UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5003


എക്സൈസ് അക്കാദമി 

ശ്രീ.ആര്‍. സെല്‍വരാജ്
 ,, അന്‍വര്‍ സാദത്ത് 
,, കെ. മുരളീധരന്‍ 
,, ഹൈബി ഈഡന്‍ 

(എ)എക്സൈസ് അക്കാദമി സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; 

(ബി)എക്സൈസ് അക്കാദമിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)എല്ലാ എക്സൈസ് ഉദേ്യാഗസ്ഥരെയും പരിശീലിപ്പിക്കുന്നതിന് അക്കാദമി പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; 

(ഡി)അക്കാദമിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും ആധുനിക കുറ്റാനേ്വഷണ രീതികള്‍ പഠിപ്പിക്കുന്നതിനും ആവശ്യമായ ബോധനരീതി ഇവിടെ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5004


എക്സൈസ് സേനയ്ക്ക് വയര്‍ലെസ് സംവിധാനം 

ശ്രീ. എം. പി. വിന്‍സെന്‍റ്
 ,, കെ. ശിവദാസന്‍ നായര്‍
 ,, റ്റി.എന്‍. പ്രതാപന്‍
 ,, വര്‍ക്കല കഹാര്‍ 

(എ)എക്സൈസ് സേനയ്ക്ക് വയര്‍ലെസ് സംവിധാനം ഒരുക്കുവാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; 

(ബി)സേനാ നവീകരണ പദ്ധതിയില്‍ വയര്‍ലസ് സംവിധാനത്തിന് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന് വരുന്ന ചെലവ് വ്യക്തമാക്കാമോ; 

(സി)ഫീല്‍ഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന എക്സൈസ് ഉദേ്യാഗസ്ഥരെ വയര്‍ലസ് സംവിധാനത്തിലൂടെ ജില്ലാടിസ്ഥാനത്തില്‍ ബന്ധിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ഡി)എക്സൈസ് സേനയെ ആധുനികവത്ക്കരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

5005


എക്സൈസ് വകുപ്പിന്‍റെ റെഡ് അലര്‍ട്ട് പ്രഖ്യാപനം

ശ്രീ. എ. എ. അസീസ് 
,, കോവൂര്‍ കുഞ്ഞുമോന്‍ 

(എ)എക്സൈസ് വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടോ ; 

(ബി)എന്നു മുതലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്; പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം എന്താണ് ; 

(സി) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ എന്തൊക്കെ അടിയന്തര നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

5006


അനധികൃത ലഹരി ഉല്പന്നങ്ങളുടെ ഉല്പാദനവും വിപണനവും തടയുന്നതിനായി നടപടി 

ശ്രീ. വര്‍ക്കല കഹാര്
‍ ,, എം. പി. വിന്‍സെന്‍റ് 
,, പി. എ. മാധവന്‍ 
,, കെ. ശിവദാസന്‍ നായര്‍ 

(എ)അനധികൃത ലഹരി ഉല്പന്നങ്ങളുടെ ഉല്പാദനവും വിപണനവും തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)എക്സൈസ് ഉദേ്യാഗസ്ഥരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ ഉന്നത ഉദേ്യാഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

5007


ബിവറേജസ് വരുമാന വര്‍ദ്ധനവ് 

ശ്രീ. ബാബു എം. പാലിശ്ശേരി

418 ബാറുകള്‍ അടച്ചു പൂട്ടിയശേഷം ബിവറേജസ് വരുമാനത്തില്‍ ശരാശരി മാസത്തില്‍ എത്ര കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇതു സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ?

5008


മാവേലിക്കര താലൂക്ക് എക്സൈസ് ഓഫീസിന് സ്വന്തമായി കെട്ടിടം 

ശ്രീ. ആര്‍. രാജേഷ്

(എ)മാവേലിക്കര താലൂക്കിലെ എക്സൈസ് ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടമില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)എക്സൈസ് ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)ഇതിലേക്കായി വകുപ്പുതല നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ; ഫയല്‍ നന്പര്‍ ലഭ്യമാക്കുമോ?

5009


മദ്യനയം

ശ്രീ. പി. കെ. ബഷീര്‍

(എ)മദ്യനയം രൂപീകരിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(ബി)മദ്യനയവുമായി ബന്ധപ്പെട്ട് പഠനങ്ങളോ അഭിപ്രായ രൂപീകരണമോ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ? 

5010


അബ്കാരി നയം

 ശ്രീ. എളമരം കരീം

(എ) 2014-15 വര്‍ഷത്തേക്ക് സര്‍ക്കാരിന്‍റെ അബ്കാരി നയം പ്രഖ്യാപിച്ചിട്ടുണ്ടോ; 

(ബി) ഉണ്ടെങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

5011


ചില്ലറ മദ്യവില്പനശാലകളുടെ പ്രവര്‍ത്തനം പരിഷ്ക്കരിക്കല്‍ 

ശ്രീ. ഇ.പി. ജയരാജന്‍
 ,, സി. കെ. സദാശിവന്‍
 ,, സാജു പോള്‍
 ,, പി. കെ. ഗുരുദാസന്‍ 

(എ)ബിവറേജസ് കോര്‍പ്പറേഷന്‍റെ ചില്ലറ മദ്യവില്പനശാലകളുടെ പ്രവര്‍ത്തനം പരിഷ്ക്കരിക്കേണ്ടത് സംബന്ധിച്ച് ബഹു. കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ചില്ലറ മദ്യ വില്പനശാലകള്‍ പുതുക്കാനോ പുതുതായി ആരംഭിക്കാനോ ഉദ്ദേശ്യമുണ്ടോ; 

(സി)ചില്ലറ മദ്യവില്പന ശാലകളിലുടെയും ബാറുകളിലൂടെയും കണക്കില്‍പ്പെടാത്ത സെക്കന്‍റ്സ് മദ്യം വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ? 

5012


അനധികൃത സ്പിരിറ്റ് കടത്തിയതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അനധികൃത സ്പിരിറ്റ് കടത്തില്‍ ഏര്‍പ്പെട്ട എത്ര വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)എത്ര ലിറ്റര്‍ സ്പിരിറ്റാണ് ഈ വാഹനങ്ങളില്‍ നിന്നും പിടിച്ചെടുത്തതെന്ന് ജില്ല, റേഞ്ച്, ചെക്ക് പോസ്റ്റ് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ? 

5013


പാലക്കാട് ജില്ലയില്‍ അനധികൃത മദ്യ നിര്‍മ്മാണം തടയുന്നതിന് നടപടി

ശ്രീ. എം. ചന്ദ്രന്‍

(എ)പാലക്കാട് ജില്ലയില്‍ പല സ്ഥലങ്ങളിലും അനധികൃത മദ്യ നിര്‍മ്മാണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അബ്കാരി നിയമപ്രകാരം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)ഇത്തരം കേസ്സുകളുമായി ബന്ധപ്പെട്ട് എത്ര പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നു വ്യക്തമാക്കാമോ;

(ഡി)അനധികൃത മദ്യ നിര്‍മ്മാണം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

5014


വനിതാ എക്സൈസ് ഗാര്‍ഡ് നിയമനം 

ശ്രീമതി പി. അയിഷാ പോറ്റി

(എ)എക്സൈസ് വകുപ്പില്‍ ഏതെല്ലാം ആഫീസുകളിലാണ് വനിതാ എക്സൈസ് ഗാര്‍ഡുമാരെ നിയമിച്ചിട്ടുള്ളത് എന്നും അവരുടെ പ്രാതിനിധ്യ അനുപാതവും വെളിപ്പെടുത്താമോ; 

(ബി)എക്സൈസ് സര്‍ക്കിള്‍ ആഫീസുകളില്‍ വനിതാ എക്സൈസ് ഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)എക്സൈസ് റേഞ്ച് ആഫീസില്‍ നിലവിലുള്ള വനിതാ എക്സൈസ് ഗാര്‍ഡുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

5015


ബിവറേജസ് കോര്‍പ്പറേഷനില്‍ ഹെല്‍പ്പര്‍/പ്യൂണ്‍ തസ്തികയിലെ നിയമനം 

ശ്രീ.ജി.എസ്. ജയലാല്‍

(എ)കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ ഹെല്‍പ്പര്‍/പ്യൂണ്‍ തസ്തികയിലേക്ക് നിയമനം നടത്തുവാന്‍ പി.എസ്.സി തയ്യാറാക്കിയ നിയമന ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്ക് നിയമനം നല്‍കുവാനാണ് കോര്‍പ്പറേഷന്‍ പി.എസ്.സി യോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത ലിസ്റ്റില്‍ നിന്നും നാളിതുവരെ എത്ര ഉദേ്യാഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയെന്ന് അറിയിക്കുമോ; 

(സി)ഈ തസ്തികയിലേക്ക് എത്രപേരുടെ ഒഴിവുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഡി)പി.എസ്.സി തയ്യാറാക്കിയ അന്തിമ നിയമന പട്ടിക നിലവില്‍ വന്നശേഷം മറ്റു വകുപ്പുകളില്‍ നിന്നും ജീവനക്കാരെ ഈ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ എത്രപേര്‍ എന്ന് അറിയിക്കുമോ ? 

5016


വിദ്യാലയപരിസരങ്ങളില്‍ ലഹരി വില്‍പന 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)ലഹരിവസ്തുക്കളുടെ വില്‍പന വിദ്യാലയപരിസരങ്ങളില്‍ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമോ; 

(ബി)എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കാമോ?

5017


മദ്യപാനികളുടെ ശല്ല്യപ്പെടുത്തലിനെതിരെ നടപടി

ശ്രീ. ബി. സത്യന്‍

(എ)പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിവരുന്ന ഞാവേലിക്കോണം പോങ്ങനാട് റോഡിലേയ്ക്ക് കിളിമാനൂരിലെ സ്വകാര്യ ബാറില്‍ നിന്നും മദ്യപിച്ചിറങ്ങുന്നവര്‍ സ്ത്രീകളേയും കുട്ടികളേയും ശല്യപ്പെടുത്തുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എങ്കില്‍ ഇതിനെതിരെ എക്സൈസ് വകുപ്പ് എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)പൊതുവഴി ബാറുകള്‍ക്ക് ഉപയോഗിക്കുവാന്‍ വ്യവസ്ഥയുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ഡി)ബാറിലേക്കുള്ള വഴി ബാറുടമയുടെ കൈവശമുള്ള ഭൂമിയിലൂടെയാക്കാനും, ഇപ്പോള്‍ പൊതുജനത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും നടപടി സ്വീകരിക്കുമോ ?

5018


തീരദേശസംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ 

ശ്രീ. സി. ദിവാകരന്
‍ ,, കെ. അജിത് 
,, ജി. എസ്. ജയലാല്
‍ ,, ഇ. കെ. വിജയന്‍ 

(എ)തീരദേശ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തില്‍ കേരളത്തിന്‍റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭേദഗതികള്‍ വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം ഭേദഗതികളാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മ്മാണം സംബന്ധിച്ച് ശാസ്ത്ര-സാങ്കേതികവും, തദ്ദേശ സ്വയംഭരണവും വകുപ്പുകള്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; അവസാനമായി പുറപ്പെടുവിച്ച സര്‍ക്കുലറുകളിലെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(സി)തീരദേശത്തുനിന്നും അഞ്ഞൂറ് മീറ്ററിനുള്ളില്‍ വീട് വയ്ക്കുന്നതിന് സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിക്ക് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സി.ആര്‍.ഇസഡ് നോട്ടിഫിക്കേഷന്‍ പ്രകാരം തള്ളിക്കളയുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തു നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ? 

5019


തീരദേശവികസന കോര്‍പ്പറേഷന്‍

ശ്രീ. റ്റി.വി. രാജേഷ്

(എ)തീരദേശവികസന കോര്‍പ്പറേഷന്‍റെ അധീനതയില്‍ കല്ല്യാശ്ശേരി മണ്ധലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)കല്ല്യാശ്ശേരി മണ്ധലത്തില്‍ പുതുതായി എന്തെങ്കിലും പ്രൊജക്റ്റുകള്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

5020


മലപ്പുറം ജില്ലയില്‍ പുളിക്കല്‍ പഞ്ചായത്തില്‍ തുറമുഖ വകുപ്പിന്‍റെ അധീനതയില്‍ കരിങ്കല്‍ ഖനനത്തിനായി ഏറ്റെടുത്ത ഭൂമി 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)മലപ്പുറം ജില്ലയില്‍ പുളിക്കല്‍ പഞ്ചായത്തില്‍ തുറമുഖവകുപ്പിന്‍റെ അധീനതയില്‍ കരിങ്കല്‍ ഖനനത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ ഖനനം ചെയ്യാതെ ഭൂമി കിടപ്പുണ്ടോ എന്ന് വെളിപ്പെടുത്തുമോ; 

(ബി)എങ്കില്‍ ആകെ എത്ര സ്ഥലമുണ്ടെന്നും ഇതില്‍ എത്ര ഭൂമി ഖനനം ചെയ്യാതെ ബാക്കിയുണ്ട് എന്നും വ്യക്തമാക്കുമോ;

(സി)ഈ ഭൂമിയില്‍ നിന്നു കരിങ്കല്‍ ഖനനം നടത്തുന്നതിന് അനുമതി തേടി വകുപ്പിനെ ആരെങ്കിലും സമീപിച്ചിട്ടുണ്ടോയെന്നും എങ്കില്‍ ആരെല്ലാം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ; ഇതില്‍ വകുപ്പ് എടുത്ത തീരുമാനം എന്താണ് എന്ന് വ്യക്തമാക്കുമോ; 

(ഡി)തുറമുഖ വകുപ്പിന് സ്ഥലം ആവശ്യമില്ലെങ്കില്‍ ഗ്രാമപഞ്ചായത്തിന് പ്രസ്തുത സ്ഥലം കൈമാറുന്നതിന് നടപടി സ്വീകരിക്കുമോ?

5021


കാസര്‍ഗോഡ് ജില്ലയിലെ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കാസര്‍ഗോഡ് ജില്ലയിലെ മീഞ്ചയില്‍ അനുവദിച്ച മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ; 

(ബി)ഈ സ്ഥാപനം ഇപ്പോള്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്നുള്ള വിശദാംശങ്ങള്‍ അറിയിക്കുമോ?

5022


മത്സ്യബന്ധന-തുറമുഖ വകുപ്പിലെ പദ്ധതി നിര്‍വ്വഹണം 


ശ്രീ.വി. ശശി

(എ)മത്സ്യബന്ധന-തുറമുഖ വകുപ്പില്‍ ഓരോ ഹെഡിലും സാന്പത്തിക വര്‍ഷാവസാനങ്ങളിലുണ്ടായിട്ടുള്ള തുകകളുടെ കണക്ക് ലഭ്യമാക്കുമോ; 

(ബി)ഇക്കാലയളവില്‍ ഭരണാനുമതി നല്‍കിയിട്ടും നിര്‍വ്വഹണം ആരംഭിക്കാത്ത എത്ര പദ്ധതികള്‍ ഉണ്ടായിരുന്നുവെന്ന് വിശദമാക്കാമോ ; 

(സി)നബാര്‍ഡില്‍ നിന്നും 2012-13, 2013-14 വര്‍ഷങ്ങളില്‍ എന്ത് തുക മത്സ്യബന്ധന-തുറമുഖ വകുപ്പിന് ലഭിച്ചുവെന്നും ഏതെല്ലാം പദ്ധതികള്‍ക്ക് അവ വിനിയോഗിച്ചുവെന്നും വ്യക്തമാക്കാമോ ?

5023


മത്സ്യത്തൊഴിലാളി പെന്‍ഷന്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്ന എത്ര തൊഴിലാളികളുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇവര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുകയില്‍ കുടിശ്ശിക വന്നിട്ടുണ്ടോ; എങ്കില്‍ എത്രമാസത്തെ പെന്‍ഷന്‍ തുകയാണ് കുടിശ്ശിക വന്നിട്ടുള്ളതെന്നും ഇത് എത്ര തുകവരുമെന്നും വിശദമാക്കാമോ; 

(സി)പെന്‍ഷന്‍ കുടിശ്ശിക തൊഴിലാളികള്‍ക്ക് എന്ന് ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?

5024


മത്സ്യബന്ധനബോട്ടുകള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം 

ശ്രീ. വി. ശശി

(എ)ഡീസല്‍ വില വര്‍ദ്ധനവും കുടിയ എച്ച്.പി.യുള്ള എഞ്ചിനുകളും ഉപയോഗിക്കുന്നത് മൂലം മത്സ്യബന്ധന ചെലവ് വര്‍ദ്ധിക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഉണ്ടെങ്കില്‍ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് കൂടുതല്‍ മണ്ണെണ്ണയും ഡീസലും സബ്സിഡി നിരക്കില്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)മത്സ്യമേഖലയ്ക്കായി പ്രതേ്യകം മണ്ണെണ്ണ ക്വാട്ട അനുവദിച്ച് നല്‍കാന്‍ പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേലുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ലഭിച്ചുവോ; ആയതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ? 

5025
തണല്‍ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരായവര്‍ 

ശ്രീ. എ. എം. ആരിഫ്

(എ)മത്സ്യത്തൊഴിലാളികള്‍ക്കായി ആവിഷ്ക്കരിച്ച തണല്‍ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരായ എത്ര തൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്ന് വ്യക്തമാക്കുമോ ; 

(ബി)ഈ പദ്ധതിയിലേയ്ക്ക് ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും ഇതിനായി എത്ര തുകവേണ്ടിവരുമെന്നും വ്യക്തമാക്കുമോ; 

(സി) സര്‍ക്കാര്‍ ഇതുവരെ എത്ര തുക അനുവദിച്ചു; 
(ഡി) ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനായി ഏര്‍പ്പെടുത്തിയ എത്ര ബയോമെട്രിക് കാര്‍ഡുകളുടെ വിതരണം ഇനിയും ചെയ്യാനുണ്ടെന്ന് വ്യക്തമാക്കാമോ?

T5026


തണല്‍ പദ്ധതി

ശ്രീ. സി. ദിവാകരന്‍ 
,, പി. തിലോത്തമന്‍ 
,, കെ. അജിത് 
,, ജി. എസ്. ജയലാല്‍

എ)തണല്‍ പദ്ധതി ആരംഭിച്ചതെന്നാണ്; പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം ഓരോ മത്സ്യത്തൊഴിലാളിക്കും എത്ര രൂപ വീതം ലഭിക്കും; പ്രസ്തുത തുക വിതരണം ചെയ്യുന്നതിനുളള ചുമതല ആര്‍ക്കാണ്; പ്രസ്തുത പദ്ധതിക്കായി എത്ര തുക അനുവദിച്ചു.; 

(സി)സംസ്ഥാനത്ത് എത്ര മത്സ്യ ഗ്രാമങ്ങളുണ്ട്; ഓരോ മത്സ്യഗ്രാമത്തിലും ഇതിനായുളള അപേക്ഷകള്‍ തീര്‍പ്പാകാതെ കിടപ്പുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ഡി)ആകെ എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് പ്രസ്തുത പദ്ധതിയുടെ പ്രയോജനം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിശദമാക്കുമോ?

5027


ആലപ്പുഴ ജില്ലയിലെ മത്സ്യ സമൃദ്ധി പദ്ധതി

ശ്രീ. ജി സുധാകരന്‍

(എ)മത്സ്യസമൃദ്ധി പദ്ധതി പ്രകാരം എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കി വരുന്നതെന്ന് വിശദമാക്കാമോ;

(ബി)2013-14 സാന്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിക്കായി നീക്കി വെച്ച തുകയുടെ ജില്ല തിരിച്ചുളള വിശദാംശം നല്‍കാമോ;

(സി)പ്രസ്തുത പദ്ധതി പ്രകാരം അന്പലപ്പുഴ നിയോജകമണ്ധലത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?

5028


മത്സ്യസന്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്തെ മത്സ്യ സന്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ബി)മത്സ്യ കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി എന്തൊക്കെ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ; 

(സി)നാടന്‍ മത്സ്യ സന്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?

5029


കേരള തീരത്തെ മത്സ്യലഭ്യത 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 
,, കെ. എം. ഷാജി 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, പി. ബി. അബ്ദുള്‍ റസാക് 

കേരള തീരത്തെ മത്സ്യലഭ്യത സംബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം പുറത്തിറക്കിയ സ്ഥിതിവിവരകണക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ യെന്ന് വ്യക്തമാക്കുമോ? 

5030


ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
 '' കെ. മുരളീധരന്
‍ '' ആര്‍. സെല്‍വരാജ്
 '' ഷാഫി പറന്പില്‍

(എ)ആധുനിക മത്സ്യമാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ ;

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് മാര്‍ക്കറ്റുകളില്‍ ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(സി)മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ സംസ്ക്കരിക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ ; 

(ഡി)ആരുടെയെല്ലാം സംയുക്ത സംരംഭത്തിലാണ് ഇവയുടെ പ്രവര്‍ത്തനം നടക്കുന്നതെന്ന് വിശദമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.