|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5164
|
വനശ്രീ യൂണിറ്റുകള്‍
ശ്രീ. സി. പി. മുഹമ്മദ്
,, തേറന്പില്‍ രാമകൃഷ്ണന്
,, അന്‍വര്‍ സാദത്ത്
,, കെ. ശിവദാസന്‍ നായര്‍
(എ)വനശ്രീ യൂണിറ്റുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)എന്തെല്ലാം സാധനങ്ങളാണ് ഈ യൂണിറ്റുകള്‍ വഴി വില്‍ക്കപ്പെടുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)വനശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പ്രസ്തുത യൂണിറ്റുകള്‍ പുനഃസംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5165 |
എന്‍റെ മരം പദ്ധതി
ശ്രീ.പി.സി. വിഷ്ണുനാഥ്
,, എ.പി. അബ്ദുള്ളക്കുട്ടി
,, ലൂഡി ലൂയിസ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)എന്‍റെ മരം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)കൃത്രിമ വനം സൃഷ്ടിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് വനസംരക്ഷണത്തില്‍ താല്പര്യം ഉണ്ടാകുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എവിടെയെല്ലാമാണ് പദ്ധതി നടപ്പിലാക്കിവരുന്നത്; വിശദമാക്കാമോ ;
(ഡി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
5166 |
വൃക്ഷത്തൈ വിതരണവും പരിപാലനവും
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന് ഏതെല്ലാം സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തത്;
(ബി)പുറംപോക്ക് ഭൂമികളില്‍ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(സി)വിതരണം ചെയ്യുന്ന തൈകള്‍ നടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി നിലവില്‍ സംവിധാനമുണ്ടോ?
(ഡി)വിതരണം ചെയ്യുന്ന തൈകളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നുണ്ടോ; വിശദമാക്കുമോ?
|
5167 |
സോഷ്യല്‍ ഫോറസ്ട്രി പദ്ധതികള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)സോഷ്യല്‍ ഫോറസ്ട്രി വിഭാഗം നിലവില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളെന്തെല്ലാമെന്ന് ഇനം തിരിച്ച് വിശദമാക്കുമോ;
(ബി)വൈദേശിക ജനുസ്സുകളില്‍പ്പെടുന്നതും നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും യോജ്യമല്ലാത്തതുമായ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതു മൂലം ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ;
(സി)ഇല്ലായെങ്കില്‍ അത്തരമൊരു പഠനം നടത്തുന്നതിന് വേണ്ട നടപടി കൈക്കൊള്ളുമോ;
(ഡി)സംസ്ഥാനത്തിന്‍റെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത വ്യക്ഷതൈകള്‍ സോഷ്യല്‍ ഫോറസ്ട്രി പദ്ധതികളിലൂടെ നട്ടു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)സംസ്ഥാനത്തിന്‍റെ പരിസ്ഥിതിക്ക് അനുയോജ്യമാകത്തക്കവണ്ണം പരന്പരാഗതമായ ഫലവൃക്ഷതൈകള്‍ വ്യാപകമായി നട്ടുപിടിപ്പിക്കുന്നതിന് നിലവില്‍ പദ്ധതിയുണ്ടോ; ഇല്ലായെങ്കില്‍ അത്തരം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5168 |
വനംകയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍
ശ്രീ. എം. ഹംസ
(എ)വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; അതിന്‍പ്രകാരം എത്ര വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്തു; ഒഴിപ്പിച്ചെടുത്ത വനഭൂമി സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ;
(ബി)സംസ്ഥാന വനഭൂമിയുടെ വിസ്തൃതി സംബന്ധിച്ച കണക്ക് 01.01.2006-ലേതും 01.01.2013-ലേതും ലഭ്യമാക്കാമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വനം കയ്യേറ്റങ്ങള്‍ക്ക് പട്ടയം നല്‍കുകയുണ്ടായോ; ഉണ്ടെങ്കില്‍ എത്ര; ജില്ലാടിസ്ഥാനത്തില്‍ വിശദാംശം നല്‍കാമോ;
(ഡി)വനം കയ്യേറ്റങ്ങള്‍ ആരംഭത്തില്‍തന്നെ ഒഴിപ്പിക്കുന്നതിനും വനാതിര്‍ത്തി സംരക്ഷണത്തിനുമായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
5169 |
കുടുംബശ്രീവഴി വൃക്ഷത്തൈ വിതരണം
ശ്രീ. പി. റ്റി. എ റഹിം
(എ)സോഷ്യല്‍ ഫോറസ്ട്രി വഴി വിതരണം ചെയ്യുന്ന വൃക്ഷങ്ങളുടെ തരവും ഗുണവും ഉപയോഗവും വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)മാവ്, പ്ലാവ് തുടങ്ങിയ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന് കുടുംബശ്രീയുടെയും ജില്ലാ പഞ്ചായത്തുകളുടെയും കൈവശമുളള ഫാമുകളുടെയും, സോഷ്യല്‍ ഫോറസ്ട്രിയുടെയും കൂട്ടായ്മ രൂപപ്പെടുത്താന്‍ മുന്‍കൈയെടുക്കുമോ?
|
5170 |
നാഗത്താന്‍പാറ എസ്.സി. കോളനിയില്‍ വൈദ്യുതി എത്തിക്കുന്നതിനായി വനം വകുപ്പിന്‍റെ അനുമതി
ശ്രീ. ബി.ഡി. ദേവസ്സി
കോടശ്ശേരി പഞ്ചായത്തിലെ നാഗത്താന്‍പാറ എസ്.സി. കോളനിയില്‍ വൈദ്യുതി എത്തിക്കുന്നതിന് വനംവകുപ്പിന്‍റെ അനുമതിക്കായി കെ.എസ്.ഇ.ബി. സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
|
5171 |
പട്ടയഭൂമിയില്‍ നിന്നും മുറിച്ചു മാറ്റാവുന്ന മരങ്ങള്‍
ശ്രീ. റോഷി അഗസ്റ്റിന്‍
(എ)പട്ടയഭൂമിയില്‍ നിന്നും ഏതെല്ലാം ഇനം മരങ്ങള്‍ വെട്ടിമാറ്റുന്നതിനാണ് കര്‍ഷകര്‍ക്ക് അനുമതി നല്‍കിവരുന്നത്;
(ബി)മരം വെട്ടിമാറ്റുന്നത് സംബന്ധിച്ച് ഇറക്കിയിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
5172 |
കാസര്‍ഗോഡ് ജില്ലയിലെ വനഭൂമിയുടെ വിസ്തീര്‍ണ്ണം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)2010-ല്‍ കാസര്‍ഗോഡ് ജില്ലയിലെ വനഭൂമിയുടെ വിസ്തീര്‍ണ്ണം എത്രയാണെന്ന കണക്കുകള്‍ നിയോജകമണ്ധലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(ബി)പുതിയ കണക്കുകള്‍ പ്രകാരം കാസര്‍ഗോഡ് ജില്ലയിലെ വനഭൂമിയുടെ വിസ്തീര്‍ണ്ണം എത്രയാണെന്ന് അറിയിക്കാമോ?
|
5173 |
കാഞ്ഞങ്ങാട് വനം വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ) കാഞ്ഞങ്ങാട് നിയോജക മണ്ധലത്തില്‍ വനം വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ബി) 2014-15 വര്‍ഷം വകുപ്പ് നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
|
5174 |
കുടിവെള്ള പദ്ധതിക്ക് പൈപ്പുകള്‍ സ്ഥാപിക്കാന്‍ വനം വകുപ്പിന്‍റെ അനുമതി
ശ്രീ. ജോസ് തെറ്റയില്‍
(എ) അങ്കമാലി നിയോജക മണ്ധലത്തിലെ അയ്യന്പുഴ പഞ്ചായത്തിലെ വനമേഖലയിലൂടെ കണ്ണിമംഗലം പാണ്ടുപാറ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് അനുവാദം ലഭ്യമാക്കുന്നതിലെ കാലതാമസത്തിന് കാരണം വിശദമാക്കാമോ;
(ബി) ഇത് എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
|
5175 |
താല്‍ക്കാലിക വാച്ചര്‍മാരെ സ്ഥിരപ്പെടുത്താന്‍ നടപടി
ശ്രീ. കെ. രാജു
(എ)വനം വകുപ്പില്‍ കഴിഞ്ഞ 20 വര്‍ഷത്തില്‍ അധികമായി ജോലി നോക്കി വരുന്ന താല്‍ക്കാലിക മസ്ദൂര്‍ വാച്ചര്‍മാരെ സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;
(ബി)ഇല്ലെങ്കില്‍ ഇവരെ സ്ഥിരപ്പെടുത്തുന്ന വിഷയം അനുഭാവ പൂര്‍ണ്ണമായി പരിഗണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
5176 |
അതിരപ്പിള്ളി, കോടശ്ശേരി പഞ്ചായത്തുകളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം തടയുന്നതിനുള്ള നടപടി
ശ്രീ. ബി. ഡി. ദേവസ്സി
(എ) കാട്ടുമൃഗങ്ങളുടെ ശല്യം വ്യാപകമായിട്ടുള്ള അതിരപ്പിള്ളി, കോടശ്ശേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സൌരോര്‍ജ്ജ വേലി കെട്ടി, കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി) വന്യമൃഗങ്ങള്‍ കൂട്ടത്തോടെ, ഭക്ഷണത്തിനായി നാട്ടിലേക്കിറങ്ങുന്നത് ഒഴിവാക്കുന്നതിനായി വനത്തിനുള്ളില്‍ വലിയ തോതില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
5177 |
വന്യജീവി ആക്രമണത്തിന് അടിയന്തര നഷ്ടപരിഹാരം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ;
(ബി)നിലവില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാനദണ്ധം സംബന്ധിച്ച വിശദാംശം നല്‍കുമോ ;
(സി)ഇത്തരത്തില്‍ അപകടം സംഭവിച്ചവര്‍ക്ക് ചികിത്സാ ചെലവിനോടൊപ്പം ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍, നഷ്ടമായ വേതനം കൂടി ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?
|
5178 |
പാലക്കാട് ജില്ലയിലെ വന്യജീവി ആക്രമണവും നഷ്ടപരിഹാരവും
ശ്രീ.വി. ചെന്താമരാക്ഷന്‍
(എ)2013-14 വര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ വന്യജീവികളുടെ ആക്രമണത്തില്‍ എത്രപേര്‍ മരണപ്പെട്ടു, എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്; വിശദാംശം നല്‍കുമോ;
(ബി)ഇതില്‍ എത്ര പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളത്; ഇനി എത്രപേര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനുണ്ട്; വിശദാംശം നല്‍കുമോ;
(സി)വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്ന ആളുകള്‍ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള കാലാവധി 3 മാസം എന്നുള്ളത് 6 മാസമായി മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
(ഡി)ചികിത്സാ കാലാവധി കഴിഞ്ഞ് അപേക്ഷ സമര്‍പ്പിക്കുന്നതിന് 6 മാസകാലാവധി വളരെ പ്രയോജനമാകും എന്നത് പരിശോധിക്കുമോ ?
|
T5179 |
ഇടിമിന്നലേറ്റ് മരണപ്പെട്ട ആനകള്‍
ശ്രീ. കെ. അജിത്
(എ)കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എത്ര ആനകളാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടതെന്ന് വെളിപ്പെടുത്തുമോ ;
(ബി)കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആനകളുടെ ഇടിമിന്നലേറ്റുള്ള മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്തത് ഏത് വര്‍ഷമാണെന്നു വെളിപ്പെടുത്തുമോ ;
(സി)ഇടിമിന്നലേറ്റുള്ള ആനകളുടെ മരണം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ എന്ത് നടപടികളാണ് വകുപ്പ് തലത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
|
5180 |
നാട്ടാനകളെ സംബന്ധിച്ച വിവരം
ശ്രീ. കെ. രാജു
(എ) 2010 ഡിസംബര്‍ 21 ന് വനം വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നാട്ടാനകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ശേഷം നാളിതുവരെ എത്ര ആനകളെ കൈമാറ്റം ചെയ്തിട്ടുണ്ടെന്ന വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി) പ്രസ്തുത ലിസ്റ്റ് പ്രകാരമുള്ള ഉടമസ്ഥരുടെ കൈവശം തന്നെയാണോ ഈ ആനകള്‍ ഇപ്പോഴും ഉള്ളതെന്ന് വ്യക്തമാക്കുമോ;
(സി) അല്ലെങ്കില്‍ അവയുടെ പുതിയ ഉടമസ്ഥരുടെ പേരും മേല്‍വിലാസവും ആനകളെ സംബന്ധിച്ച വിശദവിവരങ്ങളും ലഭ്യമാക്കുമോ;
(ഡി) ആനകളെ സംബന്ധിച്ച് നാളിതുവരെ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ള അന്വേഷണ വിവരങ്ങള്‍ ലഭ്യമാക്കുമോ?
|
5181 |
ആനക്കൊന്പുകളെ സംബന്ധിച്ച വിവരം
ശ്രീ. കെ. രാജു
(എ)2010 ജനുവരി മാസം 1-ാം തീയതി മുതല്‍, കൊന്പ് മുറിക്കുന്നതിനായി ഏതെല്ലാം ആനകളുടെ ഉടമസ്ഥര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത അപേക്ഷകള്‍ പ്രകാരം ആനയുടെ പേര്, ഉടമയുടെ പേരും മേല്‍വിലാസവും, കൊന്പ് മുറിക്കപ്പെട്ട വര്‍ഷം, തീയതി, ഓരോ തവണ മുറിച്ചുമാറ്റിയ കൊന്പിന്‍റെ നീളവും ഭാരവും (ഇടത്, വലത് കൊന്പുകള്‍ തരംതിരിച്ച്) എന്നിവയുടെ പട്ടിക ലഭ്യമാക്കുമോ;
(സി)മുറിച്ചുമാറ്റിയ കൊന്പുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
5182 |
വനത്തിന് പുറത്തുള്ള ജൈവവൈവിധ്യം സംരക്ഷിക്കാന്‍ പദ്ധതി
ശ്രീ. വര്‍ക്കല കഹാര്‍
,, പി.എ. മാധവന്‍
,, എം.എ. വാഹീദ്
,, ഷാഫി പറന്പില്‍
(എ)വനത്തിന് പുറത്തുള്ള പുരയിടങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ?
|
5183 |
കണ്ടല്‍ വനങ്ങള്‍വെച്ചു പിടിപ്പിക്കുന്നതിനുള്ള പദ്ധതികള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്ത് കണ്ടല്‍ വനങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)കണ്ടല്‍ വനങ്ങള്‍ നിലനിന്ന സ്ഥലങ്ങളില്‍ ആരംഭിച്ച റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍ എന്നിവക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കണ്ടല്‍ വനപ്രദേശങ്ങള്‍ നികത്തുന്നതിന് അനുമതി നല്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്കാമോ?
|
5184 |
ബയോബ്ലിറ്റ്സ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ. റ്റി.എന്‍. പ്രതാപന്‍
,, സണ്ണിജോസഫ്
,, എം.എ. വാഹീദ്
,, വര്‍ക്കല കഹാര്‍
(എ)സംസ്ഥാനത്ത് വനം വകുപ്പ് ബയോബ്ലിറ്റ്സ് എന്ന പ്രചരണ പരിപാടി സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)നഗരങ്ങളിലെ ജൈവവൈവിദ്ധ്യ സംരക്ഷണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിവരിക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5185 |
മുളങ്കുഴി എക്കോ ടൂറിസം സെന്‍റര്‍
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജകമണ്ധലത്തിലെ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ അതിര്‍ത്തിയില്‍പ്പെട്ട മുളങ്കുഴി വനസംരക്ഷണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുളങ്കുഴി എക്കോ ടൂറിസം സെന്‍ററില്‍ 2012 ഡിസംബറില്‍ എന്‍.സി.സി. കേഡറ്റുകള്‍ മുങ്ങിമരിച്ചതിനെ തുടര്‍ന്ന്പ്രവേശനം നിരോധിച്ചത് പുനരാരംഭിക്കുന്നതിനാവശ്യമായ അനുവാദം നല്‍കാത്തതിന്‍റെ കാരണം വിശദമാക്കാമോ?
(ബി)അനുവാദം എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
5186 |
വൈത്തിരി താലൂക്കിലെ സംയുക്ത പരിശോധന
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)വൈത്തിരി താലൂക്കില്‍ റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യമായ സ്ഥലങ്ങളില്‍ ആയത് പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കുക;
(ബി)ഏതെല്ലാം സ്ഥലങ്ങളിലെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കി; റവന്യൂ വകുപ്പ് മഹസ്സറും റിപ്പോര്‍ട്ടും തയ്യാറാക്കി റിക്കാര്‍ഡുകള്‍ ഒപ്പ് ഇടുന്നതിനായി വനം വകുപ്പിന് കൈമാറിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)പ്രസ്തുത റിക്കാര്‍ഡുകളില്‍ ഏതെല്ലാം സ്ഥലത്തെ റിക്കാര്‍ഡുകള്‍ വനം വകുപ്പ് തിരിച്ചു നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
5187 |
കവ്വായി കായല്‍ രാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)കാസര്‍ഗോഡ് ജില്ലയിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കവ്വായി കായലും അനുബന്ധപ്രദേശങ്ങളും രാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
(ബി)ഈ പ്രദേശങ്ങളില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട മത്സ്യ സന്പത്തിന്‍റെ നാശത്തിന് കാരണമാകും വിധം മണലൂറ്റുന്നത് നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
5188 |
പരിസ്ഥിതി നയം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പരിസ്ഥിതി നയം പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ കോപ്പി ലഭ്യമാക്കുമോ;
(ബി)ഇല്ലെങ്കില്‍ പരിസ്ഥിതി നയം പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
5189 |
പാരിസ്ഥിതിക സന്തുലനത്തില്‍ നിന്നുള്ള വ്യതിയാനം രോഗങ്ങള്‍ക്ക് കാരണമാകുന്ന സ്ഥിതി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പനി പടര്‍ന്ന് പിടിക്കുന്നത് പാരിസ്ഥിതിക സന്തുലനത്തില്‍ നിന്നുള്ള ഗുരുതരമായ വ്യതിയാനം
മൂലമുള്ള സാമൂഹിക പ്രശ്നമാണെന്ന് അറിയാമോ;
(ബി)എങ്കില്‍ പ്രശ്നം പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
5190 |
പുഴകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി
പ്രൊഫ. സി. രവീന്ദ്രനാഥ്
പാരിസ്ഥിതിക നാശം ഏറ്റവും അധികം ബാധിച്ചിട്ടുള്ളത് പുഴകളെയാണ് എന്നത് കണക്കിലെടുത്ത് പുഴകളെ സംരക്ഷിക്കുവാന്‍ ഒരു പ്രത്യേക പദ്ധതി തയ്യാറാക്കുവാന്‍ പരിസ്ഥിതി വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?
|
5191 |
ഭൂമി നിരപ്പാക്കുന്നതിനും വയല്‍ നികത്തുന്നതിനുമുള്ള അനുമതി
ശ്രീ. രാജു എബ്രഹാം
(എ)കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മല ഇടിച്ചു നിരപ്പാക്കലും പാടം നികത്തലും പരിസ്ഥിതി വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇതിനെതിരെ പരിസ്ഥിതി വകുപ്പ് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു;
(ബി)ചരിഞ്ഞ ഭൂമി നിരപ്പാക്കുന്നതിന് പരിസ്ഥിതി വകുപ്പിന്‍റെ അനുമതി ആവശ്യമുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ തരത്തിലുള്ള പ്രവൃത്തികള്‍ക്കാണ് അനുമതി വേണ്ടത് എന്ന് വിശദമാക്കാമോ;
(സി)വീടുപണിയുന്നതിനായി ഭൂമി നിരപ്പാക്കുന്നതിനും പരിസ്ഥിതി വകുപ്പിന്‍റെ അനുമതി ബാധകമാണോ;
(ഡി)ഇത്തരം നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കുന്നത്;
(ഇ)ഭൂമി നിരപ്പാക്കലിനും വയല്‍ നികത്തലിനും പരിസ്ഥിതി വകുപ്പ് ഏതെങ്കിലും തരത്തിലുള്ള അനുമതി നല്‍കേണ്ടതുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നതെന്ന് വിശദമാക്കാമോ?
|
5192 |
പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതി
ശ്രീ. ആര്‍. രാജേഷ്
(എ)പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്ന പദ്ധതിയില്‍ ഏതെല്ലാം സര്‍ക്കാര്‍ വകുപ്പുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് ;
(ബി)എത്ര വൃക്ഷങ്ങള്‍ വെയ്ക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത് ;
(സി)ഇതിനാവശ്യമായ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
5193 |
കടാലാക്രമണത്തില്‍ നിന്നും കരയെ സംരക്ഷിക്കുന്നതിനുള്ള നടപടി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)കടലാക്രമണംമൂലം കരഭൂമി നശിക്കുന്നതിന്‍റെ കാരണമായ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ കടലാക്രമണത്തിനെതിരെ ശാശ്വതമായ പരിഹാരത്തിന് ദീര്‍ഘവീക്ഷണമുള്ള നിര്‍ദ്ദേശങ്ങള്‍ പരിസ്ഥിതി വകുപ്പിന്‍റെ പക്കലുണ്ടോ?
|
5194 |
പരിസ്ഥിതി വകുപ്പിന് പദ്ധതിയിനത്തില്‍ അനുവദിച്ച തുക
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)2013-2014 സാന്പത്തിക വര്‍ഷത്തില്‍ പരിസ്ഥിതി വകുപ്പിന് പദ്ധതിയിനത്തില്‍ എത്ര തുക വകയിരുത്തിയിരുന്നുവെന്ന് അറിയിക്കുമോ ;
(ബി)ഇതില്‍ എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
5195 |
ടോട്ടല്‍ ഫിസിക്കല്‍ ഫിറ്റ്നസ് പ്രോഗ്രാം
ശ്രീ. വി. റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
,, വി. ഡി. സതീശന്‍
,, റ്റി. എന്‍. പ്രതാപന്‍
(എ)ടോട്ടല്‍ ഫിസിക്കല്‍ ഫിറ്റ്നസ് പ്രോഗ്രാമിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് പ്രാവര്‍ത്തികമാക്കിയത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതിയുടെ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു; വിശദമാക്കുമോ;
(ഡി)പ്രസ്തുത കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
|
5196 |
കായികവികസനത്തിനുള്ള ഡാറ്റാ ബേസ് തയ്യാറാക്കുന്നതിനുള്ള നടപടി
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്ത് കായിക കാര്യങ്ങളുടെ വികസനത്തിനായി സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)ഇത്തരം സമഗ്രമായ ഡാറ്റാബേസിന്‍റെ അഭാവം കായികരംഗത്തിന്‍റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ കായിക മേഖലയുടെ പുരോഗതിക്കായി സമഗ്രമായ ഡാറ്റാ ബേസ് അടിയന്തരമായി തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5197 |
സ്കൂള്‍ കുട്ടികളുടെ ആരോഗ്യ പരിരക്ഷ
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)സ്കൂള്‍ കുട്ടികളുടെ ആരോഗ്യ പരിരക്ഷയില്‍ കായിക മേഖലയ്ക്ക് വലിയ പങ്ക് ഉണ്ടെന്ന പഠന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് കായിക വകുപ്പ് സ്വീകരിച്ചിട്ടുള്ളത്?
|
5198 |
പൊന്നാനി ബിയ്യം കായലില്‍ പരിശീലനം തുടരുന്നതിനുള്ള നടപടി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി ബിയ്യം കായലില്‍ വാട്ടര്‍ സ്പോര്‍ട്സ് ഇനങ്ങളായ കനോയിംഗ്, കയാക്കിംഗ്, റോവിംഗ് ഇനങ്ങളില്‍ പരിശീലനം തുടങ്ങിയെങ്കിലും ഇടയ്ക്കുവച്ച് നിര്‍ത്തിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രയാസത്തിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് നിര്‍ത്താന്‍ ഉണ്ടായ കാരണം വിശദമാക്കുമോ;
(സി)എല്ലാ ഭൌതിക സാഹചര്യങ്ങളുമുള്ള മലബാറിലെ ഈ കേന്ദ്രം തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)ആവശ്യമായ ഫണ്ട് ഇതിനായി വകയിരുത്തുമോ?
|
5199 |
ഇടുക്കി വോളിബോള്‍ അക്കാദമി
ശ്രീ. റോഷി അഗസ്റ്റിന്‍
(എ)ഇടുക്കി വോളിബോള്‍ അക്കാദമിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ;
(ബി)പ്രസ്തുത അക്കാദമിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5200 |
ചടയമംഗലത്ത് സായ് നേതൃത്വത്തില്‍ സ്പോര്‍ട്സ് സംരംഭം
ശ്രീ. മുല്ലക്കര രത്നാകരന്‍
ചടയമംഗലം കോട്ടുക്കല്‍ വനിതാ സ്പോര്‍ട്സ് അക്കാദമി നടപ്പാക്കാത്ത സാഹചര്യത്തില്‍ ഇതിനുവേണ്ടി സ്പോര്‍ട്സ് വകുപ്പിനു കൈമാറിയ ഭൂമിയില്‍ സായ് നേതൃത്വത്തില്‍ മറ്റേതെങ്കിലും സംരംഭം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
<<back |
next page>>
|