UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3471

പോലീസിന്‍റെ മനുഷ്യാവകാശലംഘനം 

ശ്രീ. കെ. ദാസന്‍

(എ)പോലീസ് വകുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായുള്ള മനുഷ്യാവകാശ കമ്മീഷന്‍ കണക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഈ സര്‍ക്കാരിന്‍റെ ഭരണകാലത്ത് 2011, 2012, 2013 വര്‍ഷങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ കണക്കുകള്‍ പ്രകാരം പോലീസുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ ഉണ്ടെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ; 

(സി)ഈ സര്‍ക്കാരിന്‍റെ ഭരണകാലത്ത് ജനകീയ സമരങ്ങള്‍ക്ക് നേരെ പോലീസ് പ്രാകൃത മര്‍ദ്ദനമുറകള്‍ സ്വീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ജനകീയ സമരങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ സ്വകാര്യ അവയവങ്ങളില്‍ കയറി പിടിക്കുന്നതും ആക്രമിക്കുന്നതുമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; 

(ഡി)ഈ സര്‍ക്കാരിന്‍റെ ഭരണകാലത്ത് പോലീസ് കസ്റ്റഡിയിലും തടവറകളിലും മനുഷ്യാവകാശ ലംഘനം വര്‍ദ്ധിച്ചുവരുന്നുവെങ്കില്‍ ആയത് അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; 

(ഇ)പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് സഞ്ചരിക്കുന്നത് പോലും തടയുകയും വ്യക്തികളുടെ മൌലികാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് പോലീസ് മാറി എന്ന ആരോപണം പോലീസ് നയത്തിന് അനുസൃതമാണോ എന്ന് വിശദമാക്കാമോ; അല്ലെങ്കില്‍ ഇത്തരം സംഭവങ്ങളില്‍ പ്രതികളായ പോലീസുകാര്‍ക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ശിക്ഷിക്കപ്പെടുകയോ മറ്റ് നടപടികള്‍ക്ക് വിധേയമാവുകയോ ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരം വ്യക്തമാക്കാമോ; 

(എഫ്)ഇത്തരം സംഭവങ്ങളില്‍ പോലീസ് കംപ്ലയന്‍റ്സ് അതോറിറ്റി ഇതുവരെ എത്രപേര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിച്ചു; വിശദമാക്കാമോ?

3472

ലോക്കപ്പ് മര്‍ദ്ദനം 

ശ്രീമതി കെ. എസ്. സലീഖ

(എ)സംസ്ഥാനത്ത് നിലവില്‍ ലോക്കപ്പ് മര്‍ദ്ദനം കുടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ ലോക്കപ്പ് മര്‍ദ്ദനം സംബന്ധിച്ച എത്ര പരാതി ലഭിച്ചിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(സി)ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് എത്ര പേര്‍ ഈ സര്‍ക്കാര്‍ വന്നശേഷം നാളിതുവെര മരണപ്പെട്ടു; അവര്‍ ആരൊക്കെ; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)ഈ കാലയളവിനുള്ളില്‍ 18 വയസ്സിന് താഴെയുള്ള എത്ര കുട്ടികളെ ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കി; ഏതൊക്കെ പോലീസ് സ്റ്റേഷനുകളില്‍; വ്യക്തമാക്കുമോ; 

(ഇ)ലോക്കപ്പ് മര്‍ദ്ദനം സംബന്ധിച്ച പരാതികളിന്മേല്‍ എത്ര പോലീസുകാരുടെ പേരില്‍ കേസ്സ് എടുത്തിട്ടുണ്ട്; ഇതുമായി ബന്ധപ്പെട്ട് ഈ കാലയളവിനുള്ളില്‍ എത്ര പോലീസ്കാരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്; അവര്‍ ആരെല്ലാം; വ്യക്തമാക്കുമോ? 

(എഫ്)ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരണപ്പെട്ട കുടംബത്തിന് ഈ കാലയളവിനുള്ളില്‍ എന്ത് തുകയുടെ സാന്പത്തിക സഹായം അനുവദിച്ചു; ഏതൊക്കെ കുടംബങ്ങള്‍ക്ക് എത്ര തുക വീതം; വ്യക്തമാക്കുമോ; 

(ജി)ലോക്കപ്പ് മര്‍ദ്ദനം ഒഴിവാക്കുന്നതിനും ഇതിലേര്‍പ്പെടുന്ന പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ആവശ്യമായ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

3473

കസ്റ്റഡിമരണങ്ങള്‍ 

ശ്രീ. സി. കെ. സദാശിവന്‍

(എ) പോലീസ് കുറ്റക്കാരന്ന് റിപ്പോര്‍ട്ടുചെയ്തിട്ടുള്ള കസ്റ്റഡിമരണങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ; 

(ബി) മറ്റ് കാരണങ്ങള്‍മൂലം ഉണ്ടായിട്ടുള്ള കസ്റ്റഡിമരണങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3474

രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രിമിനല്‍ കേസുകള്‍- കസ്റ്റഡി മരണങ്ങള്‍ 

ശ്രീ. ജി. സുധാകരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2014 മേയ് 31 വരെ എത്ര കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി; ജില്ലാടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2014 മേയ് 31 വരെ എത്ര ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായി; എത്ര സ്ത്രീ പീഡനകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി; ജില്ലാടിസ്ഥാനത്തില്‍ വിവരം ലഭ്യമാക്കുമോ?

3475

കസ്റ്റഡി മരണമടഞ്ഞവരുടെ കുടുംബത്തിനു ധനസഹായം

ശ്രീ. സാജുപോള്‍ 

(എ) കസ്റ്റഡി മരണങ്ങള്‍ ഏതെല്ലാം പോലീസ് സ്റ്റേഷനുകളിലാണ് സംഭവിച്ചതെന്നും, മരണപ്പെട്ടവര്‍ ആരൊക്കെ എന്നും വ്യക്തമാക്കുമോ; 

(ബി) മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നല്‍കുകയുണ്ടായോ; എങ്കില്‍ അത് എത്ര എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

3476

കേരള പോലീസിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കല്‍ 

ശ്രീ. മോന്‍സ് ജോസഫ് 
,, റ്റി.യു. കുരുവിള 
,, സി.എഫ്. തോമസ് 
,, തോമസ് ഉണ്ണിയാടന്‍

(എ)കേരളാ പോലീസില്‍ പരിഷ്കൃത സമൂഹത്തിന് ചേരാത്ത വിധം പ്രവര്‍ത്തനം നടത്തുന്ന കുറച്ച് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഉണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; 

(ബി)കേരളാ പോലീസിന്‍റെ ഓരോ സ്റ്റേഷനിലുമുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും പോലീസിനെ കൂടുതല്‍ ജനസൌഹൃദമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;

3477

നിയമസഭാ സമാജികര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതിന്‍ നോട്ടീസ്

ശ്രീമതി കെ.എസ്. സലീഖ

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് നാളിതുവരെ നിയമസഭാ സാമാജികരെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിക്കേണ്ടതായി വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; 

(ബി)എങ്കില്‍ ഏതെല്ലാം നിയമസഭാ സാമാജികരെ ഏതെല്ലാം പോലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടു; ഏതെല്ലാം പോലീസുദേ്യാഗസ്ഥര്‍ പ്രസ്തുത ജനപ്രതിനിധികള്‍ക്ക് നോട്ടീസ് നല്‍കുകയുണ്ടായി; 

(സി)പ്രാഥമിക മൊഴിയെടുക്കലിന്‍റെ ഭാഗമായി നിയമസഭാ സാമാജികരെ സ്റ്റേഷനിലേക്ക് നോട്ടീസ് അയച്ച് വിളിച്ചുവരുത്തുന്ന നടപടി നിയമാനുസ്യതമാണോ; 

(ഡി)പോലീസ് കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയയ്ക്കാന്‍ പോലീസ് സ്റ്റേഷനുകളില്‍ പോയതായി പറയപ്പെടുന്ന മന്ത്രിമാരടക്കമുള്ള കാബിനറ്റ് റാങ്കുള്ളവര്‍ ആരെല്ലാം; കൃത്യ നിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിച്ചതിന് ഇവരുടെ പേരില്‍ കേസ്സ് എടുത്തിട്ടുണ്ടോ; എങ്ങില്‍ വിശദാംശം വ്യക്തമാക്കുമോ? 

3478

കാപ്പ നിയമപ്രകാരമുള്ള കേസുകള്‍ 

ശ്രീ. എ.കെ. ബാലന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് എത്ര പേരുടെ പേരില്‍ കാപ്പ നിയമപ്രകാരം പോലീസ് കേസ്സെടുത്തിട്ടുണ്ട്; ഈ നിയമപ്രകാരം എത്ര പേരെ നാടുകടത്തിയിട്ടുണ്ട്; നാടുകടത്തിയവരുടെ പേരും അവര്‍ ചെയ്ത കുറ്റവും വ്യക്തമാക്കുമോ; 

(ബി)സി.പി.ഐ. (എം), ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ എത്ര പേരുടെപേരില്‍ കാപ്പ നിയമപ്രകാരം കേസ്സെടുത്ത് നാടുകടത്തിയിട്ടുണ്ട്; പേരും അവര്‍ ചെയ്ത കുറ്റവും വ്യക്തമാക്കുമോ; 

(സി)സി.പി.ഐ. (എം), ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരല്ലാത്ത, ഈ കുറ്റം ചുമത്തിയവരുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കുമോ; 

(ഡി)കാപ്പ നിയമം ചുമത്താന്‍ കാരണമായ കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ഇ)ഈ കുറ്റം ചുമത്തി പുതുതായി എത്ര പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്; അവരുടെ രാഷ്ട്രീയ പശ്ചാത്തലവും ജില്ലതിരിച്ചുള്ള കണക്കും ലഭ്യമാക്കുമോ?

3479

ഗ്രൂപ്പുവഴക്കുകളുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു. ഗ്രൂപ്പു വഴക്കുകളുടെ ഭാഗമായി എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(ബി)ഈ കാലയളവില്‍ കോണ്‍ഗ്രസ്സ്-കേരളകോണ്‍ഗ്രസ്സ്, കോണ്‍ഗ്രസ്സ്-മുസ്ലീം ലീഗ് സംഘര്‍ഷത്തിന്‍റെ പേരില്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് വിശദമാക്കാമോ; 

(സി)മേല്‍പ്പറഞ്ഞ രണ്ടു വിഭാഗങ്ങളിലുമായി എത്ര പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നും എത്ര പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടന്നും എത്ര പേര്‍ കൊലചെയ്യപ്പെട്ടെന്നും വിശദമാക്കാമോ?

3480

എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം

ശ്രീ. കെ. അജിത്

(എ)എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്‍റ് കൃഷ്ണപ്രസാദിനും വനിതാ പ്രവര്‍ത്തക ബിന്ദുരാജിനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും മര്‍ദ്ദനമേറ്റ സംഭവത്തില്‍ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് ; പ്രസ്തുത സംഭവത്തില്‍ എത്രപേരെ പ്രതികളായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികളെയെല്ലാം അറസ്റ്റ് ചെയിതിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ; 

(ബി)പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വനിതയെ മര്‍ദ്ദിച്ച സംഭവം പ്രത്യേക കേസ്സായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; 

(സി)വനിതയെ മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരെ ഏതെല്ലാം വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളതെന്നും വെളിപ്പെടുത്താമോ ?

3481

പൊതുപ്രവര്‍ത്തകര്‍ക്കും ഉദേ്യാഗസ്ഥര്‍ക്കുമെതിരെയുള്ള കേസുകള്‍ 

ശ്രീ.സി.കെ. സദാശിവന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുപ്രവര്‍ത്തകര്‍ക്കും, ഉദേ്യാഗസ്ഥര്‍ക്കും എതിരെ, കായംകുളം, കരീലകുളങ്ങര, കനകകുന്ന്, മാവേലിക്കര, കുറത്തികാട്, വള്ളിക്കുന്നം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ എത്ര കേസ്സുകള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)2012-13 കാലയളവില്‍ പ്രസ്തുത സ്റ്റേഷനുകളിലെ പരിധിയില്‍ ബലാല്‍സംഗം, പിടിച്ചുപറി, മോഷണം, സ്ത്രീപീഡനം എന്നിവ സംബന്ധിച്ച എത്ര കേസ്സുകളില്‍ അനേ്വഷണം പൂര്‍ത്തിയാക്കി കേസ്സെടുത്തിട്ടുണ്ട് എന്ന് വിശദമാക്കാമോ ?

3482

സ്ത്രീപീഡന കേസുകള്‍ 

ശ്രീ. കെ.വി. വിജയദാസ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ കേസ്സുകളിലും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; 

(ബി)രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സുകളില്‍ എത്രപേര്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്;

(സി)ഇക്കാര്യത്തില്‍ കുറ്റവാളികളുടെ നിരക്ക് കുറഞ്ഞു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

3483

സോളാര്‍ കേസ്സ് പ്രതികളുടെ വിദേശ സന്ദര്‍ശനം 

ശ്രീ. എം.എ. ബേബി

(എ)സോളാര്‍ കേസ്സനേ്വഷണത്തിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ സരിത.എസ്. നായരുടേയും ബിജു രാധാകൃഷ്ണന്‍റേയും പാസ്സ്പോര്‍ട്ടുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ടോ; ഇരുവര്‍ക്കും എത്ര പാസ്പോര്‍ട്ടുകളുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)പാസ്പോര്‍ട്ട് രേഖകള്‍ പ്രകാരം ഇരുവരും 2011 ഏപ്രില്‍ 1ന് ശേഷം എത്ര തവണ വിദേശ സന്ദര്‍ശനം നടത്തിയെന്നും അവ ഏതെല്ലാം തീയതികളിലായിരുന്നുവെന്നും എവിടെയെല്ലാമായിരുന്നുവെന്നും വ്യക്തമാക്കുമോ? 

3484

മാസ്കറ്റ് ഹോട്ടലില്‍വച്ച് മാനഭംഗപ്പെടുത്തിയെന്ന സരിത എസ്. നായരുടെ പരാതി

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ) 
ശ്രീമതി കെ. കെ. ലതിക 
'' കെ.എസ്. സലീഖ 
ശ്രീ. എസ്. രാജേന്ദ്രന്‍

(എ)മാസ്കറ്റ് ഹോട്ടലില്‍വെച്ച് മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് സരിത എസ്. നായര്‍ നല്‍കിയ പരാതിയിന്മേല്‍ കേസ് എടുത്ത് അനേ്വഷണം നടത്തിയിട്ടുണ്ടോ; പ്രസ്തുത പരാതിയില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ എന്തെല്ലാമാണ്; 

(ബി)അതു സംബന്ധിച്ച് ഏതെല്ലാം വകുപ്പുകള്‍ പ്രകാരം ആര്‍ക്കെല്ലാം എതിരെ കേസ് എടുത്തിട്ടുണ്ട്; വിശദാംസങ്ങള്‍ വെളിപ്പെടുത്താമോ;

(സി)പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ടോ; കേസ് അനേ്വഷണം നടത്തുന്നത് ആരാണ്;

(ഡി)പ്രസ്തുത പരാതിയില്‍ അനേ്വഷണം നേരിടുന്ന പ്രതി മുഖ്യമന്ത്രിയെ നേരില്‍ കണ്ടതായി അറിയാമോ?

3485

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം - വര്‍ഷംതോറുമുള്ള വര്‍ദ്ധന

ശ്രീ. കെ. വി. വിജയദാസ് 
'' വി. ശിവന്‍കുട്ടി 
'' കെ. വി. അബ്ദുള്‍ ഖാദര്‍ 
'' ആര്‍. രാജേഷ്

(എ)കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്തെങ്ങും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം പരിശോധിച്ചിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാരിന്‍റെ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ കുട്ടികള്‍ക്കെതിരെയുണ്ടായ കുറ്റകൃത്യങ്ങളുടെ എണ്ണവും ഓരോ വര്‍ഷം പിന്നിടുന്പോഴും കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയുടെ ശതമാനവും പരിശോധനാ വിഷയമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)കുറ്റകൃത്യങ്ങളില്‍ കൊലചെയ്യപ്പെട്ട കുട്ടികളുടെയും ബലാത്സംഗം ചെയ്യപ്പെട്ടവരുടെയും എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടോ; വിശദമാക്കാമോ; 

(ഡി)കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ഫലപ്രദമാക്കാന്‍ തയ്യാറാകുമോ?

3486

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി) കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3487

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ 

ഡോ. കെ.ടി. ജലീല്‍ 
ശ്രീമതി പി. അയിഷാ പോറ്റി 
,, കെ.എസ്. സലീഖ 
,, കെ.കെ. ലതിക 

(എ)ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്തെങ്ങും വ്യാപിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)പ്രസ്തുത സ്ഥിതിവിശേഷം പരിഗണിച്ച് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വെളിപ്പെടുത്താമോ;

(സി)ഇതിനായി ക്രമിനല്‍ നിയമ നടപടികളില്‍ ഭേദഗതികള്‍ വരുത്തേണ്ടതുണ്ടെന്ന് കരുതുന്നുണ്ടോ; സുപ്രീംകോടതി ഇക്കാര്യത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; 

(ഡി)സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുണ്ടായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഈ സര്‍ക്കാരിന്‍റെ കാലത്തെ കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ വിശദമാക്കാമോ?

3488

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 

ശ്രീ. എം. ഹംസ

(എ)സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; 1.6.2013 മുതല്‍ 31.3.2014 വരെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ; 

(ബി)1.6.2012-ലെ കണക്കുമായി താരതമ്യം ചെയ്യുന്പോള്‍ കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവ് വരുവാന്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കുമോ; 

(സി)പോലീസ് സേനയെ ക്രമസമാധാനവും കുറ്റാന്വേഷണവും എന്നീ 2 വിഭാഗങ്ങളാക്കി കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്‍റെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ; 

(ഡി)ശ്രീ. പ്രേംശങ്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവോ; വിശദാംശം ലഭ്യമാക്കുമോ? 

3489

രത്നവ്യാപാരി ഹരിഹരവര്‍മ്മയുടെ കൊലപാതകം

ശ്രീ. എം. എ. ബേബി

(എ)തിരുവനന്തപുരത്തു കൊല്ലപ്പെട്ട രത്നവ്യാപാരി ഹരിഹരവര്‍മ്മയുടെ കൈവശമുണ്ടായിരുന്ന രത്നങ്ങള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേതാണെന്നും അതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ രണ്ടാം ഭാര്യ ഗിരിജാമോഹന്‍ കോടതിയെ സമീപിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ; 

(ബി)ഹരിഹരവര്‍മ്മയും പന്മനാഭസ്വാമിക്ഷേത്രവും രാജകുടുംബവുമായി എന്തെങ്കിലും ബന്ധമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(സി)പ്രസ്തുത രത്നങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ ; 

(ഡി)അതു സംബന്ധിച്ചുള്ള ദുരൂഹത പുറത്തുകൊണ്ടുവരാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ?

3490

സ്ത്രീധന പീഡനം

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ സ്ത്രീധന പീഡനം സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ കാലയളവില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ ജീവന്‍ അപഹരിച്ച എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)കേസ്സുകളുടെയും മരണങ്ങളുടെയും ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ?

3491

ഓമന, സ്വസ്തിക എന്നിവരുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണം 

ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍ കൈം നന്പര്‍ 491/2014 ആയി രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്ന ആലംകോട് തുഷാരത്തില്‍ ഓമന, കൊച്ചുമകള്‍ സ്വസ്തിക എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് വിശദമാക്കാമോ; 

(ബി)പ്രസ്തുത കേസില്‍ ആരെയൊക്കെയാണ് പ്രതിചേര്‍ത്തിട്ടുള്ളതെന്നും ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ; 

(സി)കേസിന്‍റെ പ്രധാന്യം കണക്കിലെടുത്ത് ഒരു സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ?

3492

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി

ശ്രീ. രാജു എബ്രഹാം

(എ)ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജിമാലൂരിനെതിരേ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ മൊഴി നല്‍കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; ഏതൊക്കെ വകുപ്പുകളാണ് എഫ്.ഐ.ആര്‍.-ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; എന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; പ്രതിക്കെതിരെ ഇതനുസരിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാന്‍ കഴിയാത്തത്; എഫ്.ഐ.ആര്‍. -ല്‍ പ്രസ്തുത വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ്സെടുത്താല്‍ പ്രതികള്‍ക്കെതിരെ എന്തൊക്കെ നടപടിയാണ് സ്വീകരിക്കേണ്ടത്; 

(ബി)പ്രസ്തുത സംഭവത്തില്‍ എഫ്.ഐ.ആര്‍. തയ്യാറാക്കാതെ കൃത്യവിലോപം വരുത്തിയ ഉദ്യോഗസ്ഥര്‍ ആരൊക്കെ; ഗുരുതരമായ കൃത്യവിലോപം കാണിച്ച പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(സി)പ്രസ്തുത കേസിന്‍റെ തുടര്‍ നടപടി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?

3493

ചങ്ങരംക്കുളം പോലീസ് സ്റ്റേഷനിലെ മരണം സംബന്ധിച്ച അനേ്വഷണ റിപ്പോര്‍ട്ട്

ഡോ.കെ.ടി. ജലീല്‍

(എ)ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ നിന്നും പോയ മോഹനന്‍ എന്ന ചെറുപ്പക്കാരന്‍ മരിക്കാനിടയായ സംഭവം സംബന്ധിച്ച് അനേ്വഷിക്കാന്‍ നിയോഗിക്കപ്പെട്ട ഉദേ്യാഗസ്ഥന്‍റെ അനേ്വഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ എന്ത് നിഗമനത്തിലാണ് പ്രസ്തുത ഉദേ്യാഗസ്ഥര്‍ എത്തിച്ചേര്‍ന്നതെന്ന് വെളിപ്പെടുത്താമോ?

3494

ചങ്ങരകുളം പോലീസ് സ്റ്റേഷനിലെ തൂങ്ങിമരണം 

ഡോ. കെ.ടി. ജലീല്‍

(എ)ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അനേ്വഷണം നടക്കുന്നുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ അനേ്വഷണ സംഘത്തലവനാരാണെന്നും അംഗങ്ങള്‍ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ;

(സി)സംഘത്തില്‍ വനിതാ പോലീസ് ഉദേ്യാഗസ്ഥയെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ ആരാണെന്ന് വ്യക്തമാക്കുമോ?

3495

ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ മരിച്ച അനീഷയുടെ കുടുംബത്തിന് ധനസഹായം 

ഡോ. കെ.ടി. ജലീല്‍

(എ)എടപ്പാള്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ചതായി പറയപ്പെടുന്ന അനീഷയുടെ കുടുംബത്തിന് സാന്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ എത്ര രൂപയുടെ സഹായമാണ് നല്‍കാനുദ്ദേശിക്കുന്നത്;

(സി)ഇത് എന്നത്തേയ്ക്ക് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

3496

കൊയിലാണ്ടി സ്വദേശിയായ യുവതി ഗുരുവായൂരില്‍ നിന്നും അപ്രത്യക്ഷമായത്

ശ്രീ. കെ. ദാസന്‍

(എ)ഗുരുവായൂരില്‍ ഒരു ആശ്രമത്തില്‍ നിന്ന് കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ യുവതി അപ്രത്യക്ഷമായ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)രക്ഷിതാക്കളോടൊപ്പം ആശ്രമത്തിലെത്തിയ യുവതിയുടെ തിരോധാനം സംബന്ധിച്ച് ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ടായിരുന്നുവോ; എങ്കില്‍ പോലീസ് ഇതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; 

(സി)സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരില്‍ നിന്നെല്ലാം തെളിവെടുത്തു; വിശദാംശം വ്യക്തമാക്കാമോ?

3497

കൌമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ നേരെ നടന്ന പീഡനവുമായി ബന്ധപ്പെട്ട കേസ്സുകള്‍

ശ്രീ. ഇ. പി. ജയരാജന്‍

(എ)2011 മെയ് മാസത്തിനുശേഷം നാളിതുവരെ സംസ്ഥാനത്ത് കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ ; 

(ബി)ഇക്കാലയളവില്‍ കൌമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കു നേരെ നടന്ന അതിക്രമങ്ങള്‍, കൊലപാതകം, കൊലപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുള്ള ആക്രമണങ്ങള്‍, ബലാത്സംഗം, മാനഭംഗപ്പെടുത്തല്‍, ആക്രമണങ്ങള്‍ എന്നിങ്ങനെ ഇനം തിരിച്ചുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ലഭ്യമാക്കുമോ ; 

(സി)ഇക്കാലയളവില്‍ കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ദേശീയശരാശരി എത്രയായിരുന്നു ?

3498

കാണാതായ വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ -കാസര്‍കോട് 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ് ജില്ലയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ കാണാതായ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(ബി)ഇതു സംബന്ധിച്ച എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)ഇങ്ങനെ കാണാതെ പോയ പെണ്‍കുട്ടികളെ കണ്ടെത്തിയിട്ടുണ്ടോ; എത്ര കുട്ടികളെ കണ്ടെത്തി; വിശദാംശം ലഭ്യമാക്കാമോ?

3499

കാസര്‍ഗോഡ് മൂളിയാര്‍ കാട്ടിപ്പള്ളം സ്വദേശി റസീനയുടെ ആത്മഹത്യ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ മൂളിയാര്‍ കാട്ടിപ്പളം സ്വദേശി മുഹമ്മദ്കുഞ്ഞിയുടെ മകള്‍ റസീന 2014 മാര്‍ച്ച് മാസത്തില്‍ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)അതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)പ്രസ്തുത കേസ് അനേ്വഷിക്കുന്നതാരാണ്; ഇതു സംബന്ധിച്ച അനേ്വഷണ പുരോഗതി വിശദമാക്കാമോ?

3500

പ്രകാശിന്‍റെ മരണം- ക്രൈം ബ്രാഞ്ച്

ശ്രീ. വി.പി. സജീന്ദ്രന്‍

(എ)കൊല്ലം ജില്ലയില്‍ പൂയപ്പള്ളി പഞ്ചായത്തില്‍ പാണയം ജയാഭവനില്‍ ആര്‍. ബാലകൃഷ്ണന്‍റെ മകന്‍ പ്രകാശിനെ 12.12.2011 വൈകിട്ട് 7 മണിക്ക് മൈലോട് ഇളവാംകോണം ഇറക്കത്ത് വച്ച് ജെ.സി.ബി. ഓടിച്ച് കയറ്റി കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)കേസിന്‍റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ; 

(ഡി)കേസിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഇ)പ്രകാശിന്‍റെ മരണം സംബന്ധിച്ച് ക്രൈം ബ്രാഞ്ചിനെകൊണ്ട് അനേ്വഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 25.11.2011-ലും 22.2.2012-ലും മുഖ്യമന്ത്രിക്ക് പ്രകാശിന്‍റെ അച്ഛന്‍ പരാതി നല്‍കിയതായി അറിയാമോ; 

(എഫ്)എങ്കില്‍ പ്രസ്തുത കേസ് ക്രൈം ബ്രാഞ്ചിനെകൊണ്ട് അനേ്വഷിക്കാന്‍ നടപടി സ്വീകരിക്കുമോ?

3501

കോടാലിയില്‍ പോസ്റ്റുമാനായിരുന്ന ശ്രീ. ജയരമാന്‍റെ ദുരൂഹ സാഹചര്യത്തിലെ മരണം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)പുതുക്കാട് മണ്ഡലത്തിലെ മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയില്‍ പോസ്റ്റ്മാനായിരുന്ന ശ്രീ. ജയരാമന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ കേസിന്‍റെ പുരോഗതി വിശദമാക്കാമോ?

3502

ശ്രീജിത്തിന്‍റെ മരണം സംബന്ധിച്ച അന്വേഷണം

ശ്രീമതി കെ.കെ. ലതിക

(എ)കോഴിക്കോട് റൂറല്‍ വടകര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്മരത്തൂരില്‍ 21.04.2014ന് ആത്മഹത്യ ചെയ്ത ശ്രീജിത്ത് എന്നയാളുടെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ എന്ന് വ്യത്കമാക്കുമോ; 

(ബി)ശ്രീ. ശ്രീജിത്തിന്‍റെ മരണത്തില്‍ അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമുരന്ന് ലോബിക്ക് പങ്കുണ്ടെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ?

3503

വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് 

ശ്രീ.എം. ചന്ദ്രന്‍

(എ)2013-14 കാലയളവില്‍ സംസ്ഥാനത്തെ വിമാന താവളങ്ങളിലൂടെ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയതിന് എത്ര പേരെയാണ് പിടികൂടിയിട്ടുള്ളത്; എത്ര കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തിട്ടുള്ളത്; 

(ബി)അപ്രകാരം കൊണ്ടുവരുന്ന സ്വര്‍ണ്ണം വാങ്ങിക്കുന്ന ഏതെങ്കിലും സ്വര്‍ണ്ണവ്യാപാരികളെ അനേ്വഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ; 

(സി)എങ്കില്‍ അവരുടെ പേരില്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടു ള്ളതെന്നു വ്യക്തമാക്കുമോ ?

3504

വ്യാജ പാസ്പോര്‍ട്ട് മാഫിയ 

ശ്രീ. കെ.കെ. നാരായണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ സംസ്ഥാനത്ത് വ്യാജ പാസ്പോര്‍ട്ടുകള്‍ പിടികൂടിയ എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമൊ; 

(ബി)വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് കൊടുക്കുന്ന നിരവധി ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതുവഴി നിരവധി പേര്‍ വ്യാജവിലാസത്തില്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചതായുമുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ വ്യാജ പാസ്പോര്‍ട്ട് മാഫിയയ്ക്കെതിരെ എന്തു നടപടി സ്വീകരിസ്സിട്ടുണ്ടെന്നു വ്യക്തമാക്കാമോ?

3505

അനധികൃത സ്വര്‍ണ്ണ കള്ളക്കടത്തും കൈവശം വയ്ക്കലും 

ശ്രീ. എ.എം. ആരിഫ്

അനധികൃത സ്വര്‍ണ്ണം കൈവശം വെച്ചതിനും സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയതിനും എതിരെ സംസ്ഥാനത്ത് എടുത്ത കേസുകളുടെ എണ്ണം കഴിഞ്ഞ മൂന്നു വര്‍ഷം എത്രയാണെന്ന് വെളിപ്പെടുത്താമോ?

3506

യത്തീംഖാനയിലേയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തി കൊണ്ടുവന്ന സംഭവം 

ശ്രീ. എം. എ. ബേബി

(എ) യത്തീംഖാനയിലേയ്ക്ക് അന്യസംസ്ഥാനത്തുനിന്നും കുട്ടികളെ കടത്തി കൊണ്ടുവന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിഷയത്തില്‍ പോലീസ് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(ബി) രജിസ്റ്റര്‍ ചെയ്ത കേസ്സുകളുടെ എഫ്.ഐ.ആറുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി) കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറുകള്‍ റദ്ദാക്കാന്‍ ഹര്‍ജികള്‍ ലഭിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച നിലപാട് എന്താണെന്ന് വെളിപ്പെടുത്തുമോ; 

(ഡി) അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ആരൊക്കെയാണ്?

3507

ദാറുല്‍ ഫുര്‍ഖാന്‍ ഇസ്ലാമിക് സെന്‍റര്‍ പോലീസ് പൂട്ടി സീല്‍ ചെയ്തതിനു കാരണം 

ശ്രീ. പി.റ്റി.എ. റഹീം

(എ)മണ്ണാര്‍ക്കാട്-തെങ്കര-ചിറപ്പാലം എന്ന സ്ഥലത്ത് ദാറുല്‍ ഫുര്‍ഖാന്‍ ഇസ്ലാമിക് സെന്‍റര്‍ എന്ന സ്ഥാപനം പോലീസ് പൂട്ടി സീല്‍ ചെയ്തിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ കാരണമെന്താണെന്ന് വ്യക്തമാക്കുമോ; 

(സി)മതപാഠശാലകളും, സെമിനാരികളും നടത്തുന്നതിന് എവിടെ നിന്നാണ് ലൈസന്‍സ് എടുക്കേണ്ടത്; വിശദമാക്കാമോ?

3508

ജനമൈത്രി പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദ മാക്കാമോ ; 

(ബി)പ്രസ്തുത സംവിധാനത്തിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ; 

(സി)എങ്കല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

3509

പോലീസ് സ്റ്റേഷനുകളില്ലാത്ത അസംബ്ലി മണ്ധലങ്ങള്‍

ഡോ. കെ. ടി. ജലീല്‍

(എ)സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളില്ലാത്ത അസംബ്ലിനിയോജക മണ്ധലങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ

(ബി)പോലീസ് സ്റ്റേഷന്‍ ഇല്ലാത്ത മണ്ധലങ്ങളില്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ എന്നത്തേക്ക് ഇവ യാഥാര്‍ത്ഥ്യമാകുമെന്ന് വ്യക്തമാക്കുമോ?

3510

പോത്തന്‍കോട് കേന്ദ്രമായി പോലീസ് സര്‍ക്കിള്‍ 

ശ്രീ. പാലോട് രവി

(എ)തിരുവനന്തപുരം ജില്ലയില്‍ പോലീസ് സര്‍ക്കിളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് തയ്യാറാക്കിയിട്ടുണ്ടോ; 

(ബി)തിരുവനന്തപുരം റൂറല്‍ പോലീസ് സൂപ്രണ്ടിന്‍റെ കീഴില്‍ ഏറ്റവും കൂടുതല്‍ വി.വി.ഐ.പി.കള്‍ വന്നുപോകുന്ന ശാന്തിഗിരി ആശ്രമം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പോത്തന്‍കോട് കേന്ദ്രമായി ഒരു പോലീസ് സര്‍ക്കിള്‍ ആരംഭിക്കാന്‍ പോലീസ് ഹെഡ്ക്വര്‍ട്ടേഴ്സ് നിര്‍ദ്ദേശം തയ്യാറാക്കിയിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ അത് എന്നാണ് ഗവണ്‍മെന്‍റിന് ലഭിച്ചത്;

(ഡി)അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു;

(ഇ)നടപ്പ് സാന്പത്തിക വര്‍ഷം തന്നെ പോത്തന്‍കോട് കേന്ദ്രമായി പോലീസ് സര്‍ക്കിള്‍ ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3511

എഴുകോണ്‍ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം 

ശ്രീമതി. പി. അയിഷാപോറ്റി

(എ)കൊല്ലം റൂറല്‍ ജില്ലയിലെ എഴുകോണ്‍ പോലീസ് സ്റ്റേഷന്‍ എത്ര വര്‍ഷമായി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു;

(ബി)അടിസ്ഥാന സൌകര്യങ്ങളുടെയും സ്ഥലപരിമതിയുടെയും അഭാവം മൂലം എഴുകോണ്‍ ഫോലീസ് സ്റ്റേഷന്‍ വളരെയധികം പ്രയാസങ്ങള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എഴുകോണ്‍ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭൂമി കണ്ടെത്താന്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദമാക്കുമോ?

3512

കായംകുളം ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പോലീസ് എയ്ഡ് പോസ്റ്റ് 

ശ്രീ.സി.കെ. സദാശിവന്‍

കായംകുളം മണ്ഡലത്തിലെ പ്രശസ്തമായ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ സ്ഥിരമായി ഒരു പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

3513

ഉപ്പളയില്‍ പുതിയ പോലീസ് സ്റ്റേഷന്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

(എ)ഉപ്പളയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ എപ്പോള്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാനാകുമെന്നും, ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വ്യക്തമാക്കാമോ?

3514

കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍ വിഭജിച്ച് "ഐക്കരപ്പടി' കേന്ദ്രമായി പുതിയ പോലീസ് സ്റ്റേഷന്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍ വിഭജിച്ച് "ഐക്കരപ്പടി' കേന്ദ്രമായി പുതിയ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ടോ; 

(ബി)ഇതു സംബന്ധിച്ച് 67514/ഇ1/2013/ ആഭ്യന്തരം എന്ന ഫയലില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിക്കുമോ?

3515

മംഗലത്ത് പോലീസ് സ്റ്റേഷന്‍-മലപ്പുറം

ഡോ. കെ. ടി. ജലീല്‍

(എ)മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ മംഗലത്ത് പോലീസ് സ്റ്റേഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് ഏതെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മംഗലം കൂട്ടായി തീരദേശമേഖലയില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3516

കണ്ണൂര്‍ ജില്ലയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത പോലീസ് സ്റ്റേഷനുകള്‍ 

ശ്രീ. റ്റി.വി. രാജേഷ്

(എ)കണ്ണൂര്‍ ജില്ലയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത ഏതൊക്കെ പോലീസ് സ്റ്റേഷനുകളാണുള്ളത്;

(ബി)അത്തരം പോലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?

3517

തൃക്കരിപ്പൂര്‍ അയിറ്റിയില്‍ പോലീസ് സ്റ്റേഷന്‍

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കിരപ്പൂര്‍)

(എ)കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ അയിറ്റിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച തീരദേശ പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം ഇനിയും ആരംഭിക്കാന്‍ കഴിയാതെവന്നതിന്‍റെ കാരണം വ്യക്തമാക്കുമോ; 

(ബി)തീരദേശ പോലീസ് സ്റ്റേഷന്‍ എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

3518

റോഡപകടങ്ങളും മരണങ്ങളും 

ശ്രീ. പാലോട് രവി 
,, ജോസഫ് വാഴക്കന്‍ 
,, റ്റി.എന്‍. പ്രതാപന്‍ 
,, വി.ഡി. സതീശന്‍ 

(എ)സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് റോഡപകടങ്ങളെ കുറിച്ച് പോലീസ് വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ; 

(ഡി)റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പോലീസ് വകുപ്പ് മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

3519

2011 മുതല്‍ 2014 മാര്‍ച്ച് 31 വരെയുളള റോഡപകടങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

(എ)ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ എത്ര പേര്‍ വീതം മരണപ്പെട്ടുവെന്നാണ് ആഭ്യന്തരവകുപ്പ് കണക്കാക്കിയിട്ടുളളത;് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)2011 മുതല്‍ 2014 മാര്‍ച്ച് 31 വരെയുളള വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്‍റെ പാതകളെ ചോരക്കളമാക്കിയ എത്ര അപകടങ്ങള്‍ നടന്നിട്ടുണ്ട്;

(സി)ഇരുചക്ര വാഹനയാത്രികരാണോ അപകടങ്ങളില്‍ കൂടുതലായും പെടുന്നത്; എങ്കില്‍ പ്രസ്തുത വര്‍ഷങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം എത്ര വീതമെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത വര്‍ഷങ്ങളില്‍ ഇരുചക്ര വാഹനാപകടങ്ങളുടെ എണ്ണം എത്ര വീതമെന്ന് വെളിപ്പെടുത്തുമോ;

(ഇ)പ്രസ്തുത വര്‍ഷങ്ങളില്‍ കെ. എസ്. ആര്‍. ടി. സി ബസ്സപകടങ്ങളില്‍ എത്ര പേരും സ്വകാര്യ ബസ്സപകടങ്ങളില്‍ എത്ര പേരും മരണപ്പെട്ടുവെന്നാണ് കണക്കാക്കിയിട്ടുള്ളത്; 

(എഫ്)പ്രസ്തുത വര്‍ഷങ്ങളില്‍ ട്രക്ക്, കാറുകള്‍, മുച്ചക്രവാഹനാപകടങ്ങളില്‍ മരണപ്പെട്ടവര്‍ എത്ര വീതമെന്ന് വ്യക്തമാക്കുമോ; 

(ജി)പ്രസ്തുത വര്‍ഷങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്രൈവിംഗ് മുഖേനയും, പരിശോധനകളിലും പെട്ട് മരണപ്പെട്ടവര്‍ എത്ര വീതമെന്ന് വ്യക്തമാക്കുമോ; 

(എച്ച്)പ്രസ്തുത വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ ഉള്‍പ്പെടെയുളള കാബിനറ്റ് റാങ്ക് ഉള്ളവരുടെ വാഹനമോ ഇവരുടെ പൈലറ്റ് വാഹനമോ ഇടിച്ച് എത്രപേര്‍ മരണപ്പെട്ടുവെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ കാബിനറ്റ് റാങ്ക് ഉള്ള ആരുടെയൊക്കെ വാഹനമാണ് ഇത്തരത്തിലുളള അപകടത്തിനു കാരണമായതെന്നും വ്യക്തമാക്കുമോ?

3520

ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)ഇരുചക്രവാഹനമോടിക്കുന്പോള്‍ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്നും ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ; 

(ബി)എന്തെങ്കിലും അസുഖബാധിതരെ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം അസുഖമുള്ളവരെയാണ് ഒഴിവാക്കിയിട്ടുള്ളത്; ആയതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അധികാരമുള്ള ഉദേ്യാഗസ്ഥര്‍ ആരെല്ലാം എന്ന് വിശദമാക്കുമോ; 

(സി)പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ ഉണ്ടെങ്കില്‍ അവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.