മറ്റ്
അംഗീകൃത വിഭാഗം
ഡോക്ടര്‍മാര്‍ എത്ര
വീതം ഓരോ
വിഭാഗത്തിലുമുണ്ട്; ഇനം
തിരിച്ച് വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
സര്‍വ്വീസില്‍ ഓരോ
വിഭാഗത്തിലും എത്ര
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍ നിലവിലുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഓരോ
വിഭാഗത്തിലും എത്ര
പേരാണ് അവധിയിലും അവധി
വാങ്ങാതെയും മറ്റ്
സംസ്ഥാനങ്ങളിലും,
വിദേശത്തും
പ്രവര്‍ത്തിച്ചു
വരുന്നതെന്നു
വ്യക്തമാക്കാമോ
(ഡി)
സംസ്ഥാനത്ത്
എല്ലാ വിഭാഗത്തിലും
വേണ്ടത്ര
ഡോക്ടര്‍മാര്‍
ഇല്ലാതിരിക്കെ, മറ്റു
സംസ്ഥാനങ്ങളിലും
വിദേശത്തും
പോയിട്ടുള്ള
ഡോക്ടര്‍മാരെ തിരിച്ച്
വിളിച്ച് ജനങ്ങള്‍ക്കും
സര്‍ക്കാരിനും ഇവരുടെ
സേവനം ലഭ്യമാക്കുവാന്‍
ആവശ്യമായ നപടികള്‍
സ്വീകരിക്കുമോ; വിശദ
വിവരം ലഭ്യമാക്കുമോ ?
788
സംസ്ഥാനത്ത്
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററുകള്‍ ഇല്ലാത്ത
നിയാേജകമണ്ഡലങ്ങള്
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍
ഇല്ലാത്ത എത്ര
നിയാേജകമണ്ഡലങ്ങള്
ഉണ്ട്; ഏതെല്ലാം;
(ബി)
ഒരു
കമ്മ്യൂണിറ്റി
ഹെല്‍ത്ത്
സെന്ററെങ്കിലും
ഇല്ലാത്ത
നിയാേജകമണ്ഡലങ്ങളില്
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
(സി)
കേരളത്തിലെ
ഗ്രാമപഞ്ചായത്തുകളില്‍
എല്ലായിടത്തും
പ്രവര്‍ത്തിക്കുന്ന
പ്രാഥമികാരാേഗ്യ
കേന്ദ്രങ്ങളില്‍
ഡാേക്ടര്മാര്,
നഴ്സുമാര്‍ തുടങ്ങിയ
ജീവനക്കാരുടെയും
പശ്ചാത്തലസൗകര്യങ്ങളുടെയും
കാര്യത്തില്‍ തുല്യത
നിലവിലുണ്ടാേ;
(ഡി)
ഇല്ലെങ്കില്‍,
അതിനു നടപടി
സ്വീകരിക്കുമാേയെന്ന്
വിശദമാക്കുമോ?
789
സര്‍ക്കാര്‍
ആശുപത്രികളുടെ
അറ്റകുറ്റപ്പണികളിലെ വീഴ്ച
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളിൽ അവശ്യം
വേണ്ട
അറ്റകുറ്റപ്പണികള്‍
നടത്തുന്നതില്‍ പോലും
സർക്കാർ ഗുരുതരമായ
വീഴ്ച വരുത്തിയതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തിരുവനന്തപുരം
എസ്.എ.റ്റി
ആശുപത്രിയില്‍
കോണ്‍ക്രീറ്റ് ഇളകി
വീണ് വൃദ്ധയ്ക്ക്
പരിക്കേറ്റ
പത്രവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
എങ്കില്‍ പ്രസ്തുത
വിഷയത്തിൽ എന്തു നടപടി
സ്വീകരിച്ചു;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിന്
എന്ത് മുന്‍കരുതലുകളാണ്
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കുമോ?
790
ചക്കരക്കല്ല്
സി.എച്ച്.സി
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചക്കരക്കല്ല്
സി.എച്ച്.സി. യുടെ
അടിസ്ഥാനസൗകര്യമില്ലായ്മ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
ഇത് പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വെളിപ്പെടുത്താമോ?
791
ഡോക്ടർമാരുടെ
സ്വകാര്യ പ്രാക്ടീസ്
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
കീഴില്‍
സേവനമനുഷ്ടിക്കുന്ന
ഡോക്ട൪മാ൪ ഉള്‍പ്പെടെ
മറ്റ് ആരാഗ്യവകുപ്പ്
ജീവനക്കാ൪ സ്വകാര്യ
ആശുപത്രികളിലും അവരുടെ
സേവനം ലഭ്യമാക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
അന്വേഷണം നടത്തിയതില്‍
അവര്‍
ആരൊക്കെയാണെന്നും
അവര്‍ക്കെതിരെ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
ആരോഗ്യവകുപ്പില്‍
കീഴില്‍
സേവനമനുഷ്ടിക്കുന്ന
ഡോക്ട൪മാ൪ അവ൪
സേവനമനുഷ്ടിക്കുന്ന
ആശുപത്രികളില്‍ നിന്നും
അനധികൃത അവധിയെടുത്തും
അല്ലാതെയും പ്രസ്തുത
ആശുപത്രികളുടെ
തൊട്ടരുകില്‍ മുറി
വാടകയ്ക്ക് എടുത്തു
രാവിലെ മുതല്‍
പ്രാക്ടീസ് ചെയ്യുന്നത്
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
അന്വേഷണത്തിലുടെ ഇത്തരം
പ്രാക്ടീസ് ചെയ്യുന്ന
ഡോക്ട൪മാ൪
ആരൊക്കെയാണെന്നും
ഇവ൪ക്കെതിരെ എന്തൊക്കെ
ക൪ശന നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
(ഇ)
എങ്കിൽ
അന്വേഷണത്തിലൂടെ ഇത്തരം
പ്രാക്ടീസ് ചെയ്യുന്ന
ഡോക്ടർമാർ
ആരൊക്കെയാണെന്നും
ഇവർക്കെതിരെ എന്തു
നടപടികൾ സ്വീകരിചു
എന്നും വ്യക്തമാക്കാമോ?
792
മരുന്നുകളുടെ
ഗുണനിലവാരം
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍
സര്‍വ്വീസ്
കോര്പ്പറേഷന് ഒരു
വര്‍ഷം എത്രകോടി
രൂപയുടെ മരുന്നുകള്‍
വാങ്ങി വിതരണം
ചെയ്യുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇങ്ങനെ
സംഭരിക്കുന്ന
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളിലൂടെ വിതരണം
ചെയ്യുന്ന പല
ആന്റിബയോട്ടിക്കുകള്‍ക്കും
ഉദ്ദേശിച്ച ഫലം
കിട്ടാത്തത് ഗുണനിലവാരം
കുറവായതുകൊണ്ടാണ് എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഛത്തീസുഖഡിലെ
റായ്പൂരിലുണ്ടായ
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
മരുന്നുകളുടെ
ഗുണനിലവാരം ഉറപ്പു
വരുത്തുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
793
ആശുപത്രികള്‍
ആരംഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സിദ്ധ, ആയുര്‍വേദ
ആശുപത്രികള്‍
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പുതുതായി
ആശുപത്രികള്‍
ആരംഭിക്കുന്നതിന്
നിശ്ചയിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(സി)
സര്‍ക്കാര്‍
ആശുപത്രികള്‍
ആരംഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചത്
സംബന്ധിച്ച ഉത്തരവുകള്‍
നിലവിലുണ്ടോ;
(ഡി)
പുതുതായി
ആരംഭിക്കുന്ന
ആശുപത്രിയുടെ നിശ്ചിത
ദൂരപരിധിയില്‍ മറ്റ്
ആശുപത്രികള്‍ ഒന്നും
ഉണ്ടാവാന്‍ പാടില്ല
എന്ന ഉത്തരവുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
794
ഭക്ഷ്യസുരക്ഷാ
വകുപ്പ്
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂപീകരിക്കപ്പെട്ട
ഭക്ഷ്യസുരക്ഷാ
വകുപ്പില്‍ മതിയായ
ഉദ്യോഗസ്ഥരുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
വിഷയത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ; വിശദവിവരം
ലഭ്യമാക്കുമോ ;
(ബി)
ഈ
വകുപ്പിന്റെ
ഉദ്ദേശലക്ഷ്യം
കാര്യക്ഷമമായി
കൈവരിക്കുന്നതിന്
സാദ്ധ്യമാകാത്ത അവസ്ഥ
നിലവിലുളളതിന്റെ കാരണം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
വകുപ്പ്
രൂപീകരിക്കപ്പെട്ടശേഷം
ജില്ലാടിസ്ഥാനത്തില്‍
എത്ര കേസ്സുകള്‍
രജിസ്റ്റ൪
ചെയ്തിട്ടുണ്ടെന്നുളള
വിവരം ലഭ്യമാക്കുമോ;
(ഡി)
ഇതുവരെ
എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ
നിയമ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
795
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍
കേന്ദ്രീകരിച്ച് ഡയാലിസിസ്
യൂണിറ്റുകള്‍
.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃക്ക രോഗികളുടെ
എണ്ണത്തില്‍
ക്രമാതീതമായ
വര്‍ദ്ധനവുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
വൃക്ക
രോഗികള്‍ക്ക്
ദീര്‍ഘകാലം ചെലവേറിയ
ചികില്‍സകള്‍ തുടരേണ്ടി
വരുന്നതിനാല്‍
സാമ്പത്തിക പ്രയാസം
അനുഭവിക്കുന്നത്
പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ ;
(സി)
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍
കേന്ദ്രീകരിച്ച്
ഡയാലിസിസ് യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
796
സ്പെഷ്യാലിറ്റി
കേഡര്‍ തസ്തികയിലുള്ള
ഡോക്ടര്‍മാരുടെ കുറവ്
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
നെടുങ്ങോലം രാമറാവൂ
മെമ്മോറിയല്‍ താലൂക്ക്
ആശുപത്രിയില്‍
സ്പെഷ്യാലിറ്റി കേഡര്‍
തസ്തികയിലുള്ള
ഡോക്ടര്‍മാരുടെ കുറവ്
പരിഹരിക്കണമെന്ന്
ആവശ്യപ്പെട്ട് അപേക്ഷ
ലഭിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
ആവശ്യം പരിഗണിച്ച്
ഡോക്ടര്‍ന്മാരുടെ
പുതിയ തസ്തിക
അനുവദിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ; എത്രയും
പെട്ടെന്ന് തസ്തിക
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
797
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ പ്രവർത്തനം
കാര്യക്ഷമമാക്കാൻ നടപടി
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധാരണ ജനങ്ങള്‍
കൂടുതല്‍ ആശ്രയിക്കുന്ന
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
താറുമാറായിക്കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
ജീവനക്കാരുടെയും അഭാവം
കാരണം കൂടുതല്‍ സമയവും
അടഞ്ഞുകിടക്കുന്ന
പി.എച്ച്.സി.കളെ
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
798
അട്ടപ്പാടിയിലെ
ആദിവാസികള്‍ക്ക് ചികില്‍സാ
സഹായം
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
അട്ടപ്പാടിയിലെ 192
ഉൗരുകളിലായി
ജീവിക്കുന്ന
ആദിവാസിസ്ത്രീകള്‍,
ഗര്‍ഭിണികള്‍,
ഗര്‍ഭസ്ഥശിശുക്കള്‍,
കുട്ടികള്‍, വൃദ്ധര്‍
ഉള്‍പ്പെടെ
കുടുംബങ്ങള്‍ക്ക് വേണ്ട
ചികിത്സയോ,
ചികിത്സാസഹായമോ
ലഭ്യമാകാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമാേ;
(ബി)
ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം നാളിതുവരെ
ആരാേഗ്യവകുപ്പിന്റെ
വീഴ്ചകള്മൂലവും,
പാേഷകാഹാരക്കുറവുമൂലവും
മരണപ്പെട്ട
ഗര്‍ഭിണികള്‍,
ഗര്‍ഭസ്ഥശിശുക്കള്‍,
കുട്ടികള്‍, ആദിവാസി
അമ്മമാര്‍, വൃദ്ധര്‍
തുടങ്ങിയവര്‍
എത്രവീതമെന്ന്
തരംതിരിച്ച്
വ്യക്തമാക്കുമാേ;
(സി)
ആരാേഗ്യവകുപ്പിന്െറ
സേവനം
ലഭ്യമാകാത്തതിനാല്‍
മറ്റു
സംസ്ഥാനങ്ങളില്പ്പാേയി
ചികിത്സ തേടുന്ന
ഇവര്‍ക്ക്
ചികിത്സാസഹായമാേ,
മരണപ്പെട്ടവരെ
നാട്ടിലെത്തിക്കുന്നതിനു
സഹായമാേ ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;;
(ഡി)
എങ്കില്‍,
ഇവര്‍ക്ക് സഹായം
ലഭ്യമാക്കാന്‍
തയ്യാറാകാത്ത
ആരാേഗ്യവകുപ്പുദ്യാേഗസ്ഥര്
ആരെല്ലാം;
ഇവര്‍ക്കെതിരെ എന്തു
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമാേ;
(ഇ)
അട്ടപ്പാടിയില്‍
ആദിവാസികള്‍ക്ക്
ചികിത്സാസഹായം
ലക്ഷ്യമാക്കി
പ്രവര്‍ത്തിക്കുന്ന
ട്രെെബല്‍ ആശുപത്രിക
799
ആശുപത്രികളിലും
മാനസികാരോഗ്യകേന്ദ്രങ്ങളിലുമുള്ള
മരുന്നുക്ഷാമം
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.എച്ച്.സി.,
പി.എച്ച്.സി.,ജില്ലാ
ആശുപത്രികള്‍
എന്നിവിടങ്ങളില്‍
രൂക്ഷമായ മരുന്നുക്ഷാമം
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
മാധ്യമങ്ങളില്‍
വന്നിട്ടുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
സംഭവിക്കുവാനുണ്ടായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
മാനസികാരോഗ്യകേന്ദ്രങ്ങളില്പ്പോലും
മരുന്നു
ലഭിക്കുന്നില്ലെന്നുള്ള
മാധ്യമ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
മാനസികാരോഗ്യകേന്ദ്രങ്ങളിലുള്പ്പെടെ
മരുന്നുകള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
800
ആരോഗ്യവകുപ്പിലെ
താല്ക്കാലികവിഭാഗം
ജീവനക്കാരുടെ വേതനം
വര്‍ദ്ധിപ്പിക്കുന്നത്
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താല്ക്കാലികവിഭാഗം
ജീവനക്കാരുടെ വേതനം
വര്‍ദ്ധിപ്പിച്ച
28.10.2014 ലെ ഉത്തരവ്
ആരോഗ്യവകുപ്പിലെ
ജീവനക്കാര്‍ക്കുകൂടി
ബാധകമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ആരോഗ്യ
വകുപ്പിലെ
താല്ക്കാലികവിഭാഗം
ജീവനക്കാരുടെ വേതനം
വര്‍ദ്ധിപ്പിച്ച
19.05.2012-ലെ ഉത്തരവ്
ആനുപാതികമായി
പരിഷ്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
801
അട്ടപ്പാടിയില്‍
ആരോഗ്യ വകുപ്പ്
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച
വിശദാംശം
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
നവജാത ശിശുക്കളുടെയും,
ഗര്‍ഭസ്ഥ
ശിശുക്കളുടെയും
തുടര്‍ച്ചയായ മരണം
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇത്തരത്തിലുളള
എത്ര കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഓരോ
വര്‍ഷത്തെയും വിശദമായ
കണക്ക് ലഭ്യമാക്കുമോ;
(സി)
അട്ടപ്പാടിയില്‍
ആരോഗ്യ വകുപ്പ്
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
802
വൃക്കരാേഗികളുടെ
എണ്ണത്തില്‍ വര്‍ദ്ധന
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃക്കരാേഗികളുടെ
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടാകുന്ന
വിവരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടാേ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
വൃക്കരാേഗചികിത്സയ്ക്ക്
താലൂക്ക് ആശുപത്രികള്‍
കേന്ദ്രീകരിച്ച്
ചികിത്സാ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമാേ;
(സി)
ഡയാലിസിസ്
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്ന
ആശുപത്രികളില്‍
ആവശ്യമായ
ആരാേഗ്യപ്രവര്ത്തകരെ
അടിയന്തിരമായി
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമാേ;
(ഡി)
വൃക്കരാേഗികള്ക്ക്
പ്രത്യേക ധനസഹായം
അനുവദിക്കുന്നതിനു
നടപടി സ്വീകരിക്കുമാേ?
803
ആരോഗ്യവകുപ്പിലെ
കുടിശ്ശിക
ശ്രീ.കെ.വി.അബ്ദുൽ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആരോഗ്യവകുപ്പില്‍
ഉപകരണങ്ങളും
മരുന്നുകളും വാങ്ങിയ
ഇനത്തില്‍
കൊടുത്തുതീര്‍ക്കാന്‍
കുടിശ്ശികയായിട്ടുള്ള
സര്‍ക്കാരിന്റെ
ബാദ്ധ്യത ഏറ്റവും
ഒടുവിലത്തെ കണക്കുകള്‍
പ്രകാരം എത്രയാണെന്ന്
വെളിപ്പെടുത്താമോ ?
804
ഡോക്ടര്‍മാരുടെയും
മറ്റ് പാരാമെഡിക്കല്‍
സ്റ്റാഫ്, നഴ്സുമാര്‍
എന്നിവരുടെ ഒഴിവുകള്‍
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളിലും ജില്ലാ
ആശുപത്രി, താലൂക്ക്
ആശുപത്രി,
പി.എച്ച്.സി.,
സി.എച്ച്.സി.
ഏന്നിവിടങ്ങളിലുമായി
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫ് ,നഴ്സുമാര്‍
എന്നിവരുടെയും എത്ര
ഒഴിവുകള്‍ വീതമാണ്
നിലവിലുള്ളത്;
വിശദവിവരം നല്‍കുമോ?
805
കുപ്പിവെള്ളത്തിന്റെ
ഗുണനിലവാരം
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുപ്പിവെള്ള
നിര്‍മ്മാണ കമ്പനികള്‍
വില്പന നടത്തുന്ന
വെള്ളത്തിന്റെ
ഗുണനിലവാര പരിശോധന
നടത്തുന്നുണ്ടോ; ഇതുവരെ
കേസുകള്‍ എന്തെങ്കിലും
എടുത്തിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ?
806
ഭക്ഷ്യവസ്തുക്കളില്‍
മായവും, വിഷ വസ്തുക്കളും
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.എന്‍.എ.ഖാദര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലത്തു
വിറ്റഴിച്ച ഭക്ഷ്യ
വസ്തുക്കളിലും, ഭക്ഷ്യ
വിഭവങ്ങളിലും മാരകമായ
വിഷവസ്തുക്കള്‍
ഉണ്ടായിരുന്നുവെന്ന
ലബോറട്ടറി പരിശോധനാ
ഫലങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതു സംബന്ധിച്ച വിശദ
വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്ത്
വിപണനം നടത്തുന്ന
ഭക്ഷ്യവസ്തുക്കളില്‍
മായവും, വിഷ
വസ്തുക്കളും
കലര്‍ത്തിയിട്ടില്ലെന്നു
കണ്ടെത്താന്‍ സ്ഥിരമായ
മുന്‍കൂര്‍ പരിശോധനാ
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വിശദമാക്കുമോ?
807
വൈക്കത്തഷ്ടമിയുമായി
ബന്ധപ്പെട്ട് ആരോഗ്യ
വകുപ്പിന്റെ
മുന്നൊരുക്കങ്ങള്‍
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനലക്ഷങ്ങളുടെ
സാന്നിദ്ധ്യമുണ്ടാകുന്ന
വൈക്കത്തഷ്ടമിക്ക്
മുന്നോടിയായി ആരോഗ്യ
വകുപ്പ് എന്തെല്ലാം
മുന്നൊരുക്കങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈക്കത്തഷ്ടമിയുമായി
ബന്ധപ്പെട്ട് അഷ്ടമി
ദിവസങ്ങളില്‍ ഭക്ഷ്യ
സുരക്ഷാവിഭാഗത്തിന്റെ
സാന്നിദ്ധ്യവും
പരിശോധനകളും ഉറപ്പു
വരുത്തുവാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
വൈക്കത്തഷ്ടമിയുമായി
ബന്ധപ്പെട്ട് ആരോഗ്യ
വകുപ്പിന്റെ എത്ര
ജീവനക്കാരെയാണ്
പ്രത്യേക
ഡ്യൂട്ടിക്കായി
നിയോഗിക്കുന്നതെന്നും
ഭക്തജനങ്ങളുടെ
ആരോഗ്യസുരക്ഷ ഉറപ്പു
വരുത്തുന്നതിന് ഈ
സംഘത്തിന് എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
808
രോഗനിയന്ത്രണത്തിനും
പ്രതിരോധത്തിനുമായി
ആരോഗ്യവകുപ്പിന്റെ പദ്ധതികള്‍
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രോഗനിയന്ത്രണത്തിനും,
രോഗപ്രതിരോധത്തിനുമായി
ആരോഗ്യവകുപ്പിന്റെ
കീഴില്‍ എന്തൊക്കെ
പദ്ധതികളാണ് നിലവില്‍
ഉള്ളത് എന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ലഭിക്കുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ് ;
(സി)
തൃശൂര്‍
ജില്ലയില്‍ ഈ
ആവശ്യത്തിനായി എത്ര തുക
അനുവദിച്ചു?
809
ജീവനം
2014
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവനം
2014 എന്ന പദ്ധതിയ്ക്ക്
പ്രത്യേക ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്പെഷ്യല്‍
പ്രോജക്ടിനുള്ള തുക
ഉടന്‍
അനുവദിക്കുന്നതിനു
നടപടി സ്വീകരിക്കുമോ?
810
ആരോഗ്യസുരക്ഷ
ഉറപ്പ് വരുത്തുന്നതിന് മിഷന്
676 ല്‍ പദ്ധതികള്‍
ശ്രീ.വി.ഡി.സതീശന്
,,
എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676-ല്‍ ഉള്‍പ്പെടുത്തി
എല്ലാവര്ക്കും
ആരോഗ്യസുരക്ഷ ഉറപ്പ്
വരുത്തുന്നതിന്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
മിഷന് വഴി എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതികളെ
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
(ഡി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കുമോ?
811
ദേശീയ
ആരോഗ്യമിഷന്
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ആരോഗ്യമിഷന് (
ആരോഗ്യകേരളം)
കേരളത്തില്‍
പ്രവര്‍ത്തനം
ആരംഭിച്ചതിനുശേഷം
സംസ്ഥാനത്തെ ആരോഗ്യ
മേഖലയ്ക്ക് എന്തെല്ലാം
നേട്ടങ്ങളാണ്
കെെവരിക്കാന്‍
കഴിഞ്ഞിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങളില്‍
2007-ന്
മുമ്പുള്ളതിനെക്കാള്‍
എത്ര ശതമാനം പുരോഗതി
കെെവരിക്കാന്‍
സാധിച്ചിട്ടുണ്ടന്നു്
വ്യക്തമാക്കാമോ;
(സി)
അട്ടപ്പാടി
പോലുള്ള പിന്നോക്ക
ആദിവാസി മേഖലകളില്‍
ദേശീയ ആരോഗ്യമിഷന്റെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ച ശേഷവും
ശിശുമരണ നിരക്ക്
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ?
812
കുടുംബാസൂത്രണ
പദ്ധതിയിൽ കാലോചിതമായ മാറ്റം
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബാസൂത്രണ
പദ്ധതികള്‍ക്ക്
കാലോചിതമായ
മാറ്റങ്ങള്‍
വരുത്താത്തതുമൂലം
പൊതുജന അംഗീകാരം
കുറഞ്ഞു വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടുംബാസൂത്രണ
പദ്ധതികള്‍ക്ക്
കാലോചിതമായ
മാറ്റങ്ങള്‍
വരുത്തണമെന്ന്
ലോകാരോഗ്യ സംഘടന
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
പൊതുജനങ്ങള്‍ക്ക്
സ്വീകാര്യമായതും
ലോകാരോഗ്യസംഘടന
അംഗീകരിച്ചതുമായ പുതിയ
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്
എന്ന് വെളിപ്പെടുത്തുമോ
?
813
നഴ്സിംഗ്
രജിസ്ട്രേഷന്
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഴ്സിംഗ് രജിസ്ട്രേഷന്
സര്‍ക്കാര്‍ ഇപ്പോള്‍
നിശ്ചയിച്ചിരിക്കുന്ന
പുതിയ നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
അന്യസംസ്ഥാനത്ത്
പഠിച്ചവരും
അവിടങ്ങളില്‍
രജിസ്റ്റര്‍
ചെയ്തവരുമായ നഴ്സിംഗ്
വിദ്യാര്‍ത്ഥികള്‍ക്ക്
വീണ്ടും സ്വന്തം
സ്റ്റേറ്റില്‍
രജിസ്റ്റര്‍ ചെയ്യണം
എന്ന വ്യവസ്ഥയുടെ
ആവശ്യം വ്യക്തമാക്കുമോ;
(സി)
വിദേശത്ത്
ജോലി നോക്കുന്ന
നഴ്സുമാര്‍ക്ക്
രണ്ടുതരം
രജിസ്ട്രേഷന്റെ പേരില്‍
കാലതാമസവും ജോലി
ചെയ്യുന്നതിന് തടസ്സവും
നേരിടുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
രജിസ്ട്രേഷന്
നടപടിക്രമങ്ങള്‍
ലഘൂകരിക്കുവാന്‍
ആവശ്യമായ ഉത്തരവ്
പുറപ്പെടുവിക്കുമോ;
(ഡി)
പുതിയ
നഴ്സിംഗ് രജിസ്ട്രേഷന്
വ്യവസ്ഥയ്ക്ക് മുമ്പെ
പഠിച്ചിറങ്ങിയവര്‍ക്ക്
രജിസ്ട്രേഷനില്‍
എന്തെങ്കിലും ഇളവ്
നല്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ?
814
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളുടെ
പ്രവര്‍ത്തന പുരോഗതി
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയുടെ പുരോഗതി
ലക്ഷ്യം വച്ച് ഈ
സര്‍ക്കാര്‍ പുതുതായി
ആരംഭിക്കുന്ന
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(ബി)
എല്ലാ മെഡിക്കല്‍
കോളേജുകളിലും
കാന്‍സര്‍ ഉള്‍പ്പെടെ
ഉള്ള രോഗങ്ങള്‍ക്ക്
ആധുനിക രീതിയിലുള്ളതും
സൗജന്യവുമായ ചികിത്സ
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളില്‍
ആവശ്യത്തിന് ജീവനക്കാരെ
നിയമിക്കുവാന്‍
സ്വീകരിച്ച് വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
815
പുതിയ
മെഡിക്കല്‍ കോളേജുകള്‍
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
വരെ സംസ്ഥാനത്ത്
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ 5
മെഡിക്കല്‍ കോളേജുകള്‍
ഉണ്ടായിരുന്നതില്‍
നിന്നും 3
വര്‍ഷത്തിനുള്ളില്‍
എത്ര മെഡിക്കല്‍
കോളേജുകളായി
വര്‍ദ്ധിച്ചിട്ടുണ്ട്;
(ബി)
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ 2015-16
വര്‍ഷത്തില്‍ ഏതെല്ലാം
ജില്ലകളിലാണ് പുതിയതായി
മെഡിക്കല്‍ കോളേജുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ മെഡിക്കല്‍
കോളേജ് സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
?
816
റേഡിയോ
തെറാപ്പി വിഭാഗത്തിലെ
ലിനീയര്‍ ആക്സിലറേറ്റര്‍
മെഷീന് പ്രവര്‍ത്തന
സജ്ജമാക്കാന്‍ നടപടി
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
റ്റി.ഡി. മെഡിക്കല്‍
കോളേജില്‍ റേഡിയോ
തെറാപ്പി വിഭാഗത്തില്‍
അത്യാധുനിക ലിനീയര്‍
ആക്സിലറേറ്റര്‍ മെഷീന്
വാങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
വാങ്ങിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മെഷീന് പ്രവര്‍ത്തന
സജ്ജമാണോ; അല്ലെങ്കില്‍
എന്തുകൊണ്ട്;
വിശദമാക്കാമോ;
(സി)
ഈ
മെഷീന് എന്നത്തേയ്ക്ക്
പ്രവര്‍ത്തന
സജ്ജമാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ?
817
കൊല്ലം
ജില്ലയില്‍ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജ്
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
ജില്ലയില്‍ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജ്
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ സത്വര
നടപടികളിലൂടെ പ്രസ്തുത
മെഡിക്കല്‍ കോളേജ്
യാഥാര്ത്ഥ്യമാക്കാമോ ;
വിശദാംശം ലഭ്യമാക്കുമോ
?
818
ആലപ്പുഴ
മെഡിക്കല്‍ കോളജില്‍
പട്ടികവിഭാഗത്തില്പ്പെട്ടവര്ക്കായുളള
പാരാമെഡിക്കല്‍ കോഴ്സ്
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
റ്റി.ഡി. മെഡിക്കല്‍
കോളജില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കായി
പാരാമെഡിക്കല്‍ കോഴ്സ്
അനുവദിച്ച്
ഉത്തരവായിട്ടുണ്ടോ ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
ഇതിനായി
കെട്ടിടം പണിയാന്‍ തുക
അനുവദിച്ചിട്ടുണ്ടാേ;
വിശദാംശം നല്‍കുമോ ;
(സി)
കെട്ടിടം
പണി പൂര്‍ത്തിയായോ ;
എന്നാണ് പൂര്‍ത്തിയായത്
; വ്യക്തമാക്കാമോ ;
(ഡി)
കെട്ടിടം
പണി കഴിഞ്ഞ്
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും കോഴ്സ്
ആരംഭിക്കാത്തതിന് കാരണം
വ്യക്തമാക്കാമോ ;
(ഇ)
കോഴ്സ്
ആരംഭിക്കുന്നതിന്
നിലവിലുള്ള തടസ്സം
എന്താണ് ,
വിശദമാക്കാമോ ;
(എഫ്)
കോഴ്സ്
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍ കഴിയും;
വ്യക്തമാക്കാമോ ?
819
പരിയാരം
സർക്കാർ ആയുർവേദ മെഡിക്കൽ
കോളേജിലെ അധ്യാപക-അനധ്യാപക
നിയമന നടപടികൾ
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിയാരം
സര്‍ക്കാര്‍
ആയുര്‍വ്വേദ കോളേജില്‍
എത്ര അധ്യാപക-അനധ്യാപക
തസ്തികളാണ്
നിലവിലുളളത്, വിശദാംശം
നല്‍കുമോ;
(ബി)
ഇവയില്‍
ഏതൊക്കെ തസ്തികകളാണ്
ഒഴിഞ്ഞു കിടക്കുന്നത്;
ഏതൊക്കെ അധ്യപകരെയാണ്
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ സ്ഥലം
മാറ്റം നല്കി
നിയമിച്ചിട്ടുളളത്,
ഇവര്‍ എത്രവര്‍ഷമായി
വര്‍ക്കിംഗ്
അറേഞ്ചുമെന്റില്
തുടരുന്നു; വിശദാംശം
നല്‍കുമോ;
(സി)
വര്‍ക്കിംഗ്
അറേഞ്ചുമെന്റ്
റദ്ദാക്കണമെന്ന്
ആവശ്യപ്പെട്ട് നല്കിയ
നിവേദനത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
ഇവിടെ
എക്സ്റേ ടെക്നീഷ്യനെ
നിയമിക്കുന്ന
കാര്യത്തില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്?
820
കൊല്ലം
ജില്ലയില്‍ മെഡിക്കല്‍
കോളേജ്
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
കുടുംബക്ഷേമവും ദേവസ്വവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ മെഡിക്കല്‍
കോളേജ് ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
; പ്രസ്തുത
ആവശ്യത്തിലേക്ക്
ഭൂമിയുടെ
അപര്യാപ്തതയാണോ
തടസ്സമായി
നില്ക്കുന്നതെന്നു
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
നെടുങ്ങോലം രാമറാവൂ
മെമ്മോറിയല്‍ താലൂക്ക്
ആശുപത്രിയില്‍ ലഭ്യമായ
പതിനാലര ഏക്കര്‍ ഭൂമി
പ്രസ്തുത
ആവശ്യത്തിലേക്ക്
വിനിയോഗിച്ച് അവിടെ
മെഡിക്കല്‍ കോളേജ്
ആരംഭിക്കുന്ന കാര്യം
പരിശോധിക്കുമോ?
<<back
next
page>>