UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4581

അങ്കമാലി ബൈപാസിന്‍റെ നിര്‍മ്മാണം 

ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലിയിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇതു പരിഹരിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ട അങ്കമാലി ബൈപ്പാസിന്‍റെ നിര്‍മ്മാണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 
(ബി)ഇതു സംബന്ധിച്ച്, സാധ്യതാ പഠനം നടത്തി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കിറ്റ്കോ എന്ന കണ്‍സള്‍റ്റന്‍റ് സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; പ്രോജക്ട് റിപ്പോര്‍ട്ട് എന്നത്തേക്ക് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്; 
(സി)പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ഡി)ദേശീയപാതയുടെയും എം.സി. റോഡിന്‍റെയും സംഗമസ്ഥാനമായ അങ്കമാലിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഗണിച്ച് പ്രസ്തുത പദ്ധതി മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

4582

ചാലക്കുടി ആറങ്ങാലിയിലും എടത്തറക്കാവ് കടവിലും പാലം നിര്‍മ്മാണം 

ശ്രീ. ബി. ഡി. ദേവസ്സി

(എ)ചാലക്കുടിപ്പുഴയ്ക്കു കുറുകെ ആറങ്ങാലിയിലും എടത്തറക്കാവ് കടവിലും പാലം നിര്‍മ്മിക്കുന്നതിനുളള അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 
(ബി)ഇതിനായുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ?

4583

കല്ല്യാശ്ശേരി മണ്ഡലത്തില്‍ അപകടാവസ്ഥയിലായ പാലങ്ങള്‍ 

ശ്രീ. റ്റി.വി. രാജേഷ്

(എ)കല്ല്യാശ്ശേരി നിയോജകമണ്ഡലത്തില്‍ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ പാലങ്ങളെ സംബന്ധിച്ച് എന്തെങ്കിലും പരിശോധന നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ; 
(ബി)പ്രസ്തുത പാലങ്ങള്‍ പുതുക്കിപ്പണിയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; എത്ര പാലങ്ങളുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട് ; വിശദാംശം നല്‍കുമോ ?

4584

പാറക്കടവ് പാലം നിര്‍മ്മാണം 

ശ്രീ. പി.റ്റി.എ. റഹീം

(എ)കോഴിക്കോട് ജില്ലയിലെ പാറക്കടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ട് എത്ര വര്‍ഷമായെന്ന് വ്യക്തമാക്കാമോ;
(ബി)അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തിട്ടും പാലം ഗതാഗത യോഗ്യമാക്കാതിരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ;
(സി)അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

4585

പുഴക്കല്‍പ്പടി പാലം നിര്‍മ്മിക്കുന്നതിന് സാദ്ധ്യതാപഠനം 

ശ്രീ. എം. ഹംസ

(എ)ഒറ്റപ്പാലം അസംബ്ലി മണ്ധലത്തിലെ പുഴക്കല്‍പ്പടി പാലം നിര്‍മ്മിക്കുന്നതിനായി സാദ്ധ്യതാപഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര തുക വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; 
(ബി)പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നും അതിന്‍റെ നിലവിലെ സ്ഥിതി എന്തെന്നും വ്യക്തമാക്കുമോ; 
(സി)എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്; ടി. എസ്. നല്‍കിയോ; വിശദാംശം നല്‍കുമോ? 

T4586

കുട്ടനാട്ടിലെ പാലങ്ങളുടെ നിര്‍മ്മാണം 

ശ്രീ. തോമസ് ചാണ്ടി

(എ)കുട്ടനാട്ടിലെ തട്ടാശ്ശേരി പാലം, പടഹാരംപാലം, കോരംകുഴി പാലം, കോതറതോട് പാലം എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സോയില്‍ ടെസ്റ്റിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; 
(ബി)ബഡ്ജറ്റില്‍ തുക പ്രഖ്യാപിച്ച മുണ്ടയ്ക്കല്‍ പാലത്തിന്‍റെ ലാന്‍റ് അക്വിസിഷന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; 
(സി)മുട്ടേല്‍ പാലത്തിന്‍റെ റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 
(ഡി)ചന്പക്കുളം പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ? 

4587

നെടുന്പ്രക്കാട്-വിളക്കുമരം പാലത്തിന്‍റെ എസ്റ്റിമേറ്റ് 

ശ്രീ.എ.എം. ആരിഫ്

(എ)ചേര്‍ത്തല-അരൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നെടുന്പ്രക്കാട്-വിളക്കുമരം പാലത്തിന്‍റെ പുതുക്കിയ എസ്റ്റിമേറ്റ് തുക എത്രയാണ്; 
(ബി)അപ്രോച്ച് റോഡിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(സി)അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തിട്ടുള്ള സാഹചര്യത്തില്‍ പ്രസ്തുത പാലം നബാര്‍ഡിന്‍റെ സ്കീമില്‍ ഉള്‍പ്പെടുത്തി തുക അനുവദിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

4588

കടിയങ്ങാട് പാലം പുനര്‍ നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)എസ്.എച്ച്. 38-ല്‍ കടിയങ്ങാട് പാലം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 
(ബി)എങ്കില്‍ പാലം പുന:നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; 
(സി)കടിയങ്ങാട് പാലത്തിന് ബഡ്ജറ്റില്‍ തുക അനുവദിച്ചിച്ചുണ്ടോ ; എങ്കില്‍ എത്ര തുക നീക്കിവച്ചിട്ടുണ്ടെന്ന് അറിയിക്കാമോ ; 
(ഡി)പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; വിശദാംശങ്ങള്‍ നല്‍കുമോ ?

4589

അരൂര്‍ മണ്ധലത്തിലെ പാലം നിര്‍മ്മാണം 

ശ്രീ. എ. എം. ആരിഫ്

(എ)അരൂര്‍ മണ്ഡലത്തിലെ അഞ്ചുതുത്ത്, കടപ്പുറം, പി.എസ്.െഫറി, കെല്‍ട്രോണ്‍ ഫെറി-കുന്പളങ്ങി എന്നീ പാലങ്ങളുടെ ഇന്‍വെസ്റ്റിഗേഷന്‍, സോയില്‍ ടെസ്റ്റ് എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ എന്നു പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ; 
(ബി)ഈ പാലങ്ങളുടെ ഡിസൈനും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോയെന്നും എങ്കില്‍ ആരാണ് ഡിസൈന്‍ തയ്യാറാക്കിയതെന്നും വ്യക്തമാക്കുമോ;
(സി)എത്ര രൂപയാണ് ഓരോ പാലങ്ങളുടെയും എസ്റ്റിമേറ്റ് തുകയെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ പാലങ്ങളുടെ അപ്രോച്ച് റോഡിന്‍റെ ലാന്‍റ് അക്വിസിഷന്‍ നടപടികള്‍ ഏതു ഘട്ടത്തിലാണ് എന്ന് വിശദമാക്കാമോ?

4590

ഞാറക്കല്‍ കിഴക്കേ മഞ്ഞനക്കാട് ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന ഫുട്ട്ബ്രിഡ്ജിന്‍റെ നിര്‍മ്മാണം 

ശ്രീ. എസ്. ശര്‍മ്മ

(എ)ഞാറക്കല്‍ കിഴക്കേ മഞ്ഞനക്കാട് ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന ഫുട്ട് ബ്രിഡ്ജിന്‍റെ നിര്‍മ്മാണത്തിന് ഭരണാ നുമതി നല്‍കിയിട്ടുണ്ടോ ; വ്യക്തമാക്കുമോ; 
(ബി)ഭരണാനുമതി നല്‍കിയതിനുശേഷം പ്രവൃത്തി ആരംഭിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ; 
(സി)നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ ?

4591

റെയില്‍വെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കഴിഞ്ഞ സാന്പത്തികവര്‍ഷത്തില്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി എത്രകോടി രൂപ വകയിരുത്തിയിരുന്നുവെന്ന് വ്യക്തമാക്കുമോ; 
(ബി)ഈ തുക ഏത് ഏജന്‍സിക്കാണ് നല്‍കിയിരുന്നതെന്ന് വ്യക്തമാക്കുമോ;
(സി)ഈ തുക കൊണ്ട് ആര്‍.ബി.ഡി.സി.കെ ഏതൊക്കെ ആര്‍.ഒ.ബി കളാണ് ചെയ്തിട്ടുള്ളതെന്ന് വിശദാംശങ്ങള്‍ സഹിതം അറിയിക്കാമോ?

4592

താവം റെയില്‍പ്പാലം 

ശ്രീ. റ്റി. വി. രാജേഷ്

(എ)പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയങ്ങാടി താവം റെയില്‍വെ ഗേറ്റിന് മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്‍റെ അനുമതി വൈകുന്നതിനുള്ള കാരണം അറിയാമോ ; എങ്കില്‍ വ്യക്തമാക്കുമോ ; 
(ബി)കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്‍റെ അനുമതി എത്രയും വേഗം ലഭിക്കുന്നതിനാവശ്യമായ നടപടി പൊതുമരാമത്ത് വകപ്പ് സ്വീകരിക്കുമോ ?

4593

കോഴിക്കോട്, കൂളിമാട് പാലത്തിന്‍റെ നിര്‍മ്മാണം 

ശ്രീ. പി. റ്റി. എ. റഹീം

(എ)കോഴിക്കോട് ജില്ലയിലെ കൂളിമാട് പാലത്തിന്‍റെ അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതുവരെയായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)പാലത്തിന് എത്ര രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)സ്ഥലമെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പാലത്തിന്‍റെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

4594

പാറക്കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മ്മാണം 

ശ്രീ. എ.കെ. ശശീന്ദ്രന്‍

(എ)കോഴിക്കോട് ജില്ലയില്‍ പാറക്കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ പണി തുടങ്ങിയോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ ഇത് പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സമെന്തെന്ന് വ്യക്തമാക്കാമോ; 
(ബി)അപ്രോച്ച് റോഡിന്‍റെ പണി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുമെന്ന് വെളിപ്പെടുത്തുമോ?

4595

മാട്ടൂല്‍ -മടക്കര പാലത്തിന് സമീപത്തെ പുഴയിലെ മണല്‍കൂന 

ശ്രീ. റ്റി. വി. രാജേഷ്

(എ)കല്ല്യാശ്ശേരി മണ്ധലത്തിലെ മാട്ടൂല്‍ - മടക്കര പാലം പണിയുന്നതിന്‍റെ ഭാഗമായി പുഴയില്‍ നിറച്ച മണ്ണ് നീക്കം ചെയ്യാത്തതിനാല്‍ ബോട്ട് സര്‍വ്വീസ് നടത്താന്‍ കഴിയാത്തതും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രയാസങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 
(ബി)പുഴയുടെ സുഗമമായ ഒഴുക്കിന് തടസ്സമായ മണ്‍കൂനകള്‍ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

4596

കോവിലകം താഴെ പാലത്തിന്‍റെ പ്രവൃത്തി 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ബാലുശ്ശേരി മണ്ധലത്തിലെ കോവിലകം താഴെ പാലത്തിന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കും മുന്പ് ബന്ധപ്പെട്ട കരാറുകാരനെ ഒഴിവാക്കുന്നതിനു ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ടോ; 
(ബി)കരാറുകാരനെ ഒഴിവാക്കുന്നതിനു മുന്പ് പാലത്തിന്‍റെ തുടര്‍ പ്രവൃത്തികള്‍ എങ്ങിനെ നടത്തണമെന്ന് ധാരണ ഉണ്ടാക്കിയിട്ടുണ്ടോ; 
(സി)അപ്രോച്ച് റോഡിന് ഏതെല്ലാം സര്‍വ്വെ നന്പരില്‍ ഉള്‍പ്പെട്ട എത്ര മാത്രം ഭൂമി ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ സര്‍വ്വെ സ്കെച്ച് സഹിതം ലഭ്യമാക്കാമോ?

4597

ചേലക്കര നിയോജകമണ്ഡലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ പ്രവൃത്തി 

ശ്രീ.കെ. രാധാകൃഷ്ണന്‍

(എ)ചേലക്കര നിയോജക മണ്ഡലത്തില്‍ പൊതുമരാമത്തിനു കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടന്നു വരുന്ന കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 
(ബി)ഇവ ഓരോന്നും എപ്പോഴാണ് നിര്‍മ്മാണം ആരംഭിച്ചതെന്നും അടങ്കല്‍ തുക എത്രയാണെന്നും അവയുടെ നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ; 
(സി)ഇവയിലേതെങ്കിലും പ്രവൃത്തി കരാറുകാരന്‍ നിറുത്തിവെച്ച് പോയിട്ടുണ്ടെങ്കില്‍ അതിനുളള കാരണങ്ങളെന്താണെന്നും അത് പുനരാരംഭിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 
(ഡി)ഏതെങ്കിലും പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടും ടെന്‍റര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിച്ചിട്ടില്ലെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ നല്‍കാമോ; 
(ഇ)വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവത്താല്‍ പഠനം ശരിയായി നടക്കാത്ത സാഹചര്യത്തില്‍ എല്ലാ പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

4598

ആസ്തി വികസന ഫണ്ടില്‍ നിന്നും ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ 

ഡോ. കെ.ടി. ജലീല്‍

(എ)2012-13 സാന്പത്തിക വര്‍ഷത്തില്‍ തവനൂര്‍ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം മുഖേന ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; 
(ബി)പ്രസ്തുത പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
(സി)എന്നത്തേയ്ക്ക് പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?

4599

എല്‍.എ.സി-എ.ഡി.എസ്. സ്കീമില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ 

ശ്രീ. ബി. സത്യന്‍

(എ)എല്‍.എ.സി-എ.ഡി.എസ്-ല്‍ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ ബില്ലുകള്‍ പൊതുമരാമത്ത് വകുപ്പിന്‍റെ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് കാരണം കരാറുകാര്‍ പ്രസ്തുത പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
(ബി)ഇത് പ്രസ്തുത സ്കീമില്‍ ഉള്‍പ്പെട്ട കെട്ടിട നിര്‍മ്മാണ പ്രവൃത്തികളെ ബാധിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; 
(സി)എല്‍.എ.സി-എ.ഡി.എസ്. പ്രവൃത്തികളിന്മേലുള്ള ബില്ലുകള്‍ പ്രത്യേകമായി പരിഗണിക്കുവാന്‍ നടപടി സ്വീകരിക്കാമോ?

4600

പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ഗ്യാരണ്ടി പീരിയഡ് 

ഡോ. കെ.ടി. ജലീല്‍

(എ)പൊതുമരാത്ത് വകുപ്പുമുഖേന നടത്തുന്ന പ്രവൃത്തികള്‍ക്ക് ഗ്യാരണ്ടി പീരിയഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം തരത്തിലുള്ള പ്രവൃത്തികള്‍ക്കാണ് ഗ്യാരണ്ടി പീരിയഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്;
(സി)ഗ്യാരണ്ടി പീരിയഡ് ഏര്‍പ്പെടുത്തിയ മലപ്പുറം ജില്ലയിലെ പ്രവൃത്തികളും അവയുടെ ഗ്യാരണ്ടി പീരിയഡ് എത്രയാണെന്നും വിശദമാക്കാമോ?

4601

കുന്നംകുളം മണ്ധലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)കുന്നംകുളം മണ്ധലത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ചുമതല ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെ; വിശദമാക്കുമോ; 
(ബി)ഓരോ പ്രവൃത്തിയുടെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ;
(സി)പ്രവൃത്തികള്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

4602

തലശ്ശേരി മണ്ധലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തലശ്ശേരി മണ്ധലത്തില്‍ എത്ര പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കിയെന്ന് വ്യക്തമാക്കുമോ; 
(ബി)ഭരണാനുമതി നല്‍കിയ ഓരോ പ്രവൃത്തികളുടെയും നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(സി)ഓരോ പ്രവൃത്തിക്കും ഭരണാനുമതി നല്‍കിയ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?

4603

പൊതുമരാമത്ത് വകുപ്പ് അന്പലപ്പുഴ മണ്ഡലത്തില്‍ നടപ്പാക്കിയ പ്രവൃത്തികള്‍ 

ശ്രീ.ജി. സുധാകരന്‍

(എ)പൊതുമരാമത്ത് കെട്ടിട-നിരത്ത് വിഭാഗങ്ങള്‍ 2011-2012, 2012-13, 2013-14 കാലയളവുകളില്‍ അന്പലപ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 
(ബി)പൊതുമരാമത്ത് കെട്ടിട-നിരത്തു വിഭാഗങ്ങള്‍ 2013-14, 2014-15 വര്‍ഷം സമര്‍പ്പിച്ചിട്ടുള്ള പ്രവൃത്തി നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ? 

4604

അങ്കമാലി നിയോജകമണ്ധലത്തിലെ പ്രവൃത്തികള്‍ 

ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി നിയോജക മണ്ധലത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും എഗ്രിമെന്‍റ് വയ്ക്കാത്തതും എഗ്രിമെന്‍റ് വെച്ചിട്ട് നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാത്തതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 
(ബി)ടെണ്ടര്‍ എടുത്തിട്ട് എഗ്രിമെന്‍റ് വയ്ക്കാത്തതും എഗ്രിമെന്‍റ് വെച്ചിട്ട് നിശ്ചിത സമയത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാത്തതുമായ കരാറുകാര്‍ക്കെതിരെ സ്വീ

4605

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ 

ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍ മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശത്ത് എല്‍.എ.സി-എ.ഡി.എസ്. ല്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമായ പ്രവൃത്തികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് റോഡ്, കെട്ടിടം തിരിച്ച് വിശദമാക്കാമോ; 
(ബി)പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാമോ?

4606

എറണാകുളം ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഒഴിവുകള്‍ 

ശ്രീ. ഹൈബി ഈഡന്‍

(എ)എറണാകുളം ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയും എല്‍.ഡി. ക്ലാര്‍ക്കുമാരുടെയും എല്‍.ഡി. ടൈപ്പിസ്റ്റുമാരുടെയും ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് അറിയിക്കുമോ ; 
(ബി)നിലവില്‍ ഏതെങ്കിലും ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുവാനുണ്ടോയെന്ന് വ്യക്തമാക്കുമോ ; 
(സി)2014 ആഗസ്റ്റ് 31 വരെ എത്ര ഒഴിവുകള്‍ ഉണ്ടാകാനിടയുണ്ടെന്നും ഈ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ; ഇല്ലെങ്കില്‍ കാരണം എന്താണെന്ന് വ്യക്തമാക്കുമോ ?

4607

തിരുവനന്തപുരം മോണോ റെയില്‍ പദ്ധതി 

ശ്രീ.എ.എ. അസീസ് 

,, കോവൂര്‍ കുഞ്ഞുമോന്‍

(എ)തിരുവനന്തപുരം മോണോ റെയില്‍ പദ്ധതി എവിടം മുതല്‍ എവിടം വരെയാണ് നടപ്പിലാക്കുന്നത്;
(ബി)എത്ര സ്റ്റേഷനുകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)പദ്ധതിക്കായി എത്ര സ്ഥലം ഏറ്റെടുക്കേണ്ടതായുണ്ട്;
(ഡി)ഈ പദ്ധതി എന്നത്തേക്ക് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?

4608

കുറ്റാലം കൊട്ടാരത്തിന്‍റെ പുനരുദ്ധാരണം 

ശ്രീ. കെ. സുരേഷ് കുറുപ്പ് 

,, എസ്. രാജേന്ദ്രന്‍ 

,, ബി. ഡി. ദേവസ്സി 

,, എ. എം. ആരിഫ് 

(എ) തമിഴ്നാട്ടിലെ കുറ്റാലം കൊട്ടാരവും ഭൂമിയും പൊതുമരാമത്ത് വകുപ്പിന്‍റെ സംരക്ഷണയിലാണോ എന്ന് വ്യക്തമാക്കുമോ; 
(ബി) ഇതിന്‍റെ പുനരുദ്ധാരണത്തിനായി പദ്ധതി തയ്യാറാക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 
(സി) ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യപങ്കാളിത്തം ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 
(ഡി) രാജ്യത്തെ പ്രമുഖ ടൂറിസം കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിന്‍റെ സ്വത്ത് സ്വകാര്യവല്ക്കരിക്കുകയാണെന്ന പരാതിയുണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ പ്രസ്തുത നീക്കത്തില്‍ നിന്നും പിന്തിരിയുമോ? 

4609

കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊട്ടാരക്കര മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണ പ്രവൃത്തി നിലച്ചിരിക്കുകയാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ; 
(ബി)നിര്‍മ്മാണ പ്രവൃത്തി അടിയന്തരമായി പുനരാരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

4610

കാഞ്ഞങ്ങാട് നഗരസഭയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാഞ്ഞങ്ങാട് നഗരസഭയില്‍ നിര്‍മ്മിക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(ബി)സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കാമോ?

4611

സംസ്ഥാനത്ത് പുതിയ ഗസ്റ്റ് ഹൌസുകള്‍ 

ശ്രീ. എം ഉമ്മര്‍

(എ)സംസ്ഥാനത്ത് പുതുതായി ഗവ.ഗസ്റ്റ് ഹൌസുകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)എങ്കില്‍ ഏതെല്ലാം ജില്ലകളിലാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നറയിക്കാമോ;
(സി)മഞ്ചേരിയിലെ ടി.ബി. നിര്‍മ്മാണം ഇപ്പോള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

4612

നേമം നിയോജകമണ്ഡലത്തില്‍ ബസ് ഷെല്‍ട്ടറുകള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)നേമം നിയോജകമണ്ഡലത്തില്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാന്‍ ജില്ലാ കളക്ടര്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ; 
(ബി)എങ്കില്‍ അവ എത്രയെന്നും, എന്നാണ് ഭരണാനുമതി നല്‍കിയതെന്നും, അവയില്‍ എത്രയെണ്ണം പൂര്‍ത്തിയായി എന്നും, പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ആയതിന്‍റെ കാരണമെന്താണെന്നും, ആയത് എന്നത്തേക്ക് പൂര്‍ത്തിയാകും എന്നും വ്യക്തമാക്കുമോ ?

4613

ചേര്‍ത്തല മനോരമ ജംഗ്ഷന്‍റെ വികസനത്തിന് നടപടി 

ശ്രീ. പി. തിലോത്തമന്‍

(എ)335 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ ചേര്‍ത്തല മനോരമ ജംഗ്ഷന്‍ വികസനത്തിന്‍റെ പുരോഗതി വിശദമാക്കുമോ ; ഈ പ്രവൃത്തിക്ക് നിലവില്‍ എന്തെങ്കിലും തടസ്സം ഉണ്ടോയെന്ന് വ്യക്തമാക്കുമോ; 
(ബി)മനോരമ ജംഗ്ഷന്‍റെ വികസനത്തിനുവേണ്ടി സ്ഥലം അക്വയര്‍ ചെയ്യുന്നതിന് ചേര്‍ത്തലയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ കച്ചവടക്കാരെ മുഴുവനും പുനരധിവസിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും അതിനുവേണ്ടി സ്ഥലം കണ്ടെത്തി പ്രോജക്ട് സമര്‍പ്പിക്കുമെന്നും പ്രഖ്യാപിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തിലുള്ള പുനരധിവാസ പാക്കേജ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന്‍റെ നടപടി ഏതുവരെയായി എന്നു പറയാമോ; 
(സി)മനോരമ ജംഗ്ഷന്‍റെ വികസനം അകാരണമായി വൈകിപ്പിക്കുന്നതിന് ഏതെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നു പറയാമോ?

4614

മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ ടോള്‍ നിരക്ക് 

പ്രൊഫ. സി. രവീന്ദ്രനാഥ് 

(എ)എന്‍.എച്ച് 47 മണ്ണൂത്തി-ഇടപ്പള്ളി ദേശീയ പാതയിലെ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 
(ബി)എങ്കില്‍ ഇനിയും ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ?

4615

എറണാകുളം ജില്ലാ കളക്ടര്‍ക്ക് വസതി 

ശ്രീ. ബെന്നി ബെഹനാന്‍

(എ)എറണാകുളം ജില്ലാ കളക്ടര്‍ക്കുവേണ്ടിയുള്ള വസതി കാക്കനാട് നിര്‍മ്മിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ; 
(ബി)എങ്കില്‍ ഇതിന്‍റെ നിര്‍മ്മാണത്തിനായി നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.