UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5091

ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് പി.ഷീബയുടെ ആത്മഹത്യ 

ശ്രീ. കെ.കുഞ്ഞിരാമന്‍ ( ഉദുമ)

(എ)ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ കുറിച്ചിക്കുന്ന് കോളനിയിലെ പി. ഷീബ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)വീട് നിര്‍മ്മിക്കാന്‍ മൌവ്വല്‍ഇല്യാസ് നഗറിലെ വ്യാപാരി മൊട്ടമ്മല്‍ ഇബ്രാഹിമില്‍ നിന്ന് ബ്ലാങ്ക് ചെക്ക് ഈട് നല്‍കി പണം വാങ്ങിയതിനു ശേഷം പലപ്പോഴായി ഒന്നരലക്ഷം രൂപ തിരിച്ചുനല്‍കിയിട്ടും ബ്ലാങ്ക് ചെക്ക് തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് 2013 ഒക്ടോബര്‍ 31-ന് പരേത നല്‍കിയ പരാതിയില്‍ പോലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നുവോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(സി)പോലീസ് ഈ വിഷയത്തില്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതുമൂലമാണ് ഷീബയ്ക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യം ഉണ്ടായതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഫലപ്രദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ? 

5092

പൊതുജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന കേസുകളുടെ അന്വേഷണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ഖജനാവിന് നഷ്ടമുണ്ടാകാത്തതും എന്നാല്‍ പൊതുജനങ്ങളുടെ സ്വത്തിനും ജീവനും മറ്റും ഭീഷണിയുണ്ടായിട്ടുള്ളതുമായ കേസുകളില്‍ന്മേല്‍ കാര്യമായ അന്വേഷണം ആവശ്യമില്ല എന്നതിന്‍മേലുള്ള ഈ സര്‍ക്കാരിന്‍റെ നയം വ്യക്തമാക്കാമോ ; 

(ബി)ഖജനാവിന് നഷ്ടമുണ്ടായിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പൊതുജനങ്ങള്‍ക്ക് വ്യാപകമായ പണനഷ്ടം സംഭവച്ചിട്ടുള്ള എത്ര കേസ്സുകളിന്മേല്‍ ഉന്നതതല പോലീസ് അന്വേഷണം ആവശ്യമില്ലായെന്ന് തീരുമാനിച്ചിട്ടുണ്ട് എന്നതിന്‍റെ വിശദാംശം അറിയിക്കാമോ ; 

(സി)ഖജനാവിന് നഷ്ടമില്ലാതെയിരുന്നിട്ടും പൊതുജനങ്ങളുടെ സ്ഥാവര/ജംഗമ സ്വത്തുക്കളുടെ നഷ്ടം പരിഗണിച്ച് ഓപ്പറേഷന്‍ കുബേര നടപ്പാക്കിയ സാഹചര്യം സംബന്ധിച്ച് വിശദാംശം നല്‍കാമോ ; 

(ഡി)എങ്കില്‍ വ്യാപകമായി പൊതുജനങ്ങള്‍ക്ക് ധനനഷ്ടം ഉണ്ടായിട്ടുള്ള സോളാര്‍ തട്ടിപ്പ് കേസ്സിന്‍റെ കാര്യത്തിലും ഉന്നതതല പ്രത്യേക അന്വേഷണം നടത്തുന്നതിന് തയ്യാറാകുമോ ?

5093

ലീ തട്ടിപ്പുകള്‍

ശ്രീ. സി. മമ്മൂട്ടി

(എ)ലീ തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികളില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ; എത്ര കോടി രൂപയുടെ തട്ടിപ്പുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത് ;

(ബി)തട്ടിപ്പിനിരയായവരില്‍ നല്ല ഭാഗവും പെരിന്തല്‍മണ്ണ നിവാസികളാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എത്ര പരാതികളാണ് ഇവിടെ നിന്നും ലഭിച്ചിട്ടുള്ളത് ;

(സി)ആസൂത്രിതമായി നടക്കുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(ഡി)പരാതി ലഭിച്ച ശേഷം അനേ്വഷണം നടത്തുന്നതിനു പകരം ഈ രീതിയിലുള്ള തട്ടിപ്പു ശ്രമങ്ങളെ മുന്‍കുട്ടി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും സംവിധാനം ഏര്‍പ്പെടുത്തുമോ ?

5094

ക്ലീന്‍ കാന്പസ്സേഫ് കാന്പസ് പദ്ധതിയുമായി ബന്ധപ്പെട്ട ലഹരിവേട്ട 

ശ്രീമതി കെ. എസ്. സലീഖ

(എ)ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ലീന്‍ കാന്പസ് സേഫ് കാന്പസ് പദ്ധതിയുടെ രൂപരേഖ എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)നിലവില്‍ സ്കൂളുകളും പരിസരങ്ങളും പോലീസ് പരിശോധിക്കുന്നുവെങ്കിലും ലഹരിമരുന്നു വില്പനക്കാരുടെ താവളങ്ങളായ പ്രൊഫഷണല്‍ കോളേജുകള്‍, സര്‍വ്വകലാശാലയും അനുബന്ധ സ്ഥാപനങ്ങളും, തിയേറ്ററുകള്‍, പാര്‍ക്കുകള്‍, റയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കാനും, വില്പനക്കാരെ കണ്ടെത്തി ശിക്ഷ നല്‍കാനും എന്തു നടപടികള്‍ നാളിതുവരെ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; 

(സി)ലഹരിമരുന്നുകളുടെ വിപണനകേന്ദ്രങ്ങളായി മെഡിക്കല്‍ സ്റ്റോറുകള്‍ മാറുന്നുവെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എത്ര മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 

(ഡി)നടപടികള്‍ക്ക് വിധേയമായ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് പോലീസ് വകുപ്പ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ; 

(ഇ)നാളിതുവരെ ക്ലീന്‍ കാന്പസ് സേഫ് കാന്പസ് പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര റെയ്ഡുകള്‍ നടത്തി; എത്ര പേരെ അറസ്റ്റു ചെയ്തു വിട്ടയച്ചു; എത്ര തുകയുടെ ലഹരിവസ്തുക്കള്‍ കണ്ടെടുത്തു; എത്ര തുക പിഴയിനത്തില്‍ ഈടാക്കി; എത്ര പേര്‍ ജയിലിലുണ്ട്; വിശദാംശം വ്യക്തമാക്കുമോ? 

5095

അന്പലപ്പുഴ മണ്ധലത്തില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി 

ശ്രീ. ജി. സുധാകരന്‍

(എ)അന്പലപ്പുഴ മണ്ധലത്തില്‍ ഏതെല്ലാം സ്കൂളുകളിലാണ് സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് സംവിധാനം പ്രവര്‍ത്തിച്ചുവരുന്നത്; 

(ബി)തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകള്‍ക്ക് ഉപരിപഠനാര്‍ത്ഥം അധിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ;

(സി)സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; 

(ഡി)അന്പലപ്പുഴ മണ്ധലത്തിലെ എല്ലാ ഹൈസ്കൂളുകളിലും കോളേജുകളിലും പ്രസ്തുത പദ്ധതി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ? 

5096

പീഡനക്കേസ്സുകള്‍ 

ശ്രീമതി കെ. കെ. ലതിക

(എ)പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 2014-ല്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത കേസുകളില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ നേരിട്ട് പീഡിപ്പിച്ചതായി പരാതിയുള്ള കേസുകള്‍ എത്ര; പെണ്‍കുട്ടികളെ അദ്ധ്യാപകര്‍ പീഡിപ്പിച്ചതായി പരാതിയുള്ള എത്ര കേസുകള്‍; വ്യക്തമാക്കുമോ; 

(സി)പ്രസ്തുത കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച എത്ര കേസുകളുണ്ടെന്ന് വ്യക്തമാക്കുമോ? 

5097

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതി്രകമങ്ങള്‍ 

ശ്രീ. ഇ. പി. ജയരാജന്‍

(എ)സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളില്‍ എത്ര ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്; 

(ബി)നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളില്‍ കേരളം എത്രാമത് സ്ഥാനത്താണുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന അതി്രകമങ്ങളുടെ 2013-14-ലെയും 2014-ല്‍ മേയ് 31 വരെയുള്ള കണക്കുകള്‍ ലഭ്യമാക്കുമോ; 

(ഡി)സംസ്ഥാനത്ത് ഏതു ജില്ലയാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്നും മറ്റ് ജില്ലകളുടെ സ്ഥാനം എത്രയാണെന്നും വ്യക്തമാക്കുമോ ?

5098

രാഷ്ട്രീയ സംഘട്ടനങ്ങളും വര്‍ഗ്ഗീയലഹളകളും 

ശ്രീ. എ.കെ. ബാലന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് എത്ര രാഷ്ട്രീയ സംഘട്ടനം ഉണ്ടായിട്ടുണ്ട്; എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; എത്ര പേരെ അറസ്റ്റ്ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)പ്രസ്തുത രാഷ്ട്രീയ സംഘട്ടനങ്ങളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; അവരുടെ രാഷ്ട്രീയ ബന്ധം വ്യക്തമാക്കുമോ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്; എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; എത്ര പേരെ അറസ്റ്റു ചെയ്തു; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ഡി)പ്രസ്തുത വര്‍ഗ്ഗീയ കലാപങ്ങളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

5099

വടകര റൂറല്‍ ഡിവിഷനില്‍ നടന്ന കുറ്റകൃത്യം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)2013 ജനുവരി മുതല്‍ 2014 മെയ് വരെ വടകര റൂറല്‍ പരിധിയില്‍ എത്ര കുറ്റകൃത്യങ്ങള്‍ നടന്നു; എത്ര കേസുകള്‍ എടുത്തു; എത്ര പേരെ അറസ്റ്റു ചെയ്തു; സ്റ്റേഷന്‍ തിരിച്ച് വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഇതേ കാലയളവില്‍ ഓരോ സ്റ്റേഷന്‍ പരിധിയിലും എത്ര ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് പരിശോധനകള്‍ നടന്നു; ഏതൊക്കെ കേന്ദ്രങ്ങളിലാണ് നടന്നത്; സ്റ്റേഷന്‍ തിരിച്ച് വ്യക്തമാക്കുമോ; 

(സി)കൊയിലാണ്ടി സ്റ്റേഷന്‍ പരിധിയിലെ കീഴരിയൂരില്‍ വീടിന് ബോംബെറിഞ്ഞ കേസിലും, പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറങ്ങിക്കിടക്കുന്പോള്‍ കുടില്‍ കത്തിച്ച കേസിലും എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

5100

കാസര്‍ഗോഡ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എത്ര കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്നും, ഈ കേസുകളുടെ സ്വഭാവം എന്താണെന്നും വ്യക്തമാക്കാമോ?

5101

പെരുനാട് എസ്.എന്‍.ഡി.പി. ശാഖ ക്ഷേത്രത്തിന് സമീപമുള്ള കൊടിമരം നശിപ്പിക്കല്‍ 

ശ്രീ. രാജു എബ്രഹാം

(എ)പെരുനാട് മഠത്തുംമൂഴി 831-ാം നന്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിന് മുന്പില്‍ നിന്നിരുന്ന കൊടിമരം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത് സംബന്ധിച്ച് പെരുനാട് പോലീസ് കേസെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ്; ഏതൊക്കെ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്; 

(ബി)പ്രതികളെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ടോ; കേസില്‍ എത്ര പ്രതികളാണ് ഉള്ളത്; ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ;

(സി)ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നോ; എന്തൊക്കെ തെളിവുകളാണ് ഇവര്‍ക്ക് ലഭിച്ചത്; പ്രതികളെപ്പറ്റിയുള്ള സൂചനകള്‍ ഈ വിദഗ്ദ്ധര്‍ നല്‍കിയിട്ടുണ്ടോ; 

(ഡി)സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും കേസിന്‍റെ ദുരൂഹത നീക്കുന്നതിനോ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുന്നതിനോ കഴിയാത്തതിന്‍റെ കാരണം വിശദമാക്കാമോ; 

(ഇ)പ്രസ്തുത സംഭവത്തെക്കുറിച്ചുള്ള അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറി സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരാന്‍ തയ്യാറാകുമോ?

5102


കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള അപേക്ഷ 

ശ്രീ.എന്‍.എ. നെല്ലിക്കുന്ന്

(എ)കേസ്സുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷകളിന്മേല്‍ സ്വീകരിക്കുന്ന നടപടിക്രമം എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി)ജില്ലയില്‍ നിന്നുള്ള അപേക്ഷയില്‍ ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശ ആവശ്യപ്പെടാറുണ്ടോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേസ് പിന്‍വലിക്കാനുള്ള എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; എത്രയെണ്ണത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്; എത്ര കേസ്സുകള്‍ പിന്‍വലിച്ചിട്ടുണ്ട്; 

(ഡി)കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഈ കാലയളവില്‍ ഇപ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; എത്രയെണ്ണത്തില്‍ തീരുമാനമായിട്ടുണ്ട്: ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ എത്ര കേസുകള്‍ പെന്‍റിംഗിലുണ്ടെന്ന് വ്യക്തമാക്കുമോ ?

5103

പോലീസ് കസ്റ്റഡി മരണം 

ശ്രീ. കെ. രാധാകൃഷ്ണന്‍ 
,, പി. ശ്രീരാമകൃഷ്ണന്‍ 
ഡോ. കെ. ടി. ജലീല്‍ 
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ പീഡനത്തിനിരയായ യുവതി മരണപ്പെട്ട സംഭവം സംബന്ധിച്ച് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്?

5104

ചങ്ങരകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം

ഡോ. കെ.ടി. ജലീല്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ എത്ര കസ്റ്റഡി മരണങ്ങള്‍ ഉണ്ടായിട്ടുണ്ട് ; കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചശേഷം മരണപ്പെട്ട എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ; വ്യക്തമാക്കുമോ ; 

(ബി)സംസ്ഥാന പോലീസ് പരാതി പരിഹാര സമിതിയംഗം റിട്ട.ജില്ലാ ജഡ്ജി പി. മുരളീധരന്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഏതെല്ലാം കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരുന്നതെന്ന് വ്യക്തമാക്കാമോ ; 

(സി)ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ?

5105

ചേര്‍ത്തല മണ്ധലത്തില്‍ നടന്നിട്ടുള്ള ഭവനഭേദനങ്ങളും മോഷണശ്രമങ്ങളും

ശ്രീ. പി. തിലോത്തമന്‍

(എ) ഈ സര്‍ക്കാരിന്‍റെ കാലത്ത് ചേര്‍ത്തല മണ്ധലത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ള ഭവനഭേദനങ്ങളും മോഷണങ്ങളും എത്രയാണെന്നു വ്യക്തമാക്കാമോ; ഇവയില്‍ എത്ര കേസുകളില്‍ പ്രതികള്‍ പിടിക്കപ്പെട്ടു എന്ന് വ്യക്തമാക്കാമോ; 

(ബി) ചേര്‍ത്തല നാഷണല്‍ ഹൈവേയിലെ ദീപിക ജംഗ്ഷനു സമീപമുള്ള വീട്ടില്‍ മാസങ്ങള്‍ക്കുമുന്പ് പകല്‍ നടന്ന ഭവനഭേദനവും മോഷണവും സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിന്‍റെ പുരോഗതി വ്യക്തമാക്കാമോ; ഇവിടെനിന്നും നഷ്ടമായ സ്വര്‍ണ്ണവും പണവും തിരികെ ലഭിച്ചോ എന്നു വ്യക്തമാക്കാമോ; 

(സി) ചേര്‍ത്തല മണ്ധലത്തില്‍ ഈ കാലയളവില്‍ നടന്ന മോഷണങ്ങളില്‍ എത്ര എണ്ണം അന്യസംസ്ഥാനക്കാരായ കുറ്റവാളികള്‍ നടത്തിയവയാണെന്ന് വ്യക്തമാക്കാമോ?

5106

അതിക്രമങ്ങള്‍, ക്രമസമാധാനപ്രശ്നങ്ങള്‍ എന്നിവയിലുണ്ടായ വര്‍ദ്ധനവ്

ശ്രീ. എ. കെ. ബാലന്‍ 
,, വി. ചെന്താമരാക്ഷന്‍ 
,, എളമരം കരീം 
,, വി. ശിവന്‍കുട്ടി

(എ)സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായും സമൂഹം കടുത്ത അരക്ഷിതാവസ്ഥയിലകപ്പെട്ടിരിക്കുന്നതായും പറയപ്പെടുന്നതിന്‍റെ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ; 

(ബി)ക്രമസമാധാനപാലനത്തില്‍ ഏറ്റവും മുന്നിലായിരുന്ന കേരളം ഇത്രപെട്ടെന്ന് ഈ നിലയിലേക്ക് മാറാനിടയാക്കിയത് നയവൈകല്യങ്ങളാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം ലഭ്യമാണോ ; എങ്കില്‍ ഇനം തിരിച്ച് വെളിപ്പെടുത്താമോ ; വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വരില്‍ ഇപ്പോഴും അറസ്റ്റ് ചെയ്യപ്പെടാത്തവരെത്ര ; 

(ഡി)പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാണെന്നും ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടാനിടയായെന്നുമുള്ള ആക്ഷേപം എന്തുകൊണ്ടാണെന്ന് പരിശോധിക്കുമോ ?

5107

ശ്രീ. മണിയന്‍പിളളയുടെ കൊലപാതകം

ശ്രീ. ജി. എസ്. ജയലാല്‍

(എ)പാരിപ്പളളി പോലീസ് സ്റ്റേഷനിലെ ജീപ്പ് ഡ്രൈവര്‍ ആയി ജോലി നോക്കിയിരുന്ന ശ്രീ. മണിയന്‍പിളളയുടെ കൊലപാതകം നടന്നത് എന്നാണ്; നാളിതുവരെ പ്രതികളെ പിടികൂടുന്നതിലേക്ക് ഗവണ്‍മെന്‍റ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിലവിലുളള അന്വേഷണ സംഘത്തെ മാറ്റി അന്വേഷണ ചുമതല മറ്റാരെയെങ്കിലും ഏല്‍പ്പിക്കുവാന്‍ സന്നദ്ധമാകുമോ; 

(സി)പോലീസ് ഉദ്യോഗസ്ഥന്‍മാരെ കൊലപ്പെടുത്തിയ സമാന കേസ്സുകളില്‍ പ്രതികളെ പിടികൂടുവാന്‍ കഴിയാത്ത എത്ര കേസ്സുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുണ്ട;് ആയതിന്‍റെ വിശദാംശം അറിയിക്കുമോ?

5108

കെ. ഇ. ദീപക്കിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം

ശ്രീമതി കെ.കെ. ലതിക

(എ)കെ.വി.ആര്‍. മോട്ടേഴ്സ് കൊണ്ടോട്ടി ബ്രാഞ്ച് മാനേജരായിരുന്ന ശ്രീ. കെ. ഇ. ദീപക് എന്നയാളുടെ ആത്മഹത്യ സംബന്ധിച്ച് പരേതന്‍റെ പിതാവ് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണ നടപടികള്‍ പൂര്‍ത്തിയായിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)പരേതന്‍റെ പക്കല്‍ നിന്നും ആത്മഹത്യാക്കുറുപ്പ് കണ്ടെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(സി)പരേതന്‍റെ പിതാവിന്‍റെ പരാതി സംബന്ധിച്ചും ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ചും നടത്തിയ അന്വേഷണത്തില്‍ എന്തെല്ലാം വസ്തുതകളാണ് വെളിപ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ?

5109

ബേബിയുടെ മരണം സംബന്ധിച്ച അന്വേഷണം

ശ്രീ. മോന്‍സ് ജോസഫ്

(എ)കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഉഴവൂര്‍ പഞ്ചായത്ത് മോനിപ്പള്ളി വില്ലേജില്‍ ശ്രീ ജോസഫ് കുര്യന്‍റെ (ബേബി) ദുരൂഹ മരണത്തിന്‍റെ അന്വേഷണ പുരോഗതി വ്യക്തമാക്കാമോ; 

(ബി)ലോക്കല്‍ പോലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് നല്‍കിയിരുന്ന 665/വി.ഐ.പി/14/എം (ഹോം) എന്ന നന്പര്‍ പരാതിയില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വ്യക്തമാക്കാമോ; 

(സി)ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബേബിയുടെ ദുരൂഹ മരണം സംബന്ധിച്ച് എന്തെല്ലാം കാര്യങ്ങളാണ് പുതുതായി കണ്ടെത്തിയിട്ടുള്ളത്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ ചുമതല വഹിക്കുന്ന പ്രധാന ഉദ്യോഗസ്ഥര്‍ ആരെല്ലാമാണ്; 

(ഡി)ബേബിയുടെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികള്‍ രക്ഷപ്പെടാതിരക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഇ)കേസന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ?

5110

നെല്ല്യാടി പുഴയിലെ അനധികൃത മണലൂറ്റ് 

ശ്രീ. കെ. ദാസന്‍

(എ)നെല്ല്യാടി പുഴയില്‍ അനധികൃത മണലൂറ്റ് തടയുന്നതിനായി സ്ഥാപിച്ച പോലീസ് പോസ്റ്റ് നിര്‍ത്തലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)പ്രസ്തുത നടപടി മണല്‍ മാഫിയകള്‍ക്ക് ഗുണകരമായിയെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ഉടനടി പോലീസ് ബോട്ട് പട്രോളിംഗ് പുനസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5111

മണല്‍കടത്ത് 

ശ്രീ. റ്റി.വി. രാജേഷ്

(എ)മണല്‍കടത്തുമായി ബന്ധപ്പെട്ട് പഴയങ്ങാടി പോലീസ് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ; എത്ര ലോഡ് മണല്‍ ഇവിടെനിന്നും പിടിച്ചെടുത്തിട്ടുണ്ട്; 

(ബി)മണല്‍കടത്ത് തടയുന്നതിനുള്ള ശ്രമങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് വിശദമാക്കാമോ?

5112

കാസര്‍ഗോഡ് ജില്ലയിലെ എക്സ്പ്ലോസീവ് ലൈസന്‍സുള്ള ക്വാറികള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയില്‍ ക്വാറികള്‍ ആരംഭിക്കുന്നതിനുള്ള എക്സ്പ്ലോസീവ് ലൈസന്‍സ് ലഭ്യമായവരുടെ എണ്ണം വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ലൈസന്‍സ് എത്ര കാലയളവിലേയ്ക്കാണ് നല്‍കുന്നതെന്നും ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ; 

(സി)നിലവില്‍ ലൈസന്‍സ് ഉള്ള ക്വാറികളുടെ വിശദമായ പട്ടിക ലഭ്യമാക്കാമോ?

5113

പടക്കനിര്‍മ്മാണവിപണന മേഖലയിലെ അപകടങ്ങള്‍ 

ശ്രീ. സി. മോയിന്‍കുട്ടി 
,, സി. മമ്മൂട്ടി 
,, എന്‍. ഷംസുദ്ദീന്‍ 
,, പി.കെ. ബഷീര്‍ 

(എ)പടക്കനിര്‍മ്മാണ വിപണനമേഖലയില്‍ അപകടങ്ങളും അപകടമരണങ്ങളും വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇപ്രകാരമുള്ള അപകടങ്ങള്‍ നിരന്തരമായി ഉണ്ടാകുന്നതിന്‍റെയും അവ കൂടുതല്‍ മാരകമാകുന്നതിന്‍റെയും കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(സി)പടക്കനിര്‍മ്മാണ ലൈസന്‍സ് നല്‍കുന്പോള്‍, ഉപോഗിക്കാവുന്ന കെമിക്കല്‍സ്, സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ച് നിബന്ധന ഏര്‍പ്പെടുത്താറുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ഡി)2011, 2012, 2013 എന്നീ വര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചു എന്നതിന്‍റെ കണക്ക് വെളിപ്പെടുത്തുമോ?

5114

കാസര്‍ഗോഡ് ജില്ലയില്‍ അനുവദിച്ച സ്പെഷ്യല്‍ പാക്കേജ് വാഹനങ്ങള്‍ 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)സ്പെഷ്യല്‍ പാക്കേജിന്‍റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയ്ക്ക് അനുവദിച്ച പോലീസ് വാഹനങ്ങള്‍ ഏത് ആവശ്യത്തിന്, എവിടെയൊക്കെ ഓടിക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്; 

(ബി)പ്രസ്തുത തീരുമാനത്തിനെതിരായി ഏതെങ്കിലും വാഹനം മറ്റിടങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടോ;

(സി)സ്പെഷ്യല്‍ പാക്കേജിന്‍റെ ഭാഗമായി അനുവദിച്ച വാഹനങ്ങള്‍ക്ക് ഇതുവരെയായി എത്ര രൂപയുടെ ഇന്ധനം ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

5115

പോലീസ് സേനയില്‍ വാങ്ങിയ വാഹനങ്ങള്‍ 

ശ്രീമതി കെ. എസ്. സലീഖ

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ പോലീസ് വകുപ്പില്‍ എത്ര വാഹനങ്ങള്‍ വാങ്ങി; ആയതിന്‍റെ ഫലമായി ചെലവഴിച്ച തുക എത്ര; വ്യക്തമാക്കുമോ; 

(ബി)ഈ കാലയളവിനുള്ളില്‍ വകുപ്പിന്‍റെ എത്ര വാഹനങ്ങള്‍ ലേലം ചെയ്തു; ആയതുവഴി എത്ര തുക ലഭിച്ചു; വ്യക്തമാക്കുമോ; 

(സി)സംസ്ഥാനത്ത് നിലവില്‍ എത്ര പോലീസ് വാഹനങ്ങള്‍ ഉപയോഗശൂന്യമായതായിട്ടുണ്ട്; 

(ഡി)മുഖ്യമന്ത്രിയടക്കം, മന്ത്രിമാരുടെ എസ്കോര്‍ട്ടിനായി എത്ര വാഹനങ്ങള്‍ വിട്ടുനല്‍കിയിട്ടുണ്ട്; ഏതൊക്കെ മന്ത്രിമാര്‍ക്ക് എത്ര വാഹനങ്ങള്‍ വീതമെന്ന് വ്യക്തമാക്കുമോ; 

(ഇ)പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ സ്വകാര്യ ആവശ്യത്തിന് പോലീസ് വാഹനം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(എഫ്)എങ്കില്‍ ഏതൊക്കെ പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിച്ചു; എപ്രകാരമുള്ള നടപടിയാണെന്ന് വ്യക്തമാക്കുമോ?

5116

സബ് ഇന്‍സ്പെക്ടര്‍ സെലക്ഷന്‍ 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)2004 കാലഘട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ബ്രാഞ്ചിലേക്ക് നടത്തിയ സെലക്ഷനില്‍ ഏ.ഛ(ഞ)േചീ.458/05/ഒീാല തീയതി 25.02.2005 പ്രകാരം ആരെയെല്ലാമാണ് സബ് ഇന്‍സ്പെക്ടറായി പരിഗണിച്ചതെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത ഉത്തരവു പ്രകാരം സബ് ഇന്‍സ്പെക്ടറായി പരിഗണിക്കുന്നതിനുള്ള അധിക യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(സി)60930/അ4/2006/ഒീാല, 68974/അ2/04/ഒീാല എന്നീ ഫയലുകളില്‍ നടപടികള്‍ സ്വീകരിക്കുന്പോള്‍ ഏ.ഛ(ഞ)േചീ.458/05/ഒീാല നന്പര്‍ ഫയലില്‍ സ്വീകരിച്ച മാനദണ്ധം പാലിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ? 

(ഡി)ഏ.ഛ(ഞ)േചീ.458/05/ഒീാല നന്പര്‍ ഫയലില്‍ സ്വീകരിച്ച മാനദണ്ധം 60930/അ2/06/ഒീാല, 68974/അ2/04/ഒീാല എന്നീ ഫയലുകളിലും സ്വീകരിച്ച് ഉത്തരവാകുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

5117

ജില്ലാസായുധ റിസര്‍വ്വ് ക്യാന്പിലെ സബ് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകള്‍ 

ശ്രീ. സി. ദിവാകരന്‍

(എ)സബ് ഇന്‍സ്പെക്ടര്‍ ഡിസ്ട്രിക്റ്റ് ആംഡ് റിസര്‍വ്വ് തസ്തികയിലേക്ക് നിലവില്‍ എത്ര ഒഴിവുകളാണ് ഉള്ളത് ; 

(ബി)2014-ല്‍ എത്ര ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തത് ; 

(സി)അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി പ്രകാരം എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട് ?

5118

KSSR 39 ഇന്‍വോക്ക് ചെയ്തുള്ള സബ് ഇന്‍സ്പെക്ടര്‍ നിയമനം 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)2003-ന് ശേഷം കേരള പോലീസില്‍ ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് ഫിസിക്കല്‍ ടെസ്റ്റില്‍ ജയിക്കാത്ത എത്ര പോലീസുകാരെKSSR.  39 ഇന്‍വോക് ചെയ്ത് നേരിട്ട് സബ്ബ് ഇന്‍സ്പെക്ടര്‍ (GE) ബ്രാഞ്ചില്‍ നിയമനം നല്‍കി ഉത്തരവായിട്ടുണ്ടെന്ന് ഉത്തവിന്‍റെ നന്പര്‍ സഹിതം വിശദമാക്കുമോ; 

(ബി)KSSR. 39 ഇന്‍വോക്ക് ചെയ്ത് നിയമനം നടത്തുന്ന രീതിയില്‍ അവലംബിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(സി)ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചിലേക്ക് അപേക്ഷിച്ച ഉദേ്യാഗാര്‍ത്ഥി പ്രസ്തുത വിഭാഗത്തില്‍ തന്നെ PSC നടത്തുന്ന കായികക്ഷമതാ പരീക്ഷ ജയിക്കണമെന്ന നിയമം എന്നുമുതലാണ് മാറ്റിയതെന്ന് വിശദമാക്കുമോ ?

5119

കേരള പോലീസ് ആക്ട് പ്രകാരമുളള ശിക്ഷാ നടപടികള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കേരള പോലീസ് ആക്ട് (2011) വകുപ്പ് 101 ഉപവകുപ്പ് 6 പ്രകാരം, ഉപവകുപ്പ് 4 (എ) മുതല്‍ (ജെ) വരെയുള്ള ഇനങ്ങളില്‍ പറഞ്ഞിരിക്കുന്ന ശിക്ഷാ നടപടികള്‍ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് തടസ്സമായി പരിഗണിക്കാറുണ്ടോ; 

(ബി)ഇല്ലെങ്കില്‍ പ്രസ്തുത ശിക്ഷാ നടപടികള്‍ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് തടസ്സമാകുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് സ്പെഷ്യല്‍ റൂള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കുമോ;

5120

പോലീസ് ഉദേ്യാഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 

ശ്രീ. എം.ഉമ്മര്‍

(എ)പോലീസ് ഉദേ്യാഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(ബി)സ്ഥലം മാറ്റത്തിന് വിധേയരാകുന്ന ഉദേ്യാഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്സ് ലഭ്യത, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)സ്ഥലം മാറ്റം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പ്രസ്തുത പോരായ്മകള്‍ പരിഹരിക്കുന്നതിന്, ആവശ്യമായ ഭേദഗതി വരുത്തുന്നകാര്യം പരിഗണിക്കുമോ? 

5121

പോലീസ് സേനയിലെ സ്ഥലംമാറ്റം 

ശ്രീ. കെ. രാധാകൃഷ്ണന്‍ 
,, എം. ചന്ദ്രന്‍ 
,, എ. പ്രദീപ് കുമാര്‍ 
,, ബി. സത്യന്‍ 

(എ)പോലീസ് സേനയിലെ സ്ഥലം മാറ്റത്തിന് പിന്തുടര്‍ന്നുവന്ന മാനദണ്ധങ്ങള്‍ എന്തായിരുന്നു; മാനദണ്ധങ്ങള്‍ പുതുക്കിയിട്ടുണ്ടോ; എന്തെല്ലാം കാര്യങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്; പുതിയ മാനദണ്ധം സംബന്ധിച്ച് വിശദമാക്കുമോ; ഇത് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുകയുണ്ടായി; 

(ബി)ഈ സര്‍ക്കാര്‍ മാനദണ്ധങ്ങള്‍ പാലിക്കാതെ സ്ഥലമാറ്റം നടത്തിയതിന്‍റെ ഭാഗമായി സ്ഥലമാറ്റം കിട്ടിയവര്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)പുതുക്കിയ സ്ഥലംമാറ്റ മാനദണ്ധമനുസരിച്ച് ഡി.ജി.പി.ക്ക് സ്വതന്ത്രമായി സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കാന്‍ സാദ്ധ്യമാവുമോ; ഏതെല്ലാം ഗ്രേഡിന് മുകളിലുള്ളവരുടെ സ്ഥലമാറ്റം മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ പരിഗണനയ്ക്കായി വരേണ്ടതുണ്ട്; വിശദമാക്കുമോ? 

5122

പോലീസ്ക്യാന്പ് ഫോളോവേഴ്സിന്‍റെ സ്പെഷ്യല്‍ റൂള്‍ 

ശ്രീ. വി. ശശി

(എ)പോലീസ്ക്യാന്പ് ഫോളോവേഴ്സിനായി സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

5123

പോലീസ് സേനാംഗങ്ങളുടെ സ്ഥലം മാറ്റത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)പോലീസ് സേനാംഗങ്ങളുടെ സ്ഥലം മാറ്റത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പോലീസ് സേനാംഗങ്ങളുടെ സ്ഥലമാറ്റത്തിന് നിലവില്‍ സ്വീകരിച്ചുകൊണ്ടിരുന്ന മാനദണ്ധം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ?

5124

പെരുന്പടപ്പ് പോലീസ് സ്റ്റേഷനില്‍ ജീവനക്കാരുടെ ദൌര്‍ലഭ്യം 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)പൊന്നാനി മണ്ധലത്തിലെ പെരുന്പടപ്പ് പോലീസ് സ്റ്റേഷനില്‍ ആകെ എത്ര തസ്തികകളാണുള്ളത്; ഇതില്‍ എത്ര തസ്തികകളില്‍ ജീവനക്കാരുണ്ട്; 

(ബി)മതിയായ പോലീസുകാരില്ലാത്തതു മൂലം പ്രദേശത്ത് അക്രമവും കളവും വ്യാപകമായി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)പ്രസ്തുത സ്റ്റേഷനില്‍ ഇപ്പോള്‍ സ്ഥിരം സബ് ഇന്‍സ്പെക്ടര്‍ ഉണ്ടോ; ഇല്ലായെങ്കില്‍ ആര്‍ക്കാണ് ചുമതല; 

(ഡി)നല്ല സര്‍വ്വീസ് റെക്കോര്‍ഡ് ഉള്ള പോലീസുകാരെ ഇവിടെ നിയമിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

5125

വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് 

ശ്രീ. എം. ചന്ദ്രന്‍

(എ)വനിതാ പോലീസ് കോണ്‍സ്റ്റബിളിന്‍റെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എത്ര പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(സി)റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്കാണ് ഇതുവരെ നിയമനം നല്‍കിയിട്ടുള്ളത്;

(ഡി)വനിതാ പോലീസിന്‍റെ എത്ര ഒഴിവുകളാണ് ഇപ്പോള്‍ നിലവിലുള്ളത്;

(ഇ)വനിതാ പോലീസിന്‍റെ എണ്ണം വര്‍ധിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ?

5126

കേരള പോലീസില്‍ വനിതാ പ്രാതിനിധ്യം 

ശ്രീ. പി.കെ. ഗുരുദാസന്‍ 
ശ്രീമതി കെ.കെ. ലതിക 
,, പി. അയിഷാ പോറ്റി 
ശ്രീ. എസ്. രാജേന്ദ്രന്‍ 

(എ)കേരള പോലീസില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്താമോ; സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധന നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വനിതാ പോലീസിന്‍റെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമോ; 

(ബി)കേരള പോലീസില്‍ വനിതകളുടെ എണ്ണം 25 ശതമാനം ആക്കുമെന്ന പ്രഖ്യാപനം നടപ്പാക്കുകയാണെങ്കില്‍ എത്ര ഒഴിവുകള്‍ ഉണ്ടാകുമെന്ന് വെളിപ്പെടുത്താമോ; 

(സി)വനിത കോണ്‍സ്റ്റബിള്‍മാരുടെ പി.എസ്.സി. തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; ഇതിനകം നല്‍കിയ നിയമനം എത്രയാണ്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ?

5127

സബ്സിഡിയറി സെന്‍ട്രല്‍ പോലീസ് ക്യാന്‍റീനുകള്‍ 

ശ്രീ. ഇ.പി. ജയരാജന്‍

(എ)സംസ്ഥാനത്തെ പോലീസ് സേനയിലെ ജീവനക്കാര്‍ക്കുവേണ്ടി ആരംഭിച്ച സബ്സിഡിയറി സെന്‍ട്രല്‍ പോലീസ് ക്യാന്‍റീനുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്; 

(ബി)ഇവയിലേയ്ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും സ്റ്റോക്കു ചെയ്യുന്നതിനും വില്പന നടത്തുന്നതിനും എന്തെങ്കിലും ചട്ടങ്ങളോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ നിലവിലുണ്ടോ; 

(സി)മാസ്റ്റര്‍ ക്യാന്‍റീനുകള്‍ മുഖേന 2011-2012-ലും 2012-2013-ലും 2013-14-ലും എത്ര തുകയുടെ പര്‍ച്ചേസ് നടത്തിയിട്ടുണ്ട്; 

(ഡി)മാസ്റ്റര്‍ ക്യാന്‍റീനുകള്‍ മുഖേനയല്ലാതെ ലോക്കല്‍ പര്‍ച്ചേസ് മുഖേന 2011-12-ലും 2012-13-ലും 2013-14-ലും വിവിധ ക്യാന്‍റീനുകളില്‍ എത്ര തുകയുടെ പര്‍ച്ചേസ് നടത്തിയിട്ടുണ്ട്; 

(ഇ)മത്സരാധിഷ്ഠിത ടെന്‍ഡര്‍ മുഖേനയോ ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടോ ആണോ ഇതുവരെയുള്ള പര്‍ച്ചേസുകള്‍ നടത്തിയിട്ടുള്ളത് ; 

(എഫ്)ഇല്ലെങ്കില്‍ മറ്റെന്തുമാര്‍ഗ്ഗമാണ് പര്‍ച്ചേസിംഗിന് സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ ?

5128

മദ്യപന്മാര്‍ ശല്യപ്പെടുത്തുന്നത് തടയാന്‍ നടപടി 

ശ്രീ. ബി. സത്യന്‍

(എ)പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ ഏറ്റെടുത്ത് നിര്‍മ്മാണപ്രവര്‍ത്തനം നടത്തിവരുന്ന ഞാവേലിക്കോണം-പോങ്ങനാട് റോഡിലേയ്ക്ക് കിളിമാനൂരിലെ സ്വകാര്യബാറില്‍നിന്നും മദ്യപിച്ചിറങ്ങുന്നവര്‍, പ്രസ്തുത പൊതുവഴി പിടിച്ചടക്കുകയും സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ ശല്യപ്പെടുത്തുന്നതും സ്ഥിരമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)വിവസ്ത്രരായും അശ്ലീലച്ചുവയില്‍ സംസാരിച്ചും കൂട്ടം കൂടി നില്‍ക്കുന്ന മദ്യപന്‍മാരെ ഈ പൊതുവഴിയില്‍നിന്നും ഒഴിവാക്കുവാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

5129

ചാലക്കുടി മണ്ധലത്തില്‍പ്പെട്ട മലക്കപ്പാറ പോലീസ് സ്റ്റേഷന്‍റെ ശോചനീയാവസ്ഥ 

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടി മണ്ധലത്തില്‍പ്പെട്ട മലക്കപ്പാറ പോലീസ് സ്റ്റേഷന്‍റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; മലക്കപ്പാറ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

5130

റാന്നി പോലീസ് സ്റ്റേഷനുവേണ്ടിയുള്ള കെട്ടിടം 

ശ്രീ. രാജു എബ്രഹാം

(എ)റാന്നി പോലീസ് സ്റ്റേഷനുവേണ്ടിയുള്ള പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം എന്നാണാരംഭിച്ചത്; ഇതിന് എത്ര തുകയാണ് അനുവദിച്ചത്; നിര്‍മ്മാണം ഇപ്പോള്‍ ഏതുഘട്ടംവരെയെത്തി; എന്തൊക്കെ സൌകര്യങ്ങളാണ് നിര്‍ദ്ദിഷ്ട കെട്ടിടത്തിലുണ്ടാകുക; 

(ബി)കരാറനുസരിച്ച് നിര്‍മ്മാണം എന്നാണ് പൂര്‍ത്തിയാക്കേണ്ടത്; നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ; ഇനിയും എത്രനാള്‍കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയും; നിര്‍മ്മാണ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളത് ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.