|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3961
|
രക്തബാങ്കുകളെ അപ്ഗ്രേഡ് ചെയ്യാന്‍ നടപടി
ശ്രീ. റോഷി അഗസ്റ്റിന്‍
,, എം.വി. ശ്രേയാംസ് കുമാര്‍
,, പി.സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
(എ)സംസ്ഥാനത്ത് 13-ാം ധനകാര്യ കമ്മിഷന്‍ ആരോഗ്യ മേഖലയ്ക്ക് അവാര്‍ഡ് ചെയ്തിട്ടുള്ള തുകയെത്രയാണ്;
(ബി)പ്രസ്തുത ധനകാര്യ കമ്മീഷന്‍റെ അവാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നടപ്പു സാന്പത്തിക വര്‍ഷം നടപ്പാക്കുന്ന പ്രധാനപ്പെട്ട പദ്ധതികള്‍ ഏതെല്ലാമാണ്;
(സി)ആരോഗ്യ വകുപ്പിനു കീഴില്‍ രക്ത ബാങ്കുകള്‍, രക്തസംഭരണ കേന്ദ്രങ്ങള്‍, രക്ത ഘടകം വേര്‍തിരിക്കല്‍ യൂണിറ്റുകള്‍ എന്നിവയ്ക്കായി പ്രസ്തുത ഫണ്ടില്‍ നിന്ന് തുക നീക്കിവച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍ നല്‍കുമോ;
(ഡി)ആധുനിക ആരോഗ്യ സന്പ്രദായത്തില്‍ സൂക്ഷ്മവും സുരക്ഷിതവുമായ രക്തദാനം അത്യാവശ്യഘടകമാണെന്നത് കണക്കിലെടുത്ത് നടപ്പു സാന്പത്തികവര്‍ഷം നിലവിലുള്ള രക്തബാങ്കുകളെ അപ്ഗ്രേഡ് ചെയ്ത് മേല്‍ യൂണിറ്റുകള്‍ സജ്ജമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
3962 |
സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൌകര്യ വികസനം
ശ്രീ. ബെന്നി ബഹനാന്‍
,, പി.സി. വിഷ്ണുനാഥ്
,, എ.പി. അബ്ദുള്ളക്കുട്ടി
,, എ.റ്റി. ജോര്‍ജ്
(എ)സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൌകര്യവികസനത്തിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(സി)ഏതെല്ലാം തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ക്കാണ് പദ്ധതികള്‍ക്ക് അനുവദിച്ചിട്ടുള്ള തുക വിനിയോഗിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(ഡി)നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3963 |
ആശുപത്രികള്‍ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് അംഗീകാരം
ശ്രീ. ലൂഡി ലൂയിസ്
,, അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്‍
,, വി.ഡി. സതീശന്‍
(എ)സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് അംഗീകാരം ലഭിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ;
(ബി)ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് ആശുപത്രികളില്‍ ഉറപ്പാക്കേണ്ടത്;വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഏതെല്ലാം തരം ആശുപത്രികള്‍ക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത് ; വിശദമാക്കുമോ;
(ഡി)ഈ അംഗീകാരം ലഭിക്കുവാന്‍ സംസ്ഥാനത്തെ കൂടുതല്‍ ആശുപത്രികളെ സജ്ജമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3964 |
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ആന്‍റ് കൊഗ്നിറ്റീവ് ന്യൂറോ സയന്‍സ്
ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി
(എ)ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ആന്‍റ് കൊഗ്നിറ്റീവ് ന്യൂറോ സയന്‍സ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ഇതിന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)മസ്തിഷ്ക, നാഡീവ്യൂഹ സംബന്ധമായ ജനിതകവൈകല്യമുള്ളവരെ ചികിത്സിക്കാനും പുനരധിപ്പിക്കാനുമായുള്ള പദ്ധതികള്‍ ഇതിന്‍റെ ഭാഗമായി നടത്തുന്നുണ്ടോ;
(ഡി)ഇതിന്‍റെ പ്രവര്‍ത്തനം സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
3965 |
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയന്ത്രണ വ്യവസ്ഥകള്‍
ശ്രീ. ബി. സത്യന്‍
ശ്രീമതി കെ.എസ്. സലീഖ
ശ്രീ. കെ. ദാസന്‍
'' കെ. കുഞ്ഞിരാമന്‍(ഉദുമ)
(എ)ലബോറട്ടറികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ നിലവാരം ഉറപ്പാക്കുന്നതിനും രോഗികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും നിലവില്‍ എന്തെല്ലാം നിയന്ത്രണ വ്യവസ്ഥകളുണ്ടെന്ന് അറിയിക്കുമോ ;
(ബി)ഇത്തരം സ്ഥാപനങ്ങള്‍ നല്‍കി വരുന്ന സേവനങ്ങള്‍ക്ക് നിലവാരം ഉറപ്പാക്കാനും നിലവാരത്തിനനുസരിച്ച് ഫീസ് നിശ്ചയിക്കാനും നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ ;
(സി)ഇതിനായി നിയമനിര്‍മ്മാണം ആവശ്യമുണ്ടോ?
|
3966 |
ഇ-ഹെല്‍ത്ത് പ്രോഗ്രാം
ശ്രീ. എം. ഹംസ
(എ)ഇ-ഹെല്‍ത്ത് പ്രോഗ്രാമിനായി ഈ സര്‍ക്കാര്‍ എത്ര തുക നീക്കിവച്ചിട്ടുണ്ട്;
(ബി)ഇ-ഹെല്‍ത്ത് പ്രോഗ്രാമിനായി എത്ര തുക കേന്ദ്രം അനുവദിച്ചു; എന്തെല്ലാം കാര്യങ്ങള്‍ക്കാണ് തുക അനുവദിച്ചത്; വിശദാംശം ലഭ്യമാക്കാമോ;
(സി)ഇ-ഹെല്‍ത്ത് പ്രോഗ്രാമിലൂടെ എന്തെല്ലാം ആധുനിക സജ്ജീകരണങ്ങളാണ് ആരോഗ്യമേഖലയില്‍ നടപ്പിലാക്കുക എന്നതിന്‍റെ വിശദാംശം ലഭ്യമാക്കാമോ;
(ഡി)ഇ-ഹെല്‍ത്ത് പ്രോഗ്രാമിന്‍റെ ഭാഗമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാമോ?
|
3967 |
സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി സമയം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ) ജില്ലാ ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഒ.പി.സമയം എത്രയാണെന്ന് വ്യക്തമാക്കുമോ;
(ബി) ഒ.പി.യില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കേണ്ടത് ഏതുസമയം മുതല്‍ ഏതുസമയം വരെയാണെന്ന് വിശദമാക്കാമോ;
(സി) ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമായ ആശുപത്രികളില്‍ ഏതെങ്കിലും തസ്തികയിലുള്ള ഡോക്ടര്‍മാര്‍ നിര്‍ബന്ധമായി താമസിക്കേണ്ടതുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
3968 |
ഡി.ആര്‍.ടി. കോഴ്സിന് പാരാമെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ധം
പ്രൊഫ. സി. രവീന്ദ്രനാഥ്
പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവില്‍ വന്നശേഷം ഡി.ആര്‍.ടി. പോലുള്ള കോഴ്സിന് പാരാമെഡിക്കല്‍ കൌണ്‍സില്‍ മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കുന്പോള്‍ കോഴ്സിന് എന്തെല്ലാം മാനദണ്ധങ്ങളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
|
3969 |
സ്വകാര്യ ക്ലിനിക്കല്‍ ലാബുകളും ആശുപത്രികളും നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ) സംസ്ഥാനത്ത് സ്വകാര്യ ക്ലിനിക്കല്‍ ലബോറട്ടറികള്‍ വിവിധ പരിശോധനകള്‍ക്ക് അമിത ഫീസ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) സ്വകാര്യ ക്ലിനിക്കല്‍ ലബോറട്ടറികള്‍, സ്കാന്‍ സെന്‍ററുകള്‍ എന്നിവയ്ക്ക് മതിയായ നിലവാരം ഉറപ്പുവരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(സി) സ്വകാര്യ ക്ലിനിക്കല്‍ ലാബുകള്‍, ആശുപത്രികള്‍ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്?
|
3970 |
പുകയില നിയന്ത്രണം
ശ്രീ. എം. ഉമ്മര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുകയില നിയന്ത്രണങ്ങള്‍ക്കായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത;് വ്യക്തമാക്കാമോ;
(ബി)ഇത്തരം പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സംബന്ധിച്ച മൂല്യനിര്‍ണ്ണയം നടത്തിയിട്ടുണ്ടോ; കണ്ടെത്തലുകള്‍ വിശദമാക്കാമോ;
(സി)അന്യസംസ്ഥാനത്തൊഴിലാളികളുടെ അനിയന്ത്രിതമായ കുടിയേറ്റംമൂലം കേരള വിപണിയിലെ പുകയില കച്ചവടം വര്‍ദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
|
3971 |
സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് സംഭരണവും, വിതരണവും
ശ്രീ. ജോസഫ് വാഴക്കന്‍
,, പാലോട് രവി
,, എം.എ. വാഹീദ്
,, വി.ഡി. സതീശന്‍
(എ)സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് സംഭരണം, വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി സോഫ്റ്റ് വെയര്‍ സംവിധാനം നടപ്പിലാക്കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഏത് ഏജന്‍സിയുടെ നേതൃത്വത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തനം നടപ്പിലാക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതിക്കായി ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദമാക്കാമോ?
|
3972 |
മരുന്നുകളുടെ ലഭ്യതയും വിലനിയന്ത്രണവും ഏകോപിക്കുവാന്‍ നടപടി
ശ്രീ. മോന്‍സ് ജോസഫ്
(എ)മരുന്നുകളുടെ ലഭ്യതയും വിലനിയന്ത്രണവും ഏകോപിക്കുവാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
(ബി)മരുന്നുകളുടെ വില നിയന്ത്രണത്തിന് പുതിയ നിയമം കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ജീവന്‍രക്ഷാ മരുന്നുകള്‍ പാവപ്പെട്ട രോഗികള്‍ക്ക് മിതമായ വിലയ്ക്ക് നല്‍കുന്നതിന് ന്യായവില ഷോപ്പുകള്‍ എല്ലാ താലൂക്കാശുപത്രികളിലും തുടങ്ങുന്ന കാര്യം പരിഗണിക്കുമോ; ഈ വര്‍ഷം ഏതെല്ലാം ആശുപത്രികളില്‍ ന്യായവില ഷോപ്പുകള്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കാമോ?
|
3973 |
കെ.എസ്.ഡി.പി.യെ സംരക്ഷിക്കുവാന്‍ നടപടി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ ആവശ്യമനുസരിച്ച് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പി. നിര്‍മ്മിച്ച മരുന്നുകള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കാതെ തിരിച്ചയച്ചതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)വിലകുറഞ്ഞതും ഗുണനിലവാരം കൂടിയതുമായ ഈ മരുന്നുകള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിരസിക്കുകയും കൂടിയ വിലയ്ക്ക് സ്വകാര്യ കന്പനികളില്‍ നിന്ന് ലോക്കല്‍ പര്‍ച്ചേസിലൂടെ ഇതേ മരുന്നുകള്‍ വാങ്ങാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ചില ഉന്നതോദ്യഗസ്ഥരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന പരാതി പരിശോധിക്കുമോ;
(ഡി)പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പി.യെ സംരക്ഷിക്കുവാനും ഖജനാവില്‍ നിന്നും കൂടുതല്‍ വില നല്‍കി മരുന്ന് വാങ്ങുന്നതുവഴിയുള്ള നഷ്ടം തടയാനും കെ.എസ്.ഡി.പി.യില്‍ നിന്ന് തന്നെ മരുന്നുകള്‍ വാങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
(ഇ)കെ.എസ്.ഡി.പി.യില്‍ ലഭ്യമല്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്വകാര്യ കന്പനികളില്‍ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
3974 |
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ പിഴവ് വരുത്തിയതു വഴി ഉണ്ടായ നഷ്ടം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ഉപയോഗം കുറവായിരുന്ന മരുന്നുകള്‍ വിതരണക്കാരെക്കൊണ്ട് തിരിച്ചെടുപ്പിക്കുന്നതിന് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ പിഴവ് വരുത്തിയതു വഴി എത്ര കോടി രൂപായുടെ നഷ്ടം ഉണ്ടായതായി അറിയിക്കുമോ;
(ബി)ആയത് സംബന്ധിച്ച് സി.എ.ജി. യുടെ കണ്ടെത്തലിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ?
|
3975 |
കേരളാ
മെഡിക്കല്‍
സര്‍വ്വീസസ്
കോര്‍പ്പറേഷന്‍
മുഖേനയുള്ള
മരുന്നു
സംഭരണം
ശ്രീ. ഇ.പി. ജയരാജന്‍
(എ)കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേന മരുന്നു സംഭരണം നടത്തുന്പോള്‍ പൊതുമേഖലാ മരുന്നു കന്പനികളില്‍ നിന്നും മരുന്നു സംഭരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടോ;
(ബി)കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ സംഭരിക്കുന്ന മരുന്നുകളില്‍ കെ.എസ്.ഡി.പി. ഉല്‍പ്പാദിപ്പിക്കുന്ന ഏതെല്ലാം മരുന്നുകളാണുള്ളത്;
(സി)2011-2012ലും 2012-13ലും 2013-14ലും പ്രസ്തുത മരുന്നുകള്‍ ആകെ എത്ര അളവില്‍ എത്ര തുകയ്ക്ക് വാങ്ങിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;
(ഡി)ഇതില്‍ എത്ര അളവ് മരുന്ന്, എത്ര തുകയ്ക്ക് കെ.എസ്.ഡി.പി.യില്‍ നിന്നും ഓരോ വര്‍ഷവും വാങ്ങിയെന്നു വ്യക്തമാക്കുമോ?
|
3976 |
ബേസിക് ലൈഫ് സേവിംഗ് ആംബുലന്‍സ്
ശ്രീ. വി.എസ്. സുനില്‍ കുമാര്‍
ശ്രീമതി ഇ.എസ്. ബിജിമോള്‍
ശ്രീ. വി. ശശി
ശ്രീമതി ഗീതാ ഗോപി
(എ)കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ കീഴില്‍ ബേസിക് ലൈഫ് സേവിംഗ് ആംബുലന്‍സ് വാങ്ങി സര്‍വ്വീസ് നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരത്തില്‍ എത്ര ആംബുലന്‍സുകള്‍ വാങ്ങുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ഇത്തരം ആംബുലന്‍സുകളില്‍ എന്തെല്ലാം അത്യാധുനിക സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്, ഇവയുടെ സേവന വ്യവസ്ഥകള്‍ ഏതു വിധത്തിലായിരിക്കുമെന്ന് വിശദമാക്കുമോ;
(സി)108 ആംബുലന്‍സ് സര്‍വ്വീസുകള്‍ നിറുത്തലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ?
|
3977 |
കെ.ഡി. പി.എല്‍.-ല്‍ നിന്നും മരുന്ന് വാങ്ങാനായി കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വിമുഖത കാണിക്കുന്നതിന്‍റെ കാരണം
ഡോ. റ്റി. എം. തോമസ് ഐസക്
ശ്രീമതി കെ. എസ്. സലീഖ
ശ്രീ. കെ. രാധാകൃഷ്ണന്‍
,, ജെയിംസ് മാത്യു
(എ)സംസ്ഥാനത്തെ ഏക പൊതുമേഖലാ ഔഷധ നിര്‍മ്മാണ സ്ഥാപനമായ കേരള ഡ്രഗ്സ് & ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡില്‍ നിന്നും മരുന്നു വാങ്ങാനായി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വിമുഖത കാണിക്കുന്നതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ; അതുവഴി ആ സ്ഥാപനം പ്രതിസന്ധിയിലായിരിക്കുന്നത് അറിയാമോ;
(ബി)കെ. എം. എസ്. സി എല്‍. വാങ്ങുന്ന മരുന്നുകളുടെ 25% മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിക്കുന്നവയല്ലെന്ന് കെ, എം. എസ്. സി. എല്ലിന്‍റെ ഗവേഷണ വിഭാഗം തന്നെ കണ്ടെത്തിയ സ്ഥിതിക്ക് സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനം നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തയ്യാറാകുമോ?
|
3978 |
കാരുണ്യ
മെഡിക്കല്‍
സ്റ്റോറുകളുടെ
പ്രവര്‍ത്തനം
ശ്രീ. പി. സി. ജോര്‍ജ്
(എ)കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുവാനും ക്രമേണ നിര്‍ത്തലാക്കുവാനും ശ്രമം നടക്കുന്നുവെന്ന പ്രചരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)കൂടുതല്‍ കാരുണ്യ ഔട്ട്ലെറ്റുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടോ ; ഉണ്ടെങ്കില്‍ എവിടെയെല്ലാം തുടങ്ങാന്‍ ഉദ്ദേശിക്കുന്നു ;
(സി)മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ വെയര്‍ ഹൌസുകളില്‍ ആവശ്യത്തിന് മരുന്നു സ്റ്റോക്കു ചെയ്യാത്തതുമൂലം കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നു ലഭ്യമാക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം നിലവിലുണ്ടോ ;
(ഡി)സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികള്‍ ആശ്രയിക്കുന്ന കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളില്‍ ആവശ്യത്തിനുള്ള മരുന്നു ലഭ്യമാക്കുന്നതിനും കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ ?
|
3979 |
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ 2013-14-ലെ മരുന്നു സംഭരണം
ശ്രീ. ഇ.പി. ജയരാജന്‍
(എ)2013-14 വര്‍ഷത്തില്‍ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ആകെ എത്ര തുകയുടെ മരുന്നുകള്‍ സംഭരിക്കുകയുണ്ടായി;
(ബി)ഇതില്‍ എത്ര തുകയുടെ മരുന്നുകളാണ് ടെന്‍ഡര്‍ നടപടികളിലൂടെ വാങ്ങിയത്;
(സി)ടെന്‍ഡര്‍ നടപടികളിലൂടെ വാങ്ങിയ മരുന്നുകളുടെ പേരുവിവരവും എത്ര അളവില്‍ മരുന്നു വാങ്ങിയെന്നും ഓരോ മരുന്നും എത്ര തുകയ്ക്ക് വീതം വാങ്ങിയെന്നും വ്യക്തമാക്കുമോ;
(ഡി)ടെന്‍ഡര്‍ നടപടികളിലൂടെയല്ലാതെ ഡയറക്ട് പര്‍ച്ചേസിംഗിലൂടെയോ മറ്റേതെങ്കിലും മാര്‍ഗം അവലംബിച്ചോ ഇക്കാലയളവില്‍ മരുന്നു സംഭരണം നടത്തിയിട്ടുണ്ടോ;
(ഇ)ഇത്തരത്തില്‍ എത്ര തുകയുടെ മരുന്നുസംഭരണം നടത്തിയിട്ടുണ്ട്;
(എഫ്)ഏതെല്ലാം സ്ഥാപനങ്ങളില്‍നിന്നും എത്ര വീതം രൂപയ്ക്ക് ഏതെല്ലാം മരുന്നുകളാണ് ഇത്തരത്തില്‍ സംഭരിച്ചതെന്നു വ്യക്തമാക്കുമോ?
|
3980 |
കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ 2012-13 ലെ മരുന്നുസംഭരണം
ശ്രീ.ഇ.പി. ജയരാജന്‍
(എ)കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേന 2012-13 വര്‍ഷത്തില്‍ എത്ര തുകയുടെ മരുന്നുസംഭരണം നടത്തുകയുണ്ടായി;
(ബി)2012-13 ല്‍ മരുന്നുസംഭരണം നടത്തിയ ഇനത്തില്‍ എത്ര തുക ഇനിയും വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കുവാനുണ്ട്;
(സി)ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എത്ര തുക വീതം നല്‍കുവാനുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)ഇതില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ ?
|
3981 |
കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ 2011-12 ലെ മരുന്നു സംഭരണം
ശ്രീ. ഇ. പി. ജയരാജന്‍
(എ)കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേന 2011-12 വര്‍ഷത്തില്‍ ആകെ എത്ര തുകയുടെ മരുന്ന് സംഭരണം നടത്തുകയുണ്ടായി;
(ബി)2011-12-ല്‍ മരുന്ന് സംഭരണം നടത്തിയ ഇനത്തില്‍ എത്ര തുക ഇനിയും വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കുവാനുണ്ട;്
(സി)ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എത്ര തുക വീതം നല്‍കുവാനുണ്ടെന്നു വ്യക്തമാക്കുമോ;
(ഡി)ഇതില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?
|
3982 |
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മരുന്നു സംഭരണ ഇനത്തില്‍ നല്കുവാനുള്ള തുക
ശ്രീ. ഇ. പി. ജയരാജന്‍
(എ)കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേന 2013-14 വര്‍ഷത്തില്‍ ആകെ എത്ര തുകയുടെ മരുന്ന് സംഭരണം നടത്തുകയുണ്ടായി;
(ബി)2013-14-ല്‍ മരുന്ന് സംഭരണം നടത്തിയ ഇനത്തില്‍ എത്ര തുക ഇനിയും വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കുവാനുണ്ട;്
(സി)ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എത്ര തുക വീതം നല്‍കുവാനുണ്ടെന്നു വ്യക്തമാക്കുമോ;
(ഡി)ഇതില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?
|
3983 |
ജനറിക് മരുന്നുകള്‍ നല്‍കാന്‍ തീരുമാനിച്ചതിന്‍റെ ഫലമായി അധികമായി വേണ്ടിവരുന്ന ഫാര്‍മസിസ്റ്റുകള്‍
ഡോ. കെ.ടി. ജലീല്‍
ശ്രീ. ഇ.പി. ജയരാജന്‍
'' എ.എം. ആരിഫ്
'' എസ്. രാജേന്ദ്രന്‍
(എ)സര്‍ക്കാരാശുപത്രികളില ബ്രാന്‍റഡ് മരുന്നുകള്‍ക്ക് പകരം ജനറിക് മരുന്നുകള്‍ നല്‍കാന്‍ തീരുമാനിച്ചതിന്‍റെ ഫലമായി എത്ര ഫാര്‍മസിസ്റ്റുമാര്‍ അധികമായി വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്; പുതുതായി അനുവദിച്ച തസ്തികകള്‍ എത്രയെണ്ണമാണ്;
(ബി)ഫാര്‍മസിസ്റ്റുകള്‍ മാത്രമേ മരുന്നു വിതരണം ചെയ്യാന്‍ പാടുള്ളൂവെന്ന് നിയമമുണ്ടോ ;
(സി)900 ല്‍ അധികം വരുന്ന ജനറിക് മരുന്നുകള്‍ രോഗികള്‍ക്ക് വിതരണം ചെയ്യാന്‍ നിലവിലുള്ള ഫാര്‍മസിസ്റ്റുകള്‍ പര്യാപ്തമല്ലാത്തതുകൊണ്ട് നേഴ്സിംഗ് അസിസ്റ്റന്‍റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജനറിക് മരുന്ന് നല്‍കുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് അനേ്വഷണം നടത്തിയിരുന്നോ ;
(ഡി)യോഗ്യതയില്ലാത്തവര്‍ മരുന്നു നല്‍കുന്നത് കൊണ്ട് രോഗികള്‍ അപകടത്തിലാവാനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ ?
|
3984 |
പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, കാന്‍സര്‍ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുടെ ഉയര്‍ന്ന വില
ശ്രീമതി കെ. എസ്. സലീഖ
(എ)പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹ്യദ്രോഹം കാന്‍സര്‍ തുടങ്ങിയ രോഗികളും, ഗര്‍ഭിണികളും ഉപയോഗിക്കുന്ന മരുന്നുകളുടെ വില അടിക്കടി ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
(ബി)കയറ്റുമതി വളര്‍ച്ചാനിരക്ക് ഇടിഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ പ്രസ്തുത മരുന്നുകളുടെ വില പത്തുശതമാനം കൂട്ടാന്‍ കന്പനികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)എങ്കില്‍ ഇതില്‍ നിന്നും സംസ്ഥാനത്ത് ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്തു നടപടി സ്വീകരിക്കും; വ്യക്തമാക്കുമോ;
(ഡി)മരുന്നു കന്പനികള്‍ വില നിശ്ചയിക്കുന്പോള്‍ വില നിയന്ത്രണ നിയമവും സുപ്രീംകോടതി നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്നുവോ എന്ന് പരിശോധിച്ചിട്ടുണ്ടോ; ഇല്ല എങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ഇ)പ്രസ്തുത രോഗികളും, ഗര്‍ഭിണികളും ഉപയോഗിക്കുന്ന മരുന്നുകളുടെ വില ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉള്ളതിനേക്കാള്‍ നിലവില്‍ ഓരോന്നിനും എത്ര ശതമാനം കണ്ട് വര്‍ദ്ധിച്ചുവെന്ന് വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
3985 |
ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍
ശ്രീ. പി. എ. മാധവന്‍
,, കെ. അച്ചുതന്‍
,, ഹൈബി ഈഡന്‍
,, വി. പി. സജീന്ദ്രന്‍
(എ)സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;
(ബി)ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)എല്ലാ നിയമസഭാ മണ്ധലങ്ങളിലും ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3986 |
ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളുടെ പ്രവര്‍ത്തനം
ശ്രീ. കെ. രാജു
(എ)ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 140 നിയോജകമണ്ധലങ്ങളില്‍ ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകള്‍ രൂപീകരിച്ചിട്ടുണ്ടോ;
(ബി)ഇതില്‍ എത്ര ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്; നിയോജകമണ്ധലാടിസ്ഥാനത്തില്‍ ഉള്ള കണക്ക് ലഭ്യമാക്കുമോ;
(സി)ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും കച്ചവടസ്ഥാപനങ്ങളിലും ഭക്ഷണശാലകളിലും യഥാസമയം പരിശോധന നടത്താനും പ്രസ്തുത സര്‍ക്കിളുകളില്‍ വേണ്ടത്ര ഉദ്യോഗസ്ഥന്‍മാര്‍ ഇല്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?
|
3987 |
മായം കലര്‍ത്തലും വില്‍പനയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കുന്ന പരമാവധി ശിക്ഷകള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)പഴകിയതും രാസവസ്തുകള്‍ കലര്‍ന്നതുമായ മാംസം ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എത്ര സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും എത്ര കേസുകള്‍ എടുത്തു എന്നും വിശദാംശം ലഭ്യമാക്കുമോ;
(ബി)ഭക്ഷ്യസാധനങ്ങളില്‍ മായം ചേര്‍ക്കുന്നതും മായം കലര്‍ന്ന ഭക്ഷ്യസാധനങ്ങള്‍ വില്‍പന നടത്തുന്നതും പരമാവധി ശിക്ഷകള്‍ എന്താണെന്ന് വ്യക്തമാക്കുമോ; ഇത്തരം കുറ്റത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
|
3988 |
ഹോട്ടലുകളെ ഭക്ഷ്യസുരക്ഷാ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ നടപടി
ശ്രീ. ബാബു എം. പാലിശ്ശേരി
(എ) ഹോട്ടലുകളുടെ നിലവാരം ഉയര്‍ത്താന്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഹോട്ടലുടമകള്‍ പ്രാവര്‍ത്തികമാക്കേണ്ടത്; അതിന്‍റെ വിശദാംശം വ്യക്തമാക്കാമോ;
(ബി) ഗുണനിലവാരമുള്ള ഭക്ഷണം ശുചിത്വപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി എല്ലാ ഹോട്ടലുകളെയും ഭക്ഷ്യസുരക്ഷാ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?
|
3989 |
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, സണ്ണി ജോസഫ്
,, എം. പി. വിന്‍സെന്‍റ്
(എ)സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവിഭാഗത്തിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി കര്‍മ്മപരിപാടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത പരിപാടിയുമായി സഹകരിക്കുന്നത് ആരെല്ലാമാണെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വ്യക്തമാക്കുമോ?
|
3990 |
ട്രെയിനില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന
ശ്രീ. കെ. അജിത്
(എ)സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ട്രെയിനുകളിലെ ഭക്ഷണത്തെ സംബന്ധിച്ച പരാതികളെക്കുറിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണം നടത്തിയിട്ടുണ്ടോ;
(സി)ട്രെയിനുകളിലെ പാന്‍ട്രികാറുകളിലും റെയില്‍വേസ്റ്റേഷനിലെ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകള്‍ നടത്താറുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
3991 |
ഭക്ഷ്യ സുരക്ഷാ സര്‍ക്കിളുകള്‍
ശ്രീ. വി. ശശി
(എ)കേരളത്തില്‍ എത്ര ഭക്ഷ്യസുരക്ഷാസര്‍ക്കിളുകള്‍ ഉണ്ടെന്ന് അറിയിക്കുമോ;
(ബി)ഇതില്‍ എത്ര സര്‍ക്കിളുകളില്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വ്യക്തമാക്കാമോ;
(സി)തിരുവനന്തപുരം ജില്ലയില്‍ ലൈസന്‍സിങ്, രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച എത്ര സ്ഥാപനങ്ങളുണ്ട്;
(ഡി)ജീവനക്കാരുടെ കുറവുമൂലം രജിസ്ട്രേഷനും പരിശോധനയും യഥാസമയം നടത്താന്‍ കഴിയുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
3992 |
ഭക്ഷ്യസുരക്ഷാ ഓഫീസര്‍ നിയമന മാനദണ്ധവും ഒഴിവുകളും
ശ്രീ. എസ്. ശര്‍മ്മ
(എ)ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെ (എഫ്.എസ്.ഒ.) നിയമിക്കുന്നതിനുള്ള മാനദണ്ധം എന്തെന്ന് വ്യക്തമാക്കാമോ ;
(ബി)സംസ്ഥാനത്തൊട്ടാകെ എഫ്.എസ്.ഒ. മാരുടെ എത്ര തസ്തികകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)എഫ്.എസ്.ഒ.മാരായി നിയമിക്കുന്നതിനുള്ള നിശ്ചിത യോഗ്യത എന്താണെന്നും ആരോഗ്യവകുപ്പില്‍ നിന്നും ബൈട്രാന്‍സ്ഫര്‍ മുഖേന ഈ തസ്തികയില്‍ ആളെ നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ മാനദണ്ധം ഏന്തണന്നും വ്യക്തമാക്കാമോ ;
(ഡി)സംസ്ഥാനത്തൊട്ടാകെ എഫ്.എസ്.ഒ. മാരുടെ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് മണ്ധലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
(ഇ)വൈപ്പിന്‍ മണ്ധലത്തില്‍ എത്ര എഫ്.എസ്.ഒ.മാര്‍ നിലവിലുണ്ട്; എത്ര ഒഴിവുകള്‍ ഉണ്ട് ?
|
3993 |
മായംചേര്‍ക്കലിനെതിരെ നടപടി
ശ്രീ.പി. തിലോത്തമന്‍
(എ)വെളിച്ചെണ്ണപോലുള്ള വസ്തുക്കളിലെ മായം പരിശോധിച്ച് ശുദ്ധമായ ഭക്ഷ്യവസ്തുക്കള്‍ പൊതുവിപണിയില്‍ ലഭ്യമാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;
(ബി)ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിന് പരിശോധനകള്‍ നടത്താനുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുവാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(സി)കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒട്ടേറെ രോഗങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളിലെ മായം പ്രധാന കാരണമാണെന്നതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവയും, സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നീ സ്ഥാപനങ്ങള്‍ വാങ്ങുന്നവയുമായ ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ച് വിപണിയിലെത്തിക്കാന്‍ സംവിധാനം ഒരുക്കുമോ;
(ഡി)ജനങ്ങള്‍ക്കുലഭിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് പരാതിയുണ്ടായാല്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?
|
3994 |
മായം ചേര്‍ത്ത വെളിച്ചെണ്ണ പിടിച്ചെടുക്കല്‍
ശ്രീ. എ.എ. അസീസ് ,, കോവൂര്‍ കുഞ്ഞുമോന്‍
(എ)മായം ചേര്‍ത്ത വെളിച്ചെണ്ണ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കൃത്രിമ വെളിച്ചെണ്ണ ഫുഡ് സേഫ്റ്റി അതോറിറ്റി പിടിച്ചെടുത്തിട്ടുണ്ടോ; എത്ര ലിറ്റര്‍; എവിടെനിന്നെല്ലാം;
(സി)എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; പ്രതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
(ഡി)വെളിച്ചെണ്ണയുടെ സംശുദ്ധി ഉറപ്പ് വരുത്തുന്നതിനും പാക്ക് ചെയ്ത വെളിച്ചെണ്ണകളില്‍ മായം ചേര്‍ത്തിട്ടില്ല എന്ന് ഉറപ്പ് വരുത്തുന്നതിനും ഫുഡ് സേഫ്റ്റി അതോറിറ്റി എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ?
|
3995 |
വെളിച്ചെണ്ണയിലെ മായം
ശ്രീ.സി.പി. മുഹമ്മദ്
,, എ.പി. അബ്ദുള്ളക്കുട്ടി
,, ആര്‍. സെല്‍വരാജ്
,, എം.എ. വാഹീദ്
(ഇ)വെളിച്ചെണ്ണയില്‍ മായം ചേര്‍ന്നതായി സംശയിച്ച് എത്ര ടാങ്കര്‍ ലോറികളാണ് വെളിച്ചെണ്ണയുമായി പിടിച്ചെടുത്തിട്ടുള്ളത് എന്ന് അറിയിക്കുമോ;
(ബി)ഇത്തരത്തില്‍ പിടിച്ചെടുത്ത വെളിച്ചെണ്ണയുടെ ശാസ്ത്രീയ പരിശോധനാ ഫലം കിട്ടിയിട്ടുണ്ടോ;
(സി)വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നത് കണ്ടെത്തുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും തയ്യാറാകുമോ ?
|
3996 |
ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളിലെ ഒഴിവുകള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി രൂപവത്കരിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളിലെ അനുവദനീയ തസ്തികകളുടെ എണ്ണം ഇനംതിരിച്ച് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ അറിയിക്കുമോ;
(ബി)നിലവില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന വിവരം ഇനംതിരിച്ച് മണ്ഡലാടിസ്ഥാനത്തില്‍ അറിയിക്കുമോ;
(സി)മതിയായ ജീവനക്കാരില്ലാത്ത കാരണത്താല്‍ മിക്ക സ്ഥാപനങ്ങളിലും, ഭക്ഷണശാലകളിലും കാര്യക്ഷമമായി പരിശോധനനടത്തുന്നതിനോ പരാതി പരിഹരിക്കുന്നതിനോ കഴിയാത്ത അവസ്ഥ പരിഹരിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമോ?
|
3997 |
പഴകിയ ഇറച്ചി വില്പനയ്ക്കെതിരെ സ്വീകരിച്ച നടപടി
ശ്രീ. ബാബു എം. പാലിശ്ശേരി
സംസ്ഥാനത്താകെ പഴകിയ ഇറച്ചി കണ്ടെത്തുന്നതു സംബന്ധിച്ച് എത്ര റെയിഡുകള്‍ നടത്തിയിട്ടുണ്ട്; ഇതുപ്രകാരം ഉപയോഗശൂന്യമായ എത്രകിലോ ഇറച്ചി കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
|
3998 |
അറവുശാലകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സ്ക്വാഡ്
ശ്രീ. കെ. അജിത്
(എ)സംസ്ഥാനത്തെ പല അറവുശാലകളുടെയും പ്രവര്‍ത്തനം നിയമപരമല്ല എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അറവുശാലകള്‍ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പിന്‍റെ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(സി)അറവുശാലകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ താലൂക്ക് തലത്തിലോ ജില്ലാതലത്തിലോ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
3999 |
അനുമതിയില്ലാത്ത അറവുശാലകള്‍ക്കെതിരെ നടപടി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെ അനുമതിയോടെ എത്ര അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലതിരിച്ച് പറയാമോ;
(ബി)ഈ അറവുശാലകള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നിശ്ചിത സമയപരിധി നിശ്ചയിച്ച് പരിശോധനനടത്തുന്നതില്‍ നിന്ന് നിബന്ധനകള്‍ പാലിച്ചുകൊണ്ടാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നുണ്ടോ;
(സി)സംസ്ഥാനത്ത് അനുമതികളൊന്നുമില്ലാതെ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന എത്ര അറവുശാലകള്‍ ആരോഗ്യവകുപ്പ് കണ്ടുപിടിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പറയാമോ;
(ഡി)ആരോഗ്യവകുപ്പിന്‍റേയും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടിയെന്നുറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
4000 |
പകര്‍ച്ചവ്യാധികള്‍ പകരുന്നത് തടയാന്‍ നടപടി
ശ്രീ. വി.എസ്. സുനില്‍ കുമാര്‍
(എ)തൃശ്ശൂര്‍ ജില്ലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)മഴക്കാലത്തോടനുബന്ധിച്ച് നടത്തേണ്ട ആരോഗ്യപരിപാലന പരിപാടികളിലും, ശുചീകരണ പ്രവര്‍ത്തനങ്ങളിലുമുള്ള പാളിച്ചകള്‍, പകര്‍ച്ച വ്യാധികള്‍ പടരുന്നതിന് കാരണമാകുന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്?
|
<<back |
next page>>
|