UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7644

സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം 

ശ്രീ. എ. പി. അബ്ദുള്ളകുട്ടി 
,, റ്റി. എന്‍. പ്രതാപന്‍ 
,, കെ. ശിവദാസന്‍ നായര്‍ 
,, ഷാഫി പറന്പില്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തെല്ലാം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഊര്‍ജ്ജസ്വലമാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ബി)ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാലത്ത് എത്ര കോടിരൂപ അനുവദിക്കുകയുണ്ടായിയെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(സി)സംസ്ഥാനത്തെ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളില്‍ ലഹരി വിരുദ്ധ അവബോധമുണ്ടാക്കാന്‍ ചെയ്ത കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(ഡി)ഏതെല്ലാം സംഘടനകളെ പ്രയോജനപ്പെടുത്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുകയുണ്ടായെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(ഇ)എന്തെല്ലാം നിയമനിര്‍മ്മാണങ്ങളാണ് ഇതിനുവേണ്ടി നടത്തിയതെന്ന് വിശദമാക്കുമോ ?

7645

ബീവറേജസ് കോര്‍പ്പറേഷന്‍റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. അന്‍വര്‍ സാദത്ത് 
,, ആര്‍. സെല്‍വരാജ് 
,, കെ. മുരളീധരന്‍ 
,, പി. സി. വിഷ്ണുനാഥ് 

(എ)സംസ്ഥാനത്ത് ബീവറേജസ് കോര്‍പ്പറേഷന്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ബി)ഇതിനുവേണ്ടി കോര്‍പ്പറേഷന്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(സി)ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരി ഉപഭോഗംമൂലം രോഗികളായവര്‍ക്കുമുള്ള ചികിത്സയ്ക്കും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതികളില്‍ വിഭാവന ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)പദ്ധതികള്‍ നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ ?

7646

ലഹിരിവിമുക്ത ചികില്‍സാ കേന്ദ്രങ്ങള്‍ക്കുള്ള ധനസഹായ വിതരണം 

ശ്രീ. കെ. മുരളീധരന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, ഷാഫി പറന്പില്‍ 

(എ)സംസ്ഥാനത്ത് ലഹരിവിമുക്ത ചികില്‍സാ കേന്ദ്രങ്ങള്‍ക്കുള്ള ധനസഹായവിതരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(സി)ഏതെല്ലാം തരത്തിലുള്ള സഹായങ്ങളാണ് പ്രസ്തുത കേന്ദ്രങ്ങള്‍ക്ക് നല്‍കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)ധനസഹായങ്ങള്‍ നല്‍കുവാന്‍ ഭരണ തലത്തില്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ? 

7647

സന്പൂര്‍ണ്ണ മദ്യ നിരോധനം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
,, കെ. അജിത് 
ശ്രീമതി ഗീതാഗോപി 
ശ്രീ. ജി.എസ്. ജയലാല്‍ 

(എ) സംസ്ഥാനത്ത് സന്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)എത്ര കാലത്തിനുള്ളില്‍ സംസ്ഥാനത്ത് സന്പൂര്‍ണ്ണ മദ്യ നിരോധനം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

7648

എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ 

ശ്രീ. പി.എ. മാധവന്‍ 
,, ആര്‍. സെല്‍വരാജ് 
,, ഹൈബി ഈഡന്‍ 
,, ഷാഫി പറന്പില്‍ 

(എ)എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(സി)ഇതിനുള്ള തുക എങ്ങനെ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

7649

സംസ്ഥാനത്ത് മദ്യത്തിന്‍റെ ഉപയോഗം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി സംസ്ഥാനത്ത് മദ്യത്തിന്‍റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എത്ര ശതമാനം വര്‍ദ്ധനവാണ് ഓരോ വര്‍ഷവും ഉണ്ടായിരിക്കുന്നത് എന്നതിന്‍റെ ജില്ലാതല വിശദാംശം ലഭ്യമാക്കുമോ? 

7650

അനധികൃത സ്പിരിറ്റ് കടത്ത് 

ശ്രീ. എം. ചന്ദ്രന്‍

(എ)ബാര്‍ ലൈസന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്നുളള കാലയളവിലെ അനധികൃത സ്പിരിറ്റ് കടത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2014 ഏപ്രില്‍ മാസത്തിനു ശേഷം അനധികൃതമായി കടത്തിയ എത്ര ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചെടുത്തിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(സി)കള്ളചാരായ വില്പന തടയുന്നതിന് എന്തെല്ലാം നടപടികളാണ് എക്സൈസ് വകുപ്പ് സ്വീകരിച്ചിട്ടുളളത്;

(ഡി)കള്ളചാരായ വില്‍പന നടത്തുന്ന എത്ര പേരെയാണ് 2013-14 വര്‍ഷത്തില്‍ പിടിച്ചിട്ടുളളത്;
(ഇ)ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകളാണ് കോടതി കളില്‍ നിലവിലുള്ളത്?

7651

ഇട്ടിവ മദ്യവിമുക്ത ഗ്രാമം പദ്ധതി 

ശ്രീ. മുല്ലക്കര രത്നാകരന്‍

ഇട്ടിവ മദ്യവിമുക്ത ഗ്രാമം പദ്ധതി എന്ന പേരില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രോജക്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പദ്ധതിയ്ക്ക് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

7652

വൈക്കം മണ്ധലത്തില്‍ പൂട്ടിയ ബാറുകള്‍ 

ശ്രീ. കെ. അജിത്

സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയശേഷം വൈക്കം മണ്ധലത്തില്‍ എത്ര ബാറുകളാണ് പൂട്ടിയിട്ടുള്ളതെന്നും വൈക്കം മണ്ധലത്തിലെ ബിവറേജസ് ഔട്ട് ലെറ്റുകളില്‍ വില്‍പ്പനയിലുണ്ടായ വര്‍ദ്ധനവ് എത്രയെന്നും വ്യക്തമാക്കുമോ?

7653

കൈരളി കപ്പല്‍ കണാതായതിനെക്കുറിച്ചുള്ള അന്വേഷണം 

ശ്രീ. കെ.എന്‍.എ. ഖാദര്‍

(എ) സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലായിരുന്നതും 1979 ജൂലൈ മുതല്‍ കാണാതായതുമായ കൈരളി എന്ന കപ്പല്‍ സംബന്ധിച്ച് എന്തു വിവരങ്ങളാണ് ഇപ്പോഴുള്ളതെന്ന് വെളിപ്പെടുത്തുമോ; 

(ബി)മര്‍മ്മഗോവ തുറമുഖത്തുനിന്ന് യൂറോപ്പിലെ റോസ് സ്റ്റോക്ക് തുറമുഖത്തേയ്ക്ക് ഇരുന്പയിരുമായി 49 ജീവനക്കാരുമായിപോയ ഈ കപ്പലിനെക്കുറിച്ചോ ജീവനക്കാരെക്കുറിച്ചോ ഇന്നുവരെ ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് പറയുന്നത് ശരിയാണോയെന്ന് വ്യക്തമാക്കുമോ; 

(സി)ഈ വിഷയത്തില്‍ ഇതുവരെ നടന്ന അന്വേഷണവും അതിന്‍റെ ഫലവും സംബന്ധിച്ച് വിശദമാക്കുമോ?

7654

മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം 

ശ്രീ. എസ്. ശര്‍മ്മ 
'' കെ. സുരേഷ് കുറുപ്പ് 
'' ബാബു എം. പാലിശ്ശേരി 
'' എ.എം.ആരിഫ് 

(എ)മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനത്തിന്‍റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)കടലില്‍ നിന്നുള്ള മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമോ;

(സി)യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തിയത് ഏത് കാലം മുതലായിരുന്നുവെന്ന് വ്യക്തമാക്കുമോ; ഇതിനുശേഷമുള്ള കാലയളവില്‍ മത്സ്യലഭ്യതയില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

7655

തുറമുഖ വികസനത്തിന് പൊതുജന നിക്ഷേപം 

ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്തെ തുറമുഖ വികസനത്തിന് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഇത്തരം നിക്ഷേപം ഏത് രീതിയില്‍ സമാഹരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(സി)ഇത്തരം നിക്ഷേപത്തിന് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ? 

7656

ബേപ്പൂര്‍ തുറമുഖത്തില്‍ നിന്നൂം മണലെടുക്കാന്‍ അനുമതി 

ശ്രീ. എളമരം കരീം

(എ) ബേപ്പൂര്‍ തുറമുഖത്തില്‍ നിന്നും മണലെടുക്കാന്‍ ആര്‍ക്കെങ്കിലും അനുമതി നല്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അവരുടെ പേരുകള്‍ വ്യക്തമാക്കുമോ;

(സി)മണലെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ?

7657

തുറമുഖ വകുപ്പ് എന്‍ജിനീയര്‍മാരുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവം 

ശ്രീ. ജെയിംസ് മാത്യു

(എ)കണ്ണൂര്‍ ജില്ലയില്‍ തുറമുഖവകുപ്പിന്‍കീഴിലെ എന്‍ജിനിയര്‍മാരുടെ ഓഫീസ് മത്സ്യത്തൊഴിലാളികള്‍ ആക്രമിച്ചുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത ആക്രമണം നടത്താന്‍ ആളുകളെ പ്രകോപിതരാക്കുംവിധം എന്ത് പ്രവൃത്തിയാണ് അവിടെ നടന്നിട്ടുള്ളത്; അതിന് പരിഹാരം കാണാന്‍ ശ്രമം നടത്തുമോ; 

(സി)ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശ്രദ്ധയോടെ ഇടപഴകാന്‍ നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടോ; 

(ഡി)സംഭവത്തിന്‍റെ പേരില്‍ നിരപരാധികള്‍ പ്രത്യേകിച്ചും സ്ത്രീകളും, കുട്ടികളും അധികാരികളുടെ ഭീഷണിക്ക് വിധേയരായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

7658

പുതുവൈപ്പിനിലെ ഓഷ്യനേറിയം പദ്ധതി 

ശ്രീ. എസ്. ശര്‍മ്മ

(എ)പുതുവൈപ്പിനിലെ ഓഷ്യനേറിയം പദ്ധതിക്കായുളള എന്‍വിയോണ്‍മെന്‍റല്‍ ക്ലിയറന്‍സ്, റെഗുലേഷന്‍ സോണ്‍ ക്ലിയറന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുളള കണ്‍സെന്‍റ് എന്നിവ ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഇവ ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചത് ഏതൊക്കെ തീയതികളിലാണെന്ന് വ്യക്തമാക്കാമോ?

7659

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് പ്രവൃത്തികള്‍ 

ശ്രീ. വി. ശശി

(എ)ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് വഴി തിരുവനന്തപുരം ജില്ലയില്‍ 2011-12, 2012-13, 2013-14, 2014-15 വര്‍ഷങ്ങളില്‍ ഭരണാനുമതി നല്‍കിയ വര്‍ക്കുകളുടെ പേര് വിവരം ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത വര്‍ക്കുകളുടെ പുരോഗതി വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;

(സി)ഭരണാനുമതി ലഭിച്ചശേഷം ആരംഭിക്കാത്ത വര്‍ക്കുകള്‍ ഭാഗികമായി പൂര്‍ത്തീകരിച്ച വര്‍ക്കുകള്‍ എന്നിവയുടെ വിശദവിവരം ലഭ്യമാക്കുമോ?

7660

ഇ-ഗ്രാന്‍റസ് പദ്ധതി 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)ഫീഷറീസ് വകുപ്പില്‍ ഇ-ഗ്രാന്‍റസ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

7661

മത്സ്യം വളര്‍ത്തുന്നതിനുള്ള പദ്ധതികള്‍ 

ശ്രീ. സി.എഫ്. തോമസ്

(എ)ഫിഷറീസ് വകുപ്പില്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷം മത്സ്യം വളര്‍ത്തുന്നതിനുള്ള എത്ര പദ്ധതികള്‍ അനുവദിച്ചു എന്ന് അറിയിക്കുമോ; 

(ബി)പ്രസ്തുത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ; 

(സി)പ്രസ്തുത പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ?

7662

മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതി 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ എത്ര സിറ്റിങ്ങ് നടത്തി; 

(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കടാശ്വാസ ഇനത്തില്‍ എത്ര കോടി രൂപ നല്‍കിയിരുന്നു. ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കുമോ?

7663

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം സഹകരണ വകുപ്പിന് നല്‍കിയ തുക 

ശ്രീ. വി.ശശി

(എ)സഹകരണ സംഘങ്ങള്‍ വഴി എടുത്ത കടം എഴുതിത്തള്ളാന്‍ മത്സ്യതൊഴിലാളി കടാശ്വാസകമ്മീഷന്‍ ശുപാര്‍ശചെയ്ത വകയില്‍ സഹകരണവകുപ്പിന് ഏതെല്ലാം തീയതികളില്‍ എത്ര തുക നല്‍കിയെന്ന് വെളിപ്പെടുത്തുമോ; 

(ബി)സഹകരണ വകുപ്പിന് നല്‍കിയ തുകയുടെ അടിസ്ഥാനത്തില്‍ എത്ര തൊളിലാളികളുടെ കടം തീര്‍പ്പാക്കി ആധാരങ്ങള്‍ മടക്കി നല്‍കിയെന്ന് പറയാമോ; ഇനിയും കടം തീര്‍പ്പാക്കി ആധാരങ്ങള്‍ മടക്കി നല്‍കാനുളള എത്ര കേസ്സുകള്‍ ശേഷിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

7664

മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് 

ശ്രീ. പി. തിലോത്തമന്‍

(എ) മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും ഇന്‍ഷ്വര്‍ ചെയ്യുന്നതിന് മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ തല്പര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇന്‍ഷ്വറന്‍സ് കന്പനികള്‍ വന്‍തുക പ്രീമിയമായി ആവശ്യപ്പെടുന്നത് ഒഴിവാക്കി കുറഞ്ഞ പ്രീമിയത്തില്‍ മത്സ്യ ത്തൊഴിലാളികളുടെ വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും ഇന്‍ഷ്വര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്ന വള്ളങ്ങളിലും മത്സ്യബന്ധന ഉപകരണങ്ങളിലും കേടാകാത്തതും കൃത്രിമം കാണിക്കാനാവാത്തതുമായ ഇലക്ട്രോണിക് ചിപ്പുകള്‍ സ്ഥാപിച്ച് ഇന്‍ഷ്വറന്‍സ് നടപടികള്‍ സുതാര്യമാക്കുവാനും കുറഞ്ഞനിരക്കില്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുവാനും സര്‍ക്കാര്‍ മുന്‍കൈ എടുക്കുമോ?

7665

തണല്‍ പദ്ധതി 

ശ്രീ. കെ. ദാസന്‍

(എ)മത്സ്യത്തൊഴിലാളികള്‍ക്കായി ആവിഷ്കരിച്ചിട്ടുള്ള തണല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ധമെന്തെല്ലാം; 

(ബി)പ്രസ്തുത പദ്ധതിയില്‍ കൊയിലാണ്ടി മണ്ധലത്തില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചു; എത്ര അപേക്ഷ തീര്‍പ്പാക്കി; ഇനിയും തീര്‍പ്പാക്കാത്ത അപേക്ഷകള്‍ എത്ര; 

(സി)തീര്‍പ്പാക്കപ്പെടാത്ത അപേക്ഷകളുടെ വിവരം മത്സ്യഗ്രാമം തിരിച്ച് വിശദമാക്കാമോ?

7666

കൊടകര ബ്ലോക്ക് പഞ്ചായത്തിലെ തണല്‍ പദ്ധതി 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ""തണല്‍'' എന്ന പദ്ധതി നടപ്പിലാക്കി വന്നിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ശ്രദ്ധേയമായ ഈ പദ്ധതി നടപ്പിലാക്കുവാന്‍ നിര്‍വ്വഹണ ഉദേ്യാഗസ്ഥന്‍(സി.ഡി.പി.ഒ) സമ്മതിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ ഏറെ പ്രധാനപ്പെട്ട പദ്ധതിയായ "തണല്‍' നടപ്പിലാക്കുവാന്‍ നിര്‍ദേശം നല്‍കുമോ?

7667

തണല്‍പദ്ധതി വഴിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ 

ശ്രീമതി ഗീതാ ഗോപി

(എ)തണല്‍ പദ്ധതി വഴി എന്തെല്ലാം ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വിശദമാക്കുമോ; 

(ബി)പദ്ധതി മുഖേന നാട്ടിക നിയോജകമണ്ധലത്തിലെ വലപ്പാട്, നാട്ടിക, തളിക്കുളം പഞ്ചായത്തുകളിലെ തീരദേശമേഖലയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ? 

7668

""മത്സ്യസമൃദ്ധി'' പദ്ധതി 

ശ്രീ. പി.സി. ജോര്‍ജ്

(എ) മത്സ്യസമൃദ്ധി പദ്ധതിക്കു വേണ്ടി 2012-13, 201314,2014-15 എന്നീ വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)പദ്ധതിയുടെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)പദ്ധതിയുടെ നടത്തിപ്പിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എത്രത്തോളം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

7669

കപ്പല്‍ സര്‍വ്വീസ് 

ശ്രീ. കെ. എം. ഷാജി

(എ) കേരളത്തില്‍ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം എന്ന് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്; 

(ബി) സര്‍ക്കാരിന്‍റെ മിഷന്‍ 676 പദ്ധതിയില്‍ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നത് ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതുകൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുമോ; 

(സി) കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് സാങ്കേതികമായതോ, നിയമപരമായതോ ആയ തടസ്സങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് വ്യക്തമാക്കുമോ; തടസ്സങ്ങള്‍ പരിഹരിച്ച് എത്രയും വേഗം കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുമോ?

7670

മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് പദ്ധതി 

ശ്രീ. കെ. മുരളീധരന്‍ 
,, വി. ഡി. സതീശന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, വര്‍ക്കല കഹാര്‍ 

(എ)സംസ്ഥാനത്ത് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണെനന്നും വ്യക്തമാക്കാമോ; 

(സി)പദ്ധതിക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്നും വിശദാംശങ്ങള്‍ എന്തെല്ലാമാണന്നും വ്യക്തമാക്കുമോ? 

7671

മത്സ്യത്തൊഴിലാളികള്‍ക്കായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് പദ്ധതി 

ശ്രീ. എം.എ. വാഹീദ് 
,, വി.പി. സജീന്ദ്രന്‍ 
,, അന്‍വര്‍ സാദത്ത് 
,, പാലോട് രവി 

(എ)മത്സ്യത്തൊഴിലാളികള്‍ക്കായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)പദ്ധതിക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

7672

മത്സ്യത്തൊഴിലാളികള്‍ക്ക് വീട് 

 ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, സണ്ണി ജോസഫ് 
,, പി. സി. വിഷ്ണുനാഥ് 
,, ലൂഡി ലൂയിസ് 

(എ) മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; 

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(സി) പദ്ധതിക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്; 

(ഡി) ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?

7673

കാഞ്ഞങ്ങാട് മണ്ധലത്തിലെ മത്സ്യഗ്രാമം ഭവനനിര്‍മ്മാണ പദ്ധതി 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)മത്സ്യഗ്രാമം ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം കാഞ്ഞങ്ങാട് മണ്ധലത്തില്‍ ആകെ എത്ര രൂപയാണ് അനുവദിച്ചതെന്ന് പറയാമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം എത്ര വീടുകള്‍ ആണ് അനുവദിച്ചതെന്നും അതില്‍ എത്ര വീടുകളുടെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതിയുടെ രണ്ടാംഘട്ടമായി എത്ര അടിസ്ഥാന പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് പദ്ധതി തുക തിരിച്ച് വിശദീകരിക്കാമോ?

7674

മാറാട് മത്സ്യഗ്രാമം 

ശ്രീ. എളമരം കരീം

മാറാട് മത്സ്യഗ്രാമം പദ്ധതി പ്രകാരം ഏറ്റെടുക്കാന്‍ തീരുമാനിച്ച വികസന പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഓരോന്നിനും നിര്‍ദ്ദേശിച്ച തുക എത്രയാണെന്നും വിശദീകരിക്കാമോ ?

7675

മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്‍ഷ്വറന്‍സ് പരിരക്ഷ 

ശ്രീ. എ. റ്റി. ജോര്‍ജ് 
,, റ്റി. എന്‍. പ്രതാപന്‍ 
,, ഷാഫി പറന്പില്‍ 
,, ജോസഫ് വാഴക്കന്‍ 

(എ)സ്വാഭാവിക മരണം സംഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതിവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)പദ്ധതിക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്; 

(ഡി)ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?

7676

ലംപ്സം ഗ്രാന്‍റ് 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷം ഫിഷറീസ് വകുപ്പില്‍ എത്ര തുകയാണ് ലംപ്സം ഗ്രാന്‍റായി അനുവദിച്ചിട്ടുള്ളതെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ ; 

(ബി)ഈ ഇനത്തില്‍ ഓരോ ജില്ലയും ചെലവഴിച്ച തുക എത്രയാണെന്ന് വിശദമാക്കുമോ ?

7677

മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് 

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

(എ)മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് നല്‍കിവന്നിരുന്ന സ്കോളര്‍ഷിപ്പ് (ഗ്രാന്‍റ്) ഇപ്പോള്‍ ലഭിക്കാത്തതുമൂലം ഇവരുടെ വിദ്യാഭ്യാസം തന്നെ അവതാളത്തിലാകുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എത്ര മാസത്തെ കുടിശ്ശികയാണ് ഇവര്‍ക്ക് നല്‍കാനുള്ളത്; ആകെ എന്തു തുക നല്‍കാനുണ്ട്; 

(സി)ഇവരുടെ സ്റ്റൈപന്‍റ് കുടിശ്ശിക സഹിതം അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

7678

പുതിയ വിമാനത്താവളങ്ങള്‍ 

ശ്രീ. പി. കെ. ബഷീര്‍

(എ)പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്‍റെ നയം വെളിപ്പെടുത്തുമോ ; 

(ബി)ആറന്മുള വിമാനത്താവള പദ്ധതി നിര്‍ദ്ദേശം പരിഗണിക്കുന്ന സമയത്ത് സര്‍ക്കാര്‍ വേണ്ടത്ര പഠനങ്ങള്‍ നടത്തിയിരുന്നോയെന്ന് വെളിപ്പെടുത്തുമോ ?

7679

തൊഴില്‍ നഷ്ടപ്പെട്ട കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രദേശവാസികള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)കരിപ്പൂര്‍ വിമാനത്താവളത്തില്‍ കരാര്‍ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പ്രദേശവാസികള്‍ക്ക്, പുതിയ കന്പനി കരാര്‍ ഏറ്റെടുത്തതുമൂലം തൊഴില്‍ നഷ്ടമായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)വര്‍ഷങ്ങളായി അവിടെ തൊഴില്‍ ചെയ്യുന്ന പ്രദേശവാസികള്‍ക്ക് അവിടെതന്നെ തൊഴില്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)തൊഴില്‍ നഷ്ടമായവര്‍ക്ക് അവ പുന:സ്ഥാപിച്ചു കിട്ടുന്നതിന് അടിയന്തിര നടപടി സ്വീകിരിക്കുമോ; വിശദമാക്കാമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.