|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2857
|
ഭക്ഷ്യ സുരക്ഷാ നിയമവും ബേക്കറിരംഗവും
ശ്രീ. സി. പി. മുഹമ്മദ്
(എ)കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ നിയമം ബേക്കറി രംഗത്ത് ഗുണപ്രദമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതുമൂലം നികുതിയിളവ് ഇനത്തില്‍ ബേക്കറി രംഗത്ത് ലഭിച്ച ആനുകൂല്യം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ?
|
2858 |
ഭക്ഷ്യസുരക്ഷാ നിയമവും ഭക്ഷ്യധാന്യ വിഹിതവും
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, കെ.രാജു
ശ്രീമതി. ഇ.എസ്. ബിജിമോള്‍
ശ്രീ. ജി.എസ്. ജയലാല്‍
(എ)സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം അടിസ്ഥാനമാക്കി പുതിയ റേഷന്‍ കാര്‍ഡുകള്‍ എന്നുമുതല്‍ നിലവില്‍വരും; പുതിയ കാര്‍ഡ് നിലവില്‍ വരുന്പോള്‍ എത്രപേര്‍ക്ക് റേഷന്‍ കിട്ടാതാകും എന്നു പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍ വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്തുള്ള മൊത്തം റേഷന്‍ കാര്‍ഡുകളുടെ എണ്ണം എത്ര; ഇതില്‍ എ.പി.എല്‍., ബി.പി.എല്‍, അന്തേ്യാദയ, അന്നപൂര്‍ണ്ണ കാര്‍ഡുകളുടെ എണ്ണം എത്ര വീതമെന്നറിയിക്കുമോ;
(സി)പുതിയ റേഷന്‍കാര്‍ഡ് നിലവില്‍ വരുന്പോള്‍ നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ റേഷന്‍വിഹിതത്തില്‍ കുറവു വരാന്‍ സാധ്യതയുണ്ടോ; ഉണ്ടെങ്കില്‍ നിലവിലുള്ള വിഹിതവും പുതിയതായി ലഭിക്കുന്ന വിഹിതവും എത്രവീതമെന്ന് വെളിപ്പെടുത്തുമോ;
(ഡി)ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ ഭക്ഷ്യധാന്യ വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ 2010-11, 2011-12, 2012-13, 2013-14 എന്നീ കാലയളവുകളില്‍ വര്‍ഷം തോറും സംസ്ഥാനത്തിന് ലഭിച്ച ഭക്ഷ്യധാന്യ വിഹിതം എത്രവീതമെന്ന് വിശദമാക്കുമോ?
|
2859 |
ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍
ശ്രീ. പി. കെ. ബഷീര്‍
(എ)ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് പൂര്‍ണ്ണതോതില്‍ നടപ്പിലാക്കുന്നതിന് നിയോജക മണ്ധലാടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസുകള്‍ സ്ഥാപിക്കുന്ന നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ; വിശദമാക്കാമോ ;
(ബി)നിയോജക മണ്ധലാടിസ്ഥാനത്തിലുള്ള ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരുടെ ചുമതലകളും കര്‍ത്തവ്യങ്ങളും എന്തെല്ലാമായിരിക്കുമെന്ന് വ്യക്തമാക്കുമോ ?
|
2860 |
ഭക്ഷ്യസുരക്ഷാ നിയമം ആശങ്കകള്‍ അകറ്റാന്‍ നടപടികള്‍
ശ്രീ. സി. ദിവാകരന്‍
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുന്പോള്‍ ഉണ്ടാകുന്ന ജനങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാം എന്ന് അറിയിക്കുമോ?
|
2861 |
ഉച്ചഭക്ഷണ പദ്ധതിക്കായി അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍
ശ്രീ. കെ.വി. വിജയദാസ്
(എ)സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്കായി വകുപ്പില്‍ നിന്ന് അനുവദിച്ചുവരുന്ന ഭക്ഷ്യധാന്യങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)2013-14 വര്‍ഷം സ്കൂളുകളുടെ ആവശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ;
(സി)ഈ വര്‍ഷം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ മുടക്കം വരുത്താതെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2862 |
ഭക്ഷ്യസുരക്ഷാ നിയമവും പുതിയ റേഷന്‍ കാര്‍ഡ് വിതരണവും
ശ്രീ. സി. കെ. സദാശിവന്‍
(എ)ഭക്ഷ്യസുരക്ഷാ നിയമത്തിന്‍റെ ഭാഗമായി മുന്‍ഗണനയുള്ളവര്‍, മുന്‍ഗണനയില്ലാത്തവര്‍ എന്നീ വിഭാഗങ്ങളില്‍ രണ്ടുതരം റേഷന്‍കാര്‍ഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ എന്ന് അറിയിക്കുമോ;
(സി)പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ എന്നത്തേക്ക് വിതരണം ചെയ്യാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
|
2863 |
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിന് നടപടി
ശ്രീ. കെ. അച്ചുതന്‍
,, ബെന്നി ബഹനാന്
,, എം. പി. വിന്‍സെന്‍റ്
,, ആര്‍.സെല്‍വരാജ്
(എ)സംസ്ഥാനത്ത് കന്പോള നിലവാരം, വിലവിവരപ്പട്ടിക എന്നിവ കടകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത് ; വിശദമാക്കുമോ;
(ബി)ഇവ പ്രദര്‍ശിപ്പിക്കാത്ത കടയുടമകള്‍ക്കെതിരെ നിലവില്‍ എന്തെല്ലാം നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)കന്പോളനിലവാരം, വിലവിവരപ്പട്ടിക എന്നിവ പ്രദര്‍ശിപ്പിക്കുന്നത് പരിശോധിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമോ;
(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
2864 |
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ ഈ സര്‍ക്കാര്‍ നാളിതുവരെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പൊതു വിപണിയിലിടപെടാന്‍ പ്രതിവര്‍ഷം എന്തു തുക നീക്കിവച്ചെന്ന് വിശദമാക്കുമോ; ഇതില്‍ എന്തുതുക ഇതിനകം ചെലവഴിച്ചെന്ന് വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ വന്നതിനുശേഷം നാളിതുവരെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പൊതുവിപണിയിലിടപെടാനും മറ്റുമായി കേന്ദ്രം എന്തുതുക അനുവദിച്ചെന്നും, സംസ്ഥാന സര്‍ക്കാര്‍ അതില്‍ എന്തു തുക ചെലവഴിച്ചെന്നും അറിയിക്കുമോ ?
|
2865 |
നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം
ശ്രീ. സി. ദിവാകരന്‍
(എ)സപ്ലൈകോയുടെ നേതൃത്വത്തിലുള്ള മാവേലിസ്റ്റോറുകള്‍ വഴി സബ്സിഡിനിരക്കില്‍ വിതരണംചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയ്ക്ക് ഓരോന്നിനും എത്ര ശതമാനം സബ്സിഡി നല്‍കുന്നുവെന്ന് പട്ടിക തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആരംഭിച്ച മാവേലിസ്റ്റോറുകളുടെ വിശദവിവരങ്ങള്‍ അറിയിക്കുമോ?
|
2866 |
അമിതവില ഈടാക്കുന്നത് ഒഴിവാക്കാന്‍ നടപടി
ശ്രീ. എന്‍. ഷംസുദ്ദീന്‍
(എ)സംസ്ഥാനത്തെ ഹോട്ടലുകളില്‍ വിലനിലവാരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)വിലനിലവാരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത എത്ര ഹോട്ടലുകള്‍ക്കെതിരെ ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്;
(സി)അമിതവില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ടോ; എങ്കില്‍ അതുപ്രകാരം എത്ര ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്;
(ഡി)സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുക എന്ന നിര്‍ബന്ധനയില്‍ ഇളവ് നല്‍കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2867 |
സബ്സിഡി തുകയുടെ കാര്യക്ഷമമായ വിനിയോഗം
ശ്രീമതി കെ. എസ്. സലീഖ
(എ)ഭക്ഷ്യവസ്തുക്കള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാനത്തെ മാസത്തെ വിലയെക്കാളും എത്ര ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് 2014 മെയ് മാസത്തെ വില സൂചിപ്പിക്കുന്നത്;
(ബി)ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഭക്ഷ്യ വകുപ്പിന് കീഴിലെ ഓരോ വിഭാഗത്തിനും ഓരോ വര്‍ഷവും എന്തു തുക അനുവദിച്ചു; എത്ര തുക ചെലവാക്കി; എത്ര തുക ചെലവാക്കിയില്ല വ്യക്തമാക്കുമോ;
(സി)ജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കുവാനായി ഏതെല്ലാം ഏജന്‍സികള്‍ക്ക് എന്തു തുക വീതം ഈ സര്‍ക്കാര്‍ സബ്സിഡി ഇനത്തില്‍ അനുവദിച്ചിട്ടുണ്ട്; വര്‍ഷം തിരിച്ച് വിശദമാക്കുമോ;
(ഡി) ഏതെല്ലാം ഏജന്‍സികളുടെ മേധാവികള്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സബ്സിഡി ദുര്‍വിനിയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്; അവര്‍ ആരെല്ലാമെന്ന് വ്യക്തമാക്കുമോ;
(ഇ)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഭക്ഷ്യ വകുപ്പിന്‍റെ അന്വേഷണങ്ങളില്‍ എത്ര ഭക്ഷ്യോത്പന്നപൂഴ്ത്തി വയ്പ്പുകാരെയും കരിഞ്ചന്തക്കാരെയും റേഷനരി, മണ്ണെണ്ണ കടത്തുകാരെയും കണ്ടെത്തി; അവര്‍ക്കെതിരെ എന്തു നടപടികള്‍ സ്വീകരിച്ചു; വിശദാംശം വ്യക്തമാക്കുമോ;
(എഫ്)ഇവരില്‍ നിന്ന് എത്ര ടണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പിടികൂടി; ഇവ സംരക്ഷിക്കാന്‍എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
(ജി)പൊതുജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നല്‍കാന്‍ നല്‍കുന്ന സബ്സിഡി തുകയുടെ വിനിയോഗം പരിശോധിക്കാന്‍ നിലവില്‍ എന്തെല്ലാം സംവിധാനങ്ങളുണ്ട് എന്നും അവ കാര്യക്ഷമമാക്കുവാന്‍ എന്തെല്ലാം അടിയന്തര നടപടികള്‍ സ്വീകരിക്കും എന്നും വ്യക്തമാക്കുമോ?
|
2868 |
കൂടുതല്‍ ഉല്പന്നങ്ങള്‍ക്ക് സബ്സിഡി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തില്‍ മാവേലി സ്റ്റോറുകളിലൂടെയും, സപ്ലൈകോയിലൂടെയും വില്‍ക്കുന്ന ഏതൊക്കെ സാധനങ്ങള്‍ക്കാണ് സബ്സിഡി അനുവദിച്ചിട്ടുള്ളത്;
(ബി)രൂക്ഷമായ വിലക്കയറ്റം അനുഭവപ്പെടുന്ന ഈ സമയത്ത് കൂടുതല്‍ ഉല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ സബ്സിഡി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2869 |
റേഷന്‍കടകളുടെ പ്രവര്‍ത്തനം
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)റേഷന്‍ കടകളില്‍ സാധനങ്ങളുടെ വിലവിവരം വിവിധ കാറ്റഗറി തിരിച്ച് രേഖപ്പെടുത്തണം എന്ന നിബന്ധന നിലവിലുണ്ടോ; ഇത്തരത്തില്‍ വിലവിവരം രേഖപ്പെടുത്താത്ത റേഷന്‍ കടകള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;
(ബി)റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം വിശദമാക്കുമോ; അനുവദിക്കപ്പെട്ട സമയത്ത് പ്രവര്‍ത്തിക്കാത്ത റേഷന്‍ കടകള്‍ ഉണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയ്ക്കെതിരെ കൈക്കൊണ്ടിട്ടുളള നടപടികള്‍ വിശദമാക്കുമോ;
(സി)റേഷന്‍കടകള്‍ക്ക് ബില്‍ബുക്ക് നിര്‍ബന്ധമാണോ; കന്പ്യൂട്ടറൈസ്ഡ് ബില്ലിംഗ് സംവിധാനം റേഷന്‍കടകളില്‍ നടപ്പില്‍ വരുത്തുമോ; എങ്കില്‍ എന്നു മുതല്‍ എന്നറിയിക്കുമോ? |
2870 |
റേഷന്‍ സാധനങ്ങളുടെ വിതരണത്തിനായി വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം
ശ്രീ. സണ്ണി ജോസഫ്
,, അന്‍വര്‍ സാദത്ത്
,, എ. റ്റി. ജോര്‍ജ്
,, ജോസഫ് വാഴക്കന്‍
(എ)റേഷന്‍ സാധനങ്ങളുടെ വിതരണത്തിനായി വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;
(സി)പൊതുവിതരണത്തിനുളള ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കടത്തിക്കൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സംവിധാനത്തില്‍ ഒരുക്കിയിട്ടുളളതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി ഏതെല്ലാം ഏജന്‍സികളുമായാണ് സഹകരിക്കുന്നത;് വിശദാംശങ്ങള്‍ നല്‍കുമോ?
|
2871 |
അനധികൃത റേഷന്‍ കടത്ത്
ശ്രീ. പി. കെ. ബഷീര്‍
,, പി. ബി. അബ്ദുള്‍ റസാക്
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, എന്‍. ഷംസുദ്ദീന്‍
(എ)സംസ്ഥാനത്ത് റേഷനരിയും ഗോതന്പും റേഷന്‍കടകളില്‍ നിന്നും മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ നിന്നും വന്‍തോതില്‍ കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ ഗൌരവപൂര്‍വ്വം പരിശോധിച്ചിട്ടുണ്ടോ;
(ബി)പാവപ്പെട്ടവര്‍ക്ക് സൌജന്യമായും കുറഞ്ഞവിലയ്ക്കും നല്‍കേണ്ട അരി ഇത്തരത്തില്‍ വന്‍തോതില്‍ ശേഖരിച്ച് കടത്താന്‍ സൌകര്യമൊരുക്കുന്ന പഴുതുകള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(സി)കടത്തിക്കൊണ്ടുപോകുന്ന അരി കളര്‍ ചേര്‍ത്തും പോളിഷ് ചെയ്തും ബ്രാന്‍റഡ് ഐറ്റമാക്കി വന്‍വിലയ്ക്ക് സംസ്ഥാനത്തിനകത്തുതന്നെ വിറ്റഴിക്കുന്നതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കുമോ?
|
2872 |
റേഷന്‍ കാര്‍ഡിനൊപ്പം സ്മാര്‍ട്ട് കാര്‍ഡ്
ശ്രീ. എ. റ്റി. ജോര്‍ജ്
,, എ. പി. അബ്ദുളളക്കുട്ടി
,, ഷാഫി പറന്പില്‍
,, ലൂഡി ലൂയിസ്
(എ)റേഷന്‍ കാര്‍ഡിനൊപ്പം സ്മാര്‍ട്ട് കാര്‍ഡും ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സ്മാര്‍ട്ട് കാര്‍ഡില്‍ എന്തെല്ലാം വിവരങ്ങളാണ് ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2873 |
റേഷന്‍ കടകള്‍ കന്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ നടപടി
ശ്രീ. ഹൈബി ഈഡന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, വി.ഡി. സതീശന്‍
,, വര്‍ക്കല കഹാര്‍
(എ)റേഷന്‍ കടകള്‍ പൂര്‍ണ്ണമായും കന്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)പ്രസ്തുത പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ ?
|
2874 |
റേഷന്‍കടകളുടെ കന്പ്യൂട്ടര്‍വത്കരണം
ശ്രീ. പി.കെ.ബഷീര്‍
(എ)സംസ്ഥാനത്ത് പൈലറ്റ് പ്രോജക്ടായി എത്ര റേഷന്‍കടകളെയാണ് കന്പ്യൂട്ടര്‍ വത്കരിച്ചിട്ടുള്ളത് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുള്ള കടകളില്‍ റേഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
|
2875 |
റേഷന്‍കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്ന ഉല്പന്നങ്ങളുടെ അളവും വിലയും
ശ്രീ. ബി. സത്യന്‍
സംസ്ഥാനത്ത് റേഷന്‍കാര്‍ഡുടമകള്‍ക്ക് റേഷന്‍കട കളില്‍ നിന്ന് ലഭ്യമാകുന്ന ഉല്പന്നങ്ങളുടെ അളവും വിലയും എ.പി.എല്‍-ബി.പി.എല്‍ തിരിച്ച് വിശദമാക്കുമോ?
|
2876 |
കൊയിലാണ്ടി താലൂക്കില്‍ പുതിയ റേഷന്‍കട
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിലെ കൊയിലാണ്ടി താലൂക്കില്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വാകയാട്-മേച്ചേരികണ്ടിയില്‍ ഒരു റേഷന്‍കട അനുവദിക്കുന്നത് സംബന്ധിച്ച് അപേക്ഷ ലഭിച്ചിട്ടുണ്ടോ;
(ബി)ഈ അപേക്ഷയില്‍ എന്തെങ്കിലും നടപടി കൈക്കൊണ്ടിട്ടുണ്ടോ;
(സി)റേഷന്‍കട അനുവദിക്കുന്നതിന് എന്തെങ്കിലും തടസമുണ്ടെങ്കില്‍ അറിയിക്കുമോ;
(ഡി)അപേക്ഷകന് ഇതു സംബന്ധിച്ച് എന്തെങ്കിലും മറുപടി നല്‍കിയിട്ടുണ്ടോ;
(ഇ)ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ?
|
2877 |
റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കാന്‍ നടപടി
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)സംസ്ഥാനത്ത് നിലവില്‍ എത്ര ലക്ഷം റേഷന്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് അറിയിക്കുമോ ;
(ബി)ഇതില്‍ ബി.പി.എല്‍, എ.പി.എല്‍, എ.എ.വൈ, അന്നപൂര്‍ണ്ണ കാര്‍ഡുകള്‍ എത്ര വിതം എന്ന് വ്യക്തമാക്കുമോ;
(സി)ഈ കാര്‍ഡുകളുടെ കാലാവധി എന്നുവരെയായിരുന്നു;
(ഡി)റേഷന്‍ കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണെന്ന് അറിയിക്കുമോ ;
(ഇ)റേഷന്‍ കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കുമോ ; വിശദാംശം വ്യക്തമാക്കുമോ ?
|
2878 |
റേഷന്‍കാര്‍ഡ് പുതുക്കല്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)സംസ്ഥാനത്ത് റേഷന്‍കാര്‍ഡുകള്‍ അവസാനമായി പുതുക്കിയത് എന്നാണ്; നിലവിലുള്ള റേഷന്‍കാര്‍ഡുകളുടെ കാലാവധി അവസാനിച്ചത് എന്നാണെന്നറിയിക്കുമോ;
(ബി)കാര്‍ഡ് പുതുക്കല്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്നറിയിക്കുമോ;
(സി)റേഷന്‍കാര്‍ഡ് പുതുക്കല്‍ നീണ്ടുപോകുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും പൊതുവിതരണം കാര്യക്ഷമമാക്കുന്നതിനും പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ ?
|
2879 |
ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് സൌജന്യ നിരക്കില്‍ അരി
ശ്രീ. എം. ഹംസ
(എ)ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് സൌജന്യ നിരക്കില്‍ അരി നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; എന്നാണ് ഇത് ആവിഷ്കരിച്ച് നടപ്പിലാക്കിയത്;
(ബി)ഈ പദ്ധതി പ്രകാരം എത്ര കുടുംബങ്ങള്‍ക്ക് പ്രസ്തുത ആനുകൂല്യം ലഭിക്കുന്നുണ്ട്; ജില്ലാടിസ്ഥാനത്തില്‍ വിവരം നല്‍കുമോ;
(സി)ഈ പദ്ധതിക്കായി കേന്ദ്രത്തില്‍ നിന്ന് പ്രത്യേകധനസഹായം ലഭിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതി പ്രകാരം ഒരു കിലോ അരി എത്ര രൂപയ്ക്കാണ് നല്‍കി വരുന്നത്; ഏതിനം അരിയാണ് നല്‍കിവരുന്നത്; വിശദാംശം ലഭ്യമാക്കുമോ?
|
T2880 |
കിഡ്നി,ക്യാന്‍സര്‍ രോഗികള്‍ക്ക് ബി. പി. എല്‍ കാര്‍ഡ്
ശ്രീ. എം.പി. വിന്‍സെന്‍റ്
(എ)ക്യാന്‍സര്‍, കിഡ്നി രോഗികള്‍ക്ക് ബി. പി. എല്‍ കാര്‍ഡ് അനുവദിക്കുന്നതിനുളള ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ സപ്ലൈഓഫീസ് അധികാരികള്‍ നടപ്പിലാക്കാത്ത എത്ര കേസ്സുകള്‍ നിലവിലുണ്ട്;
(ബി)അടിയന്തിര ഘട്ടത്തില്‍ സര്‍ജറി ആവശ്യമുളള രോഗികള്‍ക്ക് ബി. പി. എല്‍ കാര്‍ഡ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമോ;
(സി)ബി.പി.എല്‍. കാര്‍ഡ് നല്‍കുന്നതിന് സമയ പരിധി നിര്‍ണ്ണയിച്ച് ഉത്തരവ് നല്‍കുമോ? |
T2881 |
എ.പി.എല്‍.കാര്‍ഡ് ബി.പി.എല്‍. ആക്കുന്നതിന് നടപടി
ശ്രീ. മോന്‍സ് ജോസഫ്
(എ)സംസ്ഥാനത്ത് എ.പി.എല്‍. വിഭാഗക്കാരായ റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കി മാറ്റുന്നതിന് കളക്ടറേറ്റുകളില്‍ എത്ര അപേക്ഷകള്‍ പെന്‍ഡിംഗായി കിടക്കുന്നു: അവ ജില്ലതിരിച്ച് വ്യക്തമാക്കുമോ;
(ബി)ബി.പി.എല്‍. ആയി മാറ്റുന്നതിനുള്ള മാനദണ്ധം വ്യക്തമാക്കുമോ;
(സി)തിരുവനന്തപുരം താലൂക്കില്‍ ശ്രീ. നടരാജന്‍ ചെട്ടിയാര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കി പരാതിയിന്മേല്‍ ജില്ലാ സപ്ലൈ ഓഫീസില്‍ നിലവിലുള്ള 3192/2014 നന്പര്‍ ഫയലിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ; ഈ പരാതി എത്രയുംവേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ബി.പി.എല്‍ കാര്‍ഡുകള്‍ക്കുവേണ്ടിയുള്ള അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; ഇവ എത്രയുംവേഗം തീര്‍പ്പുകല്പ്പിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയോഗിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2882 |
വൈപ്പില്‍ മണ്ഡലത്തിലെ ബി.പി.എല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)2012 ജനുവരി മുതല്‍ 2014 ഏപ്രില്‍ വരെ വൈപ്പിന്‍ മണ്ധലത്തിലെ എ.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന എത്ര റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റി നല്‍കിയെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ എത്ര അപേക്ഷകളിന്മേല്‍ തീരുമാനം എടുത്തിട്ടുണ്ട എന്നറിയിക്കുമോ?
|
2883 |
നെല്ലുസംഭരണത്തിലെ പോരായ്മകള്‍
ശ്രീ. മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്‍
,, സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
(എ)ഇക്കഴിഞ്ഞ സീസണിലെ കൊയ്ത്തിനു ശേഷം നെല്ലു സംഭരണം മന്ദഗതിയിലായി എന്ന പരാതി പരിശോധിച്ചിട്ടുണ്ടോ;
(ബി)നെല്ല് സംഭരണത്തിന് അവലംബിച്ചിരിക്കുന്ന സംവിധാനവും ഫലപ്രദമല്ല എന്ന് വിലയിരുത്തിയിട്ടുണ്ടോ;
(സി)എങ്കില്‍ പോരായ്മകള്‍ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
(ഡി)സംഭരിച്ച നെല്ലിന്‍റെ വില കര്‍ഷകന് എന്ന് വിതരണം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ?
|
T2884 |
നെല്ലുസംഭരണത്തിലെ കുടിശ്ശിക
ശ്രീ. എം. ചന്ദ്രന്‍
ശ്രീമതി. കെ. എസ്. സലീഖ
ശ്രീ. സി.കെ. സദാശിവന്‍
,, എ.എം. ആരിഫ്
(എ)നെല്ലുസംഭരണ ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട തുകയില്‍ കുടിശ്ശികയുണ്ടെങ്കില്‍ ആയതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്‍റെ വില കൃത്യമായി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2885 |
നെല്‍വിലയിലെ കുടിശ്ശിക
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)നെല്ലുസംഭരണം നടത്തിയതില്‍ കര്‍ഷകര്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും കുടിശ്ശികയായി കൊടുത്തുതീര്‍ക്കേണ്ട തുക എത്രയാണെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത തുക വിതരണം ചെയ്യുന്നതിനുണ്ടായ കാലതാമസത്തിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;
(സി)കുടിശ്ശികത്തുക എപ്പോള്‍ കൊടുത്തുതീര്‍ക്കാന്‍ കഴിയുമെന്ന്വ്യക്തമാക്കുമോ?
|
T2886 |
നെല്‍വിലയുടെ കുടിശ്ശിക നല്‍കാന്‍ നടപടി
ശ്രീ. മാത്യു റ്റി. തോമസ്
(എ)സംഭരിച്ച നെല്ലിന്‍റെ വില കര്‍ഷകന് ലഭ്യമാക്കുന്നതിന് ധനകാര്യവകുപ്പില്‍ നിന്നും ഈ വര്‍ഷം എന്തു തുക ലഭ്യച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)എത്ര രൂപയുടെ കുടിശ്ശിക ഇക്കാര്യത്തിലുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)സംഭരിച്ച നെല്ലിന്‍റെ വില കര്‍ഷകന് എന്നത്തേക്ക് പൂര്‍ണ്ണമായി നല്‍കാന്‍ കഴിയും എന്നറിയിക്കുമോ?
|
2887 |
സംഭരിച്ച നെല്ലിന്‍റെ വില നല്‍കാന്‍ നടപടി
ശ്രീമതി ഗീതാഗോപി
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച നെല്ലിന്‍റെ കണക്ക് ജില്ല തിരിച്ച് അറിയിക്കുമോ;
(ബി)കര്‍ഷകര്‍ക്ക് നല്‍കാനുള്ള നെല്‍വില കുടിശ്ശിക എത്രയെന്ന് ജില്ല തിരിച്ച് അറിയിക്കുമോ; നെല്ലിന് ഇപ്പോള്‍ നല്കി വരുന്ന താങ്ങുവില എത്രയാണെന്ന് അറിയിക്കുമോ;
(സി)കുടിശ്ശിക തുക കര്‍ഷകര്‍ക്ക് നല്‍കുന്നതിന് ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
|
2888 |
സംഭരിച്ച നെല്ലിന്‍റെ വില നല്‍കുവാന്‍ നടപടി
ശ്രീ. സി. എഫ്. തോമസ്
(എ)സംസ്ഥാനത്ത് ഈ കഴിഞ്ഞ കൊയ്ത്തുകാലത്തിനു ശേഷം ആകെ എത്ര ടണ്‍ നെല്ല് സംഭരിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി)സംഭരിച്ച നെല്ലിന്‍റെ വില നല്‍കിയിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ അടിയന്തരമായി വില നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
|
2889 |
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേനയുള്ള നെല്ലുസംഭരണം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ) സംസ്ഥാനത്തെ നെല്‍കര്‍ഷകരില്‍ നിന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഈ സീസണില്‍ എത്ര നെല്ലു സംഭരിച്ചുവെന്ന് വ്യക്തമാക്കുമോ; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
(ബി) സംഭരണവുമായി ബന്ധപ്പെട്ട് എന്തു തുക കര്‍ഷകര്‍ക്ക് കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ;
(സി) കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ?
|
2890 |
ചങ്ങനാശ്ശേരി താലൂക്കിലെ നെല്ലുസംഭരണം
ശ്രീ. സി. എഫ്. തോമസ്
(എ)ചങ്ങനാശ്ശേരി താലൂക്കില്‍ കഴിഞ്ഞ പുഞ്ചകൃഷിയുടെ കൊയ്ത്തിനുശേഷം എത്ര ടണ്‍ നെല്ല് സംഭരിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി)എത്ര കര്‍ഷകരില്‍ നിന്നുമാണ് നെല്ല് സംഭരിച്ചത്;
(സി)പ്രസ്തുത കര്‍ഷകര്‍ക്ക് നെല്‍വില നല്‍കിയോ; ഇല്ലെങ്കില്‍ അടിയന്തരമായി വില നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
|
2891 |
പൊന്നാനി കോള്‍ മേഖലയിലെ നെല്ലുസംഭരണം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)മലപ്പുറം ജില്ലയില്‍ പൊന്നാനി കോള്‍ മേഖലയില്‍ നിന്ന് സംഭരിച്ച നെല്ലിന് ഇനി എന്തു തുക കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്;
(ബി)പ്രസ്തുത തുക ഉടനെ കൊടുത്തുതീര്‍ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2892 |
മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്ത് മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഏതെല്ലാമെന്ന് ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
(ബി)വയനാട് ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് മാവേലി സ്റ്റോറുകള്‍ ഇല്ലാത്തത് എന്നതിന്‍റെ താലൂക്കുതല വിശദാംശം ലഭ്യമാക്കുമോ?
|
2893 |
ചിറക്കരത്താഴത്ത് മാവേലിസ്റ്റോര്‍
ശ്രീ.ജി.എസ്. ജയലാല്‍
(എ)കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ ചിറക്കരത്താഴത്തു് പുതുതായി മാവേലിസ്റ്റോര്‍ ആരംഭിക്കുന്നതിലേക്ക് അപേക്ഷ ലഭിച്ചിരുന്നുവോ; പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
(ബീ)പ്രസ്തുത സ്ഥലത്ത് മാവേലിസ്റ്റോര്‍ ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ എന്തെങ്കിലും നിലവിലുണ്ടോ; എങ്കില്‍ ആയത് വ്യക്തമാക്കുമോ ?
|
2894 |
ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ പുതിയ മാവേലി സ്റ്റോറുകള്‍
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ പുതുതായി മാവേലി സ്റ്റോറുകള്‍ തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
|
2895 |
ആലപ്പുഴ ജില്ലയിലെ മാവേലിസ്റ്റോറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവയ്ക്കുന്നതായുള്ള പരാതി
ശ്രീ. ആര്‍. രാജേഷ്
(എ)ആലപ്പുഴ ജില്ലയിലെ മാവേലിസ്റ്റോറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവയ്ക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പൂഴ്ത്തിവയ്പ് തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
(സി)കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടി വിശദമാക്കുമോ;
(ഡി)പൂഴ്ത്തിവയ്പ് പരിശോധിക്കുവാന്‍ റെയ്ഡുകള്‍ നടത്തിയിട്ടുണ്ടോ; റെയ്ഡിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
2896 |
പാചകവാതക മേഖലയിലെ പരാതികള്‍
ശ്രീ. വി. റ്റി. ബല്‍റാം
,, അന്‍വര്‍ സാദത്ത്
,, സണ്ണി ജോസഫ്
,, ഹൈബി ഈഡന്‍
(എ)പാചകവാതക മേഖലയിലെ പരാതികള്‍ സ്വീകരിക്കുവാനും പരിഹാരം കാണുവാനും എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത് ; വിശദമാക്കുമോ ;
(ബി)പരാതികളിന്മേല്‍ നിശ്ചിത സമയത്തിനുള്ളില്‍ പരിഹാരം കാണുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ ;
(സി)ഇതിനായി ജില്ലാതലത്തില്‍ ക്യാന്പ് സിറ്റിംഗ് നടത്തുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ നല്‍കുമോ;
(ഡി)പാചകവാതക മേഖലയുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ ? |
2897 |
സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്ത് സ്വന്തമായി കെട്ടിടങ്ങളില്ലാത്ത എത്ര സബ് രജിസ്ട്രാര്‍ ഓഫീസുകളുണ്ടെന്ന് വിശദമാക്കുമോ;
(ബി)ഇവയ്ക്കു സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(സി)സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ? |
2898 |
ഭക്ഷ്യ വിജിലന്‍സ് മോണിറ്ററിംഗ് കമ്മിറ്റികള്‍
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, കെ. മുരളീധരന്‍
,, തേറന്പില്‍ രാമകൃഷ്ണന്
,, സണ്ണി ജോസഫ്
(എ)സംസ്ഥാനത്ത് ഭക്ഷ്യ വിജിലന്‍സ് മോണിറ്ററിംഗ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എല്ലാ പഞ്ചായത്തുകളിലും ഇവ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ഡി)ഇവയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? |
2899 |
ഉപഭോക്തൃഫോറങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ബെന്നി ബെഹനാന്‍
'' എ.റ്റി. ജോര്‍ജ്
'' വി.ഡി. സതീശന്‍
'' റ്റി. എന്‍. പ്രതാപന്‍
(എ)സംസ്ഥാനത്തെ ഉപഭോക്തൃഫോറങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
(ബി)ഉപഭോക്തൃ ഫോറങ്ങളില്‍ എത്തുന്ന പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)പരാതികളില്‍ നിശ്ചിത സമയത്തിനകം തീര്‍പ്പുകല്‍പ്പിക്കുന്നതിനുവേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;
(സി)എങ്കില്‍ ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ? |
2900 |
സിവില്‍ സപ്ലൈസ് ഗോഡൌണുകളിലെ ക്രമക്കേടുകള്‍ തടയുന്നതിന് നടപടി
ശ്രീ. ഇ.കെ. വിജയന്‍
(എ)സിവില്‍ സപ്ലൈസ് ഗോഡൌണുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും അനേ്വഷണം നടത്തുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഈ വിഷയത്തില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വിശദമാക്കുമോ;
(സി)രജിസ്റ്റര്‍ ചെയ്യപ്പെട്ടവയില്‍ എത്ര എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്;
(ഡി)സിവില്‍ സപ്ലൈസ് ഗോഡൌണുകളിലെ ക്രമക്കേടുകള്‍ തടയാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ? |
2901 |
സപ്ലൈകോ ഷോപ്പുകളിലെ പൂഴ്ത്തിവയ്പ്
ശ്രീ. പി. കെ. ബഷീര്‍
(എ)സപ്ലൈകോയുടെ വിവിധ ഷോപ്പുകളില്‍ പൂഴ്ത്തിവച്ച സാധനങ്ങള്‍ വിജിലന്‍സ് റെയ്ഡ് നടത്തി പിടിച്ചെടുത്തിട്ടുണ്ടോ എന്ന് അറിയിക്കുമോ:
(ബി)എങ്കില്‍ പൂഴ്ത്തിവയ്പുപോലുള്ള പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
(സി)പൂഴ്ത്തിവയ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നും അവര്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ? |
2902 |
പാരിപ്പളളിയില്‍ സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍
ശ്രീ.ജി. എസ്. ജയലാല്‍
(എ)ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പാരിപ്പളളിയില്‍ സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
(ബി)മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നതില്‍ തടസ്സങ്ങള്‍ എന്തെങ്കിലും നിലനില്‍ക്കുന്നുവോ; എങ്കില്‍ അതു പരിഹരിച്ച് സ്ഥാപനം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ? |
2903 |
സപ്ലൈകോയിലെ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ നിയമനം
ശ്രീ. റ്റി.വി. രാജേഷ്
(എ)സപ്ലൈകോയില്‍ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് നിയമനം നല്കി; എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
(ബി)അസിസറ്റന്‍റ് സെയില്‍സ്മാന്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച് നല്കിയ സത്യവാങ്ങ്മൂലത്തിന്‍റെ കോപ്പി ലഭ്യമാക്കുമോ;
(സി)പ്രസ്തുത റാങ്ക്ലിസ്റ്റില്‍ നിന്ന് നിയമനം നല്കുന്നതിനുള്ള തടസ്സമെന്താണ്;
(ഡി)റാങ്ക് ലിസ്റ്റില്‍ നിന്ന് പരമാവധി ഉദേ്യാഗാര്‍ത്ഥികള്‍ക്ക് നിയമനം നല്കുന്നതിന് നടപടി സ്വീകരിക്കുമോ? |
T2904 |
ശുശ്രൂഷ ഹൈടെക് ലാബ്
ശ്രീ. സി.കെ സദാശിവന്‍
(എ)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ കായംകുളത്ത് ആരംഭിച്ച ശുശ്രൂഷ ഹൈടെക് ലാബില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ എന്തൊക്കെയാണ്;
(ബി)ഓരോ പരിശോധനയുടെയും നിരക്ക് എത്രയെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ? |
2905 |
കോഴിക്കോട് സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ ഗോഡൌണുകളില്‍ പരിശോധന
ശ്രീ. എ. പ്രദീപ്കുമാര്‍
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുളളില്‍ കോഴിക്കോട് ജില്ലയിലെ സിവില്‍ സ്പ്ലൈസ് വകുപ്പിന്‍റെ ഗോഡൌണുകളില്‍ വകുപ്പുതല പരിശോധനയില്‍ എന്തെല്ലാം അപാകതകളാണ് കണ്ടെത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും വിശദമാക്കുമോ? |
2906 |
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ അരിമില്ലുകളിലെ ഉല്പാദനം
ശ്രീ. സി. ദിവാകരന്‍
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ വയനാട്, കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളിലെ അരിമില്ലുകളിലെ ഉല്പാദനം എത്ര വീതമാണെന്ന് അറിയിക്കുമോ? |
2907 |
ഇന്ധനവിതരണം മെച്ചപ്പെടുത്താന്‍ നടപടി
ശ്രീ. എന്‍.എ.നെല്ലിക്കുന്ന്
,, വി.എം.ഉമ്മര്‍ മാസ്റ്റര്‍
,, പി.ഉബൈദുള്ള
,, സി. മമ്മൂട്ടി
(എ)സംസ്ഥാനത്ത് വിറ്റഴിക്കുന്ന പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ അളവ്, തൂക്കം, പരിശുദ്ധി എന്നിവ പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്
എന്തെങ്കിലും സംവിധാനമുണ്ടോ; വിശദമാക്കുമോ;
(ബി)കേന്ദ്ര സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പരിശോധനാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ മായം ചേര്‍ത്തും അളവില്‍ കൃത്രിമം നടത്തിയും സംസ്ഥാനെത്ത ഉപഭോക്താക്കളെ കൊള്ളയടിക്കുന്നരീതി
അവസാനിപ്പിക്കാന്‍ ഉചിതമായ ഇടപെടല്‍ നടത്തുമോ;
(സി)പാചകവാതക കണക്ഷന്‍റെ ഓണര്‍ഷിപ്പ് മാറുന്പോള്‍, നിലവില്‍ ഡെപ്പോസിറ്റ് ഉള്ള കേസുകളില്‍പ്പോലും അധിക ഡെപ്പോസിറ്റ് ഈടാക്കുന്ന നീതിരഹിതമായ നടപടിയില്‍ ഇടപെടല്‍ ഉണ്ടാകുമോ; വിശദാംശം വ്യക്തമാക്കുമോ? |
2908 |
പെട്രോള്‍ പന്പുകളുടെ പ്രവര്‍ത്തനം
ശ്രീ. കെ. ദാസന്‍
(എ)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍പന്പുകളെ സംബന്ധിച്ചും പന്പുകളുടെ സേവനങ്ങളെ സംബന്ധിച്ചും മാര്‍ക്കറ്റിംഗ് ഡിസിപ്ലിന്‍ ഗൈഡ്ലൈന്‍സ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഗൈഡ്ലൈനുകളില്‍ അനുശാസിക്കുന്നത് എന്തെല്ലാം എന്നറിയിക്കുമോ;
(ബി)പെട്രോള്‍പന്പുകളില്‍ പലതിലും ഇന്ധനങ്ങളില്‍ മായം കലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് കൊണ്ടുണ്ടാകുന്ന പൊതുനഷ്ടവും മറ്റുപ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നടപടികള്‍ സ്വീകരിക്കുമോ? |
2909 |
ഭൂമി സൌജന്യമായി രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടി
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
(എ)കയ്പമംഗലം നിയോജക മണ്ധലത്തിലെ ഐ.എച്ച്.ആര്‍.ഡി. കോളേജിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് മണപ്പാട്ട് ഫൌണ്ടേഷന്‍ സൌജന്യമായി ഭൂമി വിട്ടുതന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത ഭൂമി സൌജന്യമായി രജിസ്റ്റര്‍ ചെയ്യുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? |
<<back |
|