UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2632

സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ 

ശ്രീ. എന്‍. ഷംസുദ്ദീന്‍ 
,, അബ്ദുറഹിമാന്‍ രണ്ടത്താണി 
,, റ്റി. എ. അഹമ്മദ് കബീര്‍ 
,, എം. ഉമ്മര്‍ 

(എ) സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി) കാലവര്‍ഷാരംഭത്തിനു മുന്പ് മദ്ധ്യവേനലവധിക്കു ശേഷം സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂള്‍ കെട്ടിടങ്ങളുടെ പരിശോധന നടത്തി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടോ; 

(സി) പരിശോധനയില്‍ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ?

2633

പത്താംതരം തുല്യത പ്രവേശന നടപടികള്‍ 

ശ്രീ. പി. തിലോത്തമന്‍ 
,, കെ. അജിത് 
ശ്രീമതി. ഗീതാഗോപി 
ശ്രീ. ഇ.കെ. വിജയന്‍

(എ)പത്താംതരം തുല്യത പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രവേശന നടപടികള്‍ വൈകുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; 

(ബി)കഴിഞ്ഞ വര്‍ഷം പത്താം തരത്തില്‍ എത്രപേര്‍ രജിസ്റ്റര്‍ ചെയ്തു; നിലവിലുള്ള പഠിതാക്കള്‍ക്ക് യഥാസമയം പാഠപുസ്തകങ്ങളും മറ്റും ലഭിച്ചിട്ടില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ആദിവാസികളില്‍ സാക്ഷരതാ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള അതുല്യം രണ്ടാംഘട്ട പദ്ധതി വിജയകരമായി നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതുല്യം പദ്ധതി നിറുത്തി വയ്ക്കാനുദ്ദേശിക്കുന്നുണ്ടോ?

2634

പ്രൈമറി സ്കൂളുകളിലെ ഭാഷാപഠനം 

ശ്രീ. എ.എ. അസീസ്

(എ)സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളില്‍ അറബി, സംസ്കൃതം, ഉറുദു, ഹിന്ദി എന്നിവ ഏത് ക്ലാസ്സ് മുതലാണ് പഠിപ്പിച്ച് തുടങ്ങുന്നത്; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇവ പഠിപ്പിച്ച് തുടങ്ങുന്നതിനുള്ള ക്ലാസ്സുകളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണെന്ന് വ്യക്തമാക്കുമോ?

2635

സര്‍വ്വശിക്ഷാ അഭിയാന്‍ 

ശ്രീ. പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍ 
,, എം. വി. ശ്രേയാംസ് കുമാര്‍ 

(എ)വിദ്യാഭ്യാസ മേഖലയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം നടപ്പാക്കിയ വികസന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)നടപ്പു സാന്പത്തിക വര്‍ഷം സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയിലൂടെ ഈ രംഗത്ത് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്; 

(സി)സംസ്ഥാനത്ത് അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം നേരിടുന്ന സര്‍ക്കാര്‍ സ്ക്കൂളുകളുടെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുമോ ?

2636

വിദ്യാഭ്യാസ വകുപ്പില്‍ സേവനാവകാശ നിയമം നടപ്പാക്കല്‍ 

ശ്രീ. വി.ഡി. സതീശന്‍ 
,, പാലോട് രവി 
,, വി.റ്റി. ബല്‍റാം 
,, ഹൈബി ഈഡന്‍

(എ)വിദ്യാഭ്യാസ വകുപ്പില്‍ സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത നിയമം വഴി എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാകുന്നത്; വിശദമാക്കുമോ;

(സി)പ്രസ്തുത നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ; 

(ഡി)ഇതിനെക്കുറിച്ച് വ്യാപകമായ പ്രചരണം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

2637

വിദ്യാലയങ്ങളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കല്‍ 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, ഷാഫി പറന്പില്‍ 
,, അന്‍വര്‍ സാദത്ത് 
,, വി.റ്റി. ബല്‍റാം

(എ)സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ഈ ഉത്തരവ് സംബന്ധിച്ച വിശദാംശം നല്‍കാമോ; 

(ബി)മലയാളം മാതൃഭാഷയല്ലാത്ത കുട്ടികള്‍ക്ക് മലയാളം ഭാഷ പഠിക്കുവാന്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ; 

(സി)ഇതിനായി സ്കൂളുകളിലെ പീരിയഡുകളില്‍ എന്തെല്ലാം മാറ്റങ്ങള്‍് വരുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2638

സ്ക്കൂള്‍ പ്രവേശന രജിസ്റ്ററിലെ അപാകതകള്‍ 

ശ്രീ. സണ്ണി ജോസഫ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ആര്‍. സെല്‍വരാജ് 
,, അന്‍വര്‍ സാദത്ത്

(എ)സ്ക്കൂള്‍ പ്രവേശന രജിസ്റ്ററിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യം എന്തെല്ലാമാണ് വിശദമാക്കാമോ;

(സി)ഏതെല്ലാം വിവരങ്ങള്‍ തിരുത്തുന്നതിനാണ് അധികാരം നല്‍കിയിട്ടുളളത് വിശദമാക്കുമോ;

(ഡി)ഇതിനായി ഏതെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്;

(ഇ)ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ കെ. ഇ. ആര്‍-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

2639

സ്കൂളുകളിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 

ശ്രീ. റ്റി.എന്‍ പ്രതാപന്‍ 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, വി.പി. സജീന്ദ്രന്‍ 
,, എ.റ്റി ജോര്‍ജ്

(എ)സ്കൂളുകളില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തില്‍ ഇളവ് വരുത്തിയിട്ടുണ്ടോ; 

(ബി)പ്രസ്തുത അനുപാതത്തിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)പ്രസ്തുത അനുപാതം ഏത് അദ്ധ്യയന വര്‍ഷം മുതലാണ് പ്രാബല്യത്തില്‍ വന്നതെന്ന് വെളിപ്പെടുത്തുമോ?

2640

ഹയര്‍സെക്കന്‍ററി പാഠപുസ്തകങ്ങളുടെ പരിഷ്ക്കരണം 

ശ്രീ. ടി. എന്‍. പ്രതാപന്‍ 
,, വര്‍ക്കല കഹാര്‍ 
,, ഹൈബി ഈഡന്‍ 
,, വി. പി. സജീന്ദ്രന്‍

(എ)ഹയര്‍സെക്കന്‍ററി പാഠപുസ്തകങ്ങള്‍ പരിഷ്ക്കരിക്കുന്നത് സംബന്ധിച്ച് കരിക്കുലം കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത് ആരാണെന്ന് വ്യക്തമാക്കുമോ;

(സി)പുതിയ പാഠപുസ്തകങ്ങള്‍ എന്ന് മുതലാണ് പ്രാബല്യത്തില്‍ വരുത്താനുദ്ദേശിക്കുന്നത്?

2641

സി.ബി.എസ്.സി, ഐ.സി.എസ്. ഇ. സര്‍ട്ടിഫിക്കറ്റുകളില്‍ ജാതി രേഖപ്പെടുത്തല്‍ 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)സംസ്ഥാനത്ത് എത്ര സി.ബി.എസ്.സി, ഐ.സി.എസ്.ഇ. സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)സി.ബി.എസ്.സി, ഐ.സി.എസ്.ഇ. 10-ാം ക്ലാസില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ കുട്ടികളുടെ ജാതി രേഖപ്പെടുത്തുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)സി.ബി.എസ്.സി, ഐ.സി.എസ്.ഇ. സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് റിസര്‍വേഷന്‍ ആനുകൂല്യം ലഭിക്കുന്നതിനായുള്ള ജാതിസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നകാര്യം ഗൌരവപൂര്‍വ്വം പരിഗണിക്കുമോ; 

(ഡി)സി.ബി.എസ്.സി, ഐ.സി.എസ്.ഇ. സര്‍ട്ടിഫിക്കറ്റുകളില്‍ ജാതി രേഖപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഗവണ്‍മെന്‍റിനെ അടിയന്തരമായി സമീപിക്കുമോ ?

2642

സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശനം 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)2014-15 അദ്ധ്യയന വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലായി 1-ാം ക്ലാസ്സില്‍ എത്ര പേര്‍ക്ക് അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്;

(ബി)ഓരോവര്‍ഷവും സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ അഡ്മിഷന്‍ നേടുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നതിന്‍റെ കാരണം എന്തെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(സി)സാധാരണക്കാരായ കുട്ടികള്‍ക്ക് ആശ്രയിക്കാവുന്ന പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

2643

സ്കൂളുകള്‍ അപ്ഗ്രേഡ്ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ 

ശ്രീമതി കെ. കെ. ലതിക

(എ)എല്‍.പി. സ്കൂളുകള്‍ യു.പി. സ്കൂളുകളായി അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര എല്‍.പി. സ്കൂളുകള്‍ യു.പി. സ്കൂളായും, യു.പി. സ്കൂള്‍ ഹൈസ്കൂളായും അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും അവ ഏതൊക്കെയെന്നും വ്യക്തമാക്കുമോ; 

(സി)വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഇക്കാര്യത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; 

(ഡി)എല്‍.പി. സ്കൂളുകള്‍ യു.പി. സ്കൂളുകളായി അപ്ഗ്രേഡ് ചെയ്യുന്പോള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അഭിപ്രായം ആരായാറുണ്ടോ എന്ന് വ്യക്തമാക്കുമോ?

2644

സ്കൂള്‍ കോളേജ് തലത്തില്‍ അഡീഷണല്‍ സ്കില്‍ പ്രോഗ്രാമുകള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)കുട്ടികളുടെ അഭിരുചി സ്കൂള്‍ തലത്തില്‍ തന്നെ കണ്ടെത്തുന്നതിനും തൊഴില്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനും സ്കൂള്‍ കോളേജ് തലത്തില്‍ അഡീഷണല്‍ സ്കില്‍ പ്രോഗ്രാമുകള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)മെഡിക്കല്‍, എഞ്ചിനീയറിംഗ്, സിവില്‍ സര്‍വ്വീസ് എന്നിവയ്ക്കുള്ള പരിശീലനം സ്കൂള്‍ തലത്തില്‍ തന്നെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

2645

സര്‍ക്കാര്‍ സ്കൂളൂകളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് 

ശ്രീ. ഇ. കെ. വിജയന്‍

(എ)സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും എയ്ഡഡ് സ്കൂളുകളിലയ്ക്കുള്ള കുട്ടികളുടെ അനിയന്ത്രിതമായ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇതു സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ; കണ്ടെത്തലുകള്‍ വിശദമാക്കാമോ;

(സി)അടിസ്ഥാനസൌകര്യങ്ങളുടെ അപര്യാപ്തതയാണ് ഇത്തരം കൊഴിഞ്ഞുപോക്ക് ത്വരിതപ്പെടുത്തുന്നത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2646

ആധാര്‍ മുഖേനയുള്ള വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് 

ശ്രീ കെ.വി. അബ്ദുള്‍ ഖാദര്‍

(എ)യു.ഐ.ഡി.യായ ആധാര്‍ വഴിയുള്ള സംസ്ഥാനത്തെ സ്കൂള്‍ കുട്ടികളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; എങ്കില്‍ എപ്പോള്‍; 

(ബി)ആധാര്‍ വഴിയുള്ള കണക്കെടുപ്പ് ശാസ്ത്രീയവും കുറ്റമറ്റതുമാണെന്ന് കരുതുന്നുണ്ടോ; കണക്കെടുപ്പിലൂടെ ലഭ്യമായ വിവരങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)ആധാര്‍ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആകെ എത്ര; 

(ഡി)ഗവണ്‍മെന്‍റ് സ്കൂളുകളില്‍ പഠിക്കുന്നവര്‍ എത്ര; എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്നവര്‍ എത്ര; മറ്റുള്ളവര്‍ എത്ര; 

(ഇ)ഇതിന്‍റെയടിസ്ഥാനത്തില്‍ കണക്കാക്കപ്പെട്ട അണ്‍ എക്കണോമിക് സ്കൂളുകള്‍ എത്ര; സര്‍ക്കാര്‍/എയ്ഡഡ് തിരിച്ച് വിശദമാക്കാമോ; 

(എഫ്)ഇതിന്‍റെയടിസ്ഥാനത്തില്‍ എത്ര അധ്യാപക തസ്തികകള്‍ കൂടുതലായിട്ടുള്ളതായി കണ്ടെത്തി എന്ന വിവരം ലഭ്യമാക്കാമോ?

2647

ഐ.ടി. അറ്റ് സ്കൂള്‍ പ്രോഗ്രാം 

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

(എ)ഐ.ടി.അറ്റ് സ്കൂള്‍ പ്രോഗ്രാം നടപ്പിലാക്കുന്നതിനായി വകുപ്പ് തലത്തില്‍ വിതരണം ചെയ്ത കംന്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കണക്ക് വിദ്യാഭ്യാസ ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പ്രോഗ്രാമിനായി ഉപയുക്തമാക്കുന്ന ഓപ്പണ്‍ സോഫ്റ്റ്വെയറുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി)ഐ.ടി @ സ്കൂള്‍ പ്രോഗ്രാമിനുവേണ്ടി ട്രയിനിംഗ് ലഭിച്ച അദ്ധ്യാ പകരുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)ഐ.ടി @ സ്കൂള്‍ പ്രോഗ്രാമിന്‍റെ സിലബസ് പ്രസിദ്ധപ്പെടുത്തുമോ?

2648

സാധാരണക്കാരായ കുട്ടികള്‍ക്ക് ഐ.ടി. പഠനം 

ശ്രീ. എം. ഹംസ

(എ)ഐ.ടി. പഠനം സാധാരണക്കാരായ കുട്ടികള്‍ക്ക് ലഭിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ:

(ബി)സംസ്ഥാനത്തെ എയിഡഡ്/സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ധാരാളം കന്പ്യൂട്ടറുളുടെ നിസ്സാരമായ തകരാറുകള്‍ കാരണം കുട്ടികളുടെ ഐ.ടി. പഠനം മുടങ്ങുന്നു എന്ന കാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; 

(സി)തകരാറിലായ കന്പ്യൂട്ടറുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുമോ; 

(ഡി)സംസ്ഥാനത്തെ ഏതെല്ലാം അസംബ്ലി മണ്ധലങ്ങളില്‍ മുഴുവന്‍ സ്കൂളുകളും ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായ കന്പ്യൂട്ടര്‍ ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?

2649

സര്‍ക്കാര്‍ സ്കൂളുകളില്‍ ഇന്‍റര്‍നെറ്റ് സംവിധാനം 

ശ്രീ. ഇ.പി. ജയരാജന്‍

(എ)സര്‍ക്കാര്‍ സ്കൂളുകളില്‍ വിവരവിനിമയ സാങ്കേതിക വിദ്യാ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ കാര്യക്ഷമമായ ഏതെങ്കിലും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ;

(ബി)എല്ലാ സര്‍ക്കാര്‍ എല്‍.പി. യു.പി. സ്കൂളുകള്‍ക്കും ഹൈസ്കൂളുകള്‍ക്കും ഇന്‍റര്‍നെറ്റ് കണക്ഷനോടുകൂടിയതും പ്രിന്‍ററുകള്‍ ഉള്‍പ്പെടെയുള്ളതുമായ കന്പ്യൂട്ടറുകള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(സി)എല്ലാ യു.പി. സ്കൂളുകളിലും ഹൈസ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ്സ്റൂമുകള്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2650

ആര്‍.എം.എസ്.എ. സ്കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ തസ്തിക 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)സംസ്ഥാനത്ത് ആര്‍.എം.എസ്.എ. (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) സ്കൂളുകളില്‍ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് ആര്‍.എം.എസ്.എ ഡയറക്്ടര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ബി)അഞ്ച് അദ്ധ്യാപകര്‍, ഒരു പ്രധാനാദ്ധ്യപകന്‍, ഒരു ഓഫീസ് സ്റ്റാഫ് ഇവ മാത്രമേ അനുവദിക്കൂ എന്ന നിര്‍ദ്ദേശം ഇത്തരം സ്കൂളുകളില്‍ ബുദ്ധിമുട്ടുണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)കാസര്‍ഗോഡ് ജില്ലയില്‍ ഇത്തരത്തില്‍ ആരംഭിച്ച മിക്ക സ്കൂളുകളിലും കുട്ടികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള തസ്തിക അനുവദിക്കാത്തത് ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള തസ്തിക അനുവദിച്ച് ഇത്തരം സ്കൂളുകളിലെ പഠനം സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ? 

2651

വയനാട് ജില്ലയില്‍ അപ്ഗ്രേഡ് ചെയ്ത സ്കൂളുകളുടെ അടിസ്ഥാന സൌകര്യ വികസനം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)ആര്‍. എം. എസ്.എ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയിലെ ഏതെല്ലാം സ്കൂളുകളാണ് അപ്ഗ്രേഡ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ സ്കൂളുകളും എന്നാണ് ഇത്തരത്തില്‍ അപ്ഗ്രേഡ് ചെയ്തിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത സ്കൂളുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

2652

ആര്‍.എം.എസ്.എ, എസ്.എസ്.എ, ആര്‍.യു.എസ്.എ. ഫണ്ടുകളുടെ വിശദവിവരം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)2012-13, 2013-14 വര്‍ഷങ്ങളില്‍ ആര്‍.എം.എസ്.എ., എസ്.എസ്.എ., ആര്‍.യു.എസ്.എ. എന്നീ പദ്ധതികളില്‍ വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും എത്ര കോടി രൂപ ലഭിച്ചുവെന്ന് വിശദാംശം ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത വര്‍ഷങ്ങളില്‍ ഓരോ ഇനത്തിലും എത്ര രൂപ ചെലവഴിച്ചുവെന്ന് ജില്ലകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കുമോ; 

(സി)ഈ കാലയളവില്‍ പ്രസ്തുത ഫണ്ടുകളില്‍ നിന്നും എത്ര കോടി രൂപ ചെലവഴിക്കാതെ നഷ്ടമായി എന്ന് വ്യക്തമാക്കുമോ; ഇതിനുള്ള കാരണം വിശദമാക്കുമോ? 

2653

എസ്.എസ്.എല്‍.സി., പ്ലസ്ടു എന്നിവയുടെ ഡൌണ്‍ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യല്‍ 

ശ്രീ. പി.റ്റി.എ. റഹീം

(എ)എന്‍ട്രന്‍സ് ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ അപേക്ഷകര്‍ക്ക് എസ്.എസ്.എല്‍.സി., പ്ലസ്ടു എന്നിവയുടെ ഡൌണ്‍ലോഡ് ചെയ്ത മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പുകളിന്മേല്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന വെച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി ഇത്തരം അപേക്ഷയോടൊപ്പം നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?

2654

പത്താംക്ലാസ്സില്‍ നുറുശതമാനം വിജയത്തിനായി ഒന്‍പതാം ക്ലാസ്സില്‍ തോല്‍പ്പിക്കല്‍ 

ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍

പത്താംക്ലാസ്സില്‍ നൂറ് ശതമാനം വിജയം കൈവരിക്കുന്നതിന് ഒന്‍പതാം ക്ലാസ്സില്‍ വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്കൂളിനെതിരെ പരാതി ലഭിച്ചിട്ടുണ്ടാ; എങ്കില്‍ ഇത് നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

2655

ബസവേശ്വരന്‍റെയും ശുഭാനന്ദ ഗുരുവിന്‍റെയും ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തല്‍ 

ശ്രീ. ആര്‍. രാജേഷ്

സാമൂഹ്യപരിഷ്കര്‍ത്താക്കളായ ബസവേശ്വരന്‍റെയും ശുഭാനന്ദ ഗുരുദേവന്‍റെയും ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ? 

2656

കോഴിക്കോട് ജില്ലയിലെ ഹയര്‍സെക്കന്‍ററി സ്കൂളുകളില്‍ അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കല്‍ 

ശ്രീ. കെ. ദാസന്‍

(എ)കോഴിക്കോട് ജില്ലയില്‍ നിന്നും അഡീഷണല്‍ ബാച്ച് ലഭിക്കുന്നതിനായി ഏതെല്ലാം സ്കൂളുകളില്‍ നിന്നും അപേക്ഷ ലഭിച്ചു; വിശദമാക്കാമോ; അപേക്ഷിച്ചിട്ടുള്ള അഡീഷണല്‍ ബാച്ചുകളുടെ വിശദാംശം, സ്കൂളുകളുടെ പേര് വിവരം എന്നിവ സഹിതം വിശദമായി വ്യക്തമാക്കാമോ; 

(ബി)ഈ സ്കൂളുകളില്‍ എവിടെയെല്ലാം അഡീഷണല്‍ ബാച്ചുകള്‍ അനുവദിച്ചു; വിശദമാക്കാമോ?

2657

വിദ്യാഭ്യാസ സ്ഥാപനങ്ങളെ തരംതിരിച്ചതിനുള്ള മാനദണ്ധം 

ശ്രീ. ആര്‍. രാജേഷ്

(എ)വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദായകരമെന്നും അല്ലാത്തതെന്നും വിദ്യാഭ്യാസ വകുപ്പ് തരംതിരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇവിടെ "ആദായം' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്തെന്നു വിശദമാക്കുമോ; 

(സി)ഇങ്ങനെ തരംതിരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ?

2658

പ്ലസ്വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകാത്തതിന്‍റെ കാരണങ്ങള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

എസ്.എസ്.എല്‍.സി. റിസള്‍ട്ട് വന്നശേഷം ഒന്നര മാസം പിന്നിട്ടിട്ടും പ്ലസ് വണ്‍ പ്രവേശന നടപടികളില്‍ ഉണ്ടായിട്ടുള്ള കാലവിളംബം പരിഹരിക്കുന്നതിനായി നിലവില്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ?

2659

ഹയര്‍സെക്കന്‍ററി പരീക്ഷയും തുടര്‍ വിദ്യാഭ്യാസവും 

ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാനത്ത് ഈവര്‍ഷം എച്ച്.എസ്.എസ്. പരീക്ഷയില്‍ സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.ഇ സിലബസ്സിലും കൂടി എത്ര വിദ്യാര്‍ത്ഥികള്‍ പാസ്സായിട്ടുണ്ട് എന്നത് വ്യക്തമാക്കാമോ; 

(ബി)വിജയിച്ചു ഉന്നത പഠനം തേടുന്ന ഇത്രയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് അനുയോജ്യമായ സീറ്റുകള്‍ , കോഴ്സുകള്‍ സംസ്ഥാനത്തെ കലാശാലകളില്‍ ഉണ്ടോ എന്നും അറിയാമോ; 

(സി)പ്രസ്തുത വിഷയത്തിന്മേല്‍ എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

2660

ഏകാദ്ധ്യാപക വിദ്യാലയങ്ങളെ എല്‍.പി. സ്കൂളുകളായി ഉയര്‍ത്തല്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)എം.ജി.എല്‍.സി.കള്‍ (ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍) എല്‍.പി. സ്കൂളായി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ ഈ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)ഇങ്ങനെ എല്‍.പി. സ്കൂളായി ഉയര്‍ത്തുന്പോള്‍ ദീര്‍ഘകാലമായി തുച്ഛവേതനത്തില്‍ ജോലി ചെയ്യുന്ന എം.ജി.എല്‍.സി യിലെ അധ്യാപകരേയും ജീവനക്കാരേയും എപ്രകാരം നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ? 

2661

സ്കൂളുകള്‍ തമ്മിലുള്ള ക്ലബിംഗ് 

ശ്രീ. കെ.കെ. നാരായണന്‍

(എ)സംസ്ഥാനത്ത് കുട്ടികള്‍ കുറഞ്ഞ സ്കൂളുകളെ മറ്റ് ഗവണ്‍മെന്‍റ് സ്കൂളുകളുമായി ക്ലബ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്താമോ;

(സി)ഏതെല്ലാം ഗവ. സ്കൂളുകളെ മറ്റ് ഏതെല്ലാം സ്കൂളുകളുമായാണ് ഈ വിധത്തില്‍ ക്ലബ്ബു ചെയ്യുന്നതിന് പരിഗണനയിലുള്ളത് എന്ന് വ്യക്തമാക്കുമോ; 

(ഡി)ഇത് ജില്ല തിരിച്ച് വിശദമാക്കാമോ;

2662

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇന്‍ഷ്വറന്‍സ് പദ്ധതി 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടണ്ടത്താണി

(എ)സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമായി എന്ന് വ്യക്തമാക്കാമോ;

(ബി)എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്‍കുവാനുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?

2663

ഓപ്പണ്‍ സ്കൂളുകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഓപ്പണ്‍ സ്കൂളുകള്‍ക്ക് സംസ്ഥാനത്ത് എവിടെയെല്ലാം സെന്‍ററുകളുണ്ടെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത സ്കൂളുകളില്‍ ഏതെല്ലാം കോഴ്സുകള്‍ പഠിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(സി)ഓപ്പണ്‍ സ്കുളുകളുടെ പ്രവര്‍ത്തനവും നടത്തിപ്പും സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി)ഓരോ ജില്ലയിലും എത്രപേര്‍ പ്രസ്തുത സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കോഴ്സുകള്‍ തരം തിരിച്ച് വെളിപ്പെടുത്തുമോ?

2664

സ്കൂള്‍ വിദ്യാര്‍ത്ഥികളായ അന്യസംസ്ഥാന അന്തേവാസികള്‍ 

ശ്രീ. വി. ശശി.

(എ)സംസ്ഥാനത്തെ അനാഥാലയങ്ങളിലെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അന്തേവാസികള്‍ എത്ര സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളായി ചേര്‍ന്നിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത്തരത്തില്‍ ചേര്‍ന്നത് വഴി എത്ര പുതിയ ബാച്ചുകള്‍ തുടങ്ങിയെന്ന് വെളിപ്പെടുത്തുമോ; 

(ബി)അനാഥാലയങ്ങളിലെ അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള അന്തേവാസികള്‍ വിദ്യാര്‍ത്ഥികളായി ചേര്‍ന്നത് വഴി എത്ര സ്കൂളുകളിലെ ബാച്ചുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്ന് പറയാമോ?

2665

അട്ടക്കുളങ്ങര ഗവണ്‍മെന്‍റ് സെന്‍ട്രന്‍ ഹൈസ്കൂള്‍ ഇടിച്ച് നിരത്തി ബസ് ടെര്‍മിനല്‍ നിര്‍മ്മാണം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)തിരുവനന്തപുരം ജില്ലയില്‍ അട്ടക്കുളങ്ങരയില്‍ സ്ഥിതിചെയ്യുന്ന ഗവണ്‍മെന്‍റ് സെന്‍ട്രന്‍ ഹൈസ്കൂള്‍ ഇടിച്ചു നിരത്തി ബസ് ടെര്‍മിനല്‍ നിര്‍മ്മിക്കാനും, ഷോപ്പിംഗ് കോംപ്ളക്സ് പണിയാനുമായി പ്രസ്തുത ഭൂമി, തിരുവനന്തപുരം വികസന അതോറിറ്റിക്കു കൈമാറാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)പ്രസ്തുത സ്കൂള്‍ കോന്പൌണ്ടില്‍ ഇപ്പോള്‍ മറ്റേതെങ്കിലും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആയത് കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് (കെ.ഇ.ആര്‍.) വിരുദ്ധമാണോ എന്നു വ്യക്തമാക്കുമോ?

2666

കേന്ദ്രഗവണ്‍മെന്‍റില്‍ നിന്നുള്ള മദ്രസ ഫണ്ട് 

ശ്രീ. സാജു പോള്‍

(എ)സംസ്ഥാനത്തെ മദ്രസകളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്ത് തുകയാണ് ധനസഹായമായി ലഭിച്ചത്; 

(ബി)ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ആരെല്ലാമാണ്;

(സി)ഈ തുക വിതരണം ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് ഇതിനകം ഫണ്ട് നല്‍കിയിട്ടുള്ളത് എന്ന് വെളിപ്പെടുത്താമോ; 

(ഡി)മദ്രസകള്‍ക്ക് പണം അനുവദിക്കുന്നതിന് എന്തെല്ലാം നിബന്ധനകള്‍ പാലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്; ഫണ്ട് ലഭിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട ബില്ലുകള്‍ ഒരേ സ്ഥാപനം നല്‍കിയതാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ഇ)കേന്ദ്ര സര്‍ക്കാറിന്‍റെ നിബന്ധനകള്‍ പാലിക്കാത്ത മദ്രസകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

2667

സ്കൂളുകളിലെ ഉച്ച ഭക്ഷണം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)2014-15 അദ്ധ്യയന വര്‍ഷത്തില്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടിയില്‍ എന്തൊക്കെ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്;

(ബി)പ്രസ്തുത പരിപാടിയുടെ ഭാഗമായി ഒരു കുട്ടിയ്ക്ക് ഒരു ദിവസത്തേക്ക് നല്‍കി വരുന്ന തുക പൊതു മാര്‍ക്കറ്റിലെ വിലക്കയറ്റം പരിഗണിച്ച് വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ?

2668

ജില്ല-ഉപജില്ല ഓഫീസുകളില്‍ നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍മാരെ നിയമിക്കല്‍ 

ശ്രീ. റോഷി അഗസ്റ്റിന്‍

(എ)പൊതുവിദ്യഭ്യാസ വകുപ്പില്‍ ജില്ല/ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളില്‍ നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച ഫയലിന്മേലുള്ള നിലവിലെ തീരുമാനങ്ങള്‍ എന്തെല്ലാമാണ്; 

(ബി)ഇപ്രകാരം നൂണ്‍ ഫീഡിംഗ് സൂപ്പര്‍വൈസര്‍മാരെ നിയമിക്കുന്ന പക്ഷം സര്‍ക്കാരിന് യാതൊരുവിധ അധിക സാന്പത്തിക ബാധ്യതകളും ഉണ്ടാകുകയില്ല എന്ന വ്യക്തമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഏതെല്ലാം പ്രായോഗിക ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കാതിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(സി)പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച് 25 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്കുപോലും സൂപ്പര്‍വൈസറി തസ്തികയുടെ താഴെതലത്തിലുള്ള ജൂനിയര്‍ സൂപ്രണ്ട് തസ്തിക ലഭിക്കുന്നില്ല എന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ അടിയന്തിരമായി ഇത് നടപ്പിലാക്കുന്നതിനാവശ്യമായ ഉത്തരവുകള്‍ ഉണ്ടാകുമോ?

2669

വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി 

ശ്രീ. എം. എ. വാഹീദ് 
,, സണ്ണി ജോസഫ് 
,, കെ. മുരളീധരന്‍ 
,, വര്‍ക്കല കഹാര്‍ 

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സ്കൂള്‍കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി വിപൂലീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ വിപുലീകരണവും പരിഷ്ക്കരണവും സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2670

ദരിദ്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങളും പ്രോത്സാഹനവും നല്‍കുന്നതിനുള്ള പദ്ധതി 

ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ദരിദ്ര വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ആനുകൂല്യങ്ങളും പ്രോത്സാഹനവും നല്‍കുന്നതിന് ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണ്; 

(ബി)ഇതിനായി നീക്കിവെച്ചിട്ടുള്ള തുക കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ പൂര്‍ണ്ണമായും ചെലവാക്കിയിട്ടുണ്ടോ; എങ്കില്‍ ഓരോവര്‍ഷവും ചെലവഴിച്ച തുക എത്രയെന്ന് വെളിപ്പെടുത്തുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.