UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7904


സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുക്കുന്നവര്‍ക്ക് പലിശയിളവ്

 

ശ്രീ. പി. ഉബൈദുള്ള
,,
കെ. എന്‍. ‌. ഖാദര്‍
,,
എം. ഉമ്മര്‍
,,
അബ്ദുറഹിമാന്‍ രണ്ടത്താണി


() സഹകരണ സംഘങ്ങളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് പലിശ ഇളവ് അനുവദിക്കുന്ന സാഹചര്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

 

(ബി) ഏതെങ്കിലും വിധത്തില്‍ ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രസ്തുത ലോണില്‍ ഏതെല്ലാം തരത്തില്‍ ഇളവുകള്‍ അനുവദിക്കാറുണ്ടെന്ന് വിശദമാക്കുമോ ;

 

(സി) ഇത്തരം സാഹചര്യത്തില്‍ 2013-14 വര്‍ഷത്തില്‍ എന്തു തുക ഇളവു ചെയ്തു നല്കിയിട്ടുണ്ട് ?

7905

 

ഓപ്പറേഷന്‍ കുബേരയുടെ വിജയത്തിന് സഹകരണമേഖലയുടെ പിന്തുണ

 

ശ്രീ. പി. . മാധവന്‍
,,
വര്‍ക്കല കഹാര്‍
,,
ഡൊമിനിക് പ്രസന്റേഷന്‍
,,
കെ. ശിവദാസന്‍ നായര്‍

 

() കൊള്ളപ്പലിശക്കാരില്‍നിന്ന് സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഓപ്പറേഷന്‍ കുബേരയുടെ വിജയത്തിന് സഹകരണമേഖലയുടെ എന്തെല്ലാം പിന്തുണയാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

 

(ബി) ഇതിനായി സഹകരണബാങ്കുകളിലെ വായ്പകള്‍ക്ക് എന്തെല്ലാം പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

 

(സി) സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തില്‍ ഇതിനായി എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്; വിശദമാക്കുമോ;

 

(ഡി)ഏതെല്ലാം തരത്തിലുള്ള സഹകരണ ബാങ്കുകളാണ് ഇതില്‍ പങ്കാളികളാകുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

7906


പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍
/ബാങ്കുകളുടെ പുനരുദ്ധാരണം


ശ്രീ. എം.. വാഹീദ്
,,
സണ്ണി ജോസഫ്
,,
റ്റി.എന്‍. പ്രതാപന്‍
,,
സി.പി. മുഹമ്മദ്

 

() പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ പുനരുദ്ധരിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

 

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

 

(സി) എന്തെല്ലാം സേവനങ്ങളാണ് കര്‍ഷകര്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്നത്; വിശദമാക്കുമോ;

 

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

7907


സഹകരണ സംഘങ്ങളുടെ ഓഡിറ്റിംഗില്‍ മാറ്റം

 

ശ്രീ. സി.പി. മുഹമ്മദ്

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' ആര്‍. സെല്‍വരാജ്

'' കെ. മുരളീധരന്‍

 

() 97-ാം ഭരണഘടനാ ഭേദഗതി നിയമപ്രകാരം സഹകരണ സംഘങ്ങളുടെ ഓഡിറ്റില്‍ എന്ത് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

 

(ബി) ഇതു പ്രകാരം സംസ്ഥാനത്ത് സഹകരണ ഓഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താനുദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

 

(സി) സഹകരണ മേഖലയിലെ അപ്പക്സ് സ്ഥാപനങ്ങളില്‍ ഓഡിറ്റ് കുടിശ്ശികയുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

7908


സംയോജിത ഗ്രാമവികസന പദ്ധതിയുടെ രണ്ടാം ഘട്ടം

 

ശ്രീ. കെ. മുരളീധരന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' വര്‍ക്കല കഹാര്‍

'' അന്‍വര്‍ സാദത്ത്

 

() സംയോജിത സഹകരണ വികസന പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി എന്തെല്ലാം ധനസഹായമാണ് എന്‍.സി.ഡി.സി.യില്‍ നിന്നും ലഭിക്കുന്നത് ; വിശദമാക്കുമോ ;

 

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

7909


മൂലധന പര്യാപ്തത കൈവരിക്കാന്‍ നടപടി

 

ശ്രീ. . പി. ജയരാജന്‍
,,
എം. ഹംസ
,,
കെ. കെ. നാരായണന്‍
,,
കെ. ദാസന്‍

 

() ദേശസാല്‍കൃത ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ക്യാപ്പിറ്റല്‍ സപ്പോര്‍ട്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്കും ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ;

 

(ബി) ഇല്ലെങ്കില്‍ 2015 മാര്‍ച്ച് 31ന് മുന്‍പ് ഏഴര ശതമാനം മൂലധന പര്യാപ്തത കൈവരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം പാലിക്കുന്നതിന് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കുമെന്ന് കരുതുന്നുണ്ടോ;

 

(സി) നിലവില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കിന്റെയും പതിന്നാല് ജില്ലാ സഹകരണ ബാങ്കുകളുടെയും മൂലധന പര്യാപ്തത എത്ര ശതമാനം വീതമാണ്;

 

(ഡി) നിലവിലെ മൂലധന പര്യാപ്തത നേടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കിയിരുന്നതെന്നും സര്‍ക്കാര്‍ നല്‍കിയ സഹായം ഏതെല്ലാം സാമ്പത്തിക വര്‍ഷങ്ങളിലായിരുന്നുവെന്നും വ്യക്തമാക്കാമോ;

 

() 2013-14 സാമ്പത്തിക വര്‍ഷം അനുവദിച്ച് ഉത്തരവിറക്കിയ 199.50കോടി രൂപയുടെ മൂലധന സഹായം നാളിതുവരെ കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനുളള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

7910


ഈസി ലോണ്‍ സ്കീം

 

ശ്രീ. മോന്‍സ് ജോസഫ്
,,
റ്റി. യു. കുരുവിള
,,
തോമസ്സ് ഉണ്ണിയാടന്‍
,,
സി. എഫ്. തോമസ്

 

() ബ്ലേഡ് മാഫിയയുടെ പിടിയില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കുവാന്‍ സഹകരണ ബാങ്കുകള്‍ വഴി "ഈസി ലോണ്‍ സ്കീം”ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ ഉണ്ടാകുമോ;

 

(ബി) നടപടിക്രമങ്ങള്‍ ലഘൂകരിച്ച് സാലറി സര്‍ട്ടിഫിക്കറ്റിന്റെയും മറ്റും അടിസ്ഥാനത്തില്‍ അപേക്ഷിക്കുന്ന ദിവസംതന്നെ മൂന്ന് ലക്ഷം രൂപാ വരെ വായ്പ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

 

(സി) എങ്കില്‍ അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സഹകരണ ബാങ്കുകള്‍ക്ക് നല്‍കുമോ; വിശദാംശം ലഭ്യമാക്കുമോ ?

7911


സഹകരണ വകുപ്പിലെ ആഡിറ്റ്


ശ്രീ. .. അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്‍

 

() കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍മാരുടെ ജോലി എന്താണെന്ന് വ്യക്തമാക്കുമോ ;

 

(ബി) ഏതൊക്കെ തരം സഹകരണ സ്ഥാപനങ്ങളെയാണ് ആഡിറ്റിന് വിധേയമാക്കുന്നത് ;

 

(സി) കണ്‍കറന്റ്, യൂണിറ്റ്തല ആഡിറ്റര്‍മാര്‍ ഓരോ മാസവും ചെയ്തു തീര്‍ക്കേണ്ട ആഡിറ്റ് വര്‍ഷങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എ്രതയാണെന്ന് വിശദവിവരം ലഭ്യമാക്കുമോ ;

 

(ഡി) ആഡിറ്റര്‍മാര്‍ക്ക് അധിക ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്നതിന്‍െറ ഫലമായി കൃത്യമായ ആഡിറ്റിംഗ് നടത്താതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

 

) സഹകരണ സ‍ംഘങ്ങളുടെ എണ്ണവും ആഡിറ്റര്‍മാരുടെ അനുപാതവും വ്യക്തമാക്കുമോ ;

 

(എഫ്) ആഡിറ്റര്‍മാര്‍ക്ക് കൃത്യമായ ഓഡിറ്റിംഗ് നടത്തുന്നതിന് മതിയായ സമയം അനുവദിക്കുമോ ?

7912


സംസ്ഥാന സഹകരണബാങ്കിന്റെ നിഷ്ക്രിയ ആസ്തി

 

ശ്രീമതി കെ.എസ്. സലീഖ

 

() സംസ്ഥാന സഹകരണ ബാങ്കിന്റെ നിഷ്ക്രിയ ആസ്തി ഇപ്പോള്‍ എത്രയാണ്; ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ എത്രയായിരുന്നു; വ്യക്തമാക്കുമോ;

 

(ബി) എത്ര വായ്പേതര സഹകരണ സ്ഥാപനങ്ങള്‍ സംസ്ഥാന സഹകരണ ബാങ്കിന് കുടിശ്ശികയാക്കിയിട്ടുണ്ട്; അവ ഏതൊക്കെ സ്ഥാപനങ്ങളാണെന്നും എത്ര കോടി രൂപ വീതമാണ് കുടിശ്ശിക വരുത്തിയതെന്നും വ്യക്തമാക്കുമോ;

 

(സി) നിഷ്ക്രിയ ആസ്തി കുറച്ചുകൊണ്ടുവരാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

7913


സഹകരണ മേഖലയിലെ കാര്‍ഷിക വായ്പ നല്‍കുന്ന ബാങ്കുകളെ സംബന്ധിച്ച വിവരം

 

ശ്രീ. ലൂഡി ലൂയിസ്
,, . റ്റി. ജോര്‍ജ്
,,
പി. . മാധവന്‍‌
,,
തേറമ്പില്‍ രാമകൃഷ്ണന്‍

 

() സഹകരണ മേഖലയില്‍ കാര്‍ഷിക വായ്പകള്‍ നല്‍കുന്നത് ഏതെല്ലാം ബാങ്കുകളാണെന്ന് അറിയിക്കുമോ ;

 

(ബി) കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതുമുലം തിരിച്ചടവ് കുറയുന്നത് ഇതര വായ്പകള്‍ നല്‍കുന്നതിന് തടസ്സമാകുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;

 

(സി) മൊറട്ടോറിയം പ്രഖ്യാപിച്ചതുമൂലം പ‌ലിശയിനത്തില്‍ സഹകരണ ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ ;

 

(ഡി) എങ്കില്‍ ഈ തുക കാലതാമസം കൂടാതെ ബാങ്കുകള്‍ക്ക് തിരികെ നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

7914


സഹകരണ ബാങ്കുകള്‍ മുഖേനയുള്ള വായ്പാ വിതരണം

ശ്രീ. രാജു എബ്രഹാം

(
) കടക്കെണിയിലായ കര്‍ഷകരെ സഹായിക്കാന്‍ സഹകരണ ബാങ്കുകള്‍ മുഖേന എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നു വ്യക്തമാക്കുമോ ;

(ബി) ദേശസാല്‍കൃത ബാങ്കുകള്‍ മുഖേന കര്‍ഷകര്‍ക്ക് പലിശയില്‍ സബ്സിഡി ഇളവു നല്‍കി കാര്‍ഷിക വായ്പ നല്‍കുന്നതുപോലെ, സഹകരണ ബാങ്കുകള്‍ വഴി ഇത്തരത്തിലുള്ള വായ്പകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടോ;

(സി) എങ്കില്‍ സഹകരണ വകുപ്പിന്റെ കീഴിലുള്ള ഏതെല്ലാം ബാങ്കുകള്‍ വഴിയാണ് ഇത്തരത്തിലുള്ള വായ്പ വിതരണം ചെയ്യുന്നത് ;

(ഡി) സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന കാര്‍ഷിക വായ്പാ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ പരമാവധി എത്ര രൂപയാണ് നല്‍കുകയെന്ന് അറിയിക്കുമോ;

() കാര്‍ഷിക വായ്പയ്ക്ക് ഈടായി സ്വീകരിക്കുന്നത് എന്തെല്ലാമാണ് ; സബ്സിഡി കഴിഞ്ഞ് വായ്പ തുകയുടെ എത്ര ശതമാനമാണ് പലിശയായി കാര്‍ഷകരോട് ഈടാക്കുന്നത് ;

(എഫ്) ഇത്തരത്തില്‍ നല്‍കുന്ന സബ്സിഡി വായ്പകള്‍ കര്‍ഷകര്‍ക്കു തന്നെയാണ് ലഭിക്കുന്നത് എന്നുറപ്പാക്കാന്‍ സഹകരണ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

7915


ഹ്രസ്വകാല പലിശ രഹിത കാര്‍ഷിക വായ്പ

ശ്രീ. എന്‍.. നെല്ലിക്കുന്ന്
,,
റ്റി.. അഹമ്മദ് കബീര്‍
,,
എന്‍. ഷംസുദ്ദീന്‍
,,
വി.എം. ഉമ്മര്‍ മാസ്റ്റര്‍

( ) നബാര്‍ഡ് ഫണ്ടുപയോഗിച്ച് സഹകരണ ബാങ്കുകള്‍ നല്‍കുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ പലിശ രഹിത വായ്പയായി കണക്കാക്കുന്ന പദ്ധതി ഇപ്പോഴും തുടരുന്നുണ്ടോ;

(ബി) എങ്കില്‍ ഇൗ പദ്ധതി ആരംഭിച്ച ശേഷം എ്രത കര്‍ഷകര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) ഇൗ പദ്ധതി പ്രകാരമുള്ള വായ്പ അനുവദിക്കുന്നതിന്‍െറ മാനദണ്ഡം വിശദമാക്കുമോ ?

7916


പ്രാഥമിക സര്‍വ്വീസ് സഹകരണസംഘങ്ങളുടെ ആധുനികവല്‍ക്കരണം

ശ്രീ. സി. ദിവാകരന്‍

() പ്രാഥമിക സഹകരണസംഘങ്ങളുടെ ആധുനികവല്‍ക്കരണത്തിന് സഹകരണ വകുപ്പില്‍നിന്ന് നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമാണ്;

(ബി) പ്രാഥമിക സഹകരണസംഘങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് സഹായം ഏത് ഏജന്‍സിവഴിയാണ് നടപ്പിലാക്കുന്നത്?

7917


സേവനാവകാശനിയമം നടപ്പിലാക്കുന്നതിന്റെ പുരോഗതി

ശ്രീ. സി. ദിവാകരന്‍

സഹകരണവകുപ്പില്‍ സേവനാവകാശനിയമം നടപ്പിലാക്കുന്നതിന്റ പുരോഗതി അവലോകനം ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

7918


സഹകരണ ആഡിറ്റ് കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

() സഹകരണ സംഘം രജിസ്ട്രാരുടെ നിലവിലുള്ള സര്‍ക്കുലറിന് വിരുദ്ധമായി സഹകരണ മേഖലയിലെ ആഡിറ്റര്‍മാരില്‍ നിന്നും ക്രമത്തിലധികം സഹകരണ സ‍ംഘങ്ങളില്‍ ആഡിറ്റ് നടത്തി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇതൊഴിവാക്കി ആഡിറ്റ് കാര്യക്ഷമമാക്കാഃന്‍ എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് വ്യക്തമാക്കാമോ ?

7919


സഹകരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി


(
) സംസ്ഥാനത്ത് സഹകരണ മേഖലയില്‍ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

 

(ബിഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

 

(സി) ഏതെല്ലാം കോഴ്സുകളാണ് ഈ സ്ഥാപനങ്ങളില്‍ നടത്തുന്നതെന്ന് അറിയിക്കുമോ?

7920


മിഷന്‍
676ഭാഗമായുള്ള പദ്ധതികള്‍


ശ്രീ. വി. ശശി


(
) മിഷന്‍ 676 ന്റെ ഭാഗമായി സഹകരണ വകുപ്പ് ഓരോ പദ്ധതിക്കും വേണ്ടി നീക്കിവച്ചിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കുമോ;

 

(ബി) 50 പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണ ത്തിനായി ഈ പദ്ധതിയിന്‍കീഴില്‍ 2014-15 ലെ ബജറ്റില്‍ സംസ്ഥാന പദ്ധതിയില്‍ എത്ര തുക വകകൊള്ളിച്ചിട്ടുണ്ടെന്നും എന്‍.സി.ഡി.സി യില്‍ എത്ര തുക വകകൊള്ളിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

 

(സി) 50 സഹകരണ സംഘങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്താണെന്ന് വിശദീകരിക്കാമോ?

7921

 

മിഷന്‍ 676-ന്റെ ഭാഗമായുള്ള ധനസഹായം

ശ്രീ. വി. ശശി

 

() മിഷന്‍ 676-ന്റെ ഭാഗമായി കെ.ജി.റ്റി../സര്‍ക്കാര്‍ ഏജന്‍സികളുടെ അംഗീകാരമുള്ള കോഴ്സുകളിലേയ്ക്ക് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;


(ബി) ഇക്കാര്യത്തിന് ഒരു സഹകരണസംഘത്തിന് നല്‍കുന്ന പരമാവധി ധനസഹായം എത്രയെന്ന് വെളിപ്പെടുത്തുമോ;

(സി) ഇതിനായുള്ള ധനസഹായം ഏത് ഹെഡില്‍നിന്നുമാണ് വകയിരുത്തിയിട്ടുള്ളതെന്നും 2014-15-ലെ ബജറ്റില്‍ എത്ര തുക നീക്കിവച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

7922


മിഷന്‍
676 പ്രകാരം വയനാട് ജില്ലയിലെ പദ്ധതികള്‍

 

 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍


() സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍ 676-ന്റെ ഭാഗമായി സഹകരണ വകുപ്പ് വയനാട് ജില്ലയില്‍ ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

 

(ബി) ജില്ലയിലെ കാര്‍ഷിക മേഖലയിലെ സാധ്യതകള്‍ കണക്കിലെടുത്ത് ജൈവ കാര്‍ഷിക പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7923


ഉത്സവകാലത്ത് സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി

 

ശ്രീ. പി. തിലോത്തമന്‍


() സഹകരണ സംഘങ്ങളിലൂടെ സബ്സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ വില്പന നടത്തുവാന്‍ സ്ഥിരം സംവിധാനം ഒരുക്കാന്‍ നടപടി സ്വീകരിക്കുമോ;

 

(ബി) റംസാന്‍, കര്‍ക്കിടകവാവ്, ഓണം തുടങ്ങിയ ആഘോഷങ്ങളും ചടങ്ങുകളും മുന്‍പില്‍കണ്ട് സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക വില്പനശാലകള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ പരിപാടിയുണ്ടോ; വിശദവിവരം നല്‍കുമോ?

7924


സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍

 

 

ശ്രീ. ജി. സുധാകരന്‍


(
) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ ആരംഭിച്ചു; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ എത്ര എണ്ണം പുതുതായി ആരംഭിച്ചു; വ്യക്തമാക്കാമോ;

 

(ബി) ആലപ്പുഴ ജില്ലയില്‍ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ എത്ര എണ്ണം എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു; വ്യക്തമാക്കുമോ;

 

(സി) ഒരു സഞ്ചരിക്കുന്ന ത്രിവേണിസ്റ്റോര്‍ ആരംഭിക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡിന് എന്ത് തുക ചെലവാകും; സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളുടെ ശരാശരി വിറ്റുവരവ് എത്ര; വിശദമാക്കാമോ?

7925


കണ്‍സ്യൂമര്‍ഫെഡ് വെളിച്ചെണ്ണ വാങ്ങിയ വകയിലെ കടം

ശ്രീമതി കെ.കെ. ലതിക

() കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‍ലെറ്റുകള്‍ വഴി വെളിച്ചെണ്ണ വില്‍പന നടത്തുന്നതിനായി വെളിച്ചെണ്ണ സംഭരിക്കുന്നത് എവിടെ നിന്നൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി) വെളിച്ചെണ്ണ വാങ്ങിയ വകയില്‍ കണ്‍സ്യൂമര്‍ഫെഡ് ആര്‍ക്കൊക്കെ എത്ര തുകവീതം നല്‍കാനുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത തുക കൊടുത്തുതീര്‍ക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

7926


കേപ്പിന്റെ സാമ്പത്തിക സ്ഥിതി

 

ശ്രീ. ‌ജി. സുധാകരന്‍

 

() കേപ്പിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുമോ ;

 

(ബി) കൊച്ചി മെഡിക്കല്‍‌ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തശേഷം കേപ്പ് എത്ര രൂപ കൊച്ചി മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ നല്‍കിയെന്ന് അറിയിക്കുമോ ;

 

(സി) കൊച്ചി മെഡിക്ക്ല‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തശേഷം അവിടെനിന്നും ഏതെങ്കിലും വിധത്തിലുള്ള വരുമാനം കേപ്പിന് ലഭിച്ചിട്ടുണ്ടോ ;

 

(ഡി) കൊച്ചി മെഡിക്കല്‍ കോളേജ് സര്‍‌ക്കാര്‍ ഏറ്റെടുത്തശേഷം കേപ്പ് കൊച്ചി മെഡിക്കല്‍ കോളേജിനുവേണ്ടി ചെലവഴിച്ച തുക സര്‍ക്കാര്‍ റീ ഇംബേഴ്സ് ചെയ്തിട്ടുണ്ടോ ; വിശദമാക്കുമോ ;

 

() 14.05.2014‌-ന് ബഹു. മുഖ്യമന്ത്രി വിളിച്ചു ചേര്‍‌ത്ത യോഗത്തില്‍ കേപ്പിന് എത്ര രൂപയുടെ സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചു ; അതില്‍ ഇതുവരെ എത്ര രൂപ അനുവദിച്ചുവെന്ന് വിശദമാക്കുമോ ;

 

(എഫ്) 26.05.2014-ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് (സാധ) നമ്പര്‍ 1674/2014 എച്ച് &എഫ്.ഡബ്ല്യു.ഡി. ഉത്തരവ് പ്രകാരം എത്ര കോടി രൂപ കേപ്പ് കൊച്ചിന്‍ മെഡിക്കല്‍ കോളേജിന് നല്കി ; വ്യക്തമാക്കാമോ?

7927

 

കേപ്പ് സ്ഥാപനങ്ങളിലെ ഫീസ് ഘടന

 

ശ്രീ. സി. ദിവാകരന്‍

 

( കേപ്പിന് കീഴിലുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് ഘടന വിശദമാക്കുമോ ;

 

(ബി) 2012‌-2013, 2013-2014 വര്‍ഷത്തില്‍ എത്ര വിദ്യാര്‍‌ത്ഥികള്‍ക്കാണ് അഡ്‍മിഷന്‍ നല്‍കിയത് എന്നറിയിക്കുമോ ;


(സി) 2012-2013, 2013‌-2014 വര്‍ഷത്തില്‍ പഠനം പൂര്‍ത്തിയായവര്‍ എത്രയാണ്; ഇവരുടെ പഠന നിലവാരം വിലയിരുത്തിയിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ?

7928


'കേപ്പ് ' ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച

ശ്രീ. ജി. സുധാകരന്‍

() 'കേപ്പ്' സ്റ്റാഫ് അസോസിയേഷന്‍ 2012 ഡിസംബര്‍ ഒന്നുമുതല്‍ 2013 ജനുവരി മൂന്നുവരെ കേപ്പ് ഹെഡ് ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തില്‍ 03.01.2013-ല്‍ ജീവനക്കാരുടെ പ്രതിനിധികളുമായി കേപ്പ് ഡയറക്ടര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നു; വിശദമാക്കാമോ;

(ബി) പ്രസ്തുത തീരുമാനങ്ങളില്‍ ഏതെല്ലാം നടപ്പിലാക്കി;

(സി) ഏതൊക്കെ തീരുമാനങ്ങള്‍ നടപ്പിലാക്കിയില്ല; കാരണം വ്യക്തമാക്കാമോ?

7929

സഹകരണ നിയമത്തിലെ വകുപ്പുകള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സംഘങ്ങള്‍

 

 

ശ്രീ. എം. ഹംസ

 

() കേരള സഹകരണ നിയമത്തിലെ വകുപ്പുകള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി സഹകരണ സംഘങ്ങള്‍ വ്യാപകമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കാര്യം ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍ അത് തടയുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

 

(സി) പാലക്കാട് ജില്ലയില്‍ 01.07.2011 മുതല്‍ 31.03.2014വരെ എത്ര സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു; അവ ഏതെല്ലാം; ഓരോന്നിന്റെയും വിശദാംശം നല്‍കുമോ;

 

(സി) പാലക്കാട് ജില്ലയില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സഹകരണ സംഘങ്ങള്‍ ഉണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ;

 

(ഡി) പ്രസ്തുത സംഘങ്ങള്‍ ലാഭത്തിലാക്കുന്നതിനായി എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ ആണ് നല്‍കിയത്; വിശദാംശങ്ങള്‍ നല്‍കാമോ?

7930


കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ഷിക സഹകരണ സംഘങ്ങള്‍

 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

 

() കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് സഹകരണ വകുപ്പിന് കീഴില്‍ എത്ര സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

 

(ബി) കോഴിക്കോട് ജില്ലയില്‍ അഗ്രിക്കള്‍‌ച്ചര്‍ ഫാര്‍മേഴ്സ് ഇംപ്രൂവ്മെന്‍റ് സൊസൈറ്റി, അഗ്രിക്കള്‍ച്ചര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിങ്ങനെ എത്ര സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും ഇത് എവിടെയൊക്കെയാണെന്നും ഓരോന്നിന്റെയും പ്രവര്‍ത്തന പരിധിയും ഉദ്ദേശലക്ഷ്യങ്ങളും വ്യക്തമാക്കുമോ ; പ്രസ്തുത സംഘങ്ങളുടെ നിയമാവലിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ ;

 

(സി) കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ കാര്‍ഷിക പ്രവര്‍ത്തനം ലക്ഷ്യംവച്ചുകൊണ്ട് ഇത്തരം സംഘങ്ങള്‍ ആരംഭിക്കുമ്പോള്‍ അതു കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കുമോ ?

7931


പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ അന്നൂര്‍ സായാഹ്ന ശാഖ നിലവിലുള്ള കെട്ടിടത്തില്‍ നിന്നും മാറ്റാന്‍ അനുമതി


ശ്രീ. സി. കൃഷ്ണന്‍

 

() പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ [നമ്പര്‍. എഫ് 1401]അന്നൂര്‍ സായാഹ്ന ശാഖ നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നും മാറ്റുന്നതിനുവേണ്ടിയുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ ;

 

(ബി) അപേക്ഷയില്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

 

(സി) 1.8.2012 -ന് കണ്ണൂര്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ മുഖേന നല്‍കിയ അപേക്ഷയില്‍ രണ്ട് വര്‍ഷമാകാറായിട്ടും അനുമതി നല്‍കി ഉത്തരവുണ്ടാകാതിരിക്കാനുള്ള കാരണം വിശദമാക്കുമോ ;

 

(ഡി) ശാഖ നിലവിലുള്ള കെട്ടിടത്തില്‍ നിന്ന് മാറ്റാനുള്ള അനുമതി എപ്പോള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

7932


പ്രയാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

 

ശ്രീ. . ചന്ദ്രശേഖരന്‍

 

() സഹകരണ ബാങ്കുകളിലെ ഗോള്‍ഡ് അപ്രൈസര്‍മാര്‍ക്ക് മാസ ശമ്പളം നല്‍കുന്നുണ്ടോ;

 

(ബി) എങ്കില്‍ ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

 

(സി) ബാങ്ക് ഈടാക്കുന്ന അപ്രൈസര്‍ ചാര്‍ജിന്റെ എത്ര ശതമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ;

 

(ഡി) അപ്രൈസര്‍മാരുടെ നിയമനം, സേവനവ്യവസ്ഥകള്‍ എന്നിവ പഠിക്കാന്‍ നിയോഗിച്ച പ്രയാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

 

() ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇത് വൈകുന്നതെന്ന് വിശദമാക്കാമോ?

7933


സഹകരണ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് നടപടി

 

ശ്രീ. പി. ഉബെെദുള്ള

 


(
) കേരളത്തിലെ സഹകരണ ബാങ്കു ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ ;


 

(ബി) മറ്റു പൊതുമേഖലാ ബാങ്കുകളില്‍ പെന്‍ഷന്‍ പ്രായ‍ം 60 വയസ്സാണെന്നിരിക്കെ സഹകരണ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം വര്‍ദ്ധി‌പ്പിക്കുമോ ?

7934


സഹകരണ സ്ഥാപനങ്ങളിലെ ‍‍ ‍ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്താന്‍ നടപടി


ശ്രീ. രാജു എബ്രഹാം

 


(
) പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ അംഗങ്ങളാകുന്നവര്‍ക്ക് നിലവില്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്;


(ബിപ്രാഥമിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ അംഗങ്ങളാകുന്നവര്‍ക്ക് പെന്‍ഷനോ ക്ഷേമനിധിയോ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

7935


അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സേവനകാലമുള്ള കളക്ഷന്‍ ഏജന്റുമാരെ സ്ഥിരപ്പെടുത്താന്‍ നടപടി

 

ശ്രീ. പാലോട് രവി

 

 

() തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കില്‍ എത്ര കളക്ഷന്‍ ഏജന്റുമാരുണ്ട്;


(ബിഅഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലമായി ജോലി നോക്കുന്ന എത്ര പേരുണ്ട്;


(സിഇവരുടെ സേവന-വേതന വ്യവസ്ഥകള്‍ എന്തെല്ലാമാണ്;


(ഡിസഹകരണ ബാങ്കുകളില്‍ ജോലി നോക്കുന്ന കളക്ഷന്‍ ഏജന്റുമാരുടെ ജോലി സ്ഥിരതയും സേവന-വേതന വ്യവസ്ഥകളും സംബന്ധിച്ച് കമ്മീഷനെ നിയമിച്ചിട്ടുണ്ടോ;

 


(കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്;


(എഫ്) അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലം ജോലി നോക്കിയിട്ടുള്ള കളക്ഷന്‍ ഏജന്റുമാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

7936


താല്‍ക്കാലിക ഡെപ്പോസിറ്റ് കളക്ടേഴ്സിനെ തിരിച്ചെടുക്കാന്‍ നടപടി

 

ശ്രീമതി ഗീതാ ഗോപി

 

 

() തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് നിയമിച്ച താല്‍ക്കാലിക ഡെപ്പോസിറ്റ് കളക്ടര്‍മാരെ പിരിച്ചുവിട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ?


(ബി) പിരിച്ചുവിടപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ഉണ്ടാക്കിയ ധാരണ, പ്രാവര്‍ത്തികമാക്കുമോ;


(സിപ്രസ്തുത ജീവനക്കാരെ എന്ന് ജോലിയില്‍ തിരിച്ചെടുക്കുമെന്ന് അറിയിക്കുമോ?

7937


ക്ലാസ്സ്
4 ജീവനക്കാരുടെ സ്ഥാനക്കയറ്റം


ശ്രീ. കെ. ദാസന്‍

 

 

() സഹകരണ വകുപ്പില്‍ ക്ലാസ്സ് 4 ജീവനക്കാരുടെ 10% സ്ഥാനക്കയറ്റം ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ;


(ബി) സഹകരണ വകുപ്പില്‍ ക്ലാസ്സ് 4 ജീവനക്കാരുടെ സീനിയോറിറ്റി അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രൊമോഷന് വേണ്ടിയുള്ള ഈ ലിസ്റ്റ് എന്നാണ് പ്രസിദ്ധപ്പെടുത്തിയത് എന്ന് വിശദമാക്കാമോ;

 


(സി) ഈ ലിസ്റ്റില്‍നിന്ന് നാളിതുവരെ എത്രപേര്‍ക്ക് പ്രൊമോഷന്‍ നല്‍കി എന്ന് അറിയിക്കുമോ;


(ഡി) സ്ഥാനക്കയറ്റം നല്‍കിയിട്ടില്ലെങ്കില്‍ അതിനുള്ള കാരണമെന്താണെന്ന് വിശദീകരിക്കാമോ;


() ക്ലാസ്സ് 4 ജീവനക്കാരുടെ 10% പ്രൊമോഷന്‍ പ്രാവര്‍ത്തികമാകുന്നതില്‍ സഹകരണ വകുപ്പില്‍ നടപടികള്‍ വേണ്ടത്ര മുന്നോട്ട് പോകുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?

7938


സഹകരണ വകുപ്പിലെ ജോലിഭാരം


ശ്രീ. കെ. ദാസന്‍

 

 

() സഹകരണ വകുപ്പില്‍ നിലവില്‍ അനുഭവപ്പെടുന്ന ജോലിഭാരത്തെ സംബന്ധിച്ച് എന്തെങ്കിലും വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ടോ


(ബി) വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍ നിലവില്‍ വന്നതെന്നാണെന്ന് പറയാമോ ; അതിനുശേഷം സ്റ്റാഫ് പാറ്റേണ്‍ എപ്പോഴെങ്കിലും പരിഷ്ക്കരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ;


(സി) ഈ കാലയളവില്‍ സഹകരണ സ‍ംഘങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും എ്രതമാത്രം വളര്‍ച്ചയും വര്‍ദ്ധനവും വന്നിട്ടുണ്ടെന്നും അത് എത്ര ശതമാനമാണെന്നും വിശദമാക്കാമോ ;

 


(ഡി) നിലവില്‍ സഹകരണ വകുപ്പില്‍ ഓഡിറ്റര്‍മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ എണ്ണം എത്രയെന്ന് വിശദമാക്കാമോ ; മുമ്പ് നിശ്ചയിച്ച 3 റിപ്പോര്‍ട്ട് എന്നതിന്‍െറ സ്ഥാനത്ത് ഇപ്പോള്‍ മാസത്തില്‍ 7 റിപ്പോര്‍ട്ട് എന്ന നിലയില്‍ വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ ;

 


() പ്രസ്തുത സ്ഥിതി ജീവനക്കാര്‍ക്ക് അധികജോലി ഭാരമായി മാറുന്നത് ശ്രദ്ധയില്‍ പ്പെിട്ടിട്ടുണ്ടോ 

7939


ചായം സര്‍വ്വീസ് സഹകരണ ബാങ്കിനെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം

ശ്രീ. വി. ശിവന്‍കുട്ടി

 

 

()തിരുവനന്തപുരം ജില്ലയില്‍ ചായം സര്‍വ്വീസ് സഹകരണ ബാങ്കിനെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും ആയതു സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കുമോ ;


(ബി)പ്രസ്തുത കേസിലെ പ്രതികള്‍ ആരെക്കെയാണെന്നുള്ള വിശദാംശങ്ങള്‍ പേര്, തസ്തിക, ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ എന്നീ ക്രമത്തില്‍ വ്യക്തമാക്കുമോ ;


(സി)വിജിലന്‍സ് കേസില്‍ പ്രതിയായ ചായം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെന്‍ഡുചെയ്യാനുള്ള സഹകരണ വകുപ്പിന്റെ ഉത്തരവ് പ്രസ്തുത ബാങ്കിന്റെ ഭരണസമിതി നടപ്പിലാക്കിയോയെന്ന് വ്യക്തമാക്കുമോ ;


(ഡി)ഇല്ലെങ്കില്‍ ആയതു നടപ്പിലാക്കാത്ത ഭരണസമിതിയുടെ വിശദീകരണം സര്‍ക്കാര്‍ തേടിയിട്ടുണ്ടോ ;


()പ്രസ്തുത ഭരണ സമിതിക്കെതിരെ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;


(എഫ്)പ്രസ്തുത ഭരണസമിതിയെ ഇക്കാര്യത്തില്‍ പിരിച്ചുവിടാതിരിക്കുന്നതിനുള്ള നിയമതടസ്സം എന്താണെന്ന് വ്യക്തമാക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.