|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
8202
|
ശ്രീ. പാലോട് രവി
,, ബെന്നി ബെഹനാന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
,, സണ്ണി ജോസഫ്
(എ)എംപ്ലോയബിലിറ്റി സെന്റര്‍ പദ്ധതിയിലൂടെ എന്തെല്ലാം ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി)എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി
യിരിക്കുന്നത്; വിശദമാക്കുമോ;
(സി)പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
8203
|
ശ്രീ. ജോസഫ് വാഴക്കന്‍
,, എ. റ്റി. ജോര്‍ജ്
,, ഹൈബി ഈഡന്‍
,, വി. ഡി. സതീശന്‍
(എ)നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വഴി സംസ്ഥാനത്ത് വോക്കേഷണല്‍
ഗൈഡന്‍സ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ഉദ്ദേശലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിച്ചത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)എന്തെല്ലാം പരിപാടികളാണ് പദ്ധതി വഴി സംഘടിപ്പിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ? |
8204
|
ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍
,, എ.പി.അബ്ദുള്ളക്കുട്ടി
,, വി.പി. സജീന്ദ്രന്‍
,, എം.പി. വിന്‍സെന്റ്
(എ)നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വഴി സംസ്ഥാനത്ത് ടെക്നോ സ്കൂള്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)വിവിധ തൊഴിലുകളില്‍ സാങ്കേതിക വൈദഗ്ധ്യം ഉള്ള തൊഴിലാളികളുടെ സേവനം
പ്രയോജനപ്പെടുത്താന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? |
8205
|
ശ്രീ. കെ.വി. വിജയദാസ്
ശരണ്യ പദ്ധതി എന്നുമുതല്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ? |
8206
|
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തൊഴിലില്ലായ്മ വേതനമായി എത്ര തുക വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)തൊഴിലുറപ്പ് പദ്ധതി വ്യാപകമായ സാഹചര്യത്തില്‍ തൊഴിലില്ലായ്മ വേതനം
കെെപ്പറ്റുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടോ ;
(സി)തൊഴിലില്ലായ്മ വേതനം പറ്റുന്നവര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാണോ
എന്ന് പരിശോധിക്കാറുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കാമോ
? |
8207
|
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ )അണ്‍ എയ്ഡഡ് സ്കൂള്‍ ടീച്ചര്‍മാരെയും, ജീവനക്കാരെയും ലേബര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ചെയ്യുന്നുണ്ടോ ;
(ബി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ;
(സി)ദിവസക്കൂലി തൊഴിലാളികളുടെ നാലില്‍ ഒന്ന് വരുമാനം പോലും ഇല്ലാത്ത പ്രസ്തുത ജീവനക്കാരെ തൊഴിലാളികളായി പരിഗണിക്കാന്‍ കഴിയുമോ ;
(ഡി)അവരുടെ തൊഴില്‍ ചൂഷണം തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ ? |
8208
|
ശ്രീ. കെ.വി. വിജയദാസ്
(എ)കേരളത്തില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്ക്
യു.എെ.ഡി. കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ ;
(ബി)യു.എെ.ഡി. കാര്‍ഡ് നല്‍കുന്നതിനായി കെല്‍ട്രോണ്‍ മുഖേനയാണോ പദ്ധതി
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദവിവരം നല്‍കുമോ ;
(സിപ്രസ്തുത തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് പണിയെടുക്കാന്‍ യു.എെ.ഡി.
നിര്‍ബന്ധ മാക്കുമോ ; ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമോ ?
|
8209
|
ശ്രീ. പി.സി. ജോര്‍ജ്
(എ )ഇൗ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എ്രത അന്യസംസ്ഥാന തൊഴിലാളികള്‍ മരണമടഞ്ഞിട്ടുണ്ട്;
(ബി)അതില്‍ സ്വാഭാവികമരണമെത്ര; അപകടമരണമെത്ര;
(സി)അന്യ സംസ്ഥാനത്തൊഴിലാളികള്‍ക്ക് യഥാസമയം ചികിത്സാ സൗകര്യം
ലഭ്യമാക്കുന്നതിനായി ആരോഗ്യവകുപ്പുമുഖേന പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന
ബഡ്ജറ്റ് പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടാേ; ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്;
(ഡി)മരണമടഞ്ഞ അന്യസംസ്ഥാന തൊഴിലാളികകളുടെ ആ്രശിതര്‍ക്ക് ഓരോരുത്തര്‍ക്കും എ്രത രൂപാ വീതം സമാശ്വാസ തുക നല്‍കി;
(ഇ )അന്യസംസ്ഥാന തൊഴിലാളികള്‍ ഫ്ലാറ്റുനിര്‍മ്മാണങ്ങളിലും മറ്റും
ഏര്‍പ്പെടുന്ന സ്ഥലത്ത് നിയമപരമായ സുരക്ഷാക്രമീകരണങ്ങള്‍
ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ പരിശോധന നടത്തുന്നുണ്ടോ;
വിശദമാക്കുമോ? |
8210
|
ശ്രീ. ഇ. പി. ജയരാജന്‍
,, പി. കെ. ഗുരുദാസന്‍
,, കെ. ദാസന്‍
,, എം. ഹംസ
(എ)സ്കാറ്റേര്‍ഡ് ചുമട്ടുത്തൊഴിലാളികള്‍ക്കായുള്ള ക്ഷേമപദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ ;
(ബി)പ്രസ്തുത തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍ നല്കുന്നതിന് എന്തു തുക വേണ്ടിവരുമെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ;
(സി)സര്‍ക്കാര്‍ സഹായമായി എന്തു തുക വകയിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;
(ഡി)ക്ഷേമപദ്ധതി ആനുകൂല്യം ലഭിക്കാത്തതുമൂലം തൊഴിലാളികള്‍ നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ ? |
8211
|
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)ക്ഷീര കര്‍ഷകരെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കുമോ;
(ബി)ക്ഷീര കര്‍ഷകരെക്കൂടി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ? |
8212
|
ശ്രീ. ഇ. ചന്ദ്രശേഖരന്‍
'' കെ. രാജു
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. ഇ.കെ. വിജയന്‍
(എ )സംസ്ഥാനത്ത് അന്യരാജ്യങ്ങളില്‍ നിന്നും, അന്യസംസ്ഥാനങ്ങളില്‍ നിന്നും
ആകെ എ്രത കുടിയേറ്റ തൊഴിലാളികളുണ്ട്; അതില്‍ എ്രത തൊഴിലാളികള്‍
കുടിയേറ്റ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ക്ഷേമ നിധിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഇതുവരെ എ്രത പേര്‍ക്ക് ലഭിച്ചു;
(ഡി)ഏറ്റവും കൂടുതല്‍ കുടിയേറ്റതൊഴിലാളികളുള്ളത് ഏതു ജില്ലയിലാണ്;
കുടിയേറ്റ തൊഴിലാളികള്‍ പ്രധാനമായും ഏതെല്ലാം രാജ്യങ്ങളില്‍ നിന്നും,
സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്ന് വെളിപ്പെടുത്തുമോ? |
8213
|
ശ്രീ. എ. കെ. ബാലന്‍
(എ)വിവിധ തൊഴിലാളി ക്ഷേമനിധികളില്‍ പെന്‍ഷന് അര്‍ഹതയുള്ള എത്ര
തൊഴിലാളികളാണ് ഉള്ളത്; ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ഒരു വര്‍ഷം എത്ര രൂപ
ആവശ്യമായി വരുമെന്ന് വ്യക്തമാക്കുമോ;
(ബി)വര്‍ദ്ധിപ്പിച്ച പെന്‍ഷന്റെ ആനുകൂല്യം എന്ന് മുതലാണ് ലഭിക്കുന്നത്; നിലവിലെ പെന്‍ഷന്‍ എത്രയാണ്;
(സി)പെന്‍ഷന്‍ കുടിശ്ശികയായതിന്റെ കാരണം വ്യക്തമാക്കുമോ;
(ഡി)അടുത്ത ഗഡു പെന്‍ഷന്‍ എന്നുമുതല്‍ വിതരണം ചെയ്യും? |
8214
|
ശ്രീ. പി. കെ. ഗുരുദാസന്‍
'' സി. കെ. സദാശിവന്‍
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. സി. കൃഷ്ണന്‍
(എ)കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധിയുടെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
(ബി)സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉയര്‍ന്ന നിരക്കിലുള്ള പെന്‍ഷന്‍ വിതരണം
നടത്തിയിട്ടുണ്ടോ; അതിനായി എത്ര തുക വേണ്ടി വരുമെന്നു
കണക്കാക്കിയിട്ടുണ്ടോ; എത്ര തുക നീക്കിവെച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)അംശദായമായി നീക്കിവെച്ചിരിക്കുന്ന തുക പര്യാപ്തമാണോ; ഇല്ലെങ്കില്‍ മതിയായ തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ? |
T8215
|
ശ്രീ മതി കെ.കെ. ലതിക
( എ )മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബാേര്‍ഡില്‍ അംഗത്വമെടുക്കുകയും
കൃത്യമായി ക്ഷേമനിധി സംഖ്യ അടയ്ക്കുകയും ചെയ്യുന്ന എത്ര
ടാക്സി-ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;
(ബി ) പ്രസ്തുത ക്ഷേമനിധിയില്‍ ഉടമവിഹിതം അടയ്ക്കുന്ന എത്ര ടാക്സി-ഓട്ടോറിക്ഷ ഉടമകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;
(സി )2013-14 സാമ്പത്തിക വര്‍ഷത്തില്‍ ടാക്സി-ഓട്ടോ മേഖലയില്‍
നിന്നുമായി പ്രസ്തുത ക്ഷേമനിധിയില്‍ എത്ര തുക വീതം തൊഴിലാളി വിഹിതമായും
തൊഴിലുടമ വിഹിതമായും ലഭിച്ചെന്ന് വ്യക്തമാക്കുമോ ? |
8216
|
ശ്രീ. ബി. ഡി. ദേവസ്സി
(എ)ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നഴ്സ്-രോഗി അനുപാതം,
ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് ഏര്‍പ്പെടുത്തേണ്ട അടിസ്ഥാനസൗകര്യങ്ങള്‍
തുടങ്ങിയ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി) നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് നടപടിയെടുക്കാന്‍
ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതി ഇതിനായി യോഗം ചേര്‍ന്നിട്ടുണ്ടോ;
ഇതിന്റെ ഭാഗമായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(സി)നിലവിലുള്ള പ്രവേശന സംവരണ നിയമപ്രകാരം ഓരോ ആശുപത്രിയിലും നഴ്സുമാരുടെ
തസ്തികയില്‍ 20% പുരുഷ നഴ്സുമാര്‍ക്കായി നീക്കിവയ്ക്കണമെന്ന ബലരാമന്‍
കമ്മിറ്റിയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)പുരുഷ നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന അവസരം നിഷേധിക്കുന്ന
സ്വകാര്യ ആശുപത്രി മാനേജ്‍മെന്റിന്റെ നടപടികള്‍ ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ? |
8217
|
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)കേരള ഷോപ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം;
(ബി)എല്ലാ വ്യാപാര സ്ഥാപനങ്ങളും കേരള ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്‍മെന്റ് നിയമമനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത്;
(സി)പ്രസ്തുത നിയമം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;
(ഡി)വ്യാപാരസ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് നിയമമനുസരിച്ച് ലഭിക്കേണ്ട
അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പരിശോധന കര്‍ശനമാക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഇ)വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് തുണിക്കടകളില്‍ തൊഴിലാളികള്‍ക്ക്
അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതായുള്ള പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
8218
|
ശ്രീ. കെ.എസ്. സലീഖ
(എ)കേരള ഷോപ്സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച്
പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അനുവദനീയ അവധികളോ മറ്റു
ആനുകൂല്യങ്ങളോ നല്‍കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പട്ടുവോ;
(ബി)പ്രസ്തുത സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരെ പ്രത്യേകിച്ച്
വസ്ത്രക്കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആള്‍ക്കാരില്ലാത്തപ്പോഴും
ഇരിക്കാന്‍ അനുവദിക്കാറില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)അതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം;
(ഡി)അതിന്മേല്‍ എന്തു നടപടികള്‍ സ്വീകരിച്ചു;
(ഇ)പ്രസ്തുത ജോലിക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യം സ്ഥാപനങ്ങള്‍ ചെയ്തു
കൊടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തിന്‍മേല്‍ എന്തു നടപടി
സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ? |
T8219
|
ശ്രീ. വി.എസ്. സുനില്‍ കുമാര്‍
(എ)പാചക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത തൊഴിലാളികളുടെ ക്ഷേമത്തിനായി ബഡ്ജറ്റില്‍ പണം വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)പാചകതൊഴിലാളികളുടെ മിനിമം വേതനത്തിന് നടപടി സ്വീകരിക്കുമോ;
(ഡി)പ്രസ്തുത തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമ പരിരക്ഷ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഇ)പ്രസ്തുത തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബന്ധപ്പെട്ട സംഘടനാ
പ്രതിനിധികളുമായി കൂടിയാലോചിക്കുന്നതിന് നടപടി സ്വീകരിക്കുമോ? |
T8220
|
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
(എ)സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വീപ്പര്‍, ക്ലീനര്‍
എന്നീ തസ്തികകളില്‍ ഉണ്ടാവുന്ന ഒഴിവുകളിലേയ്ക്ക് എംപ്ലോയ്മെന്‍റ്
എക്സ്ചേഞ്ചുവഴി താല്‍ക്കാലിക നിയമനം നല്‍കാറുണ്ടോ; വിശദമാക്കുമോ;
(ബി)കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രസ്തുത ഒഴിവുകള്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടോ; വ്യക്തമാക്കുമോ;
(സി)കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലുണ്ടാകുന്ന പ്രസ്തുത ഒഴിവുകള്‍
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന്
നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ഡി)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 50
വയസ്സു കഴിഞ്ഞവരെ സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സഥാപനങ്ങളിലെ
സ്വീപ്പര്‍, ക്ലീനര്‍ തസ്തികകളിലേക്ക് പരിഗണിക്കണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട് ആവശ്യപ്പെടുമോ ? |
8221
|
ശ്രീ. ആര്‍. രാജേഷ്
( എ )ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തൊഴില്‍ വകുപ്പ് ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി )ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി )2014-15-ല്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? |
8222
|
ശ്രീ. കെ. കെ. ജയചന്ദ്രന്‍
,, കോലിയക്കോട് എന്‍. കൃഷ്‍ണന്‍ നായര്‍
,, വി. ശിവന്‍കുട്ടി
,, എസ്. രാജേന്ദ്രന്‍
(എ)സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നം പരിശോധിച്ചിട്ടുണ്ടോ;
(ബി)ബോണക്കാട്ടെ മഹാവീര്‍ പ്ലാന്റേഷന്‍ തോട്ടം തൊഴിലാളികള്‍ക്ക് എത്ര കാലത്തെ ശമ്പളം നല്‍കാനുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ? |
8223
|
ശ്രീ. കെ. മുരളീധരന്‍
,, വി. ഡി. സതീശന്‍
,, പി. എ. മാധവന്‍
,, വര്‍ക്കല കഹാര്‍
(എ)നൈപുണ്യം ഇന്റര്‍നാഷണല്‍ സ്കില്‍ പാര്‍ക്ക് സ്ഥാപിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം മേഖലകളാണ് ഇതിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്; വിശദമാക്കാമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? |
8224
|
ശ്രീ. പുരുഷന്‍ കടലുണ്ടി
മരണമടഞ്ഞ കെട്ടിട നിര്‍മ്മാണ തൊഴിലാളി ജിസിന്‍ എസ്. ജി, ഓച്ചുമ്മല്‍,
അവിടനല്ലൂര്‍ പി. ഒ, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ല കേരള
ബിള്‍ഡിംഗ് ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡ്
അംഗത്വ നമ്പര്‍ 11-45146എന്ന വ്യക്തിയുടെ ആശ്രിതര്‍ക്ക് എന്തെല്ലാം
സമാശ്വാസ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ട് എന്നറിയിക്കാമോ? |
8225
|
ശ്രീ. ബെന്നി ബെഹനാന്‍
'' പാലോട് രവി
'' സണ്ണി ജോസഫ്
'' എം.എ. വാഹീദ്
(എ )എെ.റ്റി.എെ. കള്‍ക്ക് എെ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കെെവരിക്കാനുദേശിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കേണ്ടതെന്ന് വ്യക്തമാക്കാമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? |
8226
|
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
( എ )തലശ്ശേരി മണ്ഡലത്തിലെ പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ എെ.ടി.എെ. സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടോ;
(ബി )എങ്കില്‍ അതിനായി എന്തെല്ലാം നടപടികള്‍ സീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
(സി )പ്രസ്തുത എെ.ടി.എെ. എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ? |
8227
|
ശ്രീ. കെ. എം. ഷാജി
(എ)കണ്ണൂര്‍ വ്യാവസായിക പരിശീലന റീജിയണല്‍ ഡയറക്ടറേറ്റില്‍ ജോയിന്റ്
ഡയറക്ടറുടെ ഒഴിവ് നിലവിലുണ്ടോ; എങ്കില്‍ ആയത് നിര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)പ്രസ്തുത ഓഫീസില്‍ ജോയിന്റ് ഡയറക്ടറുടെ മുഴുവന്‍ സമയ സേവനം
ലഭ്യമല്ലാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്നുണ്ട്
എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ? |
8228
|
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, ആര്‍. സെല്‍വരാജ്
,, തേറമ്പില്‍ രാമകൃഷ്ണന്‍
,, ഷാഫി പറമ്പില്‍
(എ)ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പില്‍ കമ്പ്യുട്ടറൈസേഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിച്ചത്; വിശദാം ശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം സേവനങ്ങളാണ് പൊതുജനങ്ങള്‍ക്കും ഫാക്ടറി മാനേജ്‌മെന്റിനും ഇത് വഴി ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? |
<<back |
|