|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3782
|
വികസന പദ്ധതികള്‍ക്കായുള്ള ഉന്നതാധികാര സമിതി
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)അടിസ്ഥാന സൌകര്യവികസന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ടോ ;
(ബി)ഈ സമിതി എന്നാണ് രൂപീകൃതമായത് ; എത്ര തവണ യോഗം ചേര്‍ന്നു ;
(സി)പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന് സമിതി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ് ?
|
3783 |
നബാഡ് വായ്പാ പദ്ധതി
ശ്രീ. സണ്ണിജോസഫ്
,, എം.എ. വാഹീദ്
,, പി.എ മാധവന്‍
,, റ്റി. എന്‍ പ്രതാപന്‍
(എ)സംസ്ഥാനത്തിന് ഈ സാന്പത്തിക വര്‍ഷം നബാര്‍ഡ് വായ്പാ പദ്ധതി അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എത്ര കോടി രൂപയുടെ വായ്പയാണ് സംസ്ഥാനത്തിന് നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)കഴിഞ്ഞ സാന്പത്തിക വര്‍ഷത്തേക്കാള്‍ എത്ര ശതമാനം കൂടുതലാണ് ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം മേഖലകളില്‍ വിനിയോഗിക്കുവാനാണ് വായ്പ അനുവദിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3784 |
നൂതന പദ്ധതികളുടെ നടപ്പാക്കല്‍ സംബന്ധിച്ച മോണിട്ടറിംഗിന് സംവിധാനം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
,, സി. മമ്മൂട്ടി
,, കെ.എം. ഷാജി
,, എം. ഉമ്മര്‍
(എ)ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്ന നൂതന പദ്ധതികളുടെ നടപ്പാക്കല്‍ സംബന്ധിച്ച നിരീക്ഷണത്തിന് ധനകാര്യ വകുപ്പില്‍ എന്തെങ്കിലും സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ച നൂതന പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച് ധനകാര്യവകുപ്പില്‍ ലഭ്യമായ സംക്ഷിപ്ത വിവരം വെളിപ്പെടുത്തുമോ?
|
3785 |
കഴിഞ്ഞ വാര്‍ഷിക പദ്ധതിയുടെ അടങ്കല്‍ തുക
ശ്രീ. സി. ദിവാകരന്‍
ശ്രീമതി ഇ.എസ്. ബിജിമോള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
'' ചിറ്റയം ഗോപകുമാര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കഴിഞ്ഞ വാര്‍ഷിക പദ്ധതിയുടെ അടങ്കല്‍ തുക എത്രയായിരുന്നു; ഈ അടങ്കല്‍ തുക ചെലവഴിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ചെലവഴിക്കാന്‍ കഴിയാതെ വന്ന തുക എത്രയാണെന്ന് വെളിപ്പെടുത്തുമോ ;
(ബി)സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ എത്ര ശതമാനം തുക വീതം ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(സി)വകുപ്പുകളില്‍ ഏറ്റവും കുറച്ച് തുക ചെലവഴിച്ച വകുപ്പ് ഏതാണെന്ന് വെളിപ്പെടുത്തുമോ ?
|
3786 |
പ്ലാന്‍ ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച
ശ്രീ. എ. പ്രദീപ് കുമാര്‍
പ്ലാന്‍ ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ?
|
T3787 |
2013-2014 സാന്പത്തികവര്‍ഷത്തില്‍ കേരളത്തിന് അനുവദിച്ചു കിട്ടിയ കേന്ദ്രഫണ്ട്
ശ്രീ. ജെയിംസ് മാത്യു
(എ)2013-2014 സാന്പത്തികവര്‍ഷത്തില്‍ കേരളത്തിന് അനുവദിച്ചുകിട്ടിയ കേന്ദ്ര ഫണ്ടിന്‍റെ വിശദാംശം ലഭ്യമാക്കുമോ;
(ബി)ലഭ്യമായ കേന്ദ്രഫണ്ടിന്‍റെ വകുപ്പുതിരിച്ചുള്ള തുകയുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഏതെല്ലാം വകുപ്പുകളില്‍ അനുവദിച്ച തുക ചെലവഴിക്കാതെ ബാക്കിയായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
|
T3788 |
കഴിഞ്ഞ സാന്പത്തിക വര്‍ഷം ചെലവഴിച്ച തുക
ശ്രീ. ഇ. കെ. വിജയന്‍
(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷം ഓരോ വകുപ്പിലും ചെലവഴിച്ച തുകയുടെ ശതമാനകണക്ക് വ്യക്തമാക്കാമോ;
(ബി)ഈ സര്‍ക്കാറിന്‍റെ കാലത്ത് സാമൂഹ്യനീതി വകുപ്പ് തുക ചെലവാക്കുന്ന കാര്യത്തില്‍ ഏറെ പിന്നോക്കമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)ഉണ്ടെങ്കില്‍ അതിന്‍റെ കാരണങ്ങളെ സംബന്ധിച്ച് ധനകാര്യ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ?
|
3789 |
ചെലവുചുരുക്കലിന്‍റെ ഭാഗമായി സ്വീകരിച്ച നടപടികള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതുനിമിത്തം ചെലവുചുരുക്കലിന്‍റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;
(ബി)മന്ത്രിമാരും, ഉന്നത ഉദേ്യാഗസ്ഥരും ഏതെല്ലാം കാര്യങ്ങളില്‍ എത്ര രൂപയുടെ ചെലവുകള്‍ വെട്ടിച്ചുരുക്കുകയുണ്ടായി;
(സി)ചെലവു ചുരുക്കല്‍ സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച എത്ര ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കാമോ ?
|
3790 |
നിര്‍ത്തലാക്കിയ സബ്സിഡികള്‍
ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിര്‍ത്തലാക്കിയിട്ടുളള സബ്സിഡികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
(ബി)ഇക്കാലയളവില്‍ പുതിയതായി ഏതെങ്കിലും സബ്സിഡികള്‍ അനുവദിച്ചിട്ടുണ്ടോ അവയുടെ വിശദാംശം ലഭ്യമാക്കുമോ;
|
3791 |
കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ കൊല്ലം ജില്ലയില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍
ശ്രീ. പി.കെ. ഗുരുദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ ആരംഭിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
(ബി)കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ കൊല്ലം ജില്ലയില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍; പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
(സി)2014-2015 സാന്പത്തിക വര്‍ഷം കേന്ദ്രഗവണ്‍മെന്‍റ് അനുവദിച്ച പദ്ധതികളും അതിന് അനുവദിച്ച തുകയും സംബന്ധിച്ച് വിശദാംശം ലഭ്യമാക്കുമോ;
(ഡി)2014-15 സാന്പത്തിക വര്‍ഷം കൊല്ലം ജില്ലയ്ക്ക് അനുവദിച്ച പദ്ധതികള്‍, അതിന് അനുവദിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
|
3792 |
2012-13, 2013-14 വര്‍ഷങ്ങളിലെ ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)2012-13, 2013-14 വര്‍ഷങ്ങളിലെ ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ചിട്ടുള്ള എത്ര പദ്ധതികളാണ് ഇതുവരെ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടുള്ളത് ; വിശദവിവരം ലഭ്യമാക്കുമോ ;
(ബി)പ്രസ്തുത വര്‍ഷങ്ങളിലെ ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ചിട്ടുള്ളതും എന്നാല്‍ നാളിതുവരെ നടപ്പിലാക്കാന്‍ സാധിക്കാത്തതുമായ ഏതെല്ലാം പദ്ധതികളാണുള്ളതെന്ന് വിശദമായി അറിയിക്കുമോ ?
|
3793 |
സ്വകാര്യബാങ്കുകളില്‍ നിന്നും പിന്‍വലിച്ച് ട്രഷറിയില്‍ നിക്ഷേപിച്ച തുക
ശ്രീമതി കെ. കെ. ലതിക
(എ)ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നതിന് ധനവകുപ്പ് അനുമതി നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;
(ബി)27.03.2014-ലെ 31/2014/ഫിന്‍ സര്‍ക്കുലര്‍ പ്രകാരം ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം അവരുടെ നിക്ഷേപം സ്വകാര്യബാങ്കില്‍ നിന്നും സര്‍ക്കാര്‍ ട്രഷറിയിലേക്ക് അടച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;
(സി)ഉണ്ടെങ്കില്‍ ഓരോ പൊതുമേഖലാ സ്ഥാപനവും എത്ര തുകവീതം സ്വകാര്യബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചുവെന്നും ട്രഷറിയില്‍ അടച്ചുവെന്നും വ്യക്തമാക്കുമോ ?
|
T3794 |
എം.എല്‍.എയുടെ പ്രത്യേക വികസന നിധി
ശ്രീ. സി. കെ. സദാശിവന്‍
(എ)2006 മുതല്‍ 2010 വരെ എം.എല്‍.എയുടെ പ്രത്യേക വികസന നിധി ഉപയോഗിച്ച് കായംകുളം മണ്ധലത്തില്‍ നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്ന് ഓരോ സാന്പത്തികവര്‍ഷവും തിരിച്ച് വിശദമാക്കാമോ;
(ബി)ഇതില്‍ ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെടാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഇതിന്‍റെ കാരണമെന്തെന്നും വിശദമാക്കാമോ?
|
3795 |
എം.എല്‍.എ - എസ്.ഡി.എഫ് മാര്‍ഗ്ഗരേഖകളില്‍ ഇളവ്
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാരിന്‍റെ ഭരണകാലത്ത് എം.എല്‍.എ. - എസ്.ഡി.എഫ്. മാര്‍ഗ്ഗരേഖകളില്‍ ഇളവ് വരുത്തി പ്രതേ്യാകാനുമതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാം ; പദ്ധതികളുടെ വിശദാംശം പ്രതേ്യകാനുമതി നല്‍കി ധകാര്യ വകുപ്പില്‍ നിന്ന് പുറപ്പെടുവിച്ച ഉത്തരവൂകളുടെ പകര്‍പ്പ് സഹിതം ജില്ലാ അടിസ്ഥാനത്തില്‍ വിശദമായി വ്യക്തമാക്കുമോ ;
(ബി)പ്രതേ്യകാനുമതിയ്ക്ക് എന്തെങ്കിലും മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ ; വ്യക്തമാക്കുമോ ?
|
3796 |
ആസ്തിവികസന ഫണ്ട് വിനിയോഗം-ഭരണാനുമതി ലഭിക്കുന്നതിലെ കാലതാമസം
ശ്രീ.ആര്‍. രാജേഷ്
(എ)എം.എല്‍.എ യുടെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് നിശ്ചിത കാലാവധി തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതില്‍ വിവിധ വകുപ്പുകള്‍ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(സി)ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ക്ക് ധനകാര്യ വകുപ്പില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
3797 |
ആസ്തി വികസന പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ തടസ്സപ്പെടുന്നത്
ശ്രീ. ജി. സുധാകരന്‍
ആസ്തി വികസന പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ യഥാസമയം ബില്ലുകള്‍ മാറി നല്‍കാത്തതിനാല്‍ തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതു പരിഹരിക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കുക ; വിശദമാക്കുമോ ?
|
3798 |
എം.എല്‍.എ. മാരുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് കാലാവധി
ശ്രീ. ആര്‍. രാജേഷ്
എം.എല്‍.എ.മാരുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കുന്നതിന് നിശ്ചിത കാലാവധി തീരുമാനിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ?
|
3799 |
നിയോജകമണ്ലം ആസ്തിവികസന പദ്ധതി ഭരണാനുമതിയുടെ നടപടി ക്രമങ്ങള്‍
ശ്രീ. ബി. സത്യന്‍
നിയോജകമണ്ഡലം ആസ്തിവികസന പദ്ധതിയിലുള്‍പ്പെടുത്തി എല്‍.എസ്.ജി.ഡി. എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കുവാന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
|
3800 |
ആസ്തി വികസന ഫണ്ട് അനുവദിക്കുന്നതിലെ വീഴ്ച
ശ്രീ. പി. തിലോത്തമന്‍
(എ)മണ്ഡലം ആസ്തിവികസന ഫണ്ട് വിനിയോഗിക്കുന്നതു സംബന്ധിച്ച എം.എല്‍.എ.മാരുടെ നിര്‍ദ്ദേശങ്ങള്‍ ധനകാര്യ വകുപ്പില്‍ ഫയലായി എത്തുന്പോള്‍ സാങ്കേതികമായി ഉണ്ടാകുന്ന സംശയങ്ങള്‍ വിവിധതലത്തിലുള്ള ഉദ്യോഗസ്ഥര്‍ ഒരുമിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്നാല്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ടു പരിഹരിക്കാവുന്നതാണെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ;
(ബി)അനാവശ്യമായി ഫയലുകള്‍ മടക്കി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
|
3801 |
ആസ്തി വികസനഫണ്ട് പ്രകാരം പ്രവൃത്തി ചെയ്യാന്‍ അനുവാദം കിട്ടാന്‍ കാലതാമസം
ശ്രീമതി. കെ. എസ്. സലീഖ
(എ)നിയമസഭാ സാമാജികര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ആസ്തി വികസന ഫണ്ട് പ്രകാരം ഓരോ പ്രവൃത്തിയും നിശ്ചയിച്ച് എസ്റ്റിമേറ്റ് അടക്കം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് അതാത് വകുപ്പുകള്‍ ധനകാര്യ വകുപ്പിന് അനുവാദത്തിനായി ഫയല്‍ സമര്‍പ്പിച്ചാല്‍, പ്രസ്തുത പ്രവൃത്തി ചെയ്യാന്‍ ധനകാര്യ വകുപ്പില്‍ നിന്നും അനുവാദം കിട്ടാന്‍ കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(ബി)എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(സി)2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ ഓരോ വര്‍ഷവും എത്രകോടി രൂപയുടെ ആസ്തി വികസന ഫണ്ട് അനുവദിച്ചു; ഏതൊക്കെ പ്രവൃത്തികള്‍ക്ക് എത്ര തുകയുടെ അനുമതിയാണ് നാളിതുവരെ നല്‍കിയത്; വിശദാംശം വ്യക്തമാക്കുമോ;
(ഡി)ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ?
|
3802 |
കരാറുകാര്‍ക്കു നല്‍കാനുളള കുടിശ്ശിക
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ കരാറുകാര്‍ക്ക് നല്കാനുള്ള കുടിശ്ശികയിനത്തിലുള്ള തുക എത്രയെന്ന് അറിയിക്കുമോ;
(ബി)യഥാസമയം പണം ലഭിക്കാത്തതുകാരണം പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് കരാറുകാര്‍ വിമുഖത കാണിക്കുന്നതായും കൃത്യവിലോമം കാണിക്കുന്നതായും അതുവഴി വന്പിച്ച നഷ്ടം സര്‍ക്കാരിന് സംഭവിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
|
3803 |
എഞ്ചിനീയറിംഗ് കോളേജുകളില്‍ പുതിയ ബി.ടെക് കോഴ്സുകള്‍
ശ്രീ. എം. ഹംസ
(എ)ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സില്‍ ബി.ടെക് കോഴ്സ് ആരംഭിക്കുന്നതിനുള്ള പ്രപ്പോസല്‍ സാന്പത്തിക പ്രതിസന്ധി കാരണം ധനകാര്യ വകുപ്പ് അനുമതി നിഷേധിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദീകരിക്കാമോ;
(ബി)ഈ സാന്പത്തിക വര്‍ഷം ഏതെല്ലാം എഞ്ചിനീയറിംഗ് കോളേജുകളില്‍ പുതിയ ബി.ടെക് കോഴ്സുകള്‍ ആരംഭിക്കാന്‍ ധനകാര്യവകുപ്പ് ഫിനാന്‍ഷ്യല്‍ സാംങ്ഷന്‍ നല്‍കി എന്ന് വിശദമാക്കുമോ;
(സി)ഏതെല്ലാം കോളേജുകളില്‍ എന്തെല്ലാം കോഴ്സുകള്‍ക്കാണ് ധനകാര്യവകുപ്പ് അഗീകാരം നല്‍കിയത് എന്നും വ്യക്തമാക്കുമോ?
|
3804 |
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം
ശ്രീ. എന്‍. ഷംസുദ്ദീന്‍
(എ)സര്‍ക്കാര്‍ വാഹനങ്ങള്‍ സ്വകാര്യാവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ള തലസ്ഥാനത്ത് ഇത് വളരെ കൂടുതലാണുള്ളത് എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
(സി)ഇത് നിരീക്ഷിക്കുവാനും കണ്ടുപിടിക്കുവാനും ഉത്തരവാദിത്വമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
3805 |
ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത പുനര്‍നിയമനം ലഭിച്ച ജീവനക്കാര്‍ക്ക് ഉള്ള പെന്‍ഷന്‍
ശ്രീ. ഐ.സി. ബാലകൃഷ്ണന്‍
(എ)ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത പുനര്‍നിയമനം ലഭിച്ച ജീവനക്കാര്‍ക്ക് സ്റ്റേറ്റ് ഫാമിലി പെന്‍ഷന്‍ ലഭിക്കുന്നതിന് ഓപ്ഷന്‍ നല്‍കുന്പോള്‍ സ്റ്റേറ്റ് ഫാമിലി പെന്‍ഷനും അതിന്‍റെ കൂടെ സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ഫാമിലി പെന്‍ഷനും ലഭിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്തവരായ സര്‍ക്കാര്‍ ജീവനക്കാര്‍ സെന്‍ട്രല്‍ ഗവണ്‍മെന്‍റിന്‍റെ ഫാമിലി പെന്‍ഷന്‍ മതിയെന്ന് ഓപ്റ്റ് ചെയ്യുന്പോള്‍ സ്റ്റേറ്റ് ഗവണ്‍മെന്‍റ് ഫാമിലി പെന്‍ഷന്‍ നല്‍കുന്നുണ്ടോ;
(സി)ഈ ജീവനക്കാരില്‍ സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ഫാമിലി പെന്‍ഷന്‍ ഓപ്റ്റ് ചെയ്തവര്‍ക്ക് സ്റ്റേറ്റ് ഗവണ്‍മെന്‍റ് ഫാമിലി പെന്‍ഷനും കൂടി നല്‍കാനുള്ള നടപടി സ്വീകരിക്കുമോ?
|
3806 |
പി.ഡബ്ല്യൂ.ഡി. കരാറുകാര്‍ക്കുള്ള ബില്‍ കുടിശ്ശിക
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി കരാറുകാര്‍ക്ക് ബില്ലുകള്‍ പാസാക്കി നല്‍കുന്നതിന് പ്രതേ്യക മാനദണ്ധങ്ങള്‍ വല്ലതും ധനകാര്യവകുപ്പ് നിശ്ചയിച്ചിട്ടുണ്ടോ;
(ബി)ബില്ലുകള്‍ നല്‍കുന്നതില്‍ വകുപ്പിന്‍റെ ഭാഗത്ത് കുടിശ്ശിക ഉണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(സി)കോണ്‍ട്രാക്ടര്‍മാര്‍ക്ക് ബില്‍ തുക സമയബന്ധിതമായി നല്‍കാത്തത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ?
|
3807 |
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മാറ്റം
ശ്രീ. വി. പി. സജീന്ദ്രന്‍
(എ)സര്‍ക്കാരിന്‍റെ സാന്പത്തിക നിയന്ത്രണത്തിന്‍റെ ഭാഗമായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് സര്‍വ്വീസ് സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി)ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തിയ ചട്ടങ്ങളില്‍ എന്തെല്ലാം വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
(സി)ഇതനുസരിച്ച് സമാന തസ്തിക എന്നത് മാറ്റി സമാന ശന്പള സ്കെയില്‍ ഡെപ്യൂട്ടേഷന്‍ അനുവദിക്കാം എന്ന മാറ്റം വരുത്തിയിട്ടുണ്ടോ;
(ഡി)ആരോഗ്യവകുപ്പില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിനോക്കി വരുന്നവരെ തിരിച്ചു വിളിക്കാന്‍ ഫിനാന്‍സ് വകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ടോ;
(ഇ)28/11/2013-ലെ ജി. ഒ. നം. 580/2013/ധന എന്ന ഉത്തരവിന്‍റെ സ്പഷ്ടീകരണം പ്രകാരം അനുവദിക്കപ്പെട്ടിട്ടുളള സമാന ശന്പള സ്കെയിലിലുളള തസ്തികകളിലേക്ക് മാത്രമേ ഡെപ്യുട്ടേഷന്‍ അനുവദിക്കാവു എന്ന കത്ത് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ധനകാര്യവകുപ്പ് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ 28/11/2013 ലെ ഉത്തരവിന്‍റെയും പ്രസ്തുത സ്പഷ്ടീകരണത്തിന്‍റെയും പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ?
|
3808 |
കൊണ്ടോട്ടിയില്‍ ഇ.എസ്.ഐ. ഡിസ്പെന്‍സറി സ്ഥാപിക്കുന്നതിന് ധനകാര്യവകുപ്പിന്‍റെ അനുമതി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ഒരു ഇ.എസ്.ഐ ഡിസ്പെന്‍സറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പില്‍ (ആരോഗ്യ-തൊഴില്‍ വകുപ്പ്-ബി) ഉള്ള ഫയലില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)ഇത് സംബന്ധമായി 1) 45869/14/ഫിന്‍ (എച്ച് &എല്‍) 2) 81243/13/ഫിന്‍ (എച്ച്&എല്‍) 3) 28525/13/ഫിന്‍ (എച്ച് &എല്‍) 4) 17599/13/ഫിന്‍ (എച്ച്&എല്‍) എന്നീ ഫയലുകളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(സി)കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചതും അവരുടെ ധനസഹായം ലഭിക്കുന്നതുമായ പദ്ധതിക്ക് ആവശ്യമായ അനുമതി ധനകാര്യ വകുപ്പ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
T3809 |
ശന്പളപരിഷ്കരണ കമ്മീഷന്‍
ശ്രീ. എം. ചന്ദ്രന്‍
(എ)സര്‍ക്കാര്‍ ജീവനക്കാരുടെ ശന്പളപരിഷ്കരണത്തിനായി നിയോഗിച്ച ശന്പളകമ്മീഷന്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
(ബി)കമ്മീഷന്‍റെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതു തീയതി വരെയെന്നു വ്യക്തമാക്കുമോ;
(സി)കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
3810 |
ശന്പളപരിഷ്കരണം
ശ്രീ. വി. ശശി
(എ)ഈ സാന്പത്തിക വര്‍ഷത്തില്‍ അദ്ധ്യാപകരുടെയും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ശന്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ 2014-15 വര്‍ഷത്തെ ബജറ്റില്‍ ഇതിനായി എത്ര തുകയാണ് നീക്കിവച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
|
<<back |
next page>>
|