UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
   
   
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3737


ആേഗാളവല്‍ക്കരണ-ഉദാരവല്‍ക്കരണവും സഹകരണ മേഖലയുടെ തകര്‍ച്ചയും 


ശ്രീ. ഇ.പി. ജയരാജന്‍
 ,, എം. ചന്ദ്രന്‍
 ,, എസ്. ശര്‍മ്മ
 ,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 

കേന്ദ്രസര്‍ക്കാര്‍ മൂലധനശക്തികള്‍ക്കായി കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നതായ ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ? 

3738


നിക്ഷേപ സുരക്ഷാ ഫണ്ട് ബോര്‍ഡ് 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
‍ ,, വര്‍ക്കല കഹാര്
‍ ,, സണ്ണി ജോസഫ്
 ,, പാലോട് രവി 

(എ)നിക്ഷേപക സുരക്ഷാ ഫണ്ട് ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഏതെല്ലാം തരം സഹകരണ സംഘത്തിലെ നിക്ഷേപങ്ങള്‍ക്കാണ് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3739 


സഹകരണ ബാങ്കുകള്‍ ജനകീയമാക്കുന്നതിനുള്ള നടപടികള്‍ 


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ) സഹകരണ ബാങ്കുകളുടെ സേവനം കൂടുതല്‍ ജനകീയമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ; 

(ബി) പ്രധാന സഹകരണ ബാങ്കുകളെ കോര്‍ത്തിണക്കി കോര്‍ബാങ്കിംഗും എ.ടി.എമ്മും നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; 

(സി) അവശ്യമരുന്നുകള്‍ വിലകുറച്ച് നല്‍കാന്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ സഹകരണ ബാങ്കുകള്‍ മുഖേന തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; 

(ഡി) ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധനമൂലം സഹകരണ മേഖലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

3740


നിക്ഷേപ സമാഹരണം 


ശ്രീ.സി.പി. മുഹമ്മദ് 
,, കെ. മുരളീധരന്‍ 
,, റ്റി.എന്‍. പ്രതാപന്‍
 ,, കെ. ശിവദാസന്‍ നായര്
‍ 
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സഹകരണ മേഖലയില്‍ നിക്ഷേപ സമാഹരണത്തിലൂടെ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്; 

(ബി)എത്ര രൂപയാണ് ഇതുവഴി സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്; വിശദമാക്കുമോ; 

(സി)ഇതിലൂടെ എത്ര രൂപ സമാഹരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(ഡി)നിക്ഷേപ സമാഹരണത്തില്‍ ഈ നേട്ടം കൈവരിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; 

(ഇ)ഇതിനായി ഏതെല്ലാം തരം സഹകരണ ബാങ്കുകളും സംഘങ്ങളുമാണ് സഹകരിച്ചത്; വിശദമാക്കുമോ ?

3741


സംസ്ഥാന സഹകരണബാങ്കിന്‍റെ അധിക വിഭവ സമാഹരണം 


ശ്രീ. വി. ഡി. സതീശന്
‍ '' വി. റ്റി. ബല്‍റാം 
'' എ. പി. അബ്ദുള്ളക്കുട്ടി
 '' എ. റ്റി. ജോര്‍ജ്


(എ)സംസ്ഥാന സഹകരണ ബാങ്ക് അധിക വിഭവസമാഹരണം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ബാങ്കിന്‍റെ മൂലധന പര്യാപ്തത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3742


മെന്പര്‍റിലീഫ് ഫണ്ടിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ 


ശ്രീ. പി. ഉബൈദുള്ള

(എ)സഹകരണ ചട്ടം കരട് ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ മെന്പര്‍ റിലീഫ് ഫണ്ട് രൂപീകരിക്കുന്ന കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കുമോ; 

(ബി) ഈ ഫണ്ടിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിക്കാമോ?

3743


സഹകരണ ബാങ്കുകളിലെ വായ്പാപരിധി 


ശ്രീ. സണ്ണി ജോസഫ് 
,, പാലോട് രവി 
,, പി.എ. മാധവന്‍ 
,, സി.പി. മുഹമ്മദ്

(എ)സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ വായ്പാ പരിധി ഉയര്‍ത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഏതെല്ലാം ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന വ്യക്തിഗത വായ്പാ പരിധിയാണ് ഉയര്‍ത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം തരം വായ്പകള്‍ക്കാണ് പരിധി ഉയര്‍ത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)വായ്പാ പരിധി ഉയര്‍ത്തിയത് വഴി എന്തെല്ലാം നേട്ടങ്ങളാണ് വിവിധ വിഭാഗക്കാര്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3744


സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം ആധുനികവല്‍കരിക്കാന്‍ നടപടി 


ശ്രീ. മോന്‍സ് ജോസഫ്

(എ)സംസ്ഥാന സഹകരണ ബാങ്കിന്‍റേയും പ്രൈമറി ബാങ്കുകളുടെയും പ്രവര്‍ത്തനം കൂടുതല്‍ ആധുനികവല്‍ക്കരിക്കുവാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; 

(ബി)സഹകരണ ബാങ്കുകളില്‍ എ.ടി.എം കൌണ്ടറുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഈ പദ്ധതിക്ക് എന്താണ് തടസ്സം എന്ന് വ്യക്തമാക്കാമോ; 

(സി)സഹകരണ ബാങ്കുകളെ കന്പ്യൂട്ടര്‍വല്‍ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3745


സഹകരണ സ്ഥാപനങ്ങളിലെ ആഡിറ്റ് റിപ്പോര്‍ട്ടിലെ ന്യൂനതകള്‍ 


ശ്രീ. പി. ബി. അബ്ദുള്‍ റസാക്

(എ)സഹകരണ സ്ഥാപനങ്ങളിലെ ആഡിറ്റ് റിപ്പോര്‍ട്ടില്‍ ഒരിക്കല്‍ രേഖപ്പെടുത്തുന്ന തരത്തിലെ ന്യൂനതകള്‍ ആവര്‍ത്തിക്കപ്പെടുന്നതുമൂലം തുടര്‍ന്നുള്ള വര്‍ഷങ്ങളിലും രേഖപ്പെടുത്തേണ്ടിവരുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍വന്നിട്ടുണ്ടോ; 

(ബി)ശാസ്ത്രിനഗര്‍ റസിഡന്‍റ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (നന്പര്‍ റ്റി.389) പോലുള്ള പ്രൈമറി സൊസൈറ്റികളുടെ ആഡിറ്റ് റിപ്പോര്‍ട്ടില്‍, ജീവനക്കാരുടെ നിയമനം സംബന്ധിച്ച കാര്യങ്ങളിലും, മറ്റ് ഭരണപരമായ കാര്യങ്ങളിലും സഹകരണ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായ തീരുമാനങ്ങളുണ്ടാകുന്നതായി തുടര്‍ച്ചയായ പരാമര്‍ശങ്ങളുണ്ടായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇത്തരം ന്യൂനതകള്‍ ഒഴിവാക്കാന്‍ ആഡിറ്റ് റിപ്പോര്‍ട്ടിലെ ന്യൂനതകള്‍ പരിഹരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വം ആഡിറ്റ് വിഭാഗത്തിനോ, കാര്യക്ഷമമായ മറ്റുവിഭാഗത്തിനോ നല്കുന്ന കാര്യം പരിഗണിക്കുമോ; അതിനായി ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തുമോ? 

3746


ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് സഹകരണ സംഘം ജീവനക്കാര്‍ക്കെതിരെയുള്ള നടപടി 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സഹകരണ സ്ഥാപനങ്ങളിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് എത്ര സഹകരണ സംഘം ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സംഘങ്ങളുടെയും ജീവനക്കാരുടെയും പേര് വിവരം വ്യക്തമാക്കുമോ; ഓരോ ജീവനക്കാരന്‍റെയും പേരില്‍ സ്വീകരിച്ച നടപടി; ഓരോരുത്തരും ക്രമക്കേട് നടത്തിയ തുക എന്നിവയും വിശദമാക്കുമോ?

3747


സഹകരണ മേഖലയില്‍ ചികിത്സയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ നടപടി 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)സഹകരണ മേഖലയില്‍ ക്ലിനിക്കല്‍ ലബോറട്ടറികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കുമോ; 

(ബി)ഏതെല്ലാം ജില്ലകളിലാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)വയനാട് ജില്ലയില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3748


സഹകരണ വകുപ്പിന് ആസ്ഥാന മന്ദിരം 


ശ്രീ. ജി. സുധാകരന്‍

(എ)സഹകരണ വകുപ്പിന് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി സഹകരണ വകുപ്പിലെ ജീവനക്കാരില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും നാളിതുവരെ എത്ര തുക പിരിച്ചെടുത്തിട്ടുണ്ട് ; ഈ തുക എവിടെയാണ് നിക്ഷേപിക്കുന്നത് ; വ്യക്തമാക്കാമോ ; 

(ബി)ആസ്ഥാന മന്ദിരനിര്‍മ്മാണത്തിന്‍റെ മൊത്തം അടങ്കല്‍ തുക എത്ര; മന്ദിര നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാകുമെന്ന് അറിയിക്കാമോ ; 

(സി)മന്ദിരനിര്‍മ്മാണത്തിന് സര്‍ക്കാര്‍ എന്തു തുക അനുവദിച്ചിട്ടുണ്ട് ; അതില്‍ എത്ര തുക ഇതുവരെ ചെലവഴിച്ചു; വിശദമാക്കാമോ ?

3749


ഭവനശ്രീ പദ്ധതി പ്രകാരമുള്ള ധനസഹായം 


ശ്രീ. സി. ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭവനശ്രീ പദ്ധതി പ്രകാരം എത്ര വീടുകള്‍ക്കാണ് ധനസഹായം നല്‍കിയത്? 

3750


കാര്‍ഷിക ഗ്രാമ വികസന ബാങ്ക് - പ്രതിമാസ സന്പാദ്യ പദ്ധതി 


ശ്രീ. എം.എ. വാഹീദ് 
,, ലൂഡി ലൂയിസ്
 ,, എ.പി. അബ്ദുള്ളക്കുട്ടി
 ,, വി.ഡി. സതീശന്‍

(എ)സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രതിമാസ സന്പാദ്യ പദ്ധതി ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്;

(സി)എന്ത് തുകയുടെ ഫണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ?

3751


സഹകരണ ബാങ്ക്/സംഘങ്ങള്‍ മുഖേനയുള്ള ചെറുകിട വായ്പാ പദ്ധതികള്

‍ 
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
 ,, റ്റി. എന്‍. പ്രതാപന്
‍ ,, കെ. മുരളീധരന്‍ 
,, എം. പി. വിന്‍സെന്‍റ് 

(എ)സഹകരണ ബാങ്ക്/സംഘങ്ങള്‍ മുഖേനയുള്ള ചെറുകിട വായ്പകള്‍ക്ക് അപേക്ഷിച്ചാലുടന്‍തന്നെ ലഭിക്കുവാന്‍ എന്തെല്ലാം നടപടികളാണ്ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)ഏതെല്ലാം തരം സഹകരണ ബാങ്ക്/സംഘങ്ങള്‍ വഴിയാണ് ഇത് നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3752


സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്‍റെ വായ്പാ പദ്ധതികള്

‍ 
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
 ,, ബെന്നി ബെഹനാന്
‍ ,, ആര്‍. സെല്‍വരാജ്
 ,, അന്‍വര്‍ സാദത്ത് 

(എ)സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് വായ്പ നല്‍കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)നടപ്പ് സാന്പത്തിക വര്‍ഷം കര്‍ഷകര്‍ക്ക് എത്രകോടി രൂപ വായ്പനല്‍കുന്നതിനാണു ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം മേഖലകളിലാണ് വായ്പകള്‍ നല്‍കുന്നതെന്ന് വിശദമാക്കുമോ;

(ഡി)കര്‍ഷകര്‍ക്കുള്ള വായ്പാ പദ്ധതി നടപ്പാക്കുന്നതിനായി ബാങ്കിന് എന്തെല്ലാം അധികാരങ്ങള്‍ ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം; 

3753


കാര്‍ഷിക വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സഹകരണ സംഘങ്ങളില്‍ നിന്ന് കാര്‍ഷിക വായ്പ അനുവദിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)കാര്‍ഷിക വായ്പകളുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ? 

3754


കൊല്ലം ജില്ലയിലെ കര്‍ഷക സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം 


ശ്രീ. എ. എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

(എ)കൊല്ലം ജില്ലയില്‍ സഹകരണ വകുപ്പിന്‍റെ കീഴില്‍ എത്ര കര്‍ഷക സേവനകേന്ദ്രങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്; എവിടങ്ങളിലൊക്കെ; 

(ബി)പ്രസ്തുത കര്‍ഷക സേവനകേന്ദ്രങ്ങള്‍ ജില്ലയില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടത്തിയത്; വ്യക്തമാക്കുമോ?

3755


പട്ടികജാതി വിഭാഗക്കാര്‍ എടുത്ത വായ്പാത്തുക എഴുതി തള്ളുവാന്‍ നടപടി 


ശ്രീമതി പി. അയിഷാ പോറ്റി

(എ)സഹകരണ ബാങ്കുകളില്‍ നിന്നും പട്ടികജാതി വിഭാഗക്കാര്‍ എടുത്ത വായ്പാ തുക എഴുതി തള്ളുന്നത് സംബന്ധിച്ച നിലവിലെ മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;

(ബി)കൊല്ലം ജില്ലാ സഹകരണബാങ്കിന്‍റെ കൊട്ടാരക്കര ശാഖയില്‍ നിന്നും വേണുഗോപാല്‍ ഭാര്യ ലളിത, തടവിളപുത്തന്‍വീട്, തേവന്നൂര്‍, കൊട്ടാരക്കര, എത്ര തുക വായ്പ എടുത്തിരുന്നെന്നും എന്നാണ് വായ്പ എടുത്തതെന്നും ഇപ്പോള്‍ എത്ര തുക തിരിച്ചടക്കാനുണ്ട് എന്നും വ്യക്തമാക്കുമോ; 

(സി)പ്രസ്തുത വായ്പയും കുടിശികയും ഒഴിവാക്കി നല്‍കുന്നതിനോ, ഇളവ് ലഭ്യമാക്കുന്നതിനോ അഭ്യര്‍ത്ഥിച്ചുകൊണ്ട് വേണുഗോപാല്‍ സമര്‍പ്പിച്ച നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

3756


സഹകരണമേഖലയിലെ വിദ്യാഭ്യാസ വായ്പ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്തെ എത്ര സഹകരണ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം കോഴ്സുകള്‍ക്കാണ് വായ്പ അനുവദിക്കുന്നത് ;

(സി)എത്ര തുകയാണ് കഴിഞ്ഞ സാന്പത്തിക വര്‍ഷം സഹകരണ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വായ്പയായി അനുവദിച്ചതെന്ന് വിശദമാക്കുമോ ?

3757


ഉത്തേജന പലിശ ഇളവ് പദ്ധതിപ്രകാരം കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് അനുവദിച്ച വായ്പ 


ശ്രീ. തോമസ് ചാണ്ടി

ഉത്തേജന പലിശ ഇളവ് പദ്ധതി പ്രകാരം ഏതെല്ലാം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍/ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ മുഖാന്തിരം കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് എത്ര തുകവീതം വായ്പ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാ ക്കാമോ ?

3758


സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെ വാര്‍ഷിക വിറ്റുവരവ് 


ശ്രീ.കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം 2013-14 ല്‍ എത്ര പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു എന്ന് വ്യക്തമാക്കുമോ; 

(ബി)ഈ കാലയളവില്‍ സംഘത്തിന്‍റെ വാര്‍ഷിക വിറ്റുവരവ് എത്രയെന്ന് വ്യക്തമാക്കുമോ; 

(സി)റോയല്‍റ്റി ഇനത്തില്‍ സംഘം എഴുത്തുകാര്‍ക്ക് എന്തെങ്കിലും തുക നല്‍കാനുണ്ടോ എന്നും ഉണ്ടെങ്കില്‍ ഏതെല്ലാം എഴുത്തുകാര്‍ക്ക് എത്ര തുകവീതം നല്‍കാനുണ്ട് എന്നും വെളിപ്പെടുത്തുമോ ?

3759


സഹകരണ നിയമത്തിലെ മാറ്റങ്ങള്‍ 


 ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ) കേന്ദ്ര സര്‍ക്കാര്‍ സഹകരണ നിയമത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ കേരളത്തിലെ സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) കേന്ദ്ര നിയമത്തിനനുസരിച്ച് കേരള സഹകരണ നിയമത്തില്‍ മാറ്റം വരുത്തുന്നതു മൂലം സഹകരണ മേഖലയില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി) ഇല്ലെങ്കില്‍ അത്തരം പഠനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

3760


കുടുംബസഹായ സംഘങ്ങള്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും സഹകരണ സംഘങ്ങളായി പ്രവര്‍ത്തിക്കാന്‍ അനുമതി 


ശ്രീ. പി. തിലോത്തമന്‍

(എ)ദീര്‍ഘകാലം മുന്‍പ് ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന കുടുംബസഹായ സംഘങ്ങള്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും നിലവിലുളള സാഹചര്യത്തില്‍ സഹകരണ സംഘങ്ങളായി പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ച് രജിസ്ട്രേഷന്‍ നടത്തുവാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)ഇപ്രകാരം ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചിരുന്ന കുടുംബസഹായ സംഘങ്ങള്‍ ഏതെങ്കിലും ഇതിനോടകം സഹകരണ സംഘങ്ങളായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ടോ?

3761


പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ നൈറ്റ് വാച്ചര്‍മാര്‍ 


ശ്രീ. ഇ. കെ. വിജയന്‍

(എ)പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ നൈറ്റ് വാച്ചര്‍മാരുടെ ജോലിഭാരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ജില്ലാ സഹകരണ ബാങ്കുകളിലെ പോലെ പ്രാഥമിക സഹകരണ ബാങ്കുകളിലും നൈറ്റ് വാച്ചര്‍മാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)പ്രസ്തുത തസ്തിക മാറ്റത്തിന് നിലവില്‍ നിയമ-സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടോ എന്നറിയിക്കുമോ;

(ഡി)എങ്കില്‍ സഹകരണ നിയമങ്ങളില്‍ ഭേദഗതി നടത്തി പ്രാഥമിക സഹകരണ സംഘങ്ങളില്‍ നൈറ്റ് വാച്ചര്‍മാരെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ? 

3762


പുതിയ സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷന്‍ 


ശ്രീമതി ഗീതാഗോപി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ മേഖലകളില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്ത സഹകരണ ബാങ്കുകള്‍ എത്രയെണ്ണം വരുമെന്ന് അറിയിക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ; 

(സി)തൃശൂര്‍ ജില്ലയില്‍ മാത്രം എത്ര പുതിയ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ?

(ഡി)ഇതില്‍ നാട്ടിക നിയോജക മണ്ധലത്തില്‍പ്പെടുന്ന എത്ര സംഘങ്ങളുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ?

3763


പ്രാഥമിക സഹകരണ സംഘങ്ങളിലെ നിയമന സംവരണം 


ശ്രീ. ബി. സത്യന്‍

(എ)പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിയമനത്തിന് സ്വീകരിക്കുന്ന സംവരണം സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമോ;

(ബി)2010 ഏപ്രില്‍ ഒന്നിന് ശേഷം സംസ്ഥാനത്ത് പ്രാഥമിക സഹകരണ ബാങ്കുകളില്‍ ആകെ എത്ര നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കാമോ; 

(സി)ഇതില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ എത്രയാണെന്നും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എത്രയാണെന്നും തസ്തിക തിരിച്ച് വ്യക്തമാക്കുമോ ?

3764


കണ്‍സ്യൂമര്‍ഫെഡിന്‍റെ സാന്പത്തിക പ്രതിസന്ധി 


ശ്രീ. പി. കെ. ഗുരുദാസന്‍

(എ)കണ്‍സ്യൂമര്‍ ഫെഡ് വലിയ സാന്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ; ഇതിന് ഇടയായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ക്ക് എത്ര തുകയാണ് ശന്പളകുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്? 

3765


കണ്‍സ്യുമര്‍ഫെഡിലെ അഴിമതി 


ശ്രീമതി കെ. എസ്. സലീഖ

(എ)കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് വിജിലന്‍സ് ഉള്‍പ്പെടെയുള്ള മറ്റു അന്വേഷണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ എത്രയാണെന്നും അവര്‍ ആരെല്ലാമാണെന്നും അറിയിക്കുമോ; 

(ബി)ഇത്തരത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന എത്ര ഉദ്യോഗസ്ഥര്‍ക്ക് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയെന്നും അവര്‍ ആരെല്ലാമാണെന്നും സര്‍ക്കാരിന്‍റെ അംഗീകാരം ഇത്തരം നിയമനങ്ങള്‍ക്ക് ഉണ്ടായിരുന്നുവോ എന്നും വ്യക്തമാക്കുമോ; 

(സി)2013-14 വര്‍ഷം കണ്‍സ്യൂമര്‍ഫെഡിന്‍റെ വിവിധ ഓഫീസുകള്‍, നീതി/നന്മ വിതരണ കേന്ദ്രം എന്നിവിടങ്ങളില്‍, 2013 സെപ്തംബറില്‍ നടത്തിയ ഓപ്പറേഷന്‍ അന്നപൂര്‍ണ്ണ ഉള്‍പ്പെടെ, എത്ര അന്വേഷണങ്ങള്‍ നടത്തിയെന്നും, അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും അറിയിക്കുമോ; 

(ഡി)പ്രസ്തുത അന്വേഷണത്തില്‍, അരിയും, പലവ്യജ്ഞനവും ഉള്‍പ്പെടെയുളളവ പൊതുവിപണിയെക്കാള്‍ കൂടിയ വിലയ്ക്ക് വാങ്ങി അഴിമതി നടത്തിയതുമൂലം സര്‍ക്കാരിന് വരുത്തിയ നഷ്ടം എത്രയാണെന്ന് കണ്ടെതതിയിട്ടുണ്ടോ;എങ്കില്‍ വിശദമാക്കുമോ; ഇതു നടത്തിയ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും ഇവരുടെ പേരില്‍ എന്തു നടപടി സ്വീകരിച്ചുവെന്നും വിശദമാക്കുമോ?

3766


കുട്ടനാട്ടില്‍ അനുവദിച്ച ത്രിവേണി, നന്മ സ്റ്റോറുകള്‍ 


ശ്രീ. തോമസ് ചാണ്ടി

ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം കുട്ടനാട്ടില്‍ ഏതെല്ലാം പ്രദേശത്ത് കണ്‍സ്യൂമര്‍ഫെഡിന്‍റെ കീഴില്‍ ത്രിവേണി നന്മ സ്റ്റോറുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

3767


പുതുതായി ആരംഭിക്കുന്ന ത്രിവേണി, നന്മ സ്റ്റോറുകള്‍ 


ശ്രീ. ആര്‍. രാജേഷ്

സംസ്ഥാനത്ത് പുതുതായി ത്രിവേണി, നന്മ സ്റ്റോറുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളവയുടെ ജില്ലതിരിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ ?

3768


ത്രിവേണി മാര്‍ക്കറ്റുകള്‍ 


ശ്രീ.കെ.കെ. നാരായണന്‍

(എ)ത്രിവേണി മാര്‍ക്കറ്റുകള്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ത്രിവേണി മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ നിതേ്യാപയോഗ സാധനങ്ങളുടെ ദൌര്‍ലഭ്യം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ?

3769


ത്രിവേണി മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം 


ശ്രീ. എം. ചന്ദ്രന്‍

(എ)പൊതുമാര്‍ക്കറ്റുകളില്‍ ഇടപെടുന്നതിനായി സ്ഥാപിക്കപ്പെട്ട ത്രിവേണി മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)നിലവില്‍ എത്ര ത്രിവേണി മാര്‍ക്കറ്റുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്; ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(സി)മുന്‍ സര്‍ക്കാരിന്‍റെ ഭരണകാലത്ത് ആരംഭിച്ച ത്രിവേണി മാര്‍ക്കറ്റുകള്‍ എത്രയെന്നും, എവിടെയെല്ലാമെന്നും വെളിപ്പെടുത്തുമോ?

3770


ത്രിവേണി മാര്‍ക്കറ്റുകളിലെ വിറ്റു വരവ് 


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)സംസ്ഥാനത്തെ ത്രിവേണി മാര്‍ക്കറ്റുകളിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വിറ്റു വരവ് എത്രയാണെന്ന് പ്രത്യേകം പ്രത്യേകം വ്യക്തമാക്കുമോ;

(ബി)25,000/- രൂപ വരെ പ്രതിദിന വിറ്റുവരവുളള മാര്‍ക്കറ്റുകളില്‍ എത്ര തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വെളിപ്പെടുത്തുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ തിരുവനന്തപുരം സ്റ്റാച്യുവിലുളള മാര്‍ക്കറ്റില്‍ ശരാശരി പ്രതിദിന വിറ്റുവരവ് എത്രയായിരുന്നു; ഇപ്പോഴത്തെ വിറ്റുവരവ് എത്രയാണെന്ന് വ്യക്തമാക്കുമോ; 

(ഡി)അന്ന് നിലവിലുണ്ടായിരുന്നത് എത്ര പേരായിരുന്നു; ഇപ്പോള്‍ അവിടെ എത്ര പേര്‍ ജോലിയിലുണ്ടെന്നും അറിയിക്കുമോ?

3771


ത്രിവേണി മാര്‍ക്കറ്റുകളിലെ നിയമന മാനദണ്ധം 


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)ത്രിവേണി മാര്‍ക്കറ്റുകളില്‍ മുന്‍കാലങ്ങളിലെ നിയമനത്തിന് (ദിവസവേതനക്കാര്‍ അടക്കം) സ്വീകരിച്ചിരുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാമായിരുന്നു; 

(ബി)ഇപ്പോള്‍ ഈ മാനദണ്ധങ്ങള്‍ പിന്‍തുടരുന്നുണ്ടോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ത്രിവേണി മാര്‍ക്കറ്റുകളില്‍ എത്ര നിയമനം നടത്തിയിട്ടുണ്ട്; 

(ഡി)ഇതില്‍ സ്ഥിരനിയമനവും താത്കാലിക നിയമനവും എത്ര വീതമെന്ന് അറിയിക്കുമോ?

3772


പുതിയ നന്മ, ത്രിവേണി സ്റ്റോറുകള്‍ 


ശ്രീ. സി. ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര നന്മ, ത്രിവേണി സ്റ്റോറുകളാണ് ആരംഭിച്ചത് ; ഇവ എവിടെയെല്ലാമാണെന്ന് അറിയിക്കുമോ ?

3773


സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ 


ശ്രീ.കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ അനുവദിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ ലാഭകരമായിട്ടാണോ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സ്റ്റോറുകള്‍ നോ പ്രോഫിറ്റ് നോ ലോസ് വ്യവസ്ഥയില്‍ നടത്തുന്നതിന് എത്ര തുക വിറ്റു വരവ് ലഭിക്കണമെന്ന് കണക്കാക്കിയിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ എത്ര തുകയാണെന്നും പ്രസ്തുത തുക സംസ്ഥാനത്തെ ഏതെല്ലാം നിയോജക മണ്ഡലങ്ങളിലെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ക്കാണ് ലഭിച്ചിരിക്കുന്നത് എന്ന് വെളിപ്പെടുത്തുമോ?

3774


തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പുതിയ നന്മ സ്റ്റോറുകളുടെ വിവരം 


ശ്രീ.പി. കെ. ഗുരുദാസന്‍

(എ)തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ എത്രവീതം നന്മ സ്റ്റോറുകള്‍ ആരംഭിച്ചുവെന്നും അത് ഏതെല്ലാം നിയോജകമണ്ഡലങ്ങളില്‍ എത്ര വീതമെന്നും പ്രത്യേകം പ്രത്യേകം അറിയിക്കാമോ; 

(ബി)അരുവിക്കര, പാറശ്ശാല, നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലങ്ങളില്‍ ഓരോ പഞ്ചായത്തിലും എത്ര വീതം നന്മ സ്റ്റോറുകള്‍ ആരംഭിച്ചുവെന്ന് അറിയിക്കുമോ;

(സി)ഇവിടങ്ങളില്‍ എത്ര പേരെ താത്കാലികമായി നിയമിച്ചുവെന്നും പ്രസ്തുത നിയമനത്തിന് എന്തു മാനദണ്ഡമാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ; 

(ഡി)ഇതില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന എത്ര നന്മ സ്റ്റോറുകളുണ്ടെന്ന് അറിയിക്കുമോ?

3775


ഗോപിനാഥന്‍നായര്‍ കമ്മിറ്റി ശുപാര്‍ശ 


ശ്രീ.സി.കൃഷ്ണന്‍

(എ)ഖാദിവ്യവസായ നവീകരണവുമായി ബന്ധപ്പെട്ട് ശ്രീ. ഗോപിനാഥന്‍ നായര്‍ കമ്മിറ്റി ശുപാര്‍ശ എപ്പോഴാണ് ലഭിച്ചത്;

(ബി)നവീകരണവുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ഡി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

3776


എന്‍റെ ഗ്രാമം തൊഴില്‍ദാന പദ്ധതി 


ശ്രീ.പി.കെ. ബഷീര്‍

(എ)ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ എന്‍റെ ഗ്രാമം തൊഴില്‍ദാന പദ്ധതി എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പദ്ധതി അനുസരിച്ച് ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് സഹായം നല്‍കുന്നത്; സബ്സിഡി നല്‍കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3777


ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്‍റെ കീഴിലുള്ള വ്യവസായ യൂണിറ്റുകള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്‍റെ കീഴില്‍ എത്ര വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ യൂണിറ്റുകളുടെ വളര്‍ച്ചക്ക് എന്തെല്ലാം സഹായമാണ് ബോര്‍ഡ് നല്‍കുന്നതെന്ന് വിശദമാക്കുമോ ?

3778


കേരളാ ഖാദി തൊഴിലാളി ക്ഷേമനിധി പദ്ധതി 


ശ്രീ. സി. കൃഷ്ണന്‍

(എ) കേരള ഖാദി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ എണ്ണം എത്രയാണ്; 

(ബി) ക്ഷേമനിധിയുമായി ബന്ധപ്പെട്ട ഭേദഗതി നിര്‍ദ്ദേശങ്ങള്‍ എപ്പോഴാണ് ക്ഷേമനിധി ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; 

(സി) പ്രസ്തുത ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ; 

(ഡി) ക്ഷേമനിധിയിലേക്കുള്ള അംശാദായം ഇനത്തില്‍ തൊഴിലാളി - തൊഴിലുടമ വിഹിതവും സര്‍ക്കാര്‍ വിഹിതവും കുടിശ്ശികയായിട്ടുണ്ടോ; എങ്കില്‍ എന്തു തുക വീതമാണെന്നു വിശദമാക്കുമോ; 

(ഇ) കുടിശ്ശിക തിരിച്ചടയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

3779


ഇന്‍കം സപ്പോര്‍ട്ട് സ്കീം 


ശ്രീ. സി. കൃഷ്ണന്‍

(എ)ഇന്‍കം സപ്പോര്‍ട്ട് സ്കീം പ്രകാരം 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ ഖാദി ബോര്‍ഡിന് എത്ര തുക വീതം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത തുകയുടെ വിനിയോഗം സംബന്ധിച്ച കണക്കുകള്‍ വിശദമാക്കാമോ;

(സി)2013-14 വര്‍ഷം ലഭിച്ച തുകയില്‍ ഓരോ ഖാദി സ്ഥാപനത്തിനും അനുവദിച്ച തുകയെത്രയാണെന്നും ഓരോ സ്ഥാപനത്തിലും എത്ര തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ; 

(ഡി)ഇന്‍കം സപ്പോര്‍ട്ട് സ്കീം പ്രകാരമുള്ള പണം അതത് മാസങ്ങളില്‍ വേതനത്തോടൊപ്പം വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3780


ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന ഉത്തരവ് 


ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)ഖാദി, കൈത്തറി വ്യവസായ സംരക്ഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആഴ്ചയില്‍ ഒരു ദിവസം കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് നിഷ്കര്‍ഷിച്ചു കൊണ്ട് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ വിശദാംശം വെളിപ്പെടുത്താമോ; 

(ബി)ഇക്കാര്യത്തില്‍ ഇതുവരെ പുറത്തിറക്കിയ ഉത്തരവുകള്‍ ലഭ്യമാക്കാമോ?

3781


ഫാര്‍മസിസ്റ്റ് കെ.വി. സുധാകരന്‍റെ ശന്പളകുടിശ്ശികയും ആനുകൂല്യങ്ങളും 


ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്

(എ)ചാവക്കാട് പ്രവര്‍ത്തിച്ചിരുന്ന സഹകരണ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി നോക്കിയിരുന്ന ശ്രീ. കെ.വി. സുധാകരന്‍ എന്നയാളുടെ ശന്പളകുടിശ്ശികയും മറ്റാനുകൂല്യങ്ങളും നാളിതുവരെ നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ഇക്കാര്യത്തില്‍ ലേബര്‍ കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും തുക നല്‍കാതിരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.