|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2254
|
അടിസ്ഥാന സൌകര്യ ലഭ്യത
ശ്രീ. കെ. രാധാകൃഷ്ണന്‍
ഡോ. കെ.ടി. ജലീല്‍
ശ്രീ. റ്റി.വി. രാജേഷ്
,, ആര്‍. രാജേഷ്
(എ)സംസ്ഥാനത്തെ ആദിവാസികള്‍ക്ക് താമസം, ഭക്ഷണം, ശുദ്ധജലം ലഭ്യമാക്കല്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതിന് നിലവില്‍ സാധിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ;
(ബി)കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ചെലവഴിച്ചതനുസരിച്ചുള്ള നേട്ടങ്ങള്‍ ഈ മേഖലയില്‍ ലഭ്യമായിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)എങ്കില്‍ ഇതിലെ വീഴ്ചകളെക്കുറിച്ച് എന്തെങ്കിലും അനേ്വഷണം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
|
2255 |
ആദിവാസികള്‍ക്കിടയിലെ ആരോഗ്യ ബോധവല്‍ക്കരണം
ശ്രീ. വി.പി. സജീന്ദ്രന്‍
,, ഐ.സി. ബാലകൃഷ്ണന്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, തേറന്പില്‍ രാമകൃഷ്ണന്
(എ)ആദിവാസികള്‍ക്കിടയില്‍ ആരോഗ്യബോധവല്‍ക്കരണം നടത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)ബോധവല്‍ക്കരണത്തിനായി പ്രൊമോട്ടര്‍മാരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പ്രൊമോട്ടര്‍മാര്‍ക്ക് എന്തെല്ലാം പരിശീലനങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പ്രൊമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന രീതി വിശദമാക്കാമോ?
|
2256 |
ഹാംലെറ്റ് പദ്ധതി
ശ്രീ. ഐ. സി. ബാലകൃഷ്ണന്
,, വി. പി. സജീന്ദ്രന്‍
,, വി. റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
(എ)തെരഞ്ഞെടുത്ത ഗോത്രവര്‍ഗ്ഗ ഗ്രാമങ്ങളില്‍ ഹാംലെറ്റ് ഡെവലപ്മെന്‍റ് പദ്ധതി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാം ആനുകൂല്യങ്ങളും സേവനങ്ങളുമാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതി രൂപീകരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
2257 |
ഫര്‍ണിച്ചര്‍ നല്‍കുന്നതിനുള്ള പദ്ധതി
ശ്രീ. ഐ. സി. ബാലകൃഷ്ണന്
,, വി. പി. സജീന്ദ്രന്‍
,, ജോസഫ് വാഴക്കന്
,, വര്‍ക്കല കഹാര്‍
(എ)പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ നല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
2258 |
ആദിവാസി പുനരധിവാസ വികസന മിഷന്‍
ശ്രീ. എ. കെ. ബാലന്
(എ)ആദിവാസി പുനരധിവാസ വികസന മിഷന്‍ മുഖേന ഈ സര്‍ക്കാര്‍ വന്നതിന് ശേഷം എത്ര ഭൂമി വിതരണം ചെയ്തിട്ടുണ്ട്; എത്ര കുടുംബങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിച്ചു; എവിടെയെല്ലാമാണ് ഭൂമി വിതരണം ചെയ്തത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2006-ലെ വനാവകാശ നിയമം അനുസരിച്ച് എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്തിട്ടുണ്ട്; എത്ര ഭൂമി വിതരണം ചെയ്തു; എവിടെയെല്ലാമാണ് ഭൂമി വിതരണം ചെയ്തത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദിവാസി പുനരധിവാസ വികസന മിഷന്‍ മുഖേന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ട്; അതില്‍ എത്ര രൂപ ചെലവഴിച്ചു; എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിച്ചത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
2259 |
ആദിവാസി പുനരധിവാസമിഷന്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് ആദിവാസി പുനരധിവാസ മിഷന്‍ രൂപീകരിച്ചതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
(ബി)മിഷന്‍റെ കീഴില്‍ കഴിഞ്ഞ വര്‍ഷം എത്ര തുക ചിലവഴിച്ചു; എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത് ; വിശദാംശങ്ങള്‍ അറിയിക്കാമോ;
(സി)നടപ്പ് സാന്പത്തിക വര്‍ഷം ഇതിന്‍റെ പ്രവര്‍ത്തനത്തിനായി എത്ര തുക വകയിരുത്തിയിട്ടുണ്ട്; പ്രസ്തുത തുകയില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
(ഡി)നടപ്പ് സാന്പത്തിക വര്‍ഷത്തില്‍ മിഷന്‍റെ പ്രവര്‍ത്തനത്തിനായി അനുവദിച്ച തുക ഏതെങ്കിലും ഫാമിലെ തൊഴിലാളികള്‍ക്ക് വി.ആര്‍.എസ്.നല്‍കുന്നതിന് ചെലവഴിക്കാന്‍ അനുമതി നല്‍കി ഉത്തരവായിട്ടുണ്ടോ; എങ്കില്‍ ബന്ധപ്പെട്ട ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(എഫ്)മേല്‍ ഉത്തരവ് പ്രകാരം ഏത് ഫാമിലെ തൊഴിലാളികളുടെ വി.ആര്‍.എസ്. തുക നല്‍കാനാണ് ഉദ്ദേശിക്കുന്നത്; പ്രസ്തുത തൊഴിലാളികളില്‍ എത്രപേര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരായിട്ടുണ്ട്; ഇവരുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള ലിസ്റ്റ് ലഭ്യമാക്കാമോ?
|
2260 |
പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ.എന്‍.എ.ഖാദര്‍
,, പി.ബി.അബ്ദുള്‍ റസാക്
,, സി. മോയിന്‍കുട്ടി
,, സി. മമ്മൂട്ടി
(എ)പട്ടികവര്‍ഗ്ഗ സങ്കേത അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത സങ്കേതങ്ങളെക്കുറിച്ചുള്ള വിശദവിവരം നല്കാമോ;
(ബി)ഓരോ സങ്കേതത്തിനും എന്തു തുക വീതം വകയിരുത്തി എന്നും എന്തു തുക ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ;
(സി)പദ്ധതി നടപ്പാക്കിയ സങ്കേതങ്ങളില്‍ ഉണ്ടായ ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദവിവരം നല്കാമോ?
|
2261 |
മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികള്‍
ശ്രീ. കെ. രാജു
(എ) മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(ബി) പ്രസ്തുത പദ്ധതി പ്രകാരം പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
|
2262 |
ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്ത് ഭൂരഹിതരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങളുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇവര്‍ക്ക് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ഭൂരഹിത കേരളം പദ്ധതി പ്രകാരമാണ് ഭൂമി അനുവദിച്ചതെങ്കില്‍ അത് എത്ര പേര്‍ക്കാണെന്നും അതിന്‍റെ വിശദാംശങ്ങളും വ്യക്തമാക്കുമോ;
(ഡി)ഭൂരഹിതരായ എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ അവശേഷിക്കുന്നുണ്ടെന്നു വ്യക്തമാക്കാമോ;
(ഇ)ഭൂരഹിതരായ എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കുമുള്ള ഭൂമിവിതരണം എത്ര നാളിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
2263 |
ഗോത്രജ്യോതി പദ്ധതി
ശ്രീ. ഐ. സി. ബാലകൃഷ്ണന്
,, വി. പി. സജീന്ദ്രന്
,, എ. റ്റി. ജോര്‍ജ്
,, റ്റി. എന്‍. പ്രതാപന്‍
(എ)ഗോത്രജ്യോതി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
(സി)പ്രസ്തുത പദ്ധതിയുമായി ഏതെല്ലാം ഏജന്‍സികളാണ് സഹകരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
2264 |
ഗോത്രജ്യോതി പദ്ധതി
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ഗോത്രജ്യോതി പദ്ധതി സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ;
(ബി)ഗോത്രജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പരിപാടികള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(സി)ആയതിനുവേണ്ടി ചെലവിട്ട തുക വിവരം ഇനം തിരിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
|
2265 |
ആദിവാസികളുടെ കടങ്ങള്‍ എഴുതിത്തള്ളല്‍
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം ബാങ്കുകളില്‍ നിന്നും എടുത്ത എത്ര തുകയുടെ കടങ്ങളാണ് എഴുതിത്തള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)ഇതിനുള്ള മാനദണ്ധങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ഡി)കടക്കെണിയിലായ ആദിവാസികളുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമോ?
|
2266 |
ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മ്മാണം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ദിര ആവാസ് യോജന(ഐ.എ.വൈ.) പദ്ധതി പ്രകാരം എത്ര പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണത്തിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള പഴയ വീടുകള്‍ പൊളിച്ചിട്ട് പുതിയ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി എത്ര വീടുകളുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)എങ്കില്‍ പുതിയതായി അനുവദിച്ച വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാതിരിക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;
(ഡി)ഇപ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത വീടുകളുണ്ടെങ്കില്‍ അവ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
2267 |
പട്ടികവര്‍ഗ്ഗകോളനിയില്‍ അംഗന്‍വാടി നിര്‍മ്മാണം
ശ്രീ. ബി.സത്യന്‍
(എ)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശത്ത് പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മുഖേന അംഗന്‍വാടി നിര്‍മ്മിക്കുവാന്‍ ഫണ്ട് ലഭ്യമാക്കുമോ;
(ബി)എങ്കില്‍ ഇത് ലഭ്യമാകുവാന്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ വ്യക്തമാക്കാമോ?
|
2268 |
ആദിവാസി ഊരുകളിലുണ്ടായ ശിശുമരണ നിരക്കും ആദിവാസി സ്ത്രീകളിലെ മദ്യപാനവും
ശ്രീ. കെ. അജിത്
(എ)ആദിവാസി ഊരുകളില്‍ ഉണ്ടായ ശിശുമരണങ്ങളുടെ കണക്ക് വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;
(ബി)ശിശുമരണങ്ങള്‍ക്ക് കാരണം ആദിവാസി സ്ത്രീകളിലെ മദ്യപാനം മൂലമാണെന്ന കണ്ടെത്തല്‍ ഏതു പഠനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ;
(സി)ശിശുമരണങ്ങള്‍ക്കെതിരെ എന്തെല്ലാം പ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)ശിശുമരണം ആദിവാസി സ്ത്രീകളിലെ മദ്യപാനം മൂലമാണെന്ന ആരോപണം ശരിയെങ്കില്‍ സ്ത്രീകളുടെ മദ്യപാനശീലത്തിനെതിരെ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
|
2269 |
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കുട്ടികളുടെ മരണം
ശ്രീ. കെ. കെ. നാരായണന്
(എ)ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിന് ശേഷം പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട എത്ര കുട്ടികള്‍ മരിക്കാന്‍ ഇടയായിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി)ഇത് ഏതെല്ലാം കോളനികളില്‍ നിന്നാണെന്നും എത്രയൊക്കെ കുട്ടികള്‍ വീതമാണെന്നും പ്രത്യേകം വിശദമാക്കാമോ?
|
2270 |
അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ പോഷകാഹാര കുറവുമൂലമുള്ള മരണം
ശ്രീ. മാത്യൂ.റ്റി.തോമസ്
ശ്രീമതി. ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
,, സി.കെ. നാണു
(എ)അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ പോഷകാഹാര കുറവ് നിമിത്തം മരിക്കാന്‍ ഇടയായ സംഭവങ്ങളെ തുടര്‍ന്ന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)പ്രസ്തുത വിഷയം സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)കേന്ദ്രസര്‍ക്കാര്‍ പ്രസ്തുത വിഷയം സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുള്ളതായി അറിയാമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)അട്ടപ്പാടിയിലെ ആദിവാസികളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് എന്തെങ്കിലും അനേ്വഷണം നടത്തിയിട്ടുണ്ടോ;
(ഇ)ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
T2271 |
അട്ടപ്പാടിയിലെ നവജാതശിശുമരണം
ശ്രീ. സി. ദിവാകരന്
അട്ടപ്പാടിയില്‍ നിരന്തരമായുണ്ടാകുന്ന നവജാതശിശുക്കളുടെ മരണം തടയുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദമല്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
|
2272 |
അട്ടപ്പാടി പാക്കേജ്
ശ്രീ. എ. കെ. ബാലന്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ എത്ര ശിശുമരണങ്ങളാണ് അട്ടപ്പാടിയില്‍ നടന്നതെന്ന് ഊരു തിരിച്ച് വ്യക്തമാക്കുമോ;
(ബി)സര്‍ക്കാര്‍ പ്രഖ്യാപിച്ച അട്ടപ്പാടി പാക്കേജ് നടപ്പാക്കിതുടങ്ങിയോ; എന്നു മുതലാണ് നടപ്പാക്കിതുടങ്ങിയത്;
(സി)പാക്കേജ് പ്രകാരമുള്ള എന്തെല്ലാം പദ്ധതികളാണ് ആരംഭിച്ചത്; പദ്ധതി, വിനിയോഗിച്ച തുക, പദ്ധതി നടപ്പാക്കിയ ഊര് എന്നിവ വിശദമാക്കുമോ;
(ഡി)ഏതെല്ലാം വകുപ്പുകളാണ് പാക്കേജ് നടപ്പാക്കുന്നതിന് പങ്കാളിയാവുന്നത്; പാക്കേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ഇ)പാക്കേജ് നടപ്പാക്കി തുടങ്ങിയതിന് ശേഷം നാളിതുവരെ എത്ര ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഊരു തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2273 |
ചികിത്സാ ധനസഹായം ലഭിക്കുന്നതിനുള്ള കാലതാമസം
ശ്രീ. എസ്. ശര്‍മ്മ
(എ) പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സാ ധനസഹായം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) സമയബന്ധിതമായി ചികിത്സാ ധനസഹായം ലഭ്യമാക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെന്ന് വ്യക്തമാക്കാമോ?
|
2274 |
ആറളം ഫാമില്‍ സ്ഥലം വാങ്ങിയതിന്‍റെ
ഉദ്ദേശ്യം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് ആറളം ഫാമില്‍ എത്ര സ്ഥലം എന്താവശ്യത്തിനായാണ് വിലയ്ക്ക് വാങ്ങിയത്;
(ബി)ഏത് ഫണ്ട് ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത്; സ്ഥലം വാങ്ങിയ ഉദ്ദേശ്യലക്ഷ്യം പൂര്‍ത്തീകരിച്ചോ;
(സി)ഇപ്പോള്‍ ഈ സ്ഥലം എന്താവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
|
2275 |
ആറളം ഫാമിലെ സ്ഥലം പാട്ടത്തിന് നല്‍കല്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ആറളം ഫാമിലെ സ്ഥലം പാട്ടത്തിന് നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത സ്ഥലം പാട്ടത്തിന് നല്‍കിയത് ആര്‍ക്കൊക്കെയാണ്;
(സി)ഇതുവഴി ആദിവാസി ക്ഷേമം സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
|
2276 |
ആറളം ഫാമിലെ പൈനാപ്പിള്‍ കൃഷി
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ഭൂരഹിത ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ വാങ്ങിയ ആറളം ഫാമിലെ ഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കയ്യേറ്റം നടത്തി പൈനാപ്പിള്‍ കൃഷി നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ആയതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടി നാളിതുവരെ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
|
2277 |
ആറളം ഫാമിലെ പൈനാപ്പിള്‍ കൃഷി-പാട്ടത്തുക
ശ്രീ. വി. ശശി
(എ)ആറളം ഫാമില്‍ എത്രയേക്കറില്‍ സ്വകാര്യ വ്യക്തികള്‍ പൈനാപ്പിള്‍ കൃഷി നടത്തുന്നു; പ്രസ്തുത ഭൂമി ആര്‍ക്കെല്ലാമാണ് പാട്ടത്തിന് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഒരേക്കറിന്‍റെ പാട്ടതുകയെത്രയെന്നും വ്യക്തമാക്കുമോ;
(ബി)പാട്ടത്തിന് എടുത്തഭൂമിയിലധികവും പൈനാപ്പിള്‍ കൃഷിക്കായി പാട്ടക്കാരന്‍ ഉപയോഗിക്കുന്നതായി ആദിവാസി മിഷനോ ട്രൈബല്‍ ഓഫീസറോ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടി വിശദീകരിക്കുമോ?
|
2278 |
പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍
ശ്രീ. റ്റി.വി. രാജേഷ്
(എ)പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഇപ്പോള്‍ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട്; വിശദാംശം നല്‍കുമോ;
(ബി)പ്രസ്തുത സ്കൂളിന്‍റെ അടിസ്ഥാന സൌകര്യവികസനത്തിനായി ഇപ്പോള്‍ എന്തൊക്കെ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്; വിശദമാക്കുമോ;
(സി)പ്രസ്തുത സ്കൂളില്‍ വാഹനം വാങ്ങുന്നതിനായി സമര്‍പ്പിച്ച പ്രൊപ്പോസലില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
|
2279 |
വെറ്റിനറി സര്‍വ്വകലാശാലയുടെ കൈവശമുളള ആദിവാസി ഭൂമി
ശ്രീ. വി.ശശി
(എ)വെറ്റിനറി സര്‍വ്വകലാശാലയുടെ കൈവശം ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുളള വനഭൂമിയുണ്ടെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ സാരംശം വ്യക്തമാക്കുമോ;
(സി)കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉളളടക്കം വ്യക്തമാക്കാമോ?
|
2280 |
കോയാലിപറന്പത്ത് കോളനി റോഡ് നവീകരണം - കോഴിക്കോട് ജില്ല
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ധലത്തിലെ ചേളന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ കോയാലി പറന്പത്ത് ട്രൈബല്‍ കോളനിയില്‍ സഞ്ചാരയോഗ്യമായ റോഡില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസ് കോഴിക്കോടുനിന്ന് 07-02-2012-ന് കോയാലി പറന്പത്ത് കോളനി റോഡ് നവീകരണത്തിനുവേണ്ടി 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പട്ടികവര്‍ഗ്ഗ വികസന ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കില്‍ റോഡ് നിര്‍മ്മാണത്തിനുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?
|
2281 |
ഹരിതയൌവ്വനം പദ്ധതി
ശ്രീ. ഷാഫി പറന്പില്
,, പി. സി. വിഷ്ണുനാഥ്
,, വി. റ്റി. ബല്‍റാം
,, ഹൈബി ഈഡന്‍
(എ)യുവജനക്ഷേമ ബോര്‍ഡ് ഭക്ഷ്യ സുരക്ഷയില്‍ യുവാക്കളെ പങ്കാളികളാക്കി ഹരിതയൌവ്വനം പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത് ;
(ഡി)പദ്ധതി നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്?
|
2282 |
പുനര്‍ജനി പദ്ധതി
ശ്രീ. ഹൈബി ഈഡന്‍
,, വി. റ്റി. ബല്‍റാം
,, ഷാഫി പറന്പില്
,, പി. സി. വിഷ്ണുനാഥ്
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പുനര്‍ജനി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;
(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആശുപത്രികളിലെ കേടായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദീകരിക്കുമോ ;
(ഡി)ആരെല്ലാമാണ് ഇതുമായി സഹകരിക്കുന്നത് ; വിശദാംശങ്ങള്‍ നല്കുമോ ?
|
2283 |
യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍
ശ്രീ. തോമസ് ഉണ്ണിയാടന്‍
,, റ്റി.യു. കുരുവിള
,, സി.എഫ്. തോമസ്
(എ)യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ബഡ്ജറ്റിലൂടെ ഈ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളുടെ പുരോഗതി വ്യക്തമാക്കുമോ;
(ബി)ഇത്തരത്തില്‍ കൂടുതല്‍ തൊഴില്‍ സംരംഭക പദ്ധതികള്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
2284 |
മത്സര പരീക്ഷകള്‍ക്കായി സൌജന്യ കോച്ചിംഗ് ക്ലാസ്
ശ്രീ. വി.റ്റി. ബല്‍റാം
,, പി.സി.വിഷ്ണുനാഥ്
,, ഷാഫി പറന്പില്‍
,, ഹൈബി ഈഡന്‍
(എ)യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകള്‍ക്കായി സൌജന്യ കോച്ചിംഗ് ക്ലാസ്സുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത്;
(സി)ഏതെല്ലാംതരം പരീക്ഷകള്‍ക്കാണ് കോച്ചിംഗ് നല്‍കുന്നത്;
(ഡി)പ്രസ്തുത പദ്ധതിക്ക് ഉദ്യോഗാര്‍ത്ഥികളുടെ ഇടയില്‍ പ്രചാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ?
|
2285 |
യുവതലമുറയില്‍ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും സ്വാധീനം
ശ്രീ. രാജു എബ്രഹാം
(എ)യുവതലമുറയ്ക്കിടയില്‍ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും സ്വാധീനം വര്‍ദ്ധിച്ചുവരുന്നതായുള്ള ആക്ഷേപം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)യുവജനങ്ങളിലെ മദ്യാസക്തിയും ലഹരിമരുന്നുപയോഗവും ഇല്ലാതാക്കുന്നതിന് യുവജനക്ഷേമ ബോര്‍ഡുവഴി ഏതെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; ഉണ്ടെങ്കില്‍ പദ്ധതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ?
|
<<back |
|