UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2601


വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ പദ്ധതി 

ശ്രീ. മോന്‍സ് ജോസഫ് 
,, തോമസ് ഉണ്ണിയാടന്‍ 
,, സി. എഫ്. തോമസ് 
,, റ്റി.യു. കുരുവിള

(എ)വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുവാന്‍ പുതുതായി ഏതെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; 

(ബി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2602


പില്‍ഗ്രിം സര്‍ക്യൂട്ട് പദ്ധതി 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, റ്റി. എന്‍ പ്രതാപന്‍ 
,, വി.ഡി. സതീശന്‍ 
,, എ. റ്റി. ജോര്‍ജ്

(എ)വിനോദസഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പില്‍ഗ്രിം സര്‍ക്യൂട്ട് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി)പ്രസ്തുത പദ്ധതിയനുസരിച്ച് തീര്‍ത്ഥാടകര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിനടത്തിപ്പുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

2603


അഡ്വഞ്ചര്‍ ടൂറിസം 

ശ്രീ. ഹൈബി ഈഡന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, കെ. മുരളീധരന്‍ 
,, ഷാഫി പറന്പില്‍ 

(എ)അഡ്വഞ്ചര്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രസ്തുത മേഖലകളുടെ വികസനത്തിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(സി)അഡ്വഞ്ചര്‍ ടൂറിസത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ? 

2604


ജനപങ്കാളിത്തത്തോടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം 

ശ്രീ. എ. റ്റി. ജോര്‍ജ് 
,, ഹൈബി ഈഡന്‍ ,, കെ. ശിവദാസന്‍ നായര്‍ 
,, വര്‍ക്കല കഹാര്‍ 

(എ)വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം തരത്തിലുള്ള പങ്കാളിത്തമാണ് പ്രസ്തുത പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2605


ശാന്തിതീരം റിവര്‍സൈഡ് വാക്ക്വേ 

ശ്രീ. പി. ഉബൈദുള്ള

(എ)മലപ്പുറം സിവില്‍ സ്റ്റേഷനു താഴെ കടലുണ്ടിപ്പുഴയുടെ തീരങ്ങളില്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ശാന്തിതീരം റിവര്‍സൈഡ് വാക്ക് വെ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; 

(ബി)ഇതിനകം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് അവിടെ നടപ്പാക്കിയതെന്നും അതിനായി എന്തു തുക ചെലവഴിച്ചെന്നും വ്യക്തമാക്കാമോ; 

(സി)പദ്ധതിപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് എത്രയും വേഗം തുറന്നുകൊടുക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2606


ടൂറിസം മേഖലയില്‍ അടിസ്ഥാന സൌകര്യ വികസനം 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് താമസസൌകര്യവും അടിസ്ഥാന സൌകര്യങ്ങളും ഒരുക്കുന്നതിനുള്ള പദ്ധതികള്‍ നിലവിലുണ്ടോ; എങ്കില്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ബി)ഓരോ ജില്ലയിലേയും ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ച് ബസ് സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)അടിസ്ഥാന സൌകര്യ വികസനത്തിനായി ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

2607


വിനോദസഞ്ചാരമേഖലയിലെ മാന്ദ്യം 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, പി.റ്റി.എ. റഹീം 
,, എം. ചന്ദ്രന്‍ 
,, എ.എം. ആരിഫ്

(എ)വിനോദസഞ്ചാരമേഖലയില്‍ മാന്ദ്യം ബാധിച്ചതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നോ;

(ബി)മാന്ദ്യത്തിനു കാരണമെന്തെന്ന് വിലയിരുത്തിയിട്ടുണ്ടോ; എന്തൊക്കെ പരിഹാര നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ; 

(സി)ടൂറിസ്റ്റ് വാഹനങ്ങളുടെ അശാസ്ത്രീയ നികുതിഘടനാ പരിഷ്ക്കാരം ടൂറിസം മേഖലയിലെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയതായി മനസ്സിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഇത് തിരുത്താന്‍ വേണ്ട ഇടപെടല്‍ നടത്തുമോ; 

(ഡി)വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ സ്വാഭാവിക വര്‍ദ്ധന ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ?

2608


വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ 

ശ്രീ. കെ.കെ. ജയചന്ദ്രന്‍ 
'' കെ. ദാസന്‍ 
'' സി. കൃഷ്ണന്‍ 
'' പി.റ്റി.എ. റഹീം

(എ)വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് പരിശോധിച്ചിട്ടുണ്ടോ ;

(ബി)അപകട സാധ്യതയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനും സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുമുള്ള പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുമോ ; 

(സി)പ്രധാന ടൂറിസം കേന്ദ്രങ്ങളിലെങ്കിലും ടൂറിസം വാര്‍ഡന്‍മാരെ നിയമിച്ച് അപായം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ?

T2609


ഇക്കോ ടൂറിസം പദ്ധതിയുടെ നവീകരണം 

ശ്രീ. ഇ. കെ. വിജയന്‍

(എ)സംസ്ഥാനത്തെ ഇക്കോ-ടൂറിസം പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ കണ്ടെത്തലുകള്‍ വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതിക്കായി കഴിഞ്ഞ സാന്പത്തിക വര്‍ഷം നീക്കിവെച്ച തുകയില്‍ നിന്ന് എത്ര ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്; 

(ഡി)ഇക്കോ ടൂറിസം പദ്ധതികളുടെ പുനരുദ്ധാരണത്തിനായി വിദേശരാജ്യങ്ങളുടെ മാതൃക സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള നൂതന ആശയങ്ങള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ?

2610


പരിസ്ഥിതി സൌഹൃദ ടൂറിസം 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)പരിസ്ഥിതി സൌഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ന്തെല്ലാം ;

(ബി)പരിസ്ഥിതി സൌഹൃദ ടൂറിസവുമായി ബന്ധപ്പെട്ട് പുതിയതായി നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ ;

(സി)പരിസ്ഥിതി സൌഹൃദ ടൂറിസവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ ചെലവിട്ട തുക പദ്ധതിയടിസ്ഥാനത്തില്‍ അറിയിക്കുമോ ?

2611


സ്വകാര്യ മേഖലയിലെ ടൂറിസം പദ്ധതികള്‍ക്ക് വിനോദ നികുതിയിളവ് 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്ത് സ്വകാര്യമേഖലയിലും സ്വകാര്യ പങ്കാളിത്തത്തിലും നടക്കുന്ന ടൂറിസ്റ്റ് പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത കേന്ദ്രങ്ങളിലെ പ്രവേശന ടിക്കറ്റുകള്‍ക്ക് വിനോദ നികുതിയിളവ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)സ്വകാര്യമേഖലയിലെ എത്ര വിനോദ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വിനോദ നികുതിയിനത്തില്‍ കുടിശ്ശിക അടക്കാനുണ്ടെന്ന് പേര് സഹിതം വ്യക്തമാക്കുമോ?

2612


പൊന്‍മുടി ടൂറിസ്റ്റ് കേന്ദ്രത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പൊന്‍മുടി ടൂറിസ്റ്റ് കേന്ദ്രത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര തുക ചെലവായിട്ടുണ്ടെന്ന് അറിയിക്കുമോ; 

(സി)ഇതിനായി കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ; 

(ഡി)പൊന്‍മുടി ടൂറിസ്റ്റ് കേന്ദ്രത്തിന്‍റെ വികസനത്തിനായി എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുതെന്ന് അറിയിക്കുമോ ?

2613


കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാരകവും കൊട്ടാരവും ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തല്‍ 

ശ്രീ. ബി. സത്യന്‍

കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാരകവും കിളിമാനൂര്‍ കൊട്ടാരവും ഉള്‍പ്പെടുന്ന പ്രദേശം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ ?

2614


കൊല്ലം ജില്ലയില്‍ അനുമതി നല്‍കിയ ടൂറിസം പദ്ധതികള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം കൊല്ലം ജില്ലയില്‍ അനുമതി നല്‍കിയ ടൂറിസം പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)കൊട്ടാരക്കരയിലെ "മീന്‍പിടിപ്പാറ' ടൂറിസം പദ്ധതി അനുമതിക്കായി (കൊല്ലം ഡി.റ്റി.പി.സി) സമര്‍പ്പിച്ചിരുന്നോ; പ്രസ്തുത പദ്ധതിയില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കുമോ; 

(സി)കൊല്ലം ജില്ലയില്‍നിന്നും സമര്‍പ്പിക്കപ്പെട്ടതും അനുമതി ലഭ്യമാക്കേണ്ടതുമായ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2615


പരവൂര്‍ തെക്കുംഭാഗം പ്രദേശത്ത് ടൂറിസം വികസനം 

ശ്രീ. ജി. എസ്. ജയലാല്‍

(എ)ചാത്തന്നൂര്‍ നിയോജക മണ്ധലത്തിലെ പരവൂര്‍ തെക്കുംഭാഗം പ്രദേശത്ത് ടൂറിസം വികസനം സാധ്യമാക്കുന്നതിന് അപേക്ഷ ലഭിച്ചിരുന്നുവോ ; 

(ബി)പ്രസ്തുത അപേക്ഷയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ ; 

(സി)ടൂറിസം സാധ്യതകള്‍ ഏറെ ഉണ്ടായിരിക്കുകയും എന്നാല്‍ പ്രസ്തുത ആവശ്യത്തിലേക്ക് സ്വന്തമായി ഭൂമി ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഭൂമി ഏറ്റെടുക്കുന്നതിനോ ഭൂമി വാങ്ങുന്നതിനോ ടൂറിസം വകുപ്പിന് പദ്ധതികള്‍ നിലവിലുണ്ടോയെന്ന് അറിയിക്കുമോ ?

2616


ആദിച്ചനെല്ലൂര്‍ ചിറ ടൂറിസം വികസനം 

ശ്രീ. ജി.എസ്. ജയലാല്‍

(എ)കൊല്ലം ജില്ലയിലെ ആദിച്ചനെല്ലൂര്‍ ചിറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദാംശം അറിയിക്കുമോ; 

(ബി)പ്രസ്തുത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ബോട്ടിംഗ് സൌകര്യം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുവോ; എങ്കില്‍ ആയതിലേക്ക് എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2617


അന്ധകാരനഴി ബീച്ച് ടൂറിസം 

ശ്രീ. പി. തിലോത്തമന്‍

(എ)ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി കടല്‍ തീരം സംരക്ഷിക്കുന്നതിനും ഇവിടേക്കുളള വിനോദസഞ്ചാര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ; 

(ബി)ഒട്ടേറെ തുക മുടക്കി സൌന്ദര്യവത്കരണം നടത്തിയ അന്ധകാരനഴി ബീച്ചിലെ കെട്ടിടങ്ങളും "വാച്ച് വേ' യും നശിച്ചു പോകുന്നത് ഒഴിവാക്കുവാന്‍ വിനോദസഞ്ചാരവകുപ്പിന്‍റെ ഒരു പുതിയപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമോ?

2618


ആലപ്പുഴയിലെ കനാലുകളുടെ നവീകരണം 

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴയിലെ കനാലുകളുടെ നവീകരണത്തിനുള്ള വിനോദസഞ്ചാരവകുപ്പിന്‍റെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; 

(ബി)ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചോ; പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണ്; 

(സി)ആലപ്പുഴ ഠൌണിലെ 104 ചെറുകനാലുകള്‍ കൂടി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന എം.എല്‍.എ.യുടെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?

2619


തോട്ടപ്പിള്ളി ബീച്ച് ടൂറിസം 

ശ്രീ. ജി. സുധാകരന്‍

(എ)തോട്ടപ്പിള്ളി സ്പില്‍വേയുടെ പടിഞ്ഞാറുവശം നടപ്പിലാക്കുന്ന ബീച്ച് ടൂറിസം പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ ; 

(ബി)പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവോ ; അടങ്കല്‍ തുക എത്ര ; 

(സി)പ്രസ്തുത പ്രവൃത്തി ആരംഭിച്ചോ ; ഇല്ലെങ്കില്‍ എന്നത്തേക്ക് ആരംഭിച്ച് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

2620


അഴീക്കോട്-മുനക്കല്‍ ബീച്ച് സൌന്ദര്യവത്ക്കരണം 

ശ്രീ. വി. എസ്. സുനില്‍കുമാര്‍

(എ)അഴീക്കോട്-മുനക്കല്‍ ബീച്ചിന്‍റെ സൌന്ദര്യവത്ക്കരണത്തിനായി എന്തെങ്കിലും പദ്ധതികള്‍ മുന്നിലുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതിനായി പണം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2621


കാസര്‍ഗോഡ് ജില്ലയില്‍ ഡി.ടി.പി.സി നടപ്പാക്കിയ പദ്ധതികള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലുകളിലൂടെയുള്ള പദ്ധതികള്‍ക്കായി കഴിഞ്ഞ സാന്പത്തിക വര്‍ഷം എത്ര തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)ഈയിനത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് എത്ര തുക അനുവദിച്ചിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)ഈ തുക ഉപയോഗിച്ച് ജില്ലയില്‍ ഡി.ടി.പി.സി എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ? 

2622


കോഴിക്കോട് ഡി.ടി.പി.സി.ക്ക് സര്‍ക്കാര്‍ വാഹനം 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് ഡി.ടി.പി.സി.ക്ക് സര്‍ക്കാര്‍ വാഹനം അനുവദിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അനുവദിക്കാത്തതെന്ന് വിശദമാക്കുമോ;

(സി)ഡി.ടി.പി.സി.യുടെ ആവശ്യത്തിനായി വാടകക്ക് വാഹനം വിളിക്കാറുണ്ടോ;

(ഡി)2006ന് ശേഷം ഓരോ വര്‍ഷവും വാടകയിനത്തില്‍ നല്‍കിയിയ തുക എത്രയെന്ന് വിശദമാക്കുമോ;

(ഇ)ഡി.ടി.പി.സി.ക്ക് സര്‍ക്കാര്‍ വാഹനം അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(എഫ്)ഇതുവരെ വാഹനം അനുവദിക്കാത്തതിന്‍റെ കാരണം വിശദമാക്കുമോ;

(ജി)ഡി.ടി.പി.സി.ക്ക് ഏതെല്ലാം ജില്ലകളിലാണ് സര്‍ക്കാര്‍ വാഹനങ്ങളുള്ളതെന്ന് വിശദമാക്കുമോ?

2623


ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ 


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷനില്‍ എത്ര പേര്‍ മാനേജിംങ് ഡയറക്്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ബി)ഇവര്‍ വാങ്ങിയിട്ടുള്ള ശന്പളം, മറ്റ് അലവന്‍സുകള്‍ എന്നിവ പ്രത്യേകം പ്രത്യേകം വിശദമാക്കുമോ? 

2624


ബേക്കല്‍ എയര്‍സ്ട്രിപ്പ് ടൂറിസം പദ്ധതി 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ബേക്കല്‍ എയര്‍സ്ട്രിപ്പ് ടൂറിസം വകുപ്പിന്‍റെ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ പദ്ധതിക്ക് എന്നാണ് പ്രാഥമികാനുമതി നല്‍കിയതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(സി)പ്രാഥമികാനുമതി നല്‍കിയതിനുശേഷം നാളിതുവരെ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ബി.ആര്‍.ഡി.സി. എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ഡി)എങ്കില്‍ എന്ത് തുടര്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

2625


കാസര്‍ഗോഡ് ജില്ലയില്‍ ബി.ആര്‍.ഡി.സി യുടെ കൈവശമുള്ള റിസോര്‍ട്ടുകള്‍ നല്‍കുവാനുള്ള കുടിശ്ശിക 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ ബി.ആര്‍.ഡി.സി. (ബേക്കല്‍ റിസോഴ്സ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍)യുടെ കൈവശം എത്ര റിസോര്‍ട്ട് സൈറ്റുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഇവ ആര്‍ക്കൊക്കെയാണ് ലീസിന് നല്‍കിയിട്ടുള്ളതെന്നും ലീസിനത്തില്‍ ബി.ആര്‍.ഡി.സി. ക്ക് വര്‍ഷം തോറും എന്ത് തുക വരുമാനമായി ലഭിക്കുന്നുണ്ടെന്നും അറിയിക്കാമോ; 

(സി)ലീസിനത്തില്‍ ഓരോ റിസോര്‍ട്ട് ഉടമയും ബി.ആര്‍.ഡി.സി.ക്ക് കുടിശ്ശിക വരുത്തിയിട്ടുണ്ടോ; എങ്കില്‍ കുടിശ്ശിക എത്രയാണെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കുമോ; 

(ഡി)ഈ കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ബി.ആര്‍.ഡി.സി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

2626


"അഹാഡ്സ്-കോംപ്രിഹെന്‍സീവ് എന്‍വയോണ്‍മെന്‍റ് കണ്‍സര്‍വേഷന്‍ ആന്‍റ് കമ്മ്യൂണിറ്റി ഡെവലപ്പമെന്‍റ് പ്രൊജക്ട്' 

ഡോ. കെ. ടി. ജലീല്‍

(എ)"അഹാഡ്സ്-കോംപ്രിഹെന്‍സീവ് എന്‍വയോണ്‍ മെന്‍റ് കണ്‍സര്‍വേഷന്‍ ആന്‍റ് കമ്മ്യൂണിറ്റി ഡെവലപ്പമെന്‍റ് പ്രൊജക്ട്' എന്ന പേരില്‍ വയനാട് ജില്ലയില്‍ ഒരു പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; 

(ബി)എങ്കില്‍ ഇതുസംബന്ധമായ എന്തെങ്കിലും സാധ്യതാപഠനം നടപ്പാക്കിയിട്ടുണ്ടോ. എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)ഏതെല്ലാം തരത്തിലുള്ള വികസനമാണ് ഇതുകൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിന്‍റെ ഗുണഭോക്താക്കള്‍ ആരെല്ലാമാണെന്നും ഗുണേഭാക്താക്കളെ കണ്ടെത്തുന്നതിന് ഏതു മാനദണ്ധമാണ് സ്വീകരിക്കുന്നതെന്നും വിശദമാക്കുമോ ?

2627


വയനാട്ടിലെ വിനോദസഞ്ചാര മേഖലയ്ക്ക് അനുയോജ്യമായ തരത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

(എ)വയനാട്ടിലെ വിനോദസഞ്ചാര മേഖലയ്ക്ക് അനുയോജ്യമായതരത്തില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനു നടപടി സ്വീകരിക്കുമോ; 

(ബി)വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ജില്ലയില്‍ ഉള്ളതെന്ന് വ്യക്തമാക്കുമോ?

2628


കാലടി-മലയാറ്റൂര്‍ -അതിരപ്പള്ളി ടൂറിസം സര്‍ക്യൂട്ട് 

ശ്രീ. ജോസ് തെറ്റയില്‍

(എ)കാലടി - മലയാറ്റൂര്‍ - അതിരപ്പള്ളി ടൂറിസം സര്‍ക്യൂട്ടിന്‍റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളതെന്ന് വിശദമാക്കുമോ ; 

(ബി)പ്രസ്തുത ടൂറിസം സര്‍ക്യൂട്ടിന്‍റെ പ്രാധാന്യം കണക്കിലെടുത്തും ഈ മേഖലയിലെ വികസനത്തിനായി അനുവദിച്ചിട്ടുള്ള തുകയുടെ പ്രവൃത്തികള്‍ അടിയന്തരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കേണ്ടതായിട്ടുള്ളതിനാലും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

2629


മംഗലം ഡാം ടൂറിസ്റ്റ് കേന്ദ്രം 

ശ്രീ. എം. ചന്ദ്രന്‍

(എ)ആലത്തൂര്‍ മണ്ഡലത്തിലെ മംഗലം ഡാം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയതിനുശേഷം എത്ര വിനോദസഞ്ചാരികളാണ് സന്ദര്‍ശനം നടത്തിയിട്ടുള്ളതെന്നു വ്യക്തമാക്കാമോ; 

(ബി)2014 ഏപ്രില്‍, മെയ് മാസങ്ങളില്‍ എത്ര പേരാണ് സന്ദര്‍ശനം നടത്തിയിട്ടുള്ളത്; 

(സി)ടിക്കറ്റിനത്തില്‍ എത്ര തുക പിരിഞ്ഞു കിട്ടി?

2630


കല്ല്യാശ്ശേരി മണ്ധലത്തിലെ വിനോദസഞ്ചാരമേഖലകള്‍ 

ശ്രീ. റ്റി. വി. രാജേഷ്

(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ വിനോദസഞ്ചാര മേഖലയായി വികസി പ്പിക്കാന്‍ സാദ്ധ്യതയുള്ള ഏതൊക്കെ സ്ഥലങ്ങളാണ് ജില്ലാ ടൂറിസം പ്രെമോഷന്‍ കൌണ്‍സില്‍ കണ്ടെ ത്തിയത് ; 

(ബി)ഇത് സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശം നല്‍കുമോ ?

2631


തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് "24 അന്പലം തൊഴല്‍' എന്ന ടൂറിസം പാക്കേജ് പദ്ധതി 

പ്രൊഫ. സി. രവീന്ദ്രനാഥ്

തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് 24 അന്പലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് "24 അന്പലം തൊഴല്‍' എന്ന ടൂറിസം പാക്കേജ് പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.