|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4051
|
കൊച്ചിയിലെ കാന്‍സര്‍ ചികിത്സാ ഗവേഷണകേന്ദ്രം
ശ്രീ. എന്‍. കെ. നെല്ലിക്കുന്ന്
(എ)കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കാന്‍സര്‍ ചികിത്സാ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ എന്നു തീരുമാനം കൈക്കൊണ്ടു;
(ബി)ഈ ആവശ്യത്തിന് എന്തു തുക നീക്കിവച്ചിട്ടുണ്ട് ; ഇതേവരെ ഇക്കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നതിന്‍റെ വിശദവിവരം നല്‍കുമോ?
|
4052 |
അന്യസംസ്ഥാന തൊഴിലാളികള്‍മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍
ശ്രീ. ഇ. കെ. വിജയന്‍
(എ) അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് ആരോഗ്യമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇത്തരം തൊഴിലാളികള്‍ അധിവസിക്കുന്ന ക്യാന്പുകളില്‍ സംസ്ഥാനത്തുനിന്നും ഉന്മൂലനം ചെയ്ത പല രോഗങ്ങളും പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) രോഗവാഹകരായ അന്യസംസ്ഥാന തൊഴിലാളികളെ അതിര്‍ത്തിയില്‍വച്ചുതന്നെ പരിശോധിച്ച് തിരിച്ചയയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4053 |
അന്യസംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍
ശ്രീമതി ഗീതാ ഗോപി
(എ) കേരളത്തിലെ നിര്‍മ്മാണമേഖലകളില്‍ ജോലിയെടുക്കുന്ന ലക്ഷക്കണക്കായ അന്യസംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; കെട്ടിടനിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഇടതിങ്ങിതാമസിക്കുന്ന ഈ വിഭാഗം തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൌകര്യങ്ങള്‍ ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇത്തരം തൊഴിലാളികള്‍ നാട്ടിന്‍പുറങ്ങളിലും പൊതുസ്ഥലങ്ങളിലും മല-മൂത്ര വിസര്‍ജ്ജനം നടത്തുന്നതായി പരാതികള്‍ ഉണ്ടായിട്ടുണ്ടോ; തന്മൂലം ഇത്തരം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുവാനിടയുള്ള സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) ഉണ്ടെങ്കില്‍ അടിസ്ഥാന ജീവിതസാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പഠനം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
4054 |
സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ തസ്തിക
ശ്രീ. മുല്ലക്കര രത്നാകരന്‍
സര്‍ക്കാര്‍ ആശുപത്രികളില്‍ എത്ര ഡോക്ടര്‍മാരുടെ തസ്തികകളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ; ഇതില്‍ ഒഴിഞ്ഞു കിടക്കുന്നവ എത്രയെന്ന് വ്യക്തമാക്കാമോ?
|
4055 |
ഫാര്‍മസിസ്റ്റ് ഒഴിവുകള്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ഫാര്‍മസിസ്റ്റ് തസ്തികകളില്‍ എത്ര ഒഴിവുകളാണ് നിലവില്‍ ഉള്ളത് എന്ന് വിശദാമാക്കാമോ;
(ബി)ഈ ഒഴിവുകള്‍ എല്ലാം പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കുമോ;
(സി)എത്ര ഒഴിവുകളാണ് ഇനി റിപ്പോര്‍ട്ട് ചെയ്യേണ്ടത്; വ്യക്തമാക്കാമോ?
|
4056 |
റേഡിയോഗ്രാഫര്‍ തസ്തിക
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)റോഡിയോഗ്രാഫര്‍ തസ്തികയില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവില്‍ ഉണ്ടോ;
(ബി)ഉണ്ടെങ്കില്‍, റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന അവസരത്തില്‍, എതെങ്കിലും യൂണിവേഴ്സിറ്റിക്ക് റോഡിയോഗ്രാഫര്‍ കോഴ്സിന് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കിയിട്ടുണ്ടോ;
(സി)ഇതിനെതിരെ ആരെങ്കിലും പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
(ഡി)ഈ വിഷയത്തില്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് വിശദമാക്കാമോ?
|
4057 |
മെഡിക്കല്‍ റെക്കോഡ് ലൈബ്രേറിയന്‍ തസ്തികയിലെ നിയമനം
ശ്രീ. എം.എ. വാഹീദ്
(എ)സംസ്ഥാനത്തെ മെഡിക്കല്‍ സര്‍വ്വീസസ് ഡയറക്ടറുടെ കീഴിലുള്ള ആശുപത്രികളില്‍ എത്ര മെഡിക്കല്‍ റെക്കോഡ് ലൈബ്രേറിയന്‍ തസ്തികകള്‍ നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)എത്ര തസ്തികകളാണ് റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതു കാരണം ഒഴിഞ്ഞുകിടക്കുന്നത് എന്ന് വ്യക്തമാക്കുമോ;
(സി)ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ?
|
4058 |
പി.ഇ.ഐ.ഡി. സെല്‍ കോര്‍ഡിനേറ്റര്‍ & പ്രൊഫസര്‍ തസ്തിക നിയമനം
ശ്രീ. കെ. കെ. നാരായണന്‍
(എ)സംസ്ഥാന പി.ഇ.ഐ.ഡി സെല്‍ പ്രൊഫസര്‍ & കോര്‍ഡിനേറ്റര്‍ തസ്തിക എത്രകാലമായി ഒഴിഞ്ഞുകിടക്കുന്നുവെന്ന് വ്യക്തമാക്കാമോ ;
(ബി)ഈ പോസ്റ്റിലേക്ക് എന്തുകൊണ്ടാണ് പ്രമോഷന്‍ നല്‍കി പുതിയ ആളിനെ നിയമിക്കാത്തതെന്ന് വ്യക്തമാക്കാമോ?
|
4059 |
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കുന്നതിന് നടപടി
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിന് തയ്യാറാകുമോ ;
(ബി)പ്രസ്തുത ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
4060 |
കായംകുളം താലൂക്കാശുപത്രിയില്‍ സര്‍ജ്ജന്‍റെ പുതിയ തസ്തിക
ശ്രീ. സി. കെ. സദാശിവന്‍
കായംകുളം താലൂക്കാശുപത്രിയില്‍ സര്‍ജ്ജന്‍റെ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
4061 |
ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി
ശ്രീ. ഹൈബി ഈഡന്‍
(എ)എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയും എല്‍.ഡി ക്ലാര്‍ക്കുമാരുടെയും എല്‍.ഡി ടൈപ്പിസ്റ്റുമാരുടെയും ഒഴിവുകള്‍ കൃത്യസമയത്ത് പി.എസ്.സി യ്ക്കു റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എപ്പോഴെങ്കിലും എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ;
(ബി)നാളിതുവരെയുള്ള ഏതെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വിധത്തില്‍ കിടപ്പുണ്ടോ;
(സി)2014 ആഗസ്റ്റ് 31 വരെ എത്ര ഒഴിവുകള്‍ ഉണ്ടാകാനിടയുണ്ട്; ഈ ഒഴിവുകള്‍ പി.എസ്.സി.യ്ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് കാരണം?
|
4062 |
പൊതുസ്ഥലമാറ്റം
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)ആരോഗ്യ വകുപ്പില്‍ പൊതുസ്ഥലമാറ്റത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; പൊതുസ്ഥലമാറ്റത്തിനായി ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷകള്‍ ക്ഷണിച്ചത് എന്നാണ്;
(ബി)പൊതുസ്ഥലമാറ്റത്തിനുള്ളവരുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതുവരെ പ്രസിദ്ധീകരിക്കാതിരിക്കാനിടയായ സാഹചര്യം വിശദമാക്കുമോ;
(സി)പൊതുസ്ഥലമാറ്റം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
(ഡി)പൊതുസ്ഥലമാറ്റം ഏറ്റവും അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ;
(ഇ)2014-ലെ പൊതുസ്ഥലമാറ്റം എത്ര നാളുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും ?
|
4063 |
വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേണ്‍
ശ്രീ. ഇ.ചന്ദ്രശേഖരന്‍
(എ)വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നിലവിലെ സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)പ്രസ്തുത സ്ഥാപനത്തില്‍ വിവിധ തസ്തികകളിലായി എത്ര ഒഴിവുകളാണ് ഉള്ളതെന്ന് തസ്തിക തിരിച്ചു കണക്കുകള്‍ ലഭ്യമാക്കാമോ;
(സി)സ്ഥാപനത്തിനായി എത്ര ക്വാര്‍ട്ടേഴ്സുകളാണ് ഉള്ളതെന്നും അവ ആര്‍ക്കൊക്കെയാണ് അനുവദിച്ചിരിക്കുന്നതെന്നും വിശദമാക്കാമോ?
|
4064 |
മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പുതുക്കിയ സ്റ്റാഫ് പാറ്റേണ്‍
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി ഉത്തരവിറക്കിയിട്ടും അതുപ്രകാരം നിയമനങ്ങള്‍ നടത്തിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)പുതുക്കിയ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
|
4065 |
ബി.എസ്.സി. കമ്മ്യൂണിറ്റി ഹെല്‍ത്ത് കോഴ്സ്
ശ്രീ. എസ്. ശര്‍മ്മ
'' എ.എം. ആരിഫ്
'' എസ്. രാജേന്ദ്രന്‍
'' കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ജില്ലാ ആശുപത്രികളുടെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ബി.എസ്.സി. കമ്മ്യൂണിറ്റി ഹെല്‍ത്ത് കോഴ്സ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ ;
(ബി)ഈ കോഴ്സിന് അംഗീകാരം നല്‍കാനോ നടത്താനോ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;
(സി)സംസ്ഥാനം ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടം നിലനിര്‍ത്താനായി സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലുള്‍പ്പെടെ ഒരിടത്തും ഇത്തരം വൈദഗ്ധ്യമില്ലാത്തവരെ ചികിത്സക്കായി അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കാന്‍ തയ്യാറാകുമോ; ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമോ ?
|
4066 |
ഫിസിയോ തെറാപ്പിസ്റ്റുകളുടെ സ്വതന്ത്ര പ്രാക്്ടീസിനുള്ള വ്യവസ്ഥകള്‍
ശ്രീ. എളമരം കരീം
(എ)നിര്‍ദ്ദിഷ്ട ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ബില്ലിന്‍റെ പരിധിയില്‍ ഫിസിയോ തെറാപ്പി ഉള്‍പ്പെടുമോ;
(ബി)സര്‍ക്കാര്‍ മേഖലയില്‍ ഫിസിയോ തെറാപ്പി സൌകര്യം നാമമാത്രമാണെന്നുള്ളതും സ്വകാര്യ ക്ലിനിക്കുകള്‍ വഴിയാണ് സാധാരണക്കാര്‍ക്ക് ഇത് ലഭ്യമാകുന്നതെന്നും മനസ്സിലാക്കിയിട്ടുണ്ടോ;
(സി)ഫിസിയോ തെറാപ്പിസ്റ്റുകളുടെ നിലവിലുള്ള സ്വതന്ത്ര പ്രാക്്ടീസ് നിലനിറുത്തുന്നതിനാവശ്യമായ വ്യവസ്ഥകള്‍ നിയുക്ത ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)ബില്ലിന്‍റെ വ്യവസ്ഥകള്‍ പ്രകാരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും പ്രത്യേകം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുമോ?
|
4067 |
മെഡിക്കല്‍ ഷോപ്പുകളും സ്വകാര്യ ക്ലിനിക് ആശുപത്രികളും
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, വി.എസ്. സുനില്‍ കുമാര്‍
,, ജി.എസ്. ജയലാല്‍
,, ചിറ്റയം ഗോപകുമാര്‍
(എ)സംസ്ഥാനത്താകെ എത്ര മെഡിക്കല്‍ ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത് ; ഓരോ ജില്ലയിലും എത്ര വിതം;
(ബി)സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ എത്ര ക്ലിനിക്കുകളും ആശുപത്രികളാണുമുള്ളതെന്ന് വിശദമാക്കാമോ;
(സി)മരുന്ന് വിതരണത്തിന്‍റെ പരിശോധന നടത്തുന്നതിനുള്ള ഡ്രഗ്ഗ് ഇന്‍സ്പെക്ടര്‍മാരുടെ നിലവിലെ സ്റ്റാഫ് പാറ്റേണ്‍ എത്രയാണ്;
(ഡി)ഈ സ്റ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കാത്തതെന്തുകൊണ്ടാണെന്ന് വെളിപ്പെടുത്താമോ ?
|
4068 |
സ്വകാര്യ ലാബുകളുടെ പരിശോധന ഫീസ്
ശ്രീമതി കെ. എസ്. സലീഖ
(എ)സംസ്ഥാനത്ത് നിലവില്‍ രജിസ്ട്രേഷനുള്ള സ്വകാര്യ ലാബുകള്‍ എത്രയെണ്ണം പ്രവര്‍ത്തിക്കുന്നു; അതില്‍ ഈ സര്‍ക്കാര്‍ വന്നശേഷം എത്രയെണ്ണത്തിന് രജിസ്ട്രേഷന്‍ നല്‍കി; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇത്തരം ലാബുകളില്‍ ലാബ് പരിശോധനകള്‍ക്ക് ഓരോന്നിലും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസും ഇവര്‍ ഈടാക്കുന്ന ഫീസും തമ്മില്‍ വലിയ അന്തരം കാണുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഈ സര്‍ക്കാര്‍ വന്നശേഷം ഇത്തരത്തില്‍ എത്ര സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടി എടുത്തു; എപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചത്; വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്തെ പല സ്വകാര്യ ലാബുകളിലും ഒരേ ടെസ്റ്റിന് പലവിധത്തിലുള്ള റിസല്‍ട്ട് ആണ് നല്‍കുന്നത് എന്നുള്ള വസ്തുത പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരത്തില്‍ എത്ര ലാബുകള്‍ക്കെതിരെ നടപടി എടുത്തു എന്നും എന്തു നടപടിയാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ;
(ഡി)ഇപ്രകാരം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള മറ്റു സ്വകാര്യ ലാബുകള്‍ അമിത ഫീസും, അവശ്യം വേണ്ടുന്ന യോഗ്യതയില്ലാത്തവരെക്കൊണ്ട് പരിശോധനകള്‍ നടത്തുന്നതും തടയുവാന്‍, ആരോഗ്യവകുപ്പ് ലാബുകള്‍ ഇല്ലാത്ത എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലാബുകള്‍ തുറക്കുന്നതിനും യോഗ്യതയുള്ള ജീവനക്കാരെ നിയമിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
|
4069 |
എച്ച്.ബി.എ.വണ്‍.സി. അനലൈസര്‍ ഉപകരണം വാങ്ങിയതിലെ ക്രമക്കേട്
ശ്രീമതി കെ.കെ. ലതിക
(എ)എച്ച്.ബി.എ.വണ്‍.സി.അനലൈസര്‍ എന്ന ഉപകരണം പബ്ലിക് ഹെല്‍ത്ത് ലാബില്‍ വാങ്ങുകയുണ്ടായോ എന്നും എത്ര എണ്ണം വാങ്ങിയെന്നും, എന്തു വിലയ്ക്കാണ് വാങ്ങിയതെന്നും ഏതു കന്പനിയുടെ ഉപകരണമാണ് വാങ്ങിയതെന്നും വിതരണക്കാരന്‍ ആരെന്നും വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ഉപകരണം മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനില്‍ വാങ്ങുകയുണ്ടായോ എന്നും എത്ര എണ്ണം എന്തു വിലയ്ക്ക് വാങ്ങിയെന്നും ഏതു കന്പനിയുടെ ഉപകരണമാണ് വാങ്ങിയതെന്നും വിതരണക്കാരന്‍ ആരെന്നും വ്യക്തമാക്കുമോ;
(സി)വ്യത്യസ്ത വിലയ്ക്കാണ് പ്രസ്തുത ഉപകരണം രണ്ടു സ്ഥാപനങ്ങള്‍ വാങ്ങിയിട്ടുള്ളതെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ?
|
4070 |
കായംകുളം താലൂക്കാശുപത്രിയില്‍ നിന്നും പൊതുനിരത്തിലേക്ക് മാലിന്യമൊഴുകുന്നുവെന്ന പരാതി
ശ്രീ. സി.കെ. സദാശിവന്‍
(എ)കായംകുളം താലൂക്കാശുപത്രിയിലെ കക്കൂസ് മാലിന്യങ്ങള്‍ പൊട്ടി ഒഴുകി പട്ടണത്തിലെ പൊതുനിരത്തിലേക്ക് ഒഴുകി ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണി നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ മാസങ്ങളായി നിലനില്‍ക്കുന്ന ഈ പൊതു ആരോഗ്യ പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?
|
4071 |
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ശിക്ഷാ നടപടി
ശ്രീ. പി.കെ ബഷീര്‍
(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്പോള്‍ ബന്ധപ്പെട്ട സര്‍വ്വീസ് സംഘടനകളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രതിഷേധത്തെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ ഉപേക്ഷിക്കുകയോ ഇളവുചെയ്യുകയോ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കുറ്റക്കാര്‍ക്കെതിരെ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമോ;
(ഡി)ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കുന്നതിനും ശിക്ഷാനടപടികള്‍ നിശ്ചയിക്കുന്നതിനും റിട്ടയേര്‍ഡ് ജഡ്ജി അദ്ധ്യക്ഷനായി ഒരു സമിതി രൂപീകരിയ്ക്കുമോ?
|
4072 |
ആരോഗ്യ വകുപ്പിനുവേണ്ടി വാങ്ങിയ വാഹനങ്ങള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ആരോഗ്യ വകുപ്പിനുവേണ്ടി എത്ര വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
(ബി)ഏതുതരം വാഹനങ്ങളാണ് വാങ്ങിയതെന്ന് വെളിപ്പെടുത്തുമോ;
(സി)പ്രസ്തുത വകുപ്പിനുകീഴിലുള്ള ഏതെല്ലാം ഓഫീസുകളിലും ആശുപത്രികളിലുമാണ് അത് നല്‍കിയതെന്നും വ്യക്തമാക്കുമോ;
(ഡി)വാഹനങ്ങള്‍ വാങ്ങിയ ഇനത്തില്‍ എത്ര തുക വിനിയോഗിച്ചു; ഇതില്‍ കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപ ലഭിച്ചുവെന്നും അറിയിക്കുമോ ?
|
4073 |
ആരോഗ്യ വകുപ്പില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് മുഖേന ജോലി നേടിയവര്‍ക്കെതിരെയുള്ള നടപടികള്‍
ശ്രീമതി ഇ.എസ്. ബിജിമോള്‍
(എ)ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്നവരില്‍ എത്ര പേര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അനേ്വഷണം നേരിടുന്നു; അവര്‍ ആരെല്ലാം; ഏതു തസ്തികകളില്‍ ജോലി ചെയ്യുന്നു എന്ന് വ്യക്തമാക്കാമോ;
(ബി)ഇത്തരക്കാര്‍ക്കെതിരെ ഏതെല്ലാം തലത്തിലുള്ള അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്;
(സി)ഓരോ വ്യക്തികളും അവകാശപ്പെട്ട ജാതിയും അനേ്വഷണത്തില്‍ കണ്ടെത്തിയ ജാതിയും ഏതെല്ലാമാണ്;
(ഡി)കുറ്റക്കാര്‍ക്കെതിരെ എന്തെല്ലാം ശിക്ഷാനടപടികള്‍ കൈ ക്കൊണ്ടിട്ടുണ്ട്;
(ഇ)ശിക്ഷാ നടപടികള്‍ കൈക്കൊണ്ടിട്ടില്ല എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?
|
4074 |
അമൃതം ആരോഗ്യം പദ്ധതി
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
,, വി.ഡി. സതീശന്‍
,, എം.എ. വാഹീദ്
(എ)അമൃതം ആരോഗ്യം പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പദ്ധതിയുമായി സഹകരിക്കുന്നത് ആരെല്ലാമാണെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വ്യക്തമാക്കുമോ?
|
4075 |
മൃതസഞ്ജീവനി പദ്ധതി
ശ്രീ. കെ. ശിവദാസന്‍ നായര്‍
,,കെ. മുരളീധരന്‍
,, വര്‍ക്കല കഹാര്‍
,, റ്റി.എന്‍. പ്രതാപന്‍
(എ)"മൃതസഞ്ജീവനി പദ്ധതിക്ക്' രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)രോഗികള്‍ക്ക് അവയവദാനം നല്‍കി ജീവന്‍ രക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ;
(ഡി)പദ്ധതിക്കായി പ്രതേ്യക ഫണ്ട് രൂപീകരിക്കാറുണ്ടോ; വിശദമാക്കാമോ?
|
4076 |
ജനനി -ശിശു സുരക്ഷാ പദ്ധതി
ശ്രീ. എം.പി. വിന്‍സെന്‍റ്
,,ബെന്നി ബഹനാന്‍
,, എ.പി. അബ്ദുള്ളക്കുട്ടി
,, ഷാഫി പറന്പില്‍
(എ)മാതൃ-ശിശുമരണനിരക്ക് കുറയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ "ജനനി ശിശു സുരക്ഷാ പദ്ധതി' കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയിന്‍ കീഴില്‍ എന്തെല്ലാം സേവനങ്ങളും ചികിത്സകളുമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ചികിത്സയ്ക്കുള്ള ചെലവുകള്‍ ആരാണ് വഹിക്കുന്നത് ; വിശദമാക്കുമോ;
(ഡി)ഏതെല്ലാം ആശുപത്രികളിലാണ് ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ?
|
4077 |
ആശ വര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്‍റീവ്
ശ്രീ. പി. ഉബൈദുള്ള
ആശ വര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്‍റീവ് വിതരണം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
4078 |
തൃശൂര്‍ മെഡിക്കല്‍ കോളേജിനെ മിനി ആര്‍.സി.സി. യാക്കാന്‍ നടപടി
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)തൃശൂര്‍ മെഡിക്കല്‍ കോളേജിനെ മിനി ആര്‍.സി.സി. യാക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ അംഗീകാരം ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുമോ?
|
4079 |
തൃശൂര്‍ മെഡിക്കല്‍കോളേജിലെ കാലഹരണപ്പെട്ട ചികിത്സാ ഉപകരണങ്ങള്‍
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)കാലഹരണപ്പെട്ട ചികിത്സാ സംവിധാനങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തുന്ന ക്യാന്‍സര്‍ രോഗികളെ ദൂരിതത്തിലാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)കാലഹരണപ്പെട്ട റേഡിയേഷന്‍ യന്ത്രം നിരന്തരം കേടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ലീനിയര്‍ ആക്സലറേറ്റര്‍ മെഷീന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
4080 |
പി.ഈ.ഐ.ഡി. സെല്ലിന്‍റെ പ്രവര്‍ത്തനം
ശ്രീ. കെ.കെ. നാരായണന്‍
(എ)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ ഏകോപിപ്പിച്ചു വിവിധതരം പനികളും പകര്‍ച്ചവ്യാധികളും നിയന്ത്രിക്കുന്ന പി.ഈ.ഐ.ഡി. സെല്ലിന്‍റെ പ്രവര്‍ത്തനം മന്ദീഭവിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)2012 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ എത്ര രൂപ വീതം പ്ലാന്‍ ഫണ്ടില്‍ നിന്നും ഓരോ സാന്പത്തിക വര്‍ഷവും സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ;
(സി)ഫണ്ട് കുറച്ചുകൊണ്ടു വന്നതിന് കാരണം എന്തെന്ന് വ്യക്തമാക്കാമോ? |
4081 |
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ "മാലിന്യ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്'
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിലവില്‍ എങ്ങനെയാണ് മാലിന്യങ്ങള്‍ സംസ്കരിക്കുന്നത്; വിശദമാക്കുമോ;
(ബി) മെഡിക്കല്‍കോളേജുകളില്‍ "ട്രീറ്റ്മെന്‍റ് പ്ലാന്‍റ്' സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;
(സി)ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; എത്രയാണ് അടങ്കല്‍ തുക; പണി എന്നത്തേക്ക് പൂര്‍ത്തീകരിക്കും; വ്യക്തമാക്കാമോ? |
4082 |
കൊച്ചി മെഡിക്കല്‍ കോളേജിലെ പി.ജി. കോഴ്സുകളിലേക്കുള്ള പ്രവേശനം
ശ്രീ. എ.കെ. ശശീന്ദ്രന്‍
'' തോമസ് ചാണ്ടി
(എ)മെഡിക്കല്‍ പി.ജി. ഡിപ്ലോമ കോഴ്സുകളുടെ പ്രവേശന നടപടികള്‍ സുതാര്യമാക്കാത്തതിനാല്‍ കൊച്ചി മെഡിക്കല്‍ കോളേജിന് അനുവദിച്ച അഞ്ച് പി.ജി. കോഴ്സുകള്‍ ഇക്കൊല്ലം നഷ്ടമാകുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)കേന്ദ്ര ക്വാട്ടയില്‍ പ്രവേശനത്തിനുള്ള അവസാന ലിസ്റ്റില്‍ ഈ കോഴ്സുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; കേന്ദ്ര ക്വാട്ടയിലേക്കുള്ള അവസാന ഓപ്ഷന്‍ നല്‍കേണ്ടത് എന്നായിരുന്നുവെന്ന് വ്യക്തമാക്കുമോ ; ഓപ്ഷന്‍ നല്‍കിയിട്ടില്ലെങ്കില്‍ അതിന് ഉത്തരവാദി ആരാണെന്ന് വെളിപ്പെടുത്തുമോ ;
(സി)സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തേണ്ടത് എന്നാണെന്ന് വ്യക്തമാക്കുമോ ; ഈ തീയതിക്കകം സംസ്ഥാന ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ സാധിക്കുമോയെന്ന് വെളിപ്പെടുത്തുമോ ? |
4083 |
ഡി.ആര്‍.ടി. കോഴ്സ് നടത്തുന്ന സ്ഥാപനങ്ങള്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പാരാമെഡിക്കല്‍ കൌണ്‍സിലിന്‍റെ അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (ഡി.ആര്‍.ടി.)എന്ന കോഴ്സ് നടത്തുന്ന എത്ര സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)അവ ഏതെല്ലാമാണെന്ന് വിശദമാക്കുമോ? |
4084 |
പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അലോപ്പതി ഡോക്ടര്‍മാര്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ഓരോ വര്‍ഷവും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നും എത്ര പേരാണ് അലോപ്പതി ഡോക്ടര്‍മാരായി പുറത്തിറങ്ങുന്നത് എന്ന് കണക്കാക്കിയിട്ടുണ്ടോ;
(ബി)സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും നിന്നുള്ള കണക്കുകള്‍ പ്രത്യേകമായി ലഭ്യമാക്കാമോ; അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടി തിരിച്ചെത്തുന്നവരുടെ വര്‍ഷംതോറുമുള്ള കണക്കുകള്‍ ലഭ്യമാണോ? |
4085 |
സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റുമായുള്ള ധാരണ
ശ്രീ. കെ. വി. വിജയദാസ്
(എ) ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി മെറിറ്റ് സീറ്റിലുള്ള പ്രവേശനത്തിന്‍റെ ശതമാനം തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ;
(ബി) ഫീസ് ഘടനയുടെ കാര്യത്തിലും സ്വാശ്രയ മാനേജ്മെന്‍റുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്താമോ;
(സി) ഇക്കാര്യത്തില്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ? |
4086 |
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ അധികച്ചുമതല
ശ്രീമതി കെ.കെ. ലതിക
(എ)മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പ്രവൃത്തിസമയം തിയറി, പ്രാക്ടിക്കല്‍ എന്നീ വിഭാഗങ്ങളായി എങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
(ബി)പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് ക്ലാസെടുക്കുവാന്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ പ്രസ്തുത ഇനത്തില്‍ അവര്‍ക്ക് ഏതു നിരക്കില്‍ പ്രതിഫലം നല്‍കി വരുന്നുണ്ട് എന്നും വ്യക്തമാക്കുമോ;
(സി)ഇങ്ങനെ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് അധികചുമതലയും അധിക പ്രതിഫലവും നല്‍കുന്നത് ഏത് നിയമം, ചട്ടം, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ? |
4087 |
ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം
ശ്രീ. മുല്ലക്കര രത്നാകരന്‍
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ? |
4088 |
പ്രൊഫഷണല്‍ ട്യൂട്ടര്‍ തസ്തിക
ശ്രീമതി കെ.കെ. ലതിക
(എ)പ്രൊഫഷണല്‍ ട്യൂട്ടര്‍ എന്ന തസ്തിക ഏതെല്ലാം മെഡിക്കല്‍ കോളേജുകളിലാണുള്ളത് എന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത തസ്തികയുടെ യോഗ്യത, ശന്പള നിരക്ക്, ജോലിയുടെ സ്വഭാവം, നിയമന രീതി ഇവ എങ്ങനെയെന്ന് വ്യക്തമാക്കുമോ;
(സി)ഓരോ മെഡിക്കല്‍ കോളേജിലും പ്രസ്തുത തസ്തികയില്‍ എത്ര പേരെ വീതം നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത തസ്തിക സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;
(ഇ)ഈ തസ്തിക സൃഷ്ടിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ? |
4089 |
കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ സ്റ്റാഫ് പാറ്റേണ്‍
ശ്രീ. കെ. കെ. നാരായണന്‍
(എ)തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ എത്ര പ്രൊഫസര്‍ പോസ്റ്റ് നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)ഇവിടെ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ വ്യവസ്ഥ അനുസരിച്ച് എത്ര അദ്ധ്യാപകര്‍ വേണമെന്നും ഇത് ഏതൊക്കെ തസ്തികകളാണെന്നും എത്ര തസ്തികകളില്‍ ആരൊക്കെയാണ് ജോലിചെയ്യുന്നത് എന്നും വിശദമാക്കുമോ;
(സി)പ്രസ്തുത ഡിപ്പാര്‍ട്ട്മെന്‍റില്‍ എത്ര പി.ജി സീറ്റ് ഉണ്ടെന്നും ഇതിന് ആനുപാതികമായി അദ്ധ്യാപകര്‍ നിലവിലുണ്ടോ എന്നും വ്യക്തമാക്കുമോ? |
4090 |
പാലക്കാട് മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട് മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ;
(ബി)മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ? |
4091 |
ആയുഷ്മാന്‍ഭവ പദ്ധതി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഹോമിയോപ്പതി, ആയുര്‍വ്വേദം, യോഗ, നാച്യൂറോപ്പതി എന്നീ ചികിത്സാസന്പ്രദായങ്ങള്‍ ഒരുമിപ്പിച്ച് സമഗ്ര ജീവിതശൈലി രോഗനിവാരണ പദ്ധതിയായ ആയുഷ്മാന്‍ഭവ എപ്പോഴാണ് സംസ്ഥാനത്ത് ആരംഭിച്ചത് ;
(ബി)പ്രസ്തുത പദ്ധതി പ്രകാരമുള്ള ക്ലിനിക്കുകള്‍ സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളിലാണ് പ്രവര്‍ത്തിച്ചുവരുന്നത്;
(സി)2012-2013, 2013-2014 വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതിക്കായി എത്ര തുക അനുവദിച്ചിരുന്നുവെന്നും ഈ സാന്പത്തിക വര്‍ഷം എത്ര തുക നീക്കിവച്ചുവെന്നും വെളിപ്പെടുത്തുമോ ;
(ഡി)പ്രസ്തുത പദ്ധതി തുടര്‍ന്ന് നടത്തുന്നതിന് ഉദ്ദേശിക്കു ന്നുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ? |
4092 |
ആയുര്‍വേദ ആശുപത്രികളില്‍ എന്‍.ആര്‍.എച്ച്.എം.(ആയൂഷ്)പദ്ധതിപ്രകാരം ഡോക്ടര്‍മാരുടേയും തെറാപ്പിസ്റ്റുകളുടേയും നിയമനം
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികളില്‍ എന്‍.ആര്‍.എച്ച്.എം. (ആയൂഷ്) പദ്ധതിപ്രകാരം എത്ര ഡോക്ടര്‍മാരെയും, തെറാപ്പിസ്റ്റുകളെയുമാണ് നിയമിച്ചിട്ടുള്ളത്; ഇവരുടെ നിയമന കാലാവധി എത്ര വര്‍ഷമാണ്; ഇവരുടെ പ്രതിമാസ വേതനം എത്ര രൂപ വീതമാണ് നിശ്ചയിച്ചിട്ടുള്ളത്;
(ബി)തെറാപ്പിസ്റ്റുകളുടെ സേവനം 31.03.2014 കൊണ്ട് അവസാനിക്കുകയും, ആതേസമയം ഡോക്ടര്‍മാര്‍ ശന്പളവര്‍ദ്ധനവോടുകൂടി തുടരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു വ്യക്തമാക്കുമോ;
(സി)പത്തനംതിട്ട ജില്ലാ ആയുര്‍വേദാശുപത്രിയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റുകളായി ഇങ്ങനെ ജോലി നോക്കി വന്നവര്‍ക്ക് ഒന്‍പതുമാസത്തെ ശന്പളം നല്‍കാതെ മാര്‍ച്ച് 31ന് പിരിച്ചുവിട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഒന്‍പതുമാസത്തെ ശന്പളം നല്‍കാന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കാമോ; ഈ ശന്പളം എന്നത്തേക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; സംസ്ഥാനത്ത് മറ്റെവിടെയൊക്കെ സമാനരീതിയില്‍ തെറാപ്പിസ്റ്റുകളുടെ ശന്പളം മുടങ്ങിയിട്ടുണ്ട്;
(ഡി)100 കിടക്കകളും ഒ.പി.യുമുള്ള പത്തനംതിട്ട ജില്ലാ ആയുര്‍വേദാശുപത്രിയില്‍, നിയമമനുസരിച്ച് എത്ര തെറാപ്പിസ്റ്റുകളെയാണ് വേണ്ടത്; എത്ര തസ്തികകള്‍ ഇവിടെ അനുവദിച്ചിട്ടുണ്ട്; യോഗ്യതയുള്ള തെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പു വരുത്താന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വെളിപ്പെടുത്താമോ? |
4093 |
മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ടെസ്റ്റിംഗ് സെന്‍ററുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എത്ര ടെസ്റ്റിംഗ് സെന്‍ററുകള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടെന്ന് വിശദമാക്കുമോ;
(ബി)ഈ ടെസ്റ്റിംഗ് സെന്‍ററുകളില്‍ ഒരു ദിവസം എത്ര ടെസ്റ്റുകള്‍ നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ? |
4094 |
ഹോമിയോ ഡിസ്പന്‍സറികളിലെ ഒഴിവുകള്‍
ശ്രീ. എം. എ. ബേബി
(എ)സംസ്ഥാനത്തെ ഹോമിയോ ഡിസ്പെന്‍സറികളില്‍ നേഴ്സുമാരുടെയും, ഫാര്‍മസിസ്റ്റുമാരുടെയും നിലവിലുള്ള ഒഴിവുകള്‍ എത്ര വീതമാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
4095 |
ഹോമിയോ ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തനം
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്ത് ഹോമിയോ ഡിസ്പെന്‍സറികള്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ ഏതെല്ലാം ;
(ബി)ഒറ്റപ്പാലം അസംബ്ളി മണ്ധലത്തില്‍ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളില്‍ ഹോമിയോ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നില്ല ; കാരണമെന്ത് ; വിശദാംശം ലഭ്യമാക്കാമോ ;
(സി)തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ എന്നാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് വിശദാംശം ലഭ്യമാക്കാമോ ?
|
4096 |
കോഴിക്കോട് ഗവണ്‍മെന്‍റ് ഹോമിയോ മെഡിക്കല്‍ കോളേജിലെ പേവാര്‍ഡ്
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് ഗവണ്‍മെന്‍റ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ പേവാര്‍ഡ് സംവിധാനം ലഭ്യമാണോ;
(ബി)ഇല്ലെങ്കില്‍ ഈ സംവിധാനം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
4097 |
കാസര്‍ഗോഡ് ജില്ലയിലെ ഹോമിയോപ്പതി ആശുപത്രികളിലെ ഒഴിവുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിനു കീഴിലെ വിവിധ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍ എന്നിവിടങ്ങളിലായി വിവിധ തസ്തികകളില്‍ എത്ര ഒഴിവുകളാണ് ഉള്ളതെന്ന് സ്ഥാപനം, തസ്തിക, എണ്ണം തിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ;
(ബി)ഒഴിവുകള്‍ നികത്തുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4098 |
ശബരിമല മാസ്റ്റര്‍ പ്ലാന്‍
ശ്രീ. പി. എ. മാധവന്‍
,, കെ. മുരളീധരന്‍
,, പി. സി. വിഷ്ണുനാഥ്
,, കെ. ശിവദാസന്‍ നായര്‍
(എ)ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഈ വര്‍ഷത്തെ സീസണില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതു സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കാമോ ;
(ബി)ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ ; ഇനിയും നടപ്പിലാക്കാന്‍ കഴിയാത്ത പ്രധാന നിര്‍ദ്ദേശങ്ങള്‍ ഏതെല്ലാമെന്നും അറിയിക്കാമോ ;
(സി)ശബരിമലയിലെ മാലിന്യനിര്‍മാര്‍ജ്ജനം, തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം, താമസസൌകര്യങ്ങള്‍ എന്നിവയ്ക്കായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അറിയിക്കാമോ ?
|
4099 |
ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളുടെ കണക്കെടുപ്പ്
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, വി. ശിവന്‍കുട്ടി
,, സി. കെ. സദാശിവന്‍
(എ) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നടവരുമാനമായി കിട്ടിയ സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളുടെ കൃത്യമായ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ;
(ബി) ഇവയുടെ മേല്‍നോട്ടത്തിനും തുടര്‍ പരിശോധനയ്ക്കുമായി എന്തു സംവിധാനമാണ് ഉള്ളതെന്ന് അറിയിക്കാമോ;
(സി) പരിശോധനയില്‍ വ്യത്യാസം കണ്ടെത്തിയതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നോ; ഇക്കാര്യങ്ങളില്‍ എന്തു നടപടി സ്വീകരിച്ചെന്ന് അറിയിക്കാമോ?
|
4100 |
കൊട്ടാരക്കര മണികണ്ഠേശ്വരം മഹാഗണപതി ക്ഷേത്ര വരുമാനം
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊട്ടാരക്കര മണികണ്ഠേശ്വരം മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ പി.ഡി. അക്കൌണ്ടിലേക്ക് എത്ര തുക ലഭിച്ചിട്ടുണ്ട്;
(ബി)ക്ഷേത്രത്തില്‍ എത്ര ജീവനക്കാരുണ്ടെന്നും ക്ഷേത്ര നടത്തിപ്പിനായി പ്രസ്തുത വര്‍ഷങ്ങളില്‍ എന്തു തുക ചെലവായി എന്നുമുള്ള വിവരം വെളിപ്പെടുത്തുമോ ;
(സി)തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള കൊട്ടാരക്കര ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള പത്ത് ക്ഷേത്രങ്ങള്‍ ഏതെല്ലാമാണ് എന്ന് വെളിപ്പെടുത്തുമോ ?
|
4101 |
വള്ളിക്കാട്ട് കാവ് ക്ഷേത്രത്തിന്‍റെ പുനഃരുദ്ധാരണം
ശ്രീ. എ.കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് തലക്കളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ശ്രീ. വള്ളിക്കാട്ട് കാവ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി മലബാര്‍ ദേവസ്വം ബോര്‍ഡ് 29-9-2012-ലെ 88-ാം നന്പര്‍ തീരുമാനപ്രകാരം ക്ഷേത്രത്തിനനുവദിച്ച 20 ലക്ഷം രൂപയുടെ അനുമതിക്കായി പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ അംഗീകരിച്ച് തുക അനുവദിക്കുന്നതിനുള്ള ശുപാര്‍ശ ബോര്‍ഡ് മുന്പാകെ സമര്‍പ്പിക്കാന്‍ 16-6-2013-ലെ സര്‍ക്കാര്‍ കത്ത് പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ എന്ന് വെളിപ്പെടുത്തുമോ ;
(ബി)എങ്കില്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വള്ളിക്കാട്ട് കാവ് ക്ഷേത്രത്തിന്‍റെ പുനഃരുദ്ധാരണത്തിന് തുക ലഭിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ തുക ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?
|
4102 |
മാടായിക്കാവില്‍ ക്ഷേത്രകലാ അക്കാദമി
ശ്രീ. റ്റി.വി. രാജേഷ്
(എ)കണ്ണൂര്‍ മാടായിക്കാവില്‍ ക്ഷേത്രകലാ അക്കാദമി സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിക്കുകയും ഭരണ സമിതി രൂപീകരിക്കുകയും ചെയ്തെങ്കിലും ഇതുവരെ കോഴ്സുകള്‍ തുടങ്ങിയിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)കോഴ്സുകള്‍ എപ്പോള്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നും കോഴ്സുകള്‍ തുടങ്ങുന്നതിന് എന്താണ് തടസ്സമെന്നും അറിയിക്കുമോ ;
(സി)പ്രസ്തുത ഭരണ സമിതിയില്‍ ചിറക്കല്‍ കോവിലകം ദേവസ്വം ട്രസ്റ്റിയെക്കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?
|
<<back |
|