|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3141
|
ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറി സംഭരണം
ശ്രീ. ആര്‍. രാജേഷ്
(എ)ഹോര്‍ട്ടികോര്‍പ്പിന്‍റെ സ്ഥാപനങ്ങള്‍ക്കുവേണ്ടി പച്ചക്കറി സംഭരിക്കുന്നത് എവിടെനിന്നാണെന്ന് വിശദമാക്കാമോ;
(ബി)കര്‍ഷകരില്‍ നിന്നും ഉല്പന്നങ്ങള്‍ വാങ്ങുന്നത് നിയന്ത്രിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
(സി)ഹോര്‍ട്ടികോര്‍പ്പ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള പച്ചക്കറികള്‍ സ്വകാര്യമുതലാളിമാരില്‍ നിന്നും വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പ്രസ്തുത പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി വിശദമാക്കുമോ;
(ഇ)ഹോര്‍ട്ടികോര്‍പ്പിന്‍റെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ?
|
3142 |
ഹോര്‍ട്ടികോര്‍പ്പ് ഓണം ഫെയറിന്‍റെ വരവും ചെലവും
ശ്രീ. സി. ദിവാകരന്‍
തിരുവനന്തപുരം വഴുതയ്ക്കാട് പോലീസ് ഗ്രൌണ്ടില്‍ നടത്തിയ ഹോര്‍ട്ടികോര്‍പ്പ് ഓണം ഫെയറിന്‍റെ വരവും ചെലവും എത്രയെന്ന് വിശദമാക്കാമോ?
|
3143 |
കര്‍ഷകര്‍ക്ക് ബാങ്ക് വഴി ധനസഹായം
ശ്രീ. എം. പി. വിന്‍സെന്‍റ്
(എ)കൃഷിക്കാര്‍ക്കുളള ധനസഹായങ്ങള്‍ ബാങ്ക് വഴി നല്‍കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇതിന് സര്‍ക്കാര്‍ പ്രത്യേക ബാങ്ക് ചാര്‍ജ്ജ് നല്‍കേണ്ടതുണ്ടോയെന്ന് വ്യക്തമാക്കാമോ?
|
3144 |
കാര്‍ഷിക മേഖലയെ സഹായിക്കുന്നതിനുള്ള വിപണി ഇടപെടല്‍ ഫണ്ട്
ശ്രീ. കെ. രാധാകൃഷ്ണന്‍
ഡോ. കെ. ടി. ജലീല്‍
ശ്രീ. കെ. ദാസന്‍
,, സി. കൃഷ്ണന്‍
(എ) കാര്‍ഷിക മേഖലയെ സഹായിക്കുന്നതിനായി വിപണി ഇടപെടല്‍ ഫണ്ട് നിലവിലുണ്ടോ;
(ബി) ഫണ്ടില്‍ നിന്നും കര്‍ഷകര്‍ക്ക് ഇക്കഴിഞ്ഞ വര്‍ഷം എന്തെല്ലാം സഹായങ്ങളാണ് നല്‍കിയിട്ടുള്ളതെന്നറിയിക്കാമോ;
(സി) ഫണ്ടിന്‍റെ പ്രവര്‍ത്തനത്തിനായി എന്തു തുകയാണ് മാറ്റിവച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; പ്രസ്തുത തുക കാലോചിതമായി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകുമോ?
|
3145 |
കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ്
ശ്രീ. എം. ഉമ്മര്‍
(എ)കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കിയത് ഏത് വര്‍ഷത്തെ കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ്; വിശദമാക്കാമോ;
(ബി)കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടിസ്ഥാന വര്‍ഷത്തെ പുനര്‍നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കുമോ;കൂടുതല്‍ വിളകള്‍ ഇതിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുമോ;
(സി)ഖാരിഫ്- റാബി സീസണുകളില്‍ കേരളത്തില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നതിനാല്‍ സംസ്ഥാന കാലാവസ്ഥയ്ക്ക് അനുയോജ്യമായി വിള ഇന്‍ഷ്വറന്‍സിന്‍റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ നടപടി സ്വീകരിക്കുമോ?
|
3146 |
കര്‍ഷകപെന്‍ഷന്‍ കുടിശ്ശിക
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കോഴിക്കോട് ജില്ലയില്‍ ഏതു കാലയളവ് വരെയുള്ള കര്‍ഷകപെന്‍ഷനാണ് നാളിതുവരെ വിതരണം ചെയ്തിട്ടുള്ളത്;
(ബി)ജില്ലയില്‍ വിവിധ കൃഷി ഓഫീസുകളിലായി എത്ര കര്‍ഷക പെന്‍ഷന്‍ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ട് എന്ന് വെളിപ്പെടുത്തുമോ;
(സി)ജില്ലയില്‍ കര്‍ഷകപെന്‍ഷന്‍ കുടിശ്ശിക കൂടാതെ വിതരണം ചെയ്യാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കുമോ?
|
3147 |
കര്‍ഷക സന്പദ്വ്യവസ്ഥയ്ക്ക് നടപടി
ശ്രീ. സി. ദിവാകരന്‍
കര്‍ഷക സന്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കര്‍ഷകരക്ഷ ഉറപ്പുവരുത്തുന്നതിനും ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
|
3148 |
കര്‍ഷക കടാശ്വാസ കമ്മീഷന്‍
ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിലവിലുണ്ടോ വിശദാംശങ്ങള്‍ അറിയിക്കാമോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതുവരെ എത്ര കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ചുളള കണക്ക് വിശദമാക്കാമോ?
|
3149 |
കര്‍ഷകര്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ കര്‍ഷകരുടെ അക്കൌണ്ടിലേക്കു മാറ്റാനുള്ള നടപടി
ശ്രീ. സി. കൃഷ്ണന്‍
(എ)കര്‍ഷകര്‍ക്ക് അനുവദിച്ച പെന്‍ഷന്‍, സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കര്‍ഷകരുടെ അക്കൌണ്ടിലേക്കു മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത ഇനത്തില്‍ അനുവദിച്ച എത്ര തുക കര്‍ഷകരുടെ അക്കൌണ്ടിലേക്കു ഇനിയും മാറ്റാനുണ്ടെന്നുള്ള വിവരം ജില്ല തിരിച്ച് വിശദമാക്കുമോ?
|
3150 |
നാശം സംഭവിക്കുന്ന വിളകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് കൃഷിനാശം സംഭവിക്കുന്പോള്‍ വിളകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക ഓരോ വിളകള്‍ക്കും എപ്രകാരമാണെന്ന് വിശദമാക്കാമോ;
(ബി)ഈ തുക കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;
(സി)എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ?
|
3151 |
കര്‍ഷക കടാശ്വാസ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍
ശ്രീ.ഇ.കെ. വിജയന്‍
(എ)കര്‍ഷക കടാശ്വാസ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ബാങ്കുകാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
(ബി)കര്‍ഷക കടാശ്വാസ കമ്മീഷന്‍റെ നടപടി പൂര്‍ത്തീകരിച്ച കേസുകളില്‍ ബാങ്കുകളില്‍ നിന്നും ബന്ധപ്പെട്ട രേഖകള്‍ തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
(സി)തീര്‍പ്പാക്കിയ കേസുകളില്‍ ഗുണഭോക്താക്കള്‍ക്ക് രേഖകള്‍ തിരിച്ചുനല്‍കാന്‍ വിസമ്മതിക്കുന്ന ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ ?
|
3152 |
ദേശീയ കാര്‍ഷികവിള ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. ഇ. പി. ജയരാജന്‍
(എ)കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ദേശീയ കര്‍ഷികവിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ കേരളത്തിലെ ഏതെല്ലാം കാര്‍ഷിക വിളകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)ഓരോവിളയ്ക്കും കര്‍ഷകന്‍ അടയ്ക്കേണ്ടുന്ന പ്രീമിയം തുക എത്രയാണ്;
(സി)ദീര്‍ഘകാല വിളകളുടെ പ്രീമിയം അടയ്ക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്;
(ഡി)ഹ്രസ്വകാലവിളകളുടെ പ്രീമിയം അടയ്ക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്;
(ഇ)ഏതെല്ലാം പ്രതികൂല സാഹചര്യങ്ങളിലുണ്ടാകുന്ന വിളനാശത്തിനാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്;
(എഫ്)ഓരോവിളയ്ക്കും ലഭ്യമാകുന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷ എപ്രകാരമാണെന്നു വിശദീകരിക്കുമോ?
|
3153 |
കര്‍ഷക കടാശ്വാസ കമ്മീഷന്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
(എ)കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിലവില്‍ വന്നതിനു ശേഷം കടാശ്വാസം ആയി അനുവദിച്ച തുക എത്ര; എത്ര കര്‍ഷകര്‍ക്ക് കടാശ്വാസം അനുവദിച്ചു;
(ബി)കടാശ്വാസം അനുവദിച്ച തുകയില്‍ എത്ര തുക സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് നല്കി;
(സി)കടാശ്വാസമായി അനുവദിച്ച തുക ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്കാത്തതുകൊണ്ട് ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
3154 |
കാര്‍ഷിക മേഖലയിലെ പഞ്ചായത്ത് വിഹിതം
പ്രൊഫ.സി. രവീന്ദ്രനാഥ്
(എ)കാര്‍ഷിക മേഖലയില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ കഴിഞ്ഞ 3 വര്‍ഷങ്ങളിലായി നീക്കിവെച്ച തുകയും, മൊത്തം പദ്ധതി വിഹിതത്തിന്‍റെ തുകയും കുറഞ്ഞുവരികയാണോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എങ്കില്‍ എന്താണ് കാരണം; കാരണങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമോ?
|
3155 |
കാലടിയില്‍ വിപണന കേന്ദ്രവും മരിച്ചീനി സംസ്കരണ കേന്ദ്രവും
ശ്രീ. ജോസ് തെറ്റയില്‍
(എ)കാലടിയില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനകേന്ദ്രവും മരച്ചീനി സംസ്കരണത്തിനുള്ള കേന്ദ്രവും തുറക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
|
3156 |
അങ്കമാലി നിയോജക മണ്ഡലത്തിലെ വെള്ളപ്പാറയില്‍ ഒരു ചെക്ക് പോസ്റ്റ്
ശ്രീ. ജോസ് തെറ്റയില്‍
അങ്കമാലി നിയോജക മണ്ഡലത്തിലെ മൂക്കന്നൂര്‍ പഞ്ചായത്തില്‍ പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ കീഴിലുള്ള വനഭൂമിയില്‍ ഏഴാറ്റുമുഖത്തും വെറ്റിലപ്പാറയിലും പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിട്ടുള്ള ചെക്ക് പോസ്റ്റുകള്‍ പോലെ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി വെള്ളപ്പാറയില്‍ ഒരു ചെക്ക് പോസ്റ്റ് സ്ഥാപിച്ച് വെള്ളപ്പാറ റോഡ് ജനങ്ങളുടെ യാത്രാ ആവശ്യത്തിനു മാത്രമായി തുറന്നുകൊടുക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം?
|
3157 |
നീര ഉല്പ്പാദനത്തിന് നിലനിന്നിരുന്ന തടസ്സങ്ങള്‍
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, കെ മുരളീധരന്‍
,, റ്റി.എന്‍. പ്രതാപന്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
(എ)നീര ഉല്പാദിപ്പിക്കുന്നതില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
(ബി)നീര ഉല്പാദനത്തിനും പ്രചരണത്തിനും മാതൃകാ സംരംഭങ്ങള്‍ക്ക് ആരംഭം കുറിച്ചിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(സി)നീര ഉല്പാദനത്തിന് അനുയോജ്യമായ തെങ്ങുകള്‍ എത്ര ഇനമുണ്ടാകുമെന്നും അനുയോജ്യ പ്രദേശങ്ങള്‍ ഏതൊക്കെയെന്നും കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ?
|
3158 |
88 കോടി രൂപയുടെ നാളികേര ഉദ്പാദന പദ്ധതി
ശ്രീ. പി. കെ. ബഷീര്‍
(എ)88 കോടി രൂപയുടെ നാളികേര ഉത്പാദന പദ്ധതിയുടെ കേരള വിഹിതം എത്രയാണ്;
(ബി)ഏതെല്ലാം പദ്ധതികളാണ് കേരളത്തിന് ലഭിച്ചിട്ടുളളത്;
(സി)പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3159 |
ആറ്റിങ്ങല്‍ മാമം നാളികേര കോംപ്ലക്സ്
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍ മാമം നാളികേര കോംപ്ലക്സില്‍ നിലവില്‍ അംഗീകൃത ട്രേഡ് യൂണിയനുകളുണ്ടോ;
(ബി)എങ്കില്‍ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(സി)നാളികേര കോംപ്ലക്സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നാളികേര വികസന കോര്‍പ്പറേഷന്‍ എം.ഡി. ഏക പക്ഷീയ തീരുമാനങ്ങളെടുക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
|
3160 |
തെങ്ങിന്‍റെ കൂന്പുചീയല്‍ രോഗം
ശ്രീ. ഇ.കെ. വിജയന്‍
(എ)കൂന്പുചീയല്‍ രോഗം മൂലം വ്യാപകമായി തെങ്ങുകള്‍ നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഉണ്ടെങ്കില്‍ ഇതു തടയുന്നതിന് എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
|
3161 |
നീര ഉല്പാദനം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)സംസ്ഥാനത്ത് നീര ഉല്പാദനം ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതൊക്കെ ഏജന്‍സികളെയാണ് ഇതിന്‍റെ ഉല്പാദന ചുമതല ഏല്‍പ്പിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
(ബി)നീര ഉല്പന്നങ്ങളുടെ വിപണന ചുമതല ഏത് വകുപ്പിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
(സി)പാലക്കാട് ജില്ലയില്‍ നീര ഉല്പന്നങ്ങളുടെ വിപണന ചുമതല ഏത് ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിട്ടുള്ളത് വിശദാംശം നല്‍കുമോ?
|
3162 |
നീര ഉല്പാദനം
ശ്രീ. സി. ദിവാകരന്‍
(എ)സംസ്ഥാനത്ത് ഇപ്പോള്‍ എവിടെയെല്ലാമാണ് "നീര' ഉല്പാദനം നടക്കുന്നത്;
(ബി)ഇതുവഴി കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
|
3163 |
നീര ഉല്പാദനവും വികസനവും
ശ്രീ. ഇ.പി. ജയരാജന്‍
(എ)സംസ്ഥാനത്ത് നീര ഉല്പാദനവും വിപണനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും ഏത് ഏജന്‍സി മുഖേനയാണ്;
(ബി)നീര വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പ്പാദിപ്പിക്കുവാനും കര്‍ഷകര്‍ക്ക് നീര ഉല്പാദനത്തിന്‍റെയും സംസ്കരണത്തിന്‍റെയും സാങ്കേതികവിദ്യ പകര്‍ന്നു നല്‍കുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)സംസ്ഥാനത്ത് നിലവില്‍ എത്ര നീര ഉല്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമായുണ്ട്;
(ഡി)ഇതില്‍ വ്യക്തികള്‍, കന്പനികള്‍, സഹകരണ സംഘങ്ങള്‍ എന്നിവ നടത്തുന്ന യൂണിറ്റുകള്‍ ഏതെല്ലാമെന്നു പ്രതേ്യകമായി വ്യക്തമാക്കുമോ;
(ഇ)നീര ഉല്പാദന യൂണിറ്റുകള്‍ക്ക് ഇതിനോടകം ആകെ എത്ര സബ്സിഡി നല്‍കി;
(എഫ്)ഓരോ യൂണിറ്റിനും സ്ഥാപനത്തിനും വ്യക്തികള്‍ക്കും നല്‍കിയ സബ്സിഡി തുക എത്ര വീതമാണ്?
|
3164 |
വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ജി. സുധാകരന്‍
|
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. എ. പ്രദീപ്കുമാര്‍ |
,, ബാബു എം. പാലിശ്ശേരി
(എ)വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
(ബി) വിപണിയില്‍ പച്ചക്കറിയുടെ വില നിയന്ത്രിക്കുന്നതിനായി വി.എഫ്.പി.സി.കെ. നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;
(സി) പച്ചക്കറിയുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നത് കൌണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ മൂലം തടയാന്‍ സാധിച്ചിട്ടുണ്ടോ;
(ഡി) കൌണ്‍സില്‍ പച്ചക്കറികള്‍ ശേഖരിക്കുന്നത് എപ്രകാരമാണ് എന്നറിയിക്കാമോ?
|
3165 |
പച്ചക്കറി സ്വയംപര്യാപ്തത
ശ്രീ. മോന്‍സ് ജോസഫ്
,, സി.എഫ്. തോമസ്
,, റ്റി.യു. കുരുവിള
(എ)പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
(ബി)പച്ചക്കറിയുടെ സ്വയം പര്യാപ്തതക്ക് വിപുലമായ ആധുനിക പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തെങ്കിലും പദ്ധതി ഉണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
3166 |
കൃഷിഭവനുകള്‍ വഴി കാര്‍ഷിക ഉല്പന്നങ്ങളുടെ ശേഖരണവും വിപണനവും
ശ്രീ. സി. ദിവാകരന്‍
(എ)കൃഷിഭവന്‍ വഴി ഏതെല്ലാം കാര്‍ഷിക ഉല്പന്നങ്ങളാണ് ശേഖരിച്ച് വിപണനം ചെയ്യുന്നത്;
(ബി)കാര്‍ഷിക ഉല്പന്നങ്ങള്‍ ശേഖരിക്കുന്നതിന് കൃഷിഭവനുകളില്‍ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;
(സി)കൃഷിഭവന്‍ വഴി 2013-14 സാന്പത്തിക വര്‍ഷത്തില്‍ എത്ര രൂപയുടെ വിപണനം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
3167 |
ഇലുവത്തിരുത്തി കൃഷിഭവനില്‍ കൃഷി ഓഫീസര്‍ നിയമനം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി നഗരസഭയിലെ ഇലുവത്തിരുത്തി കൃഷിഭവനിലെ കൃഷി ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിലവില്‍ പ്രസ്തുത സ്ഥലത്ത് കൃഷി ഓഫീസറെ നിയമിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉണ്ടോ;
(സി)അടിയന്തിരമായി കൃഷി ഓഫീസറെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3168 |
പച്ചക്കറി കൃഷി
ശ്രീ. കെ.കെ. നാരായണന്‍
(എ)പച്ചക്കറികൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്;
(ബി)ഇതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
|
3169 |
പച്ചക്കറി ഉല്പാദനം
ശ്രീ, എം.വി. ശ്രേയാംസ് കുമാര്‍
(എ)പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടി സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കുമോ;
(ബി)പച്ചക്കറി ഉല്പാദനത്തിനായി നിര്‍മ്മിക്കുന്ന ഗ്രീന്‍ഹൌസ്/ പോളി ഹൌസ് എന്നിവയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിടനികുതി ചുമത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(സി)ഇത്തരം കെട്ടിടങ്ങള്‍ക്ക് നികുതിയിളവ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3170 |
രാസവളത്തിന്‍റെ വിലവര്‍ദ്ധന
ശ്രീ.വി.എസ്. സുനില്‍ കുമാര്‍
രാസവള വിലവര്‍ദ്ധന കാര്‍ഷിക മേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ ?
|
3171 |
കൃഷി വകുപ്പിന്‍റെ കീഴിലുള്ള വിവിധ കോര്‍പ്പറേഷനുകള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)കൃഷി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവിധ കോര്‍പ്പറേഷനുകളില്‍ നിന്നും 2013-14 സാന്പത്തിക വര്‍ഷത്തില്‍ എത്ര കോടി രൂപാ ലാഭം ലഭിച്ചുവെന്ന് വ്യക്തമാക്കാമോ; ഓരോ കോര്‍പ്പറേഷന്‍റേയും വിവരം പ്രതേ്യകം ലഭ്യമാക്കാമോ;
(ബി)ഏതെങ്കിലും കോര്‍പ്പറേഷന്‍ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?
|
3172 |
അഗ്രോസര്‍വ്വീസ് സെന്‍ററുകള്‍
ശ്രീ. ഐ.സി.ബാലകൃഷ്ണന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, പി.സി.വിഷ്ണുദാസ്
,, എ.റ്റി. ജോര്‍ജ്
(എ)അഗ്രോസര്‍വ്വീസ് സെന്‍ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)അഗ്രോസര്‍വ്വീസ് സെന്‍ററുകള്‍ വഴി എന്തെല്ലാം ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്;
(സി)കര്‍ഷകതൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ പ്രസ്തുത സെന്‍ററുകളുടെ പ്രവര്‍ത്തനം എത്രമാത്രം പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്; വിശദമാക്കുമോ;
(ഡി)സംസ്ഥാനത്ത് ഇത്തരം എത്ര സര്‍വ്വീസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3173 |
കൃഷി വകുപ്പില്‍ മേഖലാ ഡയറക്ടറേറ്റ്
ശ്രീ. വി. ശശി
(എ)കൃഷി വകുപ്പില്‍ മേഖലാ ഡയറക്ടറേറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത മേഖലാ ഡയറക്ടറേറ്റുകള്‍ എവിടെയൊക്കെയാണ് സ്ഥാപിക്കുന്നത്; ഇതിലെ തസ്തികകളുടെ വിവരങ്ങള്‍ വിശദീകരിക്കുമോ;
(സി)ഇതിനായി എത്ര തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്;
(ഡി)ഇത്തരത്തില്‍ പുതിയ സംവിധാനം വഴി സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ വര്‍ഷം പ്രതി എത്ര കോടി രൂപയുടെ ഉല്പാദന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
|
3174 |
പൊക്കാളി നെല്‍കൃഷി
ശ്രീ. എസ്. ശര്‍മ്മ
(എ)പൊക്കാളി നെല്‍കൃഷി യഥാസമയം നടത്തുന്നതിനും വിളവെടുക്കുന്നതിനും കര്‍ഷകര്‍ക്ക് നല്‍കിവരുന്ന സാന്പത്തിക സഹായങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ;
(ബി)ധനസഹായം നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ?
|
3175 |
രണ്ടാം ഗ്രേഡ് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റുമാരുടെ ഒഴിവുകള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)സംസ്ഥാനത്ത് 2-ാം ഗ്രേഡ് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റുമാരുടെ എത്ര ഒഴിവുകള്‍ നിലവില്‍ ഉണ്ട്;
(ബി)പ്രസ്തുത ഒഴിവുകള്‍ എല്ലാംതന്നെ പി.എസ്.സി.-ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പേര്‍ക്ക് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റ് ഗ്രേഡ്-കക തസ്തികയിലേക്ക് നിയമനം നല്‍കിയിട്ടുണ്ട്?
|
3176 |
അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് ഗ്രേഡ് കക തസ്തികയിലേയ്ക്കുള്ള നിയമനം
ശ്രീമതി പി. അയിഷാ പോറ്റി
(എ)സംസ്ഥാനത്ത് എത്രപേര്‍ക്ക് നിലവില്‍ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് ഗ്രേഡ്-കക തസ്തികയിലേയ്ക്കുള്ള നിയമനത്തിനായി പി.എസ്.സി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത നിര്‍ദ്ദേശം നല്‍കിയത് എന്നാണ്;
(സി)നിയമന നിര്‍ദ്ദേശം ലഭിച്ചവര്‍ക്ക് കൃഷി വകുപ്പില്‍ നിന്നും നിയമന ഉത്തരവ് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നിയമന ഉത്തരവ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
3177 |
കൃഷി ഓഫീസര്‍മാരുടെ തസ്തിക നികത്തല്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കോഴിക്കോട് ജില്ലയില്‍ വിവിധ കൃഷിഭവനുകളില്‍ കൃഷി ഓഫീസര്‍മാര്‍ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിലവില്‍ കൃഷി ഓഫീസര്‍ ഇല്ലാത്ത എത്ര കൃഷിഭവനുകളാണ് ജില്ലയില്‍ ഉള്ളതെന്ന് വ്യക്തമാക്കുമോ;
(സി)കൃഷി ഓഫീസര്‍മാര്‍ ഇല്ലാത്തതുകാരണം പല പദ്ധതികളും യഥാസമയം ആരംഭിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും കഴിയുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)കൃഷി ഓഫീസര്‍ തസ്തികയിലേക്ക് പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ;
(ഇ)കൃഷി ഓഫീസര്‍മാരുടെ ഒഴിവ് നികത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
3178 |
അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റുമാരുടെ പ്രമോഷന്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റുമാര്‍ക്ക് അഗ്രികള്‍ച്ചര്‍ ആഫീസര്‍മാരായി പ്രൊമോഷന്‍ ലഭിക്കുന്നതിന്‍റെ നിലവിലെ അനുപാതം എത്രയാണ്;
(ബി)അഗ്രികള്‍ച്ചര്‍ അസിസ്റ്റന്‍റുമാര്‍ക്ക് അഗ്രികള്‍ച്ചറല്‍ ആഫീസര്‍മാരായി പ്രൊമോഷന്‍ ലഭിക്കുന്നതിനായി പി.എസ്.സി. 05.03.2014-ല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനങ്ങള്‍ നടത്തി തുടങ്ങിയോ ഇല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമോ?
|
3179 |
അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റ് നിയമനം
ശ്രീ. എ.എം. ആരിഫ്
(എ)2014 ഫെബ്രുവരി -6ന് ശേഷം എത്ര രണ്ടാം ഗ്രേഡ് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റുമാരുടെ ഒഴിവുകള്‍ നിലവില്‍ ഉണ്ട്?
(ബി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(സി)അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റുമാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
3180 |
അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍മാരുടെ പ്രൊമോഷനും അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റുമാരുടെ ഒഴിവുകളും
ശ്രീമതി. പി. അയിഷാ പോറ്റി
(എ)2013 ഫെബ്രുവരി മുതല്‍ 2014 മെയ് മാസംവരെ സംസ്ഥാനത്ത് എത്ര അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ആഫീസര്‍മാരുടെ പ്രൊമോഷനുകള്‍ നടന്നുവെന്ന് വ്യക്തമാക്കാമോ;
(ബി)അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ആഫീസര്‍മാരുടെ പ്രൊമോഷന്‍ മൂലം ഉണ്ടായ ഒഴിവുകള്‍ 2-ാം ഗ്രേഡ് അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റുുമാരുടെ ഒഴിവുകള്‍ ആയി മാറിയിട്ടുണ്ടോ;
(സി)മാറിയിട്ടുണ്ടെങ്കില്‍ പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടോ?
|
<<back |
next page>>
|