UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2204

എമര്‍ജിംഗ് കേരള വ്യവസായ സംരംഭകത്വ പരിപാടി 

ശ്രീമതി ഗീതാ ഗോപി

(എ)എമര്‍ജിംഗ് കേരള വ്യവസായ സംരംഭകത്വ സംഗമം പരിപാടിയ്ക്കുശേഷം സംസ്ഥാനത്ത് പുതിയതായി വ്യവസായ മേഖലയില്‍ എത്ര കോടി രൂപ മുതല്‍മുടക്കുണ്ടായി; 

(ബി)പ്രസ്തുത പദ്ധതികള്‍ വഴി പുതിയതായി എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കാമോ ?

2205

"എമര്‍ജിംഗ് കേരള' മുഖാന്തിരം ആരംഭിച്ച പദ്ധതികള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)"എമര്‍ജിംഗ് കേരള' മുഖാന്തിരം എത്ര പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളതെന്നും ഇവ എവിടെയൊക്കെയാണ് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ; 

(ബി)ഓരോ പദ്ധതികളുടേയും ഇന്‍വെസ്റ്റ്മെന്‍റിനെ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;

(സി)"എമര്‍ജിംഗ് കേരള'യിലൂടെ ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞ പദ്ധതികളും വ്യവസായങ്ങളും ഏതെല്ലാമാണെന്ന് വിശദമാക്കുമോ?

2206

മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വ്യവസായ വകുപ്പിന്‍റെ പദ്ധതികള്‍ 

ശ്രീ. ബി. സത്യന്‍

മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ വ്യവസായ വകുപ്പ് എന്തൊക്കെ പദ്ധതികളാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

2207

റിയാബ് 

ശ്രീ. എളമരം കരീം

(എ)വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ 2013-14 സാന്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനം റിയാബ് വിലയിരുത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത സ്ഥാപനങ്ങളുടെ 2013-14 വര്‍ഷത്തെ ലാഭ-നഷ്ട കണക്ക് കന്പനി അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?

2208

വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാത്തവരുടെ ഭൂമി 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)വ്യവസായ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നല്കിയ ഭൂമിയില്‍ നാളിതുവരേയും വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാത്തവരില്‍ നിന്നും ഭൂമി തിരിച്ചെടുക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഇത്തരത്തില്‍ എത്ര ഭൂമിയാണ് തിരികെ ലഭിക്കേണ്ടതെന്നുള്ള കണക്ക് വെളിപ്പെടുത്തുമോ?

2209

വിദേശങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവന്നവര്‍ക്കായി പദ്ധതികള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)വിദേശങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവന്നവര്‍ക്കായി വ്യവസായ വകുപ്പ് എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയെന്ന് അറിയിക്കുമോ; 

(ബി)പുതുതായി എന്തെല്ലാം സംരംഭങ്ങളാണ് ഇവര്‍ക്കുവേണ്ടി വ്യവസായ വകുപ്പ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

2210

വനിതാ വ്യവസായ സംരംഭകര്‍ 

ശ്രീ. വി. ശശി

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര വനിതാ സംരംഭകര്‍ വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ?

(ബി) ഇവര്‍ക്ക് പുതിയ വ്യവസായം ആരംഭിക്കാന്‍ ബാങ്ക് വായ്പയും മാര്‍ജിന്‍മണി ഗ്രാന്‍റും നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; 

(സി) ഇവരുടെ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ?

2211

കാസര്‍ഗോഡ് നിയോജകമണ്ധലത്തില്‍ ആരംഭിച്ച വ്യവസായ യൂണിറ്റുകള്‍ 

ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കാസര്‍ഗോഡ് മണ്ധലത്തില്‍ ഏതെല്ലാം വ്യവസായ യൂണിറ്റുകള്‍ സര്‍ക്കാര്‍/സ്വകാര്യ മേഖലയില്‍ ആരംഭിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ; 

(ബി)ഈ സര്‍ക്കാരിന്‍റെ കാലാവധി കഴിയുന്നതിനുമുന്പായി എത്ര വ്യവസായ സംരംഭങ്ങള്‍ കാസര്‍ഗോഡ് മണ്ധലത്തില്‍ ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കുമോ; 

(സി)കാസര്‍ഗോഡ് ജില്ലയില്‍ മിഷന്‍ 676-ല്‍ ഉള്‍പ്പെടുത്തി ഏതെങ്കിലും പദ്ധതികള്‍ തുടങ്ങാന്‍ വ്യവസായ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

2212

പൊതുമേഖലാസ്ഥാപനങ്ങളില്‍ എന്‍റര്‍പ്രൈസസ് റിസോഴ്സ് പ്ലാനിംഗ് 

ശ്രീ. എം.എ. വാഹീദ് 
,, കെ. ശിവദാസന്‍ നായര്‍ 
,, എ.റ്റി. ജോര്‍ജ് 
,, കെ. മുരളീധരന്‍

(എ)പൊതുമേഖലാ സ്ഥാപനങ്ങളില്‍ എന്‍റര്‍പ്രൈസസ് റിസോഴ്സ് പ്ലാനിംഗ് നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കുമോ; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

2213

പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണ നടപടികള്‍ 

ശ്രീ. കെ. കെ. ജയചന്ദ്രന്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. വി. ചെന്താമരാക്ഷന്‍ 
ഡോ. കെ. ടി. ജലീല്‍

(എ)പൊതുമേഖലാസ്ഥാപനങ്ങള്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കൂടുതല്‍ തകര്‍ച്ച നേരിടുകയാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ഇതിന്‍റെ ഫലമായി ഏതെല്ലാം സ്ഥാപനങ്ങളെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കുമോ ; 

(സി)കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ പൊതുമേഖലാവ്യവസായത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നതായ വാര്‍ത്തകളില്‍ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കുമോ ; 

(ഡി)പൊതുമേഖലാസ്ഥാപനങ്ങളെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കുന്നതിനും സുഗമമായ പ്രവര്‍ത്തനത്തിനും അതത് മേഖലയിലെ ട്രേഡ് യൂണിയനുമായി ചര്‍ച്ച നടത്തുകയുണ്ടായോ ; വിശദാംശം വ്യക്തമാക്കുമോ ? 

2214

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ചതും പ്രവര്‍ത്തനം തുടങ്ങാത്തതുമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ 

ശ്രീ.കെ.കെ. നാരായണന്‍

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച പൊതുമേലോ സ്ഥാപനങ്ങളില്‍ എത്രയെണ്ണം ഇതുവരെയായും പ്രവര്‍ത്തനം ആരംഭിക്കാത്തവ ഏതെല്ലാമാണെന്നും ഓരോന്നിന്‍റെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും വ്യക്തമാക്കുമോ? 

2215

പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് 

ശ്രീ. പാലോട് രവി 
,, സണ്ണി ജോസഫ് 
,, തേറന്പില്‍ രാമകൃഷ്ണന്‍
 ,, എം.പി. വിന്‍സെന്‍റ്

(എ)പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ റേറ്റിംഗ് ഘടന നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2216

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പദ്ധതി 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)തുടര്‍ച്ചയായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിന് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)പൂട്ടികിടക്കുന്ന സ്ഥാപനങ്ങള്‍ തുറക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും വേണ്ടി നടത്തുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ? 

2217

വന്‍കിട വ്യവസായ സംരംഭകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വന്‍കിട വ്യവസായികളെ കേരളത്തിലേക്കു ആകര്‍ഷിക്കുന്നതിനു നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ബി)എത്ര വന്‍കിട വ്യവസായ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ?

2218

പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ കര്‍മ്മ പദ്ധതി 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, അന്‍വര്‍ സാദത്ത് 
,, ഐ.സി. ബാലകൃഷ്ണന്‍ 
,, ആര്‍. സെല്‍വരാജ്

(എ)നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;

(സി)പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഉല്‍പ്പാദനത്തിനനുസരിച്ച് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2219

2013-14 വര്‍ഷത്തില്‍ ലാഭം നേടിയ പൊതുമേഖലാസ്ഥാപനങ്ങള്‍ 

ശ്രീ. എ.എം. ആരിഫ്

സംസ്ഥാനത്ത് 2013-14 വര്‍ഷത്തില്‍ എത്ര പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭം നേടി; ഏതൊക്കെ സ്ഥാപനങ്ങളാണ് ലാഭം നേടിയതെന്നും എത്ര രൂപ വീതമാണ് ലാഭം നേടിയതെന്നും വ്യക്തമാക്കാമോ; നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2220

പൊതുമേഖലാസ്ഥാപനങ്ങളുടെ ലയനം 

ശ്രീ. വി. ശശി

(എ)സംസ്ഥാനത്ത് ഒരേ സ്വഭാവമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന എത്ര പൊതുമേഖലാസ്ഥാപനങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ഇവയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥപനങ്ങളുടെ ലയനം സംബന്ധിച്ച് പദ്ധതിയുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

2221

പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ 

ശ്രീ. എളമരം കരീം

(എ)പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് വേണ്ട യോഗ്യത സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ; 

(ബി)റിട്ടയര്‍ ചെയ്തവര്‍, ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് തുടരുന്നുണ്ടോ; 

(സി)ഉണ്ടെങ്കില്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ?

2222

2013-14 ലെ പൊതുമേഖലാ വ്യവസായങ്ങളുടെ പ്രവര്‍ത്തനം 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ വ്യവസായങ്ങളില്‍ ലാഭമുണ്ടാക്കിയവ ഏതെല്ലാമാണ്; 

(ബി)നഷ്ടത്തിലുള്ള വ്യവസായങ്ങള്‍ ഉണ്ടോ; എങ്കില്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)ഇവ ലാഭകരമായി നടത്താന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ? 

2223

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനുള്ള പദ്ധതി 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

(എ)സംസ്ഥാനത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഓരോ സെക്ടറിലുമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രതേ്യക പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)ഇതിനായി കഴിഞ്ഞ ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്രയെന്നു വ്യക്തമാക്കുമോ ?

2224

കൊണ്ടോട്ടി മണ്ഡലത്തില്‍ വ്യവസായ വികസനത്തിനായി കിന്‍ഫ്രാ പദ്ധതികള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണിഹാജി

(എ)കൊണ്ടോട്ടി മണ്ഡലത്തില്‍ വ്യവസായവികസനത്തിനായി കിന്‍ഫ്രാ ഏതെങ്കിലും പദ്ധതികളാവിഷ്ക്കരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിനായി സ്ഥലം കണ്ടുവച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;

(സി)വാഴക്കാട് ചെരുപ്പു ഫാക്ടറി സ്ഥാപിക്കുന്നതിലേക്കായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

2225

അടിസ്ഥാന സൌകര്യ വികസന ബോര്‍ഡ് 

ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്ത് അടിസ്ഥാന സൌകര്യ വികസന ബോര്‍ഡ് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ; 

(സി)പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ അടിസ്ഥാന സൌകര്യ വികസനത്തിന്‍റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ ?

2226

ഗുണനിലവാരമുളള മണല്‍ ലഭ്യമാക്കാന്‍ നടപടി 

ശ്രീ. സി. ദിവാകരന്‍

(എ)അന്യസംസ്ഥാനങ്ങളില്‍ നിന്നുളള ഗുണമേന്മ കുറഞ്ഞ മണല്‍ സംസ്ഥാനത്ത് വന്‍തോതില്‍ വിറ്റഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു നിയന്ത്രിച്ച് ഗുണനിലവാരമുളള മണല്‍ വിപണിയില്‍ ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

2227

വൈക്കം നിയോജകമണ്ഡല പരിധിയില്‍ കരമണല്‍ ഖനനത്തിനായി അനുമതി 

ശ്രീ. കെ. അജിത്

(എ)വൈക്കം നിയോജക മണ്ഡല പരിധിയില്‍ എത്ര സ്ഥലങ്ങളില്‍ കര മണല്‍ ഖനനത്തിനായി അനുമതി നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ? 

(ബി)കരമണല്‍ ഖനനത്തിനായി അനുമതി നല്‍കുന്പോള്‍ എന്തെല്ലാം നിബന്ധനകളാണ് അനുമതി പത്രത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(സി)പ്രസ്തുത നിബന്ധനകള്‍ ഖനനത്തിന് അനുമതി നേടിവര്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധന നടത്താറുണ്ടോ;

(ഡി)ഖനനാനുമതി നല്‍കുന്പോള്‍ ഓരോ ദിവസവം എത്ര ഖനമീറ്റര്‍ മണല്‍ ഖനനം ചെയ്യുന്നതിനാണ് അനുമതി നല്‍കാറുള്ളതെന്ന് വ്യക്തമാക്കുമോ; ഇതനുസരിച്ചാണോ ഖനനം നടത്തുന്നത് എന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ; 

(ഇ)മണല്‍ ഖനനത്തിനായി മൈനിംഗ് & ജിയോളജി വകുപ്പിന്‍റെ അനുമതി ലഭിക്കുന്നതിന് മുന്‍പ് മറ്റേതെങ്കിലും എജന്‍സിയുടെ അനുമതി വാങ്ങേണ്ടതുണ്ടോ; എങ്കില്‍ എത് ഏജന്‍സിയുടേതാണെന്ന് വെളിപ്പെടുത്തുമോ?

2228

കൈത്തറി മേഖലയിലെ പ്രവര്‍ത്തനം 

ശ്രീ. ഇ. പി. ജയരാജന്‍ 
'' സി. കൃഷ്ണന്‍ 
'' കെ. കെ. നാരായണന്‍ 
'' പുരുഷന്‍ കടലുണ്ടി

(എ)മാര്‍ക്കറ്റുകളുടെ അഭിരുചിക്കനുസരിച്ച് കൈത്തറി മേഖലയില്‍ ഡിസൈനുകളും മറ്റും തയ്യാറാക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ കൈത്തറി മേഖലയില്‍ ആവശ്യമായ തരത്തില്‍ പ്രസ്തുത സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കരുതുന്നുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;

(സി)വിദേശ മാര്‍ക്കറ്റുകളിലടക്കം യഥേഷ്ടം വിറ്റഴിക്കപ്പെട്ടിരുന്ന സംസ്ഥാനത്തിന്‍റെ കൈത്തറി തുണിത്തരങ്ങള്‍ക്ക് മര്‍ക്കറ്റ് നഷ്ടമാകുന്നതിന്‍റെ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; 

(ഡി)കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ കൂടി കൈത്തറിമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമായതായ ആക്ഷേപത്തില്‍ നിലപാട് വ്യക്തമാക്കുമോ?

2229

അഴീക്കോട് മണ്ധലത്തില്‍ നടപ്പിലാക്കുന്ന "കൈത്തറിഗ്രാമം" പദ്ധതി 

ശ്രീ. കെ.എം. ഷാജി

(എ)കണ്ണൂര്‍ ജില്ലയില്‍ അഴീക്കോട് മണ്ധലത്തില്‍ നടപ്പിലാക്കുന്ന "കൈത്തറി ഗ്രാമം' പദ്ധതിയുടെ നടത്തിപ്പ് പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് എത്ര രൂപ അനുവദിച്ചിട്ടുണ്ട്;

(സി)പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് സമയം നിശ്ചയിച്ചിട്ടുണ്ടോ;

(ഇ)പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2230

പാലക്കാട് ജില്ലയിലെ കൈത്തറി നെയ്ത്ത് തൊഴിലാളി സംഘങ്ങള്‍ 

ശ്രീ. എം. ഹംസ

(എ)തകര്‍ന്നുകിടക്കുന്ന കൈത്തറി നെയ്ത്ത് മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)പാലക്കാട് ജില്ലയില്‍ എത്ര കൈത്തറി നെയ്ത്ത് തൊഴിലാളിസംഘങ്ങള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഇവയില്‍ പ്രവര്‍ത്തനക്ഷമമായവ എത്രയെന്നും ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ഡി)പ്രവര്‍ത്തനം നിലച്ച സംഘങ്ങള്‍ എത്രയുണ്ടെന്നും ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ഇ)പ്രവര്‍ത്തനം നിലച്ചുകിടക്കുന്ന സംഘങ്ങളുടെ പുനരുജ്ജീവനത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?

2231

കോട്ടയം ടെക്സ്റ്റയില്‍സിലെ പ്രതിസന്ധി 

ശ്രീ. മോന്‍സ് ജോസഫ്

(എ)കോട്ടയം ടെക്സ്റ്റയില്‍സില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും മില്‍ കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിനും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ; 

(ബി)ജീവനക്കാരുടെ ശന്പളവര്‍ദ്ധനവ് കാലോചിതമായി പുനര്‍ നിര്‍ണ്ണയിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)കോട്ടയം ടെക്സ്റ്റയില്‍സില്‍ ടെക്സ്റ്റയില്‍ ടെക്നോളജി പഠനത്തിനായി പുതിയ കോളേജ് തുടങ്ങുന്നകാര്യം പരിണിക്കുമോ; 

(ഡി)ടെക്സ്റ്റയില്‍ ടെക്നോളജി മേഖലയില്‍ നിലവിലുള്ള സാങ്കേതികവിദഗ്ധരുടെ കുറവ് പരിഹരിക്കുന്നതിന് കൂടുതല്‍ ടെക്സ്റ്റയില്‍ ടെക്നോളജി കോഴ്സുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2232

ഓണ്‍ലൈനായി നല്‍കിവരുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ 

ശ്രീ. മോന്‍സ് ജോസഫ്

(എ)സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കുവാന്‍ തുടങ്ങിയപ്പോള്‍ കാലതാമസം ഉണ്ടാകുന്നുവെന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇവയ്ക്ക് അക്ഷയ സെന്‍ററുകള്‍ കൂടുതല്‍ തുക ഈടാക്കുന്നതായുള്ള ആക്ഷേപം പരിഹരിക്കുവാന്‍ ശ്രമിക്കുമോ; 

(ബി) ഇനി ഏതെല്ലാം സേവനങ്ങളാണ് ഓണ്‍ലൈന്‍ ആയി നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്; ഇപ്പോള്‍ എത്ര സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

2233

ഐ.റ്റി. കന്പനികള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍ 
'' പി.സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ് 
ശ്രീ. റോഷി അഗസ്റ്റിന്‍

(എ)കേരളത്തിലെ പ്രമുഖ തൊഴില്‍ദാതാക്കളില്‍ ഐ.റ്റി. കന്പനികളുടെ പങ്ക് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ഐ.റ്റി. കന്പനികള്‍ മുഖാന്തിരം സംസ്ഥാനത്ത് ഇതിനോടകം എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു ; വ്യക്തമാക്കുമോ ;

(സി)ഇപ്രകാരം തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന കന്പനികള്‍ ഏതെല്ലാമാണ് ;

(ഡി)ആഗോള തലത്തിലുള്ള സാന്പത്തിക മാന്ദ്യം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി. കന്പനികളുടെ വികസന പദ്ധതികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടോ ; വ്യക്തമാക്കുമോ ?

2234

ഐ.റ്റി. പാര്‍ക്കുകളുടെ അടിസ്ഥാന സൌകര്യ വികസനം 

ശ്രീ. റോഷി അഗസ്റ്റിന്‍ 
ഡോ. എന്‍. ജയരാജ് 
ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍ 
'' പി.സി. ജോര്‍ജ്

(എ)ഐ.റ്റി. കയറ്റുമതിയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എത്രത്തോളം വരുമാന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് ; വ്യക്തമാക്കുമോ ;

(ബി)നടപ്പു സാന്പത്തിക വര്‍ഷം ഈ രംഗത്ത് എത്ര ശതമാനം വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു ;

(സി)ഐ.റ്റി. കയറ്റുമതി രംഗത്ത് കേരളത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ഐ.റ്റി. കന്പനികള്‍ ഏതെല്ലാമാണ് ;

(ഡി)സംസ്ഥാനത്തെ ഐ.റ്റി. പാര്‍ക്കുകളുടെ നിലവിലുള്ള അടിസ്ഥാന സൌകര്യങ്ങള്‍ കണക്കിലെടുത്താല്‍ പ്രസ്തുത കന്പനികള്‍ക്ക് കൂടുതല്‍ നിക്ഷേപം നടത്താനുള്ള സാഹചര്യമുണ്ടോ ; വ്യക്തമാക്കുമോ ; 

(ഇ)ഈ മേഖലയിലുള്ള കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ കണക്കിലെടുത്ത് ഐ.റ്റി. പാര്‍ക്കുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

2235

ഐ.ടി.മിഷന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്വയം സംരംഭക പദ്ധതി 

ശ്രീ. ആര്‍.സെല്‍വരാജ് 
,, വര്‍ക്കല കഹാര്‍ 
,, സണ്ണി ജോസഫ് 
,, പി.എ.മാധവന്‍ 

(എ)ഐ.ടി.മിഷന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്വയം സംരംഭക പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)തൊഴിലന്വേഷകരായ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളേയും തൊഴിലുടമകളായി മാറ്റുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ഡി)ബഡ്ജറ്റിന്‍റെ നിശ്ചിത ശതമാനം പ്രസ്തുത പദ്ധതിക്കായി നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ഇ)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടികളുടെ പ്രചാരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ? 

2236

ടെക്നോളജി ഇന്നവേഷന്‍ സോണ്‍ 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
'' ജോസഫ് വാഴക്കന്‍ 
'' ആര്‍. സെല്‍വരാജ് 
'' അന്‍വര്‍ സാദത്ത് 

(എ)ടെക്നോളജി ഇന്നവേഷന്‍ സോണ്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്;

(സി)സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ കുടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2237

ഇ-പെയ്മെന്‍റ് ഗേറ്റ്വേ 

ശ്രീ. സി.പി.മുഹമ്മദ് 
,, കെ. മുരളീധരന്‍ 
,, റ്റി.എന്‍. പ്രതാപന്‍ 
,, കെ. ശിവദാസന്‍ നായര്‍ 

(എ)ഇ-പെയ്മെന്‍റ് ഗേറ്റ്വേ നിലവില്‍ വന്നിട്ടുണ്ടോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)സര്‍ക്കാര്‍ സേവനങ്ങള്‍ക്കാവശ്യമായി വരുന്ന പണമിടപാടുകള്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഇതിലുള്ളതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2238

ഇ-ഡിസ്ട്രിക്ട് പബ്ലിക് പോര്‍ട്ടല്‍ സംവിധാനം 

ശ്രീ. ലൂഡി ലൂയിസ് 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, എ. റ്റി. ജോര്‍ജ് 
,, ഡൊമിനിക് പ്രസന്‍റേഷന്‍

(എ)ഇ-ഡിസ്ട്രക്ട് പബ്ലിക് പോര്‍ട്ടല്‍ സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി)സര്‍ക്കാര്‍ സേവനങ്ങള്‍ നേരിട്ട് ഓണ്‍ലൈനിലൂടെ ലഭിക്കാന്‍ എന്തെല്ലാം സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത് ;

(ഡി)പ്രസ്തുത സംവിധാനം വഴി എന്തെല്ലാം സേവനങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കാമോ?

2239

സര്‍ക്കാര്‍ ഓഫീസുകളില്‍ റിലയന്‍സിന്‍റെ ഇന്‍റര്‍നെറ്റ് കണക്ഷന്‍ 

പ്രൊഫ. സി. രവീന്ദ്രനാഥ് 
ശ്രീ. ബി. സത്യന്‍ 
'' കെ. കുഞ്ഞിരാമന്‍ (ഉദുമ) 
'' കെ.വി. അബ്ദുള്‍ ഖാദര്‍

(എ)സര്‍ക്കാര്‍ ആപ്പീസുകളിലെ ഇന്‍റര്‍നെറ്റ് കണക്ഷന്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്‍റെ ഒപ്റ്റിക്കല്‍ കേബിള്‍ വഴി സ്ഥാപിക്കാന്‍ റിലയന്‍സുമായി ധാരണയിലെത്തിയിട്ടുണ്ടോ ; റിലയന്‍സിന്‍റെ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ; 

(ബി)സര്‍ക്കാര്‍ ആപ്പീസുകള്‍ക്ക് പുറമെ, മറ്റേതെല്ലാം സ്ഥാപനങ്ങള്‍ക്ക് കണക്ഷന്‍ നല്‍കാനാണ് റിലയന്‍സുമായി ധാരണയിലായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്‍റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംസ്ഥാനത്തെങ്ങും സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ ; എങ്കില്‍ എന്തെല്ലാം വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണെന്ന് വെളിപ്പെടുത്തുമോ ; ഇതിനകം എത്ര കി.മീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കുവാന്‍ അനുമതി നല്‍കി; 

(ഡി)റിലയന്‍സ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ തേടുന്നതിനുള്ള നിരക്കുകള്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ടോ ;

(ഡി)റിലയന്‍സ് കേബിള്‍ ശൃംഖല സംസ്ഥാനത്തെങ്ങും വരുന്ന മുറയ്ക്ക് സര്‍ക്കാര്‍ ആപ്പീസുകളില്‍ നിലവിലുള്ള ബി.എസ്.എന്‍.എല്‍. കണക്ഷനുകള്‍ ഇല്ലാതാക്കാനുദ്ദേശിക്കുന്നുണ്ടോ ?

2240

ഐ.ടി വികസനത്തിനായി ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കുന്ന കന്പനികള്‍ക്കുള്ള സൌകര്യങ്ങള്‍ 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)പ്രത്യേക സാന്പത്തിക മേഖലയില്‍ ഐ.ടി മേഖലയ്ക്കു വേണ്ടി അടിസ്ഥാന സൌകര്യ വികസന പദ്ധതികളുമായി മുന്നോട്ട് വരുന്ന സ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം സൌകര്യങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വിശദമാക്കാമോ; 

(ബി)ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലെ ഐ.ടി കെട്ടിടങ്ങളും മറ്റ് ഭൌതിക സൌകര്യങ്ങളും ഒരുക്കുന്നതിന് സര്‍ക്കാര്‍ ചെലവഴിച്ച മൊത്തം തുകക്ക് അനുസൃതമായി നേരിട്ടുള്ള വരുമാനം കൈവരിക്കാന്‍ സാധ്യമായിട്ടുണ്ടോ; 

(സി)ചെലവഴിക്കപ്പെട്ട തുകയും ഇതുവരെ ലഭിച്ച വരുമാനവും അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

2241

സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. എസ്. ശര്‍മ്മ

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ; 

(ബി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?

2242

വെളിയം ടെക്നോ ലോഡ്ജ് 

ശ്രീമതി പി. അയിഷാ പോറ്റി

(എ)വെളിയം ടെക്നോലോഡ്ജ് കെട്ടിടം വെളിയം ഗ്രാമപഞ്ചായത്തിന് തിരികെ നല്‍കുന്നതിനുള്ള നിവേദനത്തില്‍ (നം.792/എ2/14 ഐ.ടി.ഡി) സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)ടെക്നോലോഡ്ജില്‍ സംരംഭകരെ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രസ്തുത സംവിധാനത്തില്‍ വ്യവസായ വകുപ്പിന്‍റെ മറ്റേതെങ്കിലും സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കുമോ എന്ന് വിശദമാക്കുമോ?

2243

തിരുവനന്തപുരത്ത് ടെക്നോസിറ്റിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടി 

ശ്രീ. പാലോട് രവി

(എ)തിരുവനന്തപുരത്ത് ടെക്നോസിറ്റിക്കു വേണ്ടി എത്ര സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും എന്നാണ് ഏറ്റെടുത്തതെന്നും എത്ര രൂപ ചെലവായെന്നും വ്യക്തമാക്കുമോ ;

(ബി)ഇതിനായി ബാങ്ക് ലോണ്‍ എടുത്തിട്ടുണ്ടോയെന്നും എങ്കില്‍ ഏത് ബാങ്കാണെന്നും വ്യക്തമാക്കുമോ ;

(സി)ലോണിന്‍റെ പലിശ എത്രയാണെന്നും പലിശയിനത്തില്‍ എത്ര രൂപ തിരിച്ചടച്ചുവെന്നും വ്യക്തമാക്കുമോ ;

(ഡി)ലോണിന്‍റെ മുതല്‍ തുക തിരിച്ചടച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ഇ)ഇവിടെ എത്ര കന്പനികള്‍ക്ക് സ്ഥലം കൈമാറിയിട്ടുണ്ടെന്നും ഏതൊക്കെ തീയതികളിലാണ് കൈമാറിയതെന്നും വ്യക്തമാക്കുമോ ; 

(എഫ്)ഇതില്‍ ഏതെല്ലാം കന്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ജി)പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ എന്ന് പ്രവര്‍ത്തനം ആരംഭിക്കും എന്ന് വ്യക്തമാക്കുമോ ?

2244

കൊരട്ടി ഇന്‍ഫോ പാര്‍ക്കിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ബി.ഡി. ദേവസ്സി

(എ)കൊരട്ടി ഇന്‍ഫോ പാര്‍ക്കിന്‍റെ നവീകരണ പ്രവര്‍ത്തങ്ങള്‍ ഏതു ഘട്ടത്തിലാണ് എന്നറിയിക്കുമോ; 

(ബി)ഇതിനായി കൂടുതല്‍ സ്ഥലം ലഭ്യമാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

2245

എരമം കുറ്റൂര്‍ പഞ്ചായത്തില്‍ ആരംഭിക്കുന്ന ""കണ്ണൂര്‍ സൈബര്‍ പാര്‍ക്ക്'' 

ശ്രീ. സി. കൃഷ്ണന്‍

പയ്യന്നൂര്‍ മണ്ധലത്തില്‍ എരമം കുറ്റൂര്‍ പഞ്ചായത്തില്‍ ആരംഭിക്കുന്ന ""കണ്ണൂര്‍ സൈബര്‍ പാര്‍ക്ക്'' നിര്‍മ്മാണത്തിന്‍റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ?

2246

മാവേലിക്കരയില്‍ മിനി ഐ.റ്റി പാര്‍ക്ക് 

ശ്രീ. ആര്‍. രാജേഷ്

മിനി ഐ.ടി. പാര്‍ക്ക് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കില്‍ മാവേലിക്കരയില്‍ ഒരു മിനി ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2247

രണ്ടാംഘട്ട ഗ്യാസ് ലൈന്‍ പദ്ധതിയും മഞ്ചേരി ഫയര്‍സ്റ്റേഷന്‍ നിര്‍മ്മാണവും 

ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്ത് രണ്ടാംഘട്ട ഗ്യാസ് ലൈന്‍ പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുപ്പ് ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ; 

(ബി)മഞ്ചേരി മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ഗ്യാസ് ലൈന്‍ പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പ് പ്രക്രിയ പ്രയാസം സൃഷ്ടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഗെയിലിന് പകരം സ്ഥലം നല്‍കി മഞ്ചേരി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് സ്ഥലം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?

2248

കോമണ്‍വെല്‍ത്ത് കന്പനിയുടെ സ്ഥലം ഏറ്റെടുക്കല്‍ 

ശ്രീ. എ. പ്രദീപ്കുമാര്‍

(എ)കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപമുള്ള കോമണ്‍വെല്‍ത്ത് കന്പനിയുടെ സ്ഥലം ഏറ്റെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ; 

(ബി)ഏറ്റെടുക്കല്‍ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

2249

ആറ്റിങ്ങല്‍ മണ്ഡലത്തിലെ അക്ഷയ കേന്ദ്രങ്ങള്‍ 

ശ്രീ. ബി. സത്യന്‍

(എ)അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കാമോ;

(ബി)ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ 2013 ഏപ്രില്‍ മുതല്‍ ഇതുവരെ എത്ര അക്ഷയ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നുവെന്നും അതെവിടെയെല്ലാമാണെന്നും അനുവദിച്ച കേന്ദ്രങ്ങളില്‍ ഏതെല്ലാമാണ് പ്രവര്‍ത്തനമാരംഭിച്ചതെന്നും വിശദമാക്കാമോ?

2250

അക്ഷയ സെന്‍ററുകളെ കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങളായി മാറ്റുന്നത് സംബന്ധിച്ച് 

ശ്രീമതി പി. അയിഷാ പോറ്റി

(എ)അക്ഷയസെന്‍ററുകളെ കേന്ദ്ര സര്‍ക്കാര്‍ കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നോ; 

(ബി)കോമണ്‍ സര്‍വ്വീസ് കേന്ദ്രമെന്ന നിലയില്‍ കേന്ദ്ര ഗവണ്‍മെന്‍റില്‍ നിന്നും അക്ഷയ സെന്‍ററുകള്‍ക്ക് എത്ര രൂപ വിഹിതമായി അനുവദിച്ചു; 

(സി)പ്രസ്തുത വിഹിതം അക്ഷയ സെന്‍ററുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

2251

കേരളാ സോപ്സിന്‍റെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ 

ശ്രീ. എ. പ്രദീപ് കുമാര്‍

(എ)കോഴിക്കോട് ഗാന്ധിറോഡില്‍ കേരളാ സോപ്സിന്‍റെ അധീനതയിലുള്ള സ്ഥലത്ത് അന്താരാഷ്ട്ര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ "ഇന്‍കെല്ലി'ന്‍റെ സഹായത്തോടെ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പ് തീരുമാനിച്ചിരുന്നുവോ; 

(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

2252

കുറ്റ്യാടി "നാളികേര പാര്‍ക്ക്' 

ശ്രീമതി കെ. കെ. ലതിക

(എ)കെ.എസ്.ഐ.ഡി.സി.യുടെ ആഭിമുഖ്യത്തില്‍ കുറ്റ്യാടിയില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന നാളികേര പാര്‍ക്കിന്‍റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത "നാളികേര പാര്‍ക്ക്' എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ? 

2253

മണ്‍പാത്ര തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ നടപടി 

ശ്രീ. മോന്‍സ് ജോസഫ്

(എ)സംസ്ഥാനത്തെ മണ്‍പാത്ര തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; 

(ബി)കളിമണ്ണിന്‍റെ ലഭ്യതക്കുറവു പരിഹരിക്കുന്നതിനായി മണ്ണ് ഖനനം ചെയ്യുന്നതിന് ഇപ്പോഴുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)ഇറക്കുമതി ചെയ്യുന്ന കളിമണ്ണിന് പ്രത്യേക ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ; 

(ഡി)സ്ത്രീ തൊഴിലാളികളുള്‍പ്പെടെ അസംഘടിതരും സാമുദായികമായി കുലത്തൊഴില്‍ ചെയ്യുന്നതുമായ മണ്‍പാത്ര തൊഴിലാളികള്‍ക്ക് ക്ഷേമനിധിയും, പെന്‍ഷനും, പ്രത്യേക സംവരണവും ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.