|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4187
|
ബാലവേല
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
'' എ. റ്റി. ജോര്‍ജ്
'' ജോസഫ് വാഴക്കന്‍
'' കെ. ശിവദാസന്‍ നായര്‍
(എ)സംസ്ഥാനത്ത് "ബാലവേല നിര്‍മ്മാര്‍ജ്ജനം വിദ്യാഭ്യാസത്തിലൂടെ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സംസ്ഥാനത്ത് ബാലവേല നിര്‍മ്മാര്‍ജ്ജനത്തിന് എന്തെല്ലാം കാര്യങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നത്;
(ഡി)എന്തെല്ലാം തുടര്‍ നടപടികളാണ് ഭരണതലത്തില്‍ നടപ്പിലാക്കുാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4188 |
വേനല്‍ക്കാലത്തെ വിശ്രമസമയം
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, പാലോട് രവി
,, ലൂഡി ലൂയിസ്
,, പി. സി. വിഷ്ണുനാഥ്
(എ)തൊഴിലാളികള്‍ക്ക് കടുത്ത വേനല്‍ക്കാലത്ത് ജോലിക്കിടയിലുള്ള വിശ്രമ സമയം പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത തീരുമാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)അതുവഴി എന്തെല്ലാം സൌകര്യങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)അത് നടപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?
|
4189 |
വയനാട് ജില്ലയിലെ ശരണ്യ സ്വയം തൊഴില്‍ പദ്ധതി
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)ശരണ്യ സ്വയം തൊഴില്‍ പദ്ധതിക്കായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി വയനാട് ജില്ലയില്‍നിന്നും എത്ര അപേക്ഷകരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ഇതില്‍ നിന്നും ഓരോ വര്‍ഷവും എത്ര അപേക്ഷകരെ തെരഞ്ഞെടുത്തു എന്നതിന്‍റെ താലൂക്ക്തലത്തിലുള്ള വിശദാംശം ലഭ്യമാക്കുമോ;
(സി)പ്രസ്തുത പദ്ധതി പ്രകാരം ഓരോവര്‍ഷവും എത്ര തുക ജില്ലയില്‍ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
4190 |
സുസ്ഥിര തൊഴില്‍ വികസന പദ്ധതി
ശ്രീ. സി. ദിവാകരന്‍
സുസ്ഥിര തൊഴില്‍ വികസന പദ്ധതിക്ക് കീഴില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
|
4191 |
പ്ലാന്‍റേഷന്‍ ഹൌസിംഗ് പദ്ധതി
ശ്രീ. എ.റ്റി. ജോര്‍ജ്
'' ജോസഫ് വാഴക്കന്‍
'' ഷാഫി പറന്പില്‍
'' സി.പി. മുഹമ്മദ്
(എ)തൊഴില്‍ വകുപ്പ് പ്ലാന്‍റേഷന്‍ ഹൌസിംഗ് പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു ; വിശദാംശങ്ങള്‍ നല്‍കുമോ ;
(സി)പദ്ധതി വഴി എന്തെല്ലാം സേവനങ്ങളും സൌകര്യങ്ങളുമാണ് ലഭിച്ചത് ; വിശദമാക്കുമോ ;
(ഡി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
4192 |
പരന്പരാഗത വ്യവസായത്തൊഴിലാളികള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ അടിസ്ഥാന സൌകര്യ വികസനം
ശ്രീ. സി. ദിവാകരന്‍
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ പരന്പരാഗത വ്യവസായത്തൊഴിലാളികള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ അടിസ്ഥാന സൌകര്യ വികസനത്തിനായി പിന്നോക്കസമുദായ വികസന വകുപ്പുവഴി നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ?
|
4193 |
സെക്യൂരിറ്റി രംഗത്തെ ഏജന്‍സികള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, മുല്ലക്കര രത്നാകരന്‍
,, കെ. രാജു
,, കെ.അജിത്
(എ)സംസ്ഥാനത്ത് സെക്യൂരിറ്റി രംഗത്ത് കേരളത്തില്‍ എത്ര അംഗീകൃത ഏജന്‍സികള്‍ ഉണ്ട്; ഇതിന്‍റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
(ബി)സെക്യൂരിറ്റി രംഗത്തെ ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത രംഗത്ത് പ്രവര്‍ത്തിയെടുക്കുന്നവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഇവര്‍ക്ക് തിരിച്ചറിയല്‍ രേഖകളും പരിശീലനങ്ങളും നല്‍കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
|
4194 |
ഐ.ടി.ഐ.കള്‍ക്ക് അന്താരാഷ്ട്ര നിലവാരം
ശ്രീ. പി.സി. വിഷ്ണുനാഥ്
,, സി.പി. മുഹമ്മദ്
,, പി.എ. മാധവന്‍
,, അന്‍വര്‍ സാദത്ത്
(എ)കേരള അക്കാഡമി ഫോര്‍ സ്കില്‍ഡ് എക്സലന്‍സ് വഴി സംസ്ഥാനത്തെ ഐ.ടി.ഐ.കളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം സ്ഥാപനങ്ങളാണ് പദ്ധതി നടത്തിപ്പുമായി സഹകരിച്ചിട്ടുള്ളത്;
(ഡി)പദ്ധതി നടത്തിപ്പിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്?
|
4195 |
ഐ.ടി.ഐ. കോഴ്സുകളുടെ ഫീസ്
ശ്രീ. ബി.ഡി. ദേവസ്സി
(എ)സംസ്ഥാനത്ത് ഐ.ടി.ഐ. കോഴ്സുകളുടെ ഫീസില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ;
(ബി)എം.ഇ.എസ്. (മോഡുലര്‍ എംപ്ലോയബിള്‍ സ്കില്‍സ്) കോഴ്സുകള്‍ക്ക് ഫീസില്‍ ഇളവുകള്‍ ചെയ്ത സാഹചര്യത്തില്‍ എന്‍.സി.വി.റ്റി, എസ്.സി.വി.ടി. കോഴ്സുകളുടെ ഫീസ് അമിതമായി വര്‍ദ്ധിപ്പിച്ചിട്ടുള്ളത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
4196 |
പൊന്നാനിയിലെ എസ്സ്.സി-ഐ.റ്റി.ഐയില്‍ പുതിയ കോഴ്സുകള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന എസ്സ്.സി.-ഐ.റ്റി.ഐ.യില്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഇലക്ട്രീഷ്യന്‍ ട്രേഡ് മാത്രമാണ് ഉള്ളതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതുമൂലം പ്രദേശത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പുതിയ തൊഴില്‍ മേഖലകള്‍ ലഭിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ സിവില്‍ ആര്‍ക്കിടെക്ച്ചര്‍, ആട്ടോമൊബൈല്‍ തുടങ്ങിയ ട്രേഡുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)ഇതു സംബന്ധിച്ച് സ്ഥാപനങ്ങളില്‍ നിന്നോ പട്ടികജാതി വികസന വകുപ്പില്‍ നിന്നോ എന്തെങ്കിലും ശിപാര്‍ശ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
4197 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ തൊഴില്‍ നൈപുണ്യകേന്ദ്രങ്ങളാക്കുന്ന പദ്ധതി
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
'' കെ. എം. ഷാജി
'' പി. ബി. അബ്ദുള്‍ റസാക്
'' എന്‍. ഷംസുദ്ദീന്‍
(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ തൊഴില്‍ നൈപുണ്യകേന്ദ്രങ്ങളാക്കുന്നതിന് ആവിഷ്കരിച്ചു നടപ്പാക്കുന്ന എ.എസ്.ഇ.പി. (അഡീഷണല്‍ സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം) യുടെ പ്രത്യേകതകള്‍ വിശദമാക്കുമോ;
(ബി)പദ്ധതി നടത്തിപ്പു സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ?
|
4198 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം പരിഷ്കരിക്കുന്നതിന് നടപടി
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, വി.റ്റി. ബല്‍റാം
,, എം.എ. വാഹീദ്
,, ഷാഫി പറന്പില്‍
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
4199 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുവഴിയുള്ള നിയമനം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സംസ്ഥാനത്ത് എത്ര പേര്‍ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി സ്ഥിര നിയമനവും 9മ(1) ചട്ടപ്രകാരമുള്ള നിയമനവും നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വിശദമാക്കുമോ?
|
4200 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)പേര് രജിസ്റ്റര്‍ ചെയ്ത് 25 വര്‍ഷത്തില്‍ കൂടുതലായിട്ടും നാളിതുവരെ യാതൊരു ജോലിയും ലഭിക്കാത്ത എത്ര പേരുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ഓരോ ജില്ലയില്‍ നിന്നും ഓരോ വര്‍ഷവും ശരാശരി എത്ര പേര്‍ക്കാണ് താല്കാലികമായെങ്കിലും ജോലി നല്കാന്‍ സാധിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
4201 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത യുവതീയുവാക്കളുടെ എണ്ണം
ശ്രീ. ജി. സുധാകരന്‍
(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴിലില്ലാത്ത യുവതി-യുവാക്കളെത്ര; വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് വ്യക്തമാക്കാമോ;
(ബി)2000 മുതല്‍ ഓരോ വര്‍ഷവും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടോ; പ്രതിവര്‍ഷാടിസ്ഥാനത്തില്‍ വിശദാംശം നല്‍കുമോ;
(സി)2000 മുതല്‍ ഓരോ വര്‍ഷവും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ മുഖേന എത്രപേര്‍ക്ക് തൊഴില്‍ നല്‍കി; വ്യക്തമാക്കാമോ?
|
4202 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത യുവതി യുവാക്കള്‍
ശ്രീ. ആര്‍ രാജേഷ്
(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത യുവതി യുവാക്കളുടെ എണ്ണം ജില്ലതിരിച്ച് വ്യക്തമാക്കാമോ;
(ബി)സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ പി.എസ്.സി മുഖേനയല്ലാത്ത നിയമനങ്ങളില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിയമനം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)രജസ്റ്റര്‍ ചെയ്ത് 15 വര്‍ഷത്തില്‍ കൂടുതല്‍ ആയിട്ടും ഒരു തൊഴിലും ലഭിക്കാത്തവരുടെ എണ്ണം ജില്ല തിരിച്ച് വിശദമാക്കുമോ?
|
4203 |
ആറ്റിങ്ങള്‍, കിളിമാനൂര്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍, കിളിമാനൂര്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായ എത്ര പേരുണ്ടെന്ന് ജനറല്‍ വിഭാഗക്കാര്‍, വികലാംഗര്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍, വിധവകള്‍ എന്നിങ്ങനെ തരം തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇതില്‍ ഇതുവരെ ഇന്‍റര്‍വ്യൂവിന് വിളിക്കാത്തവരായി എത്ര പേരുണ്ടെന്നും ഒരു ജോലി പോലും ലഭിക്കാത്തവരായിഎത്ര പേരുണ്ടെന്നും മേല്‍പറഞ്ഞ രീതിയില്‍ തരം തിരിച്ച് വിശദമാക്കുമോ?
|
4204 |
പൊതു-സ്വകാര്യ മേഖലകളില്‍ അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍
ശ്രീ. എളമരം കരീം
,, കെ. കെ. ജയചന്ദ്രന്‍
,, കെ. സുരേഷ് കുറുപ്പ്
,, രാജു എബ്രഹാം
(എ)അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
(ബി)പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ എത്രയാണെന്നും അവ ഏതൊക്കെയാണെന്നുമുള്ള കണക്കുകള്‍ ലഭ്യമാണോ;
(സി)അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെല്ലാം കൂടി എത്ര തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയുണ്ടായിട്ടുണ്ട്;
(ഡി)ലംഘനം നടത്തിയതിന്‍റെ പേരില്‍ പാട്ടക്കരാര്‍ റദ്ദ് ചെയ്ത തോട്ടങ്ങളെല്ലാം കെ.എഫ്.ഡി.സി. ഏറ്റെടുത്ത് നടത്തൂന്നുണ്ടോ; എങ്കില്‍ അവ ഏതൊക്കെ;
(ഇ)എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ശന്പളക്കുടിശ്ശിക ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
4205 |
ഇ.എസ്.ഐ.ആശുപത്രി പേരാന്പ്ര
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് ഇ.എസ്.ഐ. ഡിസ്പെന്‍സറികളോ ആശുപത്രികളോ അനുവദിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ അനൂവദിച്ചിട്ടുള്ളത് എവിടെയെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)പേരാന്പ്ര മണ്ധലത്തില്‍ ഇ.എസ്.ഐ. ആശുപത്രി അനുവദിക്കുന്നത് സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
|
4206 |
ഇ.എസ്.ഐ. ഫാര്‍മസി വിഭാഗം
ശ്രീ. പാലോട് രവി
'' അന്‍വര്‍ സാദത്ത്
'' വര്‍ക്കല കഹാര്‍
'' വി. ഡി. സതീശന്‍
(എ)സംസ്ഥാനത്ത് ഇ.എസ്.ഐ. ഫാര്‍മസി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത വിഭാഗം നടത്തി വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സമഗ്രമായ പരിഷ്ക്കരണത്തിന് രൂപം നല്‍കിയുട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)ഇ.എസ്.ഐ. ആശുപത്രികളുടെ ശാക്തികരണത്തിനായി എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളും പരിഷ്ക്കാരങ്ങളും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4207 |
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. പി. തിലോത്തമന്‍
(എ)ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിന്‍കീഴിലുള്ള രോഗികള്‍ക്ക് ആശുപത്രിയിലില്ലാത്ത മരുന്നുകള്‍ പുറത്തുനിന്നും വാങ്ങി നല്‍കിയ ഇനത്തില്‍ ആശുപത്രികള്‍ക്ക് ഇന്‍ഷ്വറന്‍സ് കന്പനികള്‍ നല്‍കാനുള്ള തുക എത്രയാണെന്നു വ്യക്തമാക്കാമോ;
(ബി)പ്രസ്തുത തുക പൂര്‍ണ്ണമായും നല്‍കാനാവില്ലെന്ന് ഇന്‍ഷ്വറന്‍സ് കന്പനി പറയുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ; ആരോഗ്യ ഇന്‍ഷ്വറന്‍സിന്‍റെ ഭാഗമായി ഇന്‍ഷ്വറന്‍സ് കന്പനിക്ക് സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം നല്‍കാതെയുണ്ടോ എന്നു വ്യക്തമാക്കാമോ;
(സി)ആശുപത്രികളില്‍ നിന്നും ഇന്‍ഷ്വറന്‍സുള്ള രോഗികള്‍ക്ക് മരുന്നു ലഭിക്കാത്ത സാഹചര്യത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
4208 |
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍
ശ്രീ.ബി. ഡി. ദേവസ്സി
(എ)സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ള പലര്‍ക്കും ഈ വര്‍ഷം കാര്‍ഡ് പുതുക്കിനല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മുന്‍ വര്‍ഷങ്ങളില്‍ കാര്‍ഡ് ലഭിച്ച മുഴുവന്‍പേര്‍ക്കും കാര്‍ഡ് പുതുക്കിനല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)ആര്‍.എസ്.ബി.വൈ., ചിസ് പ്ലസ് ആനുകൂല്യം ഹീമോ ഫീലിയ രോഗികള്‍ക്ക് ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(സി)നാമമാത്രമായ തുക പെന്‍ഷന്‍ ലഭിക്കുന്ന ഇ.പി.എഫ്. പെന്‍ഷന്‍കാരെ ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്കു കീഴില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ?
|
4209 |
എ.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. പി. തിലോത്തമന്‍
(എ)എ.പി.എല്‍. വിഭാഗത്തില്‍പെട്ടവരും നിലവില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരുമായവര്‍ക്ക് പുതുതായി പേര് ചേര്‍ക്കുന്നതിനും കാര്‍ഡ് ലഭിക്കുന്നതിനും അവസരം ലഭിക്കുമോ; വിശദാംശം വ്യക്തമാക്കാമോ;
(ബി)ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായി നേരിട്ടും പേര് രജിസ്റ്റര്‍ ചെയ്ത് അംഗമാകാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാമോ; ഇതിന്‍റെ നടപടിക്രമങ്ങള്‍ വിശദമാക്കുമോ?
|
T4210 |
3 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്കായി ആരംഭിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. സി. ദിവാകരന്‍
(എ)ചിസ്-ന്‍റെ മാതൃകയില്‍ 3 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്കായി ആരംഭിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ എത്രപേരെ അംഗങ്ങളാക്കാന്‍ കഴിഞ്ഞിട്ടുണ്ട്;
(ബി)പ്രീമിയം ഇനത്തില്‍ എത്ര തുകയാണ് പിരിഞ്ഞുകിട്ടിയിട്ടുള്ളത്?
|
4211 |
എറണാകുളം ജില്ലയില്‍ തൊഴില്‍ വകുപ്പിനു കീഴിലുള്ള ഒഴിവുകള്‍
ശ്രീ. ഹൈബി ഈഡന്‍
(എ)എറണാകുളം ജില്ലയില്‍ തൊഴില്‍ വകുപ്പിനു കീഴിലുള്ള വിവിധ ഓഫീസുകളില്‍ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയും എല്‍.ഡി. ക്ലാര്‍ക്കുമാരുടെയും എല്‍.ഡി. ടൈപ്പിസ്റ്റുമാരുടെയും ഒഴിവുകള്‍ കൃത്യസമയത്ത് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എപ്പോഴെങ്കിലും എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ ;
(ബി)നാളിതുവരെ ഏതെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതായിട്ടുണ്ടോ ;
(സി)2014 ആഗസ്റ്റ് 31 വരെ എത്ര ഒഴിവുകള്‍ ഉണ്ടാകാനിടയുണ്ട് ; പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കാമോ ?
|
4212 |
സ്വകാര്യസ്ഥാപനങ്ങളില്‍ മിനിമം വേതനം
ശ്രീ. പി. ഉബൈദുള്ള
(എ) കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി) സ്വകാര്യ സ്ഥാപനങ്ങളിലും സംരംഭങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്ന മിനിമം വേതനത്തില്‍ കാലാനുസൃതമായ പരിഷ്ക്കരണങ്ങള്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
4213 |
അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍
ശ്രീമതി ഗീതാ ഗോപി
(എ)സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സേവന-വേതന-ജീവിത സാഹചര്യങ്ങളെ കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
(ബി)ഇത്തരം തൊഴിലാളികള്‍ പ്രാഥമികസൌകര്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ സൌകര്യമില്ലാത്ത സാഹചര്യത്തിലാണ് ജീവിച്ചുവരുന്നതെന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത്തരം അവസ്ഥ മാറ്റിയെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?
|
4214 |
അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കും രേഖകളും
ശ്രീ. പി. സി. ജോര്‍ജ്
(എ)അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കും രേഖകളും തൊഴില്‍ വകുപ്പിന്‍റെ പക്കല്‍ ലഭ്യമാണോ ;
(ബി)കേരളത്തിലെ ജനസംഖ്യയുടെ ഘടനയെ അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം അട്ടിമറിക്കുമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)ഉണ്ടെങ്കില്‍ ഇതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?
|
T4215 |
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വാസസ്ഥലം
ശ്രീ. പി. സി. ജോര്‍ജ്
(എ)അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ തൊഴില്‍ വകുപ്പ് അധികൃതര്‍ കഴിഞ്ഞ 6 മാസത്തിനുള്ളില്‍ പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ പരിശോധനയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ വിവരങ്ങള്‍ എന്തെല്ലാമാണ്;
(ബി)അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ഏതെങ്കിലും ക്യാന്പ് പൂട്ടാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടോ; ഏതുസാഹചര്യത്തിലാണ് ഇപ്രകാരം നോട്ടീസ് നല്‍കിയത്;
(സി)അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മിതമായ നിരക്കില്‍ താമസസൌകര്യം ലഭ്യമാക്കുന്നതിനുവേണ്ടി 2013-14-ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച "നൈറ്റ് ഷെല്‍ട്ടര്‍' പദ്ധതിക്കുവേണ്ടി 2013-14, 2014-15 എന്നീ വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ എത്ര രൂപ വകയിരുത്തിയിട്ടുണ്ട്;
(ഡി)പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണ്?
|
<<back |
|