UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

8031

അട്ടപ്പാടി കിടപ്പാടം പദ്ധതിയിലെ സാമ്പത്തിക ക്രമക്കേട്


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. രാധാകൃഷ്ണന്‍

,, എസ്. രാജേന്ദ്രന്‍

ശ്രീമതി കെ.എസ്. സലീഖ



()ആദിവാസികള്‍ക്ക് പ്രഖ്യാപിച്ച പല പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ ആദിവാസികള്‍ക്ക് നല്‍കിയതായി രേഖയുണ്ടാക്കി വന്‍വെട്ടിപ്പ് നടത്തുന്നതായ ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ;


(ബി)കിടപ്പാടം ഇല്ലാത്ത ആദിവാസികള്‍ക്ക് കിടപ്പാടം നല്‍കുന്ന പദ്ധതിയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;


(
സി)എങ്കില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;


(
ഡി)അട്ടപ്പാടിയില്‍ കിടപ്പാടം ഇല്ലാത്തവര്‍ക്ക് കിടപ്പാടം നല്‍കുന്ന പദ്ധതിയില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം അന്വേഷണം നടക്കുകയുണ്ടായി; വിശദാംശം വ്യക്തമാക്കുമോ?

8032

ആദിവാസി മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ മോണിട്ടറിംഗ് സംവിധാനങ്ങള്‍

 

ശ്രീ. .കെ.ബാലന്‍

''കെ.വി. വിജയദാസ്

''പുരുഷന്‍ കടലുണ്ടി

''കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍



()ആദിവാസി മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ മോണിട്ടറിംഗ് സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;


(
ബി)പ്രസ്തുത സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മ കാരണം പ്രഖ്യാപിച്ച പദ്ധതികള്‍ ആദിവാസികള്‍ക്ക് ഗുണ്രപദമായ രീതിയില്‍ നടപ്പാക്കുന്നതിന് സാധിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;


(സി)ആദിവാസി മേഖലയില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ തുക കണക്കുകള്‍ പ്രകാരം ചെലവഴിക്കപ്പെടുന്നുണ്ടെങ്കിലും പ്രസ്തുത മേഖലയിലുള്ളവര്‍ക്ക് ഉപകാര്രപദമാകുന്നില്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;


(ഡി)ആദിവാസിമേഖലയില്‍ ചെലവഴിക്കപ്പെടേണ്ട തുകയില്‍ ഏതൊക്കെ രീതിയില്‍ വെട്ടിപ്പ് നടന്നു എന്ന് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

8033

ഭൂരഹിതരായ ആദിവാസികള്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ചുനല്‍കാനുള്ള പദ്ധതി



ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി



()ഭൂരഹിതരായ ആദിവാസികള്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ചുനല്‍കാനുള്ള പദ്ധതിയില്‍ വീഴ്ചയുണ്ടായതായുള്ള അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;


(ബി)എന്തൊക്കെ ക്രമക്കേടുകളാണ് അക്കൗണ്ടന്റ് ജനറല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;


(
സി)ഭൂരഹിതരെ തെരഞ്ഞെടുത്തത് സംബന്ധിച്ച് ഫയലുകള്‍ വയനാട്, ഇടുക്കി ജില്ലകളില്‍ കാണാനില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന് ഉത്തരവാദികളായവരുടെ പേരില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ?

8034

പട്ടികവര്‍ഗ്ഗക്കാര്‍ക്കായി മാതൃകാ കോളനികള്‍


 

ശ്രീ. . സി. ബാലകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, ബെന്നി ബെഹനാന്‍

,, എം. . വാഹീദ്



()സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗക്കാര്‍ക്കായി മാതൃകാ കോളനികള്‍ ആരംഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;


(
ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കാമോ;


(
സി)പ്രസ്തുത പദ്ധതിയനുസരിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദമാക്കുമോ;


(‍
ഡി)പ്രസ്തുത പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

8035

പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രത്യേക പാക്കേജ്


ശ്രീ.വി. പി. സജീന്ദ്രന്‍

'' എെ.സി. ബാലകൃഷ്ണന്‍

'' വി.റ്റി. ബല്‍റാം

'' വര്‍ക്കല കഹാര്‍



()സ‍ംസ്ഥാനത്തെ പ്രാക്തന ഗോത്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;


(
ബി)അതിനായി പ്രത്യേക പാക്കേജ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;


(
സി)എ്രത കോടി രൂപയാണ് പാക്കേജ് വഴി ചെലവാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;


(
ഡി)പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം​?

8036

പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രം രൂപം കൊടുത്ത പദ്ധതി


ശ്രീ. . കെ. ബാലന്‍



()പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രം രൂപം കൊടുത്ത പദ്ധതി പ്രകാരം 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ എത്ര രൂപ ലഭിച്ചു; എത്ര രൂപ ചെലവഴിച്ചു;


(ബി)ഓരോ വര്‍ഷവും ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കിയത്; ഏതെല്ലാം പ്രദേശങ്ങളിലാണ് നടപ്പാക്കിയത്; ഓരോ പദ്ധതിക്കും ചെലവഴിച്ച തുകയെത്ര;


(സി)പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്; പദ്ധതിയുടെ കാലാവധി എന്നാണ് അവസാനിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

8037

പട്ടികവര്‍ഗ്ഗ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ നടപടികള്‍


 

ശ്രീ. ബാബു എം. പാലിശ്ശേരി



()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും പെണ്‍കുട്ടികളും ബലാല്‍സംഗത്തിനും പീഡനത്തിനും ഇരയായിട്ടുള്ള എത്ര കേസ്സുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്;


(ബി)ബലാല്‍സംഗത്തിന് ഇരയായി എത്ര പട്ടികവര്‍ഗ്ഗ സ്ത്രീകളും പെണ്‍കുട്ടികളും ആണ് കൊല ചെയ്യപ്പെട്ടിട്ടുള്ളത്;


(
സി)വനമേഖലയിലെ ദുര്‍ഘടജീവിതസാഹചര്യങ്ങളാല്‍ സാമൂഹ്യപരമായും സാമ്പത്തികപരമായും ഏറെ അവശത അനുഭവിക്കുന്ന പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയും പെണ്‍കുട്ടികളെയും ചൂഷണമുക്തമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;


(ഡി)ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കാമോ?

8038

ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍

 


ശ്രീ
. രാജു എബ്രഹാം



()സ്വന്തമായി ഭൂമിയില്ലാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; ഇതേവരെ എത്രപേര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം ഭൂമി നല്‍കിയിട്ടുണ്ട്; എത്രപേര്‍ ഭൂമി ഏറ്റുവാങ്ങി; വിശദാംശം ലഭ്യമാക്കാമോ;


(ബി)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് അനുവദിക്കുന്ന ഭൂമി കൃഷിയോഗ്യമോ വാസയോഗ്യമോ അല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എവിടെയൊക്കെയാണ് പ്രസ്തുത വിഭാഗത്തില്‍പെട്ടവര്‍ക്ക് ഭൂമി അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;


(സി)ഭവനരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വീടു നിര്‍മ്മിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണുള്ളത്; എത്ര തുകയാണ് ഓരോ പദ്ധതിയ്ക്കും അനുവദിച്ചിട്ടുള്ളത്;


(ഡി)പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഏതെങ്കിലും ഏജന്‍സി മുഖേന വാസയോഗ്യമായ വീടു നിര്‍മ്മിച്ചു നല്‍കാന്‍ കഴിയുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇതിനായി ഒരു പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

8039

പട്ടികവര്‍ഗ്ഗ വിഭാഗത്തിന് തൊഴില്‍ സുരക്ഷ


ശ്രീ. . ച്രന്ദശേഖരന്‍



()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പട്ടികവര്‍ഗ്ഗ വിഭാഗത്തിന് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;


(
ബി)2014-15 സാമ്പത്തിക വര്‍ഷത്തില്‍ എന്തൊക്കെ പുതിയ തൊഴില്‍ പദ്ധതികളാണ് പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

8040

പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്


ശ്രീ. ബാബു എം. പാലിശ്ശേരി



()സംസ്ഥാനത്ത് നിലവില്‍ പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ ഉണ്ട് ;


(
ബി)പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കാനുണ്ടെന്ന് അറിയിക്കുമോ ?

8041

വയനാട് ജില്ലയില്‍ പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി പ്രത്യേക പാക്കേജ്


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍



()പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി പ്രത്യേക പാക്കേജ് രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;


(ബി)പ്രസ്തുത പദ്ധതി പ്രകാരം വയനാട് ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ താലൂക്ക് തല വിശദാംശം ലഭ്യമാക്കുമോ;


(സി)പ്രസ്തുത പദ്ധതി പ്രകാരം കല്പറ്റ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?

8042

ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് തീവ്രവാദികളുടെ സാന്നിദ്ധ്യം


ശ്രീ. ബാബു എം. പാലിശ്ശേരി



()ഘോരവനമേഖലയില്‍ അധിവസിക്കുന്ന പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് തീവ്രവാദികളുടെ സാന്നിദ്ധ്യവും പ്രവര്‍ത്തനങ്ങളും പ്രകടമാകുന്നു എന്നമാദ്ധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;


(ബി)ഉണ്ടെങ്കില്‍ നിജസ്ഥിതി അറിയുന്നതിന് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;


(
സി)ഘോരവനമേഖലയില്‍ വസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മാവോയിസ്റ്റ് തീവ്രവാദികളുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ വിപുലീകരിക്കുന്നതിനും വാഹനസൗകര്യം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; സ്വീകരിക്കുമെങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

8043

പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് വിവാഹ ധനസഹായം


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍



()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര യുവതികള്‍ക്ക് എത്ര രൂപ വീതം പട്ടികവര്‍ഗ്ഗ വകുപ്പ് വഴി വിവാഹ ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;


(ബി)പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് വിവാഹ ധനസഹായത്തിനായുള്ള എത്ര അപേക്ഷകള്‍ നിലവിലുണ്ടെന്ന് വിശദമാക്കാമോ;


(സി)പ്രസ്തുത അപേക്ഷകളിന്മേല്‍ എന്നത്തേക്ക് തീര്‍പ്പുകല്പിക്കാനാകുമെന്ന് വിശദമാക്കുമോ?

8044

പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍



()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ എത്ര പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് എത്ര രൂപ വീതം പട്ടികവര്‍ഗ്ഗ വകുപ്പ് വഴി വിതരണം ചെയ്തെന്ന് വിശദമാക്കാമോ;


(ബി)ചികിത്സാ ധനസഹായത്തിനുള്ള എത്ര അപേക്ഷകള്‍ നിലവിലുണ്ടെന്ന് വെളിപ്പെടുത്താമോ;


(സി)ഈ അപേക്ഷകളില്‍ എന്നത്തേക്ക് തീര്‍പ്പുകല്പിക്കാനാകുമെന്ന് വെളിപ്പെടുത്തുമോ?

8045

പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വായ്പകള്‍


 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)



()സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ വായ്പകള്‍ എഴുതു തള്ളുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;


(
ബി)എങ്കില്‍ ഏതൊക്കെ കാലയളവില്‍ എടുത്ത ഏതാെക്കെ വായ്പകളാണ് എഴുതിതള്ളുന്നതെന്ന് വ്യക്തമാക്കാമോ ?

8046

വിവിധ മേഖലകളിലെ അവബോധവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള കര്‍മ്മപരിപാടി


ശ്രീ. .സി. ബാലകൃഷ്ണന്‍

,, വി.പി. സജീന്ദ്രന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, ജോസഫ് വാഴക്കന്‍


()സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വിവിധ മേഖലകളിലെ അവബോധത്തിനും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;


(ബി)വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വകുപ്പുകള്‍ നടത്തുന്ന എന്തെല്ലാം പദ്ധതികളാണ് പ്രസ്തുത സ്കൂളുകളില്‍ നടപ്പാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;


(
സി)പ്രസ്തുത പദ്ധതി മുഖേന എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്; വിശദമാക്കുമോ;


(
ഡി)പ്രസ്തുത പദ്ധതികള്‍ സ്കൂളുകളില്‍ നടത്തുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

8047

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍


 

ശ്രീ. എെ.സി. ബാലകൃഷ്ണന്‍

,, വി.പി. സജീന്ദ്രന്‍

,, കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍


()സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് സെെക്കിള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;


(
ബി)ഏതെല്ലാം തലത്തിലുള്ള വിദ്യാര്‍ത്ഥിനികളാണ് പ്രസ്തുത പദ്ധതിയുടെ പരിധിയില്‍ വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;


(
സി)പ്രസ്തുത പദ്ധതിയനുസരിച്ച് എത്ര പേര്‍ക്ക് അവ വിതരണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;


(
ഡി)പ്രസ്തുത പദ്ധതി നിര്‍വ്വഹണത്തിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാ‍ശങ്ങള്‍ എന്തെല്ലാം;

8048

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളെ സ്കൂളുകളിലെത്തിക്കുവാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍

 

ശ്രീ. കെ. രാധാകൃഷ്ണന്‍



()പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട കുട്ടികളെ പൂര്‍ണ്ണമായും സ്കൂളുകളിലെത്തിക്കുവാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;


(ബി)നടപ്പു അദ്ധ്യയന വര്‍ഷാരംഭം മുതല്‍ ആദിവാസി മേഖലയിലെ സ്കൂളുകളില്‍ കുട്ടികള്‍ പൂര്‍ണ്ണമായും എത്തിയിട്ടുണ്ടോ;


(
സി)എങ്കില്‍ കുട്ടികളുടെ ഹാജര്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;


(
ഡി)സ്കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രസ്തുത മേഖലയിലെ കുട്ടികളെ പൂര്‍ണ്ണമായി സ്കൂളുകളിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;


()എങ്കില്‍ കുട്ടികളെ സ്കൂളില്‍ എത്തിക്കാന്‍ കഴിയാതിരുന്ന സാഹചര്യങ്ങള്‍ വിശദമാക്കാമോ?

8049

പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴിലുള്ള എെ.ടി.എെ. കള്‍


 

ശ്രീ. വി. ശശി


|

()പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴിലുള്ള എ്രത എെ.ടി.എെ. കള്‍ താെഴില്‍ വകുപ്പിന് കെെമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;


(ബി)ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;


(
സി)കെെമാറിയ എെ.ടി.എെ. കളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശന‍ം സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമാേ; ഇത് സംബന്ധിച്ച് ഉത്തരവുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ?

8050

അട്ടപ്പാടിയില്‍ ഐ.റ്റി.ഡി.പി. ഓഫീസ്


ശ്രീ
. കെ. വി. വിജയദാസ്



()അട്ടപ്പാടിയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു മാത്രമായി ഐ.റ്റി.ഡി.പി. ഓഫീസ് രൂപീകരിക്കുന്നതിനു നടപടി സ്വീകരിക്കുമോ;


(
ബി)ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ?

8051

ഷോളയാര്‍ ഗിരിജന്‍ സൊസൈറ്റിക്ക് ധനസഹായം


ശ്രീ. ബി. ഡി. ദേവസ്സി



()ജീവനക്കാര്‍ക്കു ശമ്പളം നല്‍കുന്നതിനും കൃഷി, വനവിഭവങ്ങള്‍ ശേഖരിയ്ക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കഴിയാത്ത വിധത്തില്‍ ഷോളയാര്‍ ഗിരിജന്‍ സൊസൈറ്റി സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;


(ബി)കൃഷി ചെയ്യുന്നതിനും വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനും പ്രസ്തുത ഗിരിജന്‍ സൊസൈറ്റിക്ക് അടിയന്തിര സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

8052

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനെക്കുറിച്ച് പി.&.ആര്‍.ഡി. നടത്തിയ വര്‍ക്ക് സ്റ്റഡി


ശ്രീ. കെ. വി. വിജയദാസ്


()കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പി. & . ആര്‍. ഡി. മുഖേന പട്ടികവര്‍ഗ്ഗ വികസന വകുപ്പിനെക്കുറിച്ച് നടത്തിയ വര്‍ക്ക് സ്റ്റഡി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുക്കൊണ്ട്;


(ബി)ഇക്കാര്യത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;


(
സി)പ്രസ്തുത വര്‍ക്ക് സ്റ്റഡി വകുപ്പിന് ഗുണം ചെയ്യുമെന്ന് അഭിപ്രായമുണ്ടോ; ഇക്കാര്യത്തില്‍ നയം എന്താണെന്ന് വ്യക്തമാക്കുമോ ?

8053

അട്ടപ്പാടി ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസറുടെ സ്ഥലംമാറ്റം


ശ്രീ. . കെ. ബാലന്‍


()അട്ടപ്പാടി എെ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസറെ സ്ഥലംമാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടോ; സ്ഥലംമാറ്റ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;


(ബി)ഇദ്ദേഹത്തിന്റെ സ്വദേശം എവിടെയാണ്; സ്ഥലംമാറ്റാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ;


(
സി)പ്രോജക്ട് ഓഫീസറുടെ നടപടികളെകുറിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;


(ഡി)എന്ന് മുതലാണ് പ്രോജക്ട് ഓഫീസര്‍ ഇവിടെ ജോലി ചെയ്യുന്നത് എന്ന് വ്യക്തമാക്കുമോ?

8054

പ്രി ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം


ശ്രീ. പി. സി. വിഷ്ണുനാഥ്

,, ഹൈബി ഈഡന്‍

,, വി.റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍


യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രിഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ ആരുടെയെല്ലാം സഹകരണമാണ് പ്രയോജനപ്പെടുത്തുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം?

8055

മാധ്യമരംഗത്തേക്ക് കടന്നുവരുവാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിന് ക്ലാസുകള്‍


 

ശ്രീ. ഹൈബി ഈഡന്‍

'' ഷാഫി പറമ്പില്‍

'' പി. സി. വിഷ്ണുനാഥ്

'' വി. റ്റി. ബല്‍റാം

 


()സംസ്ഥാനത്ത് യുവജനക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മാധ്യമരംഗത്തേക്ക് കടന്നുവരുവാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിന് ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനുള്ള പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;


(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;


(
സി)എന്തെല്ലാം കാര്യങ്ങളാണ് ഇത് വഴി നടപ്പാക്കിയിട്ടുള്ളത്; വിശദമാക്കുമോ;


(
ഡി)ആരുടെയെല്ലാം സഹകരണമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

8056

ദേശീയോദ്ഗ്രഥന ക്യാമ്പുകള്‍


 

ശ്രീ. വി.റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്



() സംസ്ഥാനത്ത് യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അന്യസംസ്ഥാന പ്രതിഭകളെ ഉള്‍പ്പെടുത്തി ദേശീയോദ്ഗ്രഥന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;


(
ബി) പ്രസ്തുത പദ്ധതി മുഖേന എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ;


(
സി) പ്രസ്തുത പദ്ധതി വഴി എന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;


(
ഡി) പ്രസ്തുത പദ്ധതിക്കായി ആരുടെയെല്ലാം സഹകരണമാണ് പ്രയോജനപ്പെടുത്തുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?

8057

യുവജനക്ഷേമ ബോര്‍‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗോത്രകലാമേള


ശ്രീ. പി.സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

,, ഹെെബി ഈഡന്‍

,, വി.റ്റി. ബല്‍റാം



()സംസ്ഥാനത്ത് യുവജനക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗോത്രകലാമേള സംഘടിപ്പിക്കുന്നതിനുള്ള പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;


(
ബി)പ്രസ്തുത പരിപാടിവഴി എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശി ക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;


(
സി)പ്രസ്തുത പരിപാടിവഴി എന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്; വിശദമാക്കുമോ;


(
ഡി)ആരുടെയെല്ലാം സഹകരണമാണ് അതിനായി പ്രയോജനപ്പെടുത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

8058

സംസ്ഥാന യുവജന ക്ഷേമ ബോര്‍‍ഡ് മുഖേന നടപ്പാക്കുന്ന പദ്ധതികള്‍


 

ശ്രീ. പി. ഉബൈദുള്ള



()സംസ്ഥാന യുവജന ക്ഷേമ ബോര്‍‍ഡു മുഖേന വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്ക്കാരിക മേഖലകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;


(ബി)എം.എല്‍.. മാരുടെ ശുപാര്‍ശ പ്രകാരം പ്രസ്തുത മേഖലകളില്‍ സന്നദ്ധ സംഘടനകള്‍, യുവജന ക്ലബ്ബുകള്‍ എന്നിവ വഴി നടപ്പാക്കുന്ന പ്രോജക്ടുകള്‍ക്ക് ബോര്‍ഡ് ധനസഹായം നല്‍കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ;


(സി)ബോര്‍ഡില്‍ നിന്ന് പദ്ധതികള്‍ക്ക് ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുമോ?

8059

തിരുവനന്തപുരം മൃഗശാലയിലെ മൃഗപരിപാലനം


ശ്രീ. മുല്ലക്കര രത്നാകരന്‍



()2013 ജനുവരിക്കു ശേഷം തിരുവനന്തപുരം മൃഗശാലയില്‍ രോഗം പിടിപ്പെട്ട് എത്ര മൃഗങ്ങള്‍ ചത്തിട്ടുണ്ട്;


(
ബി)മൃഗശാലയിലെ മൃഗപരിപാലനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;


(
സി)പ്രസ്തുത കാലയളവില്‍ മൃഗശാലയിലേക്ക് പുതിയ മൃഗങ്ങളെ കൊണ്ടുവന്നിട്ടുണ്ടോ?

8060

തിരുവനന്തപുരം മൃഗശാലയില്‍ അനക്കോണ്ട


ശ്രീ. വി. ശിവന്‍കുട്ടി


()തിരുവനന്തപുരം മൃഗശാലയില്‍ അനക്കോണ്ട പാമ്പുകളെ ഇറക്കുമതി ചെയ്ത വകയില്‍ സര്‍ക്കാരിന് എത്ര തുക ചെലവായിട്ടുണ്ട് എന്നു വ്യക്തമാക്കുമോ;


(ബി)അനക്കോണ്ട പാമ്പുകള്‍ക്ക് ഇന്‍ഷ്വറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;


(
സി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;


(
ഡി)ഇല്ലെങ്കില്‍ ആയതിന്റെ കാരണം എന്താണെന്നു വ്യക്തമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.