UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4216


പട്ടികജാതിക്കാര്‍ക്ക് എംപ്ലോയ്ബലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം 

ശ്രീ.ഐ.സി. ബാലകൃഷ്ണന്‍ 
,, വി.പി. സജീന്ദ്രന്‍ 
,, ബെന്നി ബെഹനാന്‍ 
,, അന്‍വര്‍ സാദത്ത്

(എ)പട്ടികജാതിക്കാര്‍ക്ക് എംപ്ലോയ്ബലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാമിന് തുടക്കം കുറിച്ചി ട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)എന്തെല്ലാം നേട്ടങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(സി)എന്തെല്ലാം ധനസഹായങ്ങളാണ് പദ്ധതി വഴി നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)പ്രോഗ്രാമിന്‍റെ നടത്തിപ്പിനായി ഭരണതലത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ?

4217


പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലംസംഗ്രാന്‍റ്, പോക്കറ്റ്മണി, മെസ്ഫീസ് തുടങ്ങിയ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ എന്നു മുതല്‍ക്കാണ് കൊടുത്തു തുടങ്ങിയതെന്നും തുടക്കത്തില്‍ നല്‍കിയ തുക എത്രയാണെന്നും തുടര്‍ന്ന് ഇതേവരെ പലഘട്ടങ്ങളിലായി വര്‍ദ്ധിപ്പിച്ച തുക എത്രയാണെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വര്‍ദ്ധിപ്പിച്ച ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇപ്പോള്‍ നല്‍കിവരുന്ന വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അപര്യാപ്തമായതിനാല്‍ അവ വര്‍ദ്ധിപ്പിച്ചു നല്‍കുന്ന കാര്യം പരിഗണിക്കുമോ; 

(ഡി)ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എത്രയാണെന്ന് പരിശോധിച്ച് അതിനെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

4218


പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യ വിതരണത്തിന് "ഇ-ഗ്രാന്‍റ്' സംവിധാനം 

ശ്രീ. ബി. സത്യന്‍

(എ)ഫ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്‍റ്, ലംപ്സംഗ്രാന്‍റ്, ഹോസ്റ്റല്‍ ഫീസ് മുതലായ ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാകുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; വിശദമാക്കാമോ; 

(ബി)"ഇ-ഗ്രാന്‍റ്' സംവിധാനം നിലവില്‍ വന്നതിന് ശേഷം ആനുകൂല്യങ്ങള്‍ ലഭിയ്ക്കുന്നതില്‍ കാലതാമസം വരുന്നുവെന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; 

(സി)2013-14 അദ്ധ്യയന വര്‍ഷത്തെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ബാക്കിയുണ്ടോയെന്ന് വിശദമാക്കാമോ?

4219


ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി പഠനം നടത്തുന്നുണ്ടെന്ന് വ്യക്തമാക്കുമോ; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര കുട്ടികള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ യോഗ്യതനേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

4220


8-ാം തരത്തിലെ എസ്.സി. കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന സൈക്കിളുകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)8-ാം തരത്തിലെ എസ്.സി. കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന സൈക്കിളുകള്‍ക്ക് ഗുണ നിലവാരം കുറവാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഏത് ഏജന്‍സി വഴിയാണ് സൈക്കിള്‍ വിതരണം നടത്തുന്നതെന്ന് വ്യക്തമാക്കാമോ;

(സി)വിതരണം ചെയ്യുന്ന ഓരോ സൈക്കിളിനും എത്ര രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

4221


പട്ടികജാതി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളുടെ ശോച്യാവസ്ഥ 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)പട്ടികജാതി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളുടെ ശോച്യാവസ്ഥയെക്കുറിച്ചുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)വൃത്തിഹീനവും അനാരോഗ്യപരവുമായ സാഹചര്യങ്ങളിലാണ് ഈ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നത് അറിയുമോ; 

(സി)ഇപ്രകാരം ഹോസ്റ്റലുകള്‍ നടത്തുവാനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കാമോ; 

(ഡി)പട്ടികജാതി വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കാനും ശുചിയായി സൂക്ഷിക്കുവാനും ആവശ്യമായ തുക വര്‍ഷംതോറും അനുവദിക്കാത്തതുകൊണ്ടാണോ അതോ ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുടെ കാര്യക്ഷമത ഇല്ലായ്മകാരണത്താല്‍ അനുവദിച്ച തുക ചെലവഴിക്കാത്തതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടാകുന്നതെന്ന് പറയാമോ; 

(ഇ)ഇക്കാര്യം ഗൌരവമായി പരിഗണിച്ച്, പരിഹരിക്കുവാന്‍ തയ്യാറാകുമോ ?

4222


സംസ്ഥാനത്തെ പോസ്റ്റ് മെട്രിക്, പ്രീമെട്രിക് ഹോസ്റ്റലുകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്ത് എത്ര പോസ്റ്റ്മെട്രിക് പ്രീമെട്രിക് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത ഹോസ്റ്റലുകളില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുന്നതിന് സൌകര്യമുണ്ടെന്ന് വിശദമാക്കുമോ;

(സി)എല്ലാ പ്രീമെട്രിക്-പോസ്റ്റ്മെട്രിക് വിദ്യാര്‍ത്ഥികള്‍ക്കും താമസസൌകര്യമൊരുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

4223


ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ 

ശ്രീ. ഇ. കെ. വിജയന്‍

(എ)പട്ടകജാതി വികസന വകുപ്പിന്‍റെ കീഴിലുളള ഹോസ്റ്റല്‍ കെട്ടിടങ്ങള്‍, ടോയിലറ്റുകള്‍, ഭക്ഷണശാലകള്‍ എന്നിവ സാംക്രമിക രോഗങ്ങള്‍ പകരും വിധം ശോചനീയമായ അവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഇത്തരം ഹോസ്റ്റലുകള്‍ യഥാസമയം പുന:രുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4224


പട്ടികജാതി വകുപ്പിന് കീഴിലുള്ള ഐ.ടി.സി കള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലുള്ള ഐ.ടി.സി കളില്‍ വിവിധ കാറ്റഗറികളിലുള്ള തസ്തികകളുടെ എണ്ണം ഇനം തിരിച്ച് നല്‍കാമോ; 

(ബി)പ്രസ്തുത ജീവനക്കാരുടെ ശന്പള സ്കെയില്‍ തസ്തിക തിരിച്ച് ലഭ്യമാക്കുമോ; 

(സി)ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമാന തസ്തികകളിലുള്ള ജീവനക്കാരുടെ ശന്പള സ്കെയിലുമായി താരതമ്യം ചെയ്യുന്പോള്‍ പട്ടികജാതി വകുപ്പിന്‍റെ കീഴിലുള്ള ജീവനക്കാരുടെ ശന്പളസ്കെയില്‍ താഴ്ന്നതാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ പ്രസ്തുത അപാകത ഒഴിവാക്കുന്നതിന് മതിയായ നടപടി സ്വീകരിക്കുമോ ?

4225


പട്ടികജാതി വകുപ്പിന്‍റെ കീഴില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഐ.ടി.സി 

ശ്രീ. വി. ശശി

(എ)പട്ടികജാതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 44 ഐ.ടി.സി കളില്‍ എത്രയെണ്ണം മോഡല്‍ റസിഡന്‍ഷ്യല്‍ ഐ.ടി.സി കളാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്; എങ്കില്‍ അവ ഏതെല്ലാമെന്ന് വ്യക്തമാക്കാമൊ; 

(ബി)ഇതിനായി എവിടെയെല്ലാം പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചുവെന്നും ഏതു വര്‍ഷത്തില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്നും അതിനോരോന്നിനും എത്ര തുക വീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; 

(സി)ഇതില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഐ.ടി.സികള്‍ പ്രവര്‍ത്തനം ആരംഭിച്ചു; ആരംഭിച്ചിട്ടില്ലായെങ്കില്‍, അതിനുള്ള കാരണം വ്യക്തമാക്കാമോ; 

(ഡി)മോഡല്‍ റസിഡന്‍ഷ്യല്‍ ഐ.ടി.സിയ്ക്കുവേണ്ടി നിര്‍മ്മിച്ച കെട്ടിടം മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ നടത്താന്‍ കൈമാറിയിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാം ഏതു സ്ഥാപനം നടത്താന്‍ ഏതു ഏജന്‍സിയ്ക്കാണ് കൈമാറിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ: ഇത് എന്നാണ് കൈമാറി ഉത്തരവായതെന്ന് വ്യക്തമാക്കുമോ?

4226


പട്ടികജാതി വകുപ്പിന്‍റെ കീഴില്‍ മോഡല്‍ ഐ.റ്റി. സികള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)പട്ടികജാതി വകുപ്പിന്‍റെ കീഴിലുളള എത്ര ഐ.റ്റി. സികളെ മോഡല്‍ ഐ.റ്റി. സികളായി പ്രഖ്യാപിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത ഐ.റ്റി. സികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;

(സി)പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുള്‍പ്പെടെയുളള ഏതെല്ലാം സ്ഥലങ്ങളില്‍ മോഡല്‍ ഐ.റ്റി. സി.കള്‍ ആരംഭിച്ചു; 

(ഡി)മോഡല്‍ ഐ. റ്റി. സികള്‍ക്കായി നിര്‍മ്മിച്ച കെട്ടിടവും ആയത് സ്ഥിതിചെയ്തിരുന്ന സ്ഥലവും മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി മറ്റ് വകുപ്പുകള്‍ക്ക്/ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ ആയവയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?

4227


പട്ടിക ജാതി വികസന വകുപ്പിന്‍റെ ഐ.ടി.ഐ. കളിലെ സ്ഥാപനമേധാവികള്‍ 

ശ്രീ. ബി.ഡി. ദേവസ്സി

പട്ടിക ജാതി വികസന വകുപ്പിന്‍റെ കീഴിലുള്ള ഐ.ടി.ഐ. കളിലെ ,സ്ഥാപനമേധാവികളുടെ പേര് "പ്രിന്‍സിപ്പാള്‍' എന്നാക്കി മാറ്റുന്നതിനുള്ള അപേക്ഷ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടോ; ഇതിനായി നടപടി സ്വീകരിക്കുമോ?

4228


പട്ടികജാതിക്കാരുടെ സഹകരണ ബാങ്കുകളിലെ വായ്പകള്‍ എഴുതി തള്ളുന്നതിന് നടപടി 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത പട്ടികജാതി വിഭാഗക്കാരുടെ ഏത് വര്‍ഷം വരെയുള്ള വായ്പകളാണ് എഴുതി തള്ളുവാന്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)ഇത്തരം ആനുകൂല്യത്തിന് അര്‍ഹതയുള്ള ആളുകള്‍ യഥാസമയം ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ല എന്ന കാരണം കാണിച്ച് ഇവരെ ഈ പദ്ധതിയില്‍ നിന്നും പല ബാങ്കുകളും ഒഴിവാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)ഇവരെക്കൂടെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

4229


പട്ടികജാതിക്കാരുടെ ബാങ്ക് വായ്പകള്‍ എഴുതിതള്ളുന്നതിന് നടപടി 

ശ്രീ.വി.എസ്. സുനില്‍കുമാര്‍

(എ)പട്ടികജാതിക്കരുടെ പേരില്‍ അഞ്ചുലക്ഷം രൂപവരെയുള്ള ബാങ്ക് വായ്പകള്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളത് എഴുതിതള്ളുന്നതിന് നടപടി സ്വീകരിക്കുമോ; 

(ബി)നിരവധി പട്ടികജാതിക്കാര്‍ ബാങ്ക് വായ്പ തിരിച്ചടക്കാനാകാത്തതിന്‍റെ പേരില്‍ കുടിയിറക്കു ഭീഷണിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇതിനായി പ്രതേ്യക കടാശ്വാസ കമ്മീഷനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ?

4230


പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുന്നതിന് പദ്ധതി 

ശ്രീ. കെ.വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;ജില്ലതിരിച്ചുള്ള വിവരങ്ങള്‍ നല്‍കുമോ; 

(ബി)സംസ്ഥാനത്തെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമിയും വീടും നല്‍കുന്നതിന് എന്തു പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കുമോ?

4231


ഭൂമി ലഭിച്ചിട്ടില്ലാത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് നടപടികള്‍ 

ശ്രീ. ആര്‍. രാജേഷ്

ഭൂമി ലഭിച്ചിട്ടില്ലാത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ; എത്രപേര്‍ക്ക് ഭൂമി നല്‍കിയെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

4232


പട്ടിക ജാതി വകുപ്പിന്‍റെ അധീനതയിലുളള ഭൂമി കൈമാറിയ നടപടി 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)പട്ടികജാതി വകുപ്പ് വിവിധ ആവശ്യങ്ങള്‍ക്കായി വാങ്ങിയിട്ടുളള സ്ഥലങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ മറ്റ് വകുപ്പുകള്‍ക്ക്/ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ടോ; 

(ബി)പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി വിനിയോഗിക്കാന്‍ നീക്കി വെച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്ഥലങ്ങളും കെട്ടിടങ്ങളും ക്രമവിരുദ്ധമായി കൈമാറിയിട്ടുണ്ടെങ്കില്‍ അത്തരം നടപടികള്‍ റദ്ദ് ചെയ്ത് ഉത്തരവ് ഇറക്കുമോ?

4233


ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള പരാതിയില്‍ സ്വീകരിച്ച നടപടി 

ശ്രീ. വി. ശിവന്‍കുട്ടി

(എ)1996-ലെ കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ സമുദായ സാക്ഷ്യ പത്രങ്ങള്‍ നല്‍കല്‍ ക്രമീകരണ നിയമം അനുസരിച്ച് രൂപീകൃതമായ സ്ക്രൂട്ടിനി കമ്മിറ്റിയുടെ അദ്ധ്യക്ഷ സുമന.എന്‍ മേനോനെതിരെ ജാതി സംബനധമായ എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പരാതിയിന്‍ മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)സമുദായ സാക്ഷ്യ പത്രങ്ങള്‍ സംബന്ധിച്ചുളള പരാതികള്‍ക്ക് അന്തിമമായി തീര്‍പ്പുകല്‍പ്പിക്കുന്ന സംസ്ഥാനത്തെ സമിതിയുടെ അദ്ധ്യക്ഷയായ സുമന എന്‍. മേനോനെതിരെ പരാതി ഉണ്ടെങ്കില്‍ അവരെ തല്‍സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തിക്കൊണ്ട് അന്വേഷിക്കാന്‍ നടപടി സ്വീകരിക്കുമോ?

4234


അതിക്രമങ്ങള്‍ക്കിരയായ പട്ടികജാതിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടികജാതിക്കാര്‍ക്കെതിരെ നടന്നിട്ടുള്ള അതിക്രമങ്ങള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമം തടയല്‍) നിയമപ്രകാരം എത്ര കേസ്സെടുത്തിട്ടുണ്ടെന്നും അതിക്രമത്തിനിരയായവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 

(ബി)ഇതില്‍ എത്ര ബലാത്സംഗ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

4235


ജാതി സംബന്ധിച്ച് നരവംശ ശാസ്ത്ര സംബന്ധമായ അന്വേഷണത്തിന് ഉത്തരവ് 

ശ്രീ. വി. ശിവന്‍കുട്ടി

(എ)ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനും മറ്റു 13 പേര്‍ക്കെതിരെയും ജാതി സംബന്ധിച്ച് നരവംശ ശാസ്ത്ര സംബന്ധമായ അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത അന്വേഷണം സംബന്ധിച്ചുളള പുരോഗതി വിശദമാക്കുമോ?

4236


പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി 

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

(എ)പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ബി)കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, അവയുടെ ഫലപ്രാപ്തി, ഉദ്ദേശ്യലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണം എന്നിവയെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; 

(സി)ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച് പഠനം നടത്തി ഭാവിപരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ?

4237


പട്ടികജാതി വികസനത്തിനായി പദ്ധതികള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

ഗവര്‍ണറുടെ 2014-ലെ നയപ്രഖ്യാപന പ്രകാരം പട്ടികജാതി വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിവരം ലഭ്യമാക്കുമോ?

4238


പട്ടികജാതി വികസന വകുപ്പ് ഗ്രാമവികസന വകുപ്പുവഴി നടപ്പിലാക്കുന്ന പദ്ധതികള്‍ 

ശ്രീ.എ.കെ. ബാലന്‍ 

(എ)പട്ടികജാതി വികസന വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് ഗ്രാമവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാം; 

(ബി)2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ എത്ര രൂപയാണ് ഗ്രാമവികസന വകുപ്പിന് കൈമാറിയിട്ടുള്ളത്; ഇതില്‍ എത്ര രൂപാ ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കുമോ ?

4239


പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം വാങ്ങുന്നതിന് മാര്‍ഗ്ഗരേഖ 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നിര്‍ദ്ധനരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം വാങ്ങുന്നതിന് സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് എത്രയാണെന്നും, ഇത്തരത്തില്‍ അനുവദിക്കുന്ന ഫണ്ട് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ; 

(ബി)സ്ഥലം വാങ്ങുന്നതിന് ഇടനിലക്കാരായി വകുപ്പിലെ ഉദേ്യാഗസ്ഥര്‍ ഇടപെടുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സ്ഥലം വാങ്ങുന്നത് സംബന്ധിച്ച എന്തെങ്കിലും മാര്‍ഗ്ഗരേഖ ഇറക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

4240


പാലക്കാട് മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്‍റെ അംഗീകാരം 

ശ്രീ. എ.കെ. ബാലന്‍

(എ)പാലക്കാട്ടെ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്; 

(ബി)കോളേജ് മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ പോലെ നൂറ് ശതമാനവും സര്‍ക്കാര്‍ നിയന്ത്രിതമാണോ; അല്ലെങ്കില്‍ കോളേജിന്‍റെ മാനേജ്മെന്‍റ് എപ്രകാരമാണെന്ന് വ്യക്തമാക്കുമോ; 

(സി)മെഡിക്കല്‍ കോളേജിന്‍റെ ഭരണ നിയന്ത്രണത്തിന് സഹകരണ നിയമപ്രകാരമോ, ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരമോ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ ബൈലയുടെ പകര്‍പ്പ് ലഭ്യമാക്കുമോ ; 

(ഡി)മെഡിക്കല്‍ കോളേജിനുള്ള പശ്ചാത്തല സൌകര്യങ്ങള്‍ എപ്രകാരമാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; എവിടെയാണ് കോളേജ് നിര്‍മ്മിക്കുന്നത്; ഭൂമി ലഭ്യമായിട്ടുണ്ടോ; ലഭ്യമായ സ്ഥലവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയില്‍ കേസ്സ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ; 

(ഇ)ലഭ്യമായ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണോ, പട്ടികജാതി വകുപ്പിനാണോ, മറ്റ് ഏതെങ്കിലും ഏജന്‍സിക്കാണോ; 

(എഫ്)കോളേജിന് ബഡ്ജറ്റില്‍ തുക വകകൊള്ളിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപാ ഏതു ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

4241


പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനങ്ങള്‍ 

ശ്രീ. എ.കെ. ബാലന്‍

(എ)പാലക്കാട് ആരംഭിക്കുന്ന മെഡിക്കല്‍ കോളേജിന് വേണ്ടി എത്ര തസ്തികകള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്; ഏതെല്ലാമാണ് തസ്തികകള്‍; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)ഇതില്‍ ഏതെല്ലാം തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ട്; എപ്രകാരമുള്ള നിയമനമാണ് നടത്തിയത്; ഏതെല്ലാം തസ്തികകളില്‍ സ്ഥിരനിയമനം നടത്തിയിട്ടുണ്ട്; 

(സി)ഏതെല്ലാം തസ്തികകളില്‍ താല്ക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; താല്ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖാന്തിരമാണോ നടത്തിയത്; അല്ലെങ്കില്‍ എപ്രകാരമുള്ള നിയമനമാണ് നടത്തിയത് ; 

(ഡി)സൃഷ്ടിക്കപ്പെടാത്ത തസ്തികകളില്‍ ഏതെങ്കിലും തരത്തിലുള്ള നിയമനങ്ങള്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിയമനവിവരങ്ങള്‍, തസ്തിക, വിദ്യാഭ്യാസ യോഗ്യത, ശന്പള സ്കെയില്‍ എന്നിവ തരം തിരിച്ചു വ്യക്തമാക്കുമോ; 

(ഇ)പ്രസ്തുത നിയമനങ്ങളുടെ മാനദണ്ഡങ്ങള്‍ എന്തായിരുന്നു; എപ്രകാരമാണ് നിയമനം നടത്തിയത് ; എത്രപേര്‍ക്ക് നിയമനം നല്‍കി; പ്രസ്തുത നിയമനങ്ങളില്‍ എത്ര എസ്.സി./എസ്.ടി ഉദേ്യാഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയെന്ന് വ്യക്തമാക്കുമോ?

4242


തോട്ടപ്പള്ളി നാലുചിറ പട്ടികജാതി സ്വയംപര്യാപ്ത ഗ്രാമം 

ശ്രീ. ജി. സുധാകരന്‍

(എ) സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തോട്ടപ്പള്ളി നാലുചിറ പട്ടികജാതി കോളനിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി കൈവരിച്ചിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഏത് ഏജന്‍സിക്കാണ് പദ്ധതി നടത്തിപ്പിനുള്ള ചുമതല നല്‍കിയിട്ടുള്ളതെന്നും പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കാനാവശ്യമായ നിര്‍ദ്ദേശം നല്‍കുമോയെന്നും വ്യക്തമാക്കാമോ?

4243


നെന്മാറ മണ്ഡലത്തിലെ സ്വയം പര്യാപ്തഗ്രാമം പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നെന്മാറ മണ്ഡലത്തിലെ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പട്ടികജാതി കോളനികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത കോളനിയുടെ പ്രവ്യത്തികള്‍ സംബന്ധച്ച വിശദാംശം നല്‍കുമോ; എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പൂര്‍ത്തീകരിച്ചതെന്നും, ഇനി എന്തൊക്കെ പ്രവര്‍ത്തനമാണ് നടത്താനുള്ളതെന്നും വിശദമാക്കുമോ; 

(സി)ഈ വര്‍ഷം ഏറ്റെടുത്ത പട്ടികജാതി കോളനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധച്ച് എന്തെല്ലാം നടപടിക്രമങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് വിശദമാക്കുമോ?

4244


വടക്കോടിത്തറ എസ്.സി കോളനിയില്‍ വികസന പദ്ധതി 

ശ്രീ. എളമരം കരീം

(എ)ബേപ്പൂര്‍ മണ്ഡലത്തിലെ വടക്കോടിത്തറ എസ്.സി കോളനിയില്‍ നടപ്പാക്കുന്ന വികസന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; 

(ബി)ഏതെല്ലാം വികസന പ്രവൃത്തികളാണ് ഈ കോളനിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് അറിയിക്കുമോ?

4245


കൊയിലാണ്ടി മണ്ഡലത്തിലെ പട്ടികജാതി ക്ഷേമത്തിനായി പദ്ധതികള്‍ 

ശ്രീ. കെ. ദാസന്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ പട്ടികജാതി സമൂഹത്തെ സംബന്ധിച്ചും എസ്.സി ഹാബിറ്റാറ്റുകളെ സംബന്ധിച്ചും സൂക്ഷ്മമായ പഠനം നത്തിയിട്ടുണ്ടോ; 

(ബി)സംസ്ഥാനത്ത് ആകെ എത്ര പട്ടികജാതി കോളനികള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(സി)കൊയിലാണ്ടി മണ്ഡലത്തിലെ കോളനികള്‍ എത്രയെണ്ണമാണെന്നും എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ; ഓരോ കോളനിയിലും ഉള്ള എസ്. സി കുടുംബങ്ങള്‍ എത്രയാണെന്ന് വിശദമാക്കാമോ; 

(ഡി)പട്ടികജാതി ക്ഷേമത്തിനായി ആവിഷ്ക്കരിച്ച സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ പ്രകാരം കൊയിലാണ്ടി മണ്ഡലത്തിലെ ഏതെല്ലാം കോളനികള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് വര്‍ഷം തിരിച്ച് വിശദമാക്കാമോ; 

(ഇ)ഈ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കോളനികളില്‍ നടത്തിയ പ്രവ്യത്തികളുടെ പുരോഗതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കുമോ; പദ്ധതിയുടെ എത്ര ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(എഫ്)ഈ സര്‍ക്കാരിന്‍റെ ഭരണകാലയളവില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കുമോയെന്ന് വ്യക്തമാക്കാമോ; 

(ജി)പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(എച്ച്)കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന വിജ്ഞാന്‍വാടി പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് വിശദമാക്കാമോ?

4246


പട്ടികജാതി ക്ഷേമ വകുപ്പു മുഖേന വയനാട് ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ 

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതി ക്ഷേമ വകുപ്പു മുഖേന വയനാട് ജില്ലയില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് നിയോജക മണ്ഡലം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത കാലയളവില്‍ വയനാട് ജില്ലയില്‍ നടപ്പാക്കിയ ഓരോ പദ്ധതിക്കും അനുവദിച്ച തുകയും ചെലവഴിച്ച തുകയും എത്രയെന്ന് വ്യക്തമാക്കുമോ; 

(സി)ഓരോ പദ്ധതിയുടെയും നിലവിലുള്ള സ്ഥിതി വ്യക്തമാക്കുമോ?

4247


ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമെട്രിക് & പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് 

ശ്രീ.ഐ.സി. ബാലകൃഷ്ണന്‍ 
,, വി.പി. സജീന്ദ്രന്‍ 
,, റ്റി.എന്‍. പ്രതാപന്‍ 
,, സണ്ണി ജോസഫ്

(എ)ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമെട്രിക് & പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)എന്തെല്ലാം നേട്ടങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(സി)എന്തെല്ലാം ധനസഹായങ്ങളാണ് പ്രസ്തുത പദ്ധതി വഴി നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)പ്രോഗ്രാമിന്‍റെ നടത്തിപ്പിനായി ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

4248


പിന്നോക്കവിഭാഗത്തിലെ നിയമബിരുദധാരികള്‍ക്ക് ധനസഹായം നല്‍കുന്നതിന് പദ്ധതി 

ശ്രീ. വി.പി. സജീന്ദ്രന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, സി.പി. മുഹമ്മദ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 

(എ)പിന്നോക്കവിഭാഗത്തിലെ നിയമബിരുദധാരികള്‍ക്ക് ധനസഹായം നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)എന്തെല്ലാം ധനസഹായങ്ങളാണ് പദ്ധതിവഴി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

T4249


പിന്നോക്കവിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലകളിലും മത്സരപരീക്ഷകളിലും പരിശീലനം 

ശ്രീ. പി. ഉബൈദുള്ള

(എ) പിന്നോക്ക വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകളില്‍ പ്രാഗത്ഭ്യം നേടുന്നതിനും അതുവഴി കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി) ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആധുനിക സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(സി) ഇതിനകം എത്ര മേഖലാ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചുവെന്നും അവിടെ നടത്തുന്ന മത്സര പരീക്ഷാ പരിശീലനങ്ങള്‍ ഏതൊക്കെയെന്നും ഓരോന്നിലും എത്ര കുട്ടികള്‍ വീതം പഠിക്കുന്നുണ്ട് എന്നും വെളിപ്പെടുത്താമോ; 

(ഡി) കഴിഞ്ഞ ബഡ്ജറ്റില്‍ നിന്നും ഈയിനത്തില്‍ എന്തു തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?

4250


പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി ലഭ്യമാകുന്ന വായ്പകള്‍ 

ശ്രീ. ആര്‍. സെല്‍വരാജ്

(എ)പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വഴി ലഭ്യമാകുന്ന വായ്പകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി)കോര്‍പ്പറേഷന്‍ വഴി ലഭ്യമാകുന്ന പരമാവധി വായ്പ തുകയുടെയും, വായ്പ തിരിച്ചടവ് കാലാവധിയുടേയും വിശദാംശം നല്‍കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.