|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3331
|
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ ശന്പളം
ശ്രീ. കെ. രാജു
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 31-5-2014 വരെ മന്ത്രിമാരുടെ ഓരോരുത്തരുടെയും പേഴ്സണല്‍ സ്റ്റാഫില്‍ ഉള്ളവര്‍, ശന്പളം, വിവിധ അലവന്‍സുകള്‍ എന്നീ ഇനത്തില്‍ എത്ര തുക കൈപ്പറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(
ബി)ഈ കാലവളവില്‍ മന്ത്രിമാര്‍, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫിലുള്ളവര്‍ റ്റി.എ., ഡി.എ. എന്നീ ഇനങ്ങളില്‍ എന്ത് തുക വീതം കൈപ്പറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(സി)ഈ കാലയളവില്‍ മേല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ അവരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സാ ചെലവിനത്തില്‍ എന്ത് തുക വീതം പറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
|
3332 |
മന്ത്രിമാരുടെ അന്യസംസ്ഥാന യാത്ര
ശ്രീ. രാജു എബ്രഹാം
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം മന്ത്രിമാര്‍ ഔദേ്യാഗികമായി വിവരങ്ങള്‍ കൈമാറാതെ അന്യസംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ;
(ബി)ഏതെല്ലാം മന്ത്രിമാര്‍ ഏതെല്ലാം തീയതിയില്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന് വ്യക്തമാക്കാമോ;
(സി)ഈ യാത്രകള്‍ക്കായി സംസ്ഥാന ഖജനാവില്‍ നിന്നും എത്ര തുക ചെലവായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)ഇവയില്‍ ഔദേ്യാഗിക യാത്രകള്‍ ഏതെല്ലാം; അനൌദേ്യാഗിക യാത്രകള്‍ ഏതെല്ലാം; വിശദാംശം ലഭ്യമാക്കുമോ?
|
3333 |
അനര്‍ഹമായി ബി.പി.എല്‍. റേഷന്‍കാര്‍ഡ് കൈവശം വയ്ക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി
ശ്രീ. കെ. രാജു
(എ)സംസ്ഥാനത്ത് ബി.പി.എല്‍. കാര്‍ഡുകള്‍ ഉണ്ടായിരുന്ന എത്ര സര്‍ക്കാര്‍ ജീവനക്കാരാണ് ആകെ ഉള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ഇവരില്‍ എത്ര ജീവനക്കാരില്‍ നിന്നും പ്രസ്തുത കാര്‍ഡുകള്‍ തിരികെ വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)അനര്‍ഹമായി ബി.പി.എല്‍. കാര്‍ഡുകള്‍ കൈവശം വച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോഴുമുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)ഓരോ സര്‍ക്കാര്‍ വകുപ്പിലും "താന്‍ ബി.പി.എല്‍. കാര്‍ഡില്‍ ഉള്‍പ്പെടുന്നില്ല' എന്ന സത്യപ്രസ്താവന എഴുതി വാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ; അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ തിരികെ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
3334 |
ആലപ്പുഴ ജില്ലയില്‍ ബി.പി.എല്‍-ലേയ്ക്ക് മാറ്റിയ റേഷന്‍ കാര്‍ഡുകള്‍
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ ജില്ലയില്‍ നടന്ന മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയില്‍ എ.പി.എല്‍ റേഷന്‍ കാര്‍ഡില്‍ നിന്നും ബി.പി.എല്‍-ലേയ്ക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ എത്ര പേരില്‍ നിന്നും ലഭിച്ചു;
(ബി)പ്രസ്തുത അപേക്ഷകരുടെ പേരും മേല്‍വിലാസവും വ്യക്തമാക്കാമോ;
(സി)ഇതില്‍ ബി.പി.എല്‍-ലേയ്ക്ക് മാറ്റിയവരുടെ പേരും മേല്‍വിലാസവും ലഭ്യമാക്കുമോ;
(ഡി)അന്പലപ്പുഴ താലൂക്കില്‍ എത്ര പേര്‍ക്ക് ബി.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍ ലഭിച്ചു എന്ന് അറിയിക്കാമോ?
|
3335 |
നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിബന്ധനകള്‍
ശ്രീ. എ. കെ. ബാലന്‍
(എ)ഫെയ്സ് ബുക്കില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയോ, മറ്റു ളളവരുടെ അഭിപ്രായത്തോട് ലൈക്ക് ചെയ്തതിന്‍റെയോ പേരില്‍ പോലീസുകാര്‍ ഉള്‍പ്പെടെ എത്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്;
(ബി)ജീവനക്കാരുടെ വകുപ്പു തിരിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; എന്തെല്ലാം നടപടികളാണ് ഓരോരുത്തരുടെയും പേരില്‍ സ്വീകരിച്ചത്;
(സി)സര്‍വ്വീസ് ചട്ടങ്ങളിലെ ഏതെല്ലാം ചട്ടങ്ങള്‍ അനുസരിച്ചാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്;
(ഡി)എത്ര പേരുടെ പേരിലുളള നടപടി ഇതിനകം പിന്‍വലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഇ)നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ജീവനക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നയം രൂപീകരിക്കുകയോ അത് ഉത്തരവായോ സര്‍ക്കുലറായോ പുറപ്പെടുവിക്കുകയോ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3336 |
ഉദേ്യാഗസ്ഥരുടെ കുറവ്മൂലമുള്ള ഭരണ പ്രതിസന്ധി
ശ്രീ. പി. ഉബൈദുള്ള
(എ)സിവില്‍ സര്‍വ്വീസ് ഉദേ്യാഗസ്ഥരുടെ എണ്ണക്കുറവുമൂലം ഭരണ പ്രതിസന്ധിയുണ്ടായിട്ടുണ്ടോ ;
(ബി)ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ് കേഡറുകളിലായി നിലവില്‍ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് ക്വാട്ട എത്രയാണ് ; അതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വ്യക്തമാക്കുമോ ;
(സി)ഭരണ പ്രതിസന്ധി മറികടക്കുന്നതിനും സിവില്‍ സര്‍വ്വീസിന്‍റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനത്ത് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്(കെ.എ.എസ്) രൂപീകരിക്കുന്ന കാര്യം ഏതു ഘട്ടത്തിലാണ് ; വിശദാംശം നല്‍കുമോ ;
(ഡി)കെ.എ.എസ്.ലേക്കുള്ള റിക്രൂട്ട്മെന്‍റ്, യോഗ്യത, പ്രമോഷന്‍ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമോ ;
(ഇ)വിവിധ വകുപ്പുകളില്‍ ഉയര്‍ന്ന കേഡറുകളില്‍ നിലവിലുള്ള ഉദേ്യാഗസ്ഥര്‍ക്ക് കെ.എ.എസ്. ലേക്ക് പ്രമോഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ ?
|
3337 |
കോടതിയുത്തരവുകള്‍ മലയാളത്തിലാക്കാന്‍ നടപടി
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)കോടതികളുടെ നടപടിക്രമങ്ങളും, ഉത്തരവുകളും മലയാള ഭാഷയിലാക്കണമെന്നുള്ള ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിനായി സത്വര നടപടി സ്വീകരിക്കുമോ;
(സി)പ്രാധാന്യമുള്ള കോടതിയുത്തരവുകളെങ്കിലും മലയാളത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
T3338 |
കോടതി ഭാഷ മലയാളമാക്കുന്നതിന് നടപടി
ശ്രീ. എം. ചന്ദ്രന്‍
(എ)മുന്‍സിഫ് കോടതി, മജിസ്ട്രേറ്റ് കോടതി എന്നിവിടങ്ങളിലെ കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്;
(ബി)കോടതിഭാഷ മലയാളമാക്കുന്നതിന് സമീപകാലത്ത് ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)ഇതു സംബന്ധിച്ച് സര്‍ക്കാരിന്‍റെ നയമെന്താണ്; വിശദാംശം വ്യക്തമാക്കുമോ?
|
3339 |
സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ അഡ്വക്കേറ്റുകള്‍ക്ക് നല്കിയ ഫീസ്
ശ്രീമതി കെ. എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2014 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ കക്ഷിയായ കേസ്സുകള്‍, സര്‍ക്കാരിനെതിരായി വന്നിട്ടുള്ള കേസ്സുകള്‍ തുടങ്ങിയ സുപ്രീം കോടതി, ഹൈക്കോടതി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹാജരാകുന്നതിന് നിയോഗിക്കപ്പെട്ട അഡ്വക്കേറ്റുമാര്‍ക്ക് നല്‍കിയ ഫീസ് എത്ര; 2011-12, 2012-13, 2013-14 എന്നിങ്ങനെ തരം തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഈ കാലയളവിനുള്ളില്‍ പ്രസ്തുത കേസ്സുകളില്‍ കോടതിയില്‍ ഹാജരാകുന്നതിന് നിയോഗിക്കപ്പെട്ട പൊതുഭരണ വകുപ്പ് ഉള്‍പ്പെടെയുള്ള മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ സര്‍ക്കാര്‍ 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ യാത്ര ബത്ത, ദിനബത്ത എന്നിവയ്ക്കായി നല്‍കിയ തുക എത്ര;
(സി)ഈ സര്‍ക്കാര്‍ വന്നശേഷം ഇത്തരത്തില്‍ എത്ര കേസ്സുകളില്‍ വിവിധ കോടതികളില്‍ തീര്‍പ്പു ലഭിച്ചിട്ടുണ്ട്; എത്ര കേസ്സുകള്‍ നിലവിലുണ്ട്; വ്യക്തമാക്കുമോ;
(ഡി)ഈ സര്‍ക്കാര്‍ വന്നതിനുശേഷം എത്ര കേസ്സുകളില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്; പ്രസ്തുത വിമര്‍ശനം ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്ഥീകരിച്ചു; വ്യക്തമാക്കുമോ?
|
T3340 |
ഞാറക്കലില്‍ ഫസ്റ്റ്ക്ളാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ മണ്ധലത്തില്‍ ഞാറക്കലില്‍ ഫസ്റ്റ് ക്ളാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എങ്കില്‍
പ്രസ്തുത കോടതി എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ?
|
3341 |
മജിസ്ട്രേറ്റ് കോടതികളില്‍ പി.എസ്.സി. വഴി സ്ഥിര നിയമനം
ശ്രീ. ഹൈബി ഈഡന്‍
(എ)ജി.ഒ.(എം.എസ്)നം. 94/2014/ആഭ്യ. 13.05.2014 എന്ന ഉത്തരവ്പ്രകാരം സ്ഥാപിച്ചിട്ടുള്ള മജിസ്ട്രേറ്റ് കോടതികളില്‍ ടൈപ്പിസ്റ്റ്, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകളില്‍ പി.എസ്.സി. വഴി സ്ഥിര നിയമനം നടത്തുന്നതിനു പകരം കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്താനൊരുങ്ങുന്നു എന്ന പരാതിയില്‍ വാസ്തവമുണ്ടോ;
(ബി)വാസ്തവമാണെങ്കില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുള്ള നിയമനത്തിനു പകരം സ്ഥിരം നിയമനം നടത്തുന്ന കാര്യം പരിഗണിക്കാനാകുമോ;
(സി)പരിഗണിക്കാനാകില്ല എങ്കില്‍ എന്താണ് കാരണമെന്ന് വിശദീകരിക്കുമോ?
|
3342 |
സെസ്സ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, എ. റ്റി. ജോര്‍ജ്
,, സണ്ണി ജോസഫ്
(എ) "സെസ്സ്' ഏറ്റെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി) സെസ്സ് ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) ഇതുമൂലം സെസ്സിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുന്നതെന്ന് വിശദമാക്കുമോ;
(ഡി) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രസ്തുത സ്ഥാപനത്തിന്‍റെ വികസന പ്രവര്‍ത്തനത്തിന് എന്തു തുകയാണ് ചെലവഴിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
3343 |
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശാസ്ത്ര- സാങ്കേതിക വിഷയങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ സജ്ജമാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ;
(ബി)എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെല്ലാം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അതിന്‍റെ വിശദാംശങ്ങളും ലഭ്യമാക്കുമോ;
(സി)ഈ വര്‍ഷം ഏതെല്ലാം സ്ഥാപനങ്ങളില്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിന്‍റെ വിശദാംശങ്ങളും ലഭ്യമാക്കുമോ?
|
3344 |
വികസനനോന്‍മുഖ പരിശീലന പരിപാടി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, വര്‍ക്കല കഹാര്‍
,, പി. എ. മാധവന്‍
,, കെ. ശിവദാസന്‍ നായര്
(എ)സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വികസനോന്‍മുഖമായ പരിശീലന പരിപാടിക്ക് എന്തെല്ലാം സംവിധാനങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ; വ്യക്തമാക്കാമോ ;
(ബി)പ്രസ്തുത ലക്ഷ്യം നേടുന്നതിനായി സംസ്ഥാന പരിശീലന നയം പരിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
(സി)പ്രസ്തുത പരിപാടി നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദമാക്കാമോ ?
|
3345 |
പിന്നോക്ക സമുദായങ്ങള്‍ക്കുള്ള തൊഴില്‍ സംവരണം
ശ്രീ.സി. മമ്മൂട്ടി
,, എന്‍. ഷംസുദ്ദീന്‍
,, റ്റി.എ. അഹമ്മദ് കബീര്
,, കെ.എന്‍.എ. ഖാദര്‍
(എ)പിന്നോക്ക സമുദായങ്ങള്‍ക്കുള്ള തൊഴില്‍ സംവരണ പട്ടികയില്‍ മാറ്റങ്ങളെന്തെങ്കിലും വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)നിലവിലെ സംവരണ ശതമാനം അതത് സമുദായങ്ങളുടെ കൃത്യമായ ജനസംഖ്യയ്ക്ക് ആനുപാതികമായിട്ടുള്ളതാണോ എന്ന് വ്യക്തമാക്കുമോ;
(സി)അതിനടിസ്ഥാനമാക്കിയ ജനസംഖ്യാ കണക്കുകള്‍ ഏതു വിധത്തിലാണ് തിട്ടപ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ ?
|
T3346 |
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം
ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
സംസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പ്രവര്‍ത്തനമാരംഭിച്ചശേഷം എത്ര കേസ്സുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും പ്രതിമാസം എത്ര കേസ്സുകള്‍ ട്രിബ്യൂണലിനുമുന്പാകെ വരുന്നുണ്ടെന്നും വ്യക്തമാക്കുമോ?
|
3347 |
സിവില്‍ സര്‍വ്വീസ് ബോര്‍ഡിന്‍റെ രൂപീകരണം
ശ്രീ. പി. എ. മാധവന്‍
,, തേറന്പില്‍ രാമകൃഷ്ണന്
,, സണ്ണി ജോസഫ്
,, എം. പി. വിന്‍സെന്‍റ്
(എ)സിവില്‍ സര്‍വ്വീസ് ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ബോര്‍ഡിന്‍റെ രൂപീകരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3348 |
സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് ബോര്‍ഡ് രൂപീകരണം
ശ്രീ. രാജു എബ്രഹാം
(എ)സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് ബോര്‍ഡ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;
(ബി)ബോര്‍ഡിന്‍റെ പ്രവര്‍ത്തനം എന്നുമുതല്‍ അരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; ഏതു കാറ്റഗറി വരെയുള്ള ഉദ്യോഗസ്ഥരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്;
(സി)നിലവില്‍ വിരമിക്കല്‍ പ്രായം, പെന്‍ഷന്‍ തുടങ്ങിയവ സംബന്ധിച്ച് വ്യത്യസ്തമായ രീതികള്‍ പല വകുപ്പുകളിലും നിലനില്‍ക്കെ,സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് ബോര്‍ഡ് രൂപീകരിച്ചാല്‍ പ്രസ്തുത വിഷയങ്ങളില്‍ ഏകീകരണം ഉണ്ടാകുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3349 |
സംസ്ഥാന സിവില്‍ സര്‍വ്വീസ് രൂപീകരണം
ശ്രീ. സാജുപോള്‍
(എ)സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
(ബി)വകുപ്പുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സിവില്‍ സര്‍വ്വീസ് മേഖലയില്‍ എന്തെങ്കിലും പരിഷ്കാരം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)സംസ്ഥാന സിവില്‍ സര്‍വ്വീസ് രൂപീകരണം പരിഗണനയിലുണ്ടോ; എങ്കില്‍ ആയതിന്‍റെ ഘടന വിശദമാക്കുമോ; രൂപീകരണത്തിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ് എന്ന് വിശദമാക്കുമോ;
(ഡി)ഇതുസംബന്ധിച്ച് പഠനം നടത്താന്‍ രൂപീകരിച്ച കമ്മിറ്റി എത്ര തവണ യോഗം ചേര്‍ന്നു; അതിലെ അംഗങ്ങള്‍ ആരൊക്കെ; കമ്മിറ്റിയുടെ പ്രവര്‍ത്തനം വിശദമാക്കുമോ?
|
3350 |
എല്ലാ നിയമനങ്ങളും പി.എസ്.സി. മുഖേനയാക്കാന്‍ നടപടി
ശ്രീ. എം. ഹംസ
സംസ്ഥാനത്ത് എല്ലാ മേഖലകളിലെയും നിയമനം പി.എസ്.സി. മുഖേനയാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
|
3351 |
ഒഴിവുള്ള തസ്തികകള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളിലായി എത്ര ഒഴിവുകള്‍ നികത്തപ്പെടാനുണ്ട്; വിശദമാക്കുമോ?
|
3352 |
സ്പെഷ്യല്‍ സ്കൂളുകളിലെ അധ്യാപക നിയമനം
ശ്രീ. ജെയിംസ് മാത്യു
(എ)അന്ധവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്കൂളുകളില്‍ അധ്യാപക നിയമനത്തിനുള്ള പി.എസ്. സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍ എത്ര പേര്‍ക്ക് നിയമനത്തിന് അഡൈ്വസ് മെമ്മോ അയിച്ചിട്ടുണ്ട് എന്നറിയിക്കുമോ;
|
3353 |
പി.എസ്.സി മുഖേന സര്‍വ്വകലാശാലകളിലെ അനദ്ധ്യാപക നിയമനം
ശ്രീ. എം.എ. വാഹീദ്
(എ)കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലെയും അനദ്ധ്യാപക നിയമനങ്ങള്‍ കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിട്ടു കൊടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസ്തുത ഉത്തരവ് നടപ്പായിട്ടില്ലെന്നുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ എന്തുനടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?
|
3354 |
ഒഴിവുകള്‍ പി. എസ്. സി. ക്ക് റിപ്പോര്‍ട്ടു ചെയ്യാന്‍ നടപടി
ശ്രീ. ബി. സത്യന്‍
(എ)വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ എത്ര ദിവസത്തിനകം പി. എസ്. സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുളളത്; വ്യക്തമാക്കുമോ;
(ബി)ചില വകുപ്പുകള്‍ ഇതില്‍ അലംഭാവം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ എത്രയും പെട്ടെന്ന് പി. എസ്. സി.ക്ക് റിപ്പോര്‍ട്ടു ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?
|
3355 |
കോളേജ് അദ്ധ്യാപക നിയമനത്തിന് വിദ്യാഭ്യാസ യോഗ്യതയുടെ മാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്ന രീതി
ശ്രീ. കെ. മുരളീധരന്‍
(എ)കോളേജ് അധ്യാപക നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്പോള്‍ ഉദേ്യാഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് റാങ്ക് നിര്‍ണ്ണയത്തിന് പരിഗണിക്കുന്നുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഇത് ഏത് വിധമാണെന്ന് വിശദീകരിക്കാമോ;
(സി)വിവധ സര്‍വ്വകലാശാലകളില്‍നിന്ന് വിവിധ വര്‍ഷങ്ങളില്‍ യോഗ്യതാപരീക്ഷകള്‍ പാസ്സായ ഉദേ്യാഗാര്‍ത്ഥികളുടെ മാര്‍ക്കില്‍ ഏകീകൃത സ്വഭാവം ഇല്ലാതിരിക്കെ എന്തു മാനദണ്ധം അനുസരിച്ചാണ് പ്രസ്തുത മാര്‍ക്ക് റാങ്ക് നിര്‍ണ്ണയത്തിന് പരിഗണിക്കുന്നതെന്നറിയിക്കുമോ;
(ഡി)യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് റാങ്ക് നിര്‍ണ്ണയത്തിന് കൂട്ടിച്ചേര്‍ക്കുന്പോള്‍ അഖിലേന്ത്യ പ്രവേശന പരീക്ഷകളില്‍ പിന്തുടരുന്ന രീതിയില്‍ വര്‍ഷം സര്‍വ്വകലാശാല അടിസ്ഥാനത്തില്‍ ശരാശരി മാര്‍ക്ക് നിര്‍ണ്ണയിച്ച് തദനുസൃതമായ ആനുപാതിക വെയിറ്റേജ് നല്‍കുന്ന രീതി സ്വീകരിക്കുമോ?
|
3356 |
ആലപ്പുഴ ജില്ലയിലെ എല്‍.ഡി.സി. നിയമനം
ശ്രീ. എ.എം. ആരിഫ്
(എ)എല്‍.ഡി.സി യുടെ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ വൈകുന്നതിനുള്ള കാരണമെന്താണെന്ന് അറിയിക്കുമോ;
(ബി)ആലപ്പുഴ ജില്ലയിലെ എല്‍.ഡി.സി റാങ്ക് ലിസ്റ്റില്‍ നിന്ന് ഇതുവരെ എത്ര നിയമനങ്ങള്‍ നടന്നു; അഡൈ്വസ് ചെയ്തതെത്ര; വിശദമാക്കുമോ;
(സി)ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നിയമനം നടത്താത്തത് എത്രയാണ്; കാരണം വ്യക്തമാക്കുമോ;
(ഡി)ഒഴിവുകളുണ്ടായിട്ടും യഥാസമയം റിപ്പോര്‍ട്ടുചെയ്യാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം നടപടികള്‍ സ്വീകരിക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളുമോ?
|
3357 |
മലപ്പുറം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്‍റ്, എല്‍.ഡി.സി നിയമനം
ശ്രീ. പി. ഉബൈദുള്ള
(എ)ഓരോ ജില്ലയിലും 2014 മെയ് 31 വരെ എല്‍.ഡി.സി/ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നിയമന ശുപാര്‍ശ നടത്തിയിട്ടുണ്ടെന്നും അറിയിക്കുമോ;
(ബി)മലപ്പുറം ജില്ലയില്‍ എല്‍.ഡി.സി/ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ക്കായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം വന്നിട്ടുണ്ടോ;
(സി)എങ്കില്‍ അതനേ്വഷിക്കുന്നതിനും നിയമന നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ?
|
3358 |
കൊല്ലം ജില്ലയിലെ വിവിധ വകുപ്പുകളിലെ എല്‍.ഡി.സി നിയമനം
ശ്രീ.എ. എ. അസീസ്
'' കോവൂര്‍ കുഞ്ഞുമോന്‍
(എ)കൊല്ലം ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയില്‍ എത്ര ഒഴിവുകളാണ് നിലവിലുള്ളത്;
(ബി)വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(സി)പ്രസ്തുത ജില്ലയിലെ നിലവിലുള്ള പി.എസ്.സി ലിസ്റ്റില്‍ നിന്ന് നാളിതുവരെ എത്ര പേര്‍ക്ക് നിയമനം നല്‍കി;
(ഡി)ഒഴിവുകള്‍ നിലവിലുണ്ടായിട്ടും പല വകുപ്പുമേധാവികളും യഥാസമയം റിപ്പോര്‍ട്ട് ചെയ്യാറില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് മേധാവികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ?
|
3359 |
കോഴിക്കോട് ജില്ല-എല്‍.ഡി. ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ്
ശ്രീ. പി. റ്റി. എ. റഹീം
(എ) കോഴിക്കോട് ജില്ലയില്‍ പി.എസ്.സി.യുടെ എല്‍.ഡി. ക്ലര്‍ക്ക് തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് ഈ ലിസ്റ്റ് നിലവില്‍ വന്നതെന്ന് വ്യക്തമാക്കുമോ;
(ബി) പ്രസ്തുത ലിസ്റ്റില്‍ നിന്ന് ഇതുവരെ എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്;
(സി) നിലവില്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് എത്ര ഒഴിവുകളാണുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി) ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കാലതാമസം വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ) ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?
|
3360 |
പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ വനിതാ
പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ്
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നാളിതുവരെ നിയമനം നല്‍കിയിട്ടുള്ളത് എന്ന് വിശദമാക്കുമോ;
(ബി)നിലവില്‍ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്നും പ്രസ്തുത ലിസ്റ്റിന്‍റെ കാലാവധി എത്ര വര്‍ഷമാണ് എന്നും അറിയിക്കുമോ;
(സി)പ്രസ്തുത ലിസ്റ്റിലുള്ള മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?
|
3361 |
ഭവനനിര്‍മ്മാണ ബോര്‍ഡിലെ ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍
ശ്രീ. മോന്‍സ് ജോസഫ്
(എ)കന്പനി/കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ ഗ്രേഡ് കക നിയമനത്തിന് പി.എസ്.സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര പേരെ നിയമിച്ചുവെന്ന് വ്യക്തമാക്കുമോ;
(ബി)കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിന്‍റെ വിവിധ ഓഫീസുകളില്‍ ഡ്രൈവര്‍ ഗ്രേഡ് കക -ന്‍റെ നിലവിലുളള ഒഴിവുകള്‍ എത്ര വീതമുണ്ടെന്ന് വ്യക്തമാക്കുമോ; അവ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?
(സി)പ്രസ്തുത റാങ്ക് ലിസ്റ്റിന്‍റെ കാലാവധി എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ലിസ്റ്റിന്‍റെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കുമോ;
(ഡി)ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഇപ്പോള്‍ എത്ര താല്‍ക്കാലിക ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കുമോ?
|
3362 |
മലപ്പുറം ജില്ലയിലെ ഡ്രൈവര്‍ തസ്തികയിലെ നിയമനം
ശ്രീ. എം. ഉമ്മര്‍
(എ)മലപ്പുറം ജില്ലയില്‍ കാറ്റഗറി നന്പര്‍ 322/2013 പ്രകാരമുള്ള ഡ്രൈവര്‍ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;
(ബി)പ്രസ്തുത തസ്തികയിലേക്ക് എത്ര അപേക്ഷകരാണുള്ളത്; സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായിട്ടുണ്ടോ;
(സി)പ്രസ്തുത ലിസ്റ്റ് എന്നത്തേക്ക് പ്രസിദ്ധീകരിക്കാന്‍ സാധിക്കും എന്നറിയിക്കുമോ?
|
3363 |
പാലക്കാട് ജില്ലയില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായ വിതരണം
ശ്രീ. എം. ചന്ദ്രന്‍
(എ) ദുരിതാശ്വാസനിധിയില്‍ നിന്ന് 2013 വര്‍ഷം എന്തു തുകയാണ് അനുവദിച്ചിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി) 2013-ല്‍ അനുവദിച്ച തുകയില്‍ ഏതുമാസം വരെയുള്ള തുകയാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി) പാലക്കാട് ജില്ലയില്‍ 2013 വര്‍ഷത്തില്‍ അനുവദിച്ച തുക മണ്ധലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
(ഡി) പാലക്കാട് ജില്ലയില്‍ എട്ടുമാസം മുന്പ് അനുവദിച്ച തുകപോലും ലഭ്യമാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ) പ്രസ്തുത തുക എത്രയും വേഗം ലഭ്യമാകുന്നതിന് നടപടി സ്വീകരിക്കുമോ?
|
3364 |
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ
കമ്മീഷന്‍ നിര്‍ദ്ദേശിച്ച ആനുകൂല്യങ്ങള്‍
ശ്രീ.വി.എസ്. സുനില്‍ കുമാര്‍
(എ)എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന കാര്യം പരിശോധിക്കുമോ;
(സി)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക പുതുക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയ വകുപ്പ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?
|
3365 |
ദുരിതാശ്വാസനിധിയില്‍ നിന്ന് നാട്ടിക മണ്ഡലത്തില്‍ അനുവദിച്ച ധനസഹായം
ശ്രീമതി ഗീതാഗോപി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം നാട്ടിക നിയോജക മണ്ഡലത്തിലെ എത്ര അപേക്ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത ധനസഹായം അനുവദിക്കുവാന്‍ ചെലവഴിച്ച തുക എത്രയാണെന്ന് അറിയിക്കുമോ;
(സി)അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരായ എത്രപേര്‍ക്ക് ധനസഹായം നല്കിയെന്ന് അറിയിക്കുമോ; ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കുമോ?
|
3366 |
ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം ലഭിക്കുന്നതിലെ കാലതാമസം
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജക മണ്ധലത്തിലെ മറ്റൂര്‍ വില്ലേജില്‍ പിരാരൂര്‍ കരയില്‍ കാട്ടുകുടിപറന്പില്‍ വീട്ടില്‍ ബിന്ദു ശശിക്ക് ഭര്‍ത്താവ് മരിച്ചതിനാല്‍ ദുരിതാശ്വാസനിധിയില്‍ നിന്ന് 06.07.2013 ന് അനുവദിച്ച 1 ലക്ഷം രൂപ ലഭിക്കുന്നതിലെ കാലതാമസത്തിന്‍റെ കാരണം വിശദമാക്കുമോ ;
(ബി)ഇത് എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ?
|
<<back |
|