|
|
|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3925
|
ഭൂമിയും വീടുമില്ലാത്ത പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍
ശ്രീ. എ.എം. ആരിഫ്
(എ)സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവരുടെ മൊത്തം ജനസംഖ്യ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം എത്രയാണ്; അതില്‍ സ്ത്രീകള്‍ എത്ര; പുരുഷന്മാര്‍ എത്ര;
(ബി)അതില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എത്ര;
(സി)പട്ടികവര്‍ഗ്ഗത്തില്‍ എത്ര കുടുംബങ്ങളുണ്ട്;
(ഡി)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബത്തിന് സ്വന്തമായി ഭൂമിയുണ്ട്; വീടുണ്ട്; ഭൂമിയും വീടും ഇല്ലാത്തവര്‍ എത്ര;
ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവര്‍ എത്ര;
(ഇ)2014 മാര്‍ച്ച് 31 ആകുന്പോഴേയ്ക്കും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും വീടും ഉണ്ടാകും; അതിനുശേഷം ഭൂമിയും വീടും ഇല്ലാത്തവരായി എത്ര കുടുംബങ്ങള്‍ അവശേഷിക്കും; വിശദമാക്കുമോ ?
|
3926 |
സ്വന്തമായി ഭവനം ഇല്ലാത്ത ആദിവാസി കുടുംബങ്ങള്‍
ശ്രീ. സി.കെ. നാണു
'' ജോസ് തെറ്റയില്‍
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. മാത്യു റ്റി. തോമസ്
(എ)കേരളത്തില്‍ ആകെ എത്ര ആദിവാസി കുടുംബങ്ങളാണ് നിലവില്‍ ഉള്ളത് ;
(ബി)അവയില്‍ സ്വന്തമായി ഭവനം ഇല്ലാത്ത എത്ര കുടുംബങ്ങളാണ് ഉള്ളത് ;
(സി)പ്രസ്തുത കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുന്നതിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?
|
3927 |
സ്വന്തമായി വീടില്ലാത്ത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)സംസ്ഥാനത്താകെ എത്ര പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ അധിവസിക്കുന്നുണ്ട്;
(ബി)അതില്‍ എത്ര പേര്‍ക്ക് നിലവില്‍ സ്വന്തമായി വീടുണ്ട്; സ്വന്തമായി വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീടുവെച്ചു നല്‍കുന്നതിന് ഏതെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?
|
3928 |
ആദിവാസി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍
ശ്രീ. എം.ഹംസ
(എ)പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കാമോ;
(ബി)ആദിവാസി ക്ഷേമത്തിനായി 1.6.2006 മുതല്‍ 31.3.2011 വരെ എത്ര തുക ചെലവഴിച്ചു; വാര്‍ഷികാടിസ്ഥാനത്തില്‍ വിശദാംശം നല്‍കാമോ;
(സി)1.6.2011 മുതല്‍ 31.3.2014 വരെ ആദിവാസികളുടെ ക്ഷേമത്തിനായി എത്ര തുക ചെലവഴിച്ചു; വാര്‍ഷികാടിസ്ഥാനത്തില്‍ വിശദാംശം നല്‍കാമോ;
(ഡി)പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി മേഖലയിലെ ക്ഷേമത്തിനായി 1.6.2011 മുതല്‍ 31.3.2014 വരെ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി; വിശദാംശങ്ങള്‍ നല്‍കാമോ;
(ഇ)1.6.2011 മുതല്‍ 31.3.2014 വരെയുള്ള കാലയളവില്‍ പാലക്കാട് ജില്ലയില്‍ എത്ര ആദിവാസി കുഞ്ഞുങ്ങള്‍ മരണപ്പെടുകയുണ്ടായി; കാരണം വിശദമാക്കാമോ ?
|
3929 |
മിഷന്‍ 676 - പട്ടികവിഭാഗത്തിന് ഭവന പദ്ധതി
ശ്രീ. ഐ.സി. ബാലകൃഷ്ണന്
'' വി.പി. സജീന്ദ്രന്‍
'' കെ. മുരളീധരന്‍
'' കെ. ശിവദാസന്‍ നായര്‍
(എ)സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തിന് മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി സന്പൂര്‍ണ്ണമായ ഭവന പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിവരിക്കുമോ ;
(സി)എത്രപേര്‍ക്ക് വീട് നല്‍കാനാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത് ; വിശദമാക്കുമോ ;
(ഡി)പദ്ധതി നടത്തിപ്പിന് ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
3930 |
പട്ടികവര്‍ഗ്ഗ ഫണ്ട് ജനമൈത്രി പോലീസിന് വേണ്ടി ചെലവഴിച്ചതിന്‍റെ വിശദാംശം
ശ്രീ. വി. ശശി
(എ)പട്ടികവര്‍ഗ്ഗ ഫണ്ട് (പൂള്‍ഡ് ഫണ്ട്) ജനമൈത്രി പോലീസിന് വേണ്ടി ചെലവഴിച്ചിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര രൂപ പട്ടിക വര്‍ഗ്ഗ ഫണ്ടില്‍ നിന്നും ജനമൈത്രിയ്ക്ക് നല്‍കിയെന്ന് വ്യക്തമാക്കാമോ;
(ബി)ജനമൈത്രി പോലീസിന് ലഭിച്ച പ്രസ്തുത ഫണ്ട് ഏതെല്ലാം കാര്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്ന് ജില്ല, പോലീസ് സ്റ്റേഷന്‍ എന്നിവ തിരിച്ച് കണക്ക് ലഭ്യമാക്കുമോ?
|
3931 |
കേന്ദ്ര വനാവകാശനിയമപ്രകാരം ആദിവാസികള്‍ക്ക് ഭൂമി
ശ്രീ. എ.കെ. ബാലന്‍
(എ)2006-ലെ കേന്ദ്ര വനാവകാശനിയമപ്രകാരം എത്ര ആദിവാസി, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 2011-12, 2012-13, 2013-14 കാലയളവില്‍ ഭൂമി വിതരണം ചെയ്തിട്ടുണ്ട്; ജില്ലതിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
(ബി)ഇവര്‍ക്കായി എത്ര എക്കര്‍ ഭൂമി വിതരണം ചെയ്തു; ജില്ലതിരിച്ച് വിതരണം ചെയ്ത ഭൂമിയുടെ അളവ് വിശദമാക്കുമോ;
(സി)ഓരോരുത്തര്‍ക്കും എത്ര ഭൂമിയാണ് നല്‍കിയത്;
(ഡി)വിതരണം ചെയ്ത ഭൂമിയുടെ രേഖ കൈമാറ്റം നടന്നിട്ടുണ്ടോ; എങ്കില്‍ രേഖ കൈമാറ്റം ചെയ്തവരുടെ ജില്ല തിരിച്ചുള്ള എണ്ണവും തീയതിയും വിശദമാക്കുമോ?
|
3932 |
ഭൂരഹിത പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വാങ്ങിനല്‍കുന്ന പദ്ധതി
ശ്രീ. ഐ.സി. ബാലകൃഷ്ണന്
,, വി.പി. സജീന്ദ്രന്‍
,, എ.റ്റി ജോര്‍ജ്
,, എ.പി. അബ്ദുള്ളക്കുട്ടി
(എ)ഭൂരഹിത പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത പദ്ധതിക്ക് എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3933 |
ഭൂരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു ഭൂമി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
,, റോഷി അഗസ്റ്റിന്‍
,, പി. സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
(എ)സംസ്ഥാനത്ത് ഭൂരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു സ്വന്തമായി ഭൂമി വാങ്ങുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ; എങ്കില്‍ എന്നാണ് പ്രസ്തുത പദ്ധതി നിലവില്‍ വന്നത്; ആയതിന്‍റെ വിശദാംശങ്ങള്‍ നല്കുമോ;
(ബി)പ്രസ്തുത പദ്ധതി പ്രകാരം ഭൂമി വാങ്ങി നല്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
(സി)ഭൂരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിശദാംശങ്ങള്‍ ഇതിനോടകം ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ഡി)ഈ ഇനത്തില്‍ നീക്കിവച്ചിട്ടുള്ള തുക ഭൂരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് പര്യാപ്തമാണോ; വ്യക്തമാക്കാമോ?
|
3934 |
ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്കുന്ന പദ്ധതി
ശ്രീ. കെ.കെ. ജയചന്ദ്രന്
'' കെ. രാധാകൃഷ്ണന്‍
ശ്രീമതി കെ.എസ്. സലീഖ
ശ്രീ. പി.റ്റി.എ. റഹീം
(എ)ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് അവര്‍ തന്നെ ഭൂമി കണ്ടെത്തണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പരിശോധിച്ചിട്ടുണ്ടോ ;
(സി)പ്രസ്തുത നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ എത്ര പേര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ ;
(ഡി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് അഴിമതിയ്ക്ക് കാരണമാകും എന്ന ആക്ഷേപത്തിന്മേലുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ ?
|
3935 |
വയനാട് ജില്ലയിലെ ആദിവാസികള്‍ക്ക് ഭൂമി വാങ്ങല്‍
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തിന് ഭൂമി വാങ്ങുന്നതിനായി 50 കോടി രൂപ അനുവദിച്ചിരുന്നുവോ; എന്നാണ് തുക അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത തുക ഉപയോഗിച്ച് ഭൂമി വാങ്ങുന്നതിനായി സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)ഭൂമി വാങ്ങുന്നതിന് സാധിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
|
3936 |
ടി. എസ്. പി/ കേന്ദ്ര ഫണ്ട്
ശ്രീ. ചിറ്റയം ഗോപകുമാര്
(എ)ടി.എസ്.പി/കേന്ദ്രഫണ്ട് എന്നിവ ഉപയോഗിച്ച് ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാനത്ത് എവിടെയൊക്ക ഭൂമി വാങ്ങിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇത്തരം ഭൂമി ആര്‍ക്കെങ്കിലും കൃഷി ചെയ്യുന്നതിനോ മറ്റ് ഇതര ആവശ്യങ്ങള്‍ക്കോ നല്‍കിയിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ ആയത് വഴി ആര്‍ജിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
(ഡി)ഇത്തരത്തില്‍ ഭൂമി പാട്ടത്തിന് നല്‍കിയതുവഴി ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കിയിട്ടുണ്ടോ;
(ഇ)എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം അറിയിക്കുമോ?
|
3937 |
ആദിവാസി ഭൂമി കൈയ്യേറി ക്വാറിയും എംസാന്‍റ് പ്ലാന്‍റും
ശ്രീ. വി. ശശി
സംസ്ഥാനത്തെ ഏതെങ്കിലും സ്ഥലത്ത് ആദിവാസി ഭൂമി കൈയ്യേറി ക്വാറിയും എംസാന്‍റ് പ്ലാന്‍റും നടത്തുന്നത് സംബന്ധിച്ച് ട്രൈബല്‍ ഓഫീസറും റവന്യൂ അധികാരികളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
|
3938 |
ആദിവാസി പുനരധിവാസ മിഷന്‍
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
,, എന്‍. ഷംസുദ്ദീന്‍
,, കെ.എന്‍.എ. ഖാദര്‍
,, പി.ബി. അബ്ദുള്‍ റസാക്
(എ)ആദിവാസി പുനരധിവാസ മിഷന്‍റെ പ്രവര്‍ത്തനം മൂലം ആദിവാസികളുടെ ജീവിത സാഹചര്യങ്ങളില്‍ ഉണ്ടാക്കിയ മാറ്റം എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ബി)മിഷന്‍റെ പ്രവര്‍ത്തനഫലമായി എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് എത്ര ഏക്കര്‍ ഭൂമി വീതം വിതരണം ചെയ്തുവെന്നും വിതരണത്തിനുള്ള ഭൂമി കണ്ടെത്തിയ രീതിയും വിധവും എന്താണെന്നും വ്യക്തമാക്കുമോ;
(സി)ഭൂമി ലഭിച്ച പട്ടികവര്‍ഗ്ഗക്കാരുടെ അതത് ഭൂമിയിലെ പുനരധിവാസക്കാര്യത്തില്‍ കൈവരിക്കാനായ നേട്ടം വിശദമാക്കുമോ?
|
3939 |
ആദിവാസി പുനരധിവാസ മിഷന്‍റെ പ്രവര്‍ത്തനം
ശ്രീ. എ. കെ. ബാലന്
,, എസ്. രാജേന്ദ്രന്‍
,, ബി. ഡി. ദേവസ്സി
,, കെ. വി. വിജയദാസ്
(എ)ആദിവാസി പുനരധിവാസ മിഷന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഭൂരഹിതരമായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിലെ വീഴ്ചകള്‍ പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കുമോ; ഭൂമി നല്‍കുന്പോള്‍ ആദിവാസികള്‍ വംശീയമായും സാംസ്കാരികമായും ശിഥിലീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)ആദിവാസികളുടെ ജീവിതശൈലിയുടെ ഭാഗമായ പല ആചാരങ്ങളും തൊഴിലും അസാദ്ധ്യമാക്കുന്നതരത്തിലാണ് ഇപ്പോള്‍ ഭൂമി ലഭ്യമാക്കുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ ആയത് തിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(ഡി)ഭൂരഹിതരായ എല്ലാ ആദിവാസികള്‍ക്കും നിയമാനുസൃതമായ ഭൂമി എന്നത്തേയ്ക്ക് നല്‍കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ; അവശേഷിക്കുന്ന ഭൂരഹിത ആദിവാസികള്‍ എത്രയാണെന്നും അവരെ പുനരധിവസിപ്പിക്കുന്നതിനാവശ്യമായ ഭൂമി എത്രയാണെന്നും ഇതിനായി ഇതിനകം എത്ര ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നുമുള്ള കണക്കുകള്‍ ലഭ്യമാണോ; വിശദമാക്കുമോ ?
|
3940 |
ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കല്‍
ഡോ. കെ.ടി ജലീല്‍
ശ്രീമതി കെ.കെ. ലതിക
ശ്രീ. ആര്‍. രാജേഷ്
,, വി. ചെന്താമരാക്ഷന്‍
(എ)സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വിവിധ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളും വിദ്യാഭ്യാസപരമായ അവസ്ഥകളും വിലയിരുത്തി നല്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത മേഖലയില്‍ റേഷന്‍ വിതരണം ശരിയായ രീതിയില്‍ നടക്കുന്നില്ല എന്ന് കമ്മീഷന് ലഭിച്ച പരാതിന്മേല്‍ അടിയന്തര പരിഹാരം കാണണമെന്ന കമ്മീഷന്‍ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)ട്രൈബല്‍ ഹോസ്റ്റലിലെ ശുചിത്വമില്ലായ്മയും മറ്റ് സൌകര്യക്കുറവുകളും കുട്ടികളില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നുവെന്ന പരാതി പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാ ക്കുമോ ?
|
3941 |
ആദിവാസി പെണ്‍കുട്ടിയെ ഭൂ ഉടമ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം
ശ്രീ. എ. കെ. ബാലന്‍
(എ)പാലക്കാട് ചിറ്റൂര്‍ മീനാക്ഷിപുരത്ത് ആദിവാസി പെണ്‍കുട്ടിയെ ഭൂ ഉടമ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത് വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്;
(ബി)വകുപ്പിലെ ഏതെങ്കിലും ഉദേ്യാഗസ്ഥര്‍ പ്രസ്തുത കുടുംബത്തെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നോ; എങ്കില്‍ ആരാണ് സന്ദര്‍ശിച്ചത്; എന്നാണ് സന്ദര്‍ശിച്ചത്;
(സി)പ്രസ്തുത സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ; ഏതെല്ലാം തരത്തിലുള്ള സംരക്ഷണവും സഹായവുമാണ് ആ കുടുംബത്തിന് നല്‍കിയതെന്ന് വെളിപ്പെടുത്തുമോ?
|
3942 |
പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് നൈപുണ്യ വികസന പരിശീലനം
ശ്രീ. വി. പി. സജീന്ദ്രന്
,, ഐ.സി. ബാലകൃഷ്ണന്‍
,, അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്‍
(എ)സംസ്ഥാനത്തെ പട്ടിക വര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് നൈപുണ്യ വികസന പരിപാലനത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)പ്രസ്തുത പദ്ധതിയുമായി ആരെല്ലാമാണ് സഹകരിക്കുന്നത് വിശദമാക്കുമോ;
(ഡി)പദ്ധതി നിര്‍വ്വഹണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3943 |
പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് ഓട്ടോറിക്ഷ വാങ്ങി നല്‍കുന്ന പദ്ധതി
ശ്രീ.വി.പി. സജീന്ദ്രന്
,, ഐ.സി. ബാലകൃഷ്ണന്‍
,, ജോസഫ് വാഴക്കന്
,, വി.ഡി. സതീശന്‍
(എ)തൊഴില്‍ രഹിതരായ പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് ഓട്ടോറിക്ഷ വാങ്ങി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പട്ടികവര്‍ഗ്ഗക്കാരായ സ്ത്രീകളുടെ ശാക്തീകരണത്തിന് പദ്ധതി എത്രമാത്രം ഗുണകരമാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
3944 |
പട്ടികവര്‍ഗ്ഗ യുവതികളുടെ വിവാഹത്തിനു ധനസഹായം
ശ്രീ. ഇ. പി. ജയരാജന്‍
(എ)പട്ടികവര്‍ഗ്ഗ യുവതികളുടെ വിവാഹത്തിന് എത്ര തുകയാണ് ധനസഹായമായി നല്‍കുന്നത്;
(ബി)2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി നടത്തിപ്പിനായി എത്ര തുക വകയിരുത്തുകയുണ്ടായി;
(സി)പ്രസ്തുത കാലയളവില്‍ ഓരോ വര്‍ഷവും ഓരോ ജില്ലയിലും എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കിയെന്നും ഓരോ വര്‍ഷവും എത്ര തുക ചെലഴിച്ചുവെന്നും വ്യക്തമാക്കുമോ?
|
3945 |
ജനനി ജന്മരക്ഷാ പദ്ധതിയിലെ ഗുണഭോക്താക്കള്‍
ശ്രീ. എ.എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)സംസ്ഥാനത്ത് നിലവിലുളള ജനനി ജന്മരക്ഷാ പദ്ധതി പ്രകാരം ഒരാള്‍ക്ക് എത്ര രൂപയാണ് മാസം തോറും വിതരണം ചെയ്യുന്നത്;
(ബി)എത്ര പേര്‍ക്ക് പ്രസ്തുത പദ്ധതി പ്രകാരം തുക അനുവദിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ?
|
3946 |
പട്ടികവര്‍ഗ്ഗവിഭാഗത്തിനുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് നിലവില്‍ പട്ടികവര്‍ഗ്ഗവിഭാഗത്തിന് എന്തെല്ലാം വ്യക്തിഗത ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്താമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ ഏതെല്ലാം വ്യക്തിഗത ആനുകൂല്യങ്ങള്‍ എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ച് കണക്ക് വെളിപ്പെടുത്താമോ;
(സി)ഈയിനത്തില്‍ നാളിതുവരെ എന്തുതുക ചെലവഴിച്ചെന്ന് വിശദമാക്കാമോ;
(ഡി)നിലവില്‍ വ്യക്തിഗത ആനുകൂല്യ ഇനത്തിലുള്ള ഓരോമാസത്തെയും കുടിശ്ശിക ഓരോന്നിലും എത്ര വീതം ഉണ്ടെന്ന് വ്യക്തമാക്കാമോ;
(ഇ)കുടിശിക നല്‍കാന്‍ എന്തുതുക വേണമെന്നും എന്ന് കുടിശിക തീര്‍ക്കുമെന്നും വെളിപ്പെടുത്താമോ?
|
3947 |
ആദിവാസി മേഖലയില്‍ മെച്ചപ്പെട്ട ആരോഗ്യ പരിപാലനം
ശ്രീ. മോന്‍സ് ജോസഫ്
,, സി.എഫ്. തോമസ്
,, റ്റി.യു. കുരുവിള
,, തോമസ് ഉണ്ണിയാടന്‍
(എ)പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പാവപ്പെട്ടവരുടെ ചികിത്സാ ധനസഹായ തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
(ബി)ആദിവാസി മേഖലയില്‍ മെച്ചപ്പെട്ട ആരോഗ്യപരിപാലന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമോ;
(സി)പട്ടികവര്‍ഗ്ഗ ക്ഷേമത്തിന് കോളനികള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സ്ഥിരമായി സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
3948 |
ആദിവാസികള്‍ക്ക് സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. എസ്. ശര്‍മ്മ
(എ)ആദിവാസികള്‍ക്ക് പൂര്‍ണ്ണ സൌജന്യ ചികിത്സ നല്‍കുന്നതിനായി ആവിഷ്ക്കരിച്ച സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
(ബി)എത്ര ആദിവാസികള്‍ക്ക് അതിന്‍റെ പ്രയോജനം ലഭിച്ചു എന്ന് വ്യക്തമാക്കാമോ;
(സി)ആശുപത്രികളില്‍ എത്തുന്ന ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ എന്ന് വ്യക്തമാക്കാമോ?
|
3949 |
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ അധ്യാപക നിയമനം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ എത്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശം നല്‍കുമോ;
(ബി)പ്രസ്തുത സ്കൂളുകളിലെ അധ്യാപക നിയമനം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)പ്രസ്തുത വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന യോഗ്യതയുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാരില്‍ നിന്നും തസ്തികമാറ്റം വഴി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിയമനം നടത്തുന്നതിനുള്ള നടപടി കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ഡി)അധ്യാപക യോഗ്യതയുള്ള എത്ര മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
|
3950 |
സ്വന്തമായി വാഹനമില്ലാത്ത മോഡല്‍ റസിഡന്‍ഷ്യല്‍ സ്കുളുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, വി.ശശി
ശ്രീമതി. ഗീതാ ഗോപി
ശ്രീ. ചിറ്റയം ഗോപകുമാര്
(എ)പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിനു കീഴില്‍ എത്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കുളുകളുണ്ട്; ഇതില്‍ സ്വന്തമായി വാഹനങ്ങളില്ലാത്ത എത്ര സ്ഥാപനങ്ങളുണ്ട്; തന്മൂലം കട്ടികളെ ആശുപത്രികളില്‍ കൊണ്ടു പോകുന്നതുപോയെുള്ള കാര്യങ്ങളില്‍ പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)നിലവില്‍ വാഹനങ്ങള്‍ ഇല്ലാത്ത സ്കൂളുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നു വിശദമാക്കുമോ;
(സി)മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചവെന്നു വെളിപ്പെടുത്തുമോ?
|
3951 |
പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലെ സൌകര്യങ്ങള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)പ്രസ്തുത ഹോസ്റ്റലുകളിലെ അടിസ്ഥാനസൌകര്യങ്ങളുടെ അപര്യാപ്തത കുട്ടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഹോസ്റ്റലുകളിലെ കുട്ടികളുടെ ആരോഗ്യം പൂര്‍ണ്ണമായും സംരക്ഷിക്കുന്നവിധം ശുചിത്വം ഉറപ്പാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ഡി)ഹോസ്റ്റലുകളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് നിയമാനുസരണം എല്ലാവിധ സൌകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ കാലാകാലങ്ങളില്‍ മേലധികാരികള്‍ ആവശ്യമായ പരിശോധനകള്‍ നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
3952 |
ഗോത്രസാരഥി പദ്ധതി
ശ്രീ. ഇ.പി. ജയരാജന്‍
(എ)ആദിവാസി ഊരുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ സ്കൂളില്‍ എത്തിക്കുന്നതിനായി ആരംഭിച്ച ഗോത്രസാരഥി പദ്ധതി ആരംഭിച്ചതെപ്പോഴാണ്:
(ബി)പ്രസ്തുത പദ്ധതിയ്ക്കായി ഓരോ വര്‍ഷവും വകയിരുത്തിയ തുക എത്രയാണ്;
(സി)ഗോത്രസാരഥി പദ്ധതി പ്രകാരം ആദിവാസി ഊരുകളിലെ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ എത്തിക്കുവാന്‍ എത്ര വാഹനങ്ങള്‍ വീതം ഉപയോഗിക്കുന്നുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ:
(സി)പ്രസ്തുത പദ്ധതി പ്രകാരം വാഹനങ്ങളുടെ വാടകയിനത്തില്‍ എത്ര തുക കുടിശ്ശികയുണ്ടെന്നു ജില്ലതിരിച്ച് വിശദാംശം നല്‍കാമോ ?
|
3953 |
കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സാന്പത്തിക സഹായ പദ്ധതി
ശ്രീ. ഹൈബി ഈഡന്
,, വി.റ്റി. ബല്‍റാം
,, പി.സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്‍
(എ)സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സാന്പത്തിക സഹായം നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)സാന്പത്തിക സഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;
(ഡി)ഏത് വര്‍ഷം മുതലാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കാമോ?
|
3954 |
വെറ്റിലപ്പാറ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, വാഴച്ചാല്‍ യു.പി.എസ്സ്. എന്നിവിടങ്ങളില്‍ ഗോത്ര സാരഥി
പദ്ധതി
ശ്രീ. ബി.ഡി. ദേവസ്സി
അതിരപ്പിള്ളി പഞ്ചായത്തിലെ വെറ്റിലപ്പാറ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍, വാഴച്ചാല്‍ യു.പി.എസ്. എന്നിവിടങ്ങളിലെ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഗോത്രസാരഥി പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
3955 |
അയ്യിലൂര്‍ പട്ടികവര്‍ഗ്ഗ ഹോസ്റ്റലിന് സ്വന്തമായി കെട്ടിടം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട് ജില്ലയിലെ അയ്യിലൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ ഹോസ്റ്റലിന് സ്വന്തമായി കെട്ടിടം ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഹോസ്റ്റല്‍ കെട്ടിടം പണിയുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടി ഏത് ഘട്ടംവരെയായി എന്ന് വിശദമാക്കുമോ;
(സി)സ്ഥലം ഏറ്റെടുക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ കാരണം വിശദമാക്കുമോ;
(ഡി)നിര്‍ദ്ധനരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സ്വന്തമായി കെട്ടിടം പണിയാന്‍ അടിയന്തരമായ നടപടി സ്വീകരിക്കുമോ?
|
3956 |
സംസ്ഥാന യൂത്ത് കമ്മീഷന്‍ പ്രവര്‍ത്തനം
ശ്രീമതി ഗീതാഗോപി
(എ)സംസ്ഥാന യൂത്ത് കമ്മീഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ കമ്മീഷന്‍ അംഗങ്ങളായി നിയോഗിക്കപ്പെട്ടവരുടെ പേരുവിവരം നല്കാമോ;
(സി)പ്രസ്തുത കമ്മീഷന്‍ ആസ്ഥാനം എവിടെയാണ്; കേന്ദ്ര ഓഫീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ടോ; ഓഫീസ് മേല്‍വിലാസം ലഭ്യമാക്കുമോ;
(ഡി)പ്രസ്തുത കമ്മീഷന്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ?
|
3957 |
ഡി. റ്റി.പി, പി. എസ്. സി ഓണ്‍ലൈന്‍ പരിക്ഷകള്‍ക്കു പരിശീലനം
ശ്രീ. ഷാഫി പറന്പില്‍
,, വി. റ്റി. ബല്‍റാം
,, പി. സി. വിഷ്ണുനാഥ്
,, ഹൈബി ഈഡന്‍
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേൃത്വത്തില്‍ ഡി. റ്റി.പി, പി. എസ്. സി. ഓണ്‍ലൈന്‍ പരീക്ഷ എന്നിവയ്ക്ക് പരിശീലനം നല്‍കുന്ന പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത പരിപാടി വഴി എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത;് വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി)അതിനായി എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് വിശദമാക്കുമോ;
(ഡി)പ്രസ്തുത പരിപാടികളുമായി സഹകരിച്ചത് ആരെല്ലാമാണെന്നുമുളള വിശദാംശങ്ങള്‍ നല്‍കാമോ?
|
3958 |
യുവജനക്ഷേമബോര്‍ഡിന്‍റെ ഭാരതദര്‍ശന്‍ യാത്ര
ശ്രീ.പി. സി. വിഷ്ണുനാഥ്
,, വി.റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
,, ഷാഫി പറന്പില്‍
(എ)യുവജനക്ഷേമബോര്‍ഡ് ഭാരതദര്‍ശന്‍ യാത്ര യ്ക്കു രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(സി)ഇതിനായി ആരെയെല്ലാമാണ് തിരഞ്ഞെടുക്കുന്നത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം കാര്യങ്ങള്‍ ഇതിന്‍റെ ഭാഗമായി നടത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3959 |
സ്വയംതൊഴില്‍ പരിശീലന ബോധവല്ക്കരണം
ശ്രീ. പി.സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്
,, ഹൈബി ഈഡന്
,, വി.റ്റി. ബല്‍റാം
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ സ്വയംതൊഴില്‍ പരിശീലനത്തിനും ബോധവല്‍ക്കരണ ക്യാന്പയിനുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്യേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)ഇതു സംബന്ധിച്ച് എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് പ്രസ്തുത പരിപാടികളുമായി സഹകരിച്ചത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
3960 |
വ്യവസായ സംരഭകത്വ വികസന പദ്ധതി
ശ്രീ. വി.റ്റി. ബല്‍റാം
,, പി.സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്
,, ഹൈബി ഈഡന്‍
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വ്യവസായ സംരംഭകത്വ വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)യുവജനങ്ങളില്‍ സംരംഭകത്വ കഴിവ് വളര്‍ത്താന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഇ)പദ്ധതി നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
<<back |
|