STARRED
QUESTIONS
AND
ANSWERS
You are here: Business >13th
KLA >12th Session>Starred
Answers
Answer Provided
Answer Not
Yet Provided
THIRTEENTH
KLA - 12th SESSION
STARRED QUESTIONS AND
ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
*1.
മദ്യനിരോധനത്തെ
തുടർന്നുള്ള കരുതല്‍
നടപടികള്‍
ശ്രീ.എസ്.രാജേന്ദ്രന്
,,
ബാബു എം. പാലിശ്ശേരി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാറുകള്‍
അടച്ചുപൂട്ടിയതിന്റെ
മറവില്‍ മറ്റ് ലഹരി
വസ്തുക്കളുടെ വ്യാപനം
ഭയാനകമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുമ്പൊരിക്കലുമില്ലാത്ത
വിധം
വ്യാപകമായിരിക്കുന്ന
കഞ്ചാവിന്റെയും മരുന്നു
രൂപത്തിലുള്ള മറ്റ്
ലഹരി വസ്തുക്കളുടെയും
തകൃതിയായുള്ള വില്പന
തടയാന്‍ തയ്യാറാകുമോ;
(സി)
വ്യാജമദ്യ
നിര്‍മ്മാണവും
വില്പനയും തടയാനുള്ള
സംവിധാനങ്ങള്‍
പര്യാപ്തമാണോ;
വ്യാജമദ്യനിര്‍മ്മാണത്തിനായി
അന്യസംസ്ഥാനങ്ങളില്‍
നിന്ന് സ്പിരിറ്റ്
ഒഴുകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മദ്യമുള്ള
കാലത്തേക്കാള്‍
മദ്യമില്ലാത്ത കാലം
വന്വിപത്താകാതിരിക്കാനുള്ള
മുന്‍കരുതല്‍ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
*2.
മദ്യനിരോധനം
ശ്രീ.ജെയിംസ്
മാത്യു
,,
കെ.രാധാകൃഷ്ണന്
,,
ബി.സത്യന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യനയത്തിന്‍െറ
ഭാഗമായുള്ള നടപടികള്‍
ഇതിനകം അവലോകനം
ചെയ്തിട്ടുണ്ടോ ;
(ബി)
ഇൗ
നയം വഴി സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
മദ്യനിരോധനം
എത്രത്തോളം സാധ്യമാണ് ;
(സി)
സമ്പൂര്‍ണ്ണ
മദ്യനിരോധനമാണോ
മദ്യവര്‍ജ്ജനമാണോ
പ്രായോഗികമായിട്ടുള്ളെതന്ന്
സര്‍ക്കാര്‍
വിദഗ്ദ്ധമായി
പഠിച്ചിട്ടുണ്ടോ ;
എങ്കില്‍ അത്
സംബന്ധമായി
വിശദമാക്കാമോ ;
(ഡി)
ബാറുകള്‍
അടച്ചുപൂട്ടിയത്
കൊണ്ട് എല്ലാതരം
മദ്യത്തിന്റെയും ലഭ്യത
കുറഞ്ഞിട്ടുണ്ടോ ;
ആവശ്യക്കാര്െക്കല്ലാം
മദ്യം ലഭിക്കാനുള്ള
വ്യാജ സംവിധാനങ്ങള്‍
സംസ്ഥാനത്തെങ്ങും
തുറന്ന് കിടക്കുന്നതായ
ആക്ഷേപം ശ്രദ്ധ
യിൽപെട്ടിട്ടുണ്ടോ
(ഇ)
മദ്യ ഉല്പാദന
കേന്ദ്രങ്ങള്‍
ഏതെങ്കിലും
അടച്ചുപൂട്ടിക്കൊണ്ട്
മദ്യലഭ്യത കുറയ്ക്കാന്‍
ഉദ്ദേശമുണ്ടോ ; മദ്യ
ഉല്പാദനം
നിയന്ത്രിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് ;
*3.
വര്‍ഗ്ഗീയ
സംഘടനകളുടെ പ്രവര്‍ത്തനം
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
ശ്രീമതി.കെ.കെ.ലതിക
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍
വര്‍ഗ്ഗീയ സംഘടനകള്‍
അസ്വാസ്ഥ്യം
സൃഷ്ടിക്കാന്‍
ശ്രമിച്ചുവരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ഗ്ഗീയ
ചേരിതിരിവ്
ഉണ്ടാക്കുന്നതിന്
ബോധപൂര്‍വ്വമായ
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ
നിയമ നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോ;
(സി)
വര്‍ഗ്ഗീയ
സംഘടനകളോട് പോലീസ്
വിധേയത്വം
കാണിച്ചുവരുന്നതും
അവരുടെ
ക്രൂരകൃത്യങ്ങള്‍
തടയാന്‍
തയ്യാറാകാതിരിക്കുന്നതും
വന്‍
ദുരന്തത്തിനിടയാക്കുമെന്ന
ആക്ഷേപം ശ്രദ്ധിക്കുമോ;
(ഡി)
വര്‍ഗ്ഗീയ
സംഘടനകളുടെ
പ്രവര്‍ത്തനങ്ങൾ
നിരീക്ഷിക്കുന്നുണ്ടോ;
സര്‍ക്കാര്‍
സംവിധാനങ്ങള്‍
ഇവര്‍ക്ക് സഹായങ്ങള്‍
നല്കിവരുന്നതായുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
*4.
ജസ്റ്റിസ്
ശിവരാജന് കമ്മീഷന്
ഡോ.കെ.ടി.ജലീല്‍
,,
ടി.എം.തോമസ് ഐസക്
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ഓഫീസ്, പേഴ്സണല്‍
സ്റ്റാഫ്, മുന്‍
ആഭ്യന്തര മന്ത്രി,
മുന്‍കേന്ദ്ര മന്ത്രി
എന്നിവര്‍ക്കെതിരെ
ഉയര്‍ന്നിട്ടുള്ള
ആരോപണങ്ങള്‍ കൂടി
അന്വേഷണ വിഷയങ്ങളുടെ
പരിധിയില്‍
ഉള്‍പ്പെടുത്തി,
ജസ്റ്റിസ് ശിവരാജന്
കമ്മീഷന് ഉത്തരവ്
പുറപ്പെടുവിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആരോപണവിധേയര്‍
തല്അധികാരസ്ഥാനങ്ങളില്
തുടരുന്നത് തെളിവുകള്‍
നശിപ്പിക്കപ്പെടാന്‍
ഇതിടയാക്കുമെന്ന കാര്യം
വിജിലന്‍സ് വകുപ്പിന്റെ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;
(സി)
ജുഡീഷ്യല്‍
അന്വഷണം നടത്തുന്ന
കമ്മീഷന്, അന്വേഷണ
വിഷയങ്ങള്‍
പുതുക്കുന്നതിനായി
കണ്ടെത്തിയ വസ്തുതകള്‍
ആരോപണ
വിധേയരായിട്ടുള്ളവര്‍
ഔദ്യോഗിക സ്ഥാനങ്ങള്‍
ദുരുപയോഗം ചെയ്തുവെന്ന്
പ്രഥമദൃഷ്ട്യാ
ശരിവെക്കുന്നുണ്ടോ;
(ഡി)
സര്‍ക്കാര്‍
നല്കിയ ടേംസ് ഓഫ്
റഫറന്‍സില്‍
മുഖ്യമന്ത്രിയും
മുഖ്യമന്ത്രിയുടെ
ഓഫീസും ഏതെങ്കിലും
മന്ത്രിമാരും ഓഫീസുകളും
ഉള്പ്പെടുത്തിയിട്ടുണ്ടായിരുന്നുവോ;
ഇവകൂടി പുതുതായി
ഉള്‍പ്പെടുത്തുന്നത്
ഏത് ഘട്ടത്തിലാണെന്നും
സാഹചര്യം എന്താണെന്നും
അറിയിക്കുമോ?
*5.
ബാര്‍
കോഴ ഇടപാട്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
ജി.സുധാകരന്
,,
കെ.കെ.ജയചന്ദ്രന്
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴ ഇടപാട്
അന്വേഷിക്കാന്‍ പോലീസ്
ഉന്നതതലത്തില്‍
പ്രത്യേക അന്വേഷണ സംഘം
രൂപീകരിക്കണമെന്ന
ആവശ്യം സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ ;
ധനകാര്യ മന്ത്രി കെ.എം.
മാണിക്ക് ബാറുടമകള്‍
ഒരു കോടി രൂപ
നല്‍കിയതായുള്ള ബാര്‍
അസോസിയേഷന്
വര്‍ക്കിംഗ് പ്രസിഡന്റ്
ബിജു രമേശിന്റെ
വെളിപ്പെടുത്തലിനെ
തുടര്‍ന്ന് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ് ;
ആരോപണ വിധേയനായ
മന്ത്രിയില്‍ നിന്ന്
അന്വേഷണസംഘം മൊഴി
എടുത്തിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
ബാര്‍
കോഴ ഇടപാടില്‍ ആരോപണ
വിധേയരായിട്ടുള്ള
മറ്റുള്ളവര്‍
ആരൊക്കെയാണ് ;
ആരോപണത്തിന്റെ
ഉള്ളടക്കത്തില്‍
കുുറ്റകൃത്യം
അടങ്ങിയിട്ടുള്ളതായി
വിലയിരുത്തിയിട്ടുണ്ടോ
; നയപരമായ തീരുമാനം
കെെക്കൊള്ളേണ്ട
പ്രശ്നത്തില്‍ വകുപ്പ്
മന്ത്രിയും
മുഖ്യമന്ത്രിയും
അറിയാതെ ഇത്തരമൊരു
ഇടപാട്
നടക്കുകയില്ലെന്ന
ആക്ഷേപത്തെക്കുറിച്ച്
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കാമോ ;
(സി)
അടച്ചുപൂട്ടിയ
ഓരോ ബാറിന്റെയും
ഉടമകളിൽ നിന്നും
മന്ത്രിമാര്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
നല്കാന്
പിരിച്ചെടുത്തതായി
ആരോപിക്കപ്പെട്ട തുക
എ്രതയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
(ഡി)
അന്വേഷണ
ഉദ്യോഗസ്ഥന്മാര്
അന്വേഷണം
നേരിടുന്നവരുടെ ഭരണ
നിര്‍വ്വഹണത്തിന്
കീഴിലുള്ളവരായതിനാല്‍,
ഉന്നതതലത്തിലുള്ള
പ്രത്യേക അന്വേഷണ
സംഘത്തെ
നിയോഗിക്കാനും, അവരുടെ
അന്വേഷണം ശരിയായ
ദിശയില്‍ ഉറപ്പാക്കാനും
സര്‍ക്കാര്‍
തയ്യാറാകുുമോ ?
*6.
ഇന്നൊവേഷന്
കൗണ്‍സിലിന്റെ ഘടനയും
പ്രവർത്തനവും
ശ്രീ.പി.ഉബൈദുള്ള
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂപീകരിച്ച
ഇന്നൊവേഷന്
കൗണ്‍സിലിന്റെ ഘടന
വ്യക്തമാക്കുമോ;
(ബി)
2013
-ല്‍ രൂപീകൃതമായ
കൗണ്‍സില്‍ ഇതേവരെ എ്രത
യോഗങ്ങള്‍
ചേര്‍ന്നിട്ടുണ്ട്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
കേന്ദ്ര
ഇന്നൊവേഷന്
കൗണ്‍സിലിന്റെ
ഘടനയുമായി സംസ്ഥാന
ഇന്നൊവേഷന്
കൗണ്‍സിലിന്
സാമ്യമുണ്ടോ എന്നും
സംസ്ഥാന കൗണ്‍സില്‍
ഇതഃപര്യന്തം ഏതൊക്കെ
വിഷയങ്ങള്‍ പരിഗണിച്ച്
തീരുമാനത്തിലെത്തിയിട്ടുണ്ട്
എന്നത്
സംബന്ധിച്ചുമുള്ള
വിശദവിവരം നല്‍കാമോ?
*7.
നീര
ഉല്പാദനത്തിനും വിതരണത്തിനും
അനുമതി
ശ്രീ.ഷാഫി
പറമ്പില്‍
,,
ഹൈബി ഈഡന്
,,
പാലോട് രവി
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീര
ഉല്പാദിപ്പിക്കുന്നതിനും
വിതരണം നടത്തുന്നതിനും
എക്സൈസ് വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത് ;
(ബി)
നീരയുടെ
ഉല്പാദനത്തിനും
വിതരണത്തിനും വേണ്ടി
ബന്ധപ്പെട്ട
നിയമങ്ങളില്‍ മാറ്റം
വരുത്താന്‍ എന്തെല്ലാം
നടപടികളാണ്
എടുത്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
നീരയുടെ
ഉല്പാദനവും വിതരണവും
നിരീക്ഷിക്കാനും
നിയന്ത്രിക്കാനും
ഭരണതലത്തില്‍ സംവിധാനം
ഒരുക്കാനുദ്ദേശിക്കുന്നുണ്ടോ
; വിശദാംശങ്ങള്‍ നൽകുമോ
?
*8.
വാഹനാപകടങ്ങളെക്കുറിച്ചുളള
ഇടക്കാല റിപ്പോർട്ട്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങളെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
ജസ്റ്റിസ്
ചന്ദ്രശേഖരദാസ്
കമ്മീഷന്റെ ഇടക്കാല
റിപ്പോര്‍ട്ട്
ഗവണ്മെന്റിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഈ
റിപ്പോര്‍ട്ടിലെ പ്രധാന
കണ്ടെത്തലുകളും
ശിപാര്‍ശകളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്തുമോ;
*9.
മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ ജലനിരപ്പ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ ജലനിരപ്പ്
വര്‍ദ്ധിക്കുന്നതുമൂലം
ജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ആശങ്കകള്‍
ദുരീകരിയ്ക്കുന്നതിന്
സർക്കാർ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
കേന്ദ്ര-തമിഴ്നാട്
സര്‍ക്കാരുകളുമായി
സർക്കാർ എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിയിട്ടുള്ളതെന്നു
വിശദമാക്കാമോ ;
(സി)
സുപ്രീംകോടതിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു
വിരുദ്ധമായ നിലപാടുകള്‍
തമിഴ് നാട്
സര്‍ക്കാരിന്റെ ഭാഗത്തു
നിന്ന്
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
*10.
മാവോയിസ്റ്റ്
ഭീഷണി നേരിടാന്‍
കര്‍മ്മപദ്ധതി
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവോയിസ്റ്റ് ഭീഷണി
നേരിടാന്‍ എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
പ്രത്യേക പോലീസ് സേന
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇക്കാര്യത്തില്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ഭീഷണിയെ നേരിടാന്‍
ജാഗ്രതാ സമിതികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
*11.
പോലീസ്
കംപ്ലയിന്റ് അതോറിറ്റി
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
എം.ഉമ്മര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
കംപ്ലയിന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതു സംബന്ധിച്ച
വിശദവിവരം
വെളിപ്പെടുത്തുമോ;
(സി)
അതോറിറ്റിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ലെന്നും,
പോലീസിന്റെ
പ്രവര്‍ത്തനത്തിന്
ഉദ്ദേശിച്ച ഗുണപരമായ
സംഭാവന നല്കാന്
പര്യാപ്തമല്ലെന്നുമുളള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
നിയമവ്യവസ്ഥയില്‍
മാറ്റം വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
*12.
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ പദ്ധതി
ശ്രീ.എം.എ.
വാഹീദ്
,,
ആര് . സെല്‍വരാജ്
,,
എ.റ്റി.ജോര്‍ജ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുവാൻ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് പാരിസ്ഥിതിക
അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
ടെണ്ടര്‍ നടപടികളുടെ
തല്‍സ്ഥിതി
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയനുസരിച്ചുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോൾ തുടങ്ങാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
മിഷന് 676 ൽ
എന്തെല്ലാം കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്?
*13.
മന്ത്രവാദങ്ങളും
ആഭിചാരകര്‍മ്മങ്ങളും
നിര്വ്വഹിക്കുന്നവര്ക്കെതിരെ
നടപടി
ശ്രീ.എ.എം.
ആരിഫ്
,,
എം.എ.ബേബി
,,
രാജു എബ്രഹാം
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും മൂലം
സംസ്ഥാനത്ത് പൊതുജീവിതം
ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മന്ത്രവാദത്തിനിടെ
പത്തനംതിട്ടയില്‍ ഒരു
കോളേജ് വിദ്യാര്‍ത്ഥിനി
മരിക്കാനിടയായ
സാഹചര്യത്തില്‍
സംസ്ഥാനം ഈ
നിലയിലേയ്ക്ക്
അധ:പതിക്കാനിടയായ
സാഹചര്യങ്ങള്‍
പരിശോധിക്കുകയുണ്ടായോ
;എങ്കിൽ വിശദമാക്കാമോ;
(സി)
പ്രാകൃത
വിശ്വാസങ്ങളും
ആഭിചാരകര്‍മ്മങ്ങളും
പ്രചരിപ്പിക്കുകയും,
നിര്‍വ്വഹിക്കുകയും
ചെയ്യുന്നവരെ
നിയന്ത്രിക്കാനും
അത്തരക്കാര്‍ക്കെതിരെ
ശിക്ഷാനടപടി
കൈക്കൊള്ളാനും
തയ്യാറാകുമോ?
*14.
ബാര്‍
കോഴ ആരോപണം
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
,,
എസ്.ശർമ്മ
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പുമന്ത്രി കെ.എം.
മാണിക്കെതിരെ ബാര്‍
വിഷയത്തില്‍ കോഴ ആരോപണം
ഉയര്‍ന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആരെല്ലാമാണ് ഇതുമായി
ബന്ധപ്പെട്ട് പരാതികള്‍
നല്‍കിയിട്ടുള്ളത്;
അവരുടെ പേരുവിവരങ്ങള്‍
വെളിപ്പെടുത്താമോ;
ആക്ഷേപങ്ങള്‍
ഉന്നയിച്ചവര്‍ ഉടന്‍
സമ്മര്ദ്ദങ്ങള്ക്കിരയായതായുള്ള
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ;
(ബി)
എത്ര
രൂപ കോഴ
ആവശ്യപ്പെട്ടതായും എത്ര
രൂപ
കൊടുത്തതായിട്ടുമാണ്
ആക്ഷേപം
ഉയര്‍ന്നിട്ടുള്ളത്;
ഇതുമായി ബന്ധപ്പെട്ട്
എന്ത് അന്വേഷണമാണ്
നടത്തുന്നത്;
(സി)
പ്രസ്തുത
അന്വേഷണത്തെത്തുടര്‍ന്ന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ഡി)
ബാര്‍
വിഷയത്തില്‍ മന്ത്രി
മാണിയുടേതല്ലാതെ
മറ്റേതെങ്കിലും
മന്ത്രിമാരുടെയും
മുഖ്യമന്ത്രിയുടെയും
പേരില്‍ ആക്ഷേപം
ഉയര്‍ന്നിട്ടുണ്ടോ;
ആക്ഷേപങ്ങള്‍
ഉന്നയിച്ചുകൊണ്ടുള്ള
ഹര്‍ജികളുടെയും
റിപ്പോര്‍ട്ടുകളുടെയും
വെളിച്ചത്തില്‍
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വെളിപ്പെടുത്താമോ?
*15.
മദ്യനയം
ശ്രീ.പി.കെ.ഗുരുദാസന്
,,
കെ. ദാസന്
,,
കെ.വി.വിജയദാസ്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തന്നാണ്ടിലേക്കുള്ള
മദ്യനയം രൂപീകരിച്ചത്,
സര്‍ക്കാര്‍ തന്നെ
നിയോഗിച്ചിരുന്ന ഏകാംഗ
കമ്മീഷന്റെയും ടാക്സസ്
കമ്മീഷണറുടെയും
ശുപാര്‍ശകള്‍
പരിഗണിച്ചുകൊണ്ടാണോ;
എങ്കില്‍ ഇവരുടെ
ഏതെല്ലാം ശുപാര്‍ശകള്‍
അംഗീകരിച്ചു; തള്ളിയവ
ഏവ; വിശദമാക്കാമോ;
സര്‍ക്കാര്‍
നയമനുസരിച്ച്
പ്രവര്‍ത്തിക്കാവുന്ന
ബാറുകള്‍ ഏതെല്ലാം
ഗണത്തില്‍പ്പെട്ടവയാണ്;
അതുവഴി എല്ലാതരം
മദ്യങ്ങളും
വില്ക്കാനുദ്ദേശമുണ്ടോ;
(ബി)
ഹൈക്കോടതി
റദ്ദു ചെയ്ത
മദ്യനയത്തിലെ
വ്യവസ്ഥകള്‍
പുനസ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പുതുതായി
നിലവില്‍ വരുന്ന ഫൈവ്
സ്റ്റാര്‍, ഫോര്‍
സ്റ്റാര്‍
ഹോട്ടലുകള്‍ക്ക് ബാര്‍
ലൈസന്‍സ് നല്കാന്
നിയമം വ്യവസ്ഥ
ചെയ്യുന്നുണ്ടോ;
നിലപാട് വിശദമാക്കാമോ;
ഈ ഗണത്തില്‍പ്പെട്ട
എത്ര അപേക്ഷകള്‍
പരിഗണനയിലുണ്ട്;
(ഡി)
സമ്പൂര്‍ണ്ണ
മദ്യനിരോധനം
അപ്രായോഗികമാണെന്ന
കാര്യം ഇതിനകം തന്നെ
ബോദ്ധ്യമായിട്ടുണ്ടോ?
*16.
ജനസൗഹൃദ
പോലീസ്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.ജി.സുധാകരന്
,,
പി.ശ്രീരാമകൃഷ്ണന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളുടെ
സംരക്ഷകരാകണ്ട പോലീസ്
സേന ജനമര്‍ദ്ദകരും
പീഢകരുമായി
മാറിക്കൊണ്ടിരിക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ജനങ്ങളെ
മർദ്ദിക്കാനും
കള്ളക്കേസുകളില്‍
കുടുക്കാനും അവ
കാശമുള്ളവരാണ്
തങ്ങളെന്ന പോലീസ്
സേനയിലുള്ളവരുടെതായി
ആക്ഷേപിക്കപ്പെട്ട
മനോഭാവം
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
സമരത്തിലേര്‍പ്പെടുന്ന
പൊതുപ്രവർത്തകരുടെ
നേർക്ക് നടക്കുന്നതായി
ആക്ഷേപിക്കുന്ന
മര്‍ദ്ദനമുറകൾ
അവസാനിപ്പിക്കാമോ; ഇതിൽ
ഗുരുതരമായി
പരുക്ക്ഏൽക്കു ന്നവരുടെ
പേരുവിവരങ്ങള്‍
ശേഖരിക്കാറുണ്ടോ;
(ഡി)
ജനങ്ങളോട്
മാന്യമായി
സംസാരിക്കുന്നതിനും
പെരുമാറുന്നതിനും
പോലീസിനു പരിശീലനം
നല്‍കാനും പോലീസ് സേനയെ
ജനസൗഹൃദസേനയാക്കി
മാറ്റാനും നടപടി
സ്വീകരിക്കുമോ ?
*17.
നികുതി
ഏകീകരണം
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിന്നുള്ള
വാഹനങ്ങള്‍ക്ക്
കര്‍ണ്ണാടകയില്‍ അധിക
നികുതി പിരിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കിൽ
ഇത് പരിഹരിക്കുന്നതിനു
നടപടി സ്വീകരിക്കുമോ;
(ബി)
വാഹനങ്ങള്‍
രജിസ്ട്രേഷന്
നടത്തുന്നതിനായി
കേരളത്തില്‍ നിന്നും
അന്യസംസ്ഥാനങ്ങളിലേക്ക്
കൊണ്ടുപോകുന്നത്
തടയുവാന്‍ നടപടി
സ്വീകരിക്കുമോ?
*18.
സംസ്ഥാന
സെക്രട്ടേറിയറ്റിന്‍െറ
പ്രവര്‍ത്തനം
ശ്രീ.കെ.എം.ഷാജി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിന്‍െറ
പ്രവര്‍ത്തനത്തെക്കുറിച്ച്
അനുകൂലമായും,
പ്രതികൂലമായും നടന്ന
വാദപ്രതിവാദങ്ങള്‍
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;
(ബി)
ഇക്കാര്യത്തിലുള്ള
കാഴ്ചപ്പാടും പരിഹാര
നിര്‍ദ്ദേശങ്ങളും
വിശദമാക്കുമോ;
(സി)
സെക്രട്ടേറിയറ്റില്‍
2014 ഒക്ടോബര്‍ 1-ലെ
കണക്കു പ്രകാരം എത്ര
ജീവനക്കാരാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കാര്യക്ഷമമായ
സേവനം നടത്താന്‍
പ്രാപ്തമാകുംവിധം
ജീവനക്കാരുടെ
സമീപനത്തിൽ മാറ്റം
വരുത്താന്‍ നടപടികള്‍
സ്വീകരിക്കുമോ?
*19.
തീരദേശ
കപ്പല്‍ ഗതാഗത പദ്ധതി
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
കപ്പല്‍ ഗതാഗത
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മത്സ്യബന്ധന
മേഖലയ്ക്കും
തീരദേശഗതാഗതത്തിനും
പുത്ത൯ ഉണ൪വ് നല്കാ൯
എന്തെല്ലാം കാര്യങ്ങൾ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
;
(സി)
പ്രസ്തുത
പദ്ധതി അനുസരിച്ച്
കാ൪ഗോയ്ക്കും
യാത്രക്കാ൪ക്കും
നല്കുന്ന ഇ൯സെന്റീവ്
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
പദ്ധതി
നടത്തിപ്പുമായി
ബന്ധപ്പെട്ട് തുറമുഖ
വികസനത്തിന് എന്തെല്ലാം
നടപടികള്‍
സീകരിച്ചിട്ടുണ്ട് ?
*20.
മാവോയിസ്റ്റ്
പ്രവര്‍ത്തനം
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
സി.മോയിന്‍ കുട്ടി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവോവാദികള്‍
സംസ്ഥാനത്തെ ആദിവാസി
വിഭാഗങ്ങള്‍ക്കിടയിലും
പിന്നോക്ക മേഖലയിലെ
ജനങ്ങള്‍ക്കിടയിലും
സ്വാധീനമുണ്ടാക്കിയെടുക്കാന്‍
പരിശ്രമിക്കുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ മുന്‍കരുതല്‍
നടപടികള്‍
സ്വീകരിക്കാനാവുമെന്നതു
സംബന്ധിച്ച്
വിശദപരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
പ്രഖ്യാപിക്കുന്ന വികസന
പ്രവര്‍ത്തനങ്ങളുടെ
ഗുണഫലം ഇവിടങ്ങളില്‍
എത്തിച്ചേരാത്തതും,
സിവില്‍ ഭരണ
സംവിധാനത്തില്‍
ഉണ്ടാകുന്ന വീഴ്ചകളും
മാവോവാദികള്‍
മുതലെടുക്കുമെന്നതിനാല്‍
അവ പരിഹരിക്കുന്ന
കാര്യത്തില്‍
അടിയന്തിരശ്രദ്ധ
ഉണ്ടാകുമോ?
*21.
ക്ലീന്‍
ക്യാമ്പസ് സേഫ് ക്യാമ്പസ്
പദ്ധതി
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
റ്റി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആഭ്യന്തര വകുപ്പിന്റെ
നേതൃത്വത്തില്‍ ക്ലീന്‍
ക്യാമ്പസ് സേഫ്
ക്യാമ്പസ് പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേനെ
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
എന്തെല്ലാം ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സംസ്ഥാനത്തെ
സ്കൂള്‍ കോളേജ്
ക്യാമ്പസുകളെ ലഹരി
വിമുക്തമാക്കാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതിയുമായി
സഹകരിക്കുന്നത്
ആരൊക്കെയാണ്;വിശദാംശങ്ങള്‍
നല്‍കുമോ ?
*22.
വനങ്ങളുടെ
ജൈവവൈവിധ്യം
സംരക്ഷിക്കുന്നതിനും
പരിപാലിക്കുന്നതിനുമുള്ള
നടപടികള്‍
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഹൈബി ഈഡന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനങ്ങളുടെ
ജൈവവൈവിധ്യം
സംരക്ഷിക്കുന്നതിനും
പരിപാലിക്കുന്നതിനും
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
ഏജന്‍സിയുടെ
സഹായത്തോടെയാണ്
പ്രസ്തുത
കര്‍മ്മപരിപാടികള്‍
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
ഇതിനായി
സ്വീകരിച്ച പ്രാരംഭ
നടപടികള്‍ എന്തെല്ലാം;
വിശദമാക്കുമോ ?
*23.
പറമ്പിക്കുളം
കരാർ സംബന്ധിച്ച സുപ്രീംകോടതി
കേസ്
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
കരാറിനെക്കുറിച്ച്
സുപ്രീംകോടതിയില്‍ കേസ്
നല്‍കിയത് എന്തെല്ലാം
കാര്യങ്ങള്‍
ചൂണ്ടിക്കാണിച്ചാണെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കരാറിലെ വ്യവസ്ഥ
പ്രകാരം കരാര്‍ ലംഘനം
നടന്നാല്‍ പരാതി
നല്‍കേണ്ടത് ഏതു
സംവിധാനത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(സി)
കരാര്‍
ലംഘനമുണ്ടായതിൽ
ആര്ബിട്രേഷന്
ട്രൈബ്യൂണലില്‍ പോകാത
നേരിട്ട്
സുപ്രീംകോടതിയില്‍
പോയതിനു കാരണം
വ്യക്തമാക്കുമോ ?
*24.
പശ്ചിമഘട്ട
സംരക്ഷണവുമായി ബന്ധപ്പെട്ട
ബുദ്ധിമുട്ടുകളും ആശങ്കകളും
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പശ്ചിമഘട്ട
സംരക്ഷണവുമായി
ബന്ധപ്പെട്ട് മലയോര ജനത
നേരിടുന്ന
ബുദ്ധിമുട്ടുകളും
ആശങ്കകളും
പരിഹരിക്കുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പശ്ചിമഘട്ടമേഖലയില്‍
താമസിക്കുന്ന ജനതയെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
*25.
മത്സ്യബന്ധന
നിയന്ത്രണം
ശ്രീ.കെ.അജിത്
,,
പി.തിലോത്തമന്
,,
വി.ശശി
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീന്‍പിടുത്തം
നിയന്ത്രിക്കുന്നതിന്
തീരക്കടലില്‍ നിശ്ചിത
മേഖലയെ ബഫര്‍ സോണായി
പ്രഖ്യാപിക്കണമെന്ന്
ഡോ. ബി മീനാകുമാരി
കമ്മീഷന് ശുപാര്‍ശ
ചെയ്തിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഈ
ശുപാര്‍ശ
മത്സ്യതൊഴിലാളികളെ
ഏതെല്ലാം രീതിയില്‍
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പുതിയ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കിയാല്‍ ഒരു
ബോട്ടിനും
മത്സ്യബന്ധനത്തിന്
പോകാന്‍ കഴിയാതെ
വരുമെന്നുള്ളത്
വസ്തുതയാണോ;
ആണെങ്കില്‍ കടലിലെ
മത്സ്യബന്ധന നിയന്ത്രണ
നിര്‍ദ്ദേശം
നടപ്പാക്കാതിരിക്കാന്‍
വേണ്ട നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ;
(സി)
സമുദ്രമേഖലയില്‍
കൂടുതല്‍ വിദേശ
നിക്ഷേപങ്ങള്‍
കൊണ്ടുവരണമെന്ന വിദഗ്ധ
സമിതി ശുപാര്‍ശയോടുള്ള
നിലപാട് എന്താണെന്ന്
വ്യക്തമാക്കുമോ?
*26.
കാവുകളുടെ
സംരക്ഷണം
ശ്രീ.കെ.അച്ചുതന്
,,
എം.പി.വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവുകളുടെ
സംരക്ഷണത്തിനായി
എന്തൊക്കെ പദ്ധതികള്‍
സർക്കാർ
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
കാവുകളിലെ
കുളങ്ങള്‍
സംരക്ഷിക്കുന്നതിന്
പ്രത്യേക പദ്ധതി
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
ക്ഷേത്രങ്ങളിലെ
തരിശു ഭൂമിയില്‍
കാവുകള്‍
നി൪മ്മിക്കുവാ൯ നടപടി
സ്വീകരിക്കുമോ?
*27.
കേന്ദ്ര
സര്‍ക്കാരിന്റെ സാമ്പത്തിക
പരിഷ്ക്കാരങ്ങളോടുള്ള നിലപാട്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എളമരം
കരീം
,,
എ.എം. ആരിഫ്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
ഊര്‍ജ്ജിതമായി
നടപ്പാക്കുന്ന നവ
ഉദാരവല്‍ക്കരണ
സാമ്പത്തിക
പരിഷ്ക്കാരങ്ങളോടുള്ള
നിലപാട്
വെളിപ്പെടുത്താമോ;
(ബി)
സാമ്പത്തിക
പരിഷ്ക്കാരങ്ങള്‍
സംസ്ഥാനത്തെയും
ജനങ്ങളേയും ഏതെല്ലാം
നിലയില്‍ പ്രതികൂലമായി
ബാധിച്ചിരിക്കുന്നുവെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്
വിയോജിപ്പുള്ള കേന്ദ്ര
സാമ്പത്തിക പരിഷ്കാര
നടപടികള്‍
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
ഇക്കാര്യം മുന്‍
കേന്ദ്ര സര്‍ക്കാരിനേയോ
ഇപ്പോഴത്തെ കേന്ദ്ര
സര്‍ക്കാരിനേയോ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;സബ്സിഡികള്‍
വെട്ടിക്കുറക്കല്‍,
ഭൂമി ഏറ്റെടുക്കല്‍
നിയമ ഭേദഗതി,
തൊഴിലുറപ്പ് പദ്ധതി
തുടങ്ങിയ പരിഷ്ക്കാര
നടപടികളോടുള്ള
വിയോജിപ്പ്
അറിയിച്ചിട്ടുണ്ടോ;
(ഡി)
ജനങ്ങളുടെ
ജീവിതഭാരം
വര്‍ദ്ധിപ്പിക്കുന്ന
പ്രസ്തുത
പരിഷ്ക്കാരങ്ങള്‍ക്കെതിരെ
കേന്ദ്ര സര്‍ക്കാരില്‍
ശക്തമായി സമ്മര്‍ദ്ദം
ചെലുത്താന്‍
തയ്യാറാകുമോ?
*28.
വനവാസികളുടേയും
വനാതിര്‍ത്തിയില്‍
താമസിക്കുന്നവരുടെയും
കഷ്ടനഷ്ടങ്ങള്‍ കുറയ്ക്കാന്‍
പദ്ധതി
ശ്രീ.ആര്
. സെല്‍വരാജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനവാസികളുടേയും
വനാതിര്‍ത്തിയില്‍
താമസിക്കുന്ന
സമൂഹങ്ങളുടേയും
കഷ്ടനഷ്ടങ്ങള്‍
കുറയ്ക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
വന്യജീവിശല്യമുള്ള
പ്രദേശങ്ങളില്‍
താമസിക്കുന്ന
ഗോത്രവര്‍ഗ്ഗ കര്‍ഷകരെ
മാറ്റി
പാര്‍പ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
വനത്തിനുള്ളിലെ
ഗോത്രവര്‍ഗ്ഗക്കാരും
മറ്റ്
സെറ്റില്‍മെന്റുകളും
തമ്മിലുള്ള ബന്ധം
മെച്ചപ്പെടുത്തുന്നതിനുള്ള
പരിശ്രമങ്ങള്‍ തുടരുമോ;
വിശദമാക്കാമോ?
*29.
സമ്പൂര്‍ണ്ണ
കായിക ക്ഷമതാപദ്ധതി
ശ്രീ.പാലോട്
രവി
,,
പി.എ.മാധവന്
,,
സണ്ണി ജോസഫ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
വകുപ്പിന്റെ
നേതൃത്വത്തില്‍
സമ്പൂര്‍ണ്ണ കായിക
ക്ഷമതാപദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
സമ്പൂര്‍ണ്ണ കായിക
ക്ഷമതാപദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
കളിസ്ഥലങ്ങളുടെ
നിര്‍മ്മാണത്തിനും
വികസനത്തിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയനുസരിച്ച്
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കി വരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
*30.
വിഴിഞ്ഞം
അന്താരാഷ്ട്രതുറമുഖ
നിര്‍മ്മാണം
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്രതുറമുഖ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തികരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
തുറമുഖ
നിര്‍മ്മാണത്തിനുളള
തടസ്സങ്ങള്‍
എന്തെല്ലാമാണ് ; ഇതു
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത് ?
<<back