UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

7358

നഗരജ്യോതി പദ്ധതി 

ശ്രീ. ജോസഫ് വാഴക്കന്‍ 
,, ഷാഫി പറന്പില്‍ 
,, ഹൈബി ഈഡന്‍ 
,, പി.എ. മാധവന്‍ 

(എ)നഗരങ്ങളില്‍ നഗരജ്യോതി പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതു വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(സി)ഇതിന്‍റെ പൈലറ്റ് പ്രോജക്ട് സംസ്ഥാനത്ത് നടപ്പാക്കി വരുന്നുണ്ടോ; വിശദമാക്കുമോ; 

(ഡി)എല്ലാ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ നടപടി എടുക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

7359

നഗരങ്ങളിലെ ഖരമാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ 

ശ്രീ. വി.ഡി. സതീശന്‍ 
'' ഡൊമിനിക് പ്രസന്‍റേഷന്‍ 
'' കെ. മുരളീധരന്‍ 
'' പാലോട് രവി

(എ)നഗരങ്ങളില്‍ ഖരമാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിച്ചത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)എന്തെല്ലാം ആധുനിക സാങ്കേതിക വിദ്യകളാണ് പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

7360

നഗരസഭകള്‍ക്ക് ഗ്രേഡിംഗ് 

ശ്രീ. ആര്‍. സെല്‍വരാജ് 
,, വി.റ്റി. ബല്‍റാം 
,, ജോസഫ് വാഴക്കന്‍ 
,, സണ്ണി ജോസഫ് 

(എ)നഗരസഭകള്‍ക്ക് ഗ്രേഡിംഗ് നിലവിലുണ്ടോ; വിശദമാക്കുമോ;

(ബി)ഗ്രേഡിംഗ് നിശ്ചയിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)നഗരസഭകളുടെ നിലവിലുള്ള ഗ്രേഡിംഗ് ഉയര്‍ത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)നഗരസഭകള്‍ക്ക് ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കാനുമായി ഗ്രേഡിംഗിനെ എങ്ങനെ പ്രയോജനപ്പെടുത്താനാണുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? 

7361

ഓണ്‍ലൈനായി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുള്ള അപേക്ഷകള്‍ 

ശ്രീ. വര്‍ക്കല കഹാര്‍ 
,, റ്റി.എന്‍. പ്രതാപന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, പാലോട് രവി

(എ)നഗരങ്ങളില്‍ കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ സ്വീകരിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)പ്രസ്തുത സംവിധാനം വഴി കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനുള്ള കാലതാമസം എത്രമാത്രം ഒഴിവാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ; 

(സി)ഇതിനായി ഭരണ തലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

7362

നഗരങ്ങളിലെ കെട്ടിട നിര്‍മ്മാണ വ്യവസ്ഥകള്‍ 

ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, ഹൈബി ഈഡന്‍ 

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് നഗരങ്ങളിലെ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച വ്യവസ്ഥകളില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് വരുത്തിയിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് നിലവിലുണ്ടായിരുന്ന വ്യവസ്ഥകളില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(സി)എന്തെല്ലാം നിയമനിര്‍മ്മാണങ്ങളാണ് ഇതിനായി നടത്തിയത്; വിശദമാക്കുമോ ?

7363

സന്പൂര്‍ണ്ണശുചിത്വ യജ്ഞപരിപാടി 

ശ്രീ. എം. പി. വിന്‍സെന്‍റ് 
,, ഷാഫി പറന്പില്‍ 
,, വി. പി. സജീന്ദ്രന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 

(എ)നഗരങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തമായുള്ള സന്പൂര്‍ണ്ണശുചിത്വ യജ്ഞ പരിപാടികള്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)സംസ്ഥാനത്തെ നഗരങ്ങളില്‍ പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പരിപാടി നടപ്പാക്കുവാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

7364

ക്ലീന്‍ കേരള കന്പനിയുടെ പ്രവര്‍ത്തനം

ശ്രീ. ബെന്നി ബെഹനാന്‍ 
'' ഡൊമിനിക് പ്രസന്‍റേഷന്‍ 
'' എം.പി. വിന്‍സെന്‍റ് 
'' വി.റ്റി. ബെല്‍റാം

(എ)ക്ലീന്‍ കേരള കന്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ബി)സംസ്ഥാനത്തെ നഗരങ്ങളില്‍ എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാനാണ് കന്പനി ലക്ഷ്യമിട്ടിരിക്കുന്നത് ; വിശദമാക്കുമോ ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

7365

നഗരസഭകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അലോട്ട് ചെയ്യുന്നതിന് മാനദണ്ധം 

ശ്രീ. പി.തിലോത്തമന്‍

(എ)നഗരസഭകളിലെ വിവിധ വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അലോട്ട് ചെയ്യുന്നതിന് മാനദണ്ധങ്ങള്‍ ഉണ്ടോ; ചില വാര്‍ഡുകളില്‍ കൂടുതല്‍ തുകയും ചില വാര്‍ഡുകളില്‍ വളരെ കുറച്ചു തുകയും നല്‍കാന്‍ കാരണമെന്താണെന്ന് അറിയിക്കുമോ; 

(ബി)ഇപ്രകാരം വികസന ഫണ്ടുകള്‍ അനുവദിക്കുന്നതിലെ അനൌചിത്യത്തിന്‍റെ പേരില്‍ നഗരസഭകളിലെ വാര്‍ഡ് കൌണ്‍സിലര്‍മാര്‍ എവിടെയെല്ലാം പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ ?

7366

നഗരസഭകള്‍ക്കുള്ള വികസന ഫണ്ട് 

ശ്രീ.കെ. ദാസന്‍

(എ)സംസ്ഥാനത്ത് നഗരസഭകള്‍ക്ക് ഈ വര്‍ഷം വികസനഫണ്ടിന്‍റെ ആദ്യഗഡുപോലും ഇതുവരെ ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇതുകാരണം നഗരസഭകളിലെ കാര്‍ഷിക ജലസേചന- കുടിവെള്ള വിതരണ മേഖലകളിലെ സമയബന്ധിത പദ്ധതികള്‍ നിര്‍വ്വഹിക്കുന്നതില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുപരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

7367

ചെറുകിട ഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തലസൌകര്യ വികസന പദ്ധതി 

ശ്രീ. പി. ഉബൈദുളള

(എ)ചെറുകിട ഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തല സൌകര്യ വികസന പദ്ധതി (യു. ഐ.ഡി.എസ്. എസ് എം. റ്റി) സംസ്ഥാനത്ത് എവിടെയെല്ലാം നടപ്പാക്കിയിട്ടുണ്ട്;

(ബി)എന്തെല്ലാം വികസനപ്രവര്‍ത്തനങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന നടപ്പാക്കി വരുന്നത്;

(സി)പ്രസ്തുത പദ്ധതി മുഖേന മലപ്പുറം നഗരസഭയില്‍ നടപ്പാക്കുന്ന കുടിവെളള പദ്ധതികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ് എന്നറിയിക്കുമോ?

7368

കെ.എസ്.യു.ഡി.പി. പ്രകാരം ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിക്ക് അനുവദിച്ച തുക 

ശ്രീ. ബി. സത്യന്‍

(എ)കെ.എസ്. യു.ഡി.പി. പ്രകാരം ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിക്ക് 2012 മാര്‍ച്ചിന് ശേഷം ഇതുവരെ എന്തു തുക വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുണ്ട്; ഇനം തിരിച്ച് വ്യക്തമാക്കുമോ; 

(ബി)കെ.എസ്.യു.ഡി.പി. യില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരണത്തിന് ആറ്റിങ്ങല്‍ നഗരസഭ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

7369

കൊച്ചിന്‍ കോര്‍പ്പറേഷനില്‍ ഹോമിയോ ഡിസ്പെന്‍സറി 

ശ്രീ. ബെന്നി ബെഹനാന്‍

(എ)കൊച്ചിന്‍കോര്‍പ്പറേഷനില്‍ ഹോമിയോ ഡിസ്പെന്‍സറി തുടങ്ങുന്നതിന് വകുപ്പിന്‍റെ അംഗീകാരം ആവശ്യമാണോയെന്നറിയിക്കുമോ; 

(ബി)കൊച്ചിന്‍കോര്‍പ്പറേഷനില്‍ ഹോമിയോ ഡിസ്പെന്‍സറി നടത്തുന്നതിന് വേണ്ടിയുള്ള കൌണ്‍സില്‍ റെസല്യൂഷന്‍ പാസ്സാക്കി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതുനല്‍കിയിട്ട് എത്ര നാളായെന്ന് അറിയിക്കുമോ; 

(സി)ആയതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?

7370

പാറ്റൂരിലെ അനധികൃത നിര്‍മ്മാണം 

ശ്രീ. കെ. കെ. നാരായണന്‍

(എ)തിരുവനന്തപുരം ജില്ലയിലെ പാറ്റൂരില്‍ അമൃതാമാള്‍ നിര്‍മ്മാണത്തിനുളള അനുമതിക്കുളള അപേക്ഷയില്‍ എത്ര സെന്‍റ് സ്ഥലമാണ് കാണിച്ചിരുന്നത്;

(ബി)പ്രസ്തുത കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിന്‍റെ അനുമതിക്ക് സമര്‍പ്പിച്ച ലൊക്കേഷന്‍ സ്കെച്ചിന്‍റെയും മറ്റ് എല്ലാ രേഖകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(സി)നിര്‍മ്മാണത്തിന് അനുവാദം ലഭ്യമാക്കിയ പ്ലാനിന്‍റെയും മറ്റുരേഖകളുടെയും കോപ്പികള്‍ ലഭ്യമാക്കുമോ?

7371

അരൂര്‍-അരൂക്കുറ്റി പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് മുനിസിപ്പാലിറ്റി ആക്കുന്നതിന് നടപടി 

ശ്രീ. എ. എം. ആരിഫ്

(എ)അരൂര്‍ മണ്ധലത്തിലെ അരൂര്‍-അരൂക്കുറ്റി പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് മുനിസിപ്പാലിറ്റി ആക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)ഇല്ലെങ്കില്‍ കൊച്ചി മെട്രോ സിറ്റിയോട് ചേര്‍ന്നു കിടക്കുന്ന അരൂര്‍-അരൂക്കുറ്റി പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് മുനിസിപ്പാലിറ്റി ആക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

7372

മാവേലിക്കര മുന്‍സിപ്പാലിറ്റിയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ നഗരകാര്യവകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികളുടെയും പദ്ധതികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(ബി)2014-15-ല്‍ മാവേലിക്കരയില്‍ നടപ്പിലാക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ? 

7373

കൊയിലാണ്ടിയിലെ ബസ്സ്സ്റ്റാന്‍റ് പുതുക്കിപ്പണിയുന്നതിന് പദ്ധതി 

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടിയിലെ പഴയ ബസ്സ്സ്റ്റാന്‍റ് നിര്‍മ്മിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ബസ്സ്സ്റ്റാന്‍റിലെ കെട്ടിടം ജീര്‍ണ്ണാവസ്ഥയിലാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; പ്രസ്തുത കെട്ടിടം പുതുക്കിപ്പണിയുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ; 

(സി)പഴയ ബസ്സ്സ്റ്റാന്‍റ് പുതുക്കിപ്പണിയുന്നതിന് എന്തു തുക ചെലവ് വരും എന്നത് വ്യക്തമാക്കുമോ? 

7374

കൊയിലാണ്ടി നഗരസഭയുടെ പൊതുവികസന പദ്ധതികള്‍ 

ശ്രീ. കെ ദാസന്‍

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് കൊയിലാണ്ടി നഗസഭയില്‍ നിന്ന് പൊതുവികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള പ്രത്യേക പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിയുടെയും വിശദാംശം വ്യക്തമാക്കുമോ; പദ്ധതിയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ? 

(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് കൊയിലാണ്ടി നഗരസഭ പൊതുവികസനത്തിനായി എടുത്തിട്ടുള്ള പ്രധാനപ്പെട്ട പ്രമേയങ്ങള്‍ എന്തെല്ലാം; പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

7375

ശുചിത്വമിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ 

ഡോ. ടി.എം. തോമസ് ഐസക് 
ശ്രീ. സാജൂ പോള്‍ 
,, വി. ശിവന്‍കുട്ടി 
,, എ. പ്രദീപ്കുമാര്‍ 

(എ)ശുചിത്വമിഷന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)ഖരമാലിന്യ പ്ലാന്‍റുകള്‍ നിര്‍മ്മിക്കുന്നതിനു 2013-14-ല്‍ ശുചിത്വമിഷന്‍ ലക്ഷ്യമിട്ടിരുന്നുവോ എന്നറിയിക്കുമോ;

(സി)പ്രസ്തുത ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; 

(ഡി)ശുചിത്വമിഷനുവേണ്ടി 2013-14-ല്‍ ബജറ്റ് വിഹിതമായി നീക്കിവെച്ചത് എന്തു തുകയാണ്; ഇതില്‍ എന്തുതുക ചെലവഴിച്ചു എന്നതു സംബന്ധിച്ച കണക്ക് ലഭ്യമാക്കുമോ?

7376

നഗരങ്ങളിലെ മാലിന്യനിര്‍മ്മാര്‍ജ്ജനം 

ശ്രീ. കെ. രാധാകൃഷ്ണന്‍ 
,, എസ്. ശര്‍മ്മ 
,, പി. ശ്രീരാമകൃഷ്ണന്‍ 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 

(എ)സംസ്ഥാനത്തെ നഗരങ്ങള്‍ മാലിന്യമുക്തമാക്കാന്‍ സാധിച്ചിട്ടുണ്ടോ; 

(ബി)ഇതിനായി വിവിധ ഘട്ടങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഏതെങ്കിലും പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ അത് ഏതാണെന്നും അതിന്‍റെ ഭാഗമായുള്ള ഭൌതികനേട്ടം എത്രത്തോളമാണെന്നും വെളിപ്പെടു ത്തുമോ; 

(സി)പ്രഖ്യാപിത പദ്ധതികളില്‍ നടപ്പിലാക്കാന്‍ സാധ്യമായിട്ടില്ലാത്തവ ഏതൊക്കെ; വിശദമാക്കുമോ; 

(ഡി)ഈ സര്‍ക്കാര്‍ ഓരോ വര്‍ഷവും മാലിന്യമുക്ത പരിപാടികള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ തുകയും യഥാര്‍ത്ഥത്തില്‍ ചെലവഴിക്കപ്പെട്ട തുകയും സംബന്ധിച്ച് വിശദമാക്കുമോ ?

7377

നഗരപ്രദേശങ്ങളിലെ തെരുവുനായ്ക്കളുടെ ഉപദ്രവം 

ശ്രീ. കെ. വി. വിജയദാസ്

(എ)നഗരപ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ഉപദ്രവം ഇല്ലാതാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് നിലവില്‍ സ്വീകരിച്ചുവരുന്നത്; പ്രസ്തുത നടപടികള്‍ ഫലപ്രദമാണോയെന്നറിയിക്കുമോ; നടപടികള്‍ ഫലപ്രദമല്ലെന്നുള്ള പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ; 

(ബി)കുട്ടികള്‍പോലും ഇവയുടെ ആക്രമണത്തിന് ഇരകളായി ക്കൊണ്ടിരിക്കുന്നുവെന്ന മാദ്ധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തെരുവുനായ്ക്കളുടെ ഉപദ്രവം ഇല്ലാതാക്കാന്‍ ശക്തമായ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; ഇതിന് എന്തെങ്കിലും നിയമ തടസ്സങ്ങളുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

7378

ആലപ്പുഴ നഗരസഭയിലെ ഖരമാലിന്യ സംസ്കരണം 

ശ്രീ. ജി. സുധാകരന്‍

(എ)നഗരസഭകളില്‍ ഖരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് പ്രതേ്യക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി)ആലപ്പുഴ നഗരസഭയില്‍ ഖരമാലിന്യം സംസ്കരിക്കുന്നതിലേക്കായി എന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

7379

മാലിന്യനിര്‍മാര്‍ജന പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനുള്ള അംഗീകൃത ഏജന്‍സികള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)മാലിന്യ നിര്‍മാര്‍ജന പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ നിലവിലുണ്ടോ; 

(ബി)പ്രസ്തുത ഏജന്‍സികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)മാലിന്യനിര്‍മാര്‍ജന പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കുന്ന സഹായങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

7380

കോഴിക്കോട് ജില്ലയിലെ മാലിന്യസംസ്കരണ പ്ലാന്‍റുകള്‍

ശ്രീ. കെ. ദാസന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് ജില്ലയിലെ നഗരസഭകളില്‍ മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനായി അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് നഗരസഭകള്‍ തിരിച്ച് വിശദമാക്കുമോ ; ഇതില്‍ ഓരോ നഗര സഭയും ചെലവഴിച്ച തുകയെത്രയെന്നറിയിക്കുമോ ; 

(ബി)കോംപ്രിഹെന്‍സിവ് വേസ്റ്റ് മാനേജ്മെന്‍റ് സ്കീമില്‍ പ്പെടുത്തി 2011-2012, 2012-2013, 2013-2014 വര്‍ഷങ്ങളില്‍ കൊയിലാണ്ടി നഗരസഭയ്ക്ക് എന്തു തുക അനുവദിച്ചു ; നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാം ; വിശദമാക്കുമോ ; 

(സി)2014-2015 വര്‍ഷത്തില്‍ കൊയിലാണ്ടി നഗരസഭയില്‍ നടപ്പാക്കുന്ന വേസ്റ്റ് മാനേജേമെന്‍റ് പദ്ധതികള്‍ എന്തെല്ലാം ; വിശദമാക്കുമോ ?

7381

മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജെ.പി.എച്ച്.എന്‍. മാര്‍ക്കുള്ള പ്രൊമോഷന്‍ തസ്തികകള്‍ 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

(എ)മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജെ.പി.എച്ച്.എന്‍ മാര്‍ക്കുള്ള പ്രൊമോഷന്‍ തസ്തികകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ ; 

(ബി)മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ആകെ എത്ര ജെ.പി.എച്ച്.എന്‍.മാര്‍ ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ ഏതെല്ലാം നഗരസഭകളിലാണ് ജോലി ചെയ്യുന്നത് എന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ ; 

(സി)മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം ലഭിക്കുന്ന ജെ.പി.എച്ച്.എന്‍ മാര്‍ അതേ തസ്തികയിലിരുന്നാണ് റിട്ടയര്‍ ചെയ്യുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ ; വിശദമാക്കുമോ ; 

(ഡി)ഇവര്‍ക്ക് പ്രൊമോഷന്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7382

മുന്‍സിപ്പല്‍ കോമണ്‍സര്‍വ്വീസിലെ അക്കൌണ്ടന്‍റ് തസ്തികകള്‍ 

ശ്രീ. മോന്‍സ് ജോസഫ്

(എ)കേരളാ മുന്‍സിപ്പല്‍ കോമണ്‍സര്‍വ്വീസില്‍ അക്കൌണ്ടന്‍റ് തസ്തികകള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അനിശ്ചിതാവസ്ഥയ്ക്ക് നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ വ്യക്തമാക്കുമോ; 

(ബി)നിലവിലുള്ള യു.ഡി. ക്ലര്‍ക്ക് തസ്തിക അപ്ഗ്രേഡ് ചെയ്ത് അക്കൌണ്ടന്‍റ് തസ്തിക സൃഷ്ടിക്കാനാണോ അതോ പുതുതായി അക്കൌണ്ടന്‍റ് തസ്തിക സൃഷ്ടിക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(സി)മുന്‍സിപ്പല്‍ ഡയറക്ടറേറ്റും മുന്‍സിപ്പല്‍ കോമണ്‍സര്‍വ്വീസും തമ്മില്‍ സംയോജിപ്പിക്കാന്‍ നീക്കമുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? 

7383

പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 

ശ്രീ.കെ.എം. ഷാജി

(എ)കേരളത്തില്‍ എത്രപേരെ ന്യൂനപക്ഷ പ്രൊമോട്ടര്‍ മാരായി നിയമിച്ചിട്ടുണ്ട്; ഇവരുടെ കാലാവധി എന്നത്തേയ്ക്കാണ് അവസാനിക്കുന്നത്; കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)ഇവര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി ഇതിന് എന്ത് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

7384

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുളള ആനുകൂല്യങ്ങള്‍

ശ്രീമതി ഗീതാ ഗോപി

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂനപക്ഷ ക്ഷേമവകുപ്പ് വഴി നല്‍കുന്ന ആനുകൂല്യങ്ങളില്‍ കുടിശ്ശിക വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ?

7385

ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷനിലെ തസ്തികകള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കേരളസംസ്ഥാന ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷനില്‍ എത്ര തസ്തികകളാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ബി)നിലവില്‍ കോര്‍പ്പറേഷന്‍ ഹെഡാഫീസിലും മേഖലാ ഓഫീസുകളിലുമായി എത്രപേര്‍ ജോലി ചെയ്യുന്നുണ്ട്;

(സി)പ്രസ്തുത ജീവനക്കാരുടെ പേര്, മേല്‍വിലാസം, തസ്തികയുടെ പേര്, നിയമനരീതി, ശന്പളസ്കെയില്‍, നല്‍കുന്ന മൊത്തശന്പളം എന്നിവ വ്യക്തമാക്കുമോ?

7386

ന്യൂനപക്ഷ വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിധവകള്‍ക്കും വികലാംഗര്‍ക്കും ചികിത്സാ ധനസഹായം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)ന്യൂനപക്ഷ വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍കുന്ന വിധവകളുടെയും വികലാംഗരുടെയും ചികിത്സാച്ചെലവിന് ആവശ്യമായ ധനസഹായം നിലവില്‍ നല്‍കുന്നുണ്ടോ; 

(ബി)പ്രസ്തുത വിഭാഗത്തിലുള്ളവരുടെ ചികിത്സാച്ചെലവുകള്‍ പൂര്‍ണ്ണമായി സര്‍ക്കാര്‍ വഹിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?

7387

ന്യൂനപക്ഷപ്രൊമോട്ടര്‍മാര്‍ 

ശ്രീമതി കെ. കെ. ലതിക

(എ)ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ഭാഗമായി പഞ്ചായത്തുതല ന്യൂനപക്ഷപ്രൊമോട്ടര്‍മാരെ നിയമിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ഉണ്ടെങ്കില്‍ എത്ര പ്രൊമോട്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും അവരെ തെരഞ്ഞെടുത്തതിന്‍റെ മാനദണ്ധങ്ങള്‍ എന്തൊക്കെയെന്നും അവരുടെ സേവനവേതന വ്യവസ്ഥകള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ? 

7388

കോട്ടയം ജില്ലയില്‍ ന്യൂനപക്ഷക്ഷേമവകുപ്പുമുഖേന ലഭ്യമാക്കിയ ആനുകൂല്യങ്ങള്‍ 

ശ്രീ. സി.എഫ്. തോമസ്

(എ)കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ കോട്ടയം ജില്ലയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പുമുഖേന എത്രപേര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി എന്ന് വ്യക്തമാക്കുമോ?

(ബി)എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.