|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3058
|
പാര്‍ട്ണര്‍ കേരള നിക്ഷേപക സംഗമം
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)പാര്‍ട്ണര്‍ കേരള എന്ന പേരില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ രൂപംകൊണ്ട പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിശദവിവരം നല്‍കുമോ;
(ബി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഇതുപ്രകാരം നടപ്പാക്കുന്ന പി.പി.പി. പദ്ധതികളില്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചുള്ള നടപടിക്രമം എപ്രകാരമാണെന്ന് വിശദമാക്കുമോ;
(സി)പി.പി.പി. അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്പോള്‍ നിക്ഷേപകര്‍ക്ക് എന്തെല്ലാം പരിരക്ഷകളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ ?
|
3059 |
രാജീവ് ആവാസ് യോജന
ശ്രീ. വി.ഡി. സതീശന്‍
'' എ.റ്റി. ജോര്‍ജ്
'' എ.പി. അബ്ദുള്ളക്കുട്ടി
'' പി.സി. വിഷ്ണുനാഥ്
(എ)രാജീവ് ആവാസ് യോജനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;
(ബി)കേരളത്തെ ചേരിരഹിത സംസ്ഥാനമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)എവിടെയെല്ലാം ഈ പദ്ധതി നടപ്പാക്കി വരുന്നുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ ?
|
3060 |
ശുചിത്വകേരളം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, ആര്‍. സെല്‍വരാജ്
,, അന്‍വര്‍ സാദത്ത്
,, പി.എ മാധവന്‍
(എ)ശുചിത്വകേരളം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത പദ്ധതി പ്രകാരം ആവിഷ്കരിച്ചിട്ടുള്ളത് വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3061 |
സിറ്റി സാനിറ്റേഷന്‍ പ്ലാന്‍
ശ്രീ. കെ. ദാസന്‍
(എ)സംസ്ഥാനത്ത് സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ തയ്യാറായിട്ടുണ്ടോ;
(ബി)ഇതിനായി എ.എസ്.സി.ഐ.-യെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(സി)ഏതെല്ലാം നഗരസഭകളില്‍ പ്രസ്തുത പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്; കോഴിക്കോട് ജില്ലയില്‍ പ്രസ്തുത പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദവവിവരം അറിയിക്കുമോ?
|
3062 |
കേരള സസ്റ്റൈനബിള്‍ അര്‍ബന്‍ ഡെവലപ്മെന്‍റ് പ്രോജക്ട്
ശ്രീ. അന്‍വര്‍ സാദത്ത്
,, എ.റ്റി. ജോര്‍ജ്ജ്
,, ഷാഫി പറന്പില്
,, സണ്ണി ജോസഫ്
(എ)കേരള സസ്റ്റൈനബിള്‍ അര്‍ബന്‍ ഡെവലപ്മെന്‍റ് പ്രോജക്ടിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)നഗരവികസനത്തിനായി എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിനുവേണ്ടി ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിന്‍റെ കീഴിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
3063 |
തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്
ശ്രീ. കെ. എം. ഷാജി
(എ)തിരുവനന്തപുരം കോര്‍പ്പറേഷനുവേണ്ടി നഗരാസൂത്രണ വകുപ്പ് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ എന്നാണ് പ്രസിദ്ധീകരിച്ചത്;
(ബി)പ്രസ്തുത മാസ്റ്റര്‍പ്ലാനിനെതിരെ ഉയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് തുടര്‍നടപടികള്‍ നിര്‍ത്തിവച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)പ്രസ്തുത മാസ്റ്റര്‍പ്ലാന്‍ പ്രകാരം ഓരോ പദ്ധതിക്കും എത്ര ഭൂമി വീതമാണ് വേണ്ടതെന്നും ഏറ്റെടുക്കേണ്ട ഭൂമിയില്‍ എത്ര കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നും വിശദമാക്കുമോ;
(ഡി)മാസ്റ്റര്‍ പ്ലാനിന്‍റെ തുടര്‍നടപടികള്‍ ഏതുവിധത്തിലായിരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
|
3064 |
തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്
ശ്രീ.എന്‍. ഷംസുദ്ദീന്‍
(എ)തിരുവനന്തപുരം മാസ്റ്റര്‍പ്ലാനിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദവിവരം നല്‍കുമോ;
(ബി)പ്രസ്തുത മാസ്റ്റര്‍പ്ലാന്‍ പ്രകാരം ശ്രീകാര്യം, പോത്തന്‍കോട് മുതലായ പഞ്ചായത്തുകളില്‍ ഏതെല്ലാം സ്ഥാപനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്ന് വിശദമാക്കുമോ;
(സി)ഓരോ പദ്ധതിക്കും എത്ര ഭൂമി വീതം വേണമെന്നാണ് കണക്കാക്കിയിട്ടുള്ളത്;
(ഡി)വിവാദങ്ങളുടെ അടിസ്ഥാനത്തില്‍, കുടിയൊഴിപ്പിക്കല്‍ പരമാവധി ഒഴിവാക്കി പ്രസ്തുത പഞ്ചായത്തുകളില്‍ മറ്റു സ്ഥലങ്ങള്‍ കൂടി കണ്ടെത്തി ഇതേ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?
|
3065 |
നഗരങ്ങളുടെ മാസ്റ്റര്‍പ്ലാനുകള്
ശ്രീ. സാജു പോള്‍
(എ)നഗരങ്ങളുടെ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഏതെല്ലാം നഗരങ്ങളുടെ മാസ്റ്റര്‍ പ്ലാനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നറിയിക്കുമോ;
(സി)പെരുന്പാവൂര്‍ മാസ്റ്റര്‍ പ്ലാനിന്‍റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ?
|
3066 |
നഗരസഭകളുടെ ഗ്രേഡ് ഉയര്‍ത്തുന്നതിന് നടപടി
ശ്രീ. സി. കൃഷ്ണന്‍
(എ)സംസ്ഥാനത്തെ നഗരസഭകളുടെ ഗ്രേഡ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ നഗരസഭകളുടെ ഗ്രേഡ് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കുമോ?
|
3067 |
നഗരകാര്യ വകുപ്പ് പാസാക്കിയ നിയമങ്ങളും ഓര്‍ഡിനന്‍സുകളും
ശ്രീ. പാലോട് രവി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നഗരകാര്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ എത്ര നിയമ നിര്‍മ്മാണങ്ങള്‍ പാസായിട്ടുണ്ട്; ഏതെല്ലാം എന്ന് അറിയിക്കുമോ;
(ബി)ഓര്‍ഡിനന്‍സായി ഇറക്കിയിട്ടുള്ള നിയമങ്ങള്‍ എത്ര; ഏതെല്ലാം എന്ന് അറിയിക്കുമോ;
(സി)ഇവയില്‍ എത്രയെണ്ണം നിയമസഭയിലവതരിപ്പിച്ച് പാസ്സക്കാനായി ബാക്കിയുണ്ട് എന്ന് വ്യക്തമാക്കുമോ;
(ഡി)ഇവ നിയമസഭയിലവതരിപ്പിച്ച് പാസ്സാക്കാനായി എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഇ)നിയമസഭയില്‍ പാസ്സാക്കിയ എത്ര നിയമങ്ങള്‍ക്ക് ചട്ടങ്ങള്‍ ഉണ്ടാക്കിയെന്നും അവ ഏതെല്ലാമെന്നും അറിയിക്കുമോ;
(എഫ്)ഈ നിയമങ്ങളും ചട്ടങ്ങളും എന്നുമുതല്‍ നിലവില്‍ വന്നു എന്ന് വ്യക്തമാക്കുമോ?
|
3068 |
അനധികൃത കെട്ടിടനിര്‍മ്മാണം ക്രമപ്പെടുന്നതിന് നടപടി
ശ്രീ. പി. ഉബൈദുള്ള
'' റ്റി. എ. അഹമ്മദ് കബീര്
'' എം. ഉമ്മര്
'' പി. കെ. ബഷീര്
(എ)സംസ്ഥാനത്ത് നിലവിലുള്ള അനധികൃത കെട്ടിടങ്ങള്‍ റഗുലറൈസ് ചെയ്തു നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ബി)കെട്ടിട നിര്‍മ്മാണ നിയമങ്ങളിലെ അജ്ഞത, തെറ്റിദ്ധാരണ എന്നിവ മൂലമുള്ള നിര്‍മ്മിതികള്‍ മനപ്പൂര്‍വ്വമായി നിയമം നിഷേധിച്ചുകൊണ്ടുള്ള നിര്‍മ്മിതികള്‍ എന്നിവ വേര്‍തിരിച്ച് കണക്കെടുപ്പുനടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(സി)നിലവിലുള്ളവ ക്രമപ്പെടുത്തുന്നതിനും മേലില്‍ അനധികൃത നിര്‍മ്മാണങ്ങളുണ്ടായാല്‍ കര്‍ശനമായി നേരിടുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ഡി)അനധികൃതനിര്‍മ്മാണം ക്രമപ്പെടുത്തുന്നതിലൂടെ പിഴയിനത്തില്‍ എന്തുതുക സമാഹരിക്കാനാവുമെന്ന് കണക്കാക്കിയിട്ടുണ്ടോ; പിഴയിനത്തിലെ തുക സര്‍ക്കാരിനാണോ, തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കാണോ ലഭിക്കുകയെന്ന് വിശദമാക്കുമോ?
|
3069 |
മുനിസിപ്പല്‍ പ്രദേശങ്ങളിലെ കെട്ടിടനിര്‍മ്മാണചട്ട ലംഘനങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)മുനിസിപ്പല്‍ പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണചട്ടം ലംഘിക്കുന്നത് കണ്ടെത്തുന്നതിനും നടപടികള്‍ എടുക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)പരാതി ലഭിക്കാതെ തന്നെ ഇത്തരത്തില്‍ എത്ര ലംഘനങ്ങള്‍ കണ്ടെത്തിയെന്നും എന്തു നടപടി സ്വീകരിച്ചുവെന്നും വിശദമാക്കുമോ?
|
3070 |
എസ്.ജെ.എസ്.ആര്‍. വൈ
ശ്രീ. എ.കെ. ബാലന്‍
(എ)സ്വര്‍ണ്ണ ജയന്തി ഷഹാരി റോസ്ഗാര്‍ യോജന (എസ്.ജെ.എസ്.ആര്‍. വൈ) സംസ്ഥാനത്തെ നഗരസഭകളില്‍ നടപ്പാക്കുന്നുണ്ടോ; എങ്കില്‍ എത്ര നഗരസഭകളില്‍ നടപ്പാക്കുന്നുണ്ട്;
(ബി)പദ്ധതി എന്താണ് ലക്ഷ്യമിടുന്നത്; ഈ പദ്ധതിയുടെ കേന്ദ്ര-സംസ്ഥാന വിഹിതം എപ്രകാരമാണ്;
(സി)എന്നാണ് പദ്ധതി ആരംഭിച്ചത്; ഓരോ വര്‍ഷവും എത്ര രൂപയാണ് കേന്ദ്ര സഹായമായി ലഭിച്ചത്; അതില്‍ എത്ര രൂപ ഓരോ വര്‍ഷവും ചെലവഴിച്ചു;
(ഡി)ഈ പദ്ധതികളുടെ നോഡല്‍ ഏജന്‍സി ആരാണ്; ഓരോ വര്‍ഷവും എത്ര ഗുണഭോക്താക്കളെ വീതം പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നത്; എത്ര പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിച്ചുവെന്ന് അറിയിക്കുമോ?
|
3071 |
വികേന്ദ്രീകൃത മാലിന്യ സംസ്കരണം
ശ്രീ. ജോസഫ് വാഴക്കന്
,, ഹൈബി ഈഡന്‍
,, ആര്‍. സെല്‍വരാജ്
,, ബെന്നി ബെഹനാന്‍
(എ)നഗരങ്ങളില്‍ ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് വീട്ടുകരത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത ഇളവ് നല്‍കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)വീട്ടുകരത്തില്‍ ഇളവനുവദിക്കുന്നത് വികേന്ദ്രീകൃത മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന് എത്രത്തോളം സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ;
(ഡി)കന്പോസ്റ്റ് നിര്‍മ്മാണം, മാലിന്യസംസ്കരണം എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത;് വിശദാംശങ്ങള്‍ നല്‍കുമോ?
|
3072 |
ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം
ശ്രീ. സി. എഫ്. തോമസ്
,, മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
(എ)പട്ടണപ്രദേശങ്ങളിലെ ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് എന്തെല്ലാം ആധുനിക പദ്ധതികളാണ് നടപ്പാക്കി വരുന്നത് എന്ന് വ്യക്തമാക്കുമോ;
(ബി)മാലിന്യങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതും, വളം നിര്‍മ്മിക്കുന്നതുമായ ആധുനിക പദ്ധതികള്‍ വ്യാപകമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
3073 |
മാലിന്യ സംസ്കരണ കന്പനി രൂപീകരണം
ശ്രീ. റ്റി.എന്‍. പ്രതാപന്
,, തേറന്പില്‍ രാമകൃഷ്ണന്
,, വര്‍ക്കല കഹാര്
,, വി.ഡി.സതീശന്‍
(എ)നഗരങ്ങളില്‍ മാലിന്യ സംസ്കരണ കന്പനി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)കന്പനിയുടെ ഷെയറുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;
(സി)കന്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് കന്പനിയുടെ സേവനം ഉപയോഗപ്പെടുത്താവുന്നത്; വ്യക്തമാക്കുമോ?
|
3074 |
ശുചിത്വമിഷന്‍റെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ശുചിത്വമിഷന്‍ നടത്തുവാനുദ്ദേശിക്കുന്ന തീവ്രവിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ വിശദാംശം അറിയിക്കുമോ;
(ബി)വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഈ പരിപാടിയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെന്തെല്ലാമെന്ന് വിശദമാക്കുമോ?
|
3075 |
ശുചീകരണത്തൊഴിലാളികളുടെ ക്ഷേമം
ശ്രീ. സാജു പോള്‍
(എ)സംസ്ഥാനത്ത് ശുചീകരണത്തൊഴിലാളികള്‍ക്ക് യൂണിഫോം, ഗ്ലൌസ്, ഗംബൂട്ട്, സോപ്പ്, മാസ്ക് എന്നിവ യഥാസമയം നല്‍കുന്നതിന് ബന്ധപ്പെട്ട നഗരസഭകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)സാനിറ്റേഷന്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി നഗരസഭകള്‍ നല്‍കുന്നുണ്ടോ; ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ പ്രസ്തുത പരാതികളിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;
(ഡി)നഗരസഭകളിലെ മറ്റു ജീവനക്കാര്‍ക്ക് ശന്പളം നല്‍കുന്ന ദിവസം തന്നെ ശുചീകരണത്തൊഴിലാളികള്‍ക്കും ശന്പളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
(ഇ)ശുചീകരണത്തൊഴിലാളികള്‍ക്ക് കൃത്യമായ മെഡിക്കല്‍ ചെക്കപ്പും ആവശ്യമായ ചികിത്സയും ഉറപ്പു വരുത്തുമോ?
|
T3076 |
നഗരങ്ങളിലെ വാഹന പാര്‍ക്കിംഗ്
ശ്രീ. പി. കെ. ബഷീര്
(എ) നഗരങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് സംബന്ധിച്ച അസൌകര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(സി) വാഹന പാര്‍ക്കിംഗിനായി അത്യാധുനിക രീതിയിലുള്ള ബഹുനില ഓട്ടോമാറ്റിക് പാര്‍ക്കിംഗ് സൌകര്യം ഏര്‍പ്പെടുത്തുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
3077 |
ടാറ്റാ കണ്‍സള്‍ട്ടന്‍സി വഴി ജനന-മരണ രജിസ്ട്രേഷന്‍
ശ്രീ. എ.കെ. ബാലന്‍
(എ)നഗരസഭകളിലെ ജനന-മരണ രജിസ്ട്രേഷനും, സര്‍ട്ടിഫിക്കറ്റ് നല്‍കലും ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ ഇതു സംബന്ധിച്ച ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(ബി)നിലവില്‍ നഗരസഭകളില്‍ ഈ സേവനം ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സഹായവും സോഫ്റ്റ്വെയറും നല്‍കുന്ന സ്ഥാപനമേതാണ് എന്നറിയിക്കുമോ ;
(സി)ഇപ്പോള്‍ ലഭിക്കുന്ന സേവനത്തിന്‍റെ പോരായ്മകള്‍ എന്തൊക്കെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത് ;
(ഡി)ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കുന്നതിലൂടെയുള്ള മെച്ചങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;
(ഇ)ഇതുസംബന്ധിച്ച് ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി സര്‍ക്കാരോ, നഗരസഭകളോ ഏതെങ്കിലും തരത്തിലുള്ള എം.ഒ.യു. ഒപ്പിട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(എഫ്)ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ നഗരസഭാ കൌണ്‍സിലുകളേയോ പ്രതിനിധികളെയോ പങ്കാളിയാക്കിയിരുന്നോ ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ ;
(ജി)പ്രസ്തുത പണികള്‍ ടി.സി.എസ്.നെ ഏല്പിക്കുന്നതിലൂടെ നഗരസഭകളില്‍ അധികമാകുന്ന ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;
(എച്ച്)ടാറ്റാ കണ്‍സള്‍ട്ടന്‍സി നല്‍കുന്ന സേവനത്തിന് ഗുണഭോക്താക്കള്‍ നല്‍കേണ്ട ഫീസ് എപ്രകാരമാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
3078 |
മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്
ശ്രീ. എം. ഹംസ
ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കുമോ?
|
3079 |
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ മാലിന്യ സംസ്കരണ പ്ലാന്‍റ്
ശ്രീ. ബി. സത്യന്‍
(എ)ഖരമാലിന്യ സംസ്കരണത്തിന് സംസ്ഥാനത്തിനു തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ മാലിന്യ സംസ്കരണ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ വന്‍ചെലവുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ശുചിത്വമിഷന്‍ വഴി പ്രസ്തുത നഗരസഭയ്ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ;
(സി)നഗരസഭ ഉല്‍പാദിപ്പിക്കുന്ന വളം സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
|
3080 |
പരവൂര്‍ നഗരസഭയിലെ ഖരമാലിന്യസംസ്ക്കരണം
ശ്രീ. ജി. എസ്. ജയലാല്‍
(എ)നഗരസഭകളില്‍ ഖരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിലേക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
(ബി)കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭയില്‍ ഖരമാലിന്യം സംസ്ക്കരിക്കുന്നതിലേക്കായി എന്തെങ്കിലും പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ?
|
3081 |
കായംകുളം നഗരസഭയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം
ശ്രീ. സി.കെ. സദാശിവന്‍
(എ)കായംകുളം നഗരസഭയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികളുടെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പരിസര ശുചീകരണത്തിനും പ്രാധാന്യം നല്‍കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
(ബി)കായംകുളം പട്ടണത്തിന്‍റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന കരിപ്പുഴ കനാല്‍ മാലിന്യങ്ങള്‍ നിറഞ്ഞ് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)എങ്കില്‍ ഇതിന് പരിഹാരം കണ്ടെത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
3082 |
വടകര മുനിസിപ്പാലിറ്റിയിലെ അഴുക്കുചാല്‍ നവീകരണം
ശ്രീ. സി.കെ. നാണു
(എ)വടകര മുനിസിപ്പാലിറ്റിയുടെ പ്രധാന ഭാഗങ്ങളിലെ അഴുക്കുചാലുകള്‍ നവീകരിക്കാന്‍ വേണ്ടി നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)വടകര നാഷണല്‍ ഹൈവേയുടെ പ്രധാന ഭാഗത്തുള്ള വീടുകളില്‍ മലിനജലം കയറുന്പോള്‍ ജനങ്ങള്‍ അഴുക്കുചാല്‍ തടയുന്നതും നഗരത്തിലെ കടകളില്‍ അഴുക്കുവെള്ളം കയറുന്പോള്‍ കടയടയ്ക്കുന്ന അവസ്ഥയുള്ളതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഈ ദുരവസ്ഥ തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
|
3083 |
വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍റെയും അനുബന്ധ റോഡുകളുടെയും വികസനം
ശ്രീ. കെ. മുരളീധരന്‍
(എ) വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍റെയും അവിടെനിന്ന് ശാസ്തമംഗലം, പേരൂര്‍ക്കട, വഴയില എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെയും വികസനം തലസ്ഥാന നഗര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി) പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
(സി) പ്രസ്തുത പദ്ധതിക്ക് എത്ര രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കുന്നതെന്നും ഫണ്ട് ഏതുരീതിയില്‍ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കുമോ;
(ഡി) പദ്ധതി പൂര്‍ത്തിയാക്കുന്നതിന് എത്ര സമയം വേണ്ടിവരും;
(ഇ) പദ്ധതി നിര്‍വ്വഹണം അവലോകനം ചെയ്യുന്നതിന് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുമോ?
|
3084 |
നെടുമങ്ങാട് നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍
ശ്രീ. പാലോട് രവി
(എ)നെടമങ്ങാട് നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം വിളിച്ചത് എന്നാണ് എന്നറിയിക്കുമോ;
(ബി)പ്രസ്തുത യോഗത്തിന്‍റെ തീരുമാനങ്ങള്‍ എന്തൊക്കെയാണ്; എന്ന് വ്യക്തമാക്കുമോ;
(സി)അതിന്‍റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് നഗരസഭ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
(ഡി)മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍ എന്ന് പൂര്‍ത്തിയാകും എന്ന് വ്യക്തമാക്കുമോ;
(ഇ)മന്ത്രിതല യോഗത്തില്‍ എടുത്ത തീരുമാനപ്രകാരം എത്ര റോഡുകളുടെ വികസനത്തിന് ഡി.പി.ആര്‍ തയ്യാറാക്കി കെ.എസ്.യു.ഡി.പി. മുന്പാകെ സമര്‍പ്പിച്ചിട്ടുണ്ട്;
(എഫ്)ഇതിന് എന്തു തുകയാണ് എസ്റ്റിമേറ്റില്‍ ഉള്ളത്; എന്നാണ് ഡി.പി.ആര്‍ സമര്‍പ്പിച്ചത്;
(ജി)ഈ റോഡുകളുടെ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;
(എച്ച്)നെടുമങ്ങാട് നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
|
3085 |
കായംകുളം സഹകരണ ബാങ്കിന് കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം സഹകരണ ബാങ്ക് അ421 ന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുളള അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷ ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത വിഷയത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ?
|
3086 |
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പും അപാകതകളും
ശ്രീ.പി.കെ. ഗുരുദാസന്‍
,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍
,, വി. ശിവന്‍കുട്ടി
,, ബി. സത്യന്‍
(എ)അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതി ആരംഭിച്ചതിനുശേഷം നാളിതുവരെ എന്തു തുക അനുവദിക്കപ്പെട്ടു എന്നത് സംബന്ധിച്ച കണക്ക് ലഭ്യമാക്കുമോ;
(സി)പദ്ധതി നടത്തിപ്പില്‍ എന്തെങ്കിലും അപാകതകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ പരിഹരിച്ച് പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
3087 |
അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതി
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
,, ഐ.സി. ബാലകൃഷ്ണന്‍
,, ആര്‍. സെല്‍വരാജ്
,, ഹൈബി ഈഡന്‍
(എ)അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)നഗരങ്ങളിലെ ദരിദ്രര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം കേന്ദ്രസഹായമാണ് പദ്ധതിയുടെ നടത്തിപ്പിനായി ലഭിക്കുന്നത്;
(ഡി)പദ്ധതിയുടെ നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ ?
|
3088 |
കാസര്‍ഗോഡ് ജില്ലയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ കാസര്‍ഗോഡ് ജില്ലയിലെ മൂന്നുനഗരസഭകളിലായി എത്ര പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്;
(ബി)ഇതില്‍ എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(സി)ആകെ എത്ര തൊഴില്‍ ദിനങ്ങളാണ് ലഭ്യമായിട്ടുള്ളത്?
|
3089 |
കോഴിക്കോട് നഗരത്തില്‍ നടപ്പിലാക്കുന്ന കെ.എസ്.യു.ഡി.പി
ശ്രീ. എ. പ്രദീപ് കുമാര്
കെ. എസ്.യു.ഡി.പി പ്രകാരം കോഴിക്കോട് നഗരത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
|
3090 |
ജിഡ ഫണ്ടുപയോഗിച്ചുള്ള കെട്ടിടനിര്‍മ്മാണം
ശ്രീ. എസ്. ശര്‍മ്മ
(എ)ജിഡ ഫണ്ട് ഉപയോഗിച്ച് മുളവുകാട് പി.എച്ച്.സി.യില്‍ ഐ.പി. വിഭാഗം ആരംഭിക്കുന്നതിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നിര്‍മ്മാണചെലവ് എത്രയെന്ന് വ്യക്തമാക്കുമോ;
(ബി)ഈ കെട്ടിടത്തിന്‍റെ പ്ലാന്‍, സ്കെച്ച് എന്നിവ തയ്യാറാക്കുന്നതിന് ആരോഗ്യവകുപ്പിന്‍റെ അഭിപ്രായം ആരാഞ്ഞിരുന്നോ; എങ്കില്‍ വിശദമാക്കുക;
(സി)പ്രസ്തുത കെട്ടിടത്തിന്‍റെ നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകളില്‍ ഏതെല്ലാം ഘട്ടങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുമോ?
|
3091 |
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്ക് പാര്‍പ്പിടം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്ക് പാര്‍പ്പിടം നല്‍കുന്നതിന് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി പ്രകാരം വിധവകള്‍ക്ക് വീട് നല്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയില്‍ അംഗമാകുന്ന വിധവകള്‍ക്ക് വരുമാനപരിധി നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
(ഡി)അപേക്ഷകര്‍ക്ക് എത്രഭൂമിവേണമെന്നും എന്തെല്ലാം രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നും അപേക്ഷ സ്വീകരിക്കുന്ന ഏജന്‍സികള്‍ ഏതെല്ലാമാണെന്നും വെളിപ്പെടുത്തുമോ?
|
3092 |
പാലൊളി കമ്മിറ്റിയുടെ ശൂപാര്‍ശകള്‍ പ്രകാരമുള്ള പദ്ധതികള്‍
ഡോ. കെ.ടി. ജലീല്
ശ്രീ. കെ. രാധാകൃഷ്ണന്‍
,, പി.റ്റി.എ. റഹീം
,, കെ.എസ്. സലീഖ
(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് രൂപീകരിച്ചിരുന്ന പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരം ആരംഭിച്ച വിവിധ പദ്ധതികള്‍ ഏതൊക്കെയാണ്;
(ബി)ഇവയുടെ നടത്തിപ്പിനെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പോരായ്മകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
|
3093 |
ന്യൂനപക്ഷക്ഷേമവകുപ്പിന്‍റെ പ്രവര്‍ത്തനം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവില്‍വന്നതെന്നാണെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത വകുപ്പില്‍ എത്ര ജീവനക്കാരുണ്ടെന്നും അതില്‍ എത്ര സ്ഥിരം ജീവനക്കാരുണ്ടെന്നും എത്ര തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;
(സി)വകുപ്പില്‍നിന്നു നല്‍കിവരുന്ന ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)ഇതുവരെ ഓരോവര്‍ഷവും വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ?
|
3094 |
മദ്രസ മോഡണൈസേഷന്‍ സ്കീം
ശ്രീ. പാലോട് രവി
(എ)മദ്രസ മോഡണൈസേഷന്‍ സ്കീം അനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ എന്തുതുക ചെലവഴിച്ചിട്ടുണ്ട് ; ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം ആവശ്യങ്ങള്‍ക്കായിട്ടാണ് ചെലവഴിച്ചതെന്ന് അറിയിക്കുമോ ;
(ബി)പ്രസ്തുത സ്കീം അനുസരിച്ച് നെടുമങ്ങാട്, വെന്പായം, നന്നാട്ടുകാവ്, വാവറ അന്പലം, വെള്ളൂര്‍, കണിയാപുരം ജമാഅത്തുകളുടെ നേതൃത്വത്തിലുള്ള മദ്രസകള്‍ക്ക് സാന്പത്തിക സഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?
|
3095 |
മദ്രസ അധ്യാപകര്‍ക്ക് പലിശരഹിത വായ്പാപദ്ധതി
ശ്രീ. പി. ഉബൈദുള്ള
(എ)മദ്രസ അധ്യാപകര്‍ക്ക് പരിശരഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ;
(സി)വായ്പാ അപേക്ഷ സമര്‍പ്പിക്കുന്നതിനും ലഭിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ?
|
3096 |
ന്യൂനപക്ഷ വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ കുടിവെളള പദ്ധതിക്കായി പ്രത്യേക ഫണ്ട്
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)ന്യുനപക്ഷ വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ കുടിവെളള പദ്ധതിക്കായി പ്രത്യേക ഫണ്ട് അനുവദിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ; ഈ ഫണ്ട് അനുവദിക്കുന്നതിനുളള മാനദണ്ഡം എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പ്രദേശങ്ങളില്‍ നടപ്പിലാക്കിയ കുടിവെളള പദ്ധതികള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ;
(സി)2014-15 വര്‍ഷത്തില്‍ എത്ര കുടിവെളള പദ്ധതികള്‍ക്കാണ് അനുമതി നല്‍കുന്നത് എന്ന് വിശദമാക്കുമോ?
|
3097 |
ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ കോച്ചിംഗ് സെന്‍ററുകള്‍
ശ്രീ. സി. മമ്മൂട്ടി
(എ)ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ എത്ര കോച്ചിംഗ് സെന്‍ററുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര സെന്‍ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു;
(സി)ഓരോ സെന്‍ററിലും എത്രപേര്‍ സെന്‍ററിന്‍റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ഏതെല്ലാം വിഷയങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും വിശദമാക്കുമോ?
|
3098 |
വയനാട് ജില്ലയിലെ കോച്ചിംഗ് സെന്‍റര്‍
ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍
(എ)ന്യൂനപക്ഷ ക്ഷേമവകുപ്പിനുകീഴില്‍ വയനാട് ജില്ലയില്‍ കോച്ചിംഗ് സെന്‍റര്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത കോച്ചിംഗ് സെന്‍ററിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്താക്കുമോ;
(സി)പ്രസ്തുത കോച്ചിംഗ് സെന്‍ററിലൂടെ നിലവില്‍ എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
<<back |
|