|
THIRTEENTH KLA -
11th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1419 |
മുനിസിപ്പാലിറ്റി രൂപീകരണത്തിനുള്ള മാനദണ്ധങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)പഞ്ചായത്തുകള്‍ അപ്ഗ്രേഡ് ചെയ്ത് മുന്‍സിപ്പാലിറ്റിയാക്കുന്ന വിഷയം പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ പഞ്ചായത്തകളെയാണ് ഇത്തരത്തില്‍ പരിഗണിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)മുനിസിപ്പാലിറ്റി രൂപീകരണത്തിനുള്ള മാനദണ്ധങ്ങള്‍ വിശദമാക്കുമോ?
|
1420 |
പുതിയ നഗരസഭകള്‍
ശ്രീ. ജി. സുധാകരന്‍
(എ)സംസ്ഥാനത്ത് പുതിയ നഗരസഭകള്‍ രൂപീകരിക്കുവാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)അന്പലപ്പുഴ മണ്ധലത്തില്‍ പുതിയതായി രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നഗരസഭ ഏതാണ്;
(സി)പഞ്ചായത്തുകളെ നഗരസഭകളായി ഉയര്‍ത്തുന്നതിന്‍റെ മാനദണ്ധമെന്താണ്; വ്യക്തമാക്കുമോ?
|
1421 |
പുതിയ നഗരസഭകളുടെ രൂപീകരണം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
പുതുതായി നഗരസഭകള്‍ രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ജില്ലകളില്‍ ഏതെല്ലാം നഗരസഭകളാണ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ?
|
1422 |
തിരുവനന്തപുരം നഗരം നേരിടുന്ന വെള്ളപ്പൊക്ക ഭീഷണി
ശ്രീ. കെ.എം.ഷാജി
(എ)തലസ്ഥാനനഗരം നേരിടുന്ന വര്‍ഷകാല വെള്ളപ്പൊക്ക ഭീഷണി നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടികള്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ജലനിര്‍ഗ്ഗമനത്തിന് നിലവിലുള്ള ഓടകളും തോടുകളും വൃത്തിയാക്കി അവയുടെ സ്വാഭാവിക ആഴം നിലനിര്‍ത്തുന്നതിനും നീരൊഴുക്കിന് തടസ്സമാവുന്ന ചെടികളും പൈപ്പുകളും നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(സി)ഓരോ വകുപ്പും ഇതിനായി 2013-14 വര്‍ഷത്തില്‍ എന്തുതുകവീതം ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
|
1423 |
തലസ്ഥാന നഗരിയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ)തലസ്ഥാന നഗരിയിലെ പ്രധാന ഗതാഗത ടെര്‍മിനലുകളും സാമൂഹ്യകേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന തന്പാനൂര്‍, കിഴക്കേകോട്ട എന്നിവിടങ്ങള്‍ സഞ്ചാരയോഗ്യമല്ലാതായും സുരക്ഷിതമല്ലാതായും മാറിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതുപരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് അവശ്യം വേണ്ട തന്പാനൂരിലെ ബസ് സ്റ്റാന്‍റില്‍ നിന്ന് റെയില്‍വേസ്റ്റേഷനിലേക്കുള്ള ഓവര്‍ബ്രിഡ്ജിന്‍റെ നിര്‍മ്മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
|
1424 |
തിരുവനന്തപുരം നഗരസഭയിലെ മരാമത്തുപണികള്‍
ശ്രീ. പി.ബി. അബ്ദുള്‍ റസാക്
(എ)തിരുവനന്തപുരം നഗരസഭയില്‍ ടെണ്ടര്‍ ക്ഷണിക്കാതെ മരാമത്തുപ്രവൃത്തികള്‍ കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ടോ;
(ബി)കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇപ്രകാരം എത്ര പ്രവൃത്തികള്‍ എതെല്ലാം കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ട്;
(സി)നിലവിലുള്ള പൊതുമരാമത്ത് മാനദണ്ധം ലംഘിച്ച് തിരുവനന്തപുരം നഗരസഭയില്‍ പ്രവൃത്തികള്‍ കരാറുകാര്‍ക്ക് നല്‍കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)ചെയ്യാത്ത പ്രവൃത്തിയുടെ പേരില്‍ കോണ്‍ട്രാക്ടര്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് പണം കൈപ്പറ്റിയതായ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഇ)അത്തരം സംഭവത്തെക്കുറിച്ച് അനേ്വഷിക്കുകയും, വാസ്തവമെങ്കില്‍ ഉത്തരവാദികളായ ഉദേ്യാഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമോ?
|
1425 |
കോര്‍പ്പറേഷനുകളിലെ മാലിന്യസംസ്കരണം
ശ്രീ. ഇ.പി. ജയരാജന്‍
,, വി. ശിവന്‍കുട്ടി
പ്രൊഫ. സി. രവീന്ദ്രനാഥ്
ഡോ. കെ.ടി. ജലീല്‍
(എ)കോര്‍പ്പറേഷനുകളില്‍ മാലിന്യ സംസ്കരണത്തിനായി അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഖരമാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തില്‍ എത്തി നില്‍ക്കുന്നുവെന്നറിയിക്കുമോ;
(സി)പ്രസ്തുത പ്ലാന്‍റുകളുടെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്; കാലവിളംബത്തിന്‍റെ കാരണങ്ങള്‍ വെളിപ്പെടുത്തുമോ;
(ഡി)എല്ലാ കോര്‍പ്പറേഷനുകളിലും ഏതുതീയതിക്കകം പ്രസ്തുത പദ്ധതി നിലവില്‍വരുമെന്ന് അറിയിക്കുമോ?
|
1426 |
കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മാലിന്യ സംസ്കരണം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മാലിന്യസംസ്കരണച്ചുമതല ആര്‍ക്കാണെന്ന് വിശദമാക്കുമോ;
(ബി)കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും മാലിന്യ സംസ്കരണത്തിനുവേണ്ടി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും അവയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;
(സി)മാലിന്യ സംസ്കരണത്തെക്കുറിച്ച് പഠിക്കുന്നതിന് അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍ അവര്‍ ആരെല്ലാമാണെന്നും ഏതെല്ലാം രാജ്യങ്ങളാണ് സന്ദര്‍ശിച്ചതെന്നും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഇ)ഉദ്യോഗസ്ഥര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് നടത്തിയ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(എഫ്)പ്രസ്തുത പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1427 |
കൊച്ചിന്‍ കോര്‍പ്പറേഷനിലെ മാലിന്യസംസ്ക്കരണം
ശ്രീ. കെ. അജിത്
(എ) കൊച്ചിന്‍ കോര്‍പ്പറേഷനിലെ മാലിന്യനീക്കത്തിനായി ജന്‍റം പദ്ധതി പ്രകാരം എത്ര ഓട്ടോറിക്ഷകളാണ് വാങ്ങിയതെന്ന് വെളിപ്പെടുത്തുമോ;
(ബി) ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായി എന്തു തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
(സി) ഓരോ ഓട്ടോറിക്ഷയിലേക്കും എത്ര ജീവനക്കാരെ വീതം നിയോഗിച്ചിരുന്നു എന്ന് വ്യക്തമാക്കുമോ;
(ഡി) മാലിന്യനീക്കത്തിനായി വാങ്ങിയ എല്ലാ ഓട്ടോറിക്ഷകളും ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോ എന്നും ഇല്ലെങ്കില്‍ കാരണം എന്തെന്നും വ്യക്തമാക്കുമോ;
(ഇ) പ്രസ്തുത ഓട്ടോറിക്ഷകള്‍ എല്ലാം ഇപ്പോഴും കോര്‍പ്പറേഷന്‍റെ നിയന്ത്രണത്തില്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ?
|
1428 |
തൃശ്ശൂര്‍ നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം
പ്രൊഫ. സി.രവീന്ദ്രനാഥ്
(എ)തൃശ്ശൂര്‍ നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് എന്തെങ്കിലും പദ്ധതി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശം അറിയിക്കുമോ?
|
1429 |
ക്ലീന്‍കേരള കന്പനി യുടെ പ്രവര്‍ത്തനം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, വി. ശിവന്‍കുട്ടി
,, എ. പ്രദീപ്കുമാര്‍
,, ബാബു എം. പാലിശ്ശേരി
(എ)നഗരമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട ക്ലീന്‍കേരള കന്പനി യുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത കന്പനിയുടെ ഘടനയും പ്രവര്‍ത്തനവും വിശദമാക്കുമോ;
(ബി)പ്രസ്തുത കന്പനിയുടെ പ്രവര്‍ത്തനമേഖല എവിടെയൊക്കെയാണെന്നറിയിക്കുമോ;
(സി)കന്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപിച്ചത് ഏത് മാര്‍ഗ്ഗത്തിലൂടെയാണ്; കന്പനിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനമൂലധനത്തെപ്പറ്റി വിശദമാക്കുമോ;
(ഡി)കന്പനിക്ക് ഇതിനകം ഏതെല്ലാം നഗരങ്ങളിലെ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദമാക്കുമോ ?
|
1430 |
സുസ്ഥിര നഗരവികസന പദ്ധതി
ശ്രീ. കെ.മുരളീധരന്‍
,, വി.ഡി. സതീശന്‍
,, ജോസഫ് വാഴക്കന്‍
,, ഹൈബി ഈഡന്‍
(എ)എ.ഡി.ബി സഹായത്തോടെ സുസ്ഥിര നഗരവികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പ്രസ്തുത പദ്ധതി നടത്തിപ്പിനായി പ്രതീക്ഷിക്കുന്നത്;
(സിപ്രസ്തുത പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
|
1431 |
അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതി
ശ്രീമതി പി. അയിഷാ പോറ്റി
(എ)നഗരപ്രദേശങ്ങളില്‍ അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതി തുടങ്ങിയത് എന്നുമുതലാണ്;
(ബി)ഇതുവരെ എത്ര മുനിസിപ്പാലിറ്റികളില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്; പദ്ധതി നടപ്പിലാക്കിയ നഗരസഭകള്‍ ചെലവഴിച്ച തുകയുടെയും ലഭ്യമാക്കിയ തൊഴിലിന്‍റെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത പദ്ധതിക്കായി നഗരസഭകള്‍ക്ക് ലഭിച്ച പണം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
1432 |
ബാറുകള്‍ക്ക് നിരാക്ഷേപ പത്രം
ശ്രീ. പി.റ്റി.എ. റഹീം
(എ)ബാറുകള്‍ക്ക് നിരാക്ഷേപ പത്രം നല്‍കാനുള്ള നിയമഭേദഗതി വന്നശേഷം എത്ര മുനിസിപ്പാലിറ്റികള്‍ നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)ഇവിടങ്ങളില്‍ ഭരണം നടത്തുന്നത് എല്‍.ഡി.എഫ്. ആണോ, യു.ഡി.എഫ്. ആണോയെന്ന് വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത നിയമഭേദഗതി കൂടുതല്‍ അഴിമതിക്ക് ഇടവരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
|
1433 |
റിയല്‍ എസ്റ്റേറ്റ് അതോറിറ്റി
ശ്രീ.സി.പി. മുഹമ്മദ്
(എറിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു അതോറിറ്റി സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ;
(ബി)കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം ഇതോടൊപ്പം പരിഗണിക്കുമോ ?
|
1434 |
കെട്ടിടനിര്‍മ്മാണത്തിന് ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം
ശ്രീ. സി. ദിവാകരന്‍
(എ)നഗരസഭകളില്‍ കെട്ടിടനിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ അത് എന്ന് മുതലാണ് നടപ്പിലാക്കിയത്;
(സി)ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ എത്ര ദിവസത്തിനകം തീര്‍പ്പാക്കി നല്‍കുന്നുണ്ടെന്ന് വിശദമാക്കുമോ?
|
T1435 |
നിയമവിരുദ്ധമായ പാര്‍ക്കിംഗ് ഫീസ് ഈടാക്കല്‍
ശ്രീ. ഇ. കെ. വിജയന്‍
(എ)വ്യാപാരസ്ഥാപനങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിലവില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
|
1436 |
മലപ്പുറം ജില്ലയിലെ നഗരസഭകളിലെ പദ്ധതിച്ചെലവും ഭവന പദ്ധതികളും
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)2013-14 സാന്പത്തികവര്‍ഷത്തില്‍ മലപ്പുറം ജില്ലയിലെ ഓരോ നഗരസഭയിലെയും പദ്ധതിച്ചെലവ് ജനറല്‍, എസ്.സി/എസ്.ടി, ആകെ എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കുമോ;
(ബി)കഴിഞ്ഞ സാന്പത്തിക വര്‍ഷം മലപ്പുറം ജില്ലയിലെ ഏതൊക്കെ നഗരസഭകളില്‍ ഭവനപദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട് എന്ന് വിശദമാക്കുമോ;
(സി)ഏതെല്ലാം സ്കീമിലുള്ള ഭവനപദ്ധതികളാണ് നഗരസഭകള്‍ക്ക് ഏറ്റെടുക്കാനാകുന്നത് എന്ന് വിശദമാക്കുമോ?
|
1437 |
അങ്കമാലി മുനിസിപ്പാലിറ്റിയിലെ ഖരമാലിന്യ സംസ്കരണ പദ്ധതി
ശ്രീ. ജോസ് തെറ്റയില്‍
(എ) അങ്കമാലി മുനിസിപ്പാലിറ്റിയിലും പരിസരപ്രദേശങ്ങളിലും വര്‍ദ്ധിച്ചുവരുന്ന മാലിന്യപ്രശ്നം കണക്കിലെടുത്ത് നിര്‍ദ്ദേശിക്കപ്പെട്ട ഖരമാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ;
(ബി) ഖരമാലിന്യ സംസ്കരണ പദ്ധതിക്കായി നഗരസഭ സ്ഥലം വാങ്ങിയിരുന്നോ;
(സി) പ്രസ്തുത സ്ഥലം ഇപ്പോള്‍ എന്തിനായാണ് ഉപയോഗിക്കുന്നത്; വ്യക്തമാക്കുമോ?
|
1438 |
കാഞ്ഞങ്ങാട് പട്ടണത്തിലെ മത്സ്യമാര്‍ക്കറ്റിന്‍റെ ശോചനീയാവസ്ഥ
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് പട്ടണത്തിലെ മത്സ്യമാര്‍ക്കറ്റിന്‍റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത മാര്‍ക്കറ്റ് ആധുനികവല്‍ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
1439 |
എം.എസ്.ഡി.പി. യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ. എ.റ്റി. ജോര്‍ജ്
'' അന്‍വര്‍ സാദത്ത്
'' ഡൊമിനിക് പ്രസന്‍റേഷന്‍
'' കെ. ശിവദാസന്‍ നായര്‍
(എ)എം.എസ്.ഡി.പി.യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(ബി)പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)പ്രസ്തുത പദ്ധതി എവിടെയൊക്കെയാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)എം.എസ്.ഡി.പി. നടപ്പാക്കുന്നതില്‍ എന്തെല്ലാം പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചിട്ടുള്ളത് ; വിശദാംശം ലഭ്യമാക്കുമോ ?
|
1440 |
വയനാട് ജില്ലയിലെ എം.എസ്.ഡി.പി
ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍
(എ)വയനാട് ജില്ലയില്‍ നടപ്പാക്കുന്ന എം.എസ്.ഡി.പിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
(ബി)നടപ്പു സാന്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിയുടെ ജില്ലയിലെ ഭൌതിക ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;
(സി)ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട് എന്നതിന്‍റെ ബ്ലോക്കുതല വിശദാംശം ലഭ്യമാക്കുമോ?
|
1441 |
അനധികൃത അറവുശാലകളുടെ പ്രവര്‍ത്തനം
ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍
,, സാജു പോള്‍
,, കെ.വി.അബ്ദുള്‍ ഖാദര്‍
,, കെ. സുരേഷ് കുറുപ്പ്
(എ)കോര്‍പ്പറേഷനുകളില്‍ അനധികൃത അറവുശാലകള്‍ പെരുകുന്നതായ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിനുള്ള കാരണങ്ങള്‍ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വിവിധ കോര്‍പ്പറേഷനുകളുടെ കീഴിലുള്ള ഏതെല്ലാം അറവുശാലകളാണ് പൂട്ടിയിട്ടുള്ളത് എന്നറിയിക്കുമോ;
(ഡി)ആധുനിക അറവുശാലകള്‍ നിര്‍മ്മിക്കുന്നതിനായി 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളില്‍ ബജറ്റില്‍ നീക്കിവെച്ചിരുന്ന തുക ചെലവഴിക്കാന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ; തുക ചെലവഴിച്ചിട്ടില്ലെങ്കില്‍ ആയതിനുള്ള കാരണങ്ങശ് അറിയിക്കുമോ?
|
1442 |
ചാലക്കുടി നഗരസഭയില്‍ ആധുനിക അറവുശാല
ശ്രീ. ബി.ഡി.ദേവസ്സി
(എ)ചാലക്കുടി നഗരസഭയില്‍ 'ആധുനിക അറവുശാല' സ്ഥാപിക്കുമെന്ന നഗരകാര്യവകുപ്പുമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(ബി)ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?
|
1443 |
വൈപ്പിന്‍ പള്ളിപ്പുറം സമാന്തര ബീച്ച്റോഡിന്‍റെ നിര്‍മ്മാണം
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ പള്ളിപ്പുറം സമാന്തര ബീച്ച്റോഡിന്‍റെ നിര്‍മ്മാണത്തിന് ജിഡ കൌണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത പ്രവൃത്തി എത്ര റീച്ചുകളിലായി നിര്‍മ്മാണം നടത്തുവാനാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും ഓരോ റീച്ചിലും എത്രമാത്രം പ്രവൃത്തികള്‍ നടത്തിയെന്നും വ്യക്തമാക്കുമോ;
(സി)ഓരോ റീച്ചിലെയും പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ടെങ്കില്‍ തീയതി വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
1444 |
പുലിക്കോട്ടില്‍ സ്മാരക കലാപഠന കേന്ദ്രത്തിന് ഫണ്ട്
ശ്രീ. എം. ഉമ്മര്‍
(എ)മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന പുലിക്കോട്ടില്‍ സ്മാരക കലാപഠനകേന്ദ്രത്തിന്‍റെ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനപ്രദമായ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ഫണ്ട് അനുവദിക്കണമെന്ന സ്മാരകകമ്മിറ്റി ചെയര്‍മാന്‍റെ നിവേദനം ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ അതിന്മേല്‍ എന്തു തീരുമാനം കൈക്കൊണ്ടു എന്ന് വ്യക്തമാക്കുമോ?
|
1445 |
കടപ്പാക്കടയില്‍ മുന്‍ സ്പീക്കര്‍ വി. ഗംഗാധരന്‍റെ പ്രതിമ
ശ്രീ. പി. കെ. ഗുരുദാസന്‍
കൊല്ലം കോര്‍പ്പറേഷനിലെ കടപ്പാക്കട സ്പോര്‍ട്സ്
ക്ലബ്ബിന്‍റെ സ്ഥലത്ത് മുന്‍ സ്പീക്കര്‍ വി. ഗംഗാധരന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി കൊല്ലം എം.എല്‍.എ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ?
|
1446 |
ന്യൂനപക്ഷക്കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും
ശ്രീ. എ.പി. അബ്ദുള്ളക്കുട്ടി
,, ആര്‍. സെല്‍വരാജ്
,, വി.റ്റി. ബല്‍റാം
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)ന്യൂനപക്ഷക്കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം ക്ഷേമപദ്ധതികളാണ് ഇതു വഴി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട് എന്നറിയിക്കുമോ?
|
1447 |
ന്യൂനപക്ഷക്ഷേമ പദ്ധതികള്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)ന്യൂനപക്ഷ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്; വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് പ്രസ്തുത പദ്ധതികളുടെ പ്രയോജനം എത്രപേര്‍ക്ക് ലഭിച്ചു എന്ന് വ്യക്തമാക്കുമോ;
(സി)ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
1448 |
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ വ്യവസ്ഥ
ശ്രീ. പി. ഉബൈദുള്ള
(എ)ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ബി)നിലവിലുള്ള സംവരണ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളും സാമൂഹിക നീതിയും ഉറപ്പു വരുത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?
|
1449 |
ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ പ്രവര്‍ത്തനം
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, എ. റ്റി. ജോര്‍ജ്
,, വി. ഡി. സതീശന്‍
,, എം. എ. വാഹീദ്
(എ)ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപവല്‍ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)പ്രസ്തുത വകുപ്പിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(സി)ന്യൂനപക്ഷ സമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നിന് പ്രസ്തുത വകുപ്പിന്‍റെ പ്രവര്‍ത്തനം എപ്രകാരം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത വകുപ്പിന്‍റെ കീഴില്‍ സംസ്ഥാന-ജില്ലാതല ഓഫീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
1450 |
ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ പ്രവര്‍ത്തനം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന ക്ഷേമ പദ്ധതികള്‍ ഏതൊക്കെയാണ്;
(ബി)ഇതിനുവേണ്ടി ഈ സര്‍ക്കാര്‍ കഴിഞ്ഞ ഓരോ ബഡ്ജറ്റിലും വകയിരുത്തിയ തുക എത്ര വീതമാണ്;
(സി)ഓരോ വര്‍ഷവും ഈ ഇനത്തില്‍ ചെലവഴിച്ച തുകയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(ഡി)ന്യൂനപക്ഷക്ഷേമ വകുപ്പില്‍ ഇപ്പോള്‍ ഏതെല്ലാം തസ്തികകളില്‍ എത്ര വീതം സ്ഥിരജീവനക്കാരും താല്‍ക്കാലിക ജീവനക്കാരുമുണ്ട്;
(ഇ)ഈ സര്‍ക്കാര്‍ എത്രപേര്‍ക്ക് പ്രസ്തുത വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലുമായി താല്‍ക്കാലിക നിയമനം നല്‍കിയിട്ടുണ്ട്;
|
1451 |
ന്യൂനപക്ഷക്ഷേമം
ശ്രീ. രാജുഎബ്രഹാം
(എ)ന്യൂനപക്ഷക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്നുമുതല്‍;
(ബി)ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയെന്ന് ഇനം തിരിച്ച് വിശദമാക്കുമോ;
(സി)കഴിഞ്ഞ സാന്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ വഴി ന്യൂനപക്ഷക്ഷേമത്തിനായി ചെലവാക്കിയ തുക എത്രയെന്ന് ഇനം തിരിച്ച് വിശദമാക്കുമോ;
(ഡി)ഏതൊക്കെ മത-ജാതി വിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി കണക്കാക്കുന്നത്;
(ഇ)ന്യൂനപക്ഷക്ഷേമത്തിനായി പ്രത്യേക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ പദ്ധതികളാണ് പ്രസ്തുത കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്നത്;
(എഫ്)ന്യൂനപക്ഷക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിച്ചിട്ടില്ലെങ്കില്‍ രൂപീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ?
|
1452 |
കരിയര്‍ ഗൈഡന്‍സ് പദ്ധതി
ശ്രീ. ഹൈബി ഈഡന്‍
'' ഐ. സി. ബാലകൃഷ്ണന്‍
'' തേറന്പില്‍ രാമകൃഷ്ണന്‍
'' എം. പി. വിന്‍സെന്‍റ്
(എ)ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതുവിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളെയാണ് പ്രസ്തുത പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ?
|
1453 |
ഓണറേറിയം കുടിശ്ശിക
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ നടത്തിപ്പിനായി നിയമിച്ച പ്രൊമോട്ടര്‍മാര്‍ക്ക് ഇതുവരെ ഓണറേറിയം ലഭിച്ചിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എത്ര മാസത്തെ ഓണറേറിയമാണ് കുടിശ്ശികയുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)ഒണറേറിയം എത്രയുംവേഗം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
|
1454 |
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിത വായ്പ
ശ്രീ. കെ. വി. വിജയദാസ്
ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പലിശരഹിത വായ്പ നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
|
<<back |
|