|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4493
|
ഭക്ഷ്യ വിതരണത്തിനായി എന്‍ഡ് ടു എന്‍ഡ് പദ്ധതി
ശ്രീ. ബെന്നി ബെഹനാന്‍
,, കെ. മുരളീധരന്
,, റ്റി. എന്‍. പ്രതാപന്
,, വി. പി. സജീന്ദ്രന്‍
(എ)സംസ്ഥാനത്ത് ഭക്ഷ്യവിതരണത്തിനായി എന്‍ഡ് ടു എന്‍ഡ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത;് വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)റേഷന്‍ വിതരണത്തിന് പ്രസ്തുത പദ്ധതിപ്രകാരം എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4494 |
വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ധാരണാപത്രം
ശ്രീ. പി.എ. മാധവന്
'' റ്റി.എന്‍. പ്രതാപന്
'' തേറന്പില്‍ രാമകൃഷ്ണന്
'' ലൂഡി ലൂയിസ്
(എ)സംസ്ഥാനത്ത് പൊതുവിതരണ സംവിധാനത്തിന്‍റെ സമഗ്രവികസനത്തില്‍ സന്പൂര്‍ണ്ണ കന്പ്യൂട്ടര്‍വത്ക്കരണ പദ്ധതി നടപ്പാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ സഹകരണം തേടാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;
(ബി)ഇതിനായി വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ ;
(സി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത കരാര്‍ വഴി ലഭിക്കുന്നത്; വിശദമാക്കുമോ ;
(ഡി)ഏതെല്ലാം മേഖലകളിലെ നവീകരണത്തിനായാണ് സഹായം ലഭിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
4495 |
സുതാര്യവല്‍കൃത പോര്‍ട്ടല്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, അന്‍വര്‍ സാദത്ത്
,, വി. പി. സജീന്ദ്രന്
,, പാലോട് രവി
(എ)ഭക്ഷ്യ പൊതുവിതരണ രംഗത്ത് സുതാര്യവല്‍കൃത പോര്‍ട്ടല്‍ നടപ്പിലാക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ഇതുമൂലം ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;
(ഇ)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിനായി ലഭിക്കുന്നത് ?
|
4496 |
പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്താന്‍ നടപടി
ശ്രീ. പി. ഉബൈദുള്ള
,, പി. ബി. അബ്ദുള്‍ റസാക്
,, കെ. മുഹമ്മദുണ്ണി ഹാജി
,, അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)പൊതുവിതരണശൃംഖലവഴിയുള്ള ഭക്ഷ്യധാന്യവിതരണം കുറ്റമറ്റതാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത നടപടികള്‍മൂലം ഭക്ഷ്യധാന്യവിതരണം കാര്യക്ഷമമാക്കാനും അര്‍ഹരായവര്‍ക്കെല്ലാം ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിച്ചിട്ടുണ്ടോ;
(സി)2013-14-ല്‍ അനധികൃതമായി കടത്തുകയോ ശേഖരിച്ചുവയ്ക്കുകയോ ചെയ്ത റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പിടികൂടിയിട്ടുണ്ടോ; എങ്കില്‍ എവിടെ നിന്നെല്ലാം എത്രത്തോളം പിടികൂടിയെന്നതിന്‍റെ കണക്കുകള്‍ ലഭ്യമാക്കുമോ ?
|
4497 |
ഭക്ഷ്യസുരക്ഷ നിയമവും പുതിയ റേഷന്‍കാര്‍ഡു വിതരണവും
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത നടപടികള്‍ എന്ന് ആരംഭിക്കുമെന്ന് വിശദമാക്കുമോ;
(സി)റേഷന്‍ കാര്‍ഡ് പുതുക്കുന്നതോടൊപ്പം അര്‍ഹതയുള്ളവര്‍ക്ക് ബി.പി.എല്‍ കാര്‍ഡുകള്‍ ഇതോടൊപ്പം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4498 |
ആര്‍.സി.എം.എസ്.ഇ വെരിഫിക്കേഷന്‍ സേവനങ്ങള്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, വി. റ്റി. ബല്‍റാം
,, സി. പി. മുഹമ്മദ്
,, ഹൈബി ഈഡന്‍
(എ)ഇ.പി.ഡി.എസ്. പ്രകാരം ആര്‍.സി.എം.എസ്.ഇ വെരിഫിക്കേഷന്‍ സേവനങ്ങള്‍ നടപ്പിലാക്കാനുദ്ദശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;
(സി)ഇതുമൂലം ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ഇ)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനുവേണ്ടി ലഭിക്കുന്നത്?
|
4499 |
എഫ്.എം.പി.ഡി.എസ്
ശ്രീ. പി. സി. വിഷ്ണുനാഥ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, വി. റ്റി. ബല്‍റാം
,, ആര്‍. സെല്‍വരാജ്
(എ)ഇ.പി.ഡി.എസ് പ്രകാരം എഫ്.എം.പി.ഡി.എസ് നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഇതുമൂലം എന്തെല്ലാം നേട്ടങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ഇ)എന്തെല്ലാം കേന്ദ്രസഹായമാണ് ഇതിനുവേണ്ടി ലഭിക്കുന്നത്?
|
4500 |
ഒരു താലൂക്കില്‍ ഒരു കേന്ദ്രം പദ്ധതി
ശ്രീ. രാജു എബ്രഹാം
(എ)റേഷന്‍ സാധനങ്ങളുടെ സംഭരണത്തിന് ഒരു താലൂക്കില്‍ ഒരു കേന്ദ്രം എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)റാന്നി താലൂക്കില്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; സ്ഥലം ഏറ്റെടുക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ടോ; എങ്കില്‍ തടസ്സം നീക്കം ചെയ്ത് സ്ഥലം ഏറ്റെടുക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ;
(സി)ഏറ്റെടുത്ത വസ്തുവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അറിയിക്കുമോ?
|
4501 |
റേഷന്‍കടകളുടെ സോള്‍വെന്‍സി സിസ്റ്റം
ശ്രീ. സി. ദിവാകരന്‍
(എ)റേഷന്‍ കടകളുടെ സോള്‍വെന്‍സി സിസ്റ്റം നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത് അവസാനിപ്പിക്കാനുള്ള കാരണം അറിയിക്കുമോ;
(ബി)കാഷ് ഡെപ്പോസിറ്റ് ആയി ഇപ്പോള്‍ എന്തു തുകയാണ് കളക്റ്റ് ചെയ്യുന്നത്; ഈയിനത്തില്‍ എത്ര തുക പിരിഞ്ഞുകിട്ടിയിട്ടുണ്ടെന്ന് അറിയിക്കുമോ?
|
4502 |
കേന്ദ്രവിഹിതമായി ലഭിച്ച ഭക്ഷ്യധാന്യങ്ങള്‍
ശ്രീ. കെ. വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേന്ദ്രവിഹിതമായി എത്ര അളവ് ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും ലഭിച്ചിട്ടുണ്ട്; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)കേന്ദ്രം അനുവദിച്ച അളവില്‍ പൂര്‍ണ്ണമായും ഗോതന്പ്, അരി, പഞ്ചസാര എന്നിവ സംസ്ഥാനം വാങ്ങിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
|
4503 |
കൊയിലാണ്ടി, വടകര താലൂക്കുകളിലെ റേഷന്‍ വിതരണം
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി, വടകര താലൂക്കുകളില്‍ റേഷന്‍ വിതരണം മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ആര്‍.ഡി.സി. വര്‍ദ്ധനവുമൂലവൂം എഫ്.സി.ഐ. ഗോഡൌണില്‍ ജീവനക്കാര്‍ ഇല്ലാത്തതുമൂലവും സിവില്‍ സപ്ലൈസ് ഡിപ്പോകളിലേക്ക് ആവശ്യത്തിന് ധാന്യങ്ങള്‍ എത്തുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; പ്രസ്തുത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമോ?
|
4504 |
സിവില്‍ സപ്പൈസ് വകുപ്പിലെ വിജിലന്‍സ്
കമ്മിറ്റികളുടെ പ്രവര്‍ത്തനം
ശ്രീ. വി. ശിവന്‍കുട്ടി
(എ)സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം വിശദമാക്കുമോ ;
(ബി)റേഷന്‍ സാധനങ്ങളുടെ വിതരണത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി പ്രസ്തുത വിജിലന്‍സ് കമ്മിറ്റികള്‍ കണ്ടെത്തിയിട്ടുണ്ടോ ;
(സി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
4505 |
സപ്ലൈകോയിലെ അഴിമതി തടയുന്നതിന് നടപടി
ശ്രീമതി കെ.എസ്. സലീഖ
(എ)സപ്ലൈകോയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച മാനദണ്ധങ്ങള്‍ എന്തെല്ലാം എന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത മാനദണ്ധങ്ങളില്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി; വ്യക്തമാക്കുമോ;
(സി)ഇതു സംബന്ധിച്ച് പരാതികളും സാധനങ്ങള്‍ വാങ്ങുന്നതിലെ അഴിമതിയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)കരാറുകാര്‍ സപ്ലൈകോയ്ക്ക് നല്‍കുന്ന സാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്താറുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
(ഇ)2014 വര്‍ഷം വിപണിവിലയെക്കാള്‍ കൂടുതല്‍ തുക നല്കി ഏതൊക്കെ സാധനങ്ങള്‍ വാങ്ങി;
(എഫ്)ഇത്തരത്തില്‍ വിപണി വിലയെക്കാള്‍ കൂടുതല്‍ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(ജി)നിലവില്‍ സപ്ലൈകോ ഏതെല്ലാം അന്യസംസ്ഥാനങ്ങളിലെ കരാറുകാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നു;
(എച്ച്)സപ്ലൈകോയില്‍ ടെണ്ടര്‍ നടപടി അടക്കമുള്ളവ കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാന സീറ്റുകളില്‍ ജോലി നോക്കുന്നവരില്‍ വിജിലന്‍സ് അന്വേഷണമോ, വകുപ്പുതല അന്വേഷണമോ നേരിടുന്നവര്‍ ഉണ്ടോ; ഉണ്ടെങ്കില്‍ അവര്‍ ആരൊക്കെ; ഇത്തരക്കാരെ പ്രധാന തസ്തികകളില്‍ നിന്ന് ഒഴിവാക്കാന്‍ സത്വര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(ഐ)സപ്ലൈകോയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഈ വകുപ്പിന്‍റെ ചുമതല ഏറ്റെടുക്കാന്‍ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് തയ്യാറാകുമോ; വ്യക്തമാക്കുമോ?
|
4506 |
റേഷന്‍കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ആക്കാന്‍ പദ്ധതി
ശ്രീ. സി.ദിവാകരന്‍
(എ)റേഷന്‍കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ആക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി ഏത് ഏജന്‍സി വഴിയാണ് നടപ്പിലാക്കുന്നത്;
(ബി)ഒരു കാര്‍ഡിന് എത്ര രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ആയത് ആരില്‍നിന്ന് ഈടാക്കുമെന്നും പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?
|
4507 |
പുതിയ റേഷന്‍ കാര്‍ഡുകള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍ ,, സി. കൃഷ്ണന്‍ ഡോ. കെ. ടി. ജലീല്‍ ശ്രീ. ബി. ഡി. ദേവസ്സി
പുതിയ റേഷന്‍ കാര്‍ഡുകള്‍ സംസ്ഥാനത്ത് എത്ര ഉപഭോക്താക്കള്‍ക്ക് നല്‍കും എന്ന് വ്യക്തമാക്കുമോ?
|
T4508 |
രോഗബാധിതര്‍ക്കുളള ബി. പി. എല്‍ കാര്‍ഡുകള്‍
ശ്രീ.ബി. സത്യന്‍
(എ)ക്യാന്‍സര്‍, വൃക്ക എന്നിവ സംബന്ധമായ അസുഖം ബാധിച്ചവര്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കും ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കും എ. പി. എല്‍. വിഭാഗത്തില്‍ നിന്ന് ബി.പി. എല്‍. വിഭാഗത്തിലേക്ക് മാറ്റി റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് ഇളവ് അനുവദിക്കുന്നുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇതുസംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
(സി)പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ അപേക്ഷയോടൊപ്പം എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്;
(ഡി)പ്രസ്തുത അപേക്ഷകളിന്‍മേല്‍ എത്ര നാള്‍ക്കകം നടപടിയുണ്ടാകണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?
|
4509 |
ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍
ശ്രീ. കെ. എന്‍. എ. ഖാദര്‍
ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നതോടൊപ്പം അര്‍ഹതയുള്ള എല്ലാ പാവപ്പെട്ടവര്‍ക്കും ബി. പി. എല്‍ കാര്‍ഡ് അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
4510 |
കാസര്‍ഗോഡ് ജില്ലയിലെ ബി.പി.എല്‍. കാര്‍ഡുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയില്‍ 2014 എപ്രില്‍വരെ അനുവദിക്കപ്പെട്ട റേഷന്‍ കാര്‍ഡുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ; ഇതില്‍ എത്ര പേര്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുമോ?
|
4511 |
കുട്ടമംഗലത്ത് പുതിയ റേഷന്‍ കട
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജകമണ്ധലത്തിലെ മുട്ടില്‍ പഞ്ചായത്തില്‍ കുട്ടമംഗലത്ത് പുതിയ റേഷന്‍ കട അനുവദിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)ഇതു സംബന്ധിച്ച് ഉത്തരവായിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ ;
(സി)കുട്ടമംഗലത്ത് പുതിയ റേഷന്‍ കട എന്ന് ആരംഭിക്കുമെന്നു വ്യക്തമാക്കുമോ ?
|
4512 |
റേഷന്‍ വിതരണ വാഹനങ്ങളില്‍ ജി.പി.എസ്.
ശ്രീ. സണ്ണി ജോസഫ്
,, എം. പി. വിന്‍സെന്‍റ്
,, ലൂഡി ലൂയിസ്
,, പി. സി. വിഷ്ണുനാഥ്
(എ)റേഷന്‍ വിതരണത്തിന് ഏര്‍പ്പെടുത്തുന്ന വാഹനങ്ങളില്‍ ജി.പി.എസ്. പദ്ധതി പ്രകാരം എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4513 |
റേഷന്‍കടകളുടെ കന്പ്യൂട്ടര്‍വത്ക്കരണം
ശ്രീ. കെ. ശിവദാസന്‍ നായര്
,, എം. എ. വാഹീദ്
,, വി.റ്റി. ബല്‍റാം
,, എ.റ്റി. ജോര്‍ജ്
(എ)റേഷന്‍കടകളുടെ സന്പൂര്‍ണ്ണ കന്പ്യൂട്ടര്‍വത്ക്കരണ പദ്ധതി നടപ്പാക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ സഹകരണം തേടാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിനായി വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത കരാര്‍ വഴി ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)റേഷന്‍കടകള്‍ ലാഭകരമാക്കാനുള്ള വിഷയം കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?
|
4514 |
റേഷന്‍ കടകളുടെ കന്പ്യൂട്ടര്‍വല്‍ക്കരണം
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)റേഷന്‍ കടകളുടെ കന്പ്യൂട്ടര്‍വല്‍ക്കരണത്തിന് എന്തു തുകയാണ് നീക്കിവച്ചിരിക്കുന്നത്;
(ബി)എത്ര നാളുകള്‍ക്കുള്ളില്‍ കന്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
|
4515 |
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ പുതിയ വിപണന കേന്ദ്രങ്ങള്‍
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ എത്ര വിപണന കേന്ദ്രങ്ങളാണ് പുതുതായി ആരംഭിച്ചത്; എവിടെയൊക്കെ; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)നിതേ്യാപയോഗസാധനങ്ങള്‍ എത്ര ശതമാനം ലാഭമെടുത്താണ് കോര്‍പ്പറേഷന്‍ ചില്ലറ വില്പന നടത്തുന്നതെന്ന് വ്യക്തമാക്കുമോ ?
|
4516 |
മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി
ശ്രീ. എം. ഉമ്മര്‍
(എ)മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ബി)അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
(സി)സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റുകളിലേതുപോലെ ഓരോ ഉല്പന്നത്തിനും പ്രത്യേക വിഭാഗം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
|
4517 |
ചാലക്കുടി മണ്ധലത്തില്‍ പുതിയ മാവേലിസ്റ്റോറുകള്‍
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട കൊരട്ടി പഞ്ചായത്തിലെ വാലുണ്ടാമുറിയിലും, മേലൂര്‍ പഞ്ചായത്തിലെ അടിച്ചിലിയിലും പുതിയ മാവേലിസ്റ്റോറുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച അപേക്ഷകളിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
(ബി)ചാലക്കുടിയില്‍ സിവില്‍സപ്ലൈസ് വകുപ്പിനു കീഴില്‍ പെട്രോള്‍ പന്പും ഗ്യാസ് ഔട്ട്ലെറ്റും സ്ഥാപിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ; നടപടികള്‍ ഏതു ഘട്ടത്തിലാണെന്നറിയിക്കാമോ?
|
4518 |
വിലക്കയറ്റം തടയുന്നതിന് നടപടി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലെത്തിക്കുന്നതിനും വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിനും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിപണിയില്‍ ഇടപെടുന്നതിന് പ്രതിമാസം എത്ര രൂപ ചെലവഴിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
(ബി)റംസാന്‍, ഓണം തുടങ്ങിയ ആഘോഷങ്ങള്‍ അടുത്തതിനാല്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിലനിയന്ത്രണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
|
4519 |
സപ്ലൈകോയിലെ ടെന്‍ഡര്‍ നടപടികള്‍
ശ്രീ. വി. ശിവന്‍കുട്ടി
,, എ. എം. ആരിഫ്
,, ബാബു എം. പാലിശ്ശേരി
,, റ്റി. വി. രാജേഷ്
(എ) സംസ്ഥാനത്ത് സപ്ലൈകോ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ കുറവ് വന്നിട്ടുണ്ടോ;
(ബി) ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ കാലതാമസം നേരിടുന്നുണ്ടോ;
(സി) കന്പോള വിലയെക്കാളും ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വാങ്ങേണ്ടതായ സാഹചര്യം ഉണ്ടായിട്ടുണ്ടോ; ഇതിനായി ചില കരാറുകാര്‍ നടത്തുന്ന നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
4520 |
സപ്ലൈകോയില്‍ സാധനങ്ങളുടെ വില്‍പ്പനയും ഗുണമേന്മ പരിശോധനയും
ശ്രീ. എ. കെ. ശശീന്ദ്രന്
,, തോമസ് ചാണ്ടി
(എ)സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വില്‍പ്പന ഇരുപത് ശതമാനമാക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
(ബി)സപ്ലൈകോയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് കരാര്‍ എടുത്തിട്ടുള്ള ലിമിറ്റഡ് കന്പനികളോട് ലാഭം കൂട്ടിത്തരണമെന്ന് ആവശ്യപ്പെട്ടതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്ന ക്വാളിറ്റി അഷ്വറന്‍സ് കണ്‍ട്രോളര്‍മാരോട് പരിശോധനയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍റെ കാരണം അറിയിക്കുമോ?
|
4521 |
മാവേലി സ്റ്റോറുകളില്‍കൂടി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം
ശ്രീ. വി. എസ്. സുനില്‍ കുമാര്
ശ്രീമതി. ഗീതാ ഗോപി
ശ്രീ. മുല്ലക്കര രത്നാകരന്‍
ശ്രീമതി. ഇ. എസ്. ബിജിമോള്‍
(എ)മാവേലി സ്റ്റോറുകളില്‍കൂടി വിതരണംചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)പൊതു വിപണിയില്‍നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യാറുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് സ്വീകരിക്കുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(സി)നിലവാരം കുറഞ്ഞ സാധനങ്ങള്‍ നല്‍കിയതിന് എത്ര കന്പനികളെയും മില്ലുകളെയും കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)മാവേലി സ്റ്റോറുകള്‍വഴിയുള്ള സാധനങ്ങളുടെ വിറ്റുവരവ് 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ എത്രവീതമാണെന്ന് വെളിപ്പെടുത്തുമോ ?
|
4522 |
ശബരി വെളിച്ചെണ്ണയുടെ വില വര്‍ദ്ധനവ്
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)സപ്ലൈകോവഴി വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയുടെ വില വര്‍ദ്ധിപ്പിക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അനുമതി തേടിയിട്ടുണ്ടോ;
(ബി)സ്വകാര്യ വെളിച്ചെണ്ണലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഓരോ ഔട്ട്ലെറ്റിനും നല്‍കിവരുന്ന വെളിച്ചെണ്ണയുടെ അളവ് വ്യക്തമാക്കുമോ;
(ഡി)നല്‍കിവരുന്ന വെളിച്ചെണ്ണയുടെ അളവ് വെട്ടിക്കുറച്ച നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ആയത് പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
4523 |
സപ്ലൈകോയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സപ്ലൈകോയിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് 2014 മേയ് മാസത്തില്‍ ടെണ്ടര്‍ പൂര്‍ത്തീകരിച്ച് ഏതെങ്കിലും വിതരണക്കാര്‍ കരാര്‍ ഉറപ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
(ബി)എങ്കില്‍ ഏജന്‍സി/കന്പനിയുടെ പേരും വിലാസവും വിശദമാക്കുമോ;
(സി)കരാര്‍പ്രകാരം വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങളും അതിന്‍റെ വിലയും വിശദമാക്കുമോ ?
|
T4524 |
നെല്ല് സംഭരണവും വിലമാനദണ്ഡവും
ശ്രീ. പി. തിലോത്തമന്‍
(എ)നെല്ലുസംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരിക്കുന്ന നെല്ലിന്‍റെ വില യഥാസമയം കൃഷിക്കാര്‍ക്ക് നല്‍കുന്നതിനും പുതുതായി സര്‍ക്കാര്‍ എന്തു പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നതിനും അതിന് കാലാകാലങ്ങളില്‍ സംഭരണ വില നിശ്ചയിക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള മാനദണ്ധങ്ങള്‍ വ്യക്തമാക്കുമോ; കര്‍ഷകര്‍ക്ക് കൃഷി ആവശ്യത്തിന് ചെലവാകുന്ന തുകയുടെ എത്ര മടങ്ങാണ് സംഭരണവിലയായി നിശ്ചയിക്കുന്നത് എന്ന് അറിയിക്കുമോ; ഓരോ വര്‍ഷവും നെല്ല് സംഭരിക്കുന്നതിനുള്ള തുക വകുപ്പ് മാറ്റി വയ്ക്കുന്നുണ്ടോ; വിശദമാക്കുമോ?
|
4525 |
സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം
ശ്രീ. കെ. വി. വിജയദാസ്
കഴിഞ്ഞ വര്‍ഷം സപ്ലൈകോ വഴി സംഭരിച്ച നെല്ല് മുഴുവനും അരിയാക്കി പൂര്‍ണ്ണമായും സപ്ലൈകോ വഴി തന്നെയാണോ വിതരണം ചെയ്തുവരുന്നത്; ഇപ്രകാരം എത്ര ടണ്‍ അരി വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
T4526 |
വിവിധ ഏജന്‍സികള്‍ വഴിയുള്ള നെല്ല് സംഭരണം
ശ്രീ. ഇ. പി. ജയരാജന്‍
(എ)കേരളത്തില്‍ ഏതെല്ലാം ഏജന്‍സികളാണ് നെല്ല് സംഭരിക്കുന്നത്;
(ബി)അവസാനമായി നെല്ലിന്‍റെ സംഭരണവില വര്‍ദ്ധിപ്പിച്ചത് എപ്പോഴാണ്;
(സി)ഇപ്പോള്‍ നെല്ലിന്‍റെ സംഭരണവില ക്വിന്‍റലിന് എത്രയാണ്;
(ഡി)2013-2014-ലെ വിവിധ സീസണുകളിലായി എത്ര നെല്ല് സംഭരിക്കുകയുണ്ടായി;
(ഇ)ഓരോ എജന്‍സിയും എത്ര വീതം സംഭരിച്ചു; വിശദാംശം വ്യക്തമാക്കുമോ?
|
T4527 |
നെല്ലിന്‍റെ സംഭരണ വില
ശ്രീ. എം. ചന്ദ്രന്‍
(എ)നെല്ലിന്‍റെ സംഭരണവില വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് അറിയിക്കുമോ;
(ബി)ഉണ്ടെങ്കില്‍ എത്ര രൂപയായാണ് വര്‍ദ്ധിപ്പിക്കുന്നത്?
|
T4528 |
പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)2013-14 വര്‍ഷത്തെ പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം സംബന്ധിച്ച വിശദാംശം നല്‍കുമോ; മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എത്ര ടണ്‍ നെല്ലാണ് അധികമായി സംഭരിച്ചതെന്ന് വിശദമാക്കുമോ;
(ബി)ഏതെല്ലാം സ്ഥാപനങ്ങളെയാണ് നെല്ല് സംഭരണത്തിന്‍റെ ചുമതല ഏല്‍പ്പിച്ചത്; വിശദാംശം നല്‍കുമോ?
|
T4529 |
നാട്ടിക മണ്ഡലത്തിലെ നെല്‍ കര്‍ഷകര്‍ക്ക്
കുടിശ്ശിക നല്‍കാന്‍ നടപടി
ശ്രീമതി ഗീതാ ഗോപി
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ നാട്ടിക മണ്ഡലത്തില്‍ നിന്ന് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖേനയും നെല്ല് സംഭരിച്ചിട്ടുണ്ടോ; സംഭരിച്ച നെല്ലിന്‍റെ കണക്ക് വിശദമാക്കുമോ;
(ബി)സംഭരിച്ച മുഴുവന്‍ നെല്ലിന്‍റെ വിലയും ഇതിനകം കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കുടിശ്ശിക തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
(സി)കുടുശ്ശികത്തുക കര്‍ഷകര്‍ക്ക് എപ്പോള്‍ കൊടുത്തുതീര്‍ക്കാനാകുമെന്ന് അറിയിക്കുമോ?
|
4530 |
അമിതവില ഈടാക്കുന്നതിനെതിരെ നടപടി
ശ്രീ. എം. ചന്ദ്രന്‍
(എ) സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ഭക്ഷണശാലകളിലെ ഗുണനിലവാരവും വിലനിലവാരവും പരിശോധിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി) പല ഹോട്ടലുകളിലും അമിതവില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) 2014 വര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ ഇത്തരത്തില്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ടോ;
(ഡി) ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
|
4531 |
പാചകവാതക ബുക്കിംഗ് സംവിധാന പരിഷ്കരണം
ശ്രീ. പി.ഉബൈദു ള്ള
(എ)സംസ്ഥാനത്തെ പാചകവാതക ബുക്കിംഗ് സംവിധാനം പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ;
(ബി)എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്തെ എല്‍.പി.ജി. ബോട്ടിലിംഗ് പ്ലാന്‍റുകള്‍ അവശ്യസേവന സംരക്ഷണ നിയമത്തിനുകീഴിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കുമോ;
(ഡി)ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?
|
4532 |
പാചകവാതക വിതരണ ഏജന്‍സികള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
സംസ്ഥാനത്ത് എത്ര പാചകവാതകവിതരണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
|
4533 |
പാചകവാതക വിതരണ ഏജന്‍സികളിലെ വിജിലന്‍സ് റെയ്ഡ്
ശ്രീ. എ.കെ. ശശീന്ദ്രന്
,, തോമസ് ചാണ്ടി
(എ)പാചകവാതക വിതരണ ഏജന്‍സികളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ റെയ്ഡില്‍ എന്തൊക്കെ ക്രമക്കേടുകളാണ് കണ്ടെത്തിയതെന്ന് വിശദീകരിക്കുമോ;
(ബി)പ്രസ്തുത ഏജന്‍സികളുടെ വിശദാംശം ലഭ്യമാക്കുമോ;
(സി)ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്; ആയതിലേക്കായി രണ്ടുമാസത്തിലൊരിക്കല്‍ പരിശോധന നടത്തുവാന്‍ ജില്ലാതല ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?
|
4534 |
ഗ്യാസ് വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം
ശ്രീമതി കെ. എസ്. സലീഖ
(എ)വിവധ ഗ്യാസ് കന്പനികള്‍ പൊതുവിതരണത്തിനായി സംസ്ഥാനത്താകമാനം എത്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)2011 ന് ശേഷം നാളിതുവരെ എത്ര ഏജന്‍സികളുടെ അംഗീകാരം റദ്ദാക്കിയിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)ഗ്യാസ് വിതരണ ഏജന്‍സികള്‍ ഉപഭോക്താവിന് യഥാസമയം സിലിണ്ടര്‍ നല്‍കാതെ വര്‍ഷാവസാനത്തിനുള്ളില്‍ അനുവദിച്ചിട്ടുള്ള 12 സബ്സിഡി ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയാതെ വരുന്നതും തുടര്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ സംഭവിക്കുന്നതും അതിലൂടെ ഏജന്‍സികള്‍ വെട്ടിപ്പുനടത്തി ഉപഭോക്താവിനെ കബളിപ്പിക്കുന്നതും തടയുവാന്‍ എന്തു നടപടികള്‍ സ്വീകരിക്കും എന്നു വ്യക്തമാക്കുമോ;
(ഡി)ഗ്യാസ് ഏജന്‍സികള്‍ തിരിമറി നടത്തുന്നത് തടയുവാനായി സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ പരാതി പരിഹാര കൌണ്ടറുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ;
(ഇ)ഏജന്‍സികള്‍ക്ക് ഓരോന്നിനും എത്ര കണക്ഷനുകളുടെ ക്വാട്ടയാണ് കന്പനികള്‍ നിശ്ചയിച്ചിട്ടുള്ളത്; കൂടുതല്‍ കണക്ഷനുകള്‍ ഏതൊക്കെ ഏജന്‍സികളാണ് കൈകാര്യം ചെയ്യുന്നത്; അവ എത്ര വീതമെന്ന് വ്യക്തമാക്കുമോ;
(എഫ്)ഗ്യാസ് വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍, കൂടുതല്‍ കണക്ഷനുകളുള്ളവ ക്രമീകരിച്ച് പുതിയ ഏജന്‍സികള്‍ തുടങ്ങുവാന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(ജി)നിലവില്‍ സംസ്ഥാനത്ത് എത്ര കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക ഗ്യാസ് കണക്ഷനുകള്‍ ഉണ്ട് എന്ന് അറിയിക്കുമോ; ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്പോള്‍ ഒരു ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന്‍റെ വില എത്രരൂപയായിരുന്നുവെന്നും ഇപ്പോള്‍ എത്ര രൂപയാണെന്നും വ്യക്തമാക്കുമോ?
|
4535 |
പെട്രോള്‍ പന്പുകളിലൂടെ വിതരണം ചെയ്യുന്ന ഇന്ധനങ്ങളുടെ ഗുണനിലവാരം
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)സംസ്ഥാനത്തെ പെട്രോള്‍ പന്പുകളിലൂടെ വിതരണം ചെയ്യുന്ന ഇന്ധനങ്ങളുടെ ഗുണനിലവാരവും പരിശോധിക്കുന്നതിന് ഏതൊക്കെ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് എന്ന് അറിയിക്കുമോ;
(ബി)അതു സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)പന്പുകളില്‍ ഉപഭോക്താക്കള്‍ക്ക് സൌജന്യമായി ഒരുക്കേണ്ട സൌകര്യങ്ങള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;
(ഡി)ഗുണനിലവാരം, സൌകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ ആര്‍ക്കാണ് നല്‍കേണ്ടത്; അത്തരം പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിച്ച് പരാതിക്കാരന് മറുപടി നല്‍കാനുള്ള നിര്‍ദ്ദേശം നല്‍കുമോ?
|
4536 |
പീപ്പിള്‍സ് ബസാറുകള്‍
ശ്രീ. വി.ഡി. സതീശന്‍
,, ഐ.സി. ബാലകൃഷ്ണന്‍
,, പി.എ. മാധവന്
,, എ.റ്റി. ജോര്‍ജ്
(എ)സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നവീകരിച്ച് പീപ്പിള്‍സ് ബസാറുകള്‍ ആക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)ഇതിന് തുടക്കം കുറച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഇതുകൊണ്ട് ജനങ്ങള്‍ക്കുള്ള പ്രയോജനം വ്യക്തമാക്കുമോ;
(ഡി)നിത്യോപയോഗ സാധനങ്ങള്‍ പീപ്പിള്‍സ് ബസാറില്‍ ലഭിക്കുന്നതിനുള്ള സൌകര്യം ഒരുക്കുമോ; വിശദമാക്കുമോ?
|
4537 |
റേഷന്‍ സാധനങ്ങളുടെ അനധികൃത കടത്ത്
ശ്രീ. എ. കെ. ബാലന്‍
(എ)സംസ്ഥാനത്ത് വ്യാപകമായി അരി ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങള്‍ കള്ളക്കടത്ത് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ അത്തരത്തിലുള്ള എത്ര സംഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് ; എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ; വിശദാംശം നല്‍കുമോ ;
(ബി)ഇതില്‍ 2011 മേയ് മുതല്‍ സിവില്‍ സപ്ലൈസ് വകുപ്പ് കണ്ടെത്തിയ കള്ളക്കടത്തുകളുടെ എണ്ണവും പിടിച്ചെടുത്ത സാധനങ്ങളുടെ അളവും ജില്ല തിരിച്ച് വ്യക്തമാക്കുമോ ;
(സി)നാട്ടുകാരുടെയും പോലീസിന്‍റെയും ഇടപെടലിനെത്തുടര്‍ന്ന് 2011 മേയ് മുതല്‍ കണ്ടെത്തിയ കള്ളക്കടത്തുകളുടെ എണ്ണവും പിടിച്ചെടുത്ത സാധനങ്ങളുടെ അളവും ജില്ല തിരിച്ച് വ്യക്തമാക്കുമോ ;
(ഡി)കള്ളക്കടത്ത് കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന് 2011 മേയ് മാസത്തിനുശേഷം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത റേഷന്‍ കടകളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ ; ഇതില്‍ എത്ര കടകളുടെ സസ്പെന്‍ഷന്‍ പിന്നീട് പിന്‍വലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ഇ)ഇതുമായി ബന്ധപ്പെട്ട് വകുപ്പിലെ എത്ര ജീവനക്കാരുടെ പേരില്‍ ഇതുവരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്; നടപടി തസ്തിക തിരിച്ച് വ്യക്തമാക്കുമോ ; ഇതില്‍ എത്ര ജീവനക്കാരുടെ പേരിലുള്ള നടപടി പിന്നീട് പിന്‍വലിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
4538 |
ഉപഭോക്തൃ കോടതിയുടെ ക്യാന്പ് സിറ്റിംഗ്
ശ്രീ. ബി.ഡി. ദേവസ്സി
ചാലക്കുടിയില്‍ ഉപഭോക്തൃകോടതിയുടെ ക്യാന്പ് സിറ്റിംഗ് അനുവദിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?
|
4539 |
മാതൃകാപ്രമാണം
ശ്രീമതി കെ.കെ. ലതിക
(എ)രജിസ്ട്രേഷന്‍ വകുപ്പിലെ കന്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം എന്തുകൊണ്ടെന്നും വ്യക്തമാക്കുമോ;
(ബി)രജിസ്ട്രേഷന്‍ വകുപ്പില്‍ ഏതൊക്കെ തരം ഇടപാടുകള്‍ക്കാണ് മാതൃകാപ്രമാണം നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നത് എന്ന് വ്യക്തമാക്കുമോ;
(സി)മാതൃകാപ്രമാണം നിലവില്‍ വരുന്പോള്‍ രജിസ്ട്രേഷന്‍റെ നടപടിക്രമങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത മാതൃകാപ്രമാണം എന്നുമുതല്‍ നിലവില്‍ വരും എന്ന് വ്യക്തമാക്കുമോ?
|
4540 |
ഭൂമി രജിസ്ട്രേഷന്‍ ചട്ടങ്ങളിലെ പരിഷ്കാരങ്ങള്‍
ശ്രീ. കെ. എം. ഷാജി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭൂമി രജിസ്ട്രേഷന്‍ ചട്ടങ്ങളില്‍ എന്തെങ്കിലും പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
|
4541 |
ആലപ്പുഴ സബ് രജിസ്ട്രാര്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴയിലെ ജില്ലാ രജിസ്ട്രാര്‍ ഓഫീസിനും സബ് രജിസ്ട്രാര്‍ ഓഫീസിനും വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയായോ; കെട്ടിടത്തിന്‍റെ ഉദ്ഘാടനം എന്നു നടത്താന്‍ കഴിയുമെന്ന് അറിയിക്കുമോ;
(ബി)ജില്ലാ രജിസ്ട്രാര്‍ ഓഫീസും സബ് രജിസ്ട്രാര്‍ ഓഫീസും പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
|
4542 |
കക്കോടി സബ് രജിസ്ട്രാര്‍ ഓഫീസിന് സ്വന്തമായി കെട്ടിടം
ശ്രീ. എ.കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ കക്കോടി സബ് രജിസ്ട്രാര്‍ ഓഫീസിന് സ്വന്തമായി കെട്ടിടം പണിയണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ കെട്ടിടം പണിയുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
|
4543 |
ആധാര പകര്‍പ്പുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പദ്ധതി
ശ്രീ.കെ. ശിവദാസന്‍ നായര്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, കെ. മുരളീധരന്
,, വര്‍ക്കല കഹാര്‍
(എ)ആധാര പകര്‍പ്പുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിക്കുവേണ്ടി സഹകരിക്കുന്നത്;
(ഡി)പ്രസ്തുത പദ്ധതി എവിടെയെല്ലാം നടപ്പാക്കിയിട്ടുണ്ട്;
(ഇ)പ്രസ്തുത പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
4544 |
ആധാരങ്ങളിലെ അണ്ടര്‍ വാല്യുവേഷന്‍
ശ്രീ. ഇ. ചന്ദ്രശേഖരന്
,, കെ. രാജൂ
,, വി. എസ്. സുനില്‍ കുമാര്
,, പി. തിലോത്തമന്‍
(എ)അണ്ടര്‍ വാല്യൂവേഷന്‍ കണ്ടെത്തിയ ആധാരങ്ങള്‍ക്ക് റവന്യൂ റിക്കവറി നടപടികളിലൂടെ പണം ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം കാലയളവിലുള്ള ആധാരങ്ങള്‍ക്കാണ് ഇത് ബാധകമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)അണ്ടര്‍ വാല്യൂവേഷന്‍ കണ്ടെത്തിയിട്ടുള്ളവര്‍ക്ക് അധിക ഫീസ് അടയ്ക്കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് അറിയിക്കുമോ;
(സി)ആധാരങ്ങള്‍ക്ക് ന്യായവില എന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്; സബ്ഡിവിഷന്‍ നന്പരിന് ന്യായവില രജിസ്റ്ററില്‍ വില ഉള്‍പ്പെടുത്താനും കെട്ടിടമുള്ള എല്ലാ ആധാരങ്ങളും അണ്ടര്‍ വാല്യൂവേഷനില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടോ;
(ഡി)കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്ര ആധാരങ്ങളെ അണ്ടര്‍ വാല്യൂവേഷനില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ?
|
4545 |
സബ്രജിസ്ട്രാര്‍ ഓഫീസുകളിലെ ഓണ്‍ലൈന്‍ സംവിധാനം
ശ്രീ. എം. ചന്ദ്രന്‍
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
ശ്രീമതി. കെ.കെ. ലതിക
(എ)സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഓണ്‍ലൈന്‍ അപേക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)സാധാരണക്കാരായ ജനങ്ങള്‍ക്ക് അത്യാവശ്യമായിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കുവേണ്ടിയുള്ള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രമാക്കിയതുമൂലം വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)അപേക്ഷാ ഫാറത്തിന് എത്ര രൂപയാണ് മുന്പ് ഈടാക്കിയിരുന്നത് ;
(ഡി)ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ സാങ്കേതിക വിദ്യയില്‍ പ്രാപ്തിയില്ലാത്ത ജനങ്ങള്‍ക്ക് വന്‍തുക ചെലവഴിക്കേണ്ടി വരുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
<<back |
|