|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4698
|
കോര്‍പ്പറേഷനുകളുടെ സമഗ്ര വികസനം
ശ്രീ. വര്‍ക്കല കഹാര്
'' വി.ഡി. സതീശന്
'' കെ. മുരളീധരന്
'' എം. എ. വാഹീദ്
(എ)സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ സമഗ്ര വികസനത്തിന് എന്തെല്ലാം നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി പ്രതേ്യക കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)പ്രസ്തുത പദ്ധതികളുടെ അടങ്കല്‍ തുക എത്രയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ ഭരണതലത്തില്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4699 |
കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ച നഗരവികസന പദ്ധതികള്‍
ശ്രീ. പി. സി. വിഷ്ണുനാഥ്
'' ഷാഫി പറന്പില്
'' എ. റ്റി. ജോര്‍ജ്
'' സി. പി. മുഹമ്മദ്
(എ)നഗരവികസനത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എത്ര കോടി രൂപയ്ക്കുള്ള പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)ഏതെല്ലാം പദ്ധതികളാണ് കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം മേഖലകള്‍ക്കുവേണ്ടിയാണ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4700 |
പാര്‍ട്ണര്‍ കേരള നഗരവികസന സംഗമം
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
,, വി. ഡി. സതീശന്
,, ഹൈബി ഈഡന്‍
,, എ. റ്റി ജോര്‍ജ്
(എ)സംസ്ഥാനത്ത് പാര്‍ട്ണര്‍ കേരള നഗരവികസന സംഗമം സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)നഗരവികസന പദ്ധതികള്‍ക്ക് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിക്ഷേപകരെ തേടുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് എന്ന് അറിയിക്കുമോ;
(സി)ഏതെല്ലാം മേഖലകളിലുളള പദ്ധതികളാണ് ഇതില്‍ അവതരിപ്പിക്കപ്പെട്ടത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം തുടര്‍നടപടികളാണ് പ്രസ്തുത സംഗമത്തിനുശേഷം സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4701 |
നഗരസഭാ പദ്ധതികളിലെ സാങ്കേതിക സഹായം
ശ്രീ. ജോസഫ് വാഴക്കന്‍
,, ആര്‍. സെല്‍വരാജ്
,, വി. റ്റി. ബല്‍റാം
,, അന്‍വര്‍ സാദത്ത്
(എ)നഗരസഭകള്‍ക്ക് പദ്ധതികളില്‍ സാങ്കേതിക സഹായം നല്‍കുന്നതിന് കേന്ദ്രധനസഹായം അനുവദിച്ചിട്ടുണ്ടോ;
(ബി)ഇതനുസരിച്ച് നഗരങ്ങളില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ എന്തെല്ലാം മാറ്റങ്ങളും തയ്യാറെടുപ്പുകളുമാണ് വരുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)നഗരസഭകളിലെ വികസനപ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടാനും കാര്യക്ഷമമാക്കാനും ഇത് എത്രമാത്രം സഹായകമാകും എന്നാണ് കരുതുന്നത്; വിശദമാക്കുമോ;
(ഡി)കേന്ദ്രസഹായം ഫലപ്രദമായി വിനിയോഗിക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4702 |
മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി തലസ്ഥാന നഗരവികസനം
ശ്രീ. കെ. മുരളീധരന്
,, വര്‍ക്കല കഹാര്
,, ആര്‍. സെല്‍വരാജ്
,, എം.എ. വാഹീദ്
(എ) മിഷന്‍ 676 ല്‍ ഉള്‍പ്പെടുത്തി തലസ്ഥാന നഗരവികസനത്തിന് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം പദ്ധതികളാണ് മിഷന്‍ വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)പദ്ധതികളെ സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
(ഡി)പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?
|
4703 |
മുനിസിപ്പാലിറ്റികളിലെ വികസനപദ്ധതികള്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
,, വര്‍ക്കല കഹാര്
,, കെ. മുരളീധരന്‍
,, റ്റി. എന്‍. പ്രതാപന്
(എ)മുനിസിപ്പാലിറ്റികളില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;
(ബി)കേന്ദ്രസര്‍ക്കാരിന്‍റെ ഏതു പദ്ധതിയില്‍പ്പെടുത്തിയാണ് പ്രസ്തുത വികസന പദ്ധതികള്‍ നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)എത്ര കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനത്തുള്ള നോഡല്‍ ഏജന്‍സി ഏതാണ്; വ്യക്തമാക്കുമോ?
|
T4704 |
കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റികളുടെ പ്ലാന്‍ ഫണ്ട് വിനിയോഗം
ശ്രീ. വി. ശിവന്‍കുട്ടി
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ പ്ലാന്‍ ഫണ്ട് ഇനത്തില്‍ സംസ്ഥാനത്തെ ഓരോ കോര്‍പ്പറേഷനും മുനിസിപ്പാലിറ്റിക്കും എന്തു തുക വീതമാണ് നല്‍കിയതെന്നും അവ എന്തു തുക വീതം ചെലവഴിച്ചുവെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ;
(ബി)ഇതില്‍ ഏറ്റവും കുറച്ചും ഏറ്റവും കൂടുതലും തുക ചെലവഴിച്ച കോര്‍പ്പറേഷനും മുനിസിപ്പാലിറ്റിയും ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
|
4705 |
പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റുകള്‍
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കുമോ;
(ബി)ഇത്തരത്തിലുളള ഓരോ യൂണിറ്റിനും എത്ര തുകയാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ഡി)കല്‍പ്പറ്റ നഗരസഭയില്‍ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി നടപടി സ്വീകരിക്കുമോ?
|
4706 |
പുതിയ നഗരസ്വയംഭരണ സ്ഥാപനങ്ങളുടെ രൂപീകരണം
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാനത്തെ കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും ടൌണ്‍ഷിപ്പുകളുടെയും എണ്ണം ജില്ലതിരിച്ച് ലഭ്യമാക്കുമോ;
(ബി) കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി,ടൌണ്‍ഷിപ്പ് എന്നിവ രൂപീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്നറിയിക്കുമോ;
(സി) സംസ്ഥാനത്ത് പുതിയ കോര്‍പ്പറേഷനുകളോ മുനിസിപ്പാലിറ്റികളോ ടൌണ്‍ഷിപ്പുകളോ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)കൊച്ചി കോര്‍പ്പറേഷനെ മെട്രോസിറ്റിയാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
|
4707 |
നഗരസഭകളുടെ കന്പ്യൂട്ടറൈസേഷന്‍
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)സംസ്ഥാനത്തെ നഗരസഭകളുടെ കന്പ്യൂട്ടറൈസേഷന്‍റെ ഭാഗമായി മൈക്രോസോഫ്റ്റില്‍നിന്ന് ഓപ്പറേറ്റിംഗ് സിസ്റ്റം വാങ്ങുന്നതിനായി എന്തു തുക ചെലവഴിച്ചിട്ടുണ്ട്;
(ബി)ഇത്രയും ഉയര്‍ന്നതുക ഓപ്പറേറ്റിംങ്ങ് സിസ്റ്റം വാങ്ങുന്നതിന് മുടക്കുന്നതിനുപകരം തികച്ചും സൌജന്യമായി ലഭിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറുന്നതിന് നടപടി സ്വീകരിക്കുമോ ?
|
4708 |
കെ.എസ്.യു.ഡി.പി പ്രകാരമുള്ള റോഡ് പുനരുദ്ധാരണ പദ്ധതികള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)കെ.എസ്.യു.ഡി.പി പ്രകാരം ഏതെല്ലാം നഗരസഭകളിലെ റോഡ് പുനരുദ്ധാരണ പദ്ധതികള്‍ക്കാണ് ഇതിനോടകം ഫണ്ട് അനുവദിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ;
(ബി)ഓരോ നഗരസഭയും ലക്ഷ്യമാക്കിയ ഫണ്ട് എത്രയെന്ന് വ്യക്തമാക്കുമോ;
(സി)ഏതെല്ലാം നഗരസഭകളുടെ റോഡ് പുനരുദ്ധാരണ പദ്ധതികളാണ് ഇപ്പോള്‍ കെ.എസ്.യു.ഡി.പി.യുടെ പരിഗണനയിലുള്ളത്;
(ഡി)അവയ്ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ഇ)മട്ടന്നൂര്‍ നഗരസഭയുടെ റോഡ് പുനരുദ്ധാരണ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ?
|
4709 |
കെ.എസ്.യു.ഡി.പി.പ്രകാരമുള്ള ശുദ്ധജല വിതരണ പദ്ധതികള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)കെ.എസ്.യു.ഡി.പി. പ്രകാരം സംസ്ഥാനത്തെ ഏതെല്ലാം നഗരസഭകളിലെ ശുദ്ധജലവിതരണ പദ്ധതികള്‍ക്കാണ് ഇതിനോടകം ഫണ്ട് അനുവദിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ;
(ബി)ഓരോ നഗരസഭയ്ക്കും ലഭ്യമാക്കിയ ഫണ്ട് എത്രയെന്നു വ്യക്തമാക്കുമോ;
(സി)ഏതെല്ലാം നഗരസഭകളുടെ ശുദ്ധജലവിതരണ പദ്ധതികളാണ് ഇപ്പോള്‍ കെ.എസ്.യു.ഡി.പി.യുടെ പരിഗണനയിലുള്ളത്;
(ഡി)മട്ടന്നൂര്‍ നഗരസഭയുടെ ശുദ്ധജലവിതരണ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ?
|
4710 |
ഏകീകൃത പരസ്യനികുതി നയം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനതുവരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ സാഹചര്യം ഒരുക്കുന്ന പരസ്യനികുതിയുടെ കാര്യത്തില്‍ ചട്ടങ്ങളും മാതൃകാ ബൈലോകളും തയ്യാറാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
(ബി) മുനിസിപ്പാലിറ്റി ആക്ടില്‍ പഞ്ചായത്ത്രാജ് ആക്ടില്‍ ഉള്ളതുപോലെ മാതൃകാ ബൈലോ തയ്യാറാക്കുകയും പരസ്യനികുതി ഏകീകരിക്കുകയും ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുമോ;
(സി) പ്രസ്തുത വിഷയം ലോക്കല്‍ ഗവണ്‍മെന്‍റ് കമ്മീഷന് റഫര്‍ ചെയ്ത് മുന്‍സിപ്പാലിറ്റികള്‍ക്ക് ഗുണകരമായ ഒരു ഏകീകൃത പരസ്യനികുതി നയം രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4711 |
പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നിബന്ധനകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)നഗരപ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും റോഡുകളുടെ വശങ്ങളിലും സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം നിബന്ധനകളാണ് നിഷ്ക്കര്‍ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ഇത്തരത്തില്‍ പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിന് നഗരസഭകള്‍ പ്രതേ്യക ഫീസ് ഈടാക്കുന്നുണ്ടോ; ഫീസ് കണക്കാക്കുന്നതിനുള്ള മാനദണ്ധം എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)പരസ്യ ഫീസ് ഇനത്തില്‍ നഗരസഭകള്‍ക്ക് കഴിഞ്ഞ സാന്പത്തിക വര്‍ഷം എന്തുതുക ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
|
4712 |
നഗരങ്ങളിലെ മാലിന്യസംസ്ക്കരണം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)നഗരങ്ങളിലെ വഴിയോരങ്ങളില്‍ മാംസാവശിഷ്ടങ്ങളും മറ്റും രാത്രികാലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നതിനാല്‍ പരിസരമലിനീകരണവും പകര്‍ച്ചവ്യാധികളും ഉണ്ടാകാന്‍ സാധ്യതയുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത പ്രവണത തടയുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;
(സി)വഴിവക്കില്‍ ജൈവാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ എത്രപേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഡി)ഇത്തരം മാലിന്യങ്ങള്‍ സ്വീകരിച്ച് സംസ്ക്കരിക്കാനുള്ള കേന്ദ്രങ്ങള്‍ എല്ലാ നഗരങ്ങളിലും ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
|
4713 |
സ്കൂളുകളില്‍ മാലിന്യ സംസ്കരണ പ്ലാന്‍റുകള്
ശ്രീ. ഷാഫി പറന്പില്
,, വി.റ്റി. ബല്‍റാം
,, വര്‍ക്കല കഹാര്
,, കെ. മുരളീധരന്‍
(എ)സ്കൂളുകളില്‍ മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് നഗരകാര്യവകുപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)ആരെല്ലാമാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത് വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4714 |
നഗരങ്ങളിലെ ചേരിനിവാസികളുടെ പുനരധിവാസം
ശ്രീ. എം. ഉമ്മര്‍
,, പി. കെ. ബഷീര്
,, പി. ബി. അബ്ദുള്‍ റസാക്
,, അബ്ദുറഹിമാന്‍ രണ്ടത്താണി
(എ) നഗരങ്ങളിലെ ചേരിനിവാസികളെ പുനരധിവസിപ്പിക്കുന്നതിന് നിലവിലുള്ള പദ്ധതികള്‍ വിശദമാക്കുമോ;
(ബി) പുനരധിവാസത്തിന്‍റെ ഭാഗമായി ചേരിപ്രദേശങ്ങളില്‍ നിര്‍മ്മിച്ചുനല്‍കിയ ഫ്ളാറ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി) സംസ്ഥാനത്തൊട്ടാകെ പുനരധിവസിപ്പിക്കപ്പെടാന്‍ അര്‍ഹരായ എത്ര കുടുംബങ്ങള്‍ ചേരികളില്‍ കഴിയുന്നുണ്ടെന്നതിന്‍റെ കണക്കെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
|
4715 |
ജനന-മരണ രജിസ്ട്രേഷന്‍
ശ്രീ. ബി. സത്യന്
,, രാജു എബ്രഹാം
,, എസ്. ശര്‍മ്മ
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ ജനന-മരണ രജിസ്ട്രേഷനുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമുള്ള സോഫ്റ്റ്വെയര്‍ രൂപകല്പന ചെയ്തിട്ടുള്ളത് ഏതുസ്ഥാപനമാണ് എന്ന് അറിയിക്കുമോ;
(ബി)നിലവിലുള്ള സോഫ്റ്റ്വെയറിന്‍റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് എന്തെങ്കിലും അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കോര്‍പ്പറേഷനുകളിലെ ജനന-മരണ രജിസ്ട്രേഷന്‍ നടപടികള്‍ മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ ?
|
4716 |
കുന്നംകുളം നഗരസഭയുടെ ബസ്സ് സ്റ്റാന്‍ഡ് നിര്‍മ്മാണം
ശ്രീ. ബാബു എം.പാലിശ്ശേരി
(എ)കുന്നംകുളം നഗരസഭയുടെ ബസ്സ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിന്‍റെ നടപടികള്‍ ഏതുഘട്ടത്തിലാണ്;
(ബി)എത്ര കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്;
(സി)ഇത്രയുംതുക ഏതു ധനകാര്യസ്ഥാപനത്തില്‍ നിന്ന് വായ്പ എടുക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്;
(ഡി)ഇതിന് വര്‍ഷത്തില്‍ എത്ര ശതമാനം പലിശയാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്;
(ഇ)ബസ്സ് സ്റ്റാന്‍ഡ് നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?
|
4717 |
മണലെടുക്കുന്നതിന് നഗരസഭകള്‍ക്കുള്ള അധികാരം
ശ്രീ.പി. ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തില്‍ മണല്‍കടവുകള്‍ ഉള്ള നഗരസഭകള്‍ ഏവ; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)നഗരസഭകള്‍ക്ക് മണലെടുക്കുവാനുള്ള അധികാരം റവന്യൂ/പോര്‍ട്ട്/ഹാര്‍ബര്‍ വകുപ്പുകളില്‍ നിന്ന് ഏതു മാര്‍ഗ്ഗത്തിലൂടെയാണ് ലഭിക്കുന്നത്;
(സി)ടെണ്ടര്‍ നടപടികളിലൂടെ പ്രസ്തുത അധികാരം നല്‍കുന്നുണ്ടോ;
(ഡി)എങ്കില്‍ ഏതെല്ലാം നഗരസഭകള്‍ക്ക് ആയത് നല്‍കിയിട്ടുണ്ട്;
(ഇ)പൊന്നാനി നഗരസഭ മണലെടുക്കുന്നതിനുള്ള പോര്‍ട്ട്/ ഹാര്‍ബര്‍ വകുപ്പുകളുടെ ടെണ്ടര്‍ നടപടികളില്‍ പങ്കെടുത്തിട്ടുണ്ടോ;
(എഫ്)പൊന്നാനി നഗരസഭയ്ക്ക് ടെണ്ടര്‍ അനുവദിച്ചുകൊടുത്തിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ തുകയും മണലിന്‍റെ അളവും വിശദമാക്കുമോ;
(ജി)ടെണ്ടര്‍ അനുസരിച്ച് പ്രസ്തുത നഗരസഭ മണല്‍ എടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;
(എച്ച്)നഗരസഭ മണലെടുക്കാത്തതുമൂലം മുനിസിപ്പല്‍ പരിധിയില്‍ മണലെടുപ്പ് തന്നെ ഇല്ലാതായിട്ടുണ്ടോ; തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ടോ;വിശദാംശം വ്യക്തമാക്കുമോ;
(ഐ)ഇതുമൂലം നഗരസഭയ്ക്ക് 2013-14 സാന്പത്തികവര്‍ഷത്തില്‍ സാന്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര എന്ന് വിശദമാക്കുമോ;
(ജെ)2012-13 സാന്പത്തികവര്‍ഷത്തില്‍ മണല്‍കടവുകളില്‍ നിന്ന് നഗരസഭയ്ക്ക് എന്തു വരുമാനം ലഭിച്ചിട്ടുണ്ട്;
(കെ)2013-14 ല്‍ മണലെടുപ്പ് നടക്കാതെ സാന്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി ആയവര്‍ ആരൊക്കെയാണ്;
(എല്‍)ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ; വിശദമാക്കുമോ ?
|
4718 |
നഗരങ്ങളിലെ തെരുവുനായ്ക്കളുടെ ശല്യം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് നഗരങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം കൂടിവരുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)തെരുവുനായ്ക്കളുടെ കടിയേറ്റ എത്ര സംഭവങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ;
(സി)തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ ഇതിനകം എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
4719 |
ആസൂത്രിത നഗരങ്ങള്‍ രൂപീകരിക്കുന്നത്
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)കേരളത്തില്‍ ആസൂത്രിത നഗരങ്ങള്‍ രൂപീകരിക്കുന്ന കാര്യം പിരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
(ബി) സംസ്ഥാനത്ത് പുതിയ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
|
4720 |
കൊല്ലം കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ നടപടി
ശ്രീ. എ. എ. അസീസ്
(എ)കൊല്ലം കോര്‍പ്പറേഷനില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമിതരായ എത്ര സി.എല്‍.ആര്‍. വിഭാഗത്തില്‍പ്പെട്ട ശുചീകരണത്തൊഴിലാളികളാണ് പണിയെടുക്കുന്നതെന്ന് അറിയിക്കുമോ;
(ബി)ഇവരെ സ്ഥിരപ്പെടുത്തുന്നതിനു വേണ്ടിയുള്ള അപേക്ഷ ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേല്‍ എന്തു തീരുമാനമെടുത്തുവെന്ന് അറിയിക്കുമോ;
(സി)ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് നഗര സഭയില്‍ കണ്ടിജന്‍സി തസ്തികകള്‍ 175 എണ്ണം അധികമായി അനുവദിക്കേണ്ടതാണെന്നും അതുവഴി ഉണ്ടാകുന്ന അധിക ബാധ്യത വഹിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാണെന്നും കൊല്ലം നഗരസഭ അറിയിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(ഡി)പ്രസ്തുത തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
4721 |
എം.എല്‍.എ.യുടെ എസ്.ഡി.എഫ്. ഉപയോഗിച്ച് കൊയിലാണ്ടിയില്‍ നടപ്പാക്കുന്ന പദ്ധതികള്‍
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാരിന്‍റെ ഭരണകാലത്ത് എം.എല്‍.എ. ഫണ്ട്, എസ്.ഡി.എഫ്. എന്നിവ ഉപയോഗിച്ച് കൊയിലാണ്ടിയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിയുടേയും അടങ്കല്‍ തുക, ഭരണാനുമതി ലഭിച്ച തീയതി എന്നിവ വ്യക്തമാക്കുമോ;
(ബി) പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
(സി) പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം പൂര്‍ത്തിയായിട്ടുണ്ട് എന്ന് അറിയിക്കുമോ;
(ഡി)പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ ഏതെല്ലാം; പൂര്‍ത്തിയാകുന്നതില്‍ കാലതാമസം വരുന്നതെന്തുകൊണ്ട്;
(ഇ)പദ്ധതികളില്‍ ഇനിയും ആരംഭിക്കാത്തത് ഏതെല്ലാം; പ്രസ്തുത പദ്ധതികള്‍ ആരംഭിക്കാന്‍ തടസ്സമായി നില്‍ക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;
(എഫ്)ആരംഭിക്കാത്തതും പൂര്‍ത്തിയാകാത്തതുമായ പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തിയാവുമെന്ന് വ്യക്തമാക്കുമോ?
|
4722 |
മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ
തസ്തികകള്‍
ശ്രീ. മോന്‍സ് ജോസഫ്
(എ)മുനിസിപ്പല്‍ കോമണ്‍ സര്‍വ്വിസില്‍ സമാശ്വാസ തൊഴില്‍ദനപദ്ധതി പ്രകാരം കണ്ടിജന്‍റ് വിഭാഗം ജീവനക്കാരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നത് ഏത് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)കേരള സംസ്ഥാന മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ആകെയുള്ള ജീവനക്കാരുടെ എണ്ണം തസ്തികതിരിച്ച് ലഭ്യമാക്കുമോ;
(സി)സമാശ്വാസ തൊഴില്‍ദാനപദ്ധതി പ്രകാരം എത്ര ജീവനക്കാര്‍ മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജോലി നോക്കുന്നു എന്ന് വ്യക്തമാക്കുമോ; പ്രസ്തുത ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
(ഡി)മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജീവനക്കാരുടെ ഗ്രഡേഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നത് എന്‍ട്രികേഡറിലാണോ; അല്ലെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
(ഇ)നഗര കാര്യ ഡയറക്ടറേറ്റിലെ നിലവിലുള്ള തസ്തികകളുടെ എണ്ണം എത്ര; ഇതില്‍ പി.എസ്.സി. വഴി നിയമിക്കപ്പെട്ടവരുടെ എണ്ണം എത്ര; സമാശ്വാസ തൊഴില്‍ ദാന പദ്ധതിപ്രകാരം നിയമിക്കപ്പെട്ടവരുടെ എണ്ണം എത്ര; തസ്തികതിരിച്ച് വിവരം നല്‍കുമോ;
(എഫ്)മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിലവില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്; കാറ്റഗറി തിരിച്ച് വിവരം നല്‍കുമോ;
(ജി)മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ യോഗ്യതയുള്ളവര്‍ക്ക് പ്രൊവിഷണലായി യു.ഡി.സി. തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിന് സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
4723 |
യഥാസമയം പി.എസ്.സി ക്കു റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍
ശ്രീ. ഹൈബി ഈഡന്‍
(എ)എറണാകുളം ജല്ലയിലെ നഗരകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയും എല്‍.ഡി ക്ലാര്‍ക്കുമാരുടെയും എല്‍.ഡി ടൈപ്പിസ്റ്റുമാരുടെയും ഒഴിവുകള്‍ കൃത്യസമയത്ത് പി.എസ്.സി ക്ക് റിപ്പോര്‍ട്ടു ചെയ്യുന്നില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
(ബി)നാളിതുവരെയുള്ള ഏതെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതായുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
(സി)2014 ആഗസ്റ്റ് 31 വരെ എത്ര ഒഴിവുകള്‍ ഉണ്ടാകാനിടയുണ്ട്; അത്തരം ഒഴിവുകള്‍ പി.എസ്.സി ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് കാരണം; വിശദാംശം അറിയിക്കുമോ?
|
4724 |
കൊയിലാണ്ടി നഗരത്തിലെ ഓട്ടോപാര്‍ക്കിംഗ് സൌകര്യം
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി നഗരത്തില്‍ പെര്‍മിറ്റോടുകൂടി എത്ര ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട് എന്ന് വിശദമാക്കുമോ;
(ബി) നഗരത്തില്‍ മതിയായ ഓട്ടോപാര്‍ക്കിംഗ് സൌകര്യം ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) എങ്കില്‍ ഓട്ടോറിക്ഷകള്‍ക്ക് മതിയായ പാര്‍ക്കിംഗ് സൌകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
|
4725 |
അനധികൃതകെട്ടിടങ്ങളുടെ നിര്‍മ്മാണം
ശ്രീ. റ്റി.വി. രാജേഷ്
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അനധികൃത കെട്ടിടങ്ങളുടെ നിര്‍മ്മാണം തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; ഇതു സംബന്ധിച്ച് എന്തെങ്കിലും ഉത്തരവ് ഇറക്കിയിട്ടുണ്ടോ ; പകര്‍പ്പ് ലഭ്യമാക്കുമോ ?
|
4726 |
കെട്ടിടങ്ങള്‍ക്ക് നന്പര്‍ നല്‍കുന്നതിലുള്ള കാലതാമസം
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി കെട്ടിടങ്ങള്‍ക്ക് കെട്ടിടനന്പര്‍ നല്കാതിരിക്കുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരത്തിലുള്ള എത്ര കെട്ടിടങ്ങളുണ്ട് എന്നതിന്‍റെ കണക്ക് വ്യക്തമാക്കുമോ;
(സി)പണിപൂര്‍ത്തിയായിട്ടും സ്ഥിരനന്പര്‍ നല്‍കാതെ എത്ര കെട്ടിടങ്ങള്‍ക്ക് താല്കാലിക നന്പര്‍ നല്‍കിയിട്ടുണ്ട;്
(ഡി)താല്കാലിക നന്പര്‍ നല്കിയ കൊമേഴ്സ്യല്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് സ്ഥിരനന്പര്‍ നല്‍കാന്‍ കാലതാമസം നേരിടുന്നതിന്‍റെ കാരണമെന്താണ് എന്ന് വ്യക്തമാക്കുമോ;
(ഇ)അറിവില്ലായ്മ കൊണ്ടും ബില്‍ഡിംഗ് കണ്‍സള്‍ട്ടന്‍റുമാരുടെ ചതിയില്‍പ്പെട്ടും കെട്ടിടനന്പര്‍ ലഭിക്കാത്തവര്‍ക്ക് ഇളവു നല്‍കി നന്പര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ക്രമക്കേടുകാട്ടിയ കണ്‍സള്‍ട്ടന്‍റുമാരെ നിയമത്തിന്‍റെ മുന്പില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ?
|
4727 |
കൊയിലാണ്ടി നഗരസഭയില്‍ വീട് നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റിനായുള്ള അപേക്ഷകള്‍
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി നഗരസഭയില്‍ വീട് നിര്‍മ്മിക്കുന്നതിന് പെര്‍മിറ്റ് ലഭിക്കുന്നതിനായി തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് നഗരസഭാ ഡിവിഷന്‍ തിരിച്ച് വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത അപേക്ഷകളിന്മേല്‍ എത്രയെണ്ണം തീര്‍പ്പാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
(സി)തീര്‍പ്പാക്കാതെയുള്ള അപേക്ഷകള്‍ എത്ര ; അവ ആരുടേതെല്ലാം എന്നും പെര്‍മിറ്റ് നല്‍കുന്നതിനുള്ള തടസ്സം എന്താണെന്നും വ്യക്തമാക്കുമോ;
(ഡി)സി.ആര്‍.ഇസഡ്. നിയമം കാരണം പെര്‍മിറ്റ് നല്‍കാതെയുള്ള എത്ര അപേക്ഷകള്‍ ഉണ്ട്; വിശദമാക്കുമോ?
|
4728 |
നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷന്‍ കോന്പൌണ്ടില്‍ കെട്ടിടനിര്‍മ്മാണത്തിന് നല്‍കിയ അനുമതി
ശ്രീമതി. ജമീലാ പ്രകാശം
(എ)നെയ്യാറ്റിന്‍കര മിനി സിവില്‍സ്റ്റേഷന്‍ കോന്പൌണ്ടില്‍ ഇ1/ബി.എല്‍.ഡബ്യ്യു/305/13-14 നന്പര്‍ ഉത്തരവുപ്രകാരം ഒരു കെട്ടിട നിര്‍മ്മാണത്തിന് അനുമതി നകിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത സിവില്‍സ്റ്റേഷന്‍ ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള വിദ്യാഭ്യാസവകുപ്പിന്‍റെ എന്‍.ഒ.സി. ലഭിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ എന്‍.ഒ.സി. ലഭിച്ചിട്ടില്ലാത്ത മേല്‍പ്പറഞ്ഞ ഉത്തരവ് പ്രകാരമുള്ള കെട്ടിടനിര്‍മ്മാണത്തിനുള്ള അനുമതി റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
4729 |
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് എവിടെയെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)ഉണ്ടെങ്കില്‍ എത്ര രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
4730 |
വയല്‍
നികത്തുന്നതിനെതിരെയുളള
ഗുരുവായൂര്‍
നഗരസഭാ
പ്രമേയം
ശ്രീമതി ഗീതാ ഗോപി
(എ)ഗുരുവായൂര്‍ നഗരസഭാപരിധിയില്‍ വരുന്ന തൈക്കാട് വില്ലേജില്‍പ്പെട്ട കുന്നത്തുളളി പട്ടികജാതി കോളനിയുടെ സമീപമുളള നെല്‍പ്പാടം മണ്ണിട്ടു നികത്തുന്നതിനെതിരെ നഗരസഭ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(ബി)ഇതുസംബന്ധിച്ച് ഗുരുവായൂര്‍ നഗരസഭാ ഭരണസമിതി യോഗം 07.03.2013-ന് ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും മേല്‍നടപടികള്‍ തൃശ്ശൂര്‍ ആര്‍. ഡി. ഒ സ്വീകരിച്ചതായി അറിയുമോ; ഇല്ലെങ്കില്‍ പ്രസ്തുത പ്രമേയത്തില്‍ ഉന്നയിച്ച പ്രശ്നം പരിഹരിക്കുന്നതിനും മണ്ണിട്ടു നികത്തിയ വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?
|
T4731 |
കനോലി കനാല്‍ മാലിന്യമുക്തമാക്കാന്‍ നടപടി
ശ്രീ. എ.കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ കനോലികനാലില്‍ മാലിന്യ നിക്ഷേപം തടയുന്നതിന് എന്തൊക്കെ നടപടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)കനോലികനാലില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കുമോ;
(സി)മാലിന്യനിക്ഷേപം തടയാനും ബോധവല്‍ക്കരണം ശക്തമാക്കാനും റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണം തേടാനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ? |
4732 |
ന്യൂനപക്ഷ പ്രൊമോട്ടര്‍മാരുടെ ചുമതലകള്‍
ശ്രീ. രാജു എബ്രഹാം
(എ) ന്യൂനപക്ഷ ക്ഷേമവകുപ്പുവഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് അറിവ് ലഭ്യമാക്കുന്നതിന് ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവരുടെ ചുമതലകള്‍ എന്തൊക്കെയാണ്; എന്ത് തുകയാണ് ഇവര്‍ക്ക് ഓണറേറിയമായി ലഭിക്കുന്നത്;
(ബി) നിലവില്‍ ഓണറേറിയം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
|
4733 |
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ആനുകൂല്യങ്ങള്‍ ഏതുവര്‍ഷം മുതലാണ് നല്‍കിവരുന്നതെന്നും തുകയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ?
|
4734 |
മദ്രസ അദ്ധ്യാപക ക്ഷേമനിധി
ശ്രീ. പി.കെ. ഗുരുദാസന്‍
,, എ.എം. ആരിഫ്
,, പി.റ്റി.എ. റഹീം
ഡോ.കെ.ടി. ജലീല്‍
(എ)മദ്രസ അദ്ധ്യാപകരുടെ ക്ഷേമത്തിനായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് രൂപീകരിച്ച മദ്രസ അദ്ധ്യാപക ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
(ബി)എന്തൊക്കെ ആനുകൂല്യങ്ങളാണ് പ്രസ്തുത ക്ഷേമനിധിയില്‍നിന്ന് മദ്രസ അദ്ധ്യാപകര്‍ക്ക് നല്‍കിവരുന്നതെന്നറിയിക്കുമോ;
(സി)ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
<<back |
|